Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, October 16, 2012

പ്രിയ ടോമിമോനെ...

(Soul and Vision, അല്‍മായ ശബ്ദം, സീറോ മലബാര്‍ വോയ്സ് എന്നിവ പ്രസിദ്ധീകരിച്ച  മിസ്റ്റര്‍ ആലഞ്ചേരിയുടെ ഇംഗ്ലീഷ് കത്തിന്റെ മലയാളം ഇതാ. കൂടുതല്‍ പേര്‍ വായിച്ചുമനസ്സിലാക്കട്ടെ, സീറോമലബാര്‍ സഭ ആഗോള സഭയാക്കാന്‍ ഇവര്‍ നടത്തുന്ന ബദ്ധപ്പാട് എത്രയാണെന്ന്.)

വിവര്‍ത്തകന്‍: മി. സക്കറിയാസ് നെടുങ്കനാല്‍


Prot. No. 1834/2012
To: ടോമി ഞാറപ്പറമ്പില്‍

പ്രിയ ടോമീ,
സീറോ മലബാര്‍ സഭക്കുവേണ്ടി റോമായില്‍ ഒരു കാര്യാലയം വാങ്ങുന്നതിനെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ? അതിനായി ഒരു വലിയ തുക കണ്ടെത്തേണ്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ താഴെകൊടുക്കുന്നു. ഇതേപ്പറ്റി ഫ്രാങ്ക്ഫുര്‍ട്ടിലും ഗ്രോസ്ഗെറാഉവിലുമുള്ള സുഹൃത്തുക്കളോട് സംസാരിച്ച് സംഭാവനകള്‍ സ്വരുമിപ്പിക്കണം. ഞാനെത്തുമ്പോള്‍ ആ തുക എനിക്ക് റോമായിലേയ്ക്ക് കൊണ്ടുപോകണം.

സീറോ മലബാര്‍ സഭക്കുവേണ്ടി വത്തിക്കാനില്‍ ഇപ്പോള്‍ ഉള്ള കാര്യസ്ഥന്‍ (Procurator) റവ . ഫാ. സ്റ്റീഫന്‍ ചിറപ്പനത്ത് ആണ്. പക്ഷേ, കൊള്ളാവുന്ന ഒരു കാര്യാലയം അവിടെ നമുക്കില്ല. പ്രൊക്യുരേറ്റര്‍ ഇപ്പോള്‍ താമസിക്കുന്നത് അവിടുത്തെ സിസ്റ്റെര്‍സ്യന്‍ ആശ്രമത്തിന്റെ മച്ചിലിലുള്ള ഒരു ചെറിയ മുറിയിലാണ്. പൌരസ്ത്യസഭകളില്‍ വച്ച് വലിപ്പത്തില്‍ രണ്ടാമത്തേതായ സീറോമലബാര്‍ സഭയുടെ പ്രൊക്യുരേറ്ററുടെ പ്രാധാന്യത്തിനും സ്ഥാനത്തിനും ഒട്ടും ചേര്‍ന്നതല്ല അത്. പരിശുദ്ധ പിതാവിനും വത്തിക്കാനിലെ വിവിധ മേലധികാരികള്‍ക്കും മുമ്പില്‍ നമ്മുടെ സഭയെയും അതിന്റെ ശ്രേഷ്ഠമെത്രാപ്പോലിത്തായെയും പ്രതിനിധീ കരിക്കുന്നതും റോമായിലെന്നപോലെ യൂറോപ്പിലും നമ്മുടെ സഭയുടെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതും അദ്ദേഹമാണ്.

ദൈവകൃപയാല്‍, ഫാ. സ്റ്റീഫന്‍ ചിറപ്പനത്തിന്റെ ശ്രമഫലമായി, വത്തിക്കാനില്‍നിന്ന് അധികം ദൂരത്തല്ലാതെ, സുന്ദരമായ ഒരു സ്ഥലത്ത് (4600 ച.മീറ്റര്‍)) എല്ലാ സൌകര്യങ്ങളുമുള്ള ഒന്നാന്തരം ഒരു കെട്ടിടം (350 ച.മീറ്റര്‍) കണ്ടുവച്ചിട്ടുണ്ട്. സാമാന്യം ഭേദപ്പെട്ട വിലയേ ആകൂ - 1.975.000 യൂറോ, അതായത്, ഏതാണ്ട് Rs. 12,83,00,000. ബസീല്യന്‍ അച്ചന്മാര്‍ അവരുടെ സെമിനാരിയായി നിര്‍മ്മിച്ചതാണിത്. നന്നായി സജ്ജീകരിച്ച പന്ത്രണ്ടു മുറികളും പൌരസ്ത്യ രീതിയിലുള്ള മദ്ബഹായോടുകൂടിയ ഒരു കപ്പേളയും ഒരു വലിയ ഹാളും, ചുറ്റും ആവശ്യത്തിനു സ്ഥലവും ഒരു ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടും ഉള്ള ഈ സൌധം ഇപ്പോള്‍ വിശ്വാസത്തിന്റെ മിഷനറിമാര്‍ എന്ന റോമന്‍ സന്യാസസഭയുടെ അധീനതയിലാണ്. വാങ്ങിക്കഴിഞ്ഞാല്‍, ഇത് സീറോമലബാര്‍ സഭയുടെ കാര്യാലയം, സീറോമലബാര്‍ സഭയുടെ റോമായിലുള്ള ഇടവകയുടെ പാസ്റ്ററല്‍ സെന്റര്‍, റോമായില്‍ പഠിക്കുന്ന നമ്മുടെ വൈദികര്‍, കന്യാസ്ത്രീകള്‍, സഹോദരന്മാര്‍ എന്നിവര്‍ക്ക് ഒരാസ്ഥാനം എന്നിവ ആയിത്തീരും. ഇതിനെല്ലാം പുറമേ, ഇത് ഇറ്റലിയിലുള്ള വിശ്വാസികളുടെ പന്ത്രണ്ടോളം വരുന്ന കേന്ദ്രങ്ങള്‍ക്കും യൂറോപ്പിലെ എല്ലാ വിശ്വാസിക്കൂട്ടായ്മകള്‍ക്കും വേണ്ടിയുള്ള ദേശീയ ഏകോപന കേന്ദ്രവും കൂടിയായിരിക്കും.

ഇതിന്റെ വില ഡോളറിലോ യൂറോയിലോ കൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇത്രയും തുക പുറത്തു കൊണ്ടുപോകാന്‍ നിയമമനുവാദിക്കാത്തതിനാല്‍, ഈ തുക പുറത്തുനിന്നുതന്നെ സംഭാവനകളായി സംഭരിച്ച് ഒരു വിദേശബാങ്കില്‍ നിക്ഷേപിക്കണം. അതിനായി രണ്ട് അക്കൌണ്ടുകള്‍ വത്തിക്കാന്‍ ബാങ്കില്‍ തുറന്നിട്ടുണ്ട്. അവയുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

14 സെപ്റ്റെമ്പര്‍ 2012

യൂറോ അക്കൌണ്ട്:
ISTITUTO PER LE OPERE DI RELIGIONE - CITTA DEL
VATICANO
IBAN: DE56500700100935424200
C/o: DEUTSCHE BANK FRANCOFORTE
CODICE SWIFT: DEUTDEFF നു വേണ്ടി ഇതു രാജ്യത്ത് നിന്നും ഇതില്‍ പണമടക്കാം.
ഫണ്ടിന്റെ പേര്: CHIESA SYRO-MALABARESE - PROCURA DI ROMA
അക്കൌണ്ട് നമ്പര്‍: 44 44127001

സ്നേഹപൂര്‍വ്വം,

+കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സീറോമലബാര്‍ സഭയുടെ ശ്രേഷ്ഠമെത്രാപ്പോലിത്താ

11 comments:

Anonymous said...

പൌരസ്ത്യസഭകളില്‍ വച്ച് വലിപ്പത്തില്‍ രണ്ടാമത്തേതായ

സീറോമലബാര്‍ സഭയുടെ പ്രാധാന്യത്തിനും സ്ഥാനത്തിനും ഒട്ടും ചേര്‍ന്നതല്ല

സീറോ മലബാര്‍ സഭക്കു വേണ്ടി വത്തിക്കാനില്‍ ഇപ്പോള്‍ ഉള്ള കാര്യസ്ഥന്‍ (Procurator) റവ . ഫാ. സ്റ്റീഫന്‍ ചിറപ്പനത്ത്.

Anonymous said...

ഞാറ ടോമി

രണ്ട് അക്കൌണ്ടുകള്‍ വത്തിക്കാന്‍ ബാങ്കില്‍ തുറന്നിട്ടുണ്ട്

ഇന്ത്യയില്‍ നിന്ന് ഇത്രയും തുക പുറത്തു കൊണ്ടു പോകാന്‍ നിയമമനുവാദിക്കാത്തതിനാല്‍, ഈ തുക പുറത്തു നിന്നു തന്നെ സംഭാവനകളായി സംഭരിച്ച് ഒരു വിദേശബാങ്കില്‍ നിക്ഷേപിക്കണം.

ഞാനെത്തുമ്പോള്‍ ആ തുക ജോര്‍ജ് ആലഞ്ചേരിക്ക് റോമായിലേയ്ക്ക് കൊണ്ടുപോകണം.

Anonymous said...

സീറോ മലബാര്‍ സഭയുടെ ആത്മീയ നേതാവ് ഒരു മൂന്നാംകിട പണം പിരിവുകാരന്റെ നിലയിലേക്ക് താഴുന്ന പരിതാപകരമായ കാഴ്ച

കേരളത്തില്‍ സീറോ മലബാര്‍ സഭ നശിച്ചു കൊണ്ടും ക്ഷയിച്ചു കൊണ്ടും ഇരിക്കുന്ന ഈ അവസരത്തില്‍

പ്രവാസി കത്തോലിക്കരുടെ പോക്കറ്റില്‍ കയ്യിടാനുള്ള വിശാലമായ ഒരു പദ്ധതിയാണ് സഭാ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.

പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ നോക്കി ഇറങ്ങുന്ന ഈ ലോഹയിട്ട രാഷ്ട്രീയക്കാര്‍

Anonymous said...

അടുത്ത സിനഡിനോട് കൂടി ഈ പറയുന്ന ടോമിക്ക് ഷെവലിയര്‍ സ്ഥാനം കൊടുക്കാന്‍ തീരുമാനമായി. അതും ഉധാസീനത ഇല്ലാതെ പറഞ്ഞിടത്തോളം യുറോ പിരിച്ചു അക്കൌണ്ടില്‍ ഇട്ടാല്‍ മാത്രം. ഈ ആവശ്യത്തിനു യുറോ കൊടുക്കാത്തവരെ എല്ലാം മഹറോന്‍ ചൊല്ലാനും സാധ്യത ഉണ്ട്.

Anonymous said...

അമേരിക്കയില്‍ ക്രൂസിതരൂപത്തിനുവേണ്ടി സമരംചെയുന്ന കോപ്പേലിലെ ടോം വര്‍ക്കി

റോമില്‍ താമരകുരിശുകൃഷിക്കുവേണ്ടി ജര്‍മ്മനിയില്‍ ഫണ്ട് പിരിപ്പിക്കുന്ന ഗ്രോസ്‌ഗെരാവിലെ ടോം ഞാറപറ...

ഇവര്‍ തമ്മില്‍ ആരാണ് ഭേദം? ആരാണ് മാമോന്റെ കൂട്ടുകാരന്‍?

Anonymous said...


അമേരിക്കയില്‍ ക്രൂസിതരൂപത്തിനുവേണ്ടി സമരംചെയുന്ന കോപ്പേലിലെ ടോം വര്‍ക്കി.

റോമില്‍ താമരകുരിശുകൃഷിക്കുവേണ്ടി ജര്‍മ്മനിയില്‍ ഫണ്ട് പിരിപ്പിക്കുന്ന ഗ്രോസ്‌ഗെരാവിലെ ടോം ഞാറപറ...

ഇവര്‍ തമ്മില്‍ ആരാണ് ഭേദം? ആരാണ് മാമോന്റെ കൂട്ടുകാരന്‍?



അമേരിക്കയില്‍ ക്രൂസിതരൂപത്തിനുവേണ്ടി സമരംച്ചെയുന്ന കോപ്പേലിലെ ടോം വര്‍ക്കിയാണ് തമ്മില്‍ ഭേദം. പക്ഷെ എന്തു കാര്യം.....

കര്‍ദ്ദിനിള്‍ ആലംഞ്ചേരി ജര്‍മനിയില്‍ വന്നാല്‍ ചികല്‍സക്കു പോകുന്നത് ടോം ഞാറപറയന്റെ അടുത്താണ്. ടോം ഞാറപറയന്‍ വിദ്ഗദനായ തിരുമകാരനാണ്. ആലംഞ്ചേരിയുടെ കാലുതിരുമുന്നത് ഈ വൈദ്യനാണ്. അതുകൊ് ഷെവലിയര്‍ സ്ഥാനം ടോം ഞാറപറയനാണെന്ന് ഉറപ്പാണ്.

Anonymous said...

അടുത്ത സിനടു കഴിയട്ടെ. ഞാന്‍ ടോമി മോനെ ഒരു ഷെവലിയര്‍ ആക്കുന്നുണ്ട്‌. ഉത്സാഹിച്ചു പിരിച്ചോണം.

Anonymous said...

അച്ചന്മാര് എന്തിനാ തിരു വസ്ത്രം ഉപയോഗിക്കുന്നത്. ചാത്തെന്‍ സേവ പോലുണ്ട്. പ്രഗല്‍ഭരായ Billy Graham, Joel osteen തുടങ്ങി ഉള്ള അല്മയരെ നോക്ക്. Decent ആയ വസ്ത്രധാരണം, wise ആയ സംസാരം, christ centered theology, വചനത്തില്‍ അധിഷ്ടിതമായ ജീവിതം
. They don't need any hat that looks like fish head to spread the good news of jesus christ.
The fish head is symbolic of Dagon the fish God of the Philistines. The Catholic church is riddled with false doctrines and pagan mysticism. Let us clean up one at a time. Let us all get together to support Mr. Tom Varkey who got this correctly. I envision that he could become like Joel osteen for us the coppel church members.

Anonymous said...

സഭയിലെ ചില ഉയര്‍ന്നവരുടെ ഏകാധിപത്യത്തിനു നേരെ അഭിപ്രായം പറയുന്നവരെ ,ഇല്ലാതാക്കുന്ന പ്രവര്‍ത്തികളില്‍ ഒന്നാണ് എതിരിടുന്നവരെ ഇല്ലാതാക്കുക. അങ്ങനെ ഒരു നടപടിയാണ് കൊപ്പ്ളില്‍ ടോം വര്‍ക്കിയെ പള്ളിക്ക് പുറത്താക്കിയ ശാശേരിയുടെ നടപടി. ദേവാലയം എല്ലാവരുടെയും കൂടി അവകാശപ്പെട്ടതാണ്. ടോം വര്‍ക്കി യേശുവില്‍ വിശ്വസിക്കുന്ന ഒരാള്‍ ആണെങ്കില്‍ എന്തിനു ആ വഴി തടയണം? അധികാരികള്‍ക്ക് എക്കാലത്തും സഹായികളും കിങ്കരന്മാരും ഉണ്ട്. അവരെ ഉപയോഗിക്കുന്ന ഒരു സഭാ നേതൃത്വം അതിനു നിശയിച്ചിട്ടുള്ള കസേരയില്‍ ഇരുന്നാല്‍ അത് ദുരന്തം വരുത്തും.

Anonymous said...


--------------------------------------------------------------------------------



മാണിയെ വെട്ടിലാക്കി സഭയുമായി അടുക്കാൻ പി. സി തോമസ്
പി.ബി.ബാലു
Posted on: Thursday, 18 October 2012


ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഏറ്റെടുത്ത് സമരം നടത്തുന്ന ഹൈറേഞ്ച് സംരക്ഷണ സമതിയ്ക്ക് പിന്തുണയുമായി കേരളാ കോൺഗ്രസ് നേതാവ് പി.സി തോമസ് ഇടുക്കിയിലെത്തി. കേരളാ കോൺഗ്രസ് മാണിഗ്രൂപ്പുമായും കോൺഗ്രസുമായും അകൽച്ച പാലിക്കുന്ന സംരക്ഷണസമതിയുമായി കൈകോർക്കുന്നതിലുടെ സഭയുടെ പിന്തുണയാണ് പി. സി തോമസ് ലക്ഷ്യമിടുന്നത്. സമിതി മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്‌ച പി.സി. തോമസ് കട്ടപ്പനയിൽ ഉപവസിക്കും.

പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് തോമസിന്റെ ഈ നീക്കമെന്ന് ഇടതുമുന്നണി ക്യാന്പ് സംശയിക്കുന്നു. സഭയിലെ ചില ബിഷപ്പുമാരുടെ പിന്തുണ തേടിയ ശേഷമായിരുന്നു സമര പ്രഖ്യപനം. ഹൈറേഞ്ച് സംരക്ഷണ സമതിയെ എതിർക്കുന്ന കോൺഗ്രസ് നിലപാടുമൂലം മാണി ഗ്രൂപ്പിനോടും കടുത്ത വിരോധത്തിലാണ് ഇടുക്കിയിലെ സഭാ നേതാക്കൾ. അൽമായ സംഘടനകളുടെ പേരിൽ മാണിഗ്രൂപ്പ് നേതാക്കൾക്കെതിരെ അടുത്തയിടെ പ്രമേയങ്ങൾ പാസാക്കുകയും പ്രതിഷേധക്കുറിപ്പുകളിറക്കുകയും ചെയ്തിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയെയും സഭാ നേതാക്കളെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചപ്പോൾ വേണ്ടരീതിയിൽ പ്രതിരോധിച്ചില്ല എന്നതാണ് പരാതിയുടെ അടിസ്ഥാനം. പ്രശ്നം പരിഹരിക്കുന്നതിന് മുതിർന്ന നേതാക്കൾ സഭയുമായി ചർച്ച നടത്തയെങ്കിലും പ്രയോജനമുണ്ടായില്ല. അതിനിടെയാണ് പി. സി തോമസിന്റെ രംഗപ്രവേശനം.


Anonymous said...

Text Size:

തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത്‌ തിരുവനന്തപുരം പ്രത്യേക സിബിഐ കോതടി ഡിസംബര്‍ മൂന്നിലേക്ക്‌ മാറ്റി.

E-mail to a friend