ക്നാനായ കത്തോലിക്കരുടെ ചിക്കാഗോയിലെ രണ്ടാമത്തെ ദേവാലയം മോര്‍ട്ടന്‍ ഗ്രോവില്‍ നിലവില്‍ വന്നു. ജനുവരി 14 ന് ക്നാനായ കത്തോലിക്കരുടെ ആത്മീയ ഗുരുവും ഇടവക വികാരിയുമായ ഫാ. എബ്രഹാം മുത്തോലത്ത് ഉടമസ്ഥാവകാശം ഏറ്റുവാങ്ങി.
2 .7 മില്യണ്‍ മൊത്തം വില വരുന്ന ദേവാലയ സമുച്ചയത്തിന് 7 ലക്ഷം ഡോളര്‍ ആണ് ഡൌണ്‍ പയ്മെന്റ്റ് ആയി കൊടുക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിശ്ചിത കാലയളവിനുള്ളില്‍ തന്നെ 1 .025 മില്ല്യന്‍ സമാഹരിച്ച് നമ്മുടെ ക്നാനായ സഹോദരര്‍ ഉദാര മനസ്കതയ്ക്ക് പുതിയ മാനം കുറിച്ചു.
ഈ പുതിയ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം വളരെ വിപുലവും ആഘോഷപരവുമായ രീതിയില്‍ ഈ വര്‍ഷം ജൂലൈ 18 നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
അംഗസംഖ്യയില്‍ നമ്മള്‍ സുറിയാനി കത്തോലിക്കരെക്കാള്‍ ചെറിയ ഒരു സമൂഹമാണ് ക്നാനായാക്കാര്‍. എങ്കിലും അവര്‍ക്ക് ചിക്കാഗോയില്‍ രണ്ടു പള്ളികളായി. നമുക്കോ? ഇല്ലിനോയ് ലെ ഏറ്റവും വലയ ഇന്ത്യന്‍ കാത്തോലിക്കാ വിഭാഗമായ നമുക്ക് ഒരേയൊരു പള്ളി! ചിക്കാഗോ നഗരത്തിന്റെ തെക്കും വടക്കും പടിഞ്ഞാറുമായി പടന്നു കിടക്കുന്ന നമ്മുടെ സമൂഹം. ആ ഓരോ സമൂഹത്തിനും സൌകര്യപ്പെടുന്ന വിധത്തില്‍ ഓരോ ചെറിയ പള്ളികള്‍ വാങ്ങിക്കൂട്ടാനുള്ള വഴികള്‍ ഹൃസ്വദൃക്കുകളായ നമ്മുടെ സഭാധികാരികള്‍ എന്നന്നേയ്ക്കുമായി കൊട്ടിയടച്ചിരിക്കുന്നു. എല്ലാ മുട്ടയും ഒറ്റ കുട്ടയില്‍ ഇട്ടു എന്ന് പറഞ്ഞപോലെ എല്ലാ പൈസയും ഹെല്‍ വൂഡില്‍ കൊണ്ടുപോയി തുലച്ചു. തെക്കേ അറ്റത്തും വടക്കേ അറ്റത്തും അങ്ങ് ദൂരെ പടിഞ്ഞാറേ അറ്റത്തും താമസിക്കുന്ന പാവം ഇടവകാംഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഈ അടുത്ത കാലത്തൊന്നും അറുതിയുണ്ടാകില്ല. അചിന്തനീയമാണ് എങ്കിലും ഉദാഹാരണത്തിന് ഫാര്‍ സൌത്തില്‍ പുതിയൊരു ദേവാലയം വേണമെന്ന് അവിടത്തുകാര്‍ ആവശ്യപ്പെട്ടു എന്ന് വയ്ക്കുക. അങ്ങനെ വന്നാല്‍ കണിശമായും അങ്ങാടിയത്ത് കുഴഞ്ഞു പോകും. കാരണം, ഹെല്‍വൂടിലെയ്ക്കുള്ള വരുമാനം കുറയും, mortgage കൊടുക്കാനുള്ള ചിക്കിലി കിട്ടില്ല. അതുകൊണ്ട് കത്തീദ്രല്‍ പള്ളിയുടെ വായ്പ കൊടുത്തു തീരുന്നതുവരെ നമ്മള്‍ ദൂരെക്കാര്‍ ഈ നരകയാതന അനുഭവിക്കുകയെ നിവൃത്തിയുള്ളൂ.
സത്യത്തില്‍ ചുണയുണ്ടെങ്കില്‍ ചെയ്യേണ്ട ഒരു കാര്യമുണ്ട്. ബിഷപ്പിനെ ശരിക്കും വെള്ളം കുടിപ്പിക്കാം. ഫാര്‍ സൌത്തിലും, ഫാര്‍ നോര്‍ത്തിലോ, ഫാര്‍ വെസ്റ്റിലോ പുതിയ പള്ളിവേണമെന്നു ആവശ്യപ്പെടുക. മെത്രാന്‍ എന്ത് പറയുമെന്ന് കേള്‍ക്കാമല്ലോ.
ഇതേസമയം പള്ളിയിലെയും പാര്‍ക്കിംഗ് ലോട്ടിലെയും പ്രഹസനങ്ങള്‍ മുറപോലെ നടക്കുന്നു. മാത്യു ഓലി ക്കലിന്റെ wake ന് എന്തായിരുന്നു പാര്‍ക്കിംഗ് ലോട്ടിലെ മേളം! കറമ്പന്‍ പോലീസ് ഡബിള്‍ ഡ്യൂട്ടി ആയിരുന്നു. അതായത് അയാള്‍ ഒരു വണ്ടി കൊണ്ട് കിഴക്കേ ഭാഗത്തെ പാര്‍ക്കിംഗ് കവാടം ബ്ലോക്ക് ചെയ്തിട്ട് പടിഞ്ഞാറേ വശത്തേതു ബ്ലോക്ക് ചെയ്തു വണ്ടിയില്‍ കുത്തിയിരിക്കുന്നു. നമ്മുടെ പള്ളിയുടെ പിറകു വശത്തിന് പോലീസിനെക്കൊണ്ട് ഇത്ര കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തുവാനുള്ള കാരണം എന്തെന്ന് മനസ്സിലാകുന്നില്ല. എന്താണതിന്റെ രഹസ്യം? പാര്‍ക്കിംഗ് ലോട്ട് നിറഞ്ഞാല്‍ മെയിന്‍ റോഡില്‍ നിന്നും വണ്ടികള്‍ ഒന്നും അങ്ങോട്ട് കയറ്റാന്‍ അനുവദിക്കാതിരുന്നാല്‍ പോരെ? അങ്ങനെയെങ്കില്‍ പിന്നെ പാര്‍ക്കിംഗ് ലോട്ടില്‍ കിടന്നു ജനങ്ങള്‍ക്ക് വണ്ടികള്‍ കൊണ്ട് കസേര ചുറ്റിക്കളി നടത്തെണ്ടല്ലോ.
4 comments:
I always thought Voice has wise and smart postings.
However this posting is not a valid one. When our Biship and priest can not handle one church, how can they handle more church. Now most of the people are suffering from the actions of the Bishop. So, why do we need more churches? please dont give them more ideas.
For the bishop and priests they will be happy to have a church on every block if there are people to pay for it. The people are not rubber trees. They have thier own lives too.
Oh.. Man...
I am just freaking fedup with these Voice Punks. They keep on weeping and morning on issues after issues. Don't you have any other quality work other than these.. Nancies?
Eda Makkale, Syro Malabr has enough people to have a 15 Milion Church. As I always mentioned, yeah.. it could have been done within 6 Million but we spend little more. Forget that and move on.
With the efforts you are wasting on these "Syro Malabar" agenda, spend it on a good cause. Atleast your generaton will be blessed. All you are bringing is "Curse" for you and your family. And You bring "Curse" to your supporting commentetors too.
God's wrath will blast you and your supporters. Within the next 10 years, You and your supporters will be running to India after loosing all hopes in America just with an underwear :)
Kudos to Sriman Wrath !!
Some body who is angry does not like people bringing up issues. The hierachy knows that people will forget and need to forget things from the past from their experience. So what happens is that Anything can be done at the cost of poor sheeps as they are helpless and time can make them forget the past!!!.
Post a Comment