ചിക്കാഗോ അരമന സര്‍ക്കസ് കമ്പനിയിലെ കോമാളി സംഘം ആകെ അങ്കലാപ്പിലാണ്.
വളയത്തില്‍ക്കൂടി ചാടിച്ചാടി വളയത്തിന്റെ പുറത്തു കൂടി ചാടാന്‍ തുടങ്ങി ഈ കോമാളികള്‍. ഇപ്പോള്‍ കളി കാര്യമായെന്നു മനസ്സിലായപ്പോള്‍ തനി നിറം കാട്ടാന്‍ തുടങ്ങി യിരിക്കയാണ് ഈ വിദ്വാന്മാര്.
കൊമാളിസംഘാത്തലവന് ഉണ്ടപ്പക്രു കടുപ്പന് പ്രച്ഛന്നവേഷം കെട്ടി, തല കറുപ്പിച്ച്, മീശയും വച്ചു, ആള് മാറാട്ടം നടത്തി ഒളിവിലാണ്. എങ്കിലും കര്‍ട്ടനു പിറകിലിരുന്നു ചരട് വലിക്കുന്നത് മറ്റാരുമല്ല. കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടു ചോറ് വാരിക്കുന്നപോലെ ബിഷപ്പിനും വിനോദിനിക്കും പണി ഉണ്ടാക്കിക്കൊടുക്കുകയാണ് ഈ തന്ത്രശാലി.
കോപ്പെലിലെ പിള്ളാരെ ചിക്കാഗോ സ്റ്റൈല്‍ പോതുയോഗത്തിന്റെ ബാലപാഠം പഠിപ്പിക്കാന്‍ പോയിരിക്കയാണ് മിസ്. വിനോദിനി. എന്നാല്‍ അദ്ദേഹത്തെ നല്ലൊരു പാഠംപഠി പ്പിച്ചേ കൊപ്പേല്ക്കാര് വിടൂ എന്നാണ് പൊതുജന ഭാഷ്യം.
കോപ്പെലില്‍ വരും ഞായര്‍ ഒരു പൊതുയോഗമുണ്ട്. രൂപതയുടെ പ്രതിനിധിയായി പ്രോക്ക്യുരേട്ടരുമുണ്ട്. രൂപതാധികൃതര്‍ അവരുടെ മുന്‍ വികാരിയെ അവഹേളിച്ചു നാണം കെടുത്തി, കള്ളനായി മുദ്രയടിച്ച് നാടുകടത്തിയത്തിനു അദ്ദേഹത്തിനോട് ന്യായീകരണം ചോദിക്കേണ്ടത് ഓരോ കൊപ്പേല്‍ വിശ്വാസിയുടെയും കടമയാണ്. സത്യ വിശ്വാസത്തിനായി മാത്രം നിലകൊണ്ട അദ്ദേഹത്തിനെതിരായി രൂപതാ നേതൃത്വം നടത്തിയ ഒളിപ്പോരിനു സമാധാനം പറയാന്‍ പ്രോക്ക്യുരേട്ടര് വിനോദിനി ബാധ്യസ്ഥനാണ്. തങ്ങളുടെ മുന്‍ വികാരി ഫാ. സജിയുടെ ഫോണ്‍ സംസാരം ചോര്‍ത്തി, ചിക്കാഗോ സീറോ മലബാര്‍ രൂപത നിയമ ലംഘനം നടത്തി എന്ന ആരോപണത്തിനു പിറകില്‍ കഴമ്പുണ്ടോ എന്ന് മിസ്സ്. വിനോദിനിയെക്കൊണ്ട് കുമ്പസാരിപ്പിക്കേണ്ടത് കൊപ്പേല്‍ വിശ്വാസികളുടെ ധാര്‍മ്മിക ഉത്തരവാദിത്ത്വമാണ്. കോപ്പെലിലെ ജനങ്ങള്‍ക്കായി കള്ളനായി മുദ്രയടിക്കപ്പെടുകയും, കള്ളയാരോപണങ്ങളുടെ ചാട്ടവാറടി കൊള്ളുകയും, ഒടുവില്‍ മഹാ പുരോഹിതനാല്‍ ക്രൂശിതനാകുകയും ചെയ്ത ഫാ. സജിക്ക് നീതി നടപ്പാക്കികൊടുക്കാന് കൊപ്പേല്‍ വാസികള്‍ തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിന്റെ രക്തത്തില്‍ അവര്‍ക്കും പങ്കുണ്ടെന്ന് അനുമാനിക്കേണ്ടി യിരിക്കുന്നു.
കോപ്പെലിന്റെയോ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെയോ ഇന്നത്തെ ഏറ്റം വലിയ ആവശ്യം ക്ലാവര്‍ കുരിശിന്റെയോ ക്രൂശിത രൂപത്തിന്റെയോ മഹത്വനിര്ണ്ണയമല്ല. അത് നമ്മുടെ മെത്രാന്മാരുടെ സിനഡ് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. നമ്മുടെ ഇന്നത്തെ ആവശ്യം നമ്മുടെ സഭാധികാരികളെക്കൊണ്ട് ജനങ്ങളോട് കണക്കു പറയിക്കുക എന്നുള്ളതാണ്: സഭയില്‍ പിളര്ച്ചയുണ്ടാക്കിയതിനും, ജനങ്ങളില്‍ ഉതപ്പുണ്ടാക്കിയതിനും, സഹപുരോഹിതനെ ദ്രോഹിച്ചതിനും.
9 comments:
പുളിങ്ങോളം പള്ളിയിലെ പാവപ്പെട്ടവര്‍ കാട്ടിയ ചകൂറ്റം പോലും കാട്ടാന്‍ ചിക്കാഗോയിലെ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. അവര്‍ തങ്ങളുടെ വ്യക്തിത്ത്വവും ആണത്ത്വവും അങ്ങാടിയത്തിനു അടിയറവച്ചു......കോപ്പെലിലെ കോപ്പന്മാരായ ആണത്ത്വമുളള മുട്ടാടുകളുടെ അടുത്ത് മുട്ടുവാന്പോയപ്പോള് അങ്ങാടിയത്തും,അങ്ങാടിയത്തിന്റെ കളള ക്ലാവര്‍ KAPPA "യോ,കളള ക്ലാവേര്‍ കുരിശോ, കളള ക്ലാവരായ പുരോഹിതര്‍ എന്ന് പറഞ്ഞാല്‍ സാദാ പുരോഹിതരല്ല, അസ്സല് പുളവന്മാര്: ഫ്ലോറിഡ യിലെ സക്കെവൂസ്, , ഫാ. ജീന്‍സ്, ഫാ. വിനോദിനി, ഫാ. കറും കടുപ്പന് എന്നിങ്ങനേയുളളര് അടിയറവച്ചു.ഇതിനുശേഷം അങ്ങാടിയത്ത് പിതാവ് പേടിച്ച് കോപ്പെലിലെ കോപ്പന്മാരായ ആണത്ത്വമുളള മുട്ടാടുകളുടെ അടുത്ത് മുട്ടുവാന്പോയിട്ടില്ല.ഭീരുവായ അങ്ങാടിയത്ത് പിതാവ്.
സര്ക്കസ്കാരായ പുളിക്കനും,അസ്ഥാന ഗായഗനും ചേര്‍ന്ന് മൈക്കസെറ്റിന്റെ ചക്രം കളിച്ച് ജനങ്ങളെയും,സജിയച്ഛനേയും കബളിപിച്ച് Recordചെയ്ത്,വെട്ടിയും തിരുത്തിയും സതൃങ്ങള് എല്ലാം വെക്കാതെ ചിക്കാഗോയിലേക്കും.ചിക്കാഗോയില്‍ നിന്ന് അങ്ങാടിയത്ത് പിതാവ് നമ്മുടെ നാട്ടിലെ എല്ലാ മെത്രാന്മാരുടെ കൈയിലേക്ക് കൊടുക്കുകയും ചെയ്തു. [സിനഡ്] പകല്മാനൃമാരായി നടക്കുന്ന ഇവരാണൊ കോപ്പേല് പളളിയുടെ സൂക്ഷിപ്പുകാര്‍.
lEADERS ARE ALL PLAYING VEENA LIKE EMPEROR NERO DID IN ROME.
Our problem is our own people.So far I can say the kaduppan party was very successful in creating division and separatism among us.
We should work as a unit.I know one thing for sure.When we ask individually each one say they are for crucifix.But not willing to come out open.
Let us not fear any one.Let us fear only God.We need who are open and frank like Tom Varkey.
We don't need thorappan kaduppans in America.Let us live like human beings.I personally prefer to die rather than surrendering my belief and freedom before Njanjool like kaduppil.
Dear Bishop,
Can you not hear these cries?Don't discard these voices as bogus or rumor.When people are frustrated they speak out.It is so simple.
Don't be under the influence of domineering,corrupt,cunning,back biting,evil Chancellor.Take your own decision.
കോപ്പേല് പള്ളയിലെ തിരക് പിടിച്ചുള്ള ഈ പൊതു യോകം ഇപ്പോള്‍ കുടാന് ഉള്ള കാരണം ,മാറി വരുന്ന പുതിയ കയ്ക്കാരന്ക ടിഞ്ഞാണ്‍ ഇടാനാണോ
നെപിരിച്ചു വിടാന്‍ സഭാ അധികാരികള്‍ക് നിയമം ഉണ്ട് .പക്ഷേ സിനഡ് നിയമങ്ങള്‍ തെറ്റിച്ചു ക്ലാവര്‍ നേരല്ലാ വഴിയിലുടെ അടിചെല്പ്പിച്ചതിനു എതിരെ നടപടി എടുക്കാന്‍ സിറോ മലബാര്‍ സഭയില്‍ അധികാരികള്‍ക്ക് നിയമവും ഇല്ല കഴിവും ഇല്ല
Let us know what was the content of the phone conversation, from Fr. Sajy some body recorded? Please let everybody hear that if you know.
No body care about the content.We take it very serious because we have privacy here.
Post a Comment