Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 3, 2013

മലക്കം മറിയുന്ന മുത്തോലം

 ചിക്കാഗോ ക്നാ എന്ന ബ്ലോഗില്‍ നിന്നും 

രണ്ടു ദിവസം മുന്‍പ് അമേരിക്കയിലെ വടക്കും ഭാഗരുടെ സീറോ മലബാര്‍ ശക്തിപ്പെടുത്താന്‍ ആണ് കോട്ടയം രൂപതയില്‍ നിന്നും വിടുതല്‍ വാങ്ങി അവിടെ ചേ ക്കേ റിയി രിക്കുന്നത് എന്ന് പറഞ്ഞ  മിസ്ടര്‍  മുത്തോലം  ഇന്ന് രാവിലെ ഇന്‍കാര്‍ഡിനേഷന്‍ പരിപാടി തല്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുക ആണ് എന്ന് പറഞ്ഞിരുന്നു.ക്നാനായ ലോകത്ത് ആളിക്കത്തുന്ന ജന രോഷത്തില്‍ നിന്നും തല്കാലത്തേക്ക് രക്ഷ പെടുവാന്‍ ആണ് ഇങ്ങിനെ പറഞ്ഞത്.എലട്രോനിക് മീഡിയ യിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തു.

ഇതാ ഏതാനും സമയം മുന്‍പ് ഈ വാര്‍ത്ത  മിസ്ടര്‍  മുത്തോലം  വീണ്ടും നിഷേധിച്ചുകൊണ്ടു ഒരു സര്‍ക്കസ് അഭ്യാസിയെപ്പോലെ ചിക്കാഗോയില്‍ മലക്ക മറിഞ്ഞിരിക്കുന്നു.മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളചോടിച്ചതാണ് എന്നും സഭയുടെ പിതാക്കന്മാരുടെ അനുമതിയോടെ എടുത്തിരിക്കുന്ന തീരുമാനങ്ങളില്‍ അവരാണ് അവസാന വാക്ക് പറയേണ്ടത് എന്നും ആണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.ഇതുമായി ആരും ഇനി തന്നെ ബന്ധപ്പെടേണ്ട എന്നും ആണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.മൊബൈല്‍ ഫോണ്‍ ഓഫും ആണ്.

അതായത് കോട്ടയത്ത്‌ നിന്നും വിടുതല്‍ കിട്ടുകയും, ചിക്കാഗോ അരമനയില്‍ അഭയം കിട്ടുകയും ചെയ്തിരിക്ക്ന്ന ഒരു വ്യക്തിക്ക് ഇനി തിരിച്ചു പോകണം എങ്കില്‍ ഇനി ചിക്കാഗോയില്‍ നിന്നും വിടുതല്‍ കിട്ടുകയും, കോട്ടയത്ത്‌ തിരിച്ചു അഭയം കിട്ടുകയും വേണം.എന്താ കരുതിയത്‌, കോട്ടയം അരമന അഭയാര്‍ഥി ക്യാമ്പ് ആണോ...?


ജനങ്ങള്‍ പ്രതികരിക്കുക നമുക്ക് ഇനി ഈ വ്യക്തിയെ വേണോ....?

4 comments:

Anonymous said...

ഇന്ന് സീറോ മലബാര്‍ സഭയിലുള്ള കര്‍ദ്ദിനാള്‍ മുതല്‍ താഴേക്കു പോന്നാല്‍ വൈദികര്‍ വരെ
ദൈവനിന്ദകരാണെന്ന് ഏതു കുഞ്ഞിനുവരെ അറിയാം . സഭ ഇന്ന് പറയുന്നതും പഠിപ്പിക്കുന്നതും
വച്ചുനോക്കുമ്പോള്‍ ആര്‍ക്കാണിത് മനസിലാക്കാന്‍ സാദിക്കാത്തത് . ഒരു വശത്തുകൂടി ജനങ്ങളെ
കബളിപ്പിച്ചു പള്ളികള്‍ ഉണ്ടാക്കുന്നു . അതിലൂടെ ലക്ഷങ്ങള്‍ തിരുമറി നടത്തി അധികാരികള്‍
കീശ വീര്‍പ്പിക്കുന്നു . മറുവശത്തുകൂടി ചില മെത്രാന്മാര്‍ അല്‍മായരുടെ ഭൂമിയും മറ്റും
തട്ടിയെടുത്തു മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ ധ്യാനകേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തുന്നു . ഈ
ധ്യാനകേന്ദ്രങ്ങളില്‍ ചെന്ന്‌ പ്രാര്‍ത്ഥിച്ചാല്‍ ആര്‍ക്കു ദൈവാനുഗ്രഹങ്ങള്‍ ലഭിക്കും . ഇതിനായി
അല്മായനെ മാത്രമല്ല സ്വന്തം സഹോദരനെ വരെ ഇക്കൂട്ടര്‍ ബലിയാടാക്കിയിരിക്കുന്നു . പല
പള്ളികളില്‍നിന്നും കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രൂപംവരെ അപ്രതിഷ്ടമായികൊണ്ടിരിക്കുന്നു .
ആ സ്ഥാനങ്ങളില്‍ വണക്കയോഗ്യമല്ലാത്ത ക്ലാവര്‍ എന്ന സാത്താന്‍റെ ചിഹ്നം അല്ത്താരകളില്‍
പ്രതിഷ്ടിച്ചിരിക്കുന്നു . എല്ലാത്തിനും ഒടുവില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന മട്ടില്‍
ചില വൈദികരും നേരിട്ട് തട്ടിപ്പ് സംഗവുമായി ചേര്‍ന്ന് മനുഷ്യകടത്ത് , ജോലി വാഗ്നാനം
ചെയ്തും അല്മായരെ കബളിപ്പിച്ചു വിദേശരാജ്യങ്ങള്‍ ചുറ്റിയടിക്കുന്നു . തികച്ചും ദൈവനിന്ദ .
ഇതാണോ നമ്മുടെ സീറോ മലബാര്‍ സഭ . ഈ സഭയിലുള്ള വൈദികരുടെ ശുത്രൂക്ഷ നമുക്ക്
എങ്ങനെ വിശ്വസിക്കാനാകും . കപട വേഷക്കാരായ ഇവരെ പള്ളിയില്‍നിന്നും തുരത്തേണ്ട
സമയം കഴിഞ്ഞിരിക്കുന്നു .ഇന്ന് നമ്മുടെ സഭയില്‍ വ്യഭിചാര കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്നു .
പിടിക്കപ്പെട്ട കേസുകള്‍ നിരവധിയാണ് , പിടിക്കപ്പെടാത്തവ അതിലേറയും . ചുരുക്കം ചില നല്ലവരായ
വൈദികര്‍ സഭയിലുണ്ട് . അവരും ഏറെ താമസിക്കാതെ ഇവരുടെ കയ്യികളില്‍ ഒടുങ്ങി തീരും .
സഭ ഏതാണ്ട് 75 % നശിച്ചുകഴിഞ്ഞു . ഏറെ താമസിക്കാതെ പൂര്‍ണ്ണത കയ്യിവരിക്കും .

Anonymous said...

ഇടവകകളില്‍ നടപ്പാക്കേണ്ടത്

വികാരിമാരുടെയോ, ബിഷപ്പിന്റെയോ അജണ്ടയല്ല.

പ്രത്യുത, പൊതുജനങ്ങളുടെ അജണ്ടയാണ്.

അതുകൊണ്ട് പാരിഷ് കൌന്സിലുകളില്‍ വരേണ്ടത്

പൊതുജന പ്രതിനിധികള്‍ ആണ്.

Anonymous said...

നിങ്ങള്ക്ക് ഒക്കെ മുഴു ഭ്രാന്താണ്! സഭയും, മെത്രാനും, കുറെ തല്ലിപോളികളും. അവന്റെ ഒക്കെ അമേടെ തേങ്ങകൊല!

പള്ളിയില്‍ പോകാത്തതിന്റെ കുറവ് മാത്രമേ ഉള്ളോ നിങ്ങളെ ഒക്കെ സ്വര്‍ഗത്തിലേക്ക് മുഴുവനോടെ എടുക്കാന്‍!? പണിയൊന്നും ഇല്ലാതെ കുശുമ്പ് കുത്താന്‍, ആണും പെണ്ണും അല്ലാത്ത കുറെ അലവലാതികള്‍ പള്ളിലോട്ടു കെട്ടിയെടുത്തു അവിടെ കിടന്നു അടി! നല്ല ചൂരല്‍ കൊണ്ട് ഇവന്റെ ഒക്കെ പുറം തല്ലിപൊട്ടിക്കേണ്ട കാലം എന്നെ കഴിഞ്ഞുപോയി.

Anonymous said...

ക്നാനായക്കാരുടെ ഒരു പ്രശ്നങ്ങളും അങ്ങാടിയത്ത് പിതാവിന്‍റെ അധികാരപരിധിയില്‍ പെടുന്നതല്ല

എന്നതുകൊണ്ട്‌ തന്നെ മുത്തോലത്തിന്റെ പന്ത്രണ്ടംഗ കമ്മറ്റിയുമായി ചിക്കാഗോ അരമനയിലേക്ക് പോകേണ്ടതില്ല.

സ്വാര്‍ത്ഥതയോടെ അവസരത്തിനൊത്ത് മലക്കം മറിയുന്ന ഇനി മുത്തോലത്തിന്

ഇനി ക്നാനായക്കാരെ പ്രതിനിധാനം ചെയിത്

ഒരു അധികാരികളുടെ അടുത്തും പോകാന്‍ ഉള്ള അധികാരം ഇല്ല