Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, February 14, 2013

ക്നാനായ സമൂഹം പ്രതിഷേധ പ്രകടനത്തിനോരുങ്ങുന്നു

അമേരിക്കന്‍ ക്നാനായ കത്തോലിക്കാ സമൂഹം ചിക്കാഗോ രൂപതക്കെതിരായി നിയമ നടപടികള്‍ക്കും മറ്റു പ്രതിഷേധ പ്രകടനങ്ങള്‍ക്കും തീരുമാന മെടുത്തിരിക്കുന്നതായി "ക്നാനായ വിശേഷങ്ങള്‍"" എന്ന ബ്ലോഗ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസ്തുത സമൂഹത്തിന്റെ നാഷണല്‍ സംഘടനയായ  KCCNA യുടെ നേതൃത്വത്തില്‍ ഈ മാര്‍ച്ച്‌ മൂന്നാം തീയതി ചിക്കാഗോ രൂപതാ സ്ഥാനത്തേക്ക് ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന വന്‍ പ്രതിഷേധ ജാഥ നടത്തുവാന്‍ തീരുമാനമായിട്ടുണ്ട്. രൂപതക്കെതിരായി നിയമനടപടികള്‍ കൈക്കൊല്ലാനുള്ള തീരുമാനങ്ങളും KCCNA നേതൃത്വം കൈക്കൊണ്ടിട്ടുണ്ടെന്നാണ് അറിവ്.

അമേരിക്കന്‍ ക്നാനായ സമുദായത്തില്‍ വംശശുദ്ധി അനുവദിക്കില്ല എന്ന പൌരസ്ത്യ സഭകള്‍ക്കുള്ള തിരുസംഘത്തിന്‍റെ കല്‍പ്പന വിശാസികളില്‍ നിന്നും സഭാധികാരികള്‍ ഇതുവരെ മറച്ചു വച്ചു . തങ്ങളുടെ തനതായ പാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിച്ചു കൊണ്ടുപോകുവാന്‍ എന്ന് തെറ്റിദ്ധരിപ്പിച്ചു അവരെക്കൊണ്ടു പള്ളികള്‍ വാങ്ങിപ്പിക്കുകയും മിഷനുകള്‍ സ്ഥാപിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഈയിടെ ചിക്കാഗോ ബിഷപ്പ് അങ്ങാടിയത്ത് ഇറക്കിയ ഒരു ഇടയലേഖനം വംശശുദ്ധി അമേരിക്കന്‍ ക്നാനായ ദേവാലയങ്ങളില്‍ തുടര്‍ന്ന് കൊണ്ടുപോകുവാന്‍ അനുവദിക്കില്ല എന്ന് കട്ടായം പ്രഖ്യാപിച്ചു. കൂടാതെ ക്നാനായയിലെ സീനിയര്‍ പുരോഹിതനും രൂപതയുടെ VG കളില്‍ ഒരാളുമായ ഫാ മുത്തോലം  കോട്ടയം രൂപത്ത വിട്ടു ചിക്കാഗോ രൂപതയില്‍ ചേര്‍ന്നതും സമുദായ വഞ്ചനയായി അവര്‍ കണക്കാക്കുന്നു.

കഴിഞ്ഞ 11 വര്‍ഷത്തിലധികമായി സ്വന്തം മക്കളായ വടക്കുംഭാഗരെ വഞ്ചിച്ച് കാര്യം  കണ്ടിരുന്ന മാര്‍ അങ്ങാടിയത്ത് ക്നാനായ സമുദായത്തിനാണ്  ഇത്തവണ തുരംഗം വച്ചിരിക്കുന്നത്. സ്വന്തം ബിഷപ്പുമാരും ബഹുഭൂരിപക്ഷം പുരോഹിതരും ഈ നിര്‍ണ്ണായക ഘട്ടത്തില്‍ അവരെ കൈവേടിഞ്ഞിരിക്കുകയാണ് എന്നത് അത്യധികം ഖേദകരം തന്നെ. സ്വന്തം നിലനില്‍പ്പിനും സ്വാര്‍ത്ഥ ലാഭത്തിനും വേണ്ടി അവര്‍ സ്വന്തം കുഞ്ഞാടുകളെ അങ്ങാടിയത്ത് എന്ന കശാപുകാരന് കുരുതി കൊടുത്തു. കറ തീര്‍ന്ന ഒരു ക്നാ ക്കാരനും ഈ സാമൂഹ്യ ദ്രോഹികളോട് ക്ഷമിക്കില്ല.

No comments: