Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, February 10, 2013

"വിത്ത് ഗുണം പത്തു ഗുണം "

(ഒരു വിശ്വാസിയുടെ അനുഭവം )

ഞാന്‍ അമേരിക്കയില്‍  എത്തിയിട്ട് വളരെ കുറച്ചു കാലങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇതിനു മുന്പ് ഞാന് കുറച്ചു കാലം ഗള്ഫില്‍  ആയിരുന്നു. നാട്ടില്‍ ആയിരുന്നപ്പോള്‍  പള്ളിയുമോക്കെയായി  ബന്ധപ്പെട്ടു അല്പം പ്രവര്ത്തനം ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഗള്ഫില്‍ എത്തി അവിടുത്തെ പള്ളിയുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്ന "അല്മായരുടെ" പരാക്രമവും, തൊഴുത്തില്‍ കുത്തും, ആക്രാന്തവും, അഹങ്കാരവും ഒക്കെ കണ്ടപ്പോള്‍ മുതല്‍ ഗള്ഫിലെ പള്ളി പ്രവര്ത്തനം നമുക്ക് പറ്റിയതല്ല എന്ന് മനസിലായി. അതോടെ അടങ്ങി ഒതുങ്ങി ഞായറാഴ്ച പള്ളീല്‍  പോകുന്ന ഒരു സാധാരണക്കാരനായി മാറി. കുര്ബാനയ്ക്ക് സമയത്ത് ചെല്ലുക കുര്ബാന കാണുക അത് കഴിഞ്ഞാലുടന്‍ കുറച്ചു നേഴ്സ് പെണ്ണുങ്ങളുടെ  വായില്‍ നോക്കുക വീട്ടില് പോകുക അതായി ശീലം.
എന്ത് ചെയ്യാം കാലത്തിനും സ്ഥലത്തിനും അനുസരിച്ച് നമ്മള്‍  മാറണമല്ലോ, അത് ചെയ്തു. അങ്ങനെ ഇരിക്കെ അമേരിക്കയിലേക്ക് ഒരു സാരിത്തുമ്പ് വിസ കിട്ടി. അതോടെ ഗള്ഫില്നിന്നും വണ്ടി കേറി അമേരിക്കയുടെ മടിത്തട്ടിലേക്ക്. വളരെ ഏറെ സ്വപ്നങ്ങളോടെ. അമേരിക്കയില് കാല് കുത്തി. സ്വാതന്ത്ര്യത്തിന്റെയും സമ്പത്തിന്റെയും അവകാശങ്ങളുടെയും ഒക്കെ മൊത്തവിതരണം ഏറ്റെടുത്തു നടത്തുന്ന ദൈവത്തിന്റെ അനുഗ്രഹീത രാജ്യം. കാല് കുത്തി അടുത്ത ഞായറാഴ്ച ആയതോടെ എന്നിലെ കത്തോലിക്കന്‍  ഉണര്ന്നു സിറോ മലബാര് പള്ളി തേടി തുടങ്ങി.. എന്നിലെ സോഫ്റ്റ്വെയര് സിംഹം ഉണര്ന്നു... ഇന്റര്നെറ്റില് തപ്പി... അതാവരുന്നു ഗൂഗിളില് നീണ്ട ലിസ്റ്റ് ....പല തരത്തില്... പല കളറില്.... പല ഭാഷയില്.... പ്രത്യേകിച്ച് ജോലി ഒന്നും ആകാഞ്ഞത് കൊണ്ട് സമയം ഒത്തിരി ഉണ്ടായിരുന്നു.  മനസിരുത്തി തെറി ബ്ലോഗും, വിശുദ്ധ ബ്ലോഗും, കൊപ്പെന്റെ ബ്ലോഗും, അല്മയന്റെ ശബ്ദോം, ക്നാനയന്റെ ശബ്ദോം, എല്ലാം അങ്ങനെ ജീവിതത്തില് ആദ്യമായി വായിച്ചു. ബ്ലോഗു സാഹിത്യത്തിന്റെ അനന്ത സാദ്ധ്യതകള്‍ മുതലാക്കുന്ന അമേരിക്കയിലെ മലയാളി സമൂഹത്തെ ഓര്ത്തു രോമം എഴുന്നേറ്റു നിന്നു. കത്തോലിക്കന്‍  ആയതില് അഭിമാനവും, അപമാനവും, ഉളിപ്പും ചളിപ്പും, വളിപ്പും, എല്ലാം കൂടി ചേര്ന്ന ഒരു സമ്മിശ്ര വികാരം. സത്യം പറയാമെല്ലോ ഇതു വള്ളത്തില് കാല് വക്കണം എന്നൊരു ആശങ്ക. 

രണ്ടും കല്പിച്ച് ഏറ്റവും അടുത്തുള്ള സിറോ മലബാര്‍ പള്ളിയിലേക്ക് പോയി. മനസ്സില്‍  ഒത്തിരി ഏറെ പ്രതീക്ഷകളോടെ. എല്ലാ തരത്തിലുള്ള പ്രതീക്ഷകളും ഉണ്ടായിരുന്നു, കാര്യമായ പരിചയക്കാരോന്നും ഇല്ലരുന്നത് കൊണ്ട് വെള്ളമടിക്കു കമ്പനി ഉണ്ടാക്കാനും പെണ്ണുങ്ങളുടെ വായില്‍  നോക്കാനും അടക്കം ഉള്ള പ്രതീക്ഷകള്‍ ഉണ്ടാരുന്നു. എല്ലാം തകിടം മറിയാന്‍  ഒത്തിരി നേരമൊന്നും വേണ്ടി വന്നില്ല. പള്ളിയിലെ അക്കൌണ്ടന്റ് എന്ന് പരിചയപെടുത്തിയ ഒരു തെണ്ടിയോടു കാര്യം ഉണര്ത്തിച്ചു. 




ഞാന്‍: ചേട്ടാ ഞങ്ങള് ഇവിടെ പുതിയ ആളുകളാണ്. ഇവിടെ പള്ളീല്‍ ചേരാന്‍  ഒക്കെ എങ്ങനെ ആണ് കാര്യങ്ങള്.

അക്കൌണ്ടന്റ് എന്ന തെണ്ടി : നിങ്ങള് നാട്ടിലെവിടുന്നാ?

ഞാന്: മദ്യ തിരുവിതാംകൂറീന്നാ. (തെണ്ടിയുടെ മുഖത്ത് സന്തോഷം) സിറോ മലബാര് സഭയുടെ സ്വര്ണ തലേക്കെട്ടിന്റെ നട്ടീന്നാ. (തെണ്ടിയുടെ മുഖത്ത് ആയിരത്തിന്റെ ബള്ബ് കത്തി )

അക്കൌണ്ടന്റ് എന്ന തെണ്ടി : എന്താ ജോലി?

ഞാന്: ജോലി ഒക്കെ അന്വേഷിച്ചു വരുന്നു. ഭാര്യക്ക് ഇവിടെ ഒരു ഫര്മസിയിലാണ് പണി.

അക്കൌണ്ടന്റ് എന്ന തെണ്ടി : ഓ അത് ശരി. അത് കൊള്ളമെല്ലോ (മുഖത്തൊരു അറവുകാരന്റെ മന്ദസ്മിതം)

ഞാന്: ചേട്ടാ എങ്ങനാ ഇടവക ചേരാനുള്ള formalities ?

.അക്കൌണ്ടന്റ് എന്ന തെണ്ടി: ഓ, അത് സിമ്പിള് അല്ലെ. ഒരു ഫോം ഉണ്ട് അത് ഒന്ന് ഫില് ചെയ്യണം എന്നിട്ട് എന്നെ ഏല്പിച്ചാല് മതി.

ഞാന്: അപ്പൊ ചേട്ടാ ഈ monthly subscription ഒക്കെ എങ്ങനാ?

.അക്കൌണ്ടന്റ് എന്ന തെണ്ടി: ആദ്യം ഒരു $5000.00 ബില്ഡിംഗ് ഫണ്ടിലേക്ക് കൊടുക്കണം. പിന്നെ മാസം മാസം $100 വീതം. (ആദ്യത്തെ $5000 കേട്ടതിന്റെ ഷോക്കില് ആരുന്ന ഞാന്, പിന്നെ പറഞ്ഞ $ 100 കേട്ടില്ല. കൂടെ ഉണ്ടാരുന്ന ഭാര്യക്ക് $ 100 മാത്രമേ മനസിലായുള്ളൂ)

ഞാന്: ഓ ശെരി ചേട്ടാ വളരെ ഉപകാരം ഫോം ഫില് ചെയ്തു പിന്നെ വരാം.

അക്കൌണ്ടന്റ് എന്ന തെണ്ടി: മോനെ മോന്റെ ഇമെയില് ഐഡിയും ഫോണ് നമ്പറും കൂടി ഇപ്പൊ ഇങ്ങു തന്നേര്. വേറെ എന്തെങ്കിലും ഉണ്ടങ്കില് ഇമെയില് ചെയ്യാമല്ലോ?

ഞാന്: ഓ ശെരി ചേട്ടാ. (ഞാന് കൊടുത്തു ഇപ്പൊ ഇങ്ങു പുളുതുമെന്നു മനസ്സില് വിച്ചരിചോണ്ട്.) (സന്തോഷം പങ്കു വെച്ച് ഞങ്ങള് പള്ളീടെ പടിയിറങ്ങി $ 5000.00 എങ്ങനെ  ഉണ്ടാക്കും എന്ന് പരസ്പരം ചോദിച്ചുകൊണ്ട്...)

അങ്ങനെ ഫോം കൊടുത്തു ബില്ഡിംഗ് ഫണ്ട് കാര്യം അച്ഛനോട് സംസാരിക്കാം എന്ന് പറഞ്ഞു . ഒള്ളത് പറയാമെല്ലോ നല്ല ഒരു അച്ഛന്‍ . അച്ഛന് ബില്ഡിംഗ് ഫണ്ടിന്റെ കാര്യം ഒന്നും സംസാരിച്ചില്ല.. സന്തോഷപൂര്‍വ്വം  (മനപ്പൂരവം) ഞാനും അതങ്ങ് മറന്നു. (പിന്നെ ഇങ്ങോട്ട് കാല് കുത്തി 2 മാസം കഴിഞ്ഞപ്പോ $5000 കൊടുക്കാന്‍, അതോണ്ടാക്കുന്ന കമ്മട്ടം ഞങ്ങടെ അടുക്കളപുറതല്ലേ കിടക്കുന്നത്)

അക്കാലത്തൊക്കെ ഞാന്‍  എന്നും പള്ളീല് പോകുമാരുന്നു. ജോലി ഒന്നും ഇല്ലല്ലോ പരിചയക്കാരും അധികമില്ല. അല്പം പള്ളീല് പോയി പഴേ പരിചയക്കാരന്‍  കര്ത്താവിനോടു എന്തേലും ഒക്കെ മിണ്ടീം പറഞ്ഞും ഇരിക്കാം എന്ന് വിചാരിച്ചു രാവിലെ അങ്ങ് പോകും. 

അങ്ങനെ ഇരിക്കുമ്പോളാണ് ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. ചില ഞായറാഴ്ച സിംപ്ലന്മാരെ. ഞായറാഴ്ച ഇവന്മാരുടെ അഭ്യസങ്ങള് ... അങ്ങോട്ട് നടക്കുന്നു.... ഇങ്ങോട്ട് നടക്കുന്നൂ... ലൈറ്റ് ഇടുന്നു... ഫാന്‍  ഇടുന്നൂ.... കസേര ഇടുന്നൂ... എന്ന് വേണ്ട ഭയങ്കര തിരക്ക്... ഞാന് ഓര്ത്തു ചിലപ്പോ ഇവന്മാരുടെ ആസനത്തില് നിന്നാരിക്കും പള്ളിക്ക് കരണ്ട് എടുക്കുന്നത് എന്ന്. അല്ല അങ്ങനനന്നെ ഓട്ടം... അല്ല ഇവന്മാര്ക്ക് ഇത്രയ്ക്കു ആത്മീയത  ആണെങ്കില് അല്പം നേരത്തെ വന്നു ഇതൊക്കെ ചെയ്തു കൂടെ കുര്ബാനയ്ക്ക് ഇടയ്ക്കു വേണോ സാധാരണക്കാരന് ശല്യ ഒണ്ടാക്കാന്‍ ഇതൊക്കെ ചെയ്യാന്‍  ഈ പെലി...ടി മക്കളൊന്നും കുര്ബനയോട്ടു കാണാത്തു മില്ല. ഇടയ്ക്കു അല്പം സമയം കിട്ടിയാല് എല്ലാവന്മാരു കൂടി പള്ളിക്കതും പുറത്തും ഇരുന്നു ലാത്തി അടി. അച്ഛന് കുര്ബാന വഴ്ത്തിയലെന്താ ബൈബിള് വയിച്ഛാലെന്താ നമുക്കൊന്ന് ചെത്തണം\.. നാലാളെ കാണിക്കണം.... അത്രെയെയുള്ളൂ.

അങ്ങനെ ഇരിക്കെയാണ് ഒരു സത്യം ഞാന്‍ മനസിലാക്കിയത് അമേരിക്കന്‍ കത്തോലിക്കര്‍ ഒന്നും  തന്നെ പാപം ചെയ്യാറില്ല. അതൊക്കെ ചെയ്യുന്നത് പരമ ദാരിദ്രവസികളായ നാട്ടിലെ മലയാളികള്‍ മാത്രം.  കാരണം കുമ്പസാരം ഇല്ലാത്ത ഞായറാഴ്ച മാത്രം പള്ളീല് വരുന്ന എല്ലാ മക്കളും ഉളിപ്പില്ലാതെ കുര്ബാന സ്വീകരിക്കും.. ഇത് കഴിഞ്ഞു കുര്ബാനയ്ക്ക് ശേഷമോ... അതല്ലേ ബഹുരസം കാണാന് കൊള്ളാവുന്ന പെണ്ണുങ്ങളുടെ ഭര്ത്താക്കന്മാരെ മാത്രമേ ഇവന്മാര് കമ്പനി അടിക്കു. ( എനിക്ക് കിട്ടാത്തതിന്റെ ഒരസൂയയും ഉണ്ടെന്നു വച്ചോ) അതിനെന്നിട്ടു പേര് " SOCIALISZATION " . 

അങ്ങനെ എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ സ്വന്തം സിറോ മലബാര് പള്ളീലെ പോക്ക് വളരെ ബോറും അരോചകവും ആയി മാറി. അങ്ങനെ ഞാന് വീടിനടുത്തുള്ള ഒരു ഇംഗ്ലീഷ് പള്ളീലാക്കി  എന്റെ ഞായറാഴ്ച കുര്ബാന. എന്തൊരു സമധാനം സന്തോഷം ആര്ക്കും അവിടെ അളാകേണ്ട..

എന്റെ സിറോ മലബാര്‍  സഭ സഹോദരങ്ങള്ക്ക് "നല്ല നമസ്കാരം" :(കടപ്പാട് : പിണറായി വിജയന് ) 

കത്തോലികാ സഭക്ക് വേണ്ടി ഒരു അങ്ങത്തെ നേടിയ ( കത്തോലിക്ക  അല്ലാതിരുന്ന എന്റെ ഭാര്യയെ) ഞാന്‍ ഇന്ന് എന്റെ മാതൃ സഭയായ സിറോ മലബാര്‍ സഭയിലേക്ക് പോകാന്‍ മടിക്കുന്നു. എന്നെ പോലെ പലരും ഇങ്ങനെ ഉണ്ടെന്നു എനിക്കറിയാം... മറ്റു പള്ളികളില്‍ പോകുമ്പോ അവിടെ ആളുകള്‍ പെരുമാറുന്നതും കുര്ബാന കാണുന്നതും ഒക്കെ കാണുമ്പോ വെറുതെ ആഗ്രഹിക്കും സിറോ മലബാര്‍ പള്ളീലെ ആളുകള് ഇങ്ങനെ എന്നാകും എന്ന്? അതുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല കാരണം നാമൊക്കെ മനസ്സില് ചിന്തിക്കുന്നത് തന്നെ..... 

"വിത്ത് ഗുണം പത്തു ഗുണം "

13 comments:

Anonymous said...

ബിഷപ്പ് പറഞ്ഞത് എതി൪ത്ത് നിന്നവ൪ ഏഴ് പേ൪.
അതും ബിഷപ്പിന്റെ അനുയായികള്‍.
ബിഷപ്പ് പറഞ്ഞത് അനുകൂലിച്ചവ൪ 315 പേ൪.
അങ്ങനേ കോപ്പേല്‍ പളളിയില്‍ ശാന്തം.
പളളിയുടെ അള്‍ത്തര ഒഴിച്ച് ജെനങ്ങളുടെ ഇടത്തേ വശം അല്‍പ്പം കൂടി വികസിപ്പിക്കാ൯ ബിഷപ്പ് സമ്മതിച്ചു. അത് കേട്ട പത്രോസടക്കം ബിഷപ്പിനേ അനുകൂലിച്ചു.
ബിഷപ്പിന്റെ കൂടെ നിന്ന ചേനതലയ൯ ഗ്രൂപ്പിലെ മീ൯മിനിയുടെ ഭ൪ത്താവ് യൂറ്റൂബ് ജിബ്, ആപ്പിള്‍ കപ്യാര്, വട്ട൯ തോമയുടെ ഇളയ അളിയ൯ തുടങ്ങിയവ൪ ബിഷപ്പിന്റെ വാക്കുകള്‍ക്ക് ഒരു പുല്ല് വലയും കൊടുത്തില്ല.
99% കോപ്പലിലെ ജെനം ബിഷപ്പിന്റെ വാക്കുകള്‍ക്ക് സമ്മതിച്ചു.

ഫാ.സാശേരി, പണ്ട് പൊതുയോഗത്തില്‍ പറഞ്ഞു ആ൪ക്ക് ഒക്കേ ക്ലാവ൪ വേണ്ട എന്ന് കൈ പൊക്കാ൯. പക്ഷേ ആ൪ക്ക് ഒക്കേ ക്ലാവ൪ വേണ്ണം എന്ന്, കൈ പൊക്കാ൯ എന്ന് ഫാ.സാശേരി ചോദിച്ചില്ല.
ഇപ്പോഴത്തേ അച്ഛ൯ ആ൪ക്ക് ഒക്കേ പളളി അല്‍പ്പം കൂടി വലുതാക്കണ്ട എന്ന് കൈ പൊക്കാ൯ പറഞ്ഞപ്പോള്‍ 7 പേ൪ മാത്രം. ആ൪ക്ക് ഒക്കേ പളളി അല്‍പ്പം കൂടി വലുതാക്കണം എന്ന് കൈ പൊക്കാ൯ പറഞ്ഞപ്പോള്‍ 99% പേ൪ കൈ പൊക്കി. ഇതില്‍ ബിഷപ്പിനേ അനുസരിക്കാത്തവ൪ ബിഷപ്പിന്റെ അനുയായികള്‍ 7 പേ൪ മാത്രം.

Anonymous said...

Cardinal Alancherry is celebrating the ASH Wednedsay.
Bishop Angadiath is forceing us to celebrate ASH Monday
So Bishop Angadiath is not obeying the Cardinal. What a wounderfull Syro Malabar.????

Anonymous said...

Though you have added up little spices here are there to increase peoples interest to read, this is a true story of many others.

Anonymous said...

"വിത്ത് ഗുണം പത്തു ഗുണം "
(ഒരു വിശ്വാസിയുടെ അനുഭവം )

ഇത് എഴുതിയ ആ വിശ്വാസിക്ക് ആയിരം നന്ദി പറഞ്ഞുകൊള്ളട്ടെ . ഇന്ന് സീറോ മലബാര്‍ പള്ളിയില്‍ പോയാല്‍ കാണുന്നതും കേള്‍ക്കുന്നതും ആയ സത്യങ്ങളാണ് ആ സഹോദരന്‍ ഇവിടെ എഴുതിയത് . സത്യത്തില്‍ വളരെ സങ്കടം തോന്നിയിട്ടുണ്ട് എനിക്ക് പലപ്പോഴും . വെറുതെ ആളുകളിക്കാനായി മാത്രം പള്ളിയിലോട്ട് കെട്ടിയെടുക്കുന്ന ഈ പരമനാറികള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ . സ്യൂട്ടും കോട്ടും ധരിച്ചു തല അല്പം മേല്പോട്ടുപോക്കി ഈ നാറികളുടെ നടത്തം കണ്ടാല്‍ സഹോദരന്‍ സൂചിപ്പിച്ചതുപോലെ ഇവന്റെയൊക്കെ തന്തയുടെ വകയാണ് പള്ളിയെന്ന് തോന്നും . ലൈറ്റ് , ഫാന്‍ തുടങ്ങിയ ഇലക്ട്രിക്‌ ഉപഹരണങ്ങള്‍ ശരിക്കും സ്ക്രൂയിട്ടു മുറുക്കി വച്ചിരിക്കുന്നതുകൊണ്ട് സ്വിച്ചു ഇട്ടുകളിക്കാനെ കഴിയത്തുള്ളൂ . അല്ലങ്കില്‍ അത് അഴിച്ചു ഉറപ്പിക്കലാകും പണി . നേരാംവണ്ണം പള്ളിക്കകത്ത് വച്ചിരിക്കുന്ന ഓരോ സാധനങ്ങളും ഒന്നുപൊക്കി നോക്കി അവിടെത്തന്നെ വയ്ക്കുന്ന വായ്നോക്കികളെയും പള്ളികളില്‍ കാണാം . ഇതിനൊക്കെ എന്താ പറയുക ? . ചുരുക്കിപറഞ്ഞാല്‍ പള്ളിയില്‍ വരുന്ന വിശ്വാസികളെ ഏകാഗ്രതയോടെ പ്രാര്‍ത്ഥിക്കാന്‍ ഈ നാറികള്‍ സമ്മതിക്കില്ല . എന്താണേലും ആ സഹോദരന് ഇത്രയും എഴുതാന്‍ തോന്നിപ്പിച്ചത് വളരെ നല്ല കാര്യം . സ്യൂട്ടും കോട്ടും ഇട്ടു നടക്കാന്‍ ഏതു ചെറ്റക്കും കഴിയും . അവനൊന്നും മാന്യന്‍ ആയിക്കൊള്ളണമെന്നില്ല , മറിച്ചു നാറിയാകാം . ഇനിയെങ്കിലും ഇതുപോലെയുള്ള ചെറ്റകള്‍ പള്ളിയില്‍ വന്നാല്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമുണ്ടാക്കാതെ പള്ളിക്ക് പുറത്തുകൂടി വിലസി നടക്കാന്‍ ശ്രമിക്കുക . ഞങ്ങളെല്ലാവരുംതന്നെ സ്യൂട്ടും കോട്ടും ധരിക്കാറുള്ളവരാണ് . അത് ധരിച്ചു മറ്റുള്ളവര്‍ക്ക് അലോഗ്യം ഉണ്ടാക്കരുത് . കാക്ക കുളിച്ചാല്‍ കൊക്കാവുമൊ , അത്രയേ ഞാന്‍ അര്‍ത്ഥ മാക്കിയുള്ളൂ . അല്പന് അര്‍ദ്ധം കിട്ടിയാല്‍ അര്‍ദ്ധ രാത്രിക്ക് കുട പിടിക്കുമെന്ന് കേട്ടിട്ടുണ്ട് , ഇങ്ങനെയും ഉണ്ടോ ഞരമ്പ്‌ രോഗികള്‍ .

george kuttikattu said...


"മാര്‍പാപ്പ രാജി വയ്ക്കുന്നു" എന്ന് വത്തിക്കാന്‍ -
ജോര്‍ജു കുറ്റിക്കാട്ട്

മാര്‍പ്പാപ്പ ഫെബ്.28-നു വിരമിക്കുന്നുവെന്നാനു റിപ്പോര്‍ട്ട്. ആരോഗ്യവും പ്രായവും തന്‍റെ ജോലികളില്‍ തടസ്സം ഉണ്ടാക്കുന്നു എന്നാണു വാര്‍ത്താ മാദ്ധ്യമങ്ങളില്‍ വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചത്.

Anonymous said...

കൊപ്പെലിലെ തെറ്റി ചേച്ചി ക്ക് അമ്പതു ഡോളര്‍ ചോദിച്ചാല്‍ തരുവില്ലാന്നു കൊപ്പെലുകാര്‍ പറഞ്ഞു എന്തുകൊണ്ട് ,കാരണം ചേച്ചിയെ ഞങ്ങള്‍ക്ക് ഭയങ്കര വിശ്വാസം ആണ് പിന്നെ ചേച്ചിയോട് ഒരു ചോദ്യം ഈ ചേച്ചിയാണോ കൊപ്പെളിലെ മൂന്നു മില്യണ്‍ ഡോള്ളര് കൊടുത്ത പള്ളിയുടെ പയ്മെന്റ്റ്‌ അടക്കുന്നത് , പിന്നെ ചേട്ടനോട് പറയുക ഞങ്ങളുടെ പിള്ളാര്‍ക്ക് മ ഇംഗ്ലീഷ് കുര്‍ബാന കാനാനം എന്ന് , ചേട്ടന് മംഗ്ലീഷ് കുര്‍ബാന ഇഷ്ടം അല്ലെങ്കില്‍ ചേട്ടനോട് രാവിലെ മലയാളത്തിലെ കുര്‍ബാന കാണാന്‍ വരാം പറയുക. അല്ലാതെ ഞങ്ങളുടെപിലാരുടെ മംഗ്ലീഷ് കുര്‍ബാനയില്‍ മണല് വാരി ഇടല്ലേ തെറ്റി ചേച്ചി തെറ്റിയ ചേട്ടാ .

Anonymous said...

മാര്‍പ്പാപ്പ ഫെബ്.28-നു വിരമിക്കുന്നുവെന്നാനു റിപ്പോര്‍ട്ട്. ആരോഗ്യവും പ്രായവും തന്‍റെ ജോലികളില്‍ തടസ്സം ഉണ്ടാക്കുന്നു എന്നാണു വാര്‍ത്താ മാദ്ധ്യമങ്ങളില്‍ വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചത്.

ബിശോപ്പു അങ്ങാടി അങ്ങനെ പറഞ്ഞാല്‍ എത്ര പേര് വിസ്വാസതിലേക്ക് തിരിച്ചു ന്=വന്നേനെ ഹാവൂ എന്റെ ഒരുനടക്കാത്ത ആഗ്രഹം .

Anonymous said...

കിളിക്കി കുത്തില്‍ കൂടി കയറി പറ്റിയ തൊപ്പിക്കാരന്‍ മട്ടകാലന് ജോസി എന്താ പുലംപിയത് ഹോ ഇങ്ങനെയും ഒരു ജെന്മം കൊപ്പെലിന്റെ ശാപം !
ഏഴു പേര് കൈ പോക്കിയത്തില്‍ 4 പേര് ഒരു വീട്ടിലെത് ഒരു അവല്യംമാച്ചി അവരുടെ കൊച്ചു മക്കള് ഉരുളി പാട്ടുകാരന് ഹോന്സന് പിന്നെ അവന്റെ സഹോദരന്‍ പാവം ക്രുരന്‍ തൊമ്മി യു ട്യൂബ് മിമ്മിനി ചേട്ടന് താടിക്കാരന്‍ വേദപട മാഷ് .

താടി ക്കാര ഇത് ഇത് അസോസി ഏഷണി അല്ല കേട്ടോ ഇത് പള്ളിയാണ് എന്ന് ഓര്‍ത്താല്‍ നാന്നു .താടിക്കാരന്‍ പറയുന്നു എന്ന് പ്രോബ്ലം എവിടേം പ്രോബ്ലം കണ്ണും അടച്ചു കുനിഞ്ഞു നടന്നാല്‍ മതി ഒന്നഉം ചെയ്യണ്ടാണ് ഈ താടിക്കാരന് നമ്മടെ കുട്ടികളെ വേദ പാഠം പഠിപ്പിക്കുന്നു കൊപ്പെലിന്റെ തീരാ ശാപം കുട്ടികളുടെ ഗതി അധോ ഗതി !

ദൈവമേ ഇവന്റെ ഒക്കെ എന്തൊക്കെ കളി ഇനിയും കാണാന്‍ ഇരിക്കുന്നു ഇപ്പോള്‍ തന്നെ ഒരു ഏകദേശ രൂപം പിടികിട്ടി എന്തായിരിക്കും അടുത്ത ബിശോപ്പിന്റെ കിളിക്കി കുത്ത് കമ്പനി ചെയ്യാന്‍ പോകുന്നത് എന്ന് . അടുത്ത രണ്ടു വര്ഷം ഈ മാരനങ്ങളെ എങ്ങനെ സഹിക്കും ഇസ്വര ! യേശുവേ സക്തി തരണേ !

Anonymous said...

മാര്‍പാപ്പ രാജിക്ക് തയ്യാറായി., ബണ്ടി ചോര്‍ അറക്കല്‍ മെത്രാന്‍ വത്തിക്കാനില്‍ : വത്തിക്കാന്‍ സിറ്റി.

കാഞ്ഞിരപ്പള്ളി ബണ്ടി ചോര്‍ കാഞ്ഞിരപ്പള്ളി വിഴോപ്പു അറക്കല്‍ വത്തിക്കാനില്‍ എത്തിയെന്നറിഞ്ഞ വാര്‍ത്ത വത്തിക്കാനില്‍ പ്രചരിച്ചതോടെ മാര്‍പാപ്പ അസ്വസ്തനയായിത്തീരുകയും രാജിക്ക് തയ്യാറാവുകയുമായിരുന്നു.. വളരെ നിഗൂഡമായി ന്യൂയോര്‍ക്കില്‍ ഉറുംബില്‍ കുട്ടന്‍ എന്നയാളിന്റെ വീട്ടില്‍ നിന്നും മുങ്ങിയ വിഴോപ്പു അറക്കല്‍ വത്തിക്കാനില്‍ പൊങ്ങുകയായിരുന്നു. കാഞ്ഞിരപ്പള്ളി മുന്‍ ബി . വട്ടക്കുഴിയ്ക്കും മാര്‍പാപ്പയുടെ ഇതേ ഗതിയാണ് ഉണ്ടായത് എന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പീരുമേട് .കുട്ടിക്കാനത്തു നിന്നും ഗുണ്ടകളുമായി എത്തിയ വിഴോപ്പു അറക്കല്‍ വാട്ടക്കുഴിയെ രാജി വയ്ക്കാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പൌവ്വത്തില്‍ വിഴോപ്പിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു ഈ കമാന്‍ഡോ എന്നാണു കാഞ്ഞിരപ്പള്ളിയില്‍ നിന്നും വാര്‍ത്ത പ്രചരിച്ചത്. വത്തിക്കാനില്‍ അപ്രതീക്ഷിതമായി മാര്‍പാപ്പയുടെ രാജിക്ക് കാരണമായത്‌ , അറക്കല്‍ കാരണം ആണെന്ന് വാര്‍ത്ത പ്രചരിച്ചു. സംഭവിച്ചത് , കൊച്ചു പെണ്‍കുട്ടികളെ പീഡനം നടത്തുന്ന കള്ള കത്തനാന്മാര്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ ഏറി വരുന്നുണ്ട് എന്ന മാര്‍പാപ്പയുടെ അറക്കലിനോടുള്ള വെളിപ്പെടുത്തല്‍ ഒരു സംഘട്ടനത്തില്‍ കലാശിച്ചു എന്നാണു അറിയാന്‍ കഴിഞ്ഞത്. കന്യാസ്ത്രികളെയും പാവപ്പെട്ട പെണ്‍കുട്ടികളെയും വഴി പിഴപ്പിച്ചു പള്ള വീര്‍പ്പിച്ച വാഴപ്പനാടി -വാതള്ളൂക്കുന്നന്‍ , ചെന്നാക്കുന്നു ഇടവകയെ ഭരിച്ച പെണ്ണ് പിടുത്തക്കാരന്‍ കിടങ്ങത്താഴെ കത്തനാര്‍ , കന്യാസ്ത്രിക്ക് കൊച്ചുണ്ടാക്കി കൊടുത്ത അന്ത്യാലത്തെ കൊതനള്ളൂര്‍ക്കാരന്‍ ജോസഫ് മലയില്‍ , ദേവാലയം ബോംബു വച്ചു തകര്‍ത്ത ട്രാവല്‍ ഏജന്‍സി പുതുമന ,കോടികള്‍ ഇടവക ജനങ്ങളെ പേടിപ്പിച്ചു പിരിച്ചെടുത്തു പഞ്ച നക്ഷത്ര പള്ളിമേടകള്‍ പണിതു നടക്കുന്ന കത്തനാന്മാര്‍ തുടങ്ങിയവര്‍ എല്ലാം കാഞ്ഞിരപ്പള്ളി രൂപതയിലാണെന്ന് മാര്‍പാപ്പ അറക്കനോട് ആക്ഷേപിച്ചു തറപ്പിച്ചു പറഞ്ഞു.. ഇത് കയാംകളിക്ക് കാരണമായി. മാര്‍പാപ്പയുടെ ശക്തമായ താക്കീത് അറക്കല്‍ വിഴോപ്പിന്റെ സ്ഥാനം തെറിപ്പിക്കുമെന്നു വരെയായി. ഇത് അറക്കനെ ചൊടിപ്പിച്ചു എന്ന് രഹസ്യമായ റിപ്പോര്‍ട്ടുണ്ട്. കത്തനന്മാര്‍ എട്ടും പൊട്ടും തിരിച്ചറിയാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീടിപ്പിക്കുന്നതിനെതിരെ ഈ അടുത്ത കാലങ്ങള്‍ മുഴുവന്‍ മാര്‍പാപ്പ നടപടി എടുത്തിരുന്നു. ഇതിനെതിരെ ശക്തമായി നിലപാടെടുത്തിരുന്നു. അതുപോലെ പാവങ്ങളായ കന്യാസ്ത്രികളെയും ഇവന്മാരുടെ കഴപ്പ് തീര്‍ക്കാന്‍ ഉപയോഗിച്ച വിവരം മാര്‍പാപ്പ അറിഞ്ഞിരുന്നു. എന്തായാലും അറക്കല്‍ ബണ്ടി ചോര്‍ ഭീഷണി മുഴക്കിയത് , മാര്‍പാപ്പ ആയി ക്ലാവര്‍ രോഗികളായ പൌവ്വത്തില്‍ -ആലഞ്ചേരി മാരെ നിര്‍ദ്ദേശിച്ച കാര്യം വത്തിക്കാനില്‍ പ്രചരിക്കുന്നു. അറക്കല്‍ മോണിക്കയുടെ സ്ഥലം തട്ടിയെടുത്തു അറക്കന്‍ അവരെ ഊംബിചു എരുമേലി കൊരട്ടി പാലം കടത്തിവിട്ട കാര്യം വളരെ തെറ്റായിപ്പോയി എന്ന് മാര്‍പാപ്പ മുഖത്തടിച്ചു പറഞ്ഞുവെന്നും സംസാരം ഉണ്ട്. ബണ്ടി ചോര്‍ അറക്കല്‍, മാര്‍പാപ്പയെ ക്കണ്ട് അയാളുടെ കത്തനാന്മാരെ പെണ്ണ് പിടിക്കുന്നതില്‍ എതിര്‍ക്കരുതെന്ന് ആവശ്യപ്പെട്ട ഭീഷണി മാര്‍പാപ്പയുടെ രാജിയില്‍ അവസാനം കാരണം ആയി എന്നാണു പറയപ്പെടുന്നത്‌

Anonymous said...


മാര്‍പാപ്പ രാജിക്ക് തയ്യാറായി., ബണ്ടി ചോര്‍ അറക്കല്‍ മെത്രാന്‍ വത്തിക്കാനില്‍ : വത്തിക്കാന്‍ സിറ്റി.

കാഞ്ഞിരപ്പള്ളി ബണ്ടി ചോര്‍ കാഞ്ഞിരപ്പള്ളി വിഴോപ്പു അറക്കല്‍ വത്തിക്കാനില്‍ എത്തിയെന്നറിഞ്ഞ വാര്‍ത്ത വത്തിക്കാനില്‍ പ്രചരിച്ചതോടെ മാര്‍പാപ്പ അസ്വസ്തനയായിത്തീരുകയും രാജിക്ക് തയ്യാറാവുകയുമായിരുന്നു.. വളരെ നിഗൂഡമായി ന്യൂയോര്‍ക്കില്‍ ഉറുംബില്‍ കുട്ടന്‍ എന്നയാളിന്റെ വീട്ടില്‍ നിന്നും മുങ്ങിയ വിഴോപ്പു അറക്കല്‍ വത്തിക്കാനില്‍ പൊങ്ങുകയായിരുന്നു. കാഞ്ഞിരപ്പള്ളി മുന്‍ ബി . വട്ടക്കുഴിയ്ക്കും മാര്‍പാപ്പയുടെ ഇതേ ഗതിയാണ് ഉണ്ടായത് എന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പീരുമേട് .കുട്ടിക്കാനത്തു നിന്നും ഗുണ്ടകളുമായി എത്തിയ വിഴോപ്പു അറക്കല്‍ വാട്ടക്കുഴിയെ രാജി വയ്ക്കാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പൌവ്വത്തില്‍ വിഴോപ്പിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു ഈ കമാന്‍ഡോ എന്നാണു കാഞ്ഞിരപ്പള്ളിയില്‍ നിന്നും വാര്‍ത്ത പ്രചരിച്ചത്. വത്തിക്കാനില്‍ അപ്രതീക്ഷിതമായി മാര്‍പാപ്പയുടെ രാജിക്ക് കാരണമായത്‌ , അറക്കല്‍ കാരണം ആണെന്ന് വാര്‍ത്ത പ്രചരിച്ചു. സംഭവിച്ചത് , കൊച്ചു പെണ്‍കുട്ടികളെ പീഡനം നടത്തുന്ന കള്ള കത്തനാന്മാര്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ ഏറി വരുന്നുണ്ട് എന്ന മാര്‍പാപ്പയുടെ അറക്കലിനോടുള്ള വെളിപ്പെടുത്തല്‍ ഒരു സംഘട്ടനത്തില്‍ കലാശിച്ചു എന്നാണു അറിയാന്‍ കഴിഞ്ഞത്. കന്യാസ്ത്രികളെയും പാവപ്പെട്ട പെണ്‍കുട്ടികളെയും വഴി പിഴപ്പിച്ചു പള്ള വീര്‍പ്പിച്ച വാഴപ്പനാടി -വാതള്ളൂക്കുന്നന്‍ , ചെന്നാക്കുന്നു ഇടവകയെ ഭരിച്ച പെണ്ണ് പിടുത്തക്കാരന്‍ കിടങ്ങത്താഴെ കത്തനാര്‍ , കന്യാസ്ത്രിക്ക് കൊച്ചുണ്ടാക്കി കൊടുത്ത അന്ത്യാലത്തെ കൊതനള്ളൂര്‍ക്കാരന്‍ ജോസഫ് മലയില്‍ , ദേവാലയം ബോംബു വച്ചു തകര്‍ത്ത ട്രാവല്‍ ഏജന്‍സി പുതുമന ,കോടികള്‍ ഇടവക ജനങ്ങളെ പേടിപ്പിച്ചു പിരിച്ചെടുത്തു പഞ്ച നക്ഷത്ര പള്ളിമേടകള്‍ പണിതു നടക്കുന്ന കത്തനാന്മാര്‍ തുടങ്ങിയവര്‍ എല്ലാം കാഞ്ഞിരപ്പള്ളി രൂപതയിലാണെന്ന് മാര്‍പാപ്പ അറക്കനോട് ആക്ഷേപിച്ചു തറപ്പിച്ചു പറഞ്ഞു.. ഇത് കയാംകളിക്ക് കാരണമായി. മാര്‍പാപ്പയുടെ ശക്തമായ താക്കീത് അറക്കല്‍ വിഴോപ്പിന്റെ സ്ഥാനം തെറിപ്പിക്കുമെന്നു വരെയായി. ഇത് അറക്കനെ ചൊടിപ്പിച്ചു എന്ന് രഹസ്യമായ റിപ്പോര്‍ട്ടുണ്ട്. കത്തനന്മാര്‍ എട്ടും പൊട്ടും തിരിച്ചറിയാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീടിപ്പിക്കുന്നതിനെതിരെ ഈ അടുത്ത കാലങ്ങള്‍ മുഴുവന്‍ മാര്‍പാപ്പ നടപടി എടുത്തിരുന്നു. ഇതിനെതിരെ ശക്തമായി നിലപാടെടുത്തിരുന്നു. അതുപോലെ പാവങ്ങളായ കന്യാസ്ത്രികളെയും ഇവന്മാരുടെ കഴപ്പ് തീര്‍ക്കാന്‍ ഉപയോഗിച്ച വിവരം മാര്‍പാപ്പ അറിഞ്ഞിരുന്നു. എന്തായാലും അറക്കല്‍ ബണ്ടി ചോര്‍ ഭീഷണി മുഴക്കിയത് , മാര്‍പാപ്പ ആയി ക്ലാവര്‍ രോഗികളായ പൌവ്വത്തില്‍ -ആലഞ്ചേരി മാരെ നിര്‍ദ്ദേശിച്ച കാര്യം വത്തിക്കാനില്‍ പ്രചരിക്കുന്നു. അറക്കല്‍ മോണിക്കയുടെ സ്ഥലം തട്ടിയെടുത്തു അറക്കന്‍ അവരെ ഊംബിചു എരുമേലി കൊരട്ടി പാലം കടത്തിവിട്ട കാര്യം വളരെ തെറ്റായിപ്പോയി എന്ന് മാര്‍പാപ്പ മുഖത്തടിച്ചു പറഞ്ഞുവെന്നും സംസാരം ഉണ്ട്. ബണ്ടി ചോര്‍ അറക്കല്‍, മാര്‍പാപ്പയെ ക്കണ്ട് അയാളുടെ കത്തനാന്മാരെ പെണ്ണ് പിടിക്കുന്നതില്‍ എതിര്‍ക്കരുതെന്ന് ആവശ്യപ്പെട്ട ഭീഷണി മാര്‍പാപ്പയുടെ രാജിയില്‍ അവസാനം കാരണം ആയി എന്നാണു പറയപ്പെടുന്നത്‌

Anonymous said...

George Che · Top Commenter
വിഴോപ്പു പൗവ്വത്തിലിനും ആലന്ചെരിക്കും ഒക്കെ ഇതുപോലെ രാജി കൊടുക്കരുതോ? കല്‍ദായ വാദി പവ്വത്തിലിനു എഖ്യവേദി യും (ഇന്റര്‍ ചര്ച്ച് കൌണ്‍സില്‍) കൊടച്ചക്രവും വേണ്ടെന്നു വച്ചു ,മറ്റുള്ള അല്‍മായരുടെ തലയ്ക്കു ക്ലാവര്‍ കുരിശു വച്ചു കെട്ടാന്‍ നോക്കാതെ ഇനിയുള്ള വയസനാം കാലം ഒതുങ്ങിക്കഴിഞ്ഞു കൂടെ? ആശാന് വേറെ പണിയൊന്നും ഇല്ലല്ലോ. വിഴോപ്പുമാരാണെന്ന് പറഞ്ഞു ലോകം മുഴുവന്‍ തെണ്ടി നടന്നു പണം പിരിക്കും കത്തനാന്മാര്‍ പെണ്ണ് പിടിച്ചു നടക്കും ,ഇത് കണ്ടും കേട്ടും ആസ്വദിച്ചു നടക്കുന്ന കാഞ്ഞിരപ്പള്ളി വിഴോപ്പു അറക്കനെപ്പോലെ കുറെ പണം തട്ടിപ്പും ഉടായിപ്പുമോക്കെയായി നടക്കുന്ന കള്ളപ്പതിരിമാരെക്കൊണ്ട് മടുത്തിട്ടാണ് മാര്‍പാപ്പ രാജി വച്ചത്.കാഞ്ഞിരപ്പള്ളി രൂപതയില്‍ 27 പള്ളികള്‍ പൊളിച്ചടുക്കിയത്‌ അറക്കല്‍...കുറഞ്ഞത്‌ 10 കത്തനാന്മാര്‍ പെണ്ണ് പിടിച്ചു നടക്കുന്നു. മാര്‍പാപ്പ മടുത്തു..വയ്യാ...
Reply · Like

· Follow Post · 57 minutes ago

Anonymous said...

പണ്ടൊരു ധര്മക്കാരന്‍ ഉണ്ടായിരുന്നു. അയാളെ സ്കൂള്‍ കുട്ടികള്‍ വേണ്ടാതീനം എന്ന് വിളിച്ചു കളിയാക്കുമായിരുന്നു! അങ്ങനെ ഇരിക്കെ ഒരു ദിവസം വീണ്ടും കുട്ടികള്‍ കളിയാക്കി കൊണ്ടിരിക്കുമ്പോള്‍ കുറച്ചു തടി മിടുക്കുള്ള പ്രായം കൊണ്ട് മറ്റു കുട്ടികലെക്കാലും മുതിര്‍ന്ന ഒരു കുട്ടി ദര്മാക്കാരനോട് ചോദിച്ചു " എന്താ ചേട്ടാ പ്രശ്നം? അപ്പോള്‍ ധര്മക്കാരന്‍ പറഞ്ഞു " ഇവന്മാര്‍ എന്നെ വേണ്ടാതീനം എന്ന് വിളിച്ചു കളിയാക്കുന്നു എന്ന്" ഉടന്‍ മുകളില്‍ പറഞ്ഞ തടി മിടുക്കുള്ള കുട്ടി മറ്റു കുട്ടികളോടെ പറഞ്ഞു " എന്നാ വേണ്ടാതീനമാടാ കുട്ടികളെ നിങ്ങള്‍ ഈ ചേട്ടനോട് പറയുന്നത്" എന്ന്. അപ്പോള്‍ കാര്‍ന്നോര്‍ പറഞ്ഞു " നീയും കൊള്ളാമഡാ തെണ്ടി........" എന്ന്!
എന്ന് പറഞ്ഞപോലെ ഞാന്‍ കുഴിക്കാട്ട്‌ താഴെ ഓട്ടോ ഡ്രൈവര്‍ ബാജി യുടെ സൂര്യനെല്ലി കേസ്സിന്റെ അഭിപ്രായം എഴുതിയത് താങ്ങള്‍ അത് മറച്ചു വച്ച് അത് മാത്രം സവ്കര്യപൂര്വം ഒതുക്കി. ഇനി ഞാന്‍ പറഞ്ഞത് ശരിയല്ല എന്ന് തോന്നുന്നെങ്കില്‍ മലയാള മനോരമ ന്യൂസ്‌ ഈ പറയുന്ന ലിങ്കില്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാം! പക്ഷെ ഇളങ്ങുളം എന്നുള്ളത് എലിക്കുളം എന്നു മാറിപോയി. ഈ കരകള്‍ തമ്മില്‍ ഏതാണ്ട് 3 km അകലമേ ഉള്ളൂ. പക്ഷെ എലിക്കുളം പഞ്ചായത്തിലെ ഒരു കരയാണ് ഇളങ്ങുളം.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13421379&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@

കുഴിക്കാട്ട്‌ താഴെ എന്ന വീട്ടുപേര്‍ ഇല്ലാതെയാണ് ഞാന്‍ നേരെത്തെ എഴുതിയിരുന്നത്. അത് കാണാത്തത് മൂലമാണ് കൂടുതല്‍ തെളിവ് എഴുതണമെന്നു തോന്നിയത്. ആരെയെങ്കിലും ഇത് വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ സദയം ക്ഷെമിക്കുക. പക്ഷെ സത്യം എന്നും പകല്‍ പോലെ സത്യം ആണ്. അതിനു ഒരു മാറ്റവും ഇല്ല.

george kuttikattu said...


-- (മാര്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ രാജി- )

ഈ തീരുമാനം ഒരു മാതൃകയാകട്ടെ.!

ജോര്‍ജു കുറ്റിക്കാട്ട്,
ഗുരുതരമായ പ്രശ്നങ്ങള്‍ വത്തിക്കാനിലും പോപ്പിനും ഉണ്ട്. കത്തോലിക്കാ സഭയ്ക്ക് ആകെമാനം പ്രശ്നങ്ങള്‍ ആഗോളമായി നില നില്‍ക്കുന്നു. ഒരു പോപ്പ് സ്ഥാനം ഒഴിഞ്ഞത് കൊണ്ട് അവ തീരുന്നില്ല. മാര്‍ ബെനെഡിക്ട് പതിനാറാമന്‍ ലോകം കണ്ടതില്‍ ഏറ്റവും കൂടുതലായി സഭയ്ക്കുള്ളില്‍ നിന്നും തന്നെ എതിര്‍പ്പിന്‍റെ ശക്തിയെ നേരിട്ടയാളും സമാധാനപ്രിയനും യേശുവിന്‍റെ സഭയെ നേരായ വഴിക്കു കൊണ്ടുവരാനും പണിപ്പെട്ട വ്യക്തിത്വമാണ്. സഭയ്ക്ക് ഒരു നിര്‍വചനം നല്‍കി. സഭ, അഭിഷിക്തരും അല്‍മായരും ചേര്‍ന്ന ദൈവിക സമൂഹമാണ് എന്ന് അദ്ദേഹം ലോകത്തോടും സഭയോടും വ്യക്തമാക്കി.

അഭിഷിക്തരുടെ ദൗത്യവും അല്‍മായരുടെ ദൗത്യവും സഭയില്‍ എന്തായിരിക്കണം എന്ന് വെളിപ്പെടുത്തുവാന്‍ കര്‍ശന നിലപാടുകള്‍ എടുത്തു. സഭയില്‍ നിലവില്‍ ഉണ്ടായിക്കൊണ്ടിരുന്ന കുറ്റകരമായ നടപടികള്‍ക്കെതിരെ നടപടികള്‍ എടുത്തു. അതില്‍പെട്ടവയായിരുന്നു, വൈദികരുടെ ഇടയിലെ കുറ്റകൃത്യങ്ങള്‍. ! വളരെ ശക്തമായി യൂറോപ്പിലും ഇന്ത്യയിലും അമേരിക്കയിലും മാത്രമല്ല, സഭയില്‍ ആകെമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ലൈംഗിക കുറ്റകൃത്യങ്ങളെ നേരിട്ട് നടപടികള്‍ എടുത്തുകൊണ്ട് അദ്ദേഹം നിരവധി വൈദികരെയും മെത്രാന്മാരെയും വൈദിക വൃത്തിയില്‍ നിന്നും പുറത്താക്കി. അവരെ പിരിച്ചു വിട്ടത്, അവരെ ശാസിച്ചത്, ലോകത്തോട്‌ മുഴുവന്‍ അദ്ദേഹം പൊതുമാപ്പ് കുറ്റക്കാര്‍ക്ക് വേണ്ടി ചോദിച്ചുകൊണ്ടായിരുന്നു., ഇങ്ങനെ യേശുവിനെ പിന്‍ഗമിച്ച യഥാര്‍ത്ഥ ശിഷ്യന്‍ അദ്ദേഹമായി.

കുറ്റകൃത്യങ്ങള്‍ക്ക് എതിരെ നടപടി എടുക്കുക മാത്രം ചെയ്തു കൊണ്ട് സഭാപരിഷ്കരണം ചെയ്യുകയല്ല ചെയ്തത്. ജര്‍മ്മനിയിലെ ബവേറിയയില്‍ മാര്‍ക്ടല്‍ എന്ന ഗ്രാമത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് ജനിച്ച ഒരു മകന്‍ ഒരുപക്ഷെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആകാനും ഇടയുണ്ടായിരുന്നു. എന്നാല്‍ യേശുവിന്‍റെ സന്ദേശ വാഹകനായി സഭയില്‍ മാത്രമല്ലാ, ലോകം മുഴുവന്‍ ഉള്ള ജനസമൂഹത്തിന് ഒരു മാര്‍ഗ്ഗ ദര്‍ശിയും യേശുവിന്‍റെ സന്ദേശവും ദൗത്യവും എന്താണെന്ന് പറയാന്‍ പണിപ്പെട്ട മഹാത്യാഗിയായിത്തീര്‍ന്നു .അദ്ദേഹമെഴുതിയ "യേശുസ് ഫ്രം നസറത്ത്" എന്ന പുസ്തകം ഈ മഹാ ത്യാഗത്തിനു തെളിവാണ്. സാഹോദര്യത്തോടെ ഇതര കത്തോലിക്കാ സഭാ വിഭാഗങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന താക്കീത് നല്‍കിയത് കല്‍ദായ വാദം സ്ഥിരീകരിക്കാന്‍ ,അദ്ദേഹവുമായി കഴിഞ്ഞ നാളില്‍ നടത്തിയ സീറോമലബാര്‍ അദ്ധ്യക്ഷരായ മെത്രാന്മാരുടെയും മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെയും ഒരു കൂടിക്കാഴ്ചയിലാണ്. ഇക്കാര്യം ലോകത്തോട്‌ വെളിപ്പെടുത്തിയത് വത്തിക്കാന്‍ റേഡിയോ ആണ്. ലോക മതങ്ങളുമായുള്ള അദ്ദേഹത്തിന്‍റെ സമീപനം ഏറെ അഭിനന്ദനാര്‍ഹം ആയിരുന്നു. വലിയ ആര്‍ഭാടവും കൊട്ടിഘോഷങ്ങളും അല്ലാ ,ധാര്‍മിക ജീവിത തത്വ ശാസ്ത്രം ഈശ്വര ചിന്തയിലും ജീവിത ശൈലിയിലും എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് അദ്ദേഹം എഴുതിയ പുസ്തകങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. വാര്‍ത്താ മാദ്ധ്യമങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഇന്‍റെര്‍നെറ്റും അതുപോലെ പ്രായോഗിക വാര്‍ത്ത മാര്‍ഗ്ഗങ്ങളെയും സുവിശേഷ പ്രചാരണത്തിനു സഹായകമാണെന്ന് വ്യക്തമാക്കി.

ഒരു മാര്‍പാപ്പ, യുഗങ്ങളോളം സഭയിലെ സാരഥ്യം വഹിക്കുക യുക്തിയല്ലല്ലോ. അപ്പോള്‍ സഭയ്ക്കും അതിലെ വിശ്വാസികള്‍ക്കും മഹത്തായ മാതൃക ,സഭയുടെ ജനകീയത, യേശുവാണ് ദൈവവും മനുഷ്യനും എന്ന സത്യം അദ്ദേഹം നമ്മെ അറിയിക്കാനും തന്‍റെ ദൌത്യത്തില്‍ നിന്നുള്ള വിടവാങ്ങല്‍ മൂലം ഒരിക്കലും സഭയുടെയും സഭാവിശ്വാസികളുടെയും മൂല്യത്തെ ശോഷിപ്പിക്കുന്നില്ലഎന്ന ആശയം വെളിപ്പെടുത്തി ശക്തി നല്‍കുകയുമാണ് ചെയ്യുന്നത്. അദ്ദേഹം എന്നെന്നും നമ്മോടോത്തുണ്ട്, മാര്‍ക്ടലിലെ പോലീസ് ഇന്‍സ്പെക്ടറുടെ പുത്രനും യേശുവിന്‍റെ പിന്‍ഗാമിയുമായി.