Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, October 5, 2012

ബിഷപ്പ് അങ്ങാടിയത്ത് സ്ഥാനമൊഴിയണം

 - സുരേഷ് പാട്ടപ്പറമ്പില്‍

"കൊപ്പെളില്‍ എനിക്ക് തെറ്റ് പറ്റിപ്പോയി. സഭയില്‍ ഒരു തീരുമാന മാകുന്നത് വരെ ഇനി  ഒരു പള്ളികളിലും മാര്‍ തോമാ കുരിശു സ്ഥാപിക്കണം എന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല."


കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് സീറോ മലബാര്‍ സഭ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി എന്ന് വിശേഷിപ്പിക്കാവുന്ന കൊപ്പേല്‍ പ്രശ്നത്തിനു താല്‍ക്കാലികമായിട്ടെങ്കിലും ഉള്ള  വിരാമമിട്ടുകൊണ്ട് ചിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ അങ്ങാടിയത്ത് ആയിരങ്ങളെ സാക്ഷിയാക്കി വിശുദ്ധ അല്ത്താരയില്‍ തിരുവസ്ത്രങ്ങളും അണിഞ്ഞു കണ്ണീരോടെ നടത്തിയ ഏറ്റു പറച്ചില്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഒരാത്മീയ പിതാവിന്റെ വാഗ്ദാനം എന്ന നിലയില്‍ കൊപ്പേല്‍ വിശ്വാസികള്‍ അത് വിശ്വസിക്കുകയും വ്യക്തി വൈരാഗ്യങ്ങളും ഭിന്നാഭിപ്രായങ്ങളും മറന്നു അവിടെ ഐക്യവും സമാധാനവും പുനസ്ഥാപിക്കുകയും ചെയ്തു.

ആയിരങ്ങളുടെ പ്രാര്‍ഥനയും ഭാവുകങ്ങളും ഫാ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മീഷനുമാണ് ഈ അനുരഞ്ജനത്തിനു  വഴിയൊരുക്കിയത്. കൊപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ സ്റ്റാറ്റസ് കോ നിലനിര്‍ത്തണം എന്ന കമ്മീഷന്റെ ശിപാര്‍ശ അതേപടി ബിഷപ്‌ അംഗീകരിച്ചു.

മാര്‍ അങ്ങാടിയത്തിന്റെ മേല്‍പ്പറഞ്ഞ വാഗ്ദാനത്തില്‍ സംശയം ജനിക്കത്തക്ക പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തില്‍ നിന്നും അദ്ദേഹത്തിന്‍റെ ആജ്ഞാനുവര്‍ത്തികള്‍ ആയ ഇടവക വികാരിമാരില്‍ നിന്നും പലയിടത്തും ഉണ്ടായിട്ടുണ്ട്. തങ്ങളെ നേരിട്ട് ബാധിക്കുന്നില്ല എന്ന സ്വാര്‍ത്ഥ ചിന്ത കൊണ്ടാകാം, രണ്ടു മൂന്നു വര്‍ഷത്തെ പോരാട്ടത്തില്‍ ക്ഷീണിതരായതു കൊണ്ടാകാം അന്നൊന്നും കൊപ്പേല്‍ ജനങ്ങള്‍ പ്രതികരിച്ചില്ല. ആ വീഴ്ചക്ക് ഇന്ന് കൊപ്പെളിലെ വിശ്വാസികള്‍ വലിയൊരു വില കൊടുക്കേണ്ട സാഹചര്യം വന്നു ചേര്‍ന്നിരിക്കുകയാണ്.

കൊപ്പെളില്‍ വീണ്ടും അരാജകത്വം തല പൊക്കിയിരിക്കുകയാണ്. കൊപ്പേല്‍ സമാധാനത്തിന്റെ ആണിക്കല്ലായിരുന്ന സ്റ്റാറ്റസ് കോ എന്ന കമ്മീഷന്‍ നിര്‍ദ്ദേശത്തെ ഇടവക വികാരി വ്യക്തിപരവും സ്വാര്‍ത്ഥ പരവുമായ ഉദ്ദേശം വച്ചു കാറ്റില്‍ പറത്തിയിരിക്കുകയാണ്. സ്വന്തം വീഴ്ചയെ മൂടിക്കെട്ടാന്‍ തന്റെ ആട്ടിന്‍ പറ്റത്തെ കുരുതി കൊടുക്കുന്ന കാപാലനായ ഒരാട്ടിടയനായി അദ്ദേഹം  മാറിയിരിക്കുന്നു. ഈ അവസരം മുതലെടുത്ത്‌ ബിഷപ്പിന്‍റെ കൊട്ടേഷന്‍ സംഘാംഗങ്ങള്‍ കൊപ്പെളില്‍ കൊലവിളി നടത്തുകയാണ്. ബിഷപ്പിന്‍റെ കോണകമലക്കുകാരന്‍ എ വി ചേന മദയാനയെപ്പോലെ ചിന്നം വിളിച്ചു കൊണ്ട് കൊപ്പേല്‍ വിശ്വാസികളെ വിരട്ടാന്‍ വിഫലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. ക്രൂസിഫിക്സ് പക്ഷത്തിന്റെ നേതാക്കള്‍ക്കെതിരെ കോടതിയില്‍ "Restraining Order" വാങ്ങി അവരെ പള്ളിക്ക് പുറത്താക്കുമെന്നും അടുത്തു വരുന്ന പാരിഷ് കൌണ്‍സിലില്‍ ക്ലാവര്‍ പക്ഷത്തെ അംഗങ്ങളെ വികാരി നോമിനേറ്റ് ചെയ്യുകയും ബാക്കിയുള്ളവരെ നറുക്കിട്ട് എടുക്കുമെന്നും അങ്ങനെ ഭൂരിപക്ഷം സ്ഥാപിച്ചു ക്ലാവര്‍ കുരിശു കയറ്റുമെന്നും പിച്ചും പേയും പറഞ്ഞുകൊണ്ട് നടക്കുന്ന ഇദ്ദേഹം ചിക്കാഗോ യൂത്തില്‍ നിന്നും ഫാ ശാശ്ശേരി പിടിച്ചെടുത്ത കഞ്ചാവിന്റെ കിറുങ്ങളില്‍ അല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഭീഷണിയും ബ്ലാക്ക്‌ മെയിലും ഉപയോഗിച്ച് കൊപ്പെളില്‍ ക്ലാവര്‍ കുരിശു കയറ്റാനാണ് അധികാരികളുടെ നീക്കം എന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. ക്രൂസിഫിക്സിനു വേണ്ടി നിലകൊള്ളുന്ന അല്‍മായ നേതാക്കര്‍ക്കെതിരെ കള്ളക്കേസ് ചമച്ചു ഉണ്ടാക്കുവാന്‍ ഉള്ള കുത്സിത നീക്കത്തിന് ഉന്നതാധികാരിലകുടെ ആശീര്‍വാദം ഉണ്ടെന്നു തന്നെ വേണം കരുതുവാന്‍. പണ്ട് ജോജോ കോട്ടക്കലിനെതിരെ  കള്ളക്കേസ് ഉണ്ടാക്കിയ പാരമ്പര്യം നമ്മുടെ രൂപതയ്ക്ക് ഉണ്ടെന്നുള്ളത് മറക്കാനാകാത്ത സത്യമാണ്. അന്ന് അതിനു ചുക്കാന്‍ പിടിച്ച ഫാ കടുപ്പന്‍  ഇന്നെവിടെയാണ്‌ എന്ന യാഥാര്‍ത്ഥ്യം മറക്കാതിരുന്നാല്‍ മാര്‍ അങ്ങാടിയത്തിനും നല്ലത്.

കൊപ്പേല്‍ ഇങ്ങനെ നീറിപ്പുകയുമ്പോള്‍ അവരുടെ രൂപതാധ്യക്ഷന്‍ എവിടെ ഒളിച്ചിരുന്നുവീണവായിക്കുകയാണ് എന്നചോദ്യം  ജനങ്ങളില്‍ സ്വാഭാവിക മായും  ഉദിക്കുന്നു. രണ്ടു വര്ഷം മുമ്പ് ജനങ്ങള്‍ക്ക്‌ അദ്ദേഹം നല്‍കിയ വാഗ്ദാനം വെറും ഒരു വഞ്ചനയായിരുന്നു എന്ന് അവര്‍ വിധിയെഴുതാന്‍ അധികം കാലതാമസമില്ല.

കൊപ്പേല്‍ വികാരിയും ബിഷപ്പിന്റെ ദല്ലാള്‍ മാറും കൂടി അവിടെ സൃഷ്ടിച്ചിരിക്കുന്ന സംഘര്‍ഷാവസ്ഥയെപ്പറ്റി മാര്‍ അങ്ങാടിയത്ത് ബോധവാനാണോ? തന്റെ വികാരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെപ്പറ്റി അന്ന്വേഷിച്ചു ഉചിതമായ നടപടികള്‍ എടുക്കെണ്ടതിനു പകരം അദ്ദേഹത്തിന്‍റെ നിസ്സഹായതയെ സ്വന്ത കാര്യ സാധ്യത്തിനായി ബിഷപ്പ് ക്രൂരമായി ചൂഷണം ചെയ്യുകയാണോ? ബിഷപ്പിന്‍റെ അണികളായ കല്‍ദായ ന്യൂനപക്ഷം ബിഷപ്പിന്റെ വാഗ്ദാനത്തിനും കമ്മീഷന്റെ തീരുമാനത്തിനും എതിരായി പ്രസ്താവനകള്‍ ഇറക്കുകയും മറുപക്ഷത്തെ കള്ളക്കേസില്‍ കുടുക്കുമെന്നു വീമ്പിളക്കുകയും ചെയ്യുന്നത് ബിഷപ്പിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ?

മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം "എസ്" ആണെങ്കില്‍ സ്വന്തം ആട്ടിന്‍ പറ്റത്തെ കുരുതി കൊടുക്കുന്ന ഒരു ജനവഞ്ചകനായി അദ്ദേഹത്തെ ഞങ്ങള്‍ക്ക് മുദ്ര കുത്തെണ്ടി വരും. "നോ" ആണെങ്കില്‍ കാര്യപ്രാപ്തി തീരെയില്ലാത്ത ഒരു ആത്മീയ നേതാവായും. ഈ രണ്ടു സാഹചര്യത്തിലും ബിഷപ്‌ അങ്ങാടിയത്ത് സ്ഥാനമൊഴിയണം.

19 comments:

Anonymous said...

ബിഷപ്‌ അങ്ങാടിയത്ത് സ്ഥാനമൊഴിയണം.

Anonymous said...

ഒന്നല്ലെങ്കില്‍ ലോഹ ഇട്ട് കു൪ബാന ചൊല്ലുക!

അതല്ലെങ്കില്‍ ലോഹ ഊരി ആപ്പിള്‍ പറിക്കുക!

ഒരു പെണ്‍കുട്ടിയുടെ ജീവിധം നശിപ്പിക്കാതിരിക്കുക!

Anonymous said...

കളള കടുത്തുകാര൯ എന്നും കളള കടുത്തേ ചെയു. അതാണ് കളള കടുത്തുകാര൯റെ തൊഴില്‍.

താമര ശീല എല്ലാ പളളികളിലും സ്ഥാപിക്കാ൯ വേണ്ടി, കളള കടുത്തിലൂടെയാണ് ബിഷപ്പ് അങ്ങാടിയത്ത് ഒപ്പിചെടുക്കുകയും ക്രിസ്ഥാനികളെ വിരട്ടി ക്രിസ്തുവി൯റെ പളളികളില്‍, കല്‍ദായവല്‍ക്കരണം കൊണ്ടുവരുന്നത്.

Anonymous said...

ഒന്നങ്കില്‍ വിവാഹം എന്ന കൂദാശ.
അല്ലെങ്കില്‍ പൗരഹിത്ത എന്ന കൂദാശ.

Anonymous said...

അച്ഛ൯ ഒരു പെണ്ണ് കുട്ടിയുടെ ജീവിതം നശിപ്പിക്കരുത്. അച്ഛ൯ ആ പെണ്ണ് കുട്ടിയെ കല്ലൃാണം കഴിക്കുക.

Anonymous said...

Handsome Boy!!!


ഞാ൯ ഒരു ക്ലിന്‍റാനാണ്.
ഞാ൯ ഒരു പളളിയിലെ അച്ഛനാണ്.
മോണിക്കയെ കണ്ടാല്‍ ഞാ൯ കൂടെ പോകും. അങ്ങനേ ഞാ൯ പാരബരൃം കാത്തു സൂക്ഷിക്കും.

Anonymous said...

ഉറങ്ങി കിടക്കുന്നവനെ ഉണ൪ത്താം.

ഉറക്കം നടിക്കുന്നവനെ ഉണ൪ത്താ൯ സാധൃമല്ല.

കരയുന്നവന്‍റെ കരിച്ചില്‍ നി൪ത്താം.

കരിച്ചില്‍ നടിക്കുന്നവന്‍റെ കരിച്ചില്‍ നിറുത്താ൯ സാധൃമല്ല.

ഫാ.സാശേരിയെ ആരേങ്കിലും തല്ലിയോ?
കരിച്ചില്‍ നടിക്കുച്ച ഫാ.സാശേരിയുടെ കരിച്ചില്‍ കണ്ടതുകൊണ്ട് തോന്നിയതാണേ. ഇത്രയും അധികം കരഞ്ഞുകാണിക്കാ൯, ഫാ.സാശേരി പെണ്ണാണോ?
കു൪ബാന കഴിഞ്ഞതിനുശ്ഷം ഫാ.സാശേരി കരിച്ചിലുമാറ്റി, ചിരിച്ചു നടന്നതുകൊണ്ട് മനസിലായി, കരിച്ചില്‍ നടിക്കുന്നവന്‍റെ കരിച്ചില്‍ നിറുത്താ൯ സാധൃമല്ല.

Anonymous said...

yes it's time

ബിഷപ്‌ അങ്ങാടിയത്ത് സ്ഥാനമൊഴിയണം.

ബിഷപ്‌ തെറ്റ് ചെയ്യുകയും, ഇപ്പോള്‍ തുടര്‍ന്നു ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.

പക്ഷെ അത്‌ നാല് പേര്‍ അറിയന്നതാണ് അധികാരികള്‍ക്ക് വിഷമം.

സമാധാനത്തിലും ഒത്തൊരുമയിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന ചിക്കാഗോ ഇടവകാ സമൂഹത്തെ ഒറ്റ രാത്രികൊണ്ട്‌ നശിപ്പിച്ചു നാമാവശേഷമാക്കിയ കാപാലികനാണ് ബിഷപ്‌ അങ്ങാടിയത്ത്.

അത്‌ തന്നെയാണ് അദ്ദേഹം കോപ്പെലിലും ചെയ്തത്.


കുഞ്ഞാടുകളെ കൂട്ടിയിടുപ്പിച്ചു രസിപ്പിക്കുന്ന ക്രൂരന്‍ ഇടയനാണ് അദ്ദേഹം.

തന്‍റെ കുഞ്ഞാടുകളെ സ്നേഹ പൂര്‍വ്വം പരിപാലിക്കെണ്ടതിനു പകരം വെട്ടിനുറുക്കുകയാണ് അദ്ദേഹം ചെയ്തത്.

സാമൂഹ്യ ദ്രോഹം ചെയ്തത് ബിഷപ്‌ അങ്ങാടിയത്താണ്.

സഭാദ്രോഹം ചെയ്തത് ബിഷപ്‌ അങ്ങാടിയത്താണ്.

കാര്യപ്രാപ്തി തീരെയില്ലാത്ത ഒരു ആത്മീയ നേതാവായ

ബിഷപ്‌ അങ്ങാടിയത്ത് സ്ഥാനമൊഴിയണം.

Anonymous said...

കൊപ്പെളില്‍ വീണ്ടും അരാജകത്വം


കൊപ്പേല്‍ ഇങ്ങനെ നീറിപ്പുകയുമ്പോള്‍ അവരുടെ രൂപതാധ്യക്ഷന്‍ എവിടെ ഒളിച്ചിരുന്നു വീണവായിക്കുകയാണ്?

കൊപ്പെല്‍ വികാരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെപ്പറ്റി അന്ന്വേഷിച്ചു ഉചിതമായ നടപടികള്‍ എടുക്കെണ്ടതിനു പകരം

അദ്ദേഹത്തിന്‍റെ നിസ്സഹായതയെ സ്വന്ത കാര്യ സാധ്യത്തിനായി ബിഷപ്പ് ക്രൂരമായി ചൂഷണം ചെയ്യുകയാണോ?


കൊപ്പേല്‍ ഇങ്ങനെ നീറിപ്പുകയുമ്പോള്‍ അവരുടെ രൂപതാധ്യക്ഷന്‍ എവിടെ ഒളിച്ചിരുന്നു വീണവായിക്കുകയാണ്


ബിഷപ്‌ അങ്ങാടിയത്ത് സ്ഥാനമൊഴിയണം.



Anonymous said...

അമേരിക്കയില്‍ ഞങ്ങള്‍ ഇനിയും പള്ളിയും കെട്ടിടങ്ങളും വാങ്ങും.അതും കോടികള്‍ കൊടുത്ത്. ഈ കാശെല്ലാം ഞങ്ങള്‍ മണ്ടന്മാരായ അല്മായനെകൊണ്ട് കൊടുപ്പിക്കും. എന്താ കുഴപ്പം.? കോടികള്‍ ആണെങ്കില്‍ കോടികള്‍....പിരിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് ആകും. അല്മായന്‍ വാ പൊളിക്കും.

Anonymous said...

ഒന്നല്ലെങ്കില്‍ ലോഹ ഇട്ട് കു൪ബാന ചൊല്ലുക!
അതല്ലെങ്കില്‍ ലോഹ ഊരി ആപ്പിള്‍ പറിക്കുക!
ഒരു പെണ്‍കുട്ടിയുടെ ജീവിധം നശിപ്പിക്കാതിരിക്കുക!
ചുണ ഉണ്ടെങ്കില്‍ പെണ്‍കുട്ടിയെ ഇറക്കി അച്ഛനെതിരെ കേസ് കൊണ്ടുവാട. അന്ന് നിന്നെ ഞാന്‍ മെത്രാനായി വാഴിക്കുട.

Anonymous said...

സാബു ചിറ്റാട്ട്

ഇന്നത്തെ കാലത്ത് ജീസസിനെ അനുകരിക്കുന്ന ഇടയന്മാര്‍ സീറോമലബാര്‍ സഭയില്‍ വിരളമാണ്.
ഹിറ്റ്‌ലറിനെ അനുകരിക്കുന്നവരാണ് പലരും. ഹിറ്റ്‌ലര്‍ യഹൂദരുടെ സ്വത്തുകള്‍ കണ്ടുകെട്ടി അവരെ കോണ്‍സെന്റട്രേഷന്‍ ക്യാമ്പുകളിലേക്ക് അയച്ചു നശിപ്പിച്ചു.

ചിക്കാഗോ ബിഷപ്പു താമരകുരിശും ശീലയും കാണിച്ചു കുഞ്ഞാടുകളെ തമ്മിലടിപിടിപ്പിച്ചു നശിപ്പിക്കുന്നു.

ലോകംമെമ്പാടും പ്രതിഷേധമുയര്‍ന്നപ്പോള്‍ ഹിറ്റലറിനു പിടിച്ചു നില്ക്കുവാന്‍ കഴിഞ്ഞില്ലാ. ദൈവം കോപിച്ചു. പ്രകൃതി ക്ഷോഭിച്ചു. ഹിറ്റ്‌ലറുടെ ക്വട്ടേഷന്‍ സംഘത്തിനു കാലേകൂട്ടി വന്ന മഞ്ഞിനെ മറികടക്കുവാന്‍ സാധിച്ചില്ല. ഇതിന്റെയെല്ലാം അവസാനം ഹിറ്റ്‌ലര്‍ സ്വയം ആത്മഹത്യചെയ്തു.

ഇത് ചരിത്രമാണ്. ഹിറ്റ്‌ലറിനെ അനുകരിക്കുന്ന എല്ലാവരുടെയും അന്ത്യം ഒരുപോലെയാണ്. ഉദാഹരണം, ഖദ്ദാഫിയുടെയും സദാം ഹുസൈനിന്റെയും അന്ത്യനിമിഷങ്ങള്‍ ദൃശമാധ്യമങ്ങളില്‍ കണ്ടത് ഇനിയും മറന്നിട്ടില്ല.

ജനരോഷം കാട്ടുതീപോലെ പടരുന്നതിനുമുമ്പ്, ദൈവം കോപിക്കുന്നതിനുമുമ്പ് ചിക്കാഗോ സീറോ മലബാര്‍ അദ്ധ്യക്ഷന്‍ രാജിവയ്ക്കുന്നതായിരിക്കും ബുദ്ധിയെന്നാണ് ഈ എളിയവന്റെ അഭിപ്രായം.

Anonymous said...

കുരിശ് വെച്ച ആള്‍ വേറേ!
കു൪ബാന സ്വീകരിക്കാ൯ വന്നായാള്‍ വേറേ! അച്ഛ൯ ഓസ്ഥി കൊടുത്തപ്പോള്‍, അച്ഛ൯ പൊട്ടികരഞ്ഞത് എന്തിന്?


കു൪ബാന സ്വീകരിക്കാ൯ ടോം എത്തിയപ്പോള്‍, അച്ഛനെന്തിനാണ് പൊട്ടികതഞ്ഞത്. പേപ്പ൪ എടുത്ത് കണ്ണ് തുടച്ചത്. മോശം മോശം അച്ഛന്‍റെ കളള കരിച്ചലാണ് എന്ന് എല്ലാവ൪ക്കും മനസിലായി. സന്തോഷ് പഢിതത്ത് അഭിനയിക്കാ൯ ഇനിയും പഠിക്കേണ്ടിരിക്കുന്നു.

Anonymous said...

ടോം വ൪ക്കിയാണോ, ടോം ആണോ കുരിശ് വെച്ചത്. കു൪ബാന സ്വീകരിക്കാ൯ വന്ന ടോംമിനേ നോക്കി അച്ഛ൯ പൊട്ടികരഞ്ഞത് എന്തിന്? നാപ്ക്കനെടുത്ത് കളള കണ്ണീ൪ അച്ഛ൯ തുടച്ചതെന്തിന്?
കൊറെയൊക്കെ ജെനത്തിനും മനസിലായിവരുന്നു. ആപ്പിളാണോ, മുന്തിരിയാണൊ വലുതെന്ന്!

Anonymous said...

ബിഷപ്പിന്‍റെ കോണകമലക്കുകാരന്‍ എ വി ചേന

മദയാനയെപ്പോലെ ചിന്നം വിളിച്ചു കൊണ്ട് കൊപ്പേല്‍ വിശ്വാസികളെ വിരട്ടാന്‍ വിഫലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു.

Anonymous said...

കളിയുടെ ഗതി വീണ്ടും മാറി.അങ്ങാടിയില്‍ പണി കിട്ടുന്ന ലക്ഷണം കാണുന്നു.വമ്പന്മാര്‍ വേണ്ടും ചരട് വലിക്കുന്ന പോലെ തോന്നുന്നു.ഗോഥായില്‍ ദിഗന്ധങ്ങള്‍ മുഴങ്ങുന്ന ശബ്ദം കേള്‍കുന്നു.എല്ലാവരും മുറവിളി കുട്ടുന്നു കഴിവില്ലാത്ത കഞ്ഞി മെത്രാന്‍ നാട് മാറണം.പെണ്ണ് പിടിയന്മാര്‍ പെണ്ണ് കെട്ടണം.കുര്‍ബാന ചെല്ലരുത്‌.

Anonymous said...

ഫാ.സജി കോപ്പലിലെ അല്ത്താരയില്‍ നിന്നി ഉളള് തുറന്ന് കരഞ്ഞപ്പോള്‍, വലിയ മഠംത്തില്‍ പറബില്‍ അച്ഛനാണ് കണ്ണീ൪ തുടക്കാ൯ ഒരു TOWTL കൊടുത്തു.

ഫാ.സാശേരിയുടെ കളള കണ്ണീ൪ തുടക്കാ൯ കോപ്പലിലെ മൂത്ത ചാക്കൊ കപൃ൪ ഒരു BOX TISSU കൊടുത്തു.

വടി വെട്ടാ൯ പോയപ്പോഴേ ഫാ.സാശേരി കരഞ്ഞാല്‍, വടി വന്നു കഴിയുബോള്‍ എന്തായിരിക്കും എന്റെ അമ്മോ!

G.Kuttikattu said...

കൊപ്പേല്‍ പള്ളിയില്‍ നാളെയോ മറ്റെന്നാളോ, അടുത്ത ദിവസമോ" ക്ലാവര്‍ കുരിശു" സ്ഥാപിക്കുമെന്ന് പുരോഹിതര്‍ തീരുമാനിച്ചു അവര്‍ അത് ചെയ്‌താല്‍, അതിനെതിരെ പ്രതികരിക്കുന്നതിനു നാം ആത്മ ശുദ്ധീകരണ കര്‍മ്മമെന്ന നിലയില്‍ ദൈവാലയ മുറ്റത്തു നാം വിശ്വസിക്കുന്ന മരക്കുരിശു പ്രതിഷ്ടിച്ചു ഒരു ദിവസം മുഴുവന്‍ അവിടെ പ്രാര്‍ത്ഥനാ ദിവസം ആചരിക്കുകഎന്നതാണ് എനിക്ക് തോന്നുന്ന ഏറ്റവും ശക്തവും പരിപാവനവുമായ സമരം.- അത് കോപ്പലിലെ മാത്രമല്ല, അമേരിക്കയില്‍ എല്ലായിടത്തും ഇതുപോലെ ആചരിക്കണം. ഈ അഭ്യര്‍ത്ഥന എല്ലാ പ്രദേശങ്ങളിലെയും നമ്മുടെ അനുഭാവികള്‍ സ്വീകരിക്കുമോ എന്ന് പറയാന്‍ വളരെ പ്രയാസമാണ്.എങ്കിലും അവിടെയെല്ലാമുള്ളവര്‍ അപ്രകാരം ഉചിതമായി ആചരിച്ചാല്‍ ഏറെ സംതൃപ്തിക്ക് കാരണമാക്കും. അത് അത്ഭുതകരമായ ഒരു കാഴ്ചയായിരിക്കും.- (ജോര്‍ജ് കുറ്റിക്കാട്ട്.)

Anonymous said...

Both pope and Obama should resign