Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, July 3, 2010

പ്രസുദേന്തി നൈറ്റ്‌ പരിപാടികള്‍

ചിക്കാഗോ: സീറോ മലാബാര്‍ കത്തീദ്രല്‍ ദീവാലയത്തിലെ വിശുദ്ധ തോമാസ്ലീഹായുടെ ദുക്റാന പെരുന്നാളിനോട് അനുബന്ധിച്ചുള്ള റാസക്കുര്‍ബാന ഇന്നലെ വൈകിട്ട് 4 :30 ന് തന്നെ ആരംഭിക്കുകയും 7 :30 നോടെ സമാപിക്കുകയും ചെയ്തു. ഫാ. ജോണ്‍സ്റ്റിയായിരുന്നു സംഗീത പ്രാധാന്യമുള്ള റാസയുടെ മുഖ്യ കാര്‍മ്മികന്‍ .
ബിഷപ്പ് മാര്‍ അങ്ങാടിയത്തും രൂപതാസ്ഥാനത്തിലെ മറ്റു വൈദീകരും സന്നിഹിതരായിരുന്നു എങ്കിലും അവര്‍ ആരും തന്നെ കാര്‍മ്മികത്ത്വം നിര്‍വഹിച്ചില്ല. തന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ നാല് പേരെ കാണിക്കാനായിരിക്കാം ഫാ കടുപ്പന്‍ റാസ സമയം പഴയ  പള്ളിയുടെ ലോബ്ബിയില്‍ ചുറ്റിക്കറങ്ങി  വാചകമടിച്ചു കൊണ്ട്‌ നടക്കുന്നുണ്ടായിരുന്നു. ഫാ. വിനോദിനിയും ജനക്കൂട്ടത്തില്‍ ശ്രിങ്കരിച്ചു കൊണ്ട്‌ നടക്കുന്നതായി കാണപ്പെട്ടു.

റാസക്ക് ശേഷം ചര്‍ച്ച് ഹാളില്‍ വച്ചു നടത്തപ്പെട്ട കലാപരിപാടികള്‍ ആയിരുന്നു ഇന്നലത്തെ മെയിന്‍ പരിപാടി. പ്രസുദേന്തി നൈറ്റ്‌ എന്ന അപരാനാമത്താല്‍ അറിയപ്പെടുന്ന ഈ സായാഹ്ന്നത്തില്‍  തിരുനാള്‍ ഏറ്റുനടത്തുന്ന നടത്തുന്നവര്‍ മാത്രം തിരഞ്ഞെടുക്കുന്ന ഇനങ്ങളാണ് അവതരിക്കപ്പെടുക. ഈ വര്‍ഷത്തെ പെരുന്നാള്‍ നടത്തുന്നത് ജോമോന്‍ ചിറയിലും കുടുംബവുമാണല്ലോ. സന്ദര്‍ഭവശാല്‍ ജോമോനാനെങ്കില്‍ പള്ളിയിലെ കൈക്കാരനുമാണ്. അതുകൊണ്ട് തന്നെ തന്റെ ഒരു സഹകൈക്കാരന്റെ കുഞ്ഞിന്  ഈശ്വര പ്രാര്‍ത്ഥന പാടുവാനുള്ള ഭാഗ്യം കിട്ടി. അടുത്ത ഇനം ഒരു ഇടിവെട്ട് പ്രസംഗമായിരുന്നു. അധികപ്രസംഗം എന്ന് പറയുന്നതാകും കൂടുതല്‍  ശരി. കച്ചറ കമ്മിറ്റി മെമ്പര്‍ മോഹന്റെ മോളുടെതായിരുന്നു ഈ അഭിനയ പ്രസംഗം. തന്തപ്പടി മലയാളത്തില്‍ എഴുതിക്കൊടുത്ത്‌, മനപ്പാഠം പഠിപ്പിച്ച്, കയ്യും കാലും ഏടുത്ത്, തട്ടിവിട്ട ഒരു തീപ്പൊരി പ്രസംഗം. വിഷയം മാര്‍ തോമാ ശ്ലീഹയായിരുന്നെങ്കിലും രീതി രാഷ്ട്രീയ കവല പ്രാസംഗികന്റെതായിരുന്നു. കച്ചറ മെമ്പര്‍ മോഹന്റെ  സ്നേഹമസൃണമായ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹത്തിന്‍റെ മകള്‍ക്ക് പ്രസംഗിക്കാന്‍ ഒരു അവസരം എങ്ങിനെയും ഉണ്ടാക്കി കൊടുത്തത് ജോമോന്‍റെ പള്ളി രാഷ്ട്രീയ ഭാവിക്ക് ദൂഷ്യം ചെയ്യാന്‍ സാധ്യതയില്ല.

മേല്‍പ്പറഞ്ഞ തീപ്പൊരി പ്രസംഗത്തിനു ശേഷം കുറെ നേരം ഡാന്‍സുകള്‍കൊണ്ട്‌ ആറാട്ടായിരുന്നു. സ്വാഭാവികമായും പങ്കെടുത്തവര്‍ മിക്കവാറും എല്ലാം തന്നെ  ചിറയില്‍ ഗോത്രത്തിലെ സന്തതി പരമ്പരകള്‍ തന്നെ. ആദ്യത്തെ ഡാന്‍സ് കേരള മഹിമ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള, മോഹിനിയാട്ടം മോഡലിലുള്ള  ഏതോ ഒരു തരം സാധനമായിരുന്നു. അഞ്ചെട്ടു യുവസുന്ദരികള്‍ അറിഞ്ഞു തന്നെ ആടി. ആട്ടത്തിനവസാനം അതാ, എവിടെനിന്നോ നമ്മുടെ സ്ഥിരം തോമ ശ്ലീഹ കറങ്ങിത്തിരിഞ്ഞ് അവര്‍ക്കിടയിലേക്ക് ഇറങ്ങി വന്നു. ഡാന്‍സ് കളോടുള്ള നമ്മുടെ പുരോഹിതരുടെ പ്രതിപത്തി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നതിന് ജനങ്ങള്‍ക്ക്‌ ഇതില്‍പ്പരം എന്തു തെളിവാണ് വേണ്ടത്?

ചിറയില്‍ കുടുംബത്തിലെ ജീവിച്ചിരിക്കുന്നവരും ഇനി അടുത്ത പത്തു മാസത്തിനകം ജനിക്കാനിരിക്കുന്നവരും ഒന്നിലും അതില്‍ കൂടുതലും തവണ സ്റ്റേജില്‍ തങ്ങളുടെ കഴിവുകളും കഴിവുകേടുകളും പ്രദര്‍ശിപ്പിച്ചപ്പോള്‍  ആ കുടുംബത്തിലെ ഏറ്റവും കഴിവുള്ള, കലാവാസനയുള്ള,  ഒരു വ്യക്തിയുടെ അഭാവം സദസ്സില്‍ സംസാരവിഷയമായി. ദീര്‍ഘകാലം നമ്മുടെ കൊയര്‍ മെമ്പറും, നല്ല ഒരു ശബ്ദത്തിന്റെ ഉടമയും, കഴിവുറ്റ ഒരു ഗായകനുമായ അനിയന്റെ അഭാവം അദ്ദേഹത്തെ അറിയാവുന്ന എല്ലാവരും നോട്ടു ചെയ്തു എന്നത് ഒരു സത്യമാണ്.  എന്തു സംഭവിച്ചു? അനിയന് എന്തു പറ്റി?

ഞങ്ങള്‍ അറിഞ്ഞതനുസരിച്ചു നമ്മുടെ ഇടവകയിലെ കഴിവുള്ള ഗായകരും, അവര്‍ക്കൊപ്പം ഒരു സ്പെഷ്യല്‍ പെര്‍ഫോര്‍മര്‍ എന്ന നിലക്ക് പന്തളം ബാലനും  ഉള്‍പ്പെട്ട ടീം  പ്രസുദേന്തി നൈട്ടിലെ  ഗാനമേള നടത്തുക എന്നതായിരുന്നു ജോമോന്‍റെ ഒറിജിനല്‍ പ്ലാന്‍ . അതായത് ബാലനും ജെസ്സിയും അനിയനും നയിക്കുന്ന ഗാനമേള. പ്രസുദേന്തിമാരുടെ  സ്വന്തം കുടുംബാംഗം എന്ന നിലയില്‍ സ്വാഭാവീകമായും അനിയന്‍ കൊയറും ഗാനമേളയും ഉളപ്പടെ സംഗീതവുമായി ബന്ധപ്പെട്ട എല്ലാത്തിലും ഒരു അവിഭാജ്യഘടകമായിരിക്കെണ്ടാതാണല്ലോ. എന്നാല്‍ ചില സാത്താന്മാര്‍ ജോമോന്‍റെ തലയില്‍ മന്ത്രിച്ചു അദ്ദേഹത്തിന്‍റെ തല തിരിച്ചു എന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. കാരണം പരിപാടിയോട് അടുത്ത ദിവസങ്ങളില്‍ ജോമോന്‍റെ നിലപാടില്‍ ചില മാറ്റങ്ങള്‍ കാണപ്പെട്ടതായി അദ്ദേഹത്തോടടുത്ത ചിലര്‍ ഞങ്ങളോട് പറഞ്ഞു. പരിപാടിക്ക് ലോക്കല്‍ ഗായകരെ ഉള്‍പ്പെടുത്താനുള്ള പ്ലാന്‍ ഉപേക്ഷിച്ചത്രേ. അതിന് ഞങ്ങള്‍ ജോമോനെ പഴിക്കുന്നില്ല. അദ്ദേഹത്തിന്‍റെ പൈസ മുടക്ക്. അദ്ദേഹം നടത്തുന്ന പെരുന്നാള്‍. എന്തു ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള അവകാശം അങ്ങോര്‍ക്കുണ്ട്. . എങ്കിലും ഇല്ലീഗലായ ആളുകളെയും ജയില്‍ പുള്ളികളെയും ഗായക ടീമില്‍ ഉള്‍പ്പെടുത്താന്‍ മാത്രം സന്മനസ്സു കാട്ടിയ  ജോമോന് സ്വന്തം സമൂഹത്തിലും കുടുംബത്തിലും പെട്ട പാട്ടുകാരോട് എന്തായിരുന്നു ഇത്ര ചതുര്‍ത്ഥി എന്ന് ചോദിച്ചു പോകുകയാണ്. സംഗീതത്തിന്റെ കാര്യത്തിലല്ലാതെ മറ്റൊരു കലാരൂപത്തിലും അദ്ദേഹം ഈ നിബന്ധന വയ്ക്കാതിരുന്നതും അദ്ദേഹത്തിന്‍റെ തീരുമാനത്തിന് പിറകില്‍ ചീഞ്ഞ രാഷ്ട്രീയ ചരടുവലിയുണ്ടായിരുന്നു എന്നതിന് തെളിവാണ്. ഏതായാലും പത്തോ പന്ത്രണ്ടോ മാത്രം പാട്ടുകള്‍ പാടാനേ ഗാന മേള ടീം ന് ചാന്‍സ് കിട്ടിയുള്ളൂ. ബാലനെക്കൂടാതെ തമിഴ്  ഗായിക പവിത്രയും, ജെസ്സിയും റോസ് മേരിയും, കൂടാതെ അനിത എന്ന ഒരു പുതുമുഖ ഗായികയും ഗാനമേളയില്‍ പങ്കെടുത്തു. മധ്യ വയസ്കയായ പുതുമുഖത്തെ "വളര്‍ന്നു വരുന്ന ഒരു ഗായിക" എന്നാണ് മി. ബാലന്‍ സദസ്സിനു പരിചയപ്പെടുത്തിയത്.  ജെസ്സിയെയും റോസ് മേരിയേയും സീറോ മലബാര്‍ ഇടവകയില "ആസ്ഥാന ഗായികമാര്‍" എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഏതായാലും അനിയനോട് വേണ്ടപ്പെട്ടവര്‍ ഈ ചെയ്തത് തികഞ്ഞ അവഹേളനമായിപ്പോയി. എന്തു രാഷ്ട്രീയ നേട്ടം ലാക്കാക്കിയായാലും സ്വന്തം രക്തത്തെ അറിയില്ല എന്ന് ജോമോന്‍ നടിച്ചത്‌ തികച്ചും അപലപനീയം തന്നെ. ഉറപ്പിച്ചു തന്നെ ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും: "വളര്‍ന്നു വരുന്ന മധ്യ വയസ്കയായ" ആ  പുതുമുഖ ഗായികയെക്കാള്‍ പതിന്മടങ്ങ്‌ നമ്മുടെ അനിയന്റെ പാട്ട്കള്‍  ജനങ്ങള്‍ ആസ്വദിക്കുമായിരുന്നു. സത്യം പറഞ്ഞാല്‍ കഴിവുറ്റതും പ്രൊഫഷണല്സുമായ മൂന്നാല് ഗായകര്‍ ബാക്ക് സ്റ്റേജില്‍ നോക്കി ഇരിക്കെ, അതും വളരെ കുറച്ചു പാട്ടുകള്‍ പാടാന്‍ മാത്രം അവസരമുള്ള ഒരു വേദിയില്‍, ഇതുപോലെ പാട്ടിന്റെ അസുഖം മാത്രം കൈമുതലായുള്ള ഒരു കൊച്ചമ്മക്ക്‌ വേണ്ടി ആ വിലപ്പെട്ട സമയം പാഴാക്കിയത് സദസ്യരോടും, മറ്റു കലാകാരോടും, പ്രത്യേകിച്ച് അനിയനോടും ചെയ്ത ഒരു കടുംകൈ ആണ്.

കച്ചറ കമ്മിറ്റി ഡയറക്ടര്‍ ജോഷി പ്രസ്തുത കൊച്ചമ്മയുടെ പാട്ട് കേട്ടെങ്കില്‍ അടുത്ത അധ്യയന വര്‍ഷം അവര്‍ നമ്മുടെ കച്ചറ അക്കാദമി സംഗീത അദ്ദ്യാപികയായി നിയമിതയാകാന്‍ സാധ്യതയുണ്ട്.

3 comments:

CHURCH said...

John 4:20 Our ancestors worshiped on this mountain, but you say that the place where people must worship is in Jerusalem."
21 Jesus said to her, "Woman, believe me, the hour is coming when you will worship the Father neither on this mountain nor in Jerusalem.
22 You worship what you do not know; we worship what we know, for salvation is from the Jews.
23 But the hour is coming, and is now here, when the true worshipers will worship the Father in spirit and truth, for the Father seeks such as these to worship him.
24 God is spirit, and those who worship him must worship in spirit and truth."
25 The woman said to him, "I know that Messiah is coming" (who is called Christ). "When he comes, he will proclaim all things to us."
26 Jesus said to her, "I am he, the one who is speaking to you."

I was talking to a chetten "Chetta, there was a great celebration of Mar Thoma day in chicago, church" he asked me why? they want a cross without Jesus on it, they do not want a sign of salvation, but just give us a cross (even the theives were on the cross too, mind it) so that they can ask for money,,, money.. I said ok chetta... you are mad...

He said, am I mad? ... what is symbol of curtain? there can be cross with out Jesus becuase Jesus rose... and St.Thomas build it, but who made the curtain? Whay are they insisting on curtain? why do we need Church anyway? (read above if you have faith, not even if you donot have theology) as Jesus rose from the Tomb..... and Jesus was againt the Building, churches.. anyway...am I correct?..I know the Holy spirit came upon Apostles.. even to Thomas as in the shape of Dove/say a bird and so should there be a Dove on every Church... St. Thomas or Jesus did not build anything as such,, but THEY died for us and for Truth. This is Position seeking people.. with out the spirit is doing this..St.Thomas the Apotle ... Pray for us..

And I said " I will ask my Achan about it"" euuuuuuuuuuu....samathanam aaeeeeeeee if I get any answer I will let you all know.. but please read the above...

Anonymous said...

ചക്കാഗോയിലെ ചക്കകള്‍(നപുംസകങ്ങള്‍)എല്ലാംകൂടി അവതരിപ്പിച്ച കലാപരിപാടികളുടെ തല്‍സമയ സംപ്രേക്ഷണം കെങ്കേമമായി. ഈ ഹാസ്യ നിരൂപണം എഴുതിയ വിദ്വാന് ഞാന്‍ ദക്ഷിണ വയ്ക്കാന്‍ തയ്യാറാണ്. കാരണം ഹാസ്യം ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഇതുപോലെ ഒക്കെ എഴുതാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ചിലപ്പോള്‍ ചിന്തിക്കാറുണ്ട്.
പള്ളി രാഷ്ട്രീയത്തിലെ കൊതിയും കൊതിക്കെറുവും ചവിട്ടും തൊഴിയും ഒക്കെ വളരെ സരളവും സരസവുമായ ഭാഷയില്‍ ഇതുപോലെ എഴുതുന്ന എഴുത്തുകാരെയാണ് നമുക്കാവശ്യം. അല്ലാതെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പേരെടുത്ത് തെറി വിളിക്കുന്ന ബ്ലോഗുകള്‍ വായിച്ചു വായിച്ചു ബോറടിച്ചു എന്ന് മാത്രമല്ല , വെറുക്കുകയും ചെയ്തു. ഇനി ഒരു അപേക്ഷ കൂടിയുണ്ട്. ജിജ്ഞാസ കൊണ്ടാണ് കേട്ടോ. ഈ ഗാര്‍ലണ്ടിലെ അബോര്‍ഷന്‍ കഥകളെപ്പറ്റിയും, ഫ്ലോറിഡായിലെ പണക്കവര്‍ച്ചയും, പിന്നെ കട്ടിയായ കെട്ടിപ്പിടുത്തം മൂലം ചേച്ചിമാരുടെ മില്‍മാക്ക് നീരു വീണ കഥയും ഹാസ്യ രൂപത്തില്‍ ആരെങ്കിലും ഒന്ന് അവതരിപ്പിക്കാമോ? അതിന്റെ സത്യാവസ്ഥ ഒന്ന് അറിയുകയും ചെയ്യാമല്ലോ!

Anonymous said...

Church
Are you referring about what happened during the current retreat? Do you think your achan has more knowledge than you?