Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, September 7, 2012

പുലിക്കുന്നേലും കട്ടിക്കാരനും പിന്നെ അവര്‍ക്കെതിരെ കുരക്കുന്ന പല്ല് കൊഴിഞ്ഞ കുറെ കൊടിച്ചിപ്പട്ടികളും

എഴുതിയത്: ജോസഫ്‌ മാത്യു

മി കട്ടിക്കാരന്‍ 
പുലികുന്നന്‍ സാറിനോട് ഷിക്കാഗോ രൂപതയിലെ പാലാക്കാര്‍ അച്ചന്മാര്‍ക്കുള്ള വ്യക്തി വിരോധം എന്തെന്ന് മനസിലാകുന്നില്ല. മലയാളക്കരയുടെ ചരിത്രത്തില്‍ സഭയുടെ നവീകരണ ആശയങ്ങള്‍ പുസ്തകരൂപേണയും ഓശാന വഴിയും പ്രചരിപ്പിച്ചതു   അച്ചന്മാരെയും സഭാധികാരി കളെയും  വെരളി പിടിപ്പിച്ചിരിക്കുന്നു വെന്നു ഷിക്കാഗോ രൂപതയുടെ വെബ്‌സൈറ്റിലെ സീറോ മലബാര്‍ ഫെയിത്ത് വായിച്ചാല്‍ മനസിലാകും. അദ്ദേഹത്തിന്‍റെ കുടുംബത്തിനെയാണ് അച്ചന്മാര്‍ പരിഹസിച്ചിരിക്കുന്നത്. പുലിക്കുന്നനും മകനും തമിലുള്ള വഴക്കിനു കാരണം സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന പാപത്തിന്റെ പ്രതിഫലമെന്നാണ് അച്ചന്‍മാര്‍ ഫെയിത്ത് വെബില്‍ തട്ടി വിട്ടിരിക്കുന്നത്. അപകീര്‍ത്തി എന്തെന്ന് വ്യക്തമാക്കിയിരുന്നുവെങ്കില്‍ മറുപടി എഴുതാമായിരുന്നു.

പ്രൊഫ. പുലിക്കുന്നേല്‍ 
പാലായില്‍ കഴിഞ്ഞ വര്ഷം ഒരു അച്ചന്‍ വഴിയില്‍കിടന്ന വൈദ്യുതികമ്പിയില്‍ തട്ടി മരിച്ചതായി വന്ന വാര്‍ത്തയും ആരുടെ ശാപമാണോ? രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ കട്ടികാരനെയാണ് വ്യക്തിപരമായി പരമാവധി പരിഹസിച്ചിരിക്കുന്നത്. പോലീസിനെ വരെ നിയന്ത്രിക്കുവാന്‍ അധികാരമുള്ള ആളാണ്‌ ഷിക്കാഗോയിലെ മെത്രാന്‍ അങ്ങാടിയത്ത് എന്നും രണ്ടാം ഭാഗത്തിലെ ലേഖനത്തില്‍ ഉണ്ട്. ഉദാഹരണമായി പള്ളിക്കെതിരെ പരാതി കൊടുത്ത ഒരു ടോം വര്‍ക്കിയെ പോലീസ് താക്കീതു കൊടുത്ത കാര്യവും സൂചിപ്പിച്ചിരിക്കുന്നു.



കാലിഫോര്‍ണിയയില്‍ ഒരു ബിഷപ്പിനെ കള്ളു കുടിച്ചു വണ്ടി ഓടിച്ചതിന് ജയിലില്‍ അടച്ച വാര്‍ത്ത ഫൈത്തുകാരുടെ വെബ്സൈറ്റില്‍ വിട്ടു പോയി. അമേരിക്കന്‍ പ്രാഥമിക നിയമങ്ങള്‍പോലും അറിഞ്ഞു കൂടാത്ത ഈ പുരോഹിതര്‍ ഇങ്ങനെയുള്ള ഫുളൂ അടിച്ചു കുഞ്ഞാടുകളെ കൈക്കലാക്കുന്നു. സ്ത്രീകളുടെ കൈപ്പത്തികളില്‍ ഇരിക്കുന്ന പാവം ഭര്‍ത്താക്കന്മാരായ കുഞ്ഞാടുകള്‍ ഈ അച്ചന്മാര്‍ പറയുന്നതു വേദവാക്യമായി കരുതുന്നു.

കട്ടിക്കാരന്‍ വീട്ടുപേരും ഫോട്ടോയും വെച്ച് ലേഖനങ്ങള്‍ എഴുതിയാല്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിനു കളങ്കം ഉണ്ടാകുമെന്ന് മുതല കണ്ണുനീരും പൊഴിക്കുന്നുണ്ട്‌. കട്ടിക്കാരന്മാരായ അച്ചന്മാര്‍ ഉണ്ടെങ്കില്‍ ആ കുടുംബത്തിനും ദോഷ പേരാകുമെന്നാണ് മറ്റൊരു ഉപദേശം. കട്ടിക്കാരന്‍ വീടുകളിലെ പിള്ളേര്‍ക്കും വിവാഹ ആലോചനകള്‍ വരുമ്പോഴും വീട്ടുപേരിനെ പഴി പറയുമെന്നോക്കെ ഫെയിത്തിലെ വിദ്വാന്‍ അച്ചന്‍ കട്ടിക്കാരനെ ഉപദേശിച്ചിട്ടുണ്ട്.

മറിയക്കുട്ടിയെ കൊന്ന ബെനഡിക്റ്റ് ഓണംകുളത്തച്ചന്‍ പുണ്യാളന്‍ ആകുമ്പോള്‍ തൊഴാന്‍ ആദ്യം ഓടുന്നത് ഈ അച്ചന്മാര്‍തന്നെ ആയിരിക്കും. അഭയാ കേസിലെ പ്രതികള്‍ പുതുക്കയുടെയും കൊട്ടൂരിന്റെയും വീട്ടുപേരുകള്‍ കേരളസഭാ ചരിത്രത്തില്‍ തങ്കലിപികളാല്‍ തന്നെ എഴുതിയിട്ടും ഉണ്ട്.

വികാരിയച്ചനെയും പിതാവെന്നു വിളിക്കുമെന്ന് ഫെയിത്തില്‍ നിന്നുമാണ് മനസിലാക്കിയത്. മണ്ടത്തരങ്ങള്‍ എഴുതുന്ന ഇവര്‍ക്ക് ഭൂമിയില്‍ പിതാവില്ലെന്നുള്ള ബൈബിള്‍ വാക്യമെങ്കിലും ഒന്ന് തുറന്നു വായിക്കരുതോ? പട്ടം കിട്ടണമെങ്കില്‍ പതിനൊന്നു കൊല്ലം പഠിക്കണമെന്നും ലേഖനത്തില്‍ ഉണ്ട്. ഇത്രയും കാലം തീയോളാജി പഠിച്ചുവെന്നു അവകാശപ്പെടുന്നവര്‍ പിതാവ് വിളിദൈവശാസ്ത്രത്തിന് എതിരെന്ന് മനസിലാക്കിയിട്ടില്ല.

കട്ടിക്കാരന്‍, പുരോഹിതരുടെ ചോദ്യങ്ങള്‍ക്ക് സാധാരണ മറുപടി കൊടുക്കുകയില്ലെന്നും എഴുതിയിരിക്കുന്നു. വിഡ്ഢികളായ അച്ചന്മാര്‍ വിവരവും വിദ്യാഭ്യാസവും ജേര്‍ണലിസ്റ്റും ആയ കട്ടിക്കാരന്റെ നിശബ്ദ മറുപടിയില്‍ അത്രുപ്തരുമാണ്.

അച്ചന്മാരും മെത്രാന്മാരും മോശമെങ്കില്‍ സ്വന്തം കുടുംബത്തില്‍ നിന്നും അച്ചന്മാരെയും മെത്രാനെയും സൃഷ്ടിക്കുവാനും ഫെയിത്ത് ഉപദേശിക്കുന്നുണ്ട്. പതിനൊന്നുകൊല്ലം പട്ടത്തിനുവേണ്ടി പഠിച്ചു കിട്ടിയ വിവരങ്ങളാണ് ഇവര്‍ ഈ ലേഖനത്തില്‍കൂടി പ്രകടിപ്പിച്ചിരിക്കുന്നത്. പട്ടരില്‍ പൊട്ടര്‍ ഇല്ലെങ്കിലും പട്ടക്കാരില്‍ പൊട്ടര്‍ മാത്രമേയുള്ളൂവെന്നും അച്ചന്മാര്‍ തെളിയിക്കുന്നു.

കര്‍ത്താവിന്റെ പ്രതിപുരുഷന്മാരെ വിമര്‍ശിച്ചാല്‍ അപകടംഎന്ന് പുലിക്കുന്നനെ ഉപദേശിക്കുന്ന അച്ചന്മാര്‍ ക്രിസ്തുവില്ലാത്ത പള്ളിയില്‍ സ്വയം ചതിക്കപ്പെടുന്ന കാര്യം ചിന്തിക്കാറുണ്ടോ? കട്ടിക്കാരനെയും പുലിക്കുന്നെനെയും വെറുതെ വിട്ടു നിങ്ങളുടെ മരപ്പാവയായ മെത്രാനെ ഭരിക്കുന്ന ചാന്സലര്മാര്‍ അച്ചന്മാര്‍ക്കിട്ടു മൂക്ക് കയറിടൂ? തോമ്മാശ്ലീഹായുടെ മകളുടെ മുലപ്പാലു കുടിച്ചവരെന്നു പറഞ്ഞു നടക്കുന്ന അച്ചന്മാരുടെ വീമ്പടിയും കുറയട്ടെ.

9 comments:

Anonymous said...

Anonymous said...

ഷര്‍മിളാ നായര്‍ അല്ലാ കളത്തൂര്‍ പണിക്കര്‍ എത്ര വഴിപാട് നേര്‍ന്നാലും ചെങ്ങളം ദൈവദാസന്‍ എന്ന അപൂര്‍വ ജീവിയെ കണി കാണാന്‍ പോലും തരപ്പെടുകയില്ല. ഈ അത്ഭുത വസ്തുവിനെ വഴിയില്‍ തടഞ്ഞാല്‍ അത് പോക്കറ്റില്‍ ചാടിക്കയറുമെന്ന് ഉറപ്പാണ്.വെറുതെ ഷര്‍മിള നായര്‍ വേണ്ടാത്ത തെരച്ചില്‍ നടത്താതിരിക്കുന്നതല്ലേ നല്ലത്. അപൂര്‍വ സിദ്ധിയുള്ള ഈ ദൈവ ദാസന്‍ പല വേഷത്തിലും പേരിലും അവതരിക്കുന്നുണ്ട് ഒരേ സമയം. ആളൊരു പുകിലന്‍ ആണ്.

Anonymous said...

പട്ടരില്‍ പൊട്ടര്‍ ഇല്ലെങ്കിലും പട്ടക്കാരില്‍ പൊട്ടര്‍ മാത്രമേയുള്ളൂവെന്നും അച്ചന്മാര്‍ തെളിയിക്കുന്നു.


പാലായിലെ പേട്ടകളെയാണ് നമ്മുടെ അസുരവിത്തുകളെ നന്നാക്കുവാന്‍ അമേരിക്കയില്‍ കൊണ്ടു
വന്നിരിക്കുന്നത്. അമേരിക്കയിലെ അസുരവിത്തുകള്‍ കഞ്ചാവടിക്കാരും കറമ്പമാരുടെകൂടെയാണെന്നാണ് ഇവമാരുടെ കണ്ടു പിടുത്തം. ഈ അസുരവിത്തുകളെ കയ്യോടെ പിടിക്കാന്‍ പള്ളി പരിസരങ്ങളിലെ എല്ലാ മുക്കിലും മൂലയ്ക്കും ക്യാമറകള്‍ ഫിറ്റു ചെയ്തു. ദേ കിടക്കുന്നു.. പിറ്റെ ദിവസം പള്ളി പരിസരം നിറയെ മുള്ളാണികള്‍. ക്യാമറകള്‍ക്ക് കൊടുത്ത പണവും പോയി പള്ളി സന്ദര്‍ശകരുടെ കാറുകളുടെ ടയറുകള്‍ പഞ്ചറായതു മിച്ചം.

തലയില്‍ സീറോയായ ഈ പേട്ടകളാണോ ദൈവത്തിന്റെ പ്രതിപുരുഷമാര്‍? ബൈബിളിലെ എല്ലാപേജുകളും മറിച്ചുനോക്കിയിട്ടും അങ്ങനെ ഒരു സംഗതിയെ കാണുന്നില്ല.

അതു പോരാഞ്ഞിട്ടു ഇവരെ പിതാവെയെന്നു വിളിക്കണമെന്ന്.. ഇവമാരുടെയൊക്കെ അത്യാഗ്രഹം നോക്കണേ!

ജീസസു പോലും ഇത് ആവശ്യപ്പെട്ടിട്ടില്ല അദ്ദേഹം പറഞ്ഞത് ``ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ് (മത്തായി23:9)''
" And do not call anyone on earth `father', for you have one Father, and he is in heaven. (Matthew 23: 9)''

ഇതില്‍ നിന്നും മനസ്സിലാക്കാം ഏതുവിധത്തിലാണ് ഈപുരോഹിതവര്‍ഗ്ഗം മനുഷ്യരെ വഴിതെറ്റിക്കുന്നുവെന്ന്.

Anonymous said...

എട്ടുനോമ്പാചരണം - കന്യകാത്വത്തിനു കനകാവരണം


മാര്‍ത്തോമ്മ ക്രിസ്‌ത്യാനികളുടെ ഇടയില്‍ ഉപയോഗിച്ചിരുന്ന 1301 ലെ പള്ളി പഞ്ചാംഗത്തിന്റെ കൈയ്യെഴുത്തു പ്രതിയില്‍ കന്യകകളുടെ നോമ്പ്‌ എന്നൊന്ന്‌ കാണുന്നുണ്ട്‌. അത്‌ കല്‍ദായ സഭയില്‍ ആചരിച്ചു വന്നിരുന്ന മൂന്നു ദിവസത്തെ നോമ്പാണ്‌. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബ്‌ദല്‍ മലേക്ക്‌ എന്ന അറബി രാജാവ്‌ പേര്‍ഷ്യയുടെ ഭാഗമായിരുന്ന ഹിര്‍ത്ത എന്ന പ്രദേശം തന്റെ രാജ്യത്തോടു കൂട്ടിച്ചേര്‍ത്തു. ആ പ്രദേശത്തെ യുവതികളില്‍ ആകൃഷ്‌ടനായ രാജാവ്‌ അവരെ തന്റെ സേവികാ സംഘത്തിലേക്കു നിര്‍ബന്ധപൂര്‍വം ചേര്‍ക്കാന്‍ ആജ്‌ഞാപിച്ചു. ഭയപ്പെട്ട ക്രിസ്‌ത്യാനികള്‍ പള്ളികളില്‍ പോയി പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചിലവഴിച്ചു. മൂന്നാം ദിവസം രാജാവ്‌ മരിച്ചെന്ന്‌ അവിടുത്തെ മെത്രാന്‍ ജോണ്‍ അസാറക്‌ അറിയുകയും സംഭവത്തെ അനുസ്‌മരിക്കാനും ദൈവത്തിനു നന്ദി അര്‍പ്പിക്കുവാനുമായി മൂന്നു ദിവസത്തെ കന്യകകളുടെ നോമ്പ്‌ എല്ലാ വര്‍ഷവും അനുഷ്‌ഠിക്കണമെന്നു നിര്‍ദേശിക്കുകയും ചെയ്‌തു. ഹന്നാന്‍ ഈശോ എന്ന പാത്രിയാര്‍ക്ക്‌ ഈ നോമ്പ്‌ സംവിധാനം, അംഗീകരിച്ച്‌ നടപ്പിലാക്കി.


എട്ടുനോമ്പാചരണ പശ്‌ചാത്തലം

ക്രിസ്‌തുവിന്റെ അമ്മയായ കന്യകാമറിയം പാപരഹിതയായി ജനിച്ചതിന്റെ അനുസ്‌മരണമായി അഞ്ചാം നൂറ്റാണ്ടുമുതല്‍ സഭയില്‍ അങ്ങിങ്ങായും പിന്നീട്‌ വ്യാപകമായും സെപ്‌റ്റംബര്‍ 8-ാം തീയതി ഒരു തിരുനാള്‍ ആചരിച്ചിരുന്നു. എന്നാല്‍ അതിന്‌ ഒരുക്കമായി സെപ്‌റ്റംബര്‍ ഒന്നു മുതലുള്ള നോമ്പ്‌ കേരളക്കരയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉപവാസവും പ്രായശ്‌ചിത്തവും മൂലം പരിശുദ്ധ ജീവിതത്തിന്റെ ദീപശിഖ ഉയര്‍ത്തിക്കാണിക്കുന്ന എട്ടുനോമ്പിനു യുവതികളുടെ ഇടയിലും പ്രചാരം സിദ്ധിച്ചിരുന്നു.

എട്ടുനോമ്പിനെപ്പറ്റി പരമ്പരാഗതമായ ഒരു ചരിത്രമുണ്ട്‌. എ.ഡി 345ല്‍ കൊടുങ്ങല്ലൂരില്‍ കുടിയേറിയ ക്‌നാനായക്കാരും അവരുടെ പിന്‍തലമുറക്കാരും മറ്റ്‌ സുറിയാനി ക്രിസ്‌ത്യാനികളും 1524ല്‍ കൊടുങ്ങല്ലൂര്‍ അഗ്നിക്കരയാകുന്നതു വരെ കൊടുങ്ങല്ലൂരില്‍ താമസിച്ചിരുന്നു.

അക്കാലത്തുണ്ടായ ആക്രമണ വേളയില്‍ തങ്ങളുടെ സ്‌ത്രീകളുടെ ചാരിത്ര്യം നഷ്‌ടപ്പെടാനിടയുണ്ടെന്നു ഭയന്ന്‌, കൊടുങ്ങല്ലൂരുണ്ടായിരുന്ന സുറിയാനി ക്രിസ്‌ത്യാനികളെല്ലാവരും അവിടുത്തെ പള്ളികളില്‍ പ്രവേശിച്ച്‌ ഉപവസിച്ച്‌ പ്രാര്‍ഥിക്കുകയുണ്ടായി. ഈ ഉപവാസവും നോമ്പാചരണവും കന്യകകളുടെ നോമ്പിലെന്നതു പോലെ ശക്‌തമായിരുന്നു. ഇതാണ്‌ കേരളത്തിലെ എട്ട്‌ നോമ്പിന്റെ ആരംഭ കാരണമെന്നു ചരിത്രകാരന്‍മാര്‍ വിവക്ഷിക്കുന്നു.

ഉദയംപേരൂര്‍ സൂനഹദോസിലെ ഡിക്രികളില്‍ സൂചിപ്പിക്കുന്നതു പോലെ ഭക്‌തജനങ്ങള്‍, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍, രാവിലെ കുര്‍ബാനയ്‌ക്ക് ശേഷം ഉച്ചവരെയോ വൈകുന്നേരം വരെയോ പള്ളിയില്‍ ഭജനമിരുന്നു പ്രാര്‍ഥിച്ചിരുന്നുവെന്നും അതു ഹൈന്ദവരീതി ആയിരുന്നതിനാല്‍ തുടരരുതെന്നും സിനഡ്‌ നിര്‍ദേശിച്ചു. എങ്കിലും അടുത്തകാലം വരെ നമ്മുടെ പള്ളികളില്‍ എട്ടുനോമ്പിനു വനിതകള്‍ സന്നിഹിതരായി ഉപവാസ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.

ഈ അടുത്തകാലത്ത്‌ എട്ടുനോമ്പിന്റെ കാര്യത്തില്‍ ഒരു ഉണര്‍വ്‌ ഉണ്ടായിട്ടുണ്ട്‌. വനിതകള്‍ മാത്രമല്ല പുരുഷന്‍മാരും നോമ്പ്‌ നോക്കുകയും എട്ടുനോമ്പിനു കേള്‍വികേട്ട പള്ളികളിലേക്കു തീര്‍ത്ഥാടനം നടത്തുകയും ചെയ്യുന്നുണ്ട്‌.

എട്ടുനോമ്പ്‌ ക്രൈസ്‌തവരും അക്രൈസ്‌തവരും ജീവിതനവീകരണം ലക്ഷ്യം വച്ച്‌ പാലിച്ചു വരുന്നു. കല്‍ദായരുടെയും സീറോ മലബാറുകാരുടെയും സെപ്‌റ്റംബര്‍ 8ലെ നമസ്‌ക്കാരത്തില്‍ ഇപ്രകാരം കാണുന്നു. 'നിര്‍മ്മലനും നിര്‍മ്മലരെ സ്‌നേഹിക്കുന്നവനുമായ കര്‍ത്താവേ, നിന്റെ കൃപയാല്‍ എനിക്ക്‌ കളങ്കരഹിതമായ ഒരു മനസ്‌ തരണമേ. കൃപയുള്ളവനേ നീ തന്നെ എന്നിലൂടെ സംസാരിക്കണമേ. അങ്ങനെ ഞാന്‍ നീ വഴി നിന്റെ അമ്മയുടെ ചരിത്രം കീര്‍ത്തിക്കുകയും അതുമൂലം നിന്റെ സഭ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യട്ടേ. മറിയമേ, നീ മറ്റൊരു സ്വര്‍ഗം തന്നെയാണ്‌.

Anonymous said...

യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്‍പില്‍ കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത്‌ മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്‍റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്‌.
www.GOD-JESUS.ORG

Anonymous said...

satheeshan said...

യൂറോപ്പിലെ പള്ളികളില്‍ കൂലിപ്പണിക്ക് പോകാന്‍ കേരളത്തിലെ ബിഷപ്പ് ഹൌസില്‍ സീറോമലബാര്‍ കത്തനാന്മാര്‍ ക്യൂ നില്‍ക്കുകയാണ്. ആസമില്‍ നിന്നും കേരളത്തിലേയ്ക്ക് വരുന്ന തൊഴിലാളികലെപ്പോലെ. ഇവര്‍ പറയുന്നത് അവിടെ യൂറോപ്യന്മാര്‍ക്ക് സഭാ വിശ്വാസം ഇല്ലാ ,പള്ളിയില്‍ വരുന്നവര്‍ ഇല്ലാ എന്നൊക്കെ. പള്ളിയില്‍ ആളില്ലെങ്കില്‍ ഇവര്‍ എന്തിനു അങ്ങോട്ടേയ്ക്ക് പറക്കണം . സീറോ മലബാര്‍ മെത്രാന്മാരുടെ ഒരു സ്വപ്നമാണ്, യൂറോപ്പില്‍ ഒരു രൂപത ഉണ്ടാക്കണമെന്ന്. ഒരു താവളം ,വത്തിക്കാനിലെ പോപ്പിന് നേരെ വെല്ലുവിളിച്ചു ചിന്നം വിളിക്കാന്‍.-

Anonymous said...

സക്കറിയാസ് നെടുങ്കനാല്‍(September 8, 2012 3:56 AM, From almayasabdam.blogspot.com)

"ചിലരുടെ ധാരണയില്‍ സഭ ഒരു പിരമിഡ് പോലെയാണ്. ഏറ്റവും മുകളില്‍ മാര്‍പാപ്പാ, അതിനു താഴെ മെത്രാന്മാരും പുരോഹിതഗണവും, ഒടുവില്‍, ഏറ്റവും താഴെ വിശ്വാസികള്‍. ഈ ധാരണ തികച്ചും തെറ്റാണ്. തിരുസഭ ദൈവജനമാണ്. അങ്ങനെ നോക്കുമ്പോള്‍ പുരോഹിതരെന്നോ അല്ലാത്തവരെന്നോ ഉള്ള വ്യത്യാസം പാടില്ല. സഭയെ നിലനിറുത്താനും പരിഭോഷിപ്പിക്കാനുമുള്ള ചുമതല എല്ലാവരുടെതുമാണ്. ഓരോരുത്തര്‍ക്കും ലഭിക്കുന്ന വരവും ദൌത്യവും അനുസരിച്ച്, അവരവരുടെ കടമകള്‍ നിര്‍വഹിക്കണം. തന്മൂലം, സഭയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ന്യായമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഏവര്‍ക്കും അവകാശമുണ്ട്‌. അവകാശം മാത്രമല്ല, ഉത്തരവാദിത്തവും."

പള്ളിക്കാര്യങ്ങളെ വിമര്‍ശിക്കുന്ന ആരെങ്കിലും കുറിച്ചുവിട്ടതാണ് ഈ വാക്യങ്ങള്‍ എന്ന് തോന്നിപ്പോകും. എന്നാല്‍, അത്ഭുതമേ, ഇത് സീറോ മലബാര്‍ സഭയുടെ തന്നെ Religious Instruction Centre എട്ടാം ക്ലാസ്സില്‍ ഉപയോഗിക്കാന്‍ പുറത്തിറക്കിയ വേദപഠനപ്പുസ്തകത്തില്‍ (പ്രകാശത്തിന്റെ പാതകള്‍ 8) എട്ടാം താളില്‍നിന്നെടുത്താതാണ്. ഇത് പഠിക്കുമ്പോള്‍ ഏതു കുട്ടിയിലും സംശയം ഉണരാം, എങ്കില്‍ പിന്നെ അല്മെനികളും അച്ചന്മാരും അതിനു 'മുകളിലുള്ളവരും' തമ്മില്‍ എന്തേ ഇത്രയധികം വ്യത്യാസം എന്ന്. എന്നാല്‍ എവിടെയും കാണുന്ന അടിച്ചമര്‍ത്തലുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ഉണ്ടാകുന്നില്ല.

ശ്രീ പുലിക്കുന്നേലും കട്ടിക്കാരനും അല്മായശബ്ദവും മറ്റും സഭയിലെ അരുതായ്കകളെ ചൂണ്ടിക്കാണിക്കേണ്ടി വരുന്നത് മേല്‍പ്പറഞ്ഞ ഉദ്ധാരണത്തിലെ ആശയം നന്നായി അറിയാവുന്നതുകൊണ്ടും 'മുകളില്‍' കയറി ഇരിക്കുന്നവര്‍ക്കും മിക്ക അല്മെനികള്‍ക്കും അതറിയില്ലാത്തതുകൊണ്ടുമാണ്. ഇത്തരം സത്യങ്ങള്‍ പുസ്തകത്തില്‍ എഴുതിയിട്ടാല്‍ പോരാ, സഭയില്‍ നടപ്പാക്കണം. ശ്രേണീബദ്ധമാല്ലാത്ത ഒരു സഭാഘടന ഉണ്ടായേ പറ്റൂ.

Anonymous said...

ജോസ് മുക്കാല said...

പാലായല്‍ നിന്നും അമേരിക്കയില്‍ എത്തിയിട്ടുള്ള അഭയാര്‍ത്ഥി വൈദികര്‍ തോമാശ്ലീഹയുടെ മകളുടെ മുലപാല്‍കുടിച്ചു വളര്‍ന്നവരാണെന്ന് അവകാശപ്പെടുന്നു. ആ നിലക്ക് ബോധമില്ലാത്ത കഴുതയേക്കാളും ഒരുപടി മെച്ചപ്പെട്ട രീതിയിലെങ്കിലും
പെരുമാറേണ്ട്തല്ലേ നല്ലത്.

കഴുതകാമം കരഞ്ഞു തീര്‍ക്കുകയാണ് എന്നു പറയുന്നത് കേട്ടിട്ടുണ്ട്. ഹാ!കഷ്ടം. ഫെയ്ത്തില്‍ എന്തെല്ലാം വിഡ്ഡിത്തരങ്ങളാണ് ഇവര്‍ എഴുതി കൂട്ടുന്നത്.

കട്ടിക്കിടിച്ചാല്‍ ചതിവുപറ്റാത്ത കട്ടിക്കാരനോടും ഉറങ്ങികിടക്കുന്ന പുലി (ക്കുന്നേല്‍) സാറിനോടുമാണ് ഈ കഴുതകളുടെ കളി

ചങ്ങലയില്‍കെട്ടി ചികത്‌സിച്ചില്ലെങ്കില്‍ ഈ താമരകുരിശ്ശുവാദികള്‍ സഭയും പരിസരവും അധികം താമസിയാതെ കുട്ടിചോറാക്കും.

Anonymous said...

വല്ലപ്പോഴും തുറക്കുന്ന ഒരു ബ്ലോഗാണ് സീറോ മലബാര്‍ . അതില്‍ ആരോ എഴുതി ഓണക്കൂര്‍ അച്ഛനെ പ്പറ്റി . മരിച്ചു മണ്മറഞ്ഞു പോയിട്ടും ആ വൈദികനെ ഓര്‍ക്കുന്ന ഓരോ വെക്തികള്‍ക്കും അവരുടെ കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു . അനാവശ്യമായി ഒരു വ്യക്ത്യിയെയും ചൂഷണം ചെയ്യാന്‍ ആര്‍ക്കും അടികാരാമില്ല .കത്തോലിക്കാ തിരുസഭയില്‍ നല്ലൊരു വൈദികനായിരുന്നു ഓണക്കൂര്‍ അച്ഛന്‍ . അദ്ദേഹവും മരിയക്കുട്ടിയും
ആയുള്ള വിവാത വിഷയത്തില്‍ 25 ലേറെ വര്ഷം ജയില്‍ വാസം അനുഭവിച്ചു . സത്യം മൂടിവച്ച് നാട്ടുപ്രമാണികള്‍ കളിച്ച കളിയില്‍ അച്ഛനും പെട്ടു .അദ്ദേഹം ഇന്ന് ദൈവദാസിയായി നാമകരണം ചെയ്യപ്പെട്ടു .

എത്രയോ വൈദികര്‍ ഓരോ കുടുംബങ്ങള്‍ കലക്കുന്നു .അതിനും 25 വര്ഷം കാത്തിരിക്കണോ സത്യം പുറത്തുവരാന്‍ .
ഒക്കെ സഹിക്കാം , അസന്മാര്‍ഗികളായ വൈദികരും ജന പ്രമാണിമാരും പറയുന്നതുകേട്ടു തിരു സഭയില്‍ വിശ്വസിക്കുനവരെ ദൈവത്തിനെതിരെ തിരിക്കുന്നവരെ കൊന്നു കുഴിച്ചുമൂടനം .

Anonymous said...

സുരേഷ് പാട്ടപറമ്പില്‍ said..

പാലായല്‍ നിന്നും അമേരിക്കയില്‍ എത്തിയിട്ടുള്ള അഭയാര്‍ത്ഥി വൈദികര്‍ തോമാശ്ലീഹയുടെ മകളുടെ മുലപാല്‍കുടിച്ചു വളര്‍ന്നവരാണെന്ന ജോസുമുക്കാലയുടെ പരമാര്‍ശത്തോടു ഒട്ടും യോജിക്കുവന്‍ പറ്റുകയില്ല.

കാരണം നുണ മാത്രം പറയുന്ന താമരകുരിശ്ശുവാദികളായ പുരോഹിതരും അവരുടെ ശിങ്കടികളും കഴുതപാല്‍ കുടിച്ചു വളര്‍ന്നവരാണ്. ഈ കഴുതകള്‍ക്കു പേരോ വീട്ടുപേരോ ഇല്ലാ. എന്നിട്ടവര്‍ നാട്ടിലുള്ള നമ്മുടെ അപ്പന്റെയും അമ്മയുടെയും പേരും വീട്ടുപേരും ജനനതിയതികളും ആവശ്യപ്പെടുന്നു.

കഴുതകള്‍ക്ക് അങ്ങനെയൊരു സംഗതി ഇല്ലാത്തതുകൊണ്ട ായിരിക്കാം ഫെയ്ത്തില്‍ ആധികാരികമായി എഴുതുന്ന ലേഖനകര്‍ത്താവിന്റെ പേരോ വീട്ടുപേരോ ഇല്ലാതെ പോയത്.

നുണമാത്രം പറയുന്ന ഇവമാരുടെ അടുത്തു കുമ്പസാരിച്ചു പാപവിമുക്തി നേടാമെന്നു ആരെങ്കിലും കരുത്‌ന്നുവെങ്കെില്
അതുകൊ് യാതൊരു പ്രയോജനവും ലഭിക്കുകയില്ല. ഉള്ള ഇഗ്ലീഷ് പരിജ്ഞാനംവെച്ച് ലറ്റീന്‍ പള്ളിയില്‍ പോയി കുബസാരിക്കുന്നതായിരിക്കും പാപമോചനത്തിനുള്ള മാര്‍ഗ്ഗം.

``താമര കുരിശ്ലു വെറുംകെട്ടുകഥയാണ്. അതുള്ള പള്ളികള്‍ ജീസസില്ലാത്ത സാത്താന്‍ കേന്ദ്രങ്ങളാണ്. സാത്താന്‍ ഇരുട്ടിനെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു സാത്താന്‍ സേവകര്‍ ശീലകൊണ്ടു മറച്ച് ഇരുട്ടുണ്ടാക്കുന്നു. ( സോള്‍ ആന്‍ഡ് വിഷന്‍ ലേഖനത്തോട് കടപ്പാട്)''