Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, February 13, 2013

മാര്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ രാജി - ഈ തീരുമാനം ഒരു മാതൃകയാകട്ടെ.!

ജോര്‍ജു കുറ്റിക്കാട്ട്

ഗുരുതരമായ പ്രശ്നങ്ങള്‍ വത്തിക്കാനിലും പോപ്പിനും ഉണ്ട്. കത്തോലിക്കാ സഭയ്ക്ക് ആകെമാനം പ്രശ്നങ്ങള്‍ ആഗോളമായി നില നില്‍ക്കുന്നു. ഒരു പോപ്പ് സ്ഥാനം ഒഴിഞ്ഞത് കൊണ്ട് അവ തീരുന്നില്ല. മാര്‍ ബെനെഡിക്ട് പതിനാറാമന്‍ ലോകം കണ്ടതില്‍ ഏറ്റവും കൂടുതലായി സഭയ്ക്കുള്ളില്‍ നിന്നും തന്നെ എതിര്‍പ്പിന്‍റെ ശക്തിയെ നേരിട്ടയാളും സമാധാനപ്രിയനും യേശുവിന്‍റെ സഭയെ നേരായ വഴിക്കു കൊണ്ടുവരാനും പണിപ്പെട്ട വ്യക്തിത്വമാണ്. സഭയ്ക്ക് ഒരു നിര്‍വചനം നല്‍കി. സഭ, അഭിഷിക്തരും അല്‍മായരും ചേര്‍ന്ന ദൈവിക സമൂഹമാണ് എന്ന് അദ്ദേഹം ലോകത്തോടും സഭയോടും വ്യക്തമാക്കി.

അഭിഷിക്തരുടെ ദൗത്യവും അല്‍മായരുടെ ദൗത്യവും സഭയില്‍ എന്തായിരിക്കണം എന്ന് വെളിപ്പെടുത്തുവാന്‍ കര്‍ശന നിലപാടുകള്‍ എടുത്തു. സഭയില്‍ നിലവില്‍ ഉണ്ടായിക്കൊണ്ടിരുന്ന കുറ്റകരമായ നടപടികള്‍ക്കെതിരെ നടപടികള്‍ എടുത്തു. അതില്‍പെട്ടവയായിരുന്നു, വൈദികരുടെ ഇടയിലെ കുറ്റകൃത്യങ്ങള്‍. ! വളരെ ശക്തമായി യൂറോപ്പിലും ഇന്ത്യയിലും അമേരിക്കയിലും മാത്രമല്ല, സഭയില്‍ ആകെമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെ നേരിട്ട് നടപടികള്‍ എടുത്തുകൊണ്ട് അദ്ദേഹം നിരവധി വൈദികരെയും മെത്രാന്മാരെയും വൈദിക വൃത്തിയില്‍ നിന്നും പുറത്താക്കി. അവരെ പിരിച്ചു വിട്ടത്, അവരെ ശാസിച്ചത്, ലോകത്തോട്‌ മുഴുവന്‍ അദ്ദേഹം പൊതുമാപ്പ് കുറ്റക്കാര്‍ക്ക് വേണ്ടി ചോദിച്ചുകൊണ്ടായിരുന്നു., ഇങ്ങനെ യേശുവിനെ പിന്‍ഗമിച്ച യഥാര്‍ത്ഥ ശിഷ്യന്‍ അദ്ദേഹമായി.

കുറ്റകൃത്യങ്ങള്‍ക്ക് എതിരെ നടപടി എടുക്കുക മാത്രം ചെയ്തു കൊണ്ട് സഭാപരിഷ്കരണം ചെയ്യുകയല്ല ചെയ്തത്. ജര്‍മ്മനിയിലെ ബവേറിയയില്‍ മാര്‍ക്ടല്‍ എന്ന ഗ്രാമത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ജനിച്ച ഒരു മകന്‍ ഒരുപക്ഷെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആകാനും ഇടയുണ്ടായിരുന്നു. എന്നാല്‍ യേശുവിന്‍റെ സന്ദേശ വാഹകനായി സഭയില്‍ മാത്രമല്ലാ, ലോകം മുഴുവന്‍ ഉള്ള ജനസമൂഹത്തിന് ഒരു മാര്‍ഗ്ഗ ദര്‍ശിയും യേശുവിന്‍റെ സന്ദേശവും ദൗത്യവും എന്താണെന്ന് പറയാന്‍ പണിപ്പെട്ട മഹാത്യാഗിയായിത്തീര്‍ന്നു .അദ്ദേഹമെഴുതിയ "യേശുസ് ഫ്രം നസറത്ത്" എന്ന പുസ്തകം ഈ മഹാ ത്യാഗത്തിനു തെളിവാണ്. സാഹോദര്യത്തോടെ ഇതര കത്തോലിക്കാ സഭാ വിഭാഗങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന താക്കീത് നല്‍കിയത് കല്‍ദായ വാദം സ്ഥിരീകരിക്കാന്‍ ,അദ്ദേഹവുമായി കഴിഞ്ഞ നാളില്‍ നടത്തിയ സീറോമലബാര്‍ അദ്ധ്യക്ഷരായ മെത്രാന്മാരുടെയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെയും ഒരു കൂടിക്കാഴ്ചയിലാണ്. ഇക്കാര്യം ലോകത്തോട്‌ വെളിപ്പെടുത്തിയത് വത്തിക്കാന്‍ റേഡിയോ ആണ്. ലോക മതങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ സമീപനം ഏറെ അഭിനന്ദനാര്‍ഹം ആയിരുന്നു. വലിയ ആര്‍ഭാടവും കൊട്ടിഘോഷങ്ങളും അല്ലാ ,ധാര്‍മിക ജീവിത തത്വ ശാസ്ത്രം ഈശ്വര ചിന്തയിലും ജീവിത ശൈലിയിലും എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് അദ്ദേഹം എഴുതിയ പുസ്തകങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇന്‍റെര്‍നെറ്റും അതുപോലെ പ്രായോഗിക വാര്‍ത്ത മാര്‍ഗ്ഗങ്ങളെയും സുവിശേഷ പ്രചാരണത്തിനു സഹായകമാണെന്ന് വ്യക്തമാക്കി.

ഒരു മാര്‍പാപ്പ, യുഗങ്ങളോളം സഭയിലെ സാരഥ്യം വഹിക്കുക യുക്തിയല്ലല്ലോ. അപ്പോള്‍ സഭയ്ക്കും അതിലെ വിശ്വാസികള്‍ക്കും മഹത്തായ മാതൃക ,സഭയുടെ ജനകീയത, യേശുവാണ് ദൈവവും മനുഷ്യനും എന്ന സത്യം അദ്ദേഹം നമ്മെ അറിയിക്കാനും തന്‍റെ ദൌത്യത്തില്‍ നിന്നുള്ള വിടവാങ്ങല്‍ മൂലം ഒരിക്കലും സഭയുടെയും സഭാവിശ്വാസികളുടെയും മൂല്യത്തെ ശോഷിപ്പിക്കുന്നില്ലഎന്ന ആശയം വെളിപ്പെടുത്തി ശക്തി നല്‍കുകയുമാണ് ചെയ്യുന്നത്. അദ്ദേഹം എന്നെന്നും നമ്മോടോത്തുണ്ട്, മാര്‍ക്ടലിലെ പോലീസ് ഇന്‍സ്പെക്ടറുടെ പുത്രനും യേശുവിന്‍റെ പിന്‍ഗാമിയുമായി.

3 comments:

Anonymous said...

സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ നാശം കാണാന്‍ അര്‍ബുദം പോലെ കടന്നുവന്ന അത്ഭുതമാണ് പവ്വത്തില്‍ തൊടുത്തുവിട്ട മാനിക്കെയന്‍ ക്രോസ് അഥവാ ക്ലാവര്‍ ക്രോസ് .

അധികാരകൊതിമൂത്തു പവ്വത്തില്‍ കര്‍ദ്ദിനാള്‍ പട്ടത്തിനായി പടവെട്ടിയിറങ്ങി . അത് കിട്ടാതെ വന്നപ്പോള്‍ കുപിതനായ പവ്വത്തില്‍ സഭയെത്തന്നെ നശിപ്പിക്കാന്‍ ഒരുങ്ങി . അതിന്‍റെ പരിണത ഫലമാണ് മാനിക്കെയന്‍ അഥവാ ക്ലാവര്‍ ക്രോസ് . കര്‍ത്താവിന്‍റെ കുരിശിനു പകരം ഈ മാനിക്കെയനെ പള്ളികളില്‍ പ്രതിഷ്ടിച്ചാല്‍ ജനം കലഹിച്ചു രണ്ടായി പിളരും . ജനങ്ങള്‍ തമ്മിലടിച്ചു സഭ പിളരും ഇതൊക്കെയാണ് പവ്വത്തിലാശാന്‍ കരുതിയത്‌ . എല്ലാത്തിനും പുറമേ വേണമെങ്കില്‍ പുതിയൊരു സഭ ശ്രഷ്ടിക്കുവാനും കഴിയും . അങ്ങനെ പവ്വത്തിലിനു പോപ്പിന് തുല്ല്യമായ ഒരു സ്ഥാനം ക്രിയേറ്റ് ചെയ്തു സകല കലാ വല്ലഭനായി വാഴാം എന്ന് മോഹിച്ചുപോയി .

Anonymous said...

ഈ സാത്താന്‍ ക്രോസ് സഭയില്‍ എന്തുമാത്രം ആപത്താണ് വിതച്ചത് . കര്‍ത്താവിന്‍റെ വിശുദ്ധ കുരിശിനെ നിന്ദിച്ചു അത് എടുത്തുമാറ്റി തല്‍സ്ഥാനത്ത് ഈ വണക്ക യോഗ്യമല്ലാത്ത ഈ സാത്താനെ പ്രതിഷ്ടിച്ചു . ബൈബിളിനെ വ്യാഖ്യാനിച്ചു തെറ്റായ നിര്‍വചനം നല്‍കി വിശുദ്ധ ഗ്രന്ഥത്തെ നിന്ദിക്കുന്നു . ഇതിനെല്ലാം പുറമേ പള്ളികൃഷിയിലൂടെ അല്‍മായരെ വഞ്ചിച്ചു കോടികള്‍ സമ്പാദിക്കുന്നു . ഇതുമൂലം അല്‍മായരെ തീരാ കടത്തിലേക്ക് ചവുട്ടി താഴ്ത്തുന്നു . ഇതൊക്കെ എന്തിനുവേണ്ടിയിട്ടാണ് . സഭയെ നന്നാക്കാനോ നശിപ്പിക്കാനോ . ബനടിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ കുറെ നാളുകൂടി സഭ ഭരിച്ചിരുന്നുവെങ്കില്‍ കുറെ കൂടി കള്ള വൈദികരെയും മെത്രാന്മാരെയും സഭയില്‍നിന്നു നീക്കം ചെയ്യുമായിരുന്നു . അങ്ങനെയാണെങ്കില്‍ അമേരിക്കയിലെ കള്ളന്‍ ജേക്കബ്‌ അങ്ങാടിയും , കാഞ്ഞിരപ്പിള്ളി മെത്രാന്‍ അറയ്ക്കനും , പള്ളിക്കാപറമ്പനും ഒന്നും
ഇന്ന് സഭയില്‍ കാണില്ലായിരുന്നു . ഇനി വരുന്ന പിതാവിനെങ്കിലും അത് സാദ്യമാകട്ടെ എന്ന് പ്രാര്‍ഥിക്കാം .

Anonymous said...

അടുത്ത പാപ്പ ഒരു ക്ലാവര്‍ അനുഭാവിയാണോ? പവ്വത്തില്‍ -ആലഞ്ചേരി-അറക്കല്‍ ത്രി മൂര്‍ത്തികള്‍ വെറുതെ അടങ്ങി ഇരിക്കുകയില്ലാ. ഒരു ക്ലാവര്‍ വത്തിക്കാന്‍ സ്ക്വയറില്‍ നാട്ടിക്കുത്തി വയ്ക്കാന്‍ പഠിച്ച പണി നോക്കുമെന്ന് ഉറപ്പാണ്.