Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, October 27, 2012

കൊളോണില്‍ ഫാ. ചാലിശ്ശേരി CMI യുടെ ഏകാധിപത്യഭരണം! പുതിയ നിയമം നിഷേധിച്ച് പള്ളിക്കരം കൊടുക്കാത്തവരെ ‍ പള്ളികമ്മിറ്റിയില്‍ കയറ്റി

By George Katticaren

സെപ്റ്റംബെര്‍ 24-ന് ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് സഭാംഗങ്ങളെ സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ പരസ്യപ്പെടുത്തി. കത്തോലിക്കര്‍ മിശ്രവികാരങ്ങളോടെയാണ് ഇതിനെ സ്വാഗതം ചെയ്തത്. ഇത് പുതിയൊരു സംഭവവികാസമല്ലാ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് നിലവിലുള്ള നിയമങ്ങള്‍ക്കു അനുബന്ധങ്ങള്‍ കൂട്ടിചേര്‍ത്തതാണെന്ന് ജര്‍മന്‍ ബിഷപ്പ് കോണ്‍ഫെറന്‍സ് പറയുന്നു. പൗരമാരില്‍നിന്നും നികുതി പിരിപ്പിക്കേണ്ട ചുമതല സ ര്‍ക്കാരിന്റേതാണ്. ഇതേ സംബന്ധിച്ച് 19-ാം ശതകം മുതല്‍ സര്‍ക്കാരും പളളികളുമായി ഉട മ്പടി നിലവിലുണ്ട് . അതുപ്രകാരം ഒരു പൌരന്‍ സര്‍ക്കാറിനു കൊടുക്കുന്ന നികുതിയുടെ എട്ടു തൊട്ടു പത്തു ശതമാനം വരെയുള്ള തുകപള്ളിക്കരമായി സര്‍ക്കാര്‍ പിരിച്ച് അതാതു പള്ളികള്‍ക്കു നല്‍കുന്നു. ജര്‍മനിയില്‍ ഏതാ് 82 മില്ല്യന്‍ ജനങ്ങള്‍, അതില്‍ 25 മില്ല്യന്‍ റോമന്‍ കത്തോലിക്കരും 24 മില്ല്യന്‍ പ്രൊട്ടസ്റ്റന്റുകാരുമാണുള്ളത്്.
 
ഈയിടെ കേരളത്തിലെ കെ.സി.ബി.സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്ന ദശാംശ പിരിവ്്, വരവിന്റെ പത്തുശ തമാനം പള്ളിക്ക് നല്‍കണമെന്ന ആവശ്യകത വളരെ വിചിത്രമായിട്ടാണ് തോന്നുന്നത്. ജര്‍മന്‍ കത്തോലിക്കര്‍ പള്ളിക്കരം കൊടുക്കുന്നതുകൊണ്ട് പള്ളികളില്‍ വട്ടി നീട്ടുമെങ്കിലും ഒട്ടുമിക്കവരും അതില്‍ ശ്രദ്ധിക്കാറില്ല. അതേസമയത്ത് നമ്മുടെ പള്ളികളുടെ വരുമാനം വട്ടികളില്‍നിന്നും നേര്‍ച്ചപ്പെട്ടികളില്‍ നിന്നുംമാണ്. വട്ടികളില്‍നിന്നുമാത്രം പ്രതിമാസം ഒരുലക്ഷത്തിലേറെ രുപ കിട്ടുന്ന പള്ളികള്‍ വളരെറേയുഉണ്ടു താനും. മറ്റുവരവുകള്‍ വേറെയും. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ പള്ളിഭരണത്തില്‍ ജനപങ്കാളിത്വത്തിനു യാതൊരു വിലയും കല്പ്പിക്കുന്നില്ല.
 
അതേസമയത്ത് സര്‍ക്കാറിനു കൊടുക്കുന്ന നികുതിയുടെ പത്തുശതമാനം പള്ളിക്കരം കൊടുക്കുന്ന ജര്‍മ്മന്‍ കത്തോലിക്ക സമൂഹത്തിനു അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍ അസൂയവഹമാണ്. 18 വയസുകഴിഞ്ഞ കുടുബാംഗങ്ങള്‍ക്കുംപോലും വോട്ടവകാശം. നിയമാനരൂപമായ തിരിഞ്ഞെടുപ്പിലൂടെ കാര്യപ്രാപ്തിയുള്ള പാരീഷ് കൌണ്‍സിലിനെ തിരഞ്ഞെടുക്കുന്നു. തൂടര്‍ന്നു അവര്‍ വികാരിയുമായി സഹകരിച്ച് പള്ളിഭരണം നര്‍വഹിക്കുന്നു. വരവു ചിലവും സുതാര്യയതയോടെ കൈകാര്യം ചെയ്യുന്നു. രണ്ടാം  വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ദൈവജനപങ്കാളിത്വം ജര്‍മ്മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് നടപ്പിലാക്കിയിട്ടുണ്ട് എന്നു നിസംശയം പറയാം. എന്നാല്‍ രണടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം അന്‍പതുകൊല്ലം കഴിഞ്ഞിട്ടും ഇന്‍ഡ്യന്‍ സഭാധികാരകള്‍ അല്‍മായരുടെ അവകാശങ്ങള്‍ പുച്ഛിച്ചുതള്ളുന്നത് പരിതാപകരമാണ്.
 
ഈയടുത്തകാലത്ത് സഭയിലെ വലിയൊരു വിവാദ വിഷയമായിരുന്നു വൈദികരുടെ ബാലബാലിക പീഡനകേസുകള്‍. അത് പലരുടെയും സഭാവിശ്വാസത്തെ തകര്‍ക്കാന്‍ കാരണമാക്കി. പലരും സഭയില്‍ നിന്നും വിട്ടുപോയി. ലോകത്തെമ്പാടും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടതോടെ ഇടനിലക്കാരുടെ സാമ്പത്തിക ഭദ്രതയ്ക്കു ഇളക്കം തട്ടി. പള്ളിക്കരം ലാഭിക്കാന്‍ അവര്‍ പള്ളിവിടുവാന്‍ നിര്‍ബന്ധിതരായി. ഉദ്യോഗത്തിലിരിക്കുന്ന അനേകം യുവജനങ്ങള്‍ Non-religious എന്നു രജിസ്റ്റര്‍ ചെയ്യുന്നു. ഒരു ചുരുങ്ങിയകാലംകൊണ്ട്   ലക്ഷത്തില്‍പരം വിശ്വാസികള്‍ പള്ളിയില്‍നിന്നും അകന്നുനിന്നു. ഇതിന്റെ അനന്തരഫലം പല പള്ളിസ്ഥാപനങ്ങള്‍ പൂട്ടെണ്ടി വന്നു. പല പള്ളികള്‍ വില്ക്കുവാന്‍ നിര്‍ബന്ധിതരായി.
 
വേറൊരു വശത്ത്, രൂപതകളുടെ സാമ്പത്തികവിഭാഗത്തില്‍ ഒളിച്ചുകളി നടത്തുന്ന ചില ലോബികളുടെ സഹായത്തോടെ പള്ളിക്കരം കൊടുക്കാതെ പള്ളിയുടെ സകല ആനുകൂലങ്ങളും അനുഭവിക്കുന്ന വ്യക്തികളും സമൂഹങ്ങളും സംഘടനകളും തഴച്ചു വളരുന്നു. ഇതിനെല്ലാം ഒരു തടയിട ഇടാനാണ് ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പുതിയ നീക്കം.
 
ഈയടുത്തകാലത്തു നടന്ന പ്രമാദമായ കേസു പള്ളിഭരണസംവിധാനത്തിന്റെ അടിത്തറതന്നെ ഇളക്കിയെന്നുപറയാം. 1977ല്‍ കാനോന്‍ നിയമ വിദ്ഗദ്ധന്‍ പ്രൊഫ. Hartmut Zaap ഫ്രൈബുര്‍ഗില്‍ പേരു രജിസ്റ്റര്‍ ചെയ്തപ്പോള്‍ റോമന്‍ കത്തോലിക്കനാണെന്ന് എഴുതുകയും പള്ളിക്കരംകൊടുക്കുവാന്‍ നിരാകരിയ്ക്കുകയും ചെയ്തു. ഈ കേസ് പല കോടതികളില്‍ കേറി ഇറങ്ങി .ഈയടുത്തദിവസങ്ങളില്‍ കോടതിയില്‍നിന്നും ജര്‍മന്‍ ബിഷപ്പ്‌കോണ്‍ഫറന്‍സിന് അനുകൂലമായ വിധിയുഉണ്ടായി . ഇതു പ്രകാരം പള്ളിയിലെ അംഗങ്ങള്‍ പള്ളിക്കരം കൊടുക്കുവാന്‍ നിര്‍ബന്ധിതരാണ്.
 
ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പുതിയ ഉത്തരവു പ്രകാരം ഏതു നിമിഷവും മരണം പ്രതീക്ഷിച്ചു കിടക്കുന്ന വ്യക്തികള്‍ ഒഴികെ, കുമ്പസാരം, സ്ഥൈര്യലേപനം, വി. കുര്‍ബാന സ്വീകരണം എന്നിവ പള്ളിയില്‍ അംഗമല്ലാത്തവര്‍ക്കു നിഷേധാന്മകമാണ്. കൂടാതെ പള്ളിക്കരം കൊടുക്കാത്തവര്‍ പള്ളിയോടു അനുബന്ധിച്ചുള്ള ഉദ്യോഗങ്ങള്‍ വഹിക്കാന്‍ അര്‍ഹരല്ല. പാരീഷ് കൗണസിലിലും രൂപതാകൗണ്‍സിലിലും അംഗങ്ങളായി പ്രവര്‍ത്തിക്കുവാന്‍ പാടില്ല. പള്ളിപ്രവര്‍ത്തനത്തങ്ങളില്‍ യാതൊരുവിക വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ലാ. പള്ളിയോടു അനുബന്ധിച്ചുള്ള സംഘടനകളിലും സമൂഹങ്ങളിലും അംഗങ്ങള്‍ ആകുവാന്‍ പുതിയ നിയമം അനുവദിക്കുന്നില്ല. പ ള്ളിയില്‍ നിന്നു വിട്ടുപോയ അംഗങ്ങള്‍ പള്ളിയില്‍ വിവാഹചടങ്ങു നടത്തണമെങ്കില്‍ അധികാരികള്‍ ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍, തദ്ദേശ മതാധികാരുടെ അനുമതിയും, വിശ്വാസം നിലനിര്‍ത്താമെന്ന ഉറപ്പും അതുപോലെ വിവാഹബന്ധത്തില്‍നിന്നു മുണ്ടാകുന്ന കുട്ടികളെ കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്താമെന്ന ഉറപ്പും നല്‍കണം. മരിക്കുന്നതിനുമുമ്പ് ദു:ഖം പ്രകടിപ്പിച്ച് പള്ളിയിലേക്ക് തിരിച്ചു വരാത്ത ഒരു വ്യക്തിക്ക് മതപരമായ ശവദാഹം ലഭ്യമല്ലാ.
 
ജര്‍മനിയില്‍ ഒരുവ്യക്തി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കേണ്ട പ്രധാനവിവരങ്ങളില്‍ ഒന്നാണ് ഏതു മതവിഭാഗത്തില്‍പ്പെടുന്നുവെന്നുള്ളത്. റോമന്‍ കാത്തലിക്ക് അഥവാ പ്രൊട്ടസ്റ്റന്റ് അല്ലെങ്കല്‍ ഒരുമതത്തിലും വിശ്വാസിക്കാത്തവര്‍ എന്നീ വിവരങ്ങള്‍ നല്‍കണം. സീറോമലബാര്‍, സീറോമലങ്കര സഭകള്‍ യാഥാര്‍ത്ഥ്യത്തില്‍ റോമന്‍ കത്തോലിക്കസഭയില്‍പ്പെട്ടവരാണ്. കേരളകത്തോലിക്കരില്‍ കുറെപേര്‍ റോമന്‍ കത്തോലിക്കരാണെന്നു വെളിപ്പെടുത്തി പള്ളിക്കരം കൊടുത്തു ജീവിക്കന്നവരുണ്ട് . അതേ സമയത്ത് പള്ളിനികുതി ഒഴിവാക്കാന്‍ പലരും യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ടു സീറോമലബാര്‍, സീറോമലങ്കര എന്നു രജിസ്റ്റര്‍ ചെയ്തവരു്ണ്ട് . നികുതിപിരിക്കുന്ന ഓഫീസിനെ സംബന്ധിച്ചിടത്തോളം റോമന്‍ കത്തോലിക്കനാണോ അല്ലങ്കില്‍ പ്രോട്ടസ്റ്റാന്റാണോ എന്നു തിട്ടപ്പെടുത്തിയാല്‍ മതി.
 
ഇതിന്റെ അനന്തരഫലം ജര്‍മനിയിലെ സീറോമലബാര്‍, സീറോമലങ്കര സമൂഹങ്ങള്‍ പള്ളിക്കരം കൊടുക്കുന്നവരുടെയും പള്ളിക്കരം കൊടുക്കാത്തവരുടെയും മിശ്ര സമൂഹങ്ങളാണ്. പള്ളിക്കരം കൊടുക്കാത്തവര്‍ പള്ളിക്കരം കൊടുക്കന്നവരുടെ ചെലവില്‍ പള്ളിയുടെ സകല ആനുകൂല്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. പുതിയ നിയമങ്ങള്‍ ഏതുവിധത്തില്‍ ഈ സമൂഹങ്ങളെ ബാധിക്കും?
 
ജര്‍മനിയിലെ കേരള കത്തോലിക്കര്‍ ഭൂരിഭാഗം പാര്‍ക്കുന്നത് കോളോണിലും പരിസരപ്രദേശങ്ങളിലുമാണ്.അതുകൊണ്ട് ഈ കത്തോലിക്കസമൂഹത്തിനു അനുവദിച്ചിട്ടുള്ള പള്ളികളില്‍ ഒന്ന് കോളോണിലാണ്. അദ്ധ്യാന്മിക ഉപദേഷ്ടാവായി (Seelsorger) ഒരു CMI വൈദികനെ ജര്‍മന്‍സഭാധികാരികള്‍ നിയമിച്ചിട്ടുണ്ട്. . ഇപ്പോഴത്തെ അദ്ധ്യാന്മിക ഉപദേഷ്ടാവ് ഫാ.ഇഗ്‌നാഷിയസ് ചാലിശ്ശേരിയാണ്. ഈ വൈദികനോ ഇതിനുമുമ്പ് ഇരുന്ന വൈദികരോ ആരുംതന്നെ ജര്‍മന്‍ പള്ളിനിയമങ്ങള്‍ അനുസരിച്ചു നിയമാനുസൃതമായ ചര്‍ച്ചു കമ്മിറ്റി ഉണ്ടാക്കി  ഭരണം നടത്തിയതായി അറിവില്ലാ. 3 ദശവര്‍ഷക്കാലം സ്വന്തപെട്ടവരെ കമ്മിറ്റിയില്‍ തിരികികയറ്റി സുതാര്യതയില്ലാത്ത ഭരണ രീതിയാണ് ഈ വൈദികര്‍ അനുകരിച്ചുകൊണ്ടി രുന്നതും ഇപ്പോള്‍ അനുകരിക്കുന്നതും. പുതിയ ജര്‍മന്‍ സഭാനിയമങ്ങളുസരിച്ചു കരംകൊടുക്കാത്തവര്‍ പള്ളിക്കരംകൊടുക്കുന്നവരെ ഭരിക്കുകയെന്നത് അഴിമതി ഭരണമാണ്.
 
പുതിയ നിയമങ്ങള്‍ കരംകൊടുക്കുന്നവര്‍ക്കു വേണ്ടി ഉണ്ടാക്കിയുട്ടുള്ളതാണ്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കരം കൊടുക്കുന്നവരെ ക്ഷണിച്ചു നിയമാനുസൃതമായ ഇല്ക്ഷന്‍ നടത്തി പള്ളികമ്മിറ്റി ഉണ്ടാക്കണമെന്ന ആവശ്യം ഫാ. ചാലിശേരിയെ ഈ പത്രം അറിയിച്ചിട്ടുണ്ട് . ഈ അഭ്യര്‍ത്ഥന ധാര്‍മ്മികവും നിയമാനുസൃതവുമാണ്. 
Let us give PEACE a chance.
 
സോള്‍ ആന്‍ഡ്‌ വിഷന്‍ ഒക്ടോബര്‍ ലക്കത്തിലെ പത്രാധിപലേഖനം

19 comments:

Anonymous said...

രണടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം അന്‍പതുകൊല്ലം കഴിഞ്ഞിട്ടും ഇന്‍ഡ്യന്‍ സഭാധികാരകള്‍ അല്‍മായരുടെ അവകാശങ്ങള്‍ പുച്ഛിച്ചുതള്ളുന്നത് പരിതാപകരമാണ്.

Anonymous said...

ബലിപീഠത്തില്‍ ശാശ്ശേരി കറുകറുത്ത ഒരു കരുമാടിക്കുട്ടന്‍ ഇരുമ്പ് ക്ലാവര്‍ വച്ചിരിക്കുന്നു.

Anonymous said...

പരിഭാവനമായ വി . കുര്‍ബാന ചെല്ലുവാന്‍ Sasseri ഒരിക്കലും യോഗ്യനല്ല , എല്ലാവര്ക്കും അറിയാവുന്ന ഒരു സത്യമാണ് ഞാന്പറഞ്ഞത്‌.

ഈ നാറി Sasseri അച്ഛന്റെ വി . ബെലിയില്‍ പങ്കുകൊണ്ടാല്‍ കൂടുന്നവര്‍ക്കുക്കൂടി ദൈവകോപം ഒണ്ടാകും.

Anonymous said...

ബിഷപ്പിന്റെ ഒത്താശയോടെ കൊപ്പെളിലെ അദ്ദേഹത്തിന്‍റെ ചില പിമ്പുകള്‍ കുഴിയില്‍ ചാടിച്ഛതാണ് ഫാ ശാശേരിയെ എന്നു ജനസംസാരമുണ്ട്.

ജനങ്ങള്‍ തമ്മില്‍ തല്ലിച്ചാകുന്നതില്‍ ബിഷപ്പ മൂപ്പിലിനു പ്രത്യേക ആധിയോന്നുമില്ല.

Anonymous said...



ഒരു പ്രാകൃതവും വികൃതവുമായ സംസ്കാരം ഇപ്പോഴും കൈ വിട്ടുകളയാന്‍ ഒരുക്കമില്ലാത്ത ഒരു വിഭാഗമായി,നമ്മുടെ ആത്മീയ നേതൃത്വമെന്ന് അവകാശപ്പെടുന്നവര്‍,

സീറോമലബാര്‍ സഭാ വൈദിക സംസ്കാരം സംശയ ലേശം താഴേയ്ക്ക് തകര്‍ന്നു വീഴുകയാണ് എന്ന് പറയേണ്ടി വരുന്നു...

Anonymous said...

Augstin K

കോപ്പേലിലെ ശാശേരിയും കോളോണിലെ ചാലിശേരിയും

കോപ്പേലിലെ ഫാ.ശാശേരിയുടെ ഹോബി മുന്തിരിവെച്ച ആപ്പിളും താമരകുരിശുമാണെങ്കില്

കോളോണിലെ ഫാ. ചാലിശേരിയുടെ ഹോബി നാട്ടുകരുടെ പള്ളികരം ചാലിച്ചു വായിലിടുകയും രാത്രികാലങ്ങളില്‍ കന്യാസ്ത്രീ മഠങ്ങളില്‍ കൂട്ടപ്രാര്‍ത്ഥന സംഘടിപ്പിക്കുകയാണ്.

പ്രാര്‍ത്ഥന കഴിഞാലുടന്‍ ‍കന്യാസ്ത്രീകളുടെ വക ഊണുട്ടല്‍. ഏതുസമയത്താണ് ഈ മനുഷ്യന്‍ വാസസ്ഥലത്തെത്തുക എന്നു പറയാന്‍ പ്രയാസം. ടെലിഫോണില്‍ സമ്പര്‍ക്കപ്പെട്ടാല്‍ ഏതുനേരവും കിട്ടുന്ന മെസേജ് സ്ഥലത്തില്ലാ എന്നായിരിക്കും. അന്ത്യകുദാശ ലഭിക്കുവാന്‍ ദിവസങ്ങളോളം കാത്തിരുന്ന വിടപറഞ ആത്മാക്കളുണ്ട് . അവസാനനിമിഷത്തില്‍ ജര്‍മന്‍വൈദികരുടെ സഹായം തേടെണ്ടിവന്നു .

രാത്രി കാലങ്ങളില്‍. ഏതു കോണ്‍വന്റുകളിലാണ് കൂട്ടപ്രാര്‍ത്ഥന സംഘടിപ്പിക്കുന്നുവെന്നു ടെലിഫോണ്‍ മെസേജിലൂടെ അറിയിക്കുകയാണെങ്കില്‍ അവിടേക്ക് എസഒസ് കോളുകള്‍ അയക്കുവാന്‍ സൗകര്യപ്രദമായേനെ.

Anonymous said...


കൊളോണിലെ മലയാളി കന്യാസ്ത്രി കൊണ്വ്ന്റുകളില്‍ അര്‍ദ്ധരാത്രിക്കുപോലും ഫാ. ചാലിശ്ശേരിയുടെ ആത്മീയ നേത്ര്ത്ത്തില്‍ കൂട്ടപ്രര്തന നടത്തുന്നു. അവിടെ കേറി ചെല്ലുന്നത് ചില വൈദികരും നാട്ടിലെ ചില പ്രമാണിമാരും. ഇതിന്റെ പേര് നൈറ്റ്‌ പ്രയര്‍ വിജില് എന്നാണ്. ഈ പ്രമാണികള്‍ ഈ വൈദികന്റെ കാവല്‍ പട്ടികളാണ് .


സീറോമലബാര്‍ സഭാ വൈദിക സംസ്കാരം സംശയ ലേശം താഴേയ്ക്ക് തകര്‍ന്നു വീഴുകയാണ് എന്ന് പറയേണ്ടി വരുന്നു...സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും സഭയിലെ ഏകാധിപത്യ മനോഭാവം
വിട്ടുകളയാന്‍ ഒരുക്കമല്ലെങ്കില്‍, സീറോമലബാര്‍ സഭയില്‍ സഭാംഗങ്ങളുടെ ഇടയില്‍ ഒരു വലിയ ഭൂകമ്പം- അത് തീര്‍ച്ചയാണ്.

ഒരു വിശ്വാസി, കൊളോണ്‍

Anonymous said...

വഴിയും സത്യവും ജീവനും ഞാനാകുന്നു , എന്നിലൂടെയല്ലാതെ ആര്‍ക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയില്ല എന്നരുളിചെയിത യേശുവിന്റെ വാക്കുകള്‍ പാടെ മറന്നുകൊണ്ട് അങ്ങാടിയിലെ
തലതെറിച്ച മെത്രാന്‍ ജേക്കബു എന്തിനുള്ള പുറപ്പാടാണെന്നു മനസിലാകുന്നില്ല . തിന്മയുടെ വിത്തുകള്‍ വിതച്ചു നന്മയെ അടിച്ചൊതുക്കുന്നു . തിന്മയുടെ വിത്തായ ക്ലാവര്‍ തന്നെ ഉത്തമ ഉദാകരണം . പൂച്ച എലിയെ
പിടിച്ചു കിള്ളികളിക്കുന്നതുപോലെ കൊപ്പെളിലെ ശാശ്ശേരി ക്ലാവറിനെ ചുമ്മാ കിള്ളി കളിച്ചുകൊണ്ടിരിക്കുന്നു . ആദ്യം അലുമിനിയും ക്ലാവറിനെ കിള്ളിയെടുത്തു മാറ്റി അവിടെ മരത്തിന്‍റെ കറുത്ത ക്ലാവര്‍
പ്രതിഷ്ടിച്ചു . തീര്‍ന്നില്ല ശാശ്ശേരിക്ക് വീണ്ടും കടിയിളകി മരത്തിന്‍റെ ക്ലാവറിനെ മാന്തിയെടുത്ത് കളഞ്ഞിട്ടു ആ സ്ഥാനത്തു ഇരുമ്പിന്‍റെ ക്ലാവര്‍ വച്ച് തൃപ്തനായി . ഓരോ ക്ലാവറിനെ വയ്ക്കുമ്പോഴും അല്മായര്‍
അതൃപ്തി പ്രകടിപ്പിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ അങ്ങേരുടെ ഈ നെറുകെട്ട പ്രവര്‍ത്തി എന്തിനുവേണ്ടിയായിരുന്നു . അല്മായരെ തമ്മിലടിപ്പിച്ചു സഭയെ നാശത്തിന്‍റെ പടുകുഴിയില്‍ ചാടിക്കുക .
അതുകണ്ട് രസിക്കുകയാണ് അങ്ങാടിയിലെ പരമനാറി ജേക്കബ്‌ മെത്രാനും പരിവാരങ്ങളും . കര്‍ത്താവിനു വേണ്ടി വേലചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ ഇവര്‍ ഇപ്പോള്‍ ചെയിതുകൊണ്ടിരിക്കുന്നത് എന്താണ് .
വഴിയും സത്യവും ജീവനുമായ യേശുവെന്ന വഴിയിലൂടെ നമ്മളെ നയിക്കേണ്ടതിനു പകരം തിന്മയുടെ പ്രതീകമായ ക്ലാവര്‍ സാത്താനെ കാട്ടി ഭീഷണിപ്പെടുത്തുന്നു . കൊപ്പെളില്‍ അടുത്തതായി സ്ഥാനമേല്‍ക്കുന്ന
അങ്ങേരും ശാശ്ശേരിയെ പിന്‍ തുടരുമോ , അങ്ങേര്‍ക്കും ശാശ്ശേരിയുടെ ഗതി വരാതിരിക്കാന്‍ പ്രാര്‍ത്തിക്കാം . അതല്ല അങ്ങേരും ഏതെന്‍ തോട്ടത്തിലെ ആപ്പിള് തിരക്കി നടക്കുമോ , അബോര്‍ഷന്‍ ചേച്ചി അദ്ദേഹത്തെയും പിടികൂടാതിരുന്നെങ്കില്‍ മതിയായിരുന്നു . ഒരു നല്ല ഇടയനെ കൊപ്പെലിനു കിട്ടട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു . ഇനിയെങ്കിലും സമാധാനപരമായി എല്ലാവര്ക്കും ദിവ്യ ബലിയില്‍ പങ്കുചേരാന്‍ കഴിയട്ടെയെന്ന്
ഈശ്വരനോട് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു .

Anonymous said...

സ്കറിയ ജോണ്‍
"രൂപതകളുടെ സാമ്പത്തികവിഭാഗത്തില്‍ ഒളിച്ചുകളി നടത്തുന്ന ചില ലോബികളുടെ സഹായത്തോടെ പള്ളിക്കരം കൊടുക്കാതെ പള്ളിയുടെ സകല ആനുകൂലങ്ങളും അനുഭവിക്കുന്ന വ്യക്തികളും സമൂഹങ്ങളും സംഘടനകളും തഴച്ചു വളരുന്നു. ഇതിനെല്ലാം ഒരു തടയിട ഇടാനാണ് ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പുതിയ നീക്കം."-----

കൊളോണിലെ ഇന്ത്യന്‍ സമൂഹം ഒരു തട്ടിപ്പു പ്രസ്ഥാനമാണ്.
ഈ കൂട്ടുകച്ചവടത്തിലെ ഫാ . ചാലിശ്ശേരിയുടെ കൂട്ടാളി കൊളോണ്‍ അതിരുപതിയിലെ ‌ ഒരു ഡീക്കന്‍ ആണ്. ഇവര്‍ രണ്ടു പേരുംകൂടിയാണ് ഇന്ത്യന്‍ കത്തോലിക്കരുടെ നികുതിപണം കണക്കുകള്‍ ബോധ്യപ്പെടുത്താതെ അടിചു മാറ്റുന്നത്. രഹ്യസങ്ങള്‍ പുറത്തു പോകാതിരിക്കുവാന്‍ ഫാ. ചെറുശ്ശേരി സ്വന്തകാരനായ ഒരു വടക്കുനോക്കിയെ കാവല്‍ ‍പ്പട്ടിയായി നിയമിച്ചിട്ടുണ്ട് .


പേരു കേടാല് നിഷ്കളങ്കന്‍. ഡീക്കനെ കള്ളകച്ചവടത്തില്‍ പങ്കാളി ആക്കുവാന്‍ നാട്ടില്‍ കൊണ്ടു പോയി ആനപുറത്ത് ഇരുത്തി സവാരി നടത്തുകയും ചെയ്തവനാണ് ഫാ. ചെറുശ്ശേരിയുടെ ഈ സവാരി ഗിരി വലാട്ടിപ്പട്ടി.

സീറോമലബാര്‍ സഭാ വൈദിക സംസ്കാരം സംശയ ലേശം താഴേയ്ക്ക് തകര്‍ന്നു വീഴുകയാണ് എന്ന് പറയേണ്ടി വരുന്നു.

Anonymous said...

തന്തയില്ലാതേ വള൪ന്ന മക്കള്, അച്ഛന്മാരും ബിഷപ്പുമാരും ആയാല്‍ പിന്നേ, എങ്ങനേയാണ് കത്തോലിക്ക പളളിയെ കല്ദായ പളളിയാക്കാത്തത്. ദൈവത്തേ മാറ്റി, കറുത്ത ചെകുത്താനായ താമരയേ ബലിപീഠത്തില്‍ പ്രതീഷ്ടിക്കാത്തത്.

Anonymous said...

ബാബു.പി., ജെര്‍മനി

കന്യാസ്ത്രീ മഠങ്ങളില്‍ രാത്രികാലങ്ങളില്‍ കൂട്ട പ്രാര്‍ത്ഥനനടത്തുക കോളോണിലെ അദ്ധ്യാന്മികഗുരുവിന്റെ ലീലവിനോദമാണ്. കൊച്ചുകന്യാസ്ത്രീകളുള്ള കോളോണ്‍ പോര്‍സിലുള്ള ആശുപത്രിമഠം എല്ലാകൊണ്ടും സൗകര്യമാണ്. അവിടെയുള്ള ശിങ്കടികള്‍ എന്തിനും തയ്യാര്‍.
പ്രാര്‍ത്ഥന കഴിഞ്ഞ് നാട്ടുകാര്‍ പിരിഞ്ഞുപോകുമ്പോള്‍ ഫാ.ചാലിശേരി പിറുപിറുക്കുന്നത് `` അയ്യോ സന്തോഷം കൊണ്ട് എനിക്കു ഇരിക്കാം വയ്യെ''

നാട്ടുകാര്‍ പോയ്കഴിയുമ്പോള്‍, ചെളിക്കുഴിയില്‍ കിടന്നു മറിഞ്ഞു രസിക്കുന്ന പോത്തുക്കുട്ടനെപ്പോലെ കന്യാസത്രീമഠത്തിലേയ്ക്കുള്ള ഫാ.ചാലിശേരിയുടെ ഓട്ടം കാണേണ്ടതുതന്നെ.

Anonymous said...

ബാബു .പി.ജര്‍മ്മനി .


കോളോണ്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആളായി പള്ളിനിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊ് ഫാ.ചാലിശ്ശേരി അഭയാര്‍ത്ഥി വടക്കുനോക്കിയെ നിയമിച്ചുവത്രേ. കോളോണ്‍ അതിരുപതയിലെ ഡീക്കനുമായിട്ടുള്ള പണമിടപാടുകള്‍ പുറത്തുപോകുകയില്ല. ഡീക്കനെ കള്ള ബിസിനസ്സില്‍ ചാടിക്കാന്‍ നാട്ടില് കൊണ്ടു പോയി ആനപുറത്ത് ഇരിത്തിയത് കോളോണിലെ മാന്യന്‍ `നിഷ്കളങ്കനാണ്'.വേറൊരു കമ്മിറ്റിമെമ്പര്‍ ചീട്ടുകളിസംഘത്തിന്റെ നേതാവാണ്. സത്യ ക്രിസ്ത്യാനികളുടെ പള്ളിക്കരം അടിച്ചു മാറ്റുന്ന ഈ സാമുഹ്യദ്രോഹികള്‍ എലനക്കിപട്ടിയുടെ കിറിനക്കിപട്ടികളാണ്

Anonymous said...

സഭാസ്‌നേഹി, ജര്‍മനി.

വളരെയധികം സാമുഹ്യസ്‌നേഹികളും വിദ്യാസമ്പന്നരും ഉള്‍ക്കൊള്ളുന്ന സഭയാണ് സി.എം.ഐ സഭ.

പക്ഷെ കഴിഞ്ഞകാല ചരിത്രം വെച്ചുനോക്കുമ്പോള്‍ സ്വന്ത ജനങ്ങളെ ചൂഷണം ചെയ്യുവാന്‍ മാത്രം എത്തുന്ന വൈദികരാണ് ഇന്നുവരെ കോളോണിലെത്തിയിട്ടുള്ളത്. 1975,1976 വര്‍ഷങ്ങളിലെ നേഴ്‌സു പ്രശ്‌നം സഭയ്ക്ക് Cash Making Institution(CMI) എന്ന പേരുണ്ടാക്കി കൊടുത്തു. അത്രക്ക് വൃത്തികെട്ട പരിപാടിയാണ് അന്നത്തെ വൈദികന്‍ ഫാ.ജെറോം ചെറുശേരി ചെയ്തത്. ജര്‍മന്‍ മാര്‍ക്കിനു വേണ്ടി സ്വന്തം അപ്പനെയും അമ്മയേയും വില്ക്കുന്ന സംസ്ക്കാരശൂന്യനായിരുന്നു ആ മനുഷ്യന്‍. സഭാധികാരികള്‍ വളരെ വൈകിയാണ് അന്നു ഇടപ്പെട്ടത്.

ഇപ്പോഴത്തെ വൈദികന്‍ ഫാ. ചാലിശേരി വെറും റൗഡികളുടെ നിലവാരത്തിലേക്ക് താഴ്ന്നു പോകുന്നത് ഒരു ദു:ഖ സത്യമാണ്. സീറോമലബാര്‍ വോയ്‌സിലെ കമന്റുകളില് ‍നിന്നു ജനരോഷം വളരുകയാണെന്നു മനസിലാക്കാം. സഭ ഇടപ്പേടേണ്ട സമയം വൈകിക്കുന്നത് നേഴ്‌സു പ്രശ്‌നത്തെപോലെ CMI സഭയുടെ പേരു വീണ്ടുംചീത്താക്കും.

Thomas Mathew said...

കാപട്യത്തിന് ആള്‍രൂപങ്ങളെ വില്‍ക്കാനുണ്ട്.-
തോമസ്‌ മാത്യു
കോപ്പലില്‍ ഒരു ശാശ്ശേരിഎന്ന ഹോളോഫര്‍ണസ് ,കൊളോണ്‍ പട്ടണത്തില്‍ ഒരു ചാലിശേരിയെന്ന ഭൂതം, ചിക്കാഗോ യില്‍ അങ്ങാടി യത്ത് എന്ന അന്തിയോക്കസ്
എപ്പിഫാനസു ,,കാഞ്ഞിരപ്പള്ളിയില്‍ മഹാപുരോഹിതനും സഹോദര സ്വത്തുക്കള്‍ തട്ടിയെടുത്തു നാവില്‍ നുണഞ്ഞു നില്‍ക്കുന്ന അറക്കല്‍ കയ്യാഫാസ് ,കേരളത്തില്‍
തക്കലയില്‍ താമസിച്ചിരുന്ന കാലത്ത് തമിഴ് മാത്രം സംസാരിച്ചിരുന്ന, സഭാദൃഷ്ടിയില്‍ ബഹുഭാഷാ ജ്ഞാനി , ബാബിലോണിയന്‍ അടിമത്വം നടപ്പാക്കാന്‍ വേണ്ടി ഒരു ലോക പട്ടണവും ആകാശം മുട്ടുന്ന വത്തിക്കാന്‍ "ബെത് സയ്ത " ഗോപുരവും ചുറ്റുവട്ടം മുഴുവന്‍ ഇരുന്നു കണ്ടു രസിക്കാന്‍ വേണ്ടിയ കൊളോസിയം ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ടും -ദേവന്മാര്‍ക്കും ദേവകള്‍ക്കും ഇരുന്നുംകിടന്നും വിശ്രമിക്കാന്‍ ഒരു സൌധവും ആഗ്രഹിക്കുന്ന ബേല്‍ സബൂല്‍, പിന്നെ, ചങ്ങനാശേരിയില്‍ ഒരു പവിഴം -,ഉയര്‍ന്ന ചിന്തകളും സാധാരണക്കാരില്‍ നിന്നും വ്യത്യസ്തനും യാതൊരു കുറവുകളും ഇല്ലായെന്ന് സ്വയം അഭിമാനിക്കുന്ന പെന്‍ഷന്‍ പറ്റി വിശ്രമിക്കേണ്ടയാള്‍, കാപട്യത്തിന്‍റെ ആള്‍രൂപം ,- ഇവരെല്ലാം യേശുവിന്‍റെ സഭയെ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണ്. ഇവരെല്ലാം പറയുന്നത് ഇങ്ങനെ: "ഞാന്‍ അല്ലാതെ മറ്റൊരു ദേവന്മാര്‍ ഉണ്ടാകരുത്". കാരണം ...നേര്‍ച്ചപ്പെട്ടി വേറെ പേരില്‍ കണ്ടു പോകരുത്! ഇത് അവരുടെ വെളിപാടിലെ ദര്‍ശനമാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഇങ്ങനെ:
" പറയുന്നതെങ്ങനെയാരുമാരു-
മറിയാതെയീവക കാര്യമെല്ലാം." - ഇതാണ് അല്ലെ നമ്മുടെയൊക്കെ വിഷാദം.?

Thomas mathew said...

കാപട്യത്തിന് ആള്‍രൂപങ്ങളെ വില്‍ക്കാനുണ്ട്.-
തോമസ്‌ മാത്യു
കോപ്പലില്‍ ഒരു ശാശ്ശേരിഎന്ന ഹോളോഫര്‍ണസ് ,കൊളോണ്‍ പട്ടണത്തില്‍ ഒരു ചാലിശേരിയെന്ന ഭൂതം, ചിക്കാഗോ യില്‍ അങ്ങാടി യത്ത് എന്ന അന്തിയോക്കസ്
എപ്പിഫാനസു ,,കാഞ്ഞിരപ്പള്ളിയില്‍ മഹാപുരോഹിതനും സഹോദര സ്വത്തുക്കള്‍ തട്ടിയെടുത്തു നാവില്‍ നുണഞ്ഞു നില്‍ക്കുന്ന അറക്കല്‍ കയ്യാഫാസ് ,കേരളത്തില്‍
തക്കലയില്‍ താമസിച്ചിരുന്ന കാലത്ത് തമിഴ് മാത്രം സംസാരിച്ചിരുന്ന, സഭാദൃഷ്ടിയില്‍ ബഹുഭാഷാ ജ്ഞാനി , ബാബിലോണിയന്‍ അടിമത്വം നടപ്പാക്കാന്‍ വേണ്ടി ഒരു ലോക പട്ടണവും ആകാശം മുട്ടുന്ന വത്തിക്കാന്‍ "ബെത് സയ്ത " ഗോപുരവും ചുറ്റുവട്ടം മുഴുവന്‍ ഇരുന്നു കണ്ടു രസിക്കാന്‍ വേണ്ടിയ കൊളോസിയം ബാസ്ക്കറ്റ് ബാള്‍ കോര്‍ട്ടും -ദേവന്മാര്‍ക്കും ദേവകള്‍ക്കും ഇരുന്നുംകിടന്നും വിശ്രമിക്കാന്‍ ഒരു സൌധവും ആഗ്രഹിക്കുന്ന ബേല്‍ സബൂല്‍, പിന്നെ, ചങ്ങനാശേരിയില്‍ ഒരു പവിഴം -,ഉയര്‍ന്ന ചിന്തകളും സാധാരണക്കാരില്‍ നിന്നും വ്യത്യസ്തനും യാതൊരു കുറവുകളും ഇല്ലായെന്ന് സ്വയം അഭിമാനിക്കുന്ന പെന്‍ഷന്‍ പറ്റി വിശ്രമിക്കേണ്ടയാള്‍, കാപട്യത്തിന്‍റെ ആള്‍രൂപം ,- ഇവരെല്ലാം യേശുവിന്‍റെ സഭയെ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ ആണ്. ഇവരെല്ലാം പറയുന്നത് ഇങ്ങനെ: "ഞാന്‍ അല്ലാതെ മറ്റൊരു ദേവന്മാര്‍ ഉണ്ടാകരുത്". കാരണം ...നേര്‍ച്ചപ്പെട്ടി വേറെ പേരില്‍ കണ്ടു പോകരുത്! ഇത് അവരുടെ വെളിപാടിലെ ദര്‍ശനമാണ്. ചുരുക്കിപ്പറഞ്ഞാല്‍, ഇങ്ങനെ:
" പറയുന്നതെങ്ങനെയാരുമാരു-
മറിയാതെയീവക കാര്യമെല്ലാം." - ഇതാണ് അല്ലെ നമ്മുടെയൊക്കെ വിഷാദം.?

Anonymous said...

ഫാ. ചാലിശേരി എന്ന ഭൂതം നിശാ സഞ്ചാരിയാണ്. രാത്രികാലങ്ങളില്‍ ആത്മീയ ഉപദേശംകൊടുക്കുന്നത് ഈ പുള്ളിക്ക് ഹരമാണ്. അതിനു പ്രത്യേക കുറ്റിമഠങ്ങളുണ്ട് . നാട്ടുകാരുടെ പൈസ സ്വന്ത അക്കൌണ്ടില്‍ ‍ നിക്ഷേപിക്കുന്ന ഈ വൈദികന്‍ ളോഹയിട്ട പെരുംകള്ളനാണ്

Anonymous said...

ഈ നാണം കെട്ട വൃത്തികെട്ട വര്‍ഗ്ഗം.! എന്നാല്‍ പിന്നെ ഈ കത്തനാര്‍ എല്ലാ പെണ്ണുങ്ങളെയും ഒരുമിച്ചു അങ്ങോട്ട്‌ കെട്ടിക്കോട്ടേ. ആര്‍ക്കു കുഴപ്പം? അവന്‍റെ കുരുവിന്‍റെ വേദന മാറിക്കിട്ടുമല്ലോ. ഇതിനു നോക്കുകൂലി വാങ്ങാന്‍ മെത്രാനെന്ന രാജകുമാരന്‍ ചമഞ്ഞു ഒരുങ്ങി കാത്തിരിക്കും. ഇവന്മാരുടെ കുറിയും ഒന്നുമില്ലേലും കല്യാണം കല്യാണമാകും കേട്ടോ കത്തനാരെ,മെത്രാന്മാരെ. വെറുതെ ഈ വേണ്ടാത്ത പണി യില്‍ കയ്യിട്ടു വാരാന്‍ വരല്ലേ. കുറി കൊടുക്കേണ്ട പണി വല്ലതുമുണ്ടെങ്കില്‍ അതങ്ങ് കൊടുത്താല്‍ പോരെ,പിന്നെ കെട്ടാന്‍ പോകുന്ന പെണ്ണിന്റെയും ചെറുക്കന്റെയും മുകളില്‍ കയറിയിരുന്നു വെറുതെ ചന്തി ചൂടാക്കണോ?

Anonymous said...

നാം ഒരു കാര്യം ഓര്‍ക്കണം, വൈദീകര്‍ ആകാനും മെത്രാനാകാനും പോകുന്നതിനു പകരം ഇവരൊക്കെ കള്ളുഷാപ്പില്‍ വെറും കറിവെപ്പുകാരനായി ജോലി ചെയ്യുന്നതല്ലേ നല്ലത്?

Anonymous said...

നാം ഒരു കാര്യം ഓര്‍ക്കണം, വൈദീകര്‍ ആകാനും മെത്രാനാകാനും പോകുന്നതിനു പകരം ഇവരൊക്കെ കള്ളുഷാപ്പില്‍ വെറും കറിവെപ്പുകാരനായി ജോലി ചെയ്യുന്നതല്ലേ നല്ലത്?