Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 18, 2012

‘കാര്യം നിസ്സാരമല്ലാ’ - ടോം വര്‍ക്കി


(ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ‘കാര്യം നിസ്സാരമല്ലാ’ എന്ന ശിര്‍ഷകത്തില്‍ 
അല്മായാ ശബ്ദത്തില്‍ ഞാന്‍ എഴുതിയിരുന്ന ഒരു ലേഖനത്തില്‍ രണ്ടു 
പ്രഫസര്‍മാര്‍ ചേര്‍ന്ന് സൂത്രത്തില്‍ ഒരു തവളയെ ജീവനോടെ പുഴുങ്ങിയ 
ഒരു കഥ പറഞ്ഞിരുന്നു. അതിലെ തവളയെപ്പോലെ, സാവധാനം കാലുകള്‍
 നിര്‍ജ്ജിവമാക്കപ്പെട്ട തവളകളാണ് ക്ലാവര്‍ കുരിശു വാദികള്‍ എന്ന് പറഞ്ഞുകൊണ്ട് 
ശ്രി. ടോം വര്‍ക്കി ‘സിറോ മലബാര്‍ വോയിസില്‍ എഴുതിയ ലേഖനത്തിനു ലഭിച്ച 
അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുന്ന അദ്ദേഹത്തിന്റെ തന്നെ ഈ ലേഖനത്തില്‍ 
ചിന്താര്‍ഹാമായ കുറെ കാര്യങ്ങള്‍ ഉള്ളത് കൊണ്ട്, അല്‍മായ ശബ്ദം 
വായനക്കാര്‍ക്ക് വേണ്ടി അത് ചുരുക്കത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്നു. 
ശ്രി. ടോം വര്‍ക്കി കൊപ്പലില്‍ ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റങ്ങള്‍ ഇതിനോടകം 
ലോക ശ്രദ്ധ തന്നെ പിടിച്ചുപറ്റാന്‍ പര്യാപ്തമായിരുന്നു.
 – റോഷന്‍ ഫ്രാന്‍സിസ്) 

“ദൈവ വചനത്തില്‍ മായം ചേര്‍ത്തു കച്ചവടം ചെയ്യുന്ന അനേകരുണ്ട്. 
അവരെപ്പോലെയല്ല ഞങ്ങള്, മരിച്ചു, ദൈവ സന്നിധിയില്‍ വിശ്വസ്തരും 
ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ 
സംസാരിക്കുന്നു.” (2 കൊറി 2:17) ‘യേശുവിന്റെ ഏതെങ്കിലും വചനം 
ദേവാലയത്തില്‍ ക്രൂശിതരൂപം ഉണ്ടായിരിക്കണമെന്നുള്ള അര്‍ത്ഥത്തില്‍ 
കാണിച്ചുതരാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഇല്ല, നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ 
ചെയ്യുന്നത് ദൈവവചനത്തില്‍ മായം ചേര്‍ക്കലാണ്.’ 

ശ്രി മാത്തുക്കുട്ടിയുടെ  ഈ അഭിപ്രായം വളരെ പ്രാധാന്യത്തോടെ കാണേണ്ടതാണ്, 
അതുപോലെ ചിന്തിക്കുന്നവരും ഏറെ കാണാം. തിമോ.1:15-16 “വിശുദ്ധര്‍ക്ക് എല്ലാം 
വിശുദ്ധമാണ്, പക്ഷെ മലിനപ്പെട്ടവര്‍ക്ക് യാതൊന്നും വിശുദ്ധമായിരിക്കില്ല. 
വാസ്തവത്തില്‍ അവരുടെ മനസ്സും ശരിരവും മലിനമാണ്‌. ദൈവത്തെ 
അറിയുന്നവരെന്നു അവര്‍ പറയുന്നു, പക്ഷെ അവരുടെ പ്രവര്‍ത്തികള്‍ തന്നെ 
അതിനെ നിഷേധിക്കുന്നു. എന്തെങ്കിലും നല്ലത് ചെയ്യാന്‍ അവര്‍ക്കൊരിക്കലും കഴിയില്ല.”

ഈ വചനങ്ങളുടെ പശ്ചാത്തലത്തില്‍ ലത്തിന്‍ കത്തോലിക്കരെന്നും, 
സിറോ മലബാര്‍കാരെന്നും അറിയപ്പെടുന്ന ക്രൂശിതരൂപത്തെ അനുകൂലിക്കുകയും 
എതിര്‍ക്കുകയും ചെയ്യുന്ന രണ്ടു വിഭാഗക്കാരെ നമുക്കൊന്നവലോകനം ചെയ്യാം. 
രണ്ടിലും വി. കുര്‍ബാന ഒന്ന് തന്നെയാണ്, തിരുവോസ്തിക്കും ഒരേ അര്‍ത്ഥം തന്നെ. 
പ്രധാന വ്യത്യാസമെന്ന് പറഞ്ഞാല്‍ ഒരു വിഭാഗം  ക്രൂശിതരൂപത്തോട് 
പ്രതിബദ്ധതയുള്ളവരും, മറു വിഭാഗം മാര്‍ത്തോമ്മ കുരിശു അല്ലെങ്കില്‍ മാനിക്കെയന്‍
 കുരിശു വാദികളുമാണെന്നത് തന്നെ. ഫലം വളരെ ശ്രദ്ധേയമാണ്; 
ലത്തിന്‍ വിഭാഗത്തില്‍ ഐക്യമത്യമുണ്ട്, സമാധാനം ഉണ്ട്, അച്ചടക്കമുണ്ട്, 
പ്രവര്‍ത്തങ്ങളില്‍ അര്‍പ്പണ മനോഭാവവുമുണ്ട്; വിശ്വാസികള്‍ തമ്മിലും 
മേലധികാരികളുമായും നല്ല പരസ്പര ധാരണയുമുണ്ട്. മറുവശത്ത്‌, സിറോ 
മലബാര്‍ സഭ ആകമാനം രണ്ടു തട്ടിലാണ്. രൂക്ഷമായ യുദ്ധമാണ് 
കുരിശനുകൂലികളും അല്ലാത്തവരും തമ്മില്‍ ഉള്ളില്‍ നടക്കുന്നത്. വിശ്വാസിക
ളും ഭരണാധികാരികളും തമ്മിലുള്ള വിടവും സ്പഷ്ടമാണ്. പ്രശ്നങ്ങളുടെ ഈ 
കുറിപ്പടി പ്രായേണ നീണ്ടതാണ്. കുരിശല്ല പ്രധാന പ്രശ്നം, എന്ന് പറഞ്ഞു 
മാത്തുക്കുട്ടിയെപ്പോലുള്ളവര്‍ എന്നോട് വിയോജിച്ചേക്കാം. ഞാന്‍ പറയുന്നത് 
അത് തന്നെയാണ് പ്രശ്നമെന്ന് തന്നെയാണ്. ഏതാനും കാര്യങ്ങല്‍ക്കൂടി നമുക്കൊന്ന് 
പരിശോദിക്കാം. വിശ്വാസികളിലേക്ക് മാര്‍ത്തോമ്മാ കുരിശു ഇടിച്ചുകേറ്റാന്‍ 
പവ്വത്തില്‍ മെത്രാന്‍ ആരംഭിച്ചത്തിനു മുമ്പും പിമ്പും ഉള്ള കാലം നോക്കുക. 
അതിനു മുമ്പ്, വി.അല്‍ഫോന്‍സാമ്മ, ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്, 
തുടങ്ങി നിരവധി പുണ്യാത്മാക്കളെ പുറപ്പെടുവിച്ചിരുന്ന സഭയില്‍ ഇന്നുള്ള 
പ്രസസ്തര്‍ പേരെടുത്തിരിക്കുന്നത് ജിവകാരുണ്യ പ്രവര്‍ത്തങ്ങളുടെ പേരിലല്ല, 
പകരം,   സ്വസഹോദരന്റെ ഭൂമി തട്ടിയെടുക്കുക (കാഞ്ഞിരപ്പള്ളി ബിഷപ്), 
ഇറ്റലിയില്‍ വേശ്യാലയം നടത്തുക, കുരിശനുകൂലിയായ മെത്രാന് വിഞ്ഞില്‍ 
സല്ഫ്യുരിക് ആസിഡ് കലര്ത്തിക്കൊടുക്കുക (ബിഷപ്‌ തൂങ്കുഴി) തുടങ്ങിയ 
സംഭവങ്ങളുടെ പെരിലത്രേ.

താരതമ്യം ചെയ്യാന്‍ ഇനിയുമുണ്ട് ഏറെ. സിറോമലബാര്‍ സഭയിലെ തന്നെ, 
ഒരു വശത്ത്‌ മാനിക്കെയന്‍ കുരിശു പ്രചരിപ്പിക്കാന്‍ എല്ലാ ഹീന മാര്‍ഗ്ഗങ്ങളും 
ഉപയോഗിക്കുന്ന ചിക്കാഗോ രൂപതയും, മറുവശത്തു അതിലെ തന്നെ വേറൊരു 
രൂപതയും നമുക്കെടുക്കാം.  ചിക്കാഗോ രൂപതയിലെ ആരും സമ്മതിക്കുന്ന 
ഒരു കാര്യം, അവിടെ കൂടുതല്‍ യുദ്ധവും, അനൈക്യവും, ഒളിക്യാമറാകളുടെ വിന്യാസവും, 
അഴിമതി ആരോപണവും, വൈദികരെ  വഞ്ചിക്കലും, മാര്‍ത്തോമ്മാ കുരിശു 
ഒളിവില്‍ സ്ഥാപിക്കേണ്ടിവരലും, രാത്രിയില്‍ അള്‍ത്താര പണിയലും 
എല്ലാം ചിക്കാഗോയിലും, ഗാര്‍ലന്‍ടിലും, ടെക്സാസിലുമൊക്കെ നടക്കുന്നു. 

ഇനി മേല്‍പ്പറഞ്ഞ വചനവും ഈ സംഭവങ്ങള്മൊക്കെ ഒന്ന് ബന്ധിപ്പിച്ചു 
നോക്കുക. ദൈവത്തിന്റെ വചനം ഏഴു പ്രാവശ്യം ശുദ്ധികരിച്ച വെള്ളിയെക്കാളും 
സ്വര്‍ണ്ണത്തെക്കാളും ശുദ്ധമെന്നാണ് ബൈബിള്‍ പറയുന്നത്.... ഇതുപോലെ 
തത്തുല്യമായ അര്‍ത്ഥമുള്ള വചനങ്ങളും കൂടി കൂട്ടി വായിച്ചാല്‍ എന്തുകൊണ്ട് 
അതിനു നേരെ വിരുദ്ധമായ കാര്യങ്ങള്‍ സിറോ മലബാറില്‍ കാണുന്നുവെ
ന്ന് മനസ്സിലാകും. അങ്ങിനെ അശുദ്ധിയില്‍ ജിവിക്കുന്നവര്‍ അഴിമതിയിലും
 അനുസരണക്കേടിലും മുഴുകുന്നുവെങ്കില്‍ എന്തതിശയം?

ക്രൂശിതരൂപത്തെ  അള്‍ത്താരകളില്‍ നിന്ന് ഒരിഞ്ചു പോലും വലത്തോട്ടോ 
ഇടത്തോട്ടോ ഒരുകാരണവശാലും നിക്കം ചെയ്യരുത് എന്ന് കല്‍പ്പിക്കുന്ന 
മാര്‍പ്പാപ്പയുടെ വാക്കുകള്‍ അവര്‍ കേട്ട മട്ടെയില്ല. നമ്മുടെയിടയില്‍ വിശുദ്ധാത്മാക്കള്‍
 ജനിക്കാത്തതിന്റെ കാരണം ഇപ്പോള്‍ മനസ്സിലാക്കാമല്ലോ. മാര്‍ത്തോമ്മ 
കുരിശിന്റെ മക്കള്‍ കാലുകള്‍ ചത്തുമരവിച്ച വെറും തവളകള്‍ മാത്രമാണെന്ന്
 ഞാന്‍ പറഞ്ഞതും ഇതുകൊണ്ടാണ്. അങ്ങിനെയൊരു താരതമ്യം പലരും 
ഇഷ്ടപ്പെടുന്ന ഒന്നല്ലായെന്നും അറിയാം. മറ്റൊരര്‍ത്ഥത്തില്‍ മാര്‍ത്തോമ്മ
കുരിശു മക്കളെ ‘തോറ്റവര്‍’ എന്നെ ദൈവം വിളിക്കൂ. അവരുടെ അന്ത്യവും 
എങ്ങിനെയായിരുക്കുമെന്നു പ്രവചിക്കാവുന്നതെയുള്ളൂ. എന്നും സാത്താനോടൊപ്പം 
അവര്‍ അത്താഴത്തിനിരിക്കുന്നത് കാണാന്‍ എനിക്ക് താല്‍പ്പര്യമില്ല.  അവരെ 
സാത്താന്റെ കൈകളില്‍ നിന്നും മോചിപ്പിക്കുകയെന്നതാണ് ഞാന്‍ നടത്തുന്ന 
കുരിശു യുദ്ധത്തിന്റെ ആത്യന്തിക ലക്‌ഷ്യം. 

No comments: