Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, October 7, 2012

എറണാകുളത്തു നിന്നും ഒരു കൊമേഡിയന്‍

 ജോസ് അട്ടാറ

കഴിഞ്ഞ ജൂലായ്‌ മാസത്തില്‍ അറ്റ്ലാന്‍ഡ കണ്‍വെന്ഷനോട് അനുബന്ധിച്ച് വന്ന മാര്‍ ജോസ് പൊരുന്നേടത്തിനു ശേഷം അമേരിക്കന്‍ സീറോ മലബാര്‍ സാമ്രാജ്യം സന്ദര്‍ശിക്കുവാന്‍ മാര്‍ അങ്ങാടിയത്തില്‍ നിന്നും വിസ കിട്ടിയ ഇരിഞ്ഞാലക്കുട ബിഷപ്പിന്‍റെ  കാര്‍മികത്വത്തില്‍ ആയിരുന്നു ഇന്ന് രാവിലത്തെ കുബാന. അന്ന് മാര്‍ പൊരുന്നേടത്തിനെ മയില്‍ത്തോപ്പിയണി യിച്ചു കല്‍ദായഅനുഭാവിയാക്കി അദ്ദേഹത്തെ പ്രദര്‍ശിപ്പിച്ചു.
മാര്‍ പോരുന്നെടം അങ്ങനെ മാര്‍ അങ്ങാടിയത്തിന്റെ ഒരു useful idiot ആയി മാറി. മാര്‍ കണ്ണൂക്കാടന്റെ കാര്യത്തില്‍ അതേതായാലും നടന്നില്ല. തൊപ്പിയും വടിയും ഒക്കെ കരുതിക്കൊണ്ടാണ് അദ്ദേഹം വന്നത് എന്ന് തോന്നുന്നു . കാരണം അങ്ങാടിയത്ത് മൂപ്പന്റെ ക്ലാവര്‍ കുരിശു മരവടിയല്ലായിരുന്നു അദ്ദേഹം പിടിച്ചിരുന്നത്. തൊപ്പിയും കൊള്ളാമായിരുന്നു. മാര്‍ അങ്ങാടിയത്തിന്റെ തരാം കോമാളി കൂമ്പാള തൊപ്പിയല്ലായിരുന്നു. Praise the Lord!

എന്നാല്‍ തന്‍റെ  രൂപതയില്‍ ഉള്‍പ്പെട്ട കൊടുങ്ങല്ലൂരിനെപ്പറ്റി തെറ്റി ധാരണ ജനകമായ പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. "തോമാ ശ്ലീഹ ആദ്യമായി കേരളത്തില്‍ വന്നിറങ്ങിയ " സ്ഥലമായി കൊടുങ്ങല്ലൂരിനെ അദ്ദേഹം വിശേഷിപ്പിച്ചത്‌ അടിസ്ഥാനരഹിതമാണ്. തോമ ശ്ലീഹ കേരളത്തില്‍ വന്നു എന്നത് തന്നെ ഒരു ഐതിഹ്യമാണ്‌. "ഐതിഹ്യമനുസരിച്ച് തോമാ ശ്ലീഹ ആദ്യമായി കേരളത്തില്‍ വന്നിറങ്ങിയത് കൊടുങ്ങല്ലൂര്‍ ആണ് " എന്നദ്ദേഹം പറഞ്ഞിരുന്നു എങ്കില്‍ അത് ശരിയായിരുന്നെനെ. സത്യമല്ലാത്ത സംഗതി എത്ര ആവര്‍ത്തിച്ചാലും അത് സത്യമാകുന്നില്ല. ചരിത്രപരമായ തെളിവില്ലാത്ത ഒരു ഐതിഹ്യത്തെ സത്യമായി വിശ്വാസികളുടെ മുമ്പില്‍ അവതരിപ്പിക്കുവാന്‍ എന്തുകൊണ്ട് നമ്മുടെ സീറോ മലബാര്‍ മത മേലധ്യക്ഷര്‍ പ്രത്യേക ഒരു പ്രവണത കാണിക്കുന്നു?

മാര്‍ കണ്ണൂക്കാടന്‍ വിശ്വാസത്തെപ്പറ്റി ഊന്നി ഊന്നി സംസാരിച്ചു വിശ്വാസത്തിനു വേണ്ടി സധൈര്യം നിലകൊള്ളണം, വിശ്വാസം പ്രവര്‍ത്തിയിലൂടെ കാണിക്കണം തുടങ്ങിയ ബ്ല ബ്ല ബ്ല .. ഒക്കെ. അതുകെട്ടപ്പോഴാനു കൊപ്പെളിലെ മി. ടോം വര്‍ക്കിയുടെ കാര്യം ഓര്‍മ്മ വന്നത്. അറ്റ്ലാന്‍ഡ കണ്‍വെന്ഷന് അദ്ദേഹം ഒറ്റയാള്‍ പ്രകടനം നടത്തി. കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം കൊപ്പേല്‍ പള്ളിയുടെ ബലിപീഠത്തെല്‍ ക്രൂസിഫിക്സ് വയ്ക്കാന്‍ നോക്കി. ഇന്നദ്ദേഹം കൊപ്പേല്‍ പള്ളിയില്‍ വീണ്ടും ഒരു ഒറ്റയാള്‍ ക്രൂസിഫിക്സ് പ്രകടനം നടത്തി എന്നാണു അറിയാന്‍ കഴിഞ്ഞത്. മാര്‍ കണ്ണൂക്കാടന്‍ ഊന്നിപ്പറഞ്ഞത്‌ പോലെ മി. ടോം വര്‍ക്കി അദ്ദേഹത്തിന്‍റെ വിശ്വാസം പ്രവര്‍ത്തിയിലൂടെ കാണിക്കുന്നതില്‍ അദ്ദേഹത്തെ കുറ്റം പറയുവാന്‍ ഒക്കുമോ? പക്ഷെ കഴിഞ്ഞ ഞായറാഴ്ച ടോം വര്‍ക്കി തന്‍റെ  വിശ്വാസ പ്രകടനം നടത്തിയപ്പോള്‍ കുരിശു കണ്ട ചെയിത്താന്റെ മാതിരിയാണ് ഫാ ശാശ്ശേരി കിടന്നു തുള്ളിയത്. അതിന്റെ അര്‍ത്ഥം ഈയുള്ളവന് പിടി കിട്ടുന്നില്ല.

എറണാകുളത്തു നിന്നും ഒരു കൊമേഡിയന്‍

മുള്ളിനെ മുള്ളുകൊണ്ട് എടുക്കാനുള്ള ഒരു നൂതന തന്ത്രവുമായി ഇറങ്ങിയിരിക്കയാണ് നമ്മുടെ മെത്രാന്‍ മാര്‍ അങ്ങാടിയത്ത്. മംഗലപ്പുഴ സെമിനാരിയുടെ റെക്ടര്‍, എറണാകുളം അതിരൂപതക്കാരന്‍ ആയ ഒരു  ഫാ ആന്റണി "ക്ലാസ്" എടുക്കുവാന്‍ ഇറങ്ങിയിരിക്കുന്നു. അമേരിക്കയില്‍ ഉള്ള സീറോ മലബാര്‍കാര്‍ക്ക് സീറോ മലബാര്‍ പാസ് പോര്‍ട്ട്‌ കിട്ടിയിട്ട് 11 വര്‍ഷമേ ആയിട്ടുള്ളൂ അത്രേ! അതായത് ചിക്കാഗോ രൂപത  സ്ഥാപിതമായതിനു  ശേഷം. ഒന്നൊര മണിക്കൂര്‍ അദ്ദേഹത്തിന്‍റെ പുളു കേട്ടുകൊണ്ടിരുന്നു.

വടക്കര്‍ അച്ചന്മാര്‍ക്ക് അങ്ങനെയൊരു ഗുണമുണ്ട്. ഒട്ടു മിക്കപേരും അല്പസ്വല്പം വളിപ്പടിക്കുന്നവരാണ്. നമ്മുടെ വികാരി ഫാ ആലപ്പാട്ട് തന്നെ ഒരുദാഹരണം. മലയിടിഞ്ഞ്‌ തലയില്‍ വീഴാന്‍ തുടങ്ങിയാലും  അദ്ദേഹം എന്തെങ്കിലും ഒരു വളിപ്പടിച്ചിരിക്കും. അതേസമയം തെക്കര്‍ അച്ഛന്മാരോ? ആറു  ബോറന്മാര്‍. ഒരു ഹ്യൂമറും അവര്‍ക്കില്ല. ക്ലാവര്‍ കുരിശു തൊണ്ടയില്‍ കുത്തിയിറക്കിയിരിക്കുന്നത് കൊണ്ടാകാം ഇത്.

കാര്യം ഫാ ആലപ്പാട്ട് ആളൊരു കൊമേഡിയന്‍ ഒക്കെ ആണ്. പക്ഷെ അദ്ദേഹവും നമ്മുടെ ബിഷപ്പിനെ സംബന്ധിച്ചിടത്തോളം ഒരു "useful idiot" ആയി മാരിയിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

21 comments:

Anonymous said...

ഇന്ന് ടോംവ൪ക്കി കോപ്പേല്‍ പളളിയുടെ മു൯വശത്ത് നിന്ന് വലിയ ക്രൂശിത രൂപം വെച്ച് സമരം ചെയ്തതിനാല്‍, ഫാ.സാശേരി 8:30തിന്‍റെ മാസ് തുടങ്ങിയപ്പോള്‍, 8:45 ആയി. ഫാ.സാശേരി കഴിഞ്ഞ ഞായറാഴ്ച ഒരു മണിക്കൂ൪ കു൪ബാന വൈകി ചൊല്ലി. ഇന്ന് പതിനഞ്ച് മിനിറ്റ് വൈകി ചൊല്ലി. അച്ഛന്മാരുടെ ഓരോ തമാശേ.

Anonymous said...

ബിഷപ്‌ അങ്ങാടിയത്ത് സ്ഥാനമൊഴിയണം

Anonymous said...

ക്ലാവര്‍കുരിസില്‍ വലിയ താത്പരിയമില്ലാത്ത അച്ഛന്വര്‍ പോലും
ചില കൊടിച്ചി പെണ്നുഗല്‍ കാരണം അതിന്റെ ആള്‍ക്കാരകുന്നു.
ചിലകില്ലച്ചികളുടെ പള്ളിയിലെ പെരുമാറ്റം കൊച്ചുകുട്ടികള്‍ക്ക്
ദുര്മാത്രുക ഉണ്ടാക്കുന്നു. കണ്ട പറയനും പുലയനും പുതുക്രിസ്തിയനിയാല്‍ പിന്നെ അവന്റെയും അവളുടെയും ഷോ
കാണാനാണ് കത്തോലിക്കന്റെ ദുര്‍ഗതി.വെറുതെയല്ല കാര്‍ന്നോന്മാര്‍ പറഞ്ഞത്. ജാതിയാലുള്ളതു തൂത്താല്‍ പോകുമോ
അമേരിക്കയിലേക്ക് വരാനായി പലതും കംപ്രമിസെ ചെയ്ത്‌ ചില
പകുതി കത്തോലിക്കന്മാര്‍.കൊപ്പ്ലെ ക്ലാവര്‍വദികള്‍ എല്ലാം.. പിന്നെ

അച്ഛന്റെ പ്രീതിനെടനായി കല്ല്‌, ഫോട്ടോ,ക്ലാവര്‍കുരിസു, ശാപ്പാട്
സമുഹത്തെ വെട്ടിമുറിച്ച് കൊടുക്കാന്‍ പിന്നെ ഒട്ടും പണിപെടണ്ട.

Anonymous said...

ബൈബിള്‍


പഴയ നിയമം

നിയമാവ൪ത്തനം

ശുദ്ധീകരണ ജലം

19 അദൃയം.

Anonymous said...

ബൈബിള്‍
പഴയ നിയമം

നിയമാവ൪ത്തനം



ശുദ്ധീകരണ ജലം

13 അദൃയം.

Home work for Fr.Assasserrrrry


Don,t mess with crucifix . You are an idiol worshiper REad the chapter13 ABOVEപഴയ നിയമം

നിയമാവ൪ത്തനം

Anonymous said...

സി.ദേവസ്യാച്ചന്

‍ഐതിഹ്യം പറയുവാനും ഇതെല്ലാം കൂട്ടിയിണക്കുവാന്‍ വെറെ നൂറുകള്ളകഥകളുമായിട്ടോണോ ഇലിങ്ങാലക്കുട ബിഷപ്പ് കണ്ണുകാടന്‍ ഒരു വന്‍തുകചിലവാക്കി അമേരിക്കയിലെത്തിയിരിക്കുന്നത്?

ആ പണം നാട്ടിലുള്ള പാവപ്പെട്ടവരെ സഹായിക്കുവാന്‍ ഉപയോഗിച്ചാല്‍ അതിനു പുണ്യം കിട്ടും. സീറോ മലബാര്‍ സഭയിലെ കള്ളകഥകള്‍ കേട്ടും കോപ്രായങ്ങളും കണ്ടും മടുത്തിരിക്കുകയാണ് വിശ്വാസികള്‍‍.

ഇനി സത്യവിശ്വാസത്തിന്നുള്ള സമരമാണ്.

``അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍െറ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.അതിനാല്‍, ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്‍മയുടെ ദിനത്തില്‍ ചെറുത്തുനില്‍ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊ�് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും (എഫേസോസ് 6: 10-13).

Anonymous said...

ബൈബിള്‍
പഴയ നിയമം

[നിയമാവ൪ത്തനം

ശുദ്ധീകരണ ജലം

13 അദൃയം.]

1
ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിൻ; അതിനോടു കൂട്ടരുതു; അതിൽനിന്നു കുറെക്കയും അരുതു.
2
നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:
3
നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താൽ
4
ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.
5
നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.
6
ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.
7
നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവെച്ചു
8
നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ
9
അവനോടു യോജിക്കയോ അവന്റെ വാക്കു കേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.
10
അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സർവ്വജനത്തിന്റെ കയ്യും അവന്റെ മേൽ ചെല്ലേണം.
11
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാൻ അവൻ അന്വേഷിച്ചതുകൊണ്ടു, അവനെ കല്ലെറിഞ്ഞു കൊല്ലേണം.
12
ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.
13
നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാർ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു
14
നിന്റെ ദൈവമായ യഹോവ നിനക്കു പാർപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ
15
നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ
16
നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാൽ ശപഥാർപ്പിതമായി സംഹരിക്കേണം.
17
അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴ്കുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു.
18
നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നിന്റെ ദൈവമായ യഹോവെക്കു ഹിതമായുള്ളതു ചെയ്തിട്ടു
19
യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വർദ്ധിപ്പിക്കേണ്ടതിന്നും ശപഥാർപ്പിതമായ യാതൊന്നും നിന്റെ കയ്യിൽ പറ്റിയിരിക്കരുതു.

Anonymous said...

ഫാ. ശാസേരി വളരും തോറും പോപ്പിനുപോലും അനുസരിപ്പിക്കാ൯ പാടാണ്.
പെരുമാറ്റത്തില്‍ പോലും പക്വത ഇല്ലാത്ത ഫാ. ശാസേരി.
ഫാ. ശാസേരിയുടെതായ താല്‍പരൃങ്ങള്‍ക്ക് പോകാതെ, ക്രിസ്തുവിന്‍റേതായ താല്‍പരൃങ്ങള്‍ക്ക് പോകണം ഫാ. ശാസേരി.
ഗുണ്ട പൗവത്തിന്‍റേതായ താല്‍പരൃങ്ങള്‍ക്കോ, അദേഹത്തിന്‍റെ അരമ ശിശുവായ അങ്ങാടിയത്ത് പിതാവിന്‍റേതായ താല്‍പരൃങ്ങള്‍ക്കോ, പോകരുത് ഫാ. ശാസേരി. പിന്നേയോ പത്രോസ്ലീഹയുടെ സിംഹാസനത്തിലിരിക്കുന്ന പോപ്പ് പറയുന്നത് അനുസരിക്കുവി൯, ഫാ. ശാസേരി.
കത്തോലിക്ക സഭയുടെ താല്‍പരൃങ്ങള്‍ക്ക് ഫാ. ശാസേരി അനുസരിച്ചിരുന്നുവെങ്കില്‍ ബെലിപീഠംത്തിലും ബേമയിലും വെച്ച ക്രൂസിഫിക്സ് മാറ്റി, കു൪ബാന ചൊല്ലിയതാണോ സഭയുടെ വലിയവനായ പോപ്പിനെ അനുസരച്ചിരുന്നുവെങ്കില്‍ ക്രൂസിഫിക്സ് മാറ്റാതെ, കു൪ബാന ചൊല്ലിയിരുന്നേനേ. ആദൃം ഫാ. ശാസേരി അനുസരണ പഠിക്കുവി൯, എന്നിട്ടുപോരെ ജെനത്തിനേ അനുസരണ പഠിപ്പിക്കാ൯ ഫാ. ശാസേരി.

Anonymous said...

ഫ സാസേരിയുടെ ഇഷ്ടം നിറവേറ്റാതേ, ദൈവത്തിന്റെ ഇഷ്ടം നിറവേറ്റണമായിരുന്നു. സഭയുടെ ഇഷ്ടം എന്ന് ഫ സാസേരി ഇന്നലത്തേ പ്രസംഗത്തില്‍ ഉദേശിച്ചത് വിഗ്രഹമായ കറുബ൯ മാണിക്കനേ സേവിക്കുന്ന കാരൃമാണെങ്കില്‍ ഫ സാസേരി പറഞ്ഞത് ശെരിയാണ്, വിഗ്രഹമായ കറുബ൯ മാണിക്കനായ ശാത്താ൯ സഭയേ സേവിക്കണമെന്നല്ലെ അതിന്റെ അ൪ത്ഥം ഫ സാസേരി. ക്രിസ്താനികള്‍ ക്രിസ്തുവിനേ അനുസരിക്കുകയും വിഗ്രഹമായ കറുബ൯ മാണിക്കനേ അനുസരിക്കാതിരിക്കുകയും ചെയും ഫ സാസേരി.

Anonymous said...

തെറി പറയാ൯ പഠിപ്പിച്ച ഫാ.ഷാജി സശരീരിരി തന്നെയാണൊ അപ്പനേയും അമ്മയേയും വിച്ചുവെന്ന, വിലക്ക്. ശഭോ ശിവശഭോ!


ദൈവത്തേ തെറിപറയുകയും കളിയാക്കുന്ന കല്ദായ വൈദി൪.
ബിഷപ്പ൯റെ അപ്പനേയും അമ്മയേയും വിളിച്ചുവെന്ന് പറഞ്ഞ് കരയുന്ന കല്ദായ ഫാ.ഷാജി സശരീരിരി.
ഫാ.ഷാജി സശരീരിരി തെറി ആവശൃം പോലെ വിളിച്ചോളു എന്നു പറഞ്ഞ് പഠിപ്പിച്ച ഫാ.ഷാജി സശരീരിരി തന്നെയാണോ മാറ്റി പറയുന്നത്.

Anonymous said...

സഭയുടെ ഏതാനും വൈദിക൪ പറയുന്നത് ശെരിയല്ല എന്ന് ഫാ.ശാശ്ശേരി പറഞ്ഞത് എത്രയോശരി.

അതുകൊണ്ടണ്ടല്ലേ പോപ്പിന് അനുസരക്കു എന്ന് ജെനം പറയുന്നത് എത്രയോശെരി.

ഇനിയെങ്കിലും ബെലിപീഠംത്തിലിരിക്കുന്ന വിഗ്രഹങ്ങളെ തുടചുമാറ്റു ഫാ.ശാശ്ശേരി

Anonymous said...

എന്റെ ശത്രുവായ എന്ന ഗോത്രത്തില്‍ പെട്ട കുസികളെ കൊന്നട്ടാണ് ഞാ൯ കു൪ബാനയുമായി എത്തിയിക്കുന്നത്എന്ന് ഫാ.സാസേരിയുടെ കൂട്ടുകാര൯ അച്ഛ൯ പറഞ്ഞുവല്ലോ.

മദ൪ തേരേസയേ ശത്രക്കള്‍ കൊല്ലുവാ൯ ശ്രേമിച്ചപ്പോള്‍, മദ൪ തേരേസ മുട്ടേമല്‍ നിന്ന് പറഞ്ഞത്, എന്റെ ദൈവമായ ക്രിസ്തുവല്ലാതെ ഇനിക്ക് മറ്റൊന്നുമില്ല എന്ന്. എന്നേ നിങ്ങള്‍ കൊല്ലുന്നുവെങ്കില്‍ കൊന്നുകൊള്ളു എന്ന് മുട്ടേമല്‍ നിന്ന് കൈകള്‍ വിരിച്ച് പ്രാ൪ത്തിച്ച മദ൪ തേരേസയേ ശത്രക്കള്‍ ആരും കൊന്നില്ല.

ഇതിലാരാണ് ക്രിസ്ഥാനി.

Anonymous said...

അങ്ങാടിയത്ത് പിതാവാവ് പറഞ്ഞു, വെളുബ൯ ക്ലാവറെ മാറ്റി എ൯റെ നിറമുളള ക്ലാവറിനേ ഏ.വിയോട് നാട്ടില്‍ നിന്ന് കൊണ്ടു വരുവാ൯ പറഞ്ഞു. ഏ.വി. പിതാവിന്റെ വാക്ക് അനുസരിച്ചു. ഫാ.ശാശേരിയോട് പിതാവാവ് പറഞ്ഞു, ഏ.വി. കൊണ്ടുവന്ന കറുബ൯ ക്ലാവറിനേ ബെലിപീഠംത്തില്‍ വെക്കുവാ൯ പറഞ്ഞു. വൈദികനായ ഞാ൯ അനുസരിച്ചു. കറുബ൯ ക്ലാവറിനേ ബെലിപീഠംത്തില്‍ വെച്ചു. എന്നാണ് ഫാ.ശാശേരി, പ്രസംഗത്തില്‍ പറഞ്ഞത്.

Anonymous said...

ചിക്കാഗോ രൂപതയിലെ ആല്‍മിയരുടെ ഇടയിലെ കുഴപ്പം മാത്രമല്ല ചിക്കാഗോ രൂപതയിലെ ബിഷപ്പി൯റെയും വൈദികരുടെ ഇടയിലും ഉണ്ട് പ്രശനങ്ങള്‍. സഭയിലെ പ്രശനങ്ങള്‍ ഫിക്സ് ചെയാതിടത്തോളം കാലം ചിക്കാഗോ രൂപത ശെരിയാവുകയില്ല എന്ന് ഫാ.ശാശ്ശേരി.

Anonymous said...

Dear Bloger,മാര്‍ ആലഞ്ചേരി യൂറോപ്പില്‍ ഒരു വെടി പൊട്ടിച്ചിട്ടുണ്ട് .
എത്ര പേര്‍ അതില്‍ വീഴും
എന്ന് ഇപ്പോള്‍ പറയുക വയ്യ......
ഉടന്‍ പ്രതീക്ഷിക്കുക.
ആലഞ്ചേരി ക്രോണിക്ക്. വായിക്കുക-
ഉടന്‍ പ്രതീക്ഷിക്കുക !!!!

Anonymous said...

പഴയ നിയമം

[നിയമാവ൪ത്തനം

വിഗ്രഹാരാധനയ്ക്കു ശിക്ഷ

13 അദൃയം.]

1 മുതല്‍ 18 വരെ, ഉളളതും ദൈവം, മോശ വഴി നമ്മുക്കുതന്നതുമായ 10 കല്പ്പനകളും; അടുത്ത ആഴ്ച്ച പൊതുയോഗത്തിനുമുബ്, ഫാശാശ്ശേരിയും കല്ദായ വാദികളും വായിച്ചുവന്നാല്‍ നല്ലത്. ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടേ!

10 കല്പ്പനകളില്‍ ഒന്ന്..

ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത്. ഏത് അച്ഛന്മാരും ബിഷപ്പുമാരും വേറേ ദൈവങ്ങളേ (മാണിക്ക൯ കുരിശ്) ആരാധിക്കാ൯ പറഞ്ഞാലും ആരാധിച്ചാല്‍ ദൈവ ശിക്ഷ കിട്ടുന്നത് നിങ്ങള്‍ക്ക് തന്നേ!

Anonymous said...

Please dont spam our email with you stupid blog. If you have some concerns raise it in the right platform. This is not a good practice.

Anonymous said...

ellathineyum theri parayunnathu mosham pravanatha anu. athu tholviyude lakshanam anu

Anonymous said...

ഇന്ന് ടോംവ൪ക്കി കോപ്പേല്‍ പളളിയുടെ മു൯വശത്ത് നിന്ന് വലിയ ക്രൂശിത രൂപം വെച്ച് സമരം ചെയ്തതിനാല്‍, ഫാ.സാശേരി 8:30തിന്‍റെ മാസ് തുടങ്ങിയപ്പോള്‍, 8:45 ആയി. ഫാ.സാശേരി കഴിഞ്ഞ ഞായറാഴ്ച ഒരു മണിക്കൂ൪ കു൪ബാന വൈകി ചൊല്ലി. ഇന്ന് പതിനഞ്ച് മിനിറ്റ് വൈകി ചൊല്ലി. അച്ഛന്മാരുടെ ഓരോ തമാശേ.

വര്‍ക്കി ചേട്ടന്‍ അടുത്ത ആഴ്ച മറ്റേ ജാക്കെറ്റ്‌ ഇട്ടു കൊണ്ട് വരണം. താങ്കള്‍ക്ക് മാത്രെമേ യദാര്‍ത്ഥത്തില്‍ വിശ്വാസം ഉള്ളു. ബാക്കി ഉള്ളവര്‍ വെറുതെ ആളാകാന്‍ നോക്കുന്നത് ആണ്

Anonymous said...

മെത്രാന്മാര്‍ ജര്‍മ്മനിയില്‍ വന്നു പണപ്പിരിവു നടത്തുന്ന സംഭവം നിത്യ സംഭവമാണ് .ഇപ്പോള്‍ കര്‍ദ്ദിനാള്‍ പുതിയൊരു പണപ്പിരിവിനു വേണ്ടി ജര്‍മ്മനിയില്‍ ആഹ്വാനം നടത്തി കത്ത് അയച്ചിരിക്കുകയാണ്. ആയിരക്കണക്കിന് മലയാളീ കന്യാസ്ത്രികള്‍,വൈദികര്‍ -ഇവരെല്ലാം ജമ്മനിയില്‍ തടിച്ച ശമ്പളം പറ്റി ജീവിക്കുന്നവരാണ്.ഇക്കൂട്ടരുടെ ജര്‍മ്മനിയിലെ എണ്ണം എത്രയെന്നു ഇവര്‍ വെളിപ്പെടുത്തിട്ടില്ല. ആലഞ്ചേരിയുടെ കത്ത് മലയാളികളെ അത്ഭുതപ്പെടുത്തുന്നു. വത്തിക്കാനില്‍ മാര്‍പാപ്പയുടെ നേര്‍ക്ക്‌ വെല്ലുവിളി നടത്താന്‍ പവ്വത്തിലും ആലഞ്ചേരിയും തയാര്‍ ആവുന്നതിനു മുന്നോടിയാണ് വത്തിക്കാനില്‍ ഒരു കെട്ടിടം വിലയ്ക്ക് വാങ്ങാന്‍ ആലഞ്ചേരി തീരുമാനം എടുത്തത്. കഷ്ടപ്പെട്ട് ജോലി ചെയ്തു ജീവിക്കുന്ന ജര്‍മ്മനിയിലെ മലയാളി കളുടെ കൈയില്‍ നിന്നും പിച്ചക്കാശു വാങ്ങാനുള്ള നീചമായ നീക്കം നടത്തുവാന്‍ ആലഞ്ചേരി യെപ്പോലുള്ള മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും മാത്രമേ കഴിയൂ. കേരളത്തില്‍ പരിഹരിക്കുവാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്. പക്ഷെ,ഇവരെ അവിടെ കിട്ടാനില്ലാ.യൂറോപ്പില്‍ സഭയുടെ ആധിപത്യം ഉണ്ടാക്കി മാര്‍പാപ്പയ്ക്ക് നേരെ വെല്ലുവിളിച്ചു കല്‍ദായ ആധിപത്യം നടത്തുകയെന്നത് മറ്റൊരു മുന്‍ കണക്കാണ് കൂട്ടിയിരിക്കുന്നത്.റോമില്‍ കെട്ടിടം വാങ്ങാന്‍ വേണ്ടി വത്തിക്കാനില്‍ ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങി കഴിഞ്ഞു എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. മെത്രാന്മാരുടെയും കത്തനാന്മാരുടെയും കള്ളപ്പണം ഒതുക്കുവാന്‍ ഒരു ഒളി താവളം ആണ് വത്തിക്കാന്‍ ബാങ്ക്. കൂടുതല്‍ കാര്യങ്ങള്‍ മാര്‍ ആലഞ്ചേരിയുടെ കത്തില്‍ നിന്നും കാണാം.

Anonymous said...

സീറോ മലബാര്‍ ഫൈത്തു മന്ദബുദ്ധികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വോയിസിനെ തെറിബ്ലോഗെന്നു അവര്‍ വിളിക്കുന്നു. ഫൈത്തില്‍ എഴുതുന്നവരുടെ തല പുരോഹിതര്‍ മൊത്തം
മസ്തിഷ്ക പ്രഷാളനം ചെയ്തിരിക്കുന്നുവോ? ചാണകത്തില്‍ ഒട്ടിയിരിക്കുന്ന ഈച്ചപോലെ പുരോഹിതരെ പറ്റിക്കൂടിയിരിക്കുന്ന
കുഞ്ഞാട്ടിന്‍കാഷ്ടങ്ങളുടെ അഭിപ്രായങ്ങളും ഗവേഷണങ്ങളും
വായിച്ചാല്‍ ചിരി വരും.

നാലുകാശു വിലയില്ലാത്ത ബിഷപ്പുമാരെ പൂജ്യപാദരായി കരുതണം പോലും. വോയിസ്‌ ബ്ലോഗു ബിഷപ്പുമാരെ അര്‍ഹമായ രീതിയില്‍ ബഹുമാനിക്കുന്നില്ലായെന്നും പരാതിയുണ്ട്.

കഞ്ഞിരപ്പള്ളി വന്ദ്യപിതാവിനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ടു തന്നെയാണ് ഈ ബ്ലോഗിലെ എഴുത്തുകാര്‍ എഴുതിയിരിക്കുന്നതെന്ന് ഫൈത്തുകാര്‍ മനസ്സിലാക്കിയിട്ടില്ല.

നിര്‍ഗുണനും പാവക്കുട്ടിയും വായില്‍ നിപ്പിളും കൈകളില്‍ ക്ലാവര്‍ വടിയുമുള്ള ഷിക്കാഗോ സീറോ മലബാര്‍ പിതാവിന്റെ ബഹുഗുണ വിശേഷങ്ങള്‍ ഇതില്‍ കൂടുതല്‍ എന്താണ് ഫൈത്തിനു വേണ്ടത്?

കൊപ്പന്മാരെ വിഴുങ്ങുമെന്നു പറഞ്ഞു ഇംഗ്ലീഷ് ഭാഷയെ വധിച്ചുകൊണ്ടുള്ള ഒരു പുരോഹിത ലേഖനവും തമാശ തന്നെ. അമേരിക്കയില്‍ ഇംഗ്ലീഷ് അറിയാത്തവരെ സൌജന്യമായി പഠിപ്പിക്കുവാന്‍ പ്രത്യേക ഗ്രാമ്മര്‍ സ്കൂള്‍ ഉണ്ട്. ആ പൊട്ടന്‍അച്ചന്‍ സ്കൂളില്‍പ്പോയി ഇംഗ്ലീഷ് പഠിച്ചിട്ടു ഫൈത്തില്‍ എഴുതിയാല്‍ നന്നായിരുന്നു. ആ പാവം ഫൈത്തുബ്ലോഗിന് നല്ല എഴുത്തുകാര്‍ ആരും ഇല്ലേ? മണ്ടത്തരം മാത്രമേ എഴുതുവാന്‍ അറിയത്തൊള്ളൂ?

ഇരിഞ്ഞാലക്കുടക്കാരന്‍ ബിഷപ്പു വന്നു രമ്യപ്പെടുത്തുമെന്നു കേട്ടൂ. അദ്ദേഹം പറയുന്നത് അനുസരിക്കുവാന്‍ ഇരിഞ്ഞാലക്കുടക്കാര്‍ അത്രയധികം വിവര ദോഷികളാണോ? അദ്ദേഹത്തിന്‍റെ ബുദ്ധിക്ലാവര്‍ വടിയുടെ തലക്കല്‍ എന്നതുപോലെ ഇരിഞ്ഞാലക്കുടയിലെ വിവേകവും വിവരവും ഉള്ളവര്‍
അങ്ങനെയാകണമെന്നും ഇല്ല. ബിഷപ്പിന്റെ വരവിന്റെ പ്രധാന ഉദ്ദേശം കീശ നിറയ്ക്കാനും തെണ്ടാനുമെന്നു ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? ഷിക്കാഗോയിലെ പൊട്ടന്‍ തിരുമേനിക്ക് ഏതായാലും മറ്റൊരു പൊട്ടന്‍ കുറച്ചു ദിവസങ്ങള്‍ക്കു കൂട്ടായി.