Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 29, 2009

ഒരു ചൂടന്‍ വാര്‍ത്ത

ഒരു ചൂടന്‍ വാര്‍ത്ത കിട്ടിയിട്ടുണ്ട്. നൂറു ശതമാനം സത്യമാണോ എന്നറിഞ്ഞു കൂടാ.
എങ്കിലും പത്രധര്‍മ്മമനുസരിച്ച് പൊതുജനങ്ങളെ അറിയിക്കേണ്ടത് ആവശ്യമാണല്ലോ.

ക്രിസ്മസ് അടുത്ത് വരികയാണല്ലോ . ഇക്കുറി ക്രിസ്മസ്സിന്റെ പ്രധാന കുര്‍ബാനയായ പാതിരാ കുര്‍ബാന മംഗ്ലീഷില്‍ ആഘോഷിക്കാനുള്ള ആലോചന നടക്കുന്നതായി വളരെ രഹസ്യമായി ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു. പരക്കെ ഉണ്ടാകാവുന്ന വിമര്‍ശനങ്ങളെ ഭയന്ന് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാനുള്ള പരിപാടിയില്ലത്രേ. കഴിഞ്ഞ തിരുനാളിന്റെ രണ്ടാം ദിവസം സംഭവിച്ച പോലെ കുര്‍ബാന തുടങ്ങുമ്പോള്‍ മാത്രമേ പൊതുജനങ്ങള്‍ അറിയൂ. അന്ന് പൊതുജനങ്ങള്‍ക്ക് കുര്‍ബാന മംഗ്ലീഷിലാനെന്നു  എന്തെങ്കിലും മുന്നറിയിപ്പുണ്ടായിരുന്നെങ്കില്‍ പള്ളിയകത്ത് ഒരു ഈച്ച പോലും ഉണ്ടാകില്ലായിരുന്നു എന്നത് വെറും ഒരു സത്യം മാത്രം.

ഇതെഴുതുമ്പോള്‍ ഒരു കാര്യം ഓര്‍മ്മ വരുന്നു. നാട്ടില്‍ നിന്നും വന്ന ഏതോ ഒരു ധ്യാന കച്ചവടക്കാരന്‍  നമ്മുടെ യുവ തലമുറയെ പണ്ടൊരിക്കല്‍  coconut generation എന്ന് വിശേഷിപ്പിച്ചതായി അച്ഛന്‍ അടുത്തയിടെ പല്ലിളിച്ചു കൊണ്ട്‌ വിളിച്ചു പറഞ്ഞത്. അതായത് പുറം ബ്രൌണ്‍, അകം വൈറ്റ്. ധ്യാനക്കാരന്‍ സദുദ്ദേശം വച്ച് പറഞ്ഞതാണ്. അദ്ദേഹം ഉദ്ദേശിച്ചത് നമ്മുടെ യൂത്തുകളുടെ  പുറം മാത്രം ബ്രൌണ്‍ ആയാല്‍ പോര, അകവും ബ്രൌണ്‍ ആയിരിക്കണം, അതായത് അവര്‍ ഹൃദയത്തില്‍ ആര്‍ഷഭാരത സംസ്കാരം, മലയാളം പാരമ്പര്യം എന്നിവ കാത്തുസൂക്ഷിക്കണമെന്നാണ്. എന്നാല്‍ നമ്മുടെ അച്ഛന്റെ വ്യാഖ്യാനം നേരെ മറിച്ചാണ്. അടിമുടി വൈറ്റ് ആകണമെന്നാണ് അച്ഛന്റെ അഭിമതം. coconut generation ന്  പകരം ഒരു തരം  കുമ്പളങ്ങാ  generation‍. അങ്ങനെ നമ്മുടെ യൂത്തുകളെ കുമ്പളങ്ങാ generation ലേയ്ക്ക് മാറ്റി എടുക്കാനുള്ള ആക്രാന്തമാണ് ആന്റണിയച്ചന്‍ നടത്തുന്നത്. പണ്ട് അദ്ദേഹം ആഫ്രിക്കന്‍ ഞണ്ടിന്റെ കഥ പറഞ്ഞപോലെ. കറുത്ത തൊലി കല്ലിനും മുള്ളിനും ഇടക്കിട്ടു വലിച്ചു ഉരിഞ്ഞു കളയണം. പിന്നെ രണ്ടാമത് വരുന്ന തൊലി നല്ല വെളുത്തത്. സോഫ്റ്റ്‌. ഹാ, എന്തൊരു സുഖം!

പാതിരാ കുര്‍ബാന ഇംഗ്ലീഷ് ഭാഷയിലാണെങ്കില്‍ അതിന് പിമ്പില്‍ അച്ഛന് മറ്റൊരുദ്ദേശമുണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം. അതായത് കുര്‍ബാന മംഗ്ലീഷ് ആണെന്ന് പൊട്ടിച്ചൊരിഞ്ഞു അറിഞ്ഞു  കൂടുതലാരും പാതിരാകുര്‍ബാനയ്ക്ക് പള്ളിയില്‍ ചെല്ലരുത്‌. കാരണം? പാര്‍ക്കിംഗ് തന്നെ. അന്ന് മഞ്ഞു വീഴാനും സാധ്യതയുണ്ട്. പോരാത്തതിന് നല്ല കത്തോലിക്കര്‍ രണ്ടു വീശിയിട്ടുമുണ്ടാകും. അങ്ങനെ നോക്കുമ്പോള്‍ കറമ്പന്‍ പോലീസിനു എക്സ്ട്രാ പണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നൊരു സംശയം അധികാരികള്‍ക്കുണ്ടായിക്കൂടെന്നില്ല. ക്രിസ്മസ്സായത് കൊണ്ട്‌ അച്ഛന് മന സമാധാനവും വേണമല്ലോ!

ഏതായാലും ഞങ്ങള്‍ക്ക് പറയാനുള്ളത് ഇതാണ്. മംഗ്ലീഷ് ആണ് കുര്‍ബാനയെങ്കില്‍ അടുത്ത ഇംഗ്ലീഷ് പള്ളിയില്‍ പോയി കുര്‍ബാന കാണുക. തിരിച്ചു വന്നിട്ട് രണ്ടെണ്ണം കൂടി വീശുക. വേണ്ടി വന്നാല്‍ ഒരു സന്തോഷത്തിന്  പെമ്പിള്ളക്കും രണ്ടു തുള്ളി ഒഴിച്ച് കൊടുക്കുക. എന്നിട്ട് അവളെയും  കെട്ടിപ്പിടിച്ചു കിടന്നു കൊണ്ട്‌ jingle bell , jingle bell പാടുക.. മനസ്സിന് സമാധാനവും ശരീരത്തിന് സുഖവുമുണ്ടാകും!

"ഭൂമിയില്‍ സത്മനസ്സുള്ളവര്‍ക്ക് സമാധാനം!"

8 comments:

Anonymous said...

Praise the Lord!

Anonymous said...

Glad to know this news in advance from you.

As the reporter suggested at the end, if we go all go to the nearest english church (we all used to do for long time), then these new troubles will never happend.

Looker said...

Another Scam from Voice.

You are damn wrong Fool..and Bloody Ass.

Anonymous said...

I do not believe our vicar is so insane as to have the midnight mass in English. Your information is not correct. He knows the majority of the parents wants to preserve the kerala tradition, and have a traditional christmas.

Anonymous said...

Following is an article from Manglam Malayalam Newspaper.

തന്റെ പ്രസ്‌താവന വര്‍ഗീയമായി വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: മാര്‍ പൗവത്തില്‍

കോട്ടയം: ക്രൈസ്‌തവര്‍ തങ്ങളുടെ കുട്ടികളെ ക്രൈസ്‌തവ വിദ്യാലയങ്ങളിലേക്ക്‌ അയയ്‌ക്കാന്‍ ശ്രദ്ധിക്കണമെന്ന തന്റെ പ്രസ്‌താവന വര്‍ഗീയമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ്‌ പൗവത്തില്‍. കുട്ടികളില്‍ ക്രൈസ്‌തവ മൂല്യം നിലനിര്‍ത്താനാണ്‌ താന്‍ ഇക്കാര്യം പറഞ്ഞത്‌.


As the educational institutions were built by the members, I hope the authorities will provide special discounted fee rate to all Catholics. Also, they will stop asking for capitation fee from Church memebers.

Christian said...

On the Voice Article
It's an utter BS from Voice. Guys you better stay away from me.


Now.. On the following..

കോട്ടയം: ക്രൈസ്‌തവര്‍ തങ്ങളുടെ കുട്ടികളെ ക്രൈസ്‌തവ വിദ്യാലയങ്ങളിലേക്ക്‌ അയയ്‌ക്കാന്‍ ശ്രദ്ധിക്കണമെന്ന തന്റെ പ്രസ്‌താവന വര്‍ഗീയമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ്‌ പൗവത്തില്‍. കുട്ടികളില്‍ ക്രൈസ്‌തവ മൂല്യം നിലനിര്‍ത്താനാണ്‌ താന്‍ ഇക്കാര്യം പറഞ്ഞത്‌.

---- There is absolutely nothing wrong in it. And I guess most of the Christian Schools provide better education with a religious cream topping and as a Christian, you should be proud.

Laity Voice said...

To the Looker and Christian: OK so you guys say we are wrong. Do you have any inside information that we do not have? We only said there was an unconfirmed rumor about the midnight mass. If you are sure it is going to be otherwise, let us hear about it instead of calling us names.

Anonymous said...

Hi Zero,

I would like to state that, whether the X'Mas mas is in English or Manglish, people who have plans to attend the X'mas mas will attend, you are wasting your time trying to inspire people.

Instead of wasting your energy and time on silly issues like this, focus more on social and economic issues such as lack of parking, wasteful spending by church authorities by buying that Bank Building or cheating several community members by the Mega sponsor by his dubious telephone company etc.