Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, September 25, 2012

ഗുരുവിനേക്കാള്‍ വലിയ ശിക്ഷ്യനുമില്ല , യജമാനനേക്കാള്‍ വലിയ ഭൃത്യനുമില്ല !!!!

സാന്‍റോച്ഛന്‍ വയലില്‍

ഷിക്കാഗോ :- അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിലെയും വൈദികര്‍ വാര്‍ഷികയോഗം എന്ന പേരില്‍  ബിഷപ്പ് മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ  മേല്‍നോട്ടത്തില്‍ ഒത്തുകൂടി. നാല് ദിവസം നീണ്ടു നിന്ന ക്യാബില്‍ ഭൂരിഭാഗം വൈദികരും സന്നിഹിതരായിരുന്നു .

കാലിഫോര്‍ണിയായിലെ ഓറഞ്ച് കൗൺഡിയില്‍ വികാരിയായിരുന്ന ഫാ . കട്ടയ്ക്കലും പ്രസ്തുത മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു മീറ്റിംഗില്‍ പങ്കുകൊള്ളാന്‍ ഉള്ള അനുവാദം ലഭിച്ചില്ല. കാരണം മറ്റൊന്നുമല്ല . ഫാ . കട്ടയ്ക്കല്‍ ബിഷപ്പ്  മാര്‍ ജേക്കബ്‌ അങ്ങാടിയുടെ ഗുരുവായതുകൊണ്ടും മറ്റെന്തോ മുന്‍ വൈരാഗ്യം നിലനില്‍ക്കുന്നതുകൊണ്ടോ ആകാം അദ്ദേഹത്തെ മീറ്റിംഗില്‍ പങ്കുകൊള്ളിക്കാഞ്ഞത്. മുന്‍ വൈരാഗ്യം മറ്റൊന്നുമല്ല. ബിഷപ്‌ അങ്ങാടിയത്തിന്റെ കല്‍ദായ താളത്തിനു ക്ലാവര്‍ ഡാന്‍സ് ചെയ്യാന്‍ പണ്ഡിതനും വന്ദ്യവയോധികനുമായ ഫാ കട്ടക്കലിനെ അദ്ദേഹത്തിനു കിട്ടിയില്ല. അത്രതന്നെ.

പുരോഹിതരുടെ വാരിഷിക യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്ന ഫാ കട്ടക്കലിനെ ആദ്യം താമസിക്കാന്‍ റൂമില്ലെന്നു പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിച്ചു. അച്ഛന്‍ പണം നല്‍കി റൂമെടുക്കാം എന്ന് കരുതി ചെന്നപ്പോള്‍ അവിടെയും വിലക്ക് . റൂം നല്‍കണമെങ്കില്‍ ബിഷപ്പ് പറയണമെന്നായി . വൈദികരുടെ മീറ്റിംഗില്‍ പങ്കെടുക്കാന്‍ ചെന്ന ഒരു വൈദികനോടാണ് ഈ രീതിയില്‍ പെരുമാറുന്നതെന്ന് നാം ഓര്‍ക്കണം . ഫാ . കട്ടയ്ക്കല്‍ ബ്രേക്ക്‌ ടൈമില്‍ ബിഷോപ്പിനെ മുഖം കാണിച്ചു വന്ന ഉദ്യേശം വെളിപ്പെടുത്തി . ബിഷപ്പ് റൂമില്ലെന്നു പറഞ്ഞു ഒഴിവാക്കാന്‍ ശ്രമിച്ചു . പണം കൊടുത്താല്‍ റൂം കിട്ടുമെന്ന കാര്യം പറഞ്ഞപ്പോള്‍ അച്ഛനെ സ്വീകരിക്കാന്‍ സാധ്യമല്ലെന്ന് തീര്‍ത്തുപറഞ്ഞു ഒഴിവാക്കി . അങ്ങാടിയത്ത്  മെത്രാന്‍റെ  ഗുരുവാണ് ഫാ . കട്ടയ്ക്കല്‍ . ഇവിടെ ഗുരുവാണോ വലുത് ശിഷ്യന്‍ അങ്ങാടിയത്താണോ
വലുത് ? ഫാ . കട്ടയ്ക്കലിനു ഇതുപോലൊരു അവഗേളന മുന്‍പ് സഹിക്കേണ്ടി വന്നിട്ടില്ല. ഈ വിഷയത്തില്‍ ബിഷപ്‌ അങ്ങാടിയത്ത് ഒരു പുരോഹിത ഗുണ്ടയുടെ വേഷമാണ് അണിഞ്ഞിരുന്നത്.

ഫാ കട്ടക്കലിനു മാര്‍ അങ്ങാടിയത്ത് കൊടുത്ത ഈ പുറംകാല്‍ തൊഴിയേപ്പറ്റി യോഗത്തില്‍ പങ്കെടുത്ത പല വൈദീകരും പുറത്തു പലരോടും സൂചിപ്പിച്ചു. ഭാവിയില്‍ തങ്ങളുടെ ഗതിയും ഇത് തന്നെയായിരിക്കുമോ എന്ന് പലരും സ്വയം ചിന്തിച്ചു.

ഏതായാലും അങ്ങാടിയത്ത് മെത്രാന്റെ ഈ അല്പമനസ്സു സഭയിലെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും പേരുദോഷം വരുത്തി അവരെകൂടി നാറ്റിക്കുന്നു. ഒരു പുരോഹിതനും ഒരിക്കലും ആരില്‍ നിന്നും ഉണ്ടാകരുതാത്ത ഒന്നാണ് ഇവിടെ ചിക്കാഗോയില്‍ സംഭവിച്ചിരിക്കുന്നത്.

ഒരു വൈദികശ്രേഷ്ടന്‍ അതി ക്രൂരമായി ഇവിടെ നിന്ദിക്കിപ്പെട്ടിരിക്കുകയാണ്.

8 comments:

Anonymous said...

ഉലകം ചുറ്റും പാതിരി ,

ഗാര്‍ലാണ്ട് : - വര്‍ഷത്തില്‍ തോന്നുംപോലെ നാട്ടില്‍ പോകാനും എന്ത് തോന്ന്യവാസവും ചെയ്യുവാനുള്ള അദികാരം ഫാ . ജോജിക്ക് അങ്ങാടിയിലെ മെത്രാന്‍ കനിഞ്ഞുനല്‍കിയ വരധാനമാണ് .
കുഞ്ഞുങ്ങള്‍ അമ്മയെ കാണണം അമ്മയെ കാണണം എന്ന് പറയുന്നതുപോലെ ഫാ . ജോജിയും അമ്മയെ കാണാനാണോ വര്‍ഷത്തില്‍ നാലുതവണ നാട്ടിലോട്ടു കെട്ടിയെടുക്കുന്നത് . ഒക്ടോബര്‍
മൂന്നിന് മടങ്ങിയെത്തുന്ന ഫാ . ജോജി വീണ്ടും ഒക്ടോബര്‍ 22 - ന് രണ്ടാഴ്ച്ചത്തേക്ക് ഹോളിലാണ്ട് സന്ദര്‍ശിക്കാന്‍ പോകുന്നു . പള്ളിയുടെ ഹജനാവ് കാലിയാക്കിയെ ജോജിമോന്‍ അടങ്ങുകയുള്ളൂ .
ലക്ഷങ്ങള്‍ ചിലവഴിച്ചു പ്ലാസ നിര്‍മ്മിച്ചു . അങ്ങാടിക്കും അങ്ങാടിയുടെ അരുമ ശിക്ഷ്യനും താമര കൃഷിചെയ്യാന്‍ ആണോ പ്ലാസ നിര്‍മ്മിച്ചത്‌ . അതിനേക്കാളുപരി സൗണ്ട് സിസ്റ്റം പിടിപ്പിച്ചതിനു
ഒരു ലക്ഷം ഡോളറിനു മേലെയായി . സൗണ്ട് സിസ്റ്റം ഒട്ടു വര്‍ക്ക് ചെയ്യുന്നുമില്ല . ഫാ . ജോജിയുടെ ഈ അഴിഞ്ഞാട്ടം സഹിക്ക വയ്യാതെ നാല്പത്തഞ്ചോളം ഫാമിലികള്‍ പള്ളിയില്‍നിന്നു പിരിഞ്ഞുപോയി .
കഴിഞ്ഞമാസത്തെ ബില്‍ അടക്കാന്‍ കൂടി പണമില്ലായിരുന്നു ബാങ്കില്‍ . CCD കുഞ്ഞുങ്ങളുടെ രജിസ്ട്രേഷന്‍ പണവും അവരുടെ മാതാപിതാക്കളോട് എരന്നുവാങ്ങിയ പണവും കൂട്ടിയാണ് ബില്ലടച്ചത് .
ഇങ്ങനെയുള്ള ഈ ചുറ്റുപാടില്‍ പള്ളിയെ കടബാദ്യതയില്‍നിന്നു രക്ഷിക്കാന്‍ നോക്കാതെ തെക്കോട്ടും വടക്കോട്ടുമുള്ള ഈ പോക്ക് എവിടെച്ചെന്നു അവസാനിക്കുവോ . പവ്വത്തിലിന്റെ റൂബി
ജൂബിലി ജോജിമോന്‍ ചെന്നില്ലങ്കില്‍ അവതാളത്തിലാകും . ചോദിക്കുമ്പം ചോദിക്കുമ്പം പണം അങ്ങോട്ട്‌ കൊടുത്തു കൊള്ളണം . എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും . ആരും ഒന്നും മിണ്ടിപോകരുത് .
ഷിക്കാഗോ കത്തീണ്ട്രല്‍ പള്ളിയില്‍ സെക്യുരിറ്റി ക്യാമറകള്‍ വച്ചത് മയക്കുമരുന്ന് ഉപയോഹിക്കുന്നവരെ പിടിക്കാനാണെന്നു ശാശ്ശേരി അച്ഛന്‍ പറഞ്ഞതിന് അദ്ദേഹത്തിന്‍റെ വിസ പുതിക്കിനല്കാന്‍
കൂട്ടാക്കാതെ അദ്ദേഹത്തെയും നാടുകടത്തുന്നു . ക്ലാവര്‍ കുരിശു അല്ത്താരയില്‍ സ്ഥാപിക്കാത്തതിനും അങ്ങാടിക്ക് കടുത്ത നീരസം ഉണ്ട് ശാശ്ശേരിയച്ചനോട് . അങ്ങാടിയുടെ ഗുരുവായ കട്ടയ്ക്കല്‍
അച്ഛനെ മീറ്റിങ്ങില്‍ പങ്കെടുപ്പിക്കാതെ അപമാനിച്ചു തിരിച്ചയച്ച ഈ പരമ നാ.........യെ പിതാവെന്നു വിളിക്കാന്‍ ലട്ജ്ജ തോന്നുന്നു .

Anonymous said...

വര്‍ഗ്ഗിയ വിപ്ലവകാരികളായി മാറിയിരിക്കുന്നു
ഇന്ന് സീറോ മലബാര്‍ സഭ


അമേരിക്കയിലുള്ള സീറോമലബാര്‍ സഭ കാട്ടികൂട്ടുന്ന ദൈവത്തിനു
നിരക്കാത്ത പ്രവര്‍ത്തികള്‍ ലോകമെബാടും അറിഞ്ഞുകഴിഞ്ഞു.

പോപ്പിനെവരെ വെല്ലുവിളിച്ചും വിശ്വാസ യോഗ്യമല്ലാത്ത കാര്യങ്ങള്‍
ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു കത്തോലിക്കാ സഭയെ ചൂഷണം ചെയ്തു കൊള്ളനടുത്തുന്ന വര്‍ഗ്ഗിയ വിപ്ലവ കാരികളായി മാറിയിരിക്കുന്നു
ഇന്ന് സീറോ മലബാര്‍ സഭ.

Anonymous said...

മാര്‍പാപ്പയെ അനുസരിക്കുക .

പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുക.

ശീലയുടെ പുറകെ പോകാതെ ഒള്ള സമയം കളയാതെ ബൈബിളെടുത്ത് വായിച്ചു ദൈവത്തെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കുക.

മിത്യയായത്തിന്റെ പുറകെ പോകാതെ സത്യ ദൈവത്തെയും
ദൈവ കല്പനകളും അനുസരിച്ച് ജീവിക്കുക

Anonymous said...

ന്സേഹം നിറഞ്ഞ കൊച്ചാപ്പി S S L C ; Ph D ചേട്ടാ
ഒത്തിരി നാളുകളായല്ലോ ചേട്ടനെപ്പറ്റിയുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടു . എന്ത് പറ്റി ചേട്ടന് .
ചേട്ടന്‍റെ ലേഖനങ്ങള്‍ ഞങ്ങള്‍ സ്ഥിരമായി വായിക്കുന്നവരായിരുന്നു . ചേട്ടന്‍ എഴുത്ത്
നിര്‍ത്തിയോ . ചേട്ടനെപോലുള്ളവര്‍ എഴുത്ത് നിര്‍ത്തിയാല്‍ ഞങ്ങള്‍ എന്ത് വായിക്കും
ഇനി . ചേട്ടന്‍റെ ഭാര്യ സുഖമായിരിക്കുന്നോ . ഞങ്ങളുടെയെല്ലാം അന്വേഷണം പറയണേ .
എനിക്ക് ജോലിക്ക് പോകാന്‍ സമയമായി . ചേട്ടന്‍ ഇനിയും എഴുതണം കെട്ടോ .
എഴുതാതിരിക്കരുത് . വരാമെന്ന് പറഞ്ഞിട്ട് വരാതിരിക്കരുത് . ഞാന്‍ കാത്തിരിക്കും .
സ്നേഹപൂര്‍വ്വം ചേട്ടന്‍റെ ആരാധിക കാമിനിമോള്‍ , വയസ്സ് - 35 . നേഴ്സ് .

Anonymous said...

ഒരു പ്രത്യേക അറിയിപ്പ് ,
തെറ്റ് ആര് ചെയ്താലും തെറ്റ് തെറ്റ് തന്നയാണ് , അതില്‍ സംശയം വേണ്ട . ഇത് പറയാന്‍ കാരണം പക്ഷം പിടിച്ചുള്ള പ്രസദ്ധീകരണങ്ങള്‍ ശരിയല്ല .
സീറോ മലബാര്‍ സഭയിലെ കുരിശു യുദ്ധം ഒന്ന് അവസാനിപ്പിച്ചുകാണാന്‍ ആഗ്രഹം ഉള്ളത് കൊണ്ട് പറയുകയാണ്‌ . ദയവായി നീതിപാലിക്കുക .

Anonymous said...

Mr . കൊച്ചാപ്പി S S L C , Ph D - യെ പറ്റി യാതൊരു വിവരവും ഇല്ലല്ലോ . ആള് ജീവിച്ചിരിപ്പുണ്ടോ ആവോ .
പ്രിയ വായനക്കാരെ സങ്കടത്തിലാക്കിയിട്ടു അങ്ങേരു എവിടെ പോയതാണ് . അതയോ കറുത്ത യോഹന്നാന്‍
സേവിക്കല്‍ നിറുത്തിയോ . യോഹന്നാന്‍ ഇല്ലങ്കില്‍ കൊച്ചാപ്പി ചേട്ടന്‍ വെറും സീറോയാണ് . എന്താ ചേട്ടാ
പഴയതൊക്കെ ഒന്ന് പൊടിതട്ടി എടുത്തുകൂടെ . ഒന്ന് ആഞ്ഞുപിടിക്ക് ചേട്ടാ . ഞങ്ങളൊന്നു കാണട്ടെ . ഞാന്‍
ചേട്ടനെ എന്നും ഓര്‍ക്കാറുണ്ട് . എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം . എഴുത്ത് നിര്‍ത്തരുത് ചേട്ടാ .
ചേട്ടന്‍റെ ടിക്കിനിട്ടി എഴുത്തിലാണ് നിഴലിച്ചു കാണുന്നത് . ഇനിയും എഴുതണം , ഞാന്‍ കാത്തിരിക്കും .

സ്നേഹപൂര്‍വ്വം ചേട്ടന്‍റെ കാമിനിമോള്‍ , വയസ്സ് 35 .

Anonymous said...

Your story about Fr. Kattackal is factually wrong. First of all,Fr. Kattackal is officially retired from Chicago Diocese and he does not have any business in attending the priest's conference. In the past few years, Fr. Kattackal has continuosly disobeyed Bishop Angadiath about his retirement from Santa Ana church. The bishop has been very patient and tolenrent of Fr. Kattackal's activities and Fr. Kattackal is not allowed to conduct any "private misnistry" within the boundaries of Chicago diocese.So, please be aware of these facts when you are trying to justify Fr. Kattackal.Fr..kattackal should go back to India instead of staying in Chicago Syro Malabar diocese...

Anonymous said...

കൊച്ചാപ്പി ചേട്ടാ,
ആള് കൊള്ളാമല്ലോ! ഭാര്യ കൂടാതെ ആരാ ഈ കാമിനി മോള്‍!? ആരോ കത്തോലിക്കന്‍ എന്നെഴുതിയത്
ക + തൊലിക്കന്‍ എന്നെഴുതിയത് പോലെ, കാ + മിനിമോള്‍ എന്നാണോ വായിക്കേണ്ടത്? എന്താനങ്കിലും നല്ല കാര്യം! Good Luck!