Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 9, 2010

കളരി മര്‍മ്മാണി വൈദ്യന്‍ വാസവ ഗുരുക്കള്‍ അവര്‍കളുടെ കെട്ടിപ്പിടുത്ത പ്രതിരോധ ചികിത്സാ മുറ (revised)

ആയുര്‍വേദ വൈദ്യന്‍മാരുടെ സംവാദം കണ്ടു. ഈ കാര്യത്തില്‍ ഞാന്‍ അഷ്ടാംഗ വൈദ്യ ശിരോമണി കടമക്കുടി കുട്ടപ്പന്‍ അവര്‍കളോട് യോജിക്കുന്നു.

കെട്ടിപ്പിടുത്തം ഒരു രോഗമല്ല. അത് പ്രകൃതിയുടെ പ്രത്യുല്‍പ്പാദന പ്രക്രിയയുടെ തുടക്കമായ ഒരു ലാസ്യ ഭാവത്തിന്റെ പ്രതിഫലനമാണ്. പക്ഷേ അത് ആര് ചെയ്യുന്നു എന്നതാണ് പ്രധാനം .
ഗൃഹസ്ഥാശ്രമം സ്വീകരിച്ച ദമ്പതികള്‍ക്ക് ധൈര്യമായി തുടങ്ങാവുന്ന ആദ്യ സമാഗമ സംഗമമാണ് കെട്ടിപ്പിടുത്തം അഥവാ ആലിംഗനം.പക്ഷേ ഗൃഹസ്ഥാശ്രമത്തിനോടു വിടുതല്‍ ചൊല്ലി വാനപ്രസ്ഥം ആശ്ലേഷിച്ച പുരോഹിതന്‍ ഏത് മതസ്ഥനായാലും കെട്ടിപ്പിടുത്തം തീര്‍ച്ചയായും നിഷിദ്ധമാണ്. പുരോഹിതന്‍ ദൈവത്തിന്റെ വേല ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ്. അവന്‍ ഭൂമിയിലെ സര്‍വാഡംബരങ്ങളും സുഖ സൌകര്യങ്ങളും ത്യജിച്ച മുനി വര്യനാണ്. അവനെ ഇഹലോക പരീക്ഷണങ്ങള്‍ ഒന്നും അലട്ടിക്കൂടാ . അവന്‍ അതിനെല്ലാം അതീതനാണ്. ഹിന്ദു , ബുദ്ധ , ജൈന , ക്രിസ്തു , മുസ്ലീം മതങ്ങള്‍ പരിശോധിച്ചാല്‍ , പുരോഹിതന്റെ നിര്‍വ്വചനം എല്ലാത്തിലും ഒന്നു തന്നെ.

അതവിടെ നില്‍ക്കട്ടെ. വഴി തെറ്റുന്ന പുരോഹിതര്‍ക്ക് കളരി മര്‍മ്മാണി ചികില്‍സാ വിധി പ്രകാരം , ആദ്യ മായി രണ്ടു മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം.

ഒന്ന്. പൌരോഹിത്യ വൃത്തി ഉപേക്ഷിക്കുക. ഏറ്റവും എളുപ്പമുള്ള മാര്‍ഗം!

രണ്ട്. പൌരോഹിത്യ വൃത്തിയില്‍ തുടര്‍ന്നു കൊണ്ട് കര്‍ത്തവ്യങ്ങളും കടമകളും ചെയ്യാന്‍ സ്വയം പ്രാപ്തനാകുക.

രണ്ടാമത്തെ മാര്‍ഗം തിരഞ്ഞെടുക്കുന്നവര്‍ക്ക് മനസ്സിനെ പ്രാപ്തമാക്കാന്‍ നാലു വിവിധ ചികില്‍സാ രീതികള്‍ ഉണ്ട് - സാമം , ദാനം , ഭേദം , ദണ്ഡം.

ചെറിയ ചാഞ്ചാട്ടമുള്ളവരേ ആദ്യമായി നല്ല വാക്കുകള്‍ പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കും. അതാണ് സാമ ചികില്‍സാരീതി .അതിനും വഴങ്ങാത്തവരെ എന്തെങ്കിലും ഒക്കെ സമ്മാനങ്ങള്‍ കൊടുത്തു ഈ ലൌകിക സുഖങ്ങളില്‍ നിന്നും പിന്തിരിപ്പിക്കും-ദാന ചികില്‍സ . എന്നിട്ടും വഴങ്ങുന്നില്ലെങ്കില്‍ അത് കൂടിയ കേസാണ്. അടുത്തത് ഭീഷണി മുറയാണ്- ഭേദം, അഥവാ ഭീഷണി. പ്രസ്തുത വ്യക്തിയെ കൈകള്‍ പിന്നില്‍ കെട്ടി അരഭാഗം ബന്ധിച്ചു നിഷ്ക്രിയനായി നിറുത്തിയ ശേഷം , കളരിഗുരുക്കള്‍, ഇടത്തു ചാഞ്ഞു വലം വെട്ടി മുച്ചുവടു മുന്നോട്ടാഞ്ഞു , ഒരു ചുവടു പിന്നോട്ടാഞ്ഞു, ഇടത്തു മാറി, വലം തിരിഞ്ഞു , വലത്തു മാറി , ഇടം തിരിഞ്ഞു, കൈ കുത്തി കാല്‍ പൊക്കി കുട്ടിക്കരണം മറിഞ്ഞ് , പ്രസ്തുത വ്യക്തിയുടെ കീഴ് നാഭിക്ക് നേരെ മുട്ട് മടക്കി ഒറ്റക്കാലില്‍ നില്ക്കുന്ന ഒരു പ്രയോഗം ഉണ്ട്. ഒരു മാതിരിപ്പെട്ട ആള്‍ക്കാരെല്ലാം ഈ പ്രയോഗം കൊണ്ട് എല്ലാ വേണ്ടാതീനങ്ങളും ഉപേക്ഷിക്കും.

എന്നിട്ടും ഫലിക്കുന്നില്ലാ എങ്കില്‍ , ദണ്ഡ പ്രയോഗം . മേല്‍ പറഞ്ഞ കളരി മുറകളില്‍ കൂടി അഭ്യാസം നടത്തി വരുന്ന കളരിഗുരുക്കള്‍ , പ്രസ്തുത വ്യക്തിയുടെ നാഭിക്ക് നാല്‍വിരല്‍ താഴെ തന്റെ മുട്ടുകാല്‍ കേറ്റുന്നു.അതില്‍ നിന്നും ഉളവാകുന്ന പ്രകമ്പനത്തില്‍ നിന്നും ടിയാന്‍, മലമൂത്രാദി വിസര്‍ജ്ജനങ്ങള്‍ക്കൊപ്പം ഉറക്കെ കരയുകയും ചെയ്യുന്നു. പീന്നീടിരിക്കലും പ്രസ്തുത വ്യക്തി യാതൊരു വിധ വേണ്ടാതീനങ്ങള്‍ക്കും വഴിപ്പെടില്ല. ഈ ചികില്‍സ ആവശ്യമുള്ളവര്‍ , കോട്ടയം പട്ടണത്തില്‍ നിന്നും തെക്കുമാറി ചിങ്ങവനം എന്ന സ്ഥലത്ത് ബസ്സിറങ്ങി , വാസവ ഗുരുക്കളുടെ കളരി ചോദിച്ചാല്‍ മതി. ആരും കാണിച്ചുതരും.

ചികില്‍സാ വിധി - തെറ്റിദ്ധാരണ ഒഴിവാക്കണം.
ഞാന്‍ കുറിച്ച ചികില്‍സാ വിധിയെപ്പറ്റി ചില തെറ്റിദ്ധാരണകള്‍ കടന്നു കൂടിയിരിക്കുന്നതായി മനസ്സിലാക്കുന്നു. മേല്പ്പറഞ്ഞ ചികില്‍സാ വിധി ഒരു പ്രത്യേക ജന വിഭാഗത്തിന് വേണ്ടി വിഭാവനം ചെയ്തതല്ല. സമൂഹം നിഷ്കര്‍ഷിച്ചിരിക്കുന്ന പാതയില്‍ നിന്നും വ്യതിചലിച്ച് സഞ്ചരിക്കുന്ന ആര്ക്കും ഇത് പ്രയോഗിക്കാം. ഉദാഹരണമായി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്‍മാര്‍, ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യമാര്‍, കള്ളന്മാര്‍ , രാഷ്ട്രീയക്കാര്‍, സാമുദായിക നേതാക്കന്മാര്‍ എന്നു തുടങ്ങി അവരവരുടെ ചട്ടക്കൂട് വിട്ടു , അവരവരുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുന്ന ആര്ക്കും ഞാന്‍ ചികില്‍സ നല്കുന്നതാണ്.തെറ്റിദ്ധാരണ മാറിയെന്ന് വിചാരിക്കുന്നു. നന്ദിയോടെ, വാസവ ഗുരുക്കള്


3 comments:

Anonymous said...

Readers without any sense of humor are a disgrace
Obviously a few of our readers thought it was not funny we published the article by "Ayurvedic Doctors". Because they let us know their sensibilities were hurt by that post we are removing it. We apologize to any one whose feelings were hurt, and thank you for letting us know.
മുകളില്‍ പറഞ്ഞിരിക്കുന്ന നിങ്ങളുടെ ക്ഷമാപണത്തിന് ഒരു ചെറിയ മറുപടി കുറിക്കട്ടെ.
ആയൂര്‍വേദ വൈദ്യന്‍ മാരുടെ സംവാദം വളരെ രസകരമായിരുന്നു എന്നതിലുപരി അത് പ്രസിദ്ധീകരിക്കാന്‍ ധൈര്യം കാണിച്ച വോയിസിന് അഭിനന്ദനങ്ങള്‍. പക്ഷേ ഇപ്പോഴുള്ള ഒരു സങ്കടം അത് പിന്‍വലിച്ചു എന്നുള്ളതാണ്. സത്യം തുറന്നു പറയുമ്പോള്‍ ചിലര്‍ക്കൊക്കെ ചൊറിച്ചില്‍ വരുമെന്ന് പറയുന്നത് എത്രയോ ശരി. അതില്‍ പറഞ്ഞിരിക്കുന്ന ചികില്‍സാ വിധികള്‍ സത്യമല്ല എന്നിരുന്നാല്‍ പോലും അതിലെ ഹ്യൂമര്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ചുരുക്കം ചില മാന്യ വായനക്കാര്‍ വെറും കഴുതകളോ അതോ സാമാന്യ ബുദ്ധി ഉറഞ്ഞു പോയ അഭിനവ മന്ദ ബുദ്ധികളോ? ചികില്‍സാ വിധി ശരിയല്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ എത്രയോ ശരി! ഈ സത്യങ്ങള്‍ വായിച്ചതിന്റെ പേരില്‍ ആര്‍ക്കെങ്കിലും വിശ്വാസം കുറയുകയോ അച്ചന്‍മാരോടുള്ള ബഹുമാനം നഷ്ടപ്പെടുകയോ ചെയ്തെങ്കില്‍, അവര്‍ വെറും അല്‍പ്പ വിശ്വാസികളും അവസര വാദികളുമാണ്. ഈ തമാശയൊക്കെ വായിക്കുന്നതല്ലേ ബോറന്‍ പൊളിറ്റിക്സിനിടക്ക് ഒരു രസം. കൂടാതെ വൃത്തികെട്ട പാതയിലൂടെ സഞ്ചരിക്കുന്ന അച്ചന്‍മാര്‍ക്ക് ഒരു താക്കീതും. അതിത്ര വലിയ കാര്യമാക്കാനുണ്ടോ? അതിനെ എതിര്‍ത്തത് വഴി നിങ്ങള്‍ സമൂഹത്തിനോടൊരു വഞ്ചനയാണ് ചെയ്തത്. സന്‍മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാനുള്ള വൈദികര്‍ക്ക് വഴി തെറ്റാന്‍ ഒരു അവസരവും!
മുകളില്‍ എഴുതിയ കമന്‍റ് എന്നെ ഒത്തിരി ആകര്‍ഷിച്ചു. സമൂഹത്തിന്‍റ നന്‍മയ്ക്കും വൈദീകരുടെ മാനസാന്തരത്തിനും വേണ്ടി അക്ഷീണം യത്നിക്കുന്ന വോയിസിന് എല്ലാ വിധ നന്മകളും നേരുന്നു. കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. നമുക്കൊക്കെ വൈദീകരെപ്പറ്റി ഒരു ധാരണ ഉണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി പെരുമാറുന്ന വൈദീകരെ , അവര്‍ കുപ്പായത്തിനുള്ളില്‍ ആണെങ്കില്‍ പോലും എങ്ങിനെ ബഹുമാനിക്കാനാവും. വൈദീകന്‍ എന്നു പറയുന്നത് ഒരു concept ആണ് . അല്ലാതെ അതൊരു വിദ്യാഭ്യാസ യോഗ്യതയോ , തൊഴിലോ അല്ലാ. അത് തിരഞ്ഞെടുത്തവര്‍ അതിന്റെ അന്തസ്സിനൊത്തു പെരുമാറണം. കഴിയില്ലാത്തവര്‍ ഇട്ടിട്ടു പോകണം. അല്ലാതെ വൈദീകരെ പറ്റി എന്തെങ്കിലും കുറ്റം പറഞ്ഞാല്‍ ദൈവ ശാപം ഉണ്ടാകും എന്നൊക്കെ പറഞ്ഞു മനുഷ്യനെ പേടിപ്പിക്കുന്ന എമ്പോക്കികള്‍ക്കാണ് ദൈവ ശാപം ഉണ്ടാകാന്‍ പോകുന്നത്. കാരണം അവര്‍ ഒരു തെറ്റ് തിരുത്താനുള്ള അവസരത്തിന് എതിര് നില്ക്കുന്നു. ദൈവം പാപികളെ ആണ് കൂടുതല്‍ കരുണയോടെ പരിഗണിക്കുന്നത്, അവര്‍ മാനസാന്തരപ്പെടുമ്പോള്‍. അല്ലാതെ ഞാന്‍ ദൈവത്തിന്റെ സ്വന്തം ആളാണെന്ന് പറഞ്ഞു മാന്യനായിചമഞ്ഞു തിരുത്തല്‍ വാദികളെ വിമര്‍ശിക്കുന്നവരെ അല്ല.

Anonymous said...

കരളി ഗുരു വസവഗുരുവിന്ടെ ചികിത്സ മുറ വായിച്ചു,ഇവിടെ അമേരിക്കയില്‍ അച്ഛന്‍ മാര്‍ക്ക്‌ മാത്രമല്ല ഈ രോഗം ഉള്ളത് സ്വയം നാട്ടു പ്രമാണി നടിക്കുന്ന സര്‍വ കല വല്ലബന്‍ എന്ന് തന്നത്താന്‍ തോന്നുന്ന പലരും ഇപ്പോള്‍ റിയാലിറ്റി ഷോ നടത്താന്‍ ഓടുന്നതിണ്ടേ ഒക്കെ കാരണം ഒന്ന് മാത്രം.ഈ കുട്ടര്കും വസവ ഗുരുക്ളുടെ ചികിത്സ നടപ്പക്കാമോ

കളരി മര്‍മ്മാണി വൈദ്യന്‍ വാസവ ഗുരുക്കള്‍ said...

ചികില്‍സാ വിധി - തെറ്റിദ്ധാരണ ഒഴിവാക്കണം.
ഞാന്‍ കുറിച്ച ചികില്‍സാ വിധിയെപ്പറ്റി ചില തെറ്റിദ്ധാരണകള്‍ കടന്നു കൂടിയിരിക്കുന്നതായി മനസ്സിലാക്കുന്നു. മേല്പ്പറഞ്ഞ ചികില്‍സാ വിധി ഒരു പ്രത്യേക ജന വിഭാഗത്തിന് വേണ്ടി വിഭാവനം ചെയ്തതല്ല. സമൂഹം നിഷ്കര്‍ഷിച്ചിരിക്കുന്ന പാതയില്‍ നിന്നും വ്യതിചലിച്ച് സഞ്ചരിക്കുന്ന ആര്ക്കും ഇത് പ്രയോഗിക്കാം. ഉദാഹരണമായി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്‍മാര്‍, ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യമാര്‍, കള്ളന്മാര്‍ , രാഷ്ട്രീയക്കാര്‍, സാമുദായിക നേതാക്കന്മാര്‍ എന്നു തുടങ്ങി അവരവരുടെ ചട്ടക്കൂട് വിട്ടു , അവരവരുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുന്ന ആര്ക്കും ഞാന്‍ ചികില്‍സ നല്കുന്നതാണ്.തെറ്റിദ്ധാരണ മാറിയെന്ന് വിചാരിക്കുന്നു. നന്ദിയോടെ, വാസവ ഗുരുക്കള്‍.