Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, October 13, 2012

കൊപ്പേല്‍ പള്ളിയില്‍ മി. ടോം വര്‍ക്കിക്ക് വിലക്ക്

ഫാ ശാശ്ശേരി 
- കൊപ്പേല്‍ ലേഖകന്‍
ഒക്ടോബര്‍ 10നു ശേഷം കൊപ്പേല്‍ പള്ളിയിലോ പരിസരത്തോ വരുന്നതില്‍ നിന്നും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഇടവകാംഗം മി. ടോം വര്‍ക്കിയെ വിലക്കിക്കൊണ്ട് വികാരി  ഫാ മാത്യു ശാശ്ശേരി ശാസന പുറപ്പെടുവിച്ചിരിക്കുന്നു. വികാരിയുമായി ഒത്തു  പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളോട് അടുത്ത ചില  കേന്ദ്രങ്ങള്‍ ഞങ്ങള്‍ക്ക് അതിരഹസ്യമായി തന്ന ഈ വാര്‍ത്ത  സ്വതന്ത്രമായി സ്ഥിരീകരിക്കുവാനും ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിലുള്ള സ്റ്റാറ്റസ് ക്വോ ലംഘിച്ചു ഫാ ശാശ്ശേരി എടുത്ത ചില നടപടികളില്‍ മി. ടോം വര്‍ക്കി നടത്തിയ പ്രതിഷേധ പ്രകടനങ്ങളാണ് ഇപ്പോള്‍ അതീവ ഗൌരവ തരമായ ഈ ശിക്ഷാനടപടിയില്‍ വന്നു കലാശിച്ചിരിക്കുന്നത്.

മി ടോം വര്‍ക്കി 
കൊപ്പേല്‍ പള്ളിയുടെ ബലിപീഠത്തില്‍ നിലവിലുണ്ടായിരുന്ന വെള്ളി നിറത്തിലുള്ള ചെറിയ ക്ലാവര്‍ കുരിശിനു പകരം വലുപ്പം കൂടിയ കറുത്ത ക്ലാവര്‍ കുരിശു ഫാ ശാശ്ശേരി തന്നിഷ്ട്ടമായി പ്രതിഷ്ടിച്ഛതാണ് പ്രശ്നങ്ങള്‍ക്ക് തിരി കൊളുത്തിയത്. സ്റ്റാറ്റസ് ക്വോ മാറ്റുവാന്‍ ഉള്ള സ്വാതന്ത്രം ഫാ ശാശ്ശേരി കാണിച്ചപ്പോള്‍ ഒപ്പം ഒരു ക്രൂശിത രൂപവും അവിടെ സ്ഥാപിക്കാനുള്ള സ്വാതന്ത്രം മി. ടോം വര്‍ക്കി കാണിക്കുകയായിരുന്നു. അതനുസരിച്ച് അദ്ദേഹം പീഠത്തില്‍ വച്ച ക്രൂസിഫിക്സ് വികാരിയുടെ ഒരടുത്ത ശിങ്കിടി ബെന്നി എന്ന ക്രിമിനല്‍ പുള്ളി എടുത്തു മാറ്റി.
അതിനടുത്ത ഞായറാഴ്ച വീണ്ടും ചെറിയൊരു ക്രൂശിത രൂപം പീഠത്തില്‍ വയ്ക്കുവാന്‍ മി. ടോം വര്‍ക്കി തുനിഞ്ഞു എങ്കിലും സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അതില്‍നിന്നും പിന്തിരിക്കുകയായിരുന്നു. എങ്കിലും ടോമിന്റെ പ്രവര്‍ത്തിയില്‍ രോഷാകുലന്‍ ആയ ഫാ ശാശ്ശേരി ദിവ്യബലിക്ക് ശേഷം അദ്ദേഹത്തിന്‍റെ കയ്യേല്‍ ബലമായി കയറി പിടിച്ചു തിരിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്തു. ഇത് സംഗതികള്‍ കൂടുതല്‍ വഷളാക്കി. ബുധനാഴ്ച ഇരിഞ്ഞാലക്കുട ബിഷപ്‌ മാര്‍ കണ്ണൂക്കാടന്‍ മുഖ്യ കാര്മ്മികനായി അര്‍പ്പിച്ച ദിവ്യബലി സമയത്ത് മുന്‍ രംഗം വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. സ്ഥിതി  വഷളായപ്പോള്‍ ബിഷപ്പ് തന്നെ നേരിട്ട് ഇടപെട്ടു. സമാധാനമായി ദിവ്യബലി നടന്നു കൊണ്ടിരുന്ന സമയത്ത് ഫാ ശാശ്ശേരി അല്ത്താരയില്‍ നിന്നും ആംഗ്യം കാണിച്ചത് അനുസരിച്ച് വട്ടന്‍ തോമ പോലീസിനെ വിളിച്ചു. കുര്ബാനക്കിടക്ക് അല്ത്താരയില്‍ നിന്നും ഇറങ്ങി അദ്ദേഹം പോലീസുമായി കുശുക്കുകയും ചെയ്തു. നടപടികള്‍ ഒന്നും എടുക്കാതെ പോലീസ് തിരിച്ചു പോയി.

ഇതിനു പിറ്റേ ദിവസമാണ് ടോം വര്‍ക്കിയെ പള്ളിയില്‍ നിന്നും വിലക്കിക്കൊണ്ടുള്ള വിളബരം വികാരി ഇറക്കിയത്. തലേ രാത്രി തന്നെ ക്ലാവര്‍ മാഫിയയും ആയി ചര്‍ച്ച ചെയ്തതിനു ശേഷം അവരുടെ ഒത്താശയോടും കൂടിയാണ് അദ്ദേഹം ഈ നടപടി എടുത്തത് എന്ന് വേണം അനുമാനിക്കുവാന്‍. ഹെല്‍വൂടിന് അടുത്തുള്ള  Elmhurst എന്ന  മൂഡസ്വര്‍ഗത്തിലെ മൂന്നു സെന്ററില്‍ ജീവിക്കുന്ന ബിഷപ്‌ അങ്ങാടിയത്തിന് ഇക്കാര്യത്തില്‍ പങ്കുണ്ടോ എന്ന് വ്യക്തമല്ല.

ടോം വര്‍ക്കിക്ക് മേല്‍പ്പറഞ്ഞ വിലക്ക് രെജിസ്റ്റര്‍ മെയില്‍ ആയി പോസ്റ്റ്‌ ചെയ്തതിനു പിറ്റേ ദിവസം തന്നെ അദ്ദേഹം കൊടുത്ത കേസിന്റെ സമന്‍സ് വികാരിക്ക് കിട്ടി. ഇതോടെ അദ്ദേഹം ആസനത്തില്‍ നീറു  കടിച്ച പോലെ ഓടിപ്പാഞ്ഞു നടക്കുകയാണ്. കളി കാര്യമായത്തോടെ നിലവിലുള്ള കൈക്കാരന്മാരോടും കൂടി ആലോചിച്ചാണ് ടോമിന് വിലക്ക് കല്പ്പിച്ചതെന്നു വരുത്തിക്കൂട്ടി അവരെയും കൂടി ഇതില്‍ കുരുക്കുവാനുള്ള ഒരു വിഫല ശ്രമവും ശാശ്ശേരി നടത്തിയതായി പറയപ്പെടുന്നു.

ഗാര്‍ലാണ്ടിലെയും കൊപ്പെളിലെയും സീറോ മലബാര്‍ സഭാ ചരിത്രത്തോളം തന്നെ ദൈര്‍ഘ്യമുള്ള സഭാംഗത്വമുള്ള മി. ടോം  വര്‍ക്കിയെ  വിലക്കുക എന്നാ മൂഡ നടപടി എടുത്തതോടെ കൊപ്പേല്‍ അത്യധികം അപകടകരമായ ഒരു നിലയില്‍ എത്തിയിരിക്കുകയാണ്. വികാരിയുടെ ഓര്‍ഡര്‍ വായിച്ച വര്‍ക്കി പൊട്ടിച്ചിരിച്ചു അതിനോടുള്ള  അദ്ദേഹത്തിന്‍റെ  അവജ്ഞ പ്രകടമാക്കി എന്നാണു ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. ഫാ ശാശ്ശെരിയുടെ ഈ ഒരുമ്പെട്ട നടപടി കൊപ്പേല്‍ പള്ളിയെ എന്നല്ല ചിക്കാഗോ രൂപതയെ തന്നെ പാപ്പരാക്കാന്‍  സാധ്യതയുള്ള നിയമ യുദ്ധങ്ങള്‍ക്ക് തുറന്നുകൊടുക്കും എന്നുള്ളതിന് സംശയമില്ല.




25 comments:

Anonymous said...

Shame on the Priest. Tom has the right to come to church as long as he wishes. This priest has no right to ban him.

Chicago Bishop should consult a wise attorney and take immediate action to cancel any kind of ban. Otherwise Bishop and priest are importing wholesale legal actions.

Every one should think one point, if Tom today we will be tomorrow if not just say yes to the priest all the time.

I fully support Tom for any legal action and is very happy to support him for legal cost.

Priest should not be allowed to use church fund to defend this legal actions due to his stupid actions.

Anonymous said...

THE SYROS-MALABAR CHURCH IS UNDER SATANIC ATTACK. INSTALLING AND VENERATING MAR-THOMA CROSS IS AGAINST THE 10 COMMANDMENTS.

THE CATHOLIC PRIESTS SUPPOSED TO SUPPORT THE CRUCIFIX ALWAYS. IF HE IS REALLY A PRIEST THEN HE SUPPOSES TO TEACH OTHERS THE CHRISTIAN WAY OF LIFE. IF HE IS A PRIEST WHO SINCERELY OFFERS HOLY MASS FOR THE COMMUNITY, THEN HE NEVER EVER DENIES OR REJECT CRUCIFIX. THE MAR-THOMA CROSS (A CROSS FROM GRAVEYARD) IS A MANMADE STUPIDITY AND NEEDED TO THROW WAY FROM THE HOLY PLACES.


FR. SASSERY IS UNFIT FOR THE SYRO-MALABAR COMMUNITY IN USA. HIS RECENT BEHAVIORS ARE VERY INAPPROPRIATE FOR CATHOLIC PRIESTS. IT IS TIME FOR HIM TO LEAVE THE CHURCH, AND BETTER THE DIOCESE TO HAVE EXCOMMUNICATED HIM FROM THE CATHOLIC CHURCH. PLEASE KEEP AWAY KIDS AWAY FROM HIM AND NEVER INVITE HIM IN OUR HOMES.

Anonymous said...

മാര്‍ ആലഞ്ചേരി asked pope for six more new dioceses, but Pope already know the Syro Malabar Rite is secretly planning to beak away from Vatican and become kaldaaya protestants, so Pope told Alencherry to" make all your present dioceses function properly" then only he will consider granting anymore new dioceses under Syro Malabar Rite.

ചിക്കാഗോ സിറോ മലബാര്‍ രൂപതയ്ക്ക് മാര്‍പ്പാപ്പ രണ്ടു വര്‍ഷത്തെ probotionery period കൊടുത്തു എന്ന് കേട്ടതില്‍ സന്തോഷം.

ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ എല്ലാം തീത്തില്ലെങ്കില്‍ ചിക്കാഗോ രൂപത ഇവിടുന്നു കുറ്റിയും പറിച്ചു നാട്ടിലേയ്ക്ക് പോകണം എന്നാണല്ലോ അതിന്റെ അര്‍ഥം.

Anonymous said...

ഇതു പോലത്തെ കള്ള പുരോഹിതരെ ചുമക്കാനുള്ള നമ്മുടെ വിധിയെ ഓര്‍ത്തു സഹതാപം തോന്നുന്നു.

ജനങ്ങള്‍ വിഡ്ഢികളാക്കപ്പെടുകയാണെന്ന് അവര്‍ തിരിച്ചറിയും എന്ന് പ്രത്യാശിക്കാം.

Anonymous said...

ബഹുമാനിക്കണം (venerate) എന്ന് powathil പിതാവ് പറഞ്ഞത് ആരാധിക്കണം (adore‍) എന്നാക്കി അനുയായികള്‍ മാറ്റി.

എന്നിട്ട് കുറ്റം മുഴുവന്‍ powathil പിതാവിന്റെ മുതുകത്തു ചാരുകയും ചെയ്തു.

'ആരാധന ക്രമത്തിന്റെ കേന്ദ്ര ബിന്ദുവാണ് പരിശുദ്ധ കുര്‍ബാന' എന്നാണു ഈ powathil പിതാവ് പറഞ്ഞിരിക്കുന്നത്.

ആരാധന സ്രഷ്ടാവിനു മാത്രം അവകാശപെട്ടത് ആണ്.

വെറും സൃഷ്ടി ആയ മാ.തോ.കുരിസിനെ ബഹുമാനിക്കണം (venerate) എന്നാണു powathil പിതാവ് പറഞ്ഞത് ആരാധിക്കാന്‍ പാടുള്ളതല്ല.

അതിനാല്‍ തന്നെ അത് വിശുദ്ധ കുര്‍ബാനയേക്കാള്‍ കൂടുതലോ തുല്യമോ ആയ പ്രാധാന്യത്തോടെ വെക്കാനും പാടില്ല.

Anonymous said...

സീറോ മലബാറിലെ ക്ലാവ൪ വാദികളും, മുസ്ലീം വാദികളും തമ്മില്‍ എന്താണ് വെതൃാസം?, ഇവ൪ സഹോദരങ്ങളാണോ?

സൌദിയില്‍, ക്രസ്തുവിന്‍റെ വചനമായ ബൈബിളോ, ക്രസ്തുവിന്‍റെ പടമോ, മറ്റോ കൊണ്ടുപോയാല്‍, മുസ്ലീം വാദികള്‍ കണ്ടാല്‍, അത് വലിച്ചെറിഞ്ഞ് ട്രാഷ് കൊട്ടയിലിടും.
ക്ലാവ൪ വാദികള്‍ ക്രസ്തുവിന്‍റെ ക്രൂശിതരൂപം കണ്ടാല്‍, അത് വലിച്ചെറിഞ്ഞ് ട്രാഷ് കൊട്ടയിലിടും.
ക്രസ്തുവിന്‍റെ ക്രൂശിതരൂപം കൊണ്ടുവന്നവനെയും ട്രാഷ് കൊട്ടയിലിടും.
ഇവ൪ തമ്മില്‍ വെതൃാസമില്ല, പക്ഷേ ഇവ൪ സഹോദരങ്ങളാണ്!

മുസ്ലീം വാദികള്‍ യേശുവിന്‍റെ പടമോ ബൈബിളോ കണ്ടാല്‍, ദൈവത്തേ കളിയാക്കും. ക്ലാവ൪ വാദികള്‍ ക്രസ്തുവിന്‍റെ ക്രൂശിതരൂപം കണ്ടാല്‍, ദൈവത്തേ കളിയാക്കും. ഇവിടെയും ഈ രണ്ട് കൂട്ടരും ദൈവത്തേ അവഗേളിക്കും. ഇവ൪ നുണ പറയാനും ഗുണ്ടാപണിക്കും മിടുക്കരാണ്

Anonymous said...

All Catholics under POPE should follow one cross, one Bible, one Mass.

Whoever, do not like it, let them go where ever they want.

Belief can not be forced upon any one. Priests, Bishops or even POPE can not do that.

Under the present syro malabar church leader ship, the days are counted for one Syro Malabar Church.

I hope it will not happen like Malankara Jacobits.

If it goes like this, there will be a new Zero Claver Church.

Bishops should think, one thing, for what and for whom are they playing these dirty politics?
If the Church can go on peacefully for 1950 plus years, why can't they use their wisdom to have peace.

Anonymous said...

യച്ഛോ!
കൈക്കാര൯ എന്നാല്‍ എന്ത്?

അച്ഛ൯ പറയുന്ന കളളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനുളള ഒരു വെറും യെന്ത്രമാണൊ കൈക്കാര൯?

അതോ, ദൈവത്തിനും ദൈവമക്കളായ ജെനങ്ങള്‍ക്കും വേണ്ടി, സതൃത്തിന് കൂട്ട് നില്‍ക്കാനുളളതല്ലേ, കൈക്കാര൯?

ചതിക്കും വജ്ഞനകള്‍ക്കും വേണ്ടിട്ടുളളതാണോ കൈക്കാര൯? പറയു, സാശേരിയച്ഛാ!

Anonymous said...

ജോലിയിയില്‍ പോയാല്‍ Tension ഉണ്ടെങ്കിലും സാരമില്ല, ഡോള൪ കിട്ടും. പക്ഷേ പളളയില്‍ പോയാല്‍ Tension ഉണ്ടെങ്കിലും, നമ്മുക്ക് ഡോള൪ കിട്ടുകയില്ല.

പളളയില്‍ പോയി ഡോള൪ കൊടുത്താല്‍, സമാധാനത്തിന് പകരം പ്രത്യുപകരാമായി, അച്ഛന്‍ തന്നേ കൂടുതല്‍ Tension തരും, ഇതാണോ അച്ഛന്‍ തരുന്ന പ്രത്യുപകരം!

Anonymous said...

കത്തോലിക്ക പളളിയായ കൊപ്പേല്‍ പള്ളിയുടെ ബലിപീഠത്തില്‍ കുരിശുരൂപം വെച്ചാല്‍, പന്തികൊസ്തായ വികാരി ഫാ മാത്യു ശാശ്ശേരിക്ക് സഹിക്കില്ല. കൊപ്പേല്‍ പള്ളിയുടെ ബലിപീഠത്തില്‍ കുരിശുരൂപത്തിനുപകരം മാണിക്കനേ വെച്ചാല്‍, നയാഗ്ര പോലെ തുളളിചാടും.

Anonymous said...

സുഭാഷതങ്ങള്‍;

ആദൃയം 29, 1മുതല്‍ 27വരെ

"കൂടെക്കുടെ ഗുണദോഷിക്കപ്പെട്ടിട്ടും മ൪ക്കടമുഷ്ടി പിടിക്കുന്നവ൯ രക്ഷപ്പെടാനാവാത്ത തക൪ച്ചയില്‍ പെട്ടെന്നു പതിക്കും"

നീതിമാന്മാ൪ അധികാരത്തിലിരിക്കുബോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു;
ദുഷ്ടന്മാ൪ ഭരിക്കുബോള്‍ ജനങ്ങള്‍ വിലപിക്കുന്നു.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ദുഷ്ടന്റെ അതിക്രമങ്ങള്‍ അവനെ കുരുക്കിലാക്കുന്നു;
നീതിമാ൯ സന്തോഷത്തോടെമുന്നേറുന്നു.
നീതിമാ൯ ദരിദ്രരുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നു;
ദുഷ്ടന് അതിലൊന്നും ശ്രദധയില്ല.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ദുഷ്ട൯മാ൪ അധികാരത്തിലിരിക്കുബോള്‍ അതിക്രമം പെരുകുന്നു;
അവരുടെ അധഃപതനം നീതിമാന്മാ൪ കാണും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഭരണാധിപന്റെ പ്രീതി നേടാ൯ പലരും ശ്രമിക്കുന്നു;
എന്നാല്‍ നീതി ലഭിക്കുന്നതു ക൪ത്താവില്‍നിന്നാണ്.
നീതിമാ൯ അനീതി കാട്ടുന്നവരെ വെറുക്കുന്നു;
ദുഷ്ട൯ സന്മാ൪ഗ്ഗിയെയും.

Anonymous said...

ദിലീപ് ലൈവ് ആയിട്ടു നാളത്തെ പൊതുയോഗം കാണിച്ചാലോ. ലോകം ഒന്ന് കാനെട്ടെ നമ്മുടെ പൊതു യോഗത്തിന്റെ ഒരു സ്റ്റൈല്‍

Anonymous said...

Bishop has any shame


If Bishop has any shame left in him, stop playing dirty games in Coppell church and keep the promises he made at the time of consecration of Coppell church

Bishop has to tell Sasseri to maintain the status qua by taking away the new bigger black claver cross from altar and place back the old smaller white claver cross to keep peace in Coppell church

Anonymous said...

Jesus never called the police.Who ever called the police they are not followers of jesus.

Anonymous said...

അമേരിക്കയില്‍ ക്രൂസിതരൂപത്തിനുവേണ്ടി സമരംചെയുന്ന കോപ്പേലിലെ ടോം വര്‍ക്കി

റോമില്‍ താമരകുരിശുകൃഷിക്കുവേണ്ടി ജര്‍മ്മനിയില്‍ ഫണ്ട് പിരിപ്പിക്കുന്ന ഗ്രോസ്‌ഗെരാവിലെ ടോം ഞാറപറ...

ഇവര്‍ തമ്മില്‍ ആരാണ് ഭേദം? ആരാണ് മാമോന്റെ കൂട്ടുകാരന്‍?

Anonymous said...

The priest has no right to ban any memver of the church. This is America. Bishop Angadiyeth is getting to deep trouble.

Anonymous said...

Unity is a Godly Mission. Anything that divides us is not christian. We are one denomination, one nation, sons of one household and we belong to the same faith. Dividing us had nothing to do with christianity and catholicism. Behind every division we can see selfish interests. Watch out. Every member of the coppell church has to become a missionary of unity. Amen!

Anonymous said...

കൊപ്പേല്‍ :- കാമവെറിപൂണ്ട ഫാ . ശാശ്ശേരിയുടെ അല്മായരോടുള്ള അധിക്രമങ്ങള്‍ ഇനിയും കണ്ടുനില്‍ക്കാനാവില്ല . രണ്ടുമൂന്നാഴ്ചകള്‍ക്കു മുന്‍പ് പള്ളിയില്‍ വന്ന ഒരു പെണ്‍കുട്ടിയോട്
ഈ മാന്യ വൈദികന്‍ ചെയ്ത അക്രമം ചില്ലറയല്ല . പെണ്‍കുട്ടിയെ പള്ളിയുടെ ഒരുമുറിയില്‍ വിളിച്ചുവരുത്തി കുട്ടി ധരിച്ചിരുന്ന വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയുണ്ടായി . കുട്ടിയുടെ
മാറില്‍ അവിടെയിവിടെയൊക്കെ പിടിച്ചു ഞെക്കിക്കൊണ്ട് ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടതെന്നു ചോദിച്ചു പെണ്‍കുട്ടിയെ അപമാനിച്ചു . കുട്ടിക്ക് രണ്ടു മൂന്നു ദിവസം ബ്രെസ്റ്റ് പെയിന്‍
കാരണം കോളേജില്‍ പോകുവാന്‍ കൂടി സാദിച്ചില്ല . കുട്ടി മാതാപിതാക്കളോട് ഈ വിവരം പറഞ്ഞുവെങ്കിലും അവര്‍ അത് കേട്ടില്ലന്ന് നടിച്ചു . ആ പെണ്‍കുട്ടി നിരാശയോടെ കൂട്ടുകാരോട്
വിവരം ധരിപ്പിച്ചു . അങ്ങനെ അത് പുറത്തുവന്നു .
ഈ മാന്യദ്ദേഹം ആണോ ടോം വര്‍ക്കിയെ നേരയാക്കാന്‍ പോകുന്നത് . സത്യത്തിനും നീതിക്കും വേണ്ടി പൊരുതുന്ന ഒരു നല്ല അല്മായനാണ് അദ്ദേഹം . തികഞ്ഞ ഒരു ഈശ്വര വിശ്വാസി .
Tom Varkey യ്ക്ക് അറിയാവുന്ന ബൈബിളിലുള്ള അറിവ് ഈ ശാശ്ശേരിക്ക് ഉണ്ടോയെന്നു ഏവരും ഒന്ന് വിലയിരുത്തുന്നത് നന്നായിരിക്കും . ആ Tom Varkey യോട് പള്ളിയിലോ പള്ളിപരിസരത്തോ
വരരുതെന്ന് പറയാന്‍ ഈ കള്ളന്‍ ശാശ്ശേരിക്ക് എന്തധികാരം . ശാശ്ശേരി ആണോ കൊപ്പേല്‍ പള്ളി വാങ്ങിച്ചിട്ടിരിക്കുന്നത് . ഒരു അല്മായനോടും പള്ളിയില്‍ വരരുതെന്ന് പറയാന്‍ ഒരു
വൈദികനും അധികാരമില്ല . ഭിന്നിച്ചു നില്‍ക്കുന്നവരെ ഒന്നിപ്പിച്ചു നിര്‍ത്തേണ്ടതിനുപകാരം പള്ളിയില്‍നിന്നു ആട്ടി പുത്താക്കുന്ന ഈ പ്രവണത ശാശ്ശേരിക്ക് ആര് പകര്‍ന്നു നല്‍കി .
സത്യത്തില്‍ ശാശ്ശേരിയാണ് പുറത്തുപോകേണ്ടിയത് .

Anonymous said...

ബഹുമാനിക്കണം (venerate) എന്ന് powathil പിതാവ് പറഞ്ഞത് ആരാധിക്കണം (adore‍) എന്നാക്കി അനുയായികള്‍ മാറ്റി.


Same happened in the case of St. mary and all saints.

Anonymous said...

Come on guys. Don't you have any other task at home or work place other than criticizing the Church and it's authorities ? Shame on you !

Anonymous said...

Come on guys. Don't you have any other task at home or work place other than criticizing the Church and it's authorities

No!! They are all full time employees here.

Anonymous said...

നിങ്ങള്ക്ക് ജീവിതത്തില്‍ ഇതല്ലാതെ ഒരു ചിന്തയും ഇല്ലേ ?? നിന്റെ ഒക്കെ കുടുംബത്തിന്റെ ഒരു കഷ്ട കാലം

George Kuttikattu said...

കോപ്പലിലെ കുരിശും സമാധാനത്തില്‍--
ജോര്‍ജു കുറ്റിക്കാട്ട്,ജര്‍മ്മനി
ഒരു അജ്ഞാത നാമവായി ഇംഗ്ലീഷില്‍ നല്‍കിയിരുന്ന ഒരു അഭിപ്രായം വായിച്ചു. അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത് കൊപ്പളിലെ കുരിശു പ്രശ്നം കൈകാര്യം ചെയ്തതില്‍ വ്യക്തി എന്ന രീതിയില്‍ ഒരു അല്മായന്‍ (ഇടവക അംഗം) ചെയ്ത നടപടി ഏറെ അതിര് കടന്നു പോയ ചെയ്തിയാണെന്നാണ് . കൊള്ളാം അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായം..!. ഇത്തരം സംഭവങ്ങളെ ഒരു മഹാവിപത്ത് എന്ന് ഞാനും പറയുന്നു.പക്ഷെ ,ഒരു കാര്യം കൂടി ഓര്‍ത്ത്‌ നോക്കുക.-ഒരു അജ്ഞാത നാമാവായി ഏതൊരുവനും പറയുന്ന എന്തെങ്കിലും അഭിപ്രായങ്ങള്‍ കടലിലെ തിരകളോട് പറയുന്നതിന് തുല്യമാണ്. ഒരു വസ്തുത നോക്കുക -"വിവേകത്തിനു രണ്ടു കണ്ണുകള്‍ ഉണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് മുന്‍കൂട്ടി കാണുന്നതാണ് ഒന്ന്. എന്താണ് ചെയ്തതെന്ന് പിന്നീട് പരിശോധിക്കുകയാണ് മറ്റേത് ".-ഇത് പറഞ്ഞത് വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയാണ്. നാം എല്ലാവരും പഠിക്കുന്നത്, ക്രിസ്തു മാത്രമാണ് പുരോഹിതന്‍, .എന്നാല്‍ മറ്റുള്ളവര്‍ അവിടുത്തെ ശുശ്രൂഷകര്‍ ആണ് .രക്ഷയുടെ ഒരു മാര്‍ഗ്ഗമാണ് വൈദിക പട്ടം നല്‍കുന്നു.അത് ഒരു വ്യക്തിക്ക് വേണ്ടിയല്ല,പിന്നെയോ മുഴുവന്‍ സഭയ്ക്ക് വേണ്ടിയാണ്.
ഇവിടെ വിവാദ വിഷയം കുരിശുകളുടെ ആകൃതി യിലുള്ള വൈരുദ്ധ്യമാണ്. യേശു ആരായിരുന്നുവെന്നും എന്തിനു ,ആര്‍ക്കായി ,ജീവന്‍ നല്‍കേണ്ടി വന്നുവെന്നും കുരിശു എന്താണെന്നും നമ്മുടെ സഭ വിശ്വാസികളെ പഠിപ്പിക്കുന്നുണ്ട്. കുരിശിന്‍റെ ഏറ്റവും പ്രാചീനമായ ഒരു ചിത്രം റോമിലെ പലാത്തീന്‍ കുന്നില്‍ കാണുന്ന ഒരു പരിഹാസ ചിത്രമാണ്.(ബി.സി.200 ) ക്രിസ്ത്യാനികളുടെ രക്ഷകനെ പരിഹസിക്കാന്‍ ഉദ്ദേശിക്കപ്പെട്ടതാണ്. അതിലുള്ള ഗ്രീക്ക് ഭാഷയില്‍ എഴുതിയിരിക്കുന്നത് "അലക്സ മേനോസ് അവന്‍റെ ദൈവത്തെ ആരാധിക്കുന്നു" ,എന്നാണ്.
അമേരിക്കയിലെ കൊപ്പളില്‍ മാത്രമല്ല അടുത്ത നാളുകളിലായി പൌരസ്ത്യ സീറോമലബാര്‍ സഭാ നേതൃത്വം ലോകമെങ്ങും പ്രാകൃതവും അധികാര വടം വലിയുടെ പരിഹാസ ചിത്രമായി" കുരിശു "എന്നതിനെ കല്‍ദായ കുരിശു പ്രദര്‍ശിപ്പിച്ചു സഭാംഗങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടാക്കേണ്ട യാതൊരു കാര്യങ്ങളും ഇല്ലായിരുന്നു. സഭാ നേതൃത്വം യാതൊരു തരത്തിലും ഒരു ഇടനില അഭിപ്രായം പോലും കേള്‍ക്കാനുള്ള സഹിഷ്ണത കാണിക്കുന്നില്ലായെന്ന സൂചനയാണ് ഇന്ന് നിലനില്‍ക്കുന്ന പ്രകോപനകരമായ അവസ്ഥയെ കാണേണ്ടത്. ഈ അവസ്ഥയെ പഠിച്ചു പരിഹാരം കാണാന്‍ നാം അടച്ചിട്ട മുറിയില്‍ ഇരുന്നു അജ്ഞാത ശബ്ദം ഉണ്ടാക്കിയിട്ട് ഫലമുണ്ടാകുന്നില്ല. പുറത്തേക്ക് നിങ്ങള്‍ വന്നു അഭിപ്രായം പറയണം. ഞാന്‍ ഒരു സാധാരണക്കാരന്‍ എന്ന നിങ്ങളുടെ എളിമയുടെ വിശദീകരണം അല്ല ഇവിടെ ആവശ്യം .ആര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. കണ്ടിട്ടും കണ്ടില്ലായെന്നോ ,ഞാനായിട്ട് എന്തിനു ഈ കാര്യം പറഞ്ഞു സഭാനേത്രുത്വത്തിന്‍റെ ഇടയില്‍ എന്നെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ക്ക് പാത്രമാകണം എന്നൊക്കെ ചിന്തിച്ചു മൂകരായിരിക്കുന്നവര്‍ നാമെല്ലാവരെക്കാലും അപകടകാരികള്‍ ആണ്. അവര്‍ ഒരു പക്ഷെ ഏറെ ബുദ്ധിമതികളോ ആയിരിക്കാം. തോമസ്‌ അകെമ്പിസ് പറഞ്ഞത് പോലെ " നിങ്ങള്‍ നിങ്ങളുടെ കുരിശു സന്തോഷത്തോടെ വഹിച്ചാല്‍ അത് നിങ്ങളെ വഹിച്ചു കൊള്ളും. " അള്‍ത്താരകളിലും, വഴിവക്കത്തും ,കളിസ്ഥലങ്ങളിലും, ശവക്കോട്ടകളിലും ഊണ്‍മുറി മേശപ്പുറങ്ങളിലും , വൈദികന്‍ ധരിക്കുന്ന കോട്ടിന്‍റെ പോക്കറ്റിനരികെയും പ്രാകൃത കുരിശിന്‍റെ പരിഹാസ രൂപങ്ങള്‍ കാണുന്നു., ഈ കല്‍ദായ കുരിശിലാണ് യേശുവിനെ തറച്ചതെന്നും അല്ലാ പഠിപ്പിക്കേണ്ടത്. നേരെ മറിച്ച്,യേശു യഥാര്‍ത്ഥത്തില്‍ കുരിശില്‍ മരിച്ചു ,അവിടുത്തെ ശരീരം സംസ്കരിക്കപ്പെട്ടു .എല്ലാ ഉറവിടങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. നമ്മള്‍ നമ്മുടെ ജീവിതത്തിലെ സഹനങ്ങളുടെ കുരിശുകള്‍ വഹിക്കണം അതിനു യേശുവിനെ അനുഗമിക്കണം എന്ന് സഭാ നേതൃത്വം പറഞ്ഞാല്‍ മതിയല്ലോ. പിന്നെ എന്തിനു ആരോ മെനഞ്ഞെടുത്ത അറബിക്കഥകളിലെ കുരിശു ചരിത്രത്തെ പിന്തുടരാന്‍ നെട്ടോട്ടം നടത്തുന്നത്.?--ജോര്‍ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.

Anonymous said...

Jose Mukkala
പാരിഷ് കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ് ഒരു വികാരിയുടെ കടമ. വികാരിക്ക് സ്വയം തീരുമാനമെടുത്തു ഒരു ഇടവകാംഗത്തിനു നിരോധനം നല്‍കുവാന്‍ നിയമം അനുവദിക്കുന്നില്ല. അങ്ങനെയുള്ള തീരുമാനം പാരീഷ് കൌണ്‍സിലുമായി ചര്‍ച്ചചെയ്തിനുശേഷം സഭാമേലധികാരികള്‍ തീരുമാനിക്കേണ്ട കാര്യമാണ്.

Kazhutha said...

ഇ ജോര്‍ജ് കുറ്റിക്കാട്ട് ഒരു വൈദികന്‍ തന്നെ അല്ലെ എന്ന് എനിക്ക് ഒരു സന്ദേഹം