Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 5, 2013

ഞാന്‍ വേത്താനത്തെ കണ്ടു!

G.K, Chicago

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടു. ഫാ. വേത്താനത്തെ.

ചിക്കാഗോ രൂപതാ ചാന്‍സലര്‍ ആയി ചാര്‍ജ് എടുത്തിട്ട് വര്ഷം ഒന്ന് കഴിഞ്ഞു എങ്കിലും ഫാ വേത്താനത്തെ കാണുവാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ വിരളം. ചിക്കാഗോ സീറോ മലബാര്‍ ഹാളില്‍ വച്ച് കൊണ്ടാടിയ മലയാളീ അസോസിയേഷന്‍ ക്രിസ്മസ്-ന്യൂ ഇയര്‍ പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയിരുന്നത് അദ്ദേഹമായിരുന്നു. പക്കാ ഫ്രോഡ് ആണ് ഈ പുള്ളി എന്ന് അദ്ദേഹത്തിന്‍റെ മുഖത്തു എഴുതി വച്ചിരിക്കുന്നു.

മലയാളീ അസോസിയേഷന്‍ പരിപാടിയായിരുന്നു എങ്കിലും ക്രിസ്ത്യന്‍ സിമ്പലുകള്‍ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. കത്തിച്ച നിലവിളക്ക് തന്നെ ഒരുദാഹരണം. നിലവിളക്കിനു മുകളില്‍ ക്ലാവര്‍ കുരിശിനു പകരം ചിറകു വിടര്‍ത്തി നില്‍ക്കുന്ന ഒരു മയില്‍ പക്ഷി! മിന്നംമിന്നമായാണ് ഇങ്ങനെ ഒരു പൂത്താരം കാണുന്നത്. ഏതു കല്‍ദായ ഭ്രാന്തന്റെ വികട മനസ്സില്‍ രൂപം കൊണ്ടതാണോ ഇത്!

ഫാ വേത്താനം ഒരു ഫ്രോഡ് ആണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും എളുപ്പം കഴിയും. വെറുതെയല്ല അദ്ദേഹത്തെ ബിഷപ്പ് പത്തായത്തില്‍ പൂഴ്ത്തി വച്ചിരിക്കുന്നത്. ഇതിനിടക്ക്‌ ഒരു ന്യൂസ്‌ കൂടി കിട്ടി. ബിഷപ്പ് അങ്ങാടിയത്തിന്റെ ഒരു ബന്ധുവും കൂടിയാണത്രേ ഈ പ്രതി.

ഇങ്ങോരെ ബിഷപ്പാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് എന്നാണറിവ്. നമ്മുടെ നാട്ടിലെ വിവരമില്ലാത്ത ബിഷപ്പുമാര്‍ അതും അതിനപ്പുറവും ചെയ്യും. ചെയ്യുന്ന മണ്ടത്തരങ്ങളുടെ എല്ലാം ഉത്തരവാദിത്ത്വം പരിശുദ്ധാത്മാവിന്റെ പിടലിക്ക് വച്ച് കൊടുക്കാമല്ലോ. പിന്നെ എന്തുകൊണ്ടായിക്കൂടാ.

ബിഷപ്പ് തൊപ്പി സ്വപ്നം കണ്ടു പുലിവാല് പിടിച്ച മറ്റൊരു വൈദികനാണ് മുത്തൊലം. ചിക്കാഗോ രൂപതയില്‍ വാടക ഗൂണ്ടാകളായ വൈദികര്‍ മാത്രമേ തല്‍ക്കാലം സേവനം ചെയ്യുന്നുള്ളൂ. രൂപതയ്ക്ക് സ്വന്തമായ വൈദീകര്‍ ആരുമില്ല. അങ്ങനെയിരിക്കുന്നിടത്തു കോട്ടയം രൂപതവിട്ടു ചിക്കാഗോ രൂപതയിലെ ആദ്യത്തെ വൈദീകന്‍ ആകാന്‍ അദ്ദേഹം മുമ്പോട്ട്‌ വന്നതിനു പിന്നില്‍ കഥകള്‍ ഒന്നുമില്ലേന്നാണോ?

5 comments:

Anonymous said...

നമ്മുടെ ക്നാനായ സഹോദരര്‍ മനസ്സിലാക്കേണ്ട സത്യം.

ക്നാനായ സമുദായത്തിന് താമസിയാതെ ഒരു മെത്രാനെ അനുവദിച്ചു കിട്ടും എന്നുള്ളത് വ്യക്തമായ കാര്യമാണ്.

എന്നാല്‍ ചിക്കാഗോ രൂപതയ്ക്ക് അതൊട്ടും സ്വീകാര്യമായ കാര്യമല്ല.

ക്നാനായ സമുദായത്തെ തമ്മിലടിപ്പിച്ചു,

ബിഷപ്പ് സ്ഥാനം അവര്‍ക്ക് നഷ്ടപ്പെടുത്തി

അവരെ ചിക്കാഗോ രൂപതയ്ക്ക് കാല്‍ക്കീഴില്‍ നിറുത്തുക

എന്ന ഏക ഉദ്ദേശമേ ചിക്കാഗോ രൂപതയ്ക്കുള്ളൂ.

Anonymous said...

താമര കുരിസ്സും വിരിയും ലോകം മുഴുവനും പരത്താന്‍ വേതനത്തെക്കാളും മുന്തിയ ഒരാളെ അങ്ങടിയത്തിനു കിട്ടുകയില്ല. പ്രത്യകിച്ചു ബന്ധുവും കൂടി ആകുമ്പോള്‍.. വെത്തനത്തിനെ കണ്ടിട്ടാണ് സഹായ മെത്രാന്‍ വേണം എന്ന് അങ്ങടിയത് പറയുന്നത് പവത്തില്‍ സിംഹം പല്ല് കൊഴിഞ്ഞു മാളത്തില്‍ ഇരിക്കുമ്പോള്‍ വേറെ ഒരു സിംഹത്തിനെ വളര്‍ത്തണമല്ലോ.സീറോ മലബാര്‍ സഭയില്‍ സമാധാനം ഉണ്ടാകുവാന്‍ പാടില്ല എന്നത് വാശി ആണല്ലോ

അങ്ങടിയത് മെത്രാന്‍ ആയപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന സഹായ മെത്രാന്‍ ബാബു കാവാലം വിരമിച്ചോ?

Anonymous said...

ചിക്കാഗോ രൂപതാ ചാന്‍സലര്‍ ആയി ചാര്‍ജ് എടുത്തിട്ട് വര്ഷം ഒന്ന് കഴിഞ്ഞു എങ്കിലും ഫാ വേത്താനത്തെ കാണുവാന്‍ ഇപ്പോഴും പലവ൪ക്കും സാധിച്ചിട്ടില്ല. വേത്താനം മാളത്തില്‍ നിന്നും പറത്തിറങ്ങിയാലല്ലേ ജെനങ്ങള്‍ക്ക് കാണുവാ൯ സാധിക്കു. ഇദേഹം അങ്ങാടിയത്ത് പിതാവിന്റെ ബെന്ദുവാണെങ്കിലും നറുക്കെടുപ്പിലൂടെയാണോ ചിക്കാഗോ രൂപതാ ചാന്‍സലര്‍ ആയി ചാര്‍ജ് എടുത്തത്. അതോ കളളവോട്ടീലൂടെയാണോ വേത്താനം ചിക്കാഗോ രൂപതാ ചാന്‍സലര്‍ ആയി ചാര്‍ജ് എടുത്തത്.

Anonymous said...

STOP mentioning the GREATEST FRAUD babu kavalam..

he is another example for theLOS OF SPITUALITY AND FAITH...

Anonymous said...

9801As far as iknow there is one priest who is eligible for the post of a Bishop. But who cares::