Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, January 4, 2013

മുത്തോലം വീണത് വേത്താനം കുഴിച്ച കുഴിയില്‍

ഞാനൊന്നു മറിഞ്ഞില്ലേ രാമാ രാരായണ എന്ന മട്ടില്‍ പൊട്ടന്‍ നടിച്ചിരിക്കുന്ന മാര്‍ അങ്ങാടിയത്തും  അരമനപ്പത്തായത്തില്‍ പാത്തിരിക്കുന്ന വേത്താനവും, അദ്ദേഹത്തിന്‍റെ റിമോട്ട് കണ്ട്രോള്‍ കടുപ്പനും സില്‍ബന്ധി ജോജിയും കൂടി കുഴിച്ച കുഴിയില്‍ തലകുത്തി വീണിരിക്കുകയാണ് ക്നാനായ സമൂഹത്തിലെ മുതിര്‍ന്ന പുരോഹിതനും രൂപതാ VG യുമായ ഫാ മുത്തോലം . സ്വന്തം രൂപതയായ കോട്ടയത്തോട് വിട പറഞ്ഞു ചിക്കാഗോ രൂപതയില്‍ ചേരാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം ചിക്കാഗോ അരമനയില്‍ നടന്ന വലിയൊരു ഗൂഡാലോചനയുടെ ഫലമായിരുന്നു എന്നതാണ് സത്യം.



മുത്തോലമെടുത്ത ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ക്നാനായ സമൂഹം ഇളകി മറിയുകയാണ്. കടുത്ത ജനവഞ്ചനയാണ് അദ്ദേഹം നടത്തിയത് എന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ഇനിയൊരു ക്നാനായ സമൂഹത്തെ ഭരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല എന്നാണു അവരുടെ പക്ഷം . തനിക്കെതിരെ ആഞ്ഞടിക്കുന്ന ജനരോഷത്തിന് മുമ്പില്‍ നിസ്സഹായനായി പകച്ചു നില്‍ക്കുകയാണ് അദ്ദേഹം. വീണിടത്ത് കിടന്നു പല വിദ്യകളും അദ്ദേഹം പയറ്റി കൊണ്ടിരിക്കുകയാണ്. രൂപത മാറിയെന്ന വാര്‍ത്തക്ക്  കോട്ടയത്ത് നിന്നും ചിക്കാഗോയില്‍ നിന്നും സ്ഥിരീകരണം ഉണ്ടായിട്ടും തന്റെ തീരുമാനം മാറ്റി എന്ന് ജനങ്ങളോട് പറഞ്ഞു തടി തപ്പുവാനാണ് അദ്ദേഹത്തിന്‍റെ ശ്രമം.

ചിക്കാഗോ രൂപതാ ചാന്‍സലര്‍ വേത്താനവും ടീമും കരുതിക്കൂട്ടി ഒരുക്കിയ കെണിയില്‍ വീണ ഒരു നിസ്സഹായ ജീവിയാണ് ഫാ മുത്തോലം എന്നാണു ഞങ്ങളുടെ അഭിപ്രായം. കഴിഞ്ഞ പത്തിലധികം വര്‍ഷങ്ങളായി രൂപതാധികൃതര്‍ കളിച്ചു കൊണ്ടിരുന്ന അതെ കളിയാണ് മുത്തോലത്തെ  കുടുക്കാനും അവര്‍ കളിച്ചത്. ക്നാനായ സമുദായത്തിന് താമസിയാതെ ഒരു മെത്രാനെ അനുവദിച്ചു കിട്ടും എന്നുള്ളത് വ്യക്തമായ കാര്യമാണ്. എന്നാല്‍ ചിക്കാഗോ രൂപതയ്ക്ക് അതൊട്ടും സ്വീകാര്യമായ കാര്യമല്ല. ക്നാനായ സമുദായത്തെ തമ്മിലടിപ്പിച്ചു, ബിഷപ്പ് സ്ഥാനം അവര്‍ക്ക് നഷ്ടപ്പെടുത്തി  അവരെ സ്വന്തം കാല്‍ക്കീഴില്‍ നിറുത്തുക എന്ന ഏക ഉദ്ദേശമേ അവര്‍ക്കുള്ളൂ. ഇതാണ് നമ്മുടെ ക്നാനായ സഹോദരര്‍ മനസ്സിലാക്കേണ്ട സത്യം.

9 comments:

Anonymous said...

ആനയെ പിടിക്കാ൯ വേത്താനം കുഴിച്ച കുഴിയില്‍ വീണതോ മുത്തോലം എന്ന ആടോ?

Anonymous said...

ചിക്കാഗോ രൂപതാ മെത്രാന്‍ വച്ചു നീട്ടിയ

ഒരു മെത്രാന്‍ തൊപ്പിക്കുവേണ്ടി

ക്നാനായ സമൂഹത്തെ

ഫാ മുത്തോലം ഒറ്റു കൊടുക്കുകയായിരുന്നു

Anonymous said...

ഒരു മെത്രാനു ചേര്‍ന്ന ഒരു നല്ല ഗുണങ്ങളും നമ്മുടെ ചിക്കാഗോ ബിഷപ്പിനില്ല എന്ന കാര്യം ഇപ്പോള്‍ വ്യക്തമായി.

താനൊരു വെറും പാവമാണന്നുള്ള അഭിനയവും ആരും അറിയാതെ എല്ലാവര്ക്കും പണി കൊടുക്കുകയും, ചെയതു കൊണ്ടിരുക്കുകയും ചെയ്യുന്ന അങ്ങാടി

മുതോലതിനെ കുളിപ്പിച്ച് കിടത്തി ക്നാനായകാരെ ഒരു പരുവത്തിലാക്കി.

അമേരിക്കയില്‍ വന്ന കാലത്ത് ലത്തിന്‍ പള്ളിയില്‍ ജോലിക്കാരനായി കുര്‍ബാന ചൊല്ലി, അത് കഴിഞ്ഞപ്പോള്‍ എവിടെയെല്ലാം ലതിന്കാരെ ഒതുക്കാം എന്നാണ് നോട്ടം.

ഇയാളുടെ ഒടുക്കത്തെ താമര കുരിശും ചീലയും, പോവേതില്‍ കാലമാടന് പ്രതിഭലം കൊടുക്കുന്നതായിരിക്കും ഇയാളെ ഒരു ബിഷപ്പാക്കിയതിനു.

പാരിഷ് കൌണ്സില്‍ മേമ്ബെര്സിനെ നരുക്കിട്ടെടെക്കുക, താമരയെയും ചീലയെയും സപ്പോര്‍ട്ട് ചെയ്യുന്ന ആസനമുത്തികളെ പരിഷ് കൌണ്സിളില്‍ കേറ്റാന്‍ കണ്ടെത്തിയ വഴി, നാറിയ അങ്ങാടി

Anonymous said...

ക്നാനായ പള്ളികളിലും, താമര കുരിസ്സു വെക്കാനും വിരി ഇടാനും വേണ്ടി, അങ്ങാടി മൂപ്പന്‍ കരുതിക്കൂട്ടി ഒരുക്കിയ കെണിയില്‍ വീണ ഒരു നിസ്സഹായ ജീവിയാണ് ഫാ മുത്തോലം

Anonymous said...

സഹായ മെത്രാന് വേണം പോലും, മെത്രാന് കഴിവില്ലങ്കില്‍ രാജി വച്ച് മാറുക.

അതാണ് ശരി അത് മാത്രം, മെത്രാന് തന്നെ ചെയ്യാവുന്ന പണിയെയുള്ളൂ,

ഇനിയിപ്പോ കല്‍ദായ സഹായ മെത്രാനെ വച്ച് എവിടെയും താമാര്‍ വപ്പിച്ചു,

താനൊന്നും അറിഞ്ഞില്ലേ എന്ന് നല്ല പിള്ള ചമയാനാകും കള്ള കീമാരെ

Anonymous said...

ür Gegrapsche haben die Männer sogar ein eigenes Wort Gewalt-Report Indien: So leiden die Frauen
Alle 29 Minuten eine Vergewaltigung +++ Alle 77 Minuten ein Mord

Vergrößern Heile Welt gibt's für indische Frauen nur in Bollywood
Vergewaltigungs-Opfer Indien trauert um 23-Jährige

„Vergewaltigungs-Zone“, lautet dieses Graffito auf einer Häuserwand in Neu Delhi. Alle 29 Minuten wird in Indien eine Frau vergewaltigt

vorheriges Element nächstes Element
Foto: AFP
1 / 11

05.01.2013 - 11:34 Uhr

Anonymous said...

അച്ഛന് അസുഖം കാരണം ഞങ്ങള്‍ക്കും അകത്തേക്ക് കയറികൂടുവാ൯ പറ്റി.
റെജി പറഞ്ഞ കാരണം ഞങ്ങള്‍ക്ക് അറിയാ൯ പറ്റി.

Anonymous said...

Catholic Sabha is the biggest,wealthiest, fraudulent, politically motivated institution in the world.There is no God element in church. When you kiss bishop's hand you are ideally kissing his bottom, rise up and fight these idiotic practices. They are the biggest bible 'virodhikal'. why do you guys call bishop' pithavu'??

Anonymous said...

സീറോ മലബാര്‍ വോയ്സ് എന്തറിയുന്നു വിഭോ !!!!

ഞങ്ങളുടെ അമ്മയുടെ ഉദരത്തില്‍ രൂപം കൊണ്ട് ഞങ്ങളുടെ കുടുമ്പത്തില്‍ പിറന്ന് വീണ ഞങ്ങളുടെ സഹോദരനെ നിങ്ങള്‍ക്കാണോ അതോ ഒരു പാത്രത്തില്‍ ഉണ്ട് വളര്‍ന്ന ഞങ്ങള്‍ക്കാണോ അറിയാവുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടേതായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് നന്നായി അറിയാം. എന്നാല്‍ മുത്തോലത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ നിങ്ങള്‍ വിചാരിക്കുംപോലെ അല്ല. ചാന്‍സിലര്‍ വേതാനത് അച്ഛനെയും വികാരി ജനറല്‍ കടുപ്പിലച്ചനെയും റോയി അച്ഛനെയും തന്റെ സ്വത സിദ്ധമായ രാഷ്ട്രീയ കുടില തന്ത്രങ്ങല്‍കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കി അങ്ങാടിയത്ത് പിതാവിനെ പൊട്ടന്‍ കളിപ്പിച്ച് സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ തലപ്പത്ത് കയറി ഇരിക്കാമെന്ന മുത്തോലത്ത് കത്തനാരുടെ ദുര്‍മോഹത്തിന്റെ പരിണിത ഫലങ്ങളാണ് ഈയിടെയായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്താണേലും നിങ്ങളുടെ സഹാനുബൂതിക്ക് ഒത്തിരി നന്ദി. ക്നാനായക്കാര്‍ക്ക് ഇന്ന്‍ ഒരു കാരണത്താലും സീറോ മലബാര്‍ അംഗങ്ങള്‍ ശത്രുക്കള്‍ അല്ല. മറിച്ച് ഞങ്ങളുടെ ശത്രു ഞങ്ങളുടെ കുടുമ്പത്തില്‍ തന്നെയെന്ന് വൈകിയെങ്കിലും ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. നിങ്ങളുടെ അച്ചന്മാരെ നിങ്ങളുടെ കാര്യത്തിനായി പിടിക്കുക. അവര്‍ ഒരിക്കലും ഞങ്ങള്‍ക്ക് എതിരല്ല എന്ന് ഉത്തമ ബോദ്ധ്യം ഉണ്ട്.

ചാക്കോച്ചന്‍ ക്നാക്കുഴിയില്‍