Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, December 15, 2012

സേവ്യര്‍ ഖാന്‍ വട്ടായി, അവര്‍ വെന്തെരിഞ്ഞു ശുദ്ധരാകട്ടെ!

ജോര്‍ജു കുറ്റിക്കാട്ട് ,ജര്‍മ്മനി

ഭരണങ്ങാനത്ത് വി.അല്‍ഫോന്‍സാമ്മയുടെ കബറിടത്തിനു താഴെ വി.അല്‍ഫോന്‍സാമ്മ യെക്കാള്‍ വലിയവനായി രോഗശാന്തി അത്ഭുതങ്ങള്‍ പരസ്യമായിനടത്താന്‍ സേവ്യര്‍ ഖാന്‍ വട്ടായി പ്രത്യക്ഷപ്പെടാന്‍ ഒരുങ്ങുന്ന കാഴ്ച കണ്ടു ഞാന്‍ തലയില്‍ കയ്യും വച്ചു പകച്ചു നിന്നുപോയി എന്നതാണ് വാസ്തവം.
നാല്‍പ്പതു ലക്ഷം രൂപ മുടക്കി പണിത പന്തല്‍ പള്ളിയങ്കണത്തില്‍ തീര്‍ത്തിരിക്കുന്നതു കാണുമ്പോള്‍ നമ്മുടെ വിശ്വചിന്തയും ഈശ്വര ചിന്തയും നമ്മെ കുറെ നേരം വിട്ടുപോകും. ഞാന്‍ വി.അല്‍ഫോന്‍സാമ്മയുടെ കല്ലറക്കല്‍ ഒരു നിമിഷം ക്രുതജ്ഞനായി നിന്നശേഷം പുറത്തു വന്നു മൈതാനത്ത് നിന്നപ്പോള്‍, ഒരു മെത്രാനുള്‍പ്പടെ കുറെ വൈദികരും കൂടി നിന്ന് പന്തല്‍ പണികളെ വിലയിരുത്തുന്ന സംസാരമാണ് കേട്ടത്. അത്ഭുതങ്ങള്‍ നല്‍കി നമ്മെ ആശ്വസിപ്പിക്കുന്ന വി.അല്‍ഫോന്‍സാമ്മയെ വട്ടായിയുടെ പ്രേതം കടന്നാക്രമിക്കുമെന്നു തീര്‍ച്ചയാണ് എന്നായിരുന്നു എന്‍റെ അപ്പോഴുണ്ടായ ഭീകരമായ ഭയം. യേശുവിനേക്കാള്‍ വലിയവനാണോ വട്ടായി? കുറെ മാജിക്കുകള്‍ പ്രദര്‍ശിപ്പിച്ചു ലക്ഷങ്ങള്‍ കൊയ്യുന്ന സേവ്യര്‍ ഖാന്‍ വാട്ടായിക്ക് മെത്രാന്മാര്‍ വരെ പദ്ധതി വിജയിപ്പിച്ചു നടപ്പാക്കാന്‍ ശ്രമിക്കുന്നത് അവരും കോടികളുടെ ലക്‌ഷ്യം നോട്ടം ഇട്ടുകൊണ്ട്‌ തന്നെയാണ്.

അമേരിക്കയിലെ ചിക്കാഗോയിലെ മലയാളികള്‍ പായും തെറുത്തു കെട്ടിച്ചു കേരളത്തിലേക്ക് തള്ളിവിട്ട വട്ടായി ഇവിടെ അത്ഭുതങ്ങള്‍ ചെയ്യുന്ന സ്നാപകയോഹന്നാന്‍ ആയിട്ടാണ് പ്രത്യക്ഷപ്പെടാന്‍ മേക്കപ് ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ രംഗ പ്രവേശനത്തെ വിളിച്ചറിയിക്കുന്ന പരസ്യങ്ങള്‍ റോഡുകളില്‍ കൂറ്റന്‍ ആര്‍ച്ച് ബോര്‍ഡുകള്‍ നിര്‍മ്മിച്ച്‌ റോഡുകള്‍ പോലും മറച്ചിരിക്കുകയാണ് .റോഡു നിയമം പോലും പാലിക്കുന്നില്ല. ഇത്തരം പരസ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ തുക വേറെയും മുടക്കിയിരിക്കുന്നു. ! ഇതെല്ലാം ആരെ രക്ഷിക്കുവാന്‍ വേണ്ടി ?????
അവനവനില്‍ വളര്‍ന്നിരിക്കുന്ന ഈശ്വര ചിന്തയെയും വിശ്വാസത്തെയും മെത്രാന്മാരും വൈദികരും കൂടി ചേര്‍ന്ന് തകര്‍ക്കുകയാണ്. സ്വയംദൈവമായി പ്രഖ്യാപനം നടത്തുന്ന വാട്ടായിയുടെ മന :ശാസ്ത്രം മറ്റുള്ള പരമ ദരിദ്ര ഹൃദയരായ വിശ്വാസികളെ ചൂഷണം നടത്തുവാനുള്ള ഒരു ഭീകര സംരംഭം ആണ് ഭരണങ്ങാനത്ത് നടക്കുന്നത്. കേരളത്തിലെ സാമാന്യ ജനങ്ങളില്‍ കാണപ്പെടുന്ന കുറ്റകൃത്യങ്ങള്‍ പോലെതന്നെ വൈദികരുടെയും മെത്രാന്മാരുടെയും അതുപോലെ സന്യാസിനി സമൂഹത്തിലും നടക്കുന്നത് ഇവര്‍ തന്നെ മറച്ചുപിടിച്ചു തേച്ചു മായിച്ചു കളയുന്നത് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്? മോണിക്ക-തോമസ്‌ അറക്കല്‍ ദമ്പതികളുടെ മുഴുവന്‍ സ്വത്തും സ്വന്തം കൈപ്പിടിയിലൊതുക്കി ആ ദമ്പതികളെ തെരുവിലാക്കിയത് മാര്‍ മാത്യു അറക്കല്‍ ആണ്. വാഴൂരടുത്തുള്ള ആനിക്കാട്ടു പള്ളിയില്‍ ഭരണങ്ങാനത്തു നടത്തുന്നതുപോലെ അഭിഷേക അഗ്നി കത്തിച്ച വികാരി വാഴപ്പനാടി കന്യാസ്ത്രിമ0ത്തിലെ മദറിനു ഗര്‍ഭം സമ്മാനിച്ച്‌ അയാളുടെ അത്ഭുതം ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തി. 

എറണാകുളത്തെ അരമനയില്‍- കെ.സി.ബി.സി. യുടെ യൂത്ത് നേതാവായ ഉന്നതനായ ഫാ. ജൈസന്‍ കൊള്ളന്നൂര്‍ മനുഷ്യക്കടത്ത് നടത്തി അത്ഭുതം കാണിച്ചു. പോലീസിന്‍റെ പിടിയില്‍ പിടി കൊടുക്കാതെ മനുഷ്യക്കടത്തിന് കൂട്ട് കൂടിയിരുന്ന മെത്രാന്മാരും കുറെ വൈദികരും കൂടി ഒരു സ്ഥലം മാറ്റ ശിക്ഷ അദ്ദേഹത്തിനു പേരിനു കൊടുത്ത് കുറ്റം ഇല്ലെന്നാക്കി. ഈ കളി നടത്തിയതില്‍ അവിടെയുള്ള പ്രഗല്‍ഭ വൈദികരായ ഫാ.ആലത്തറ യ്ക്കും മറ്റു ഗൂഡ സംഘത്തിലെ ചിലര്‍ക്കും പങ്കുണ്ട്. അതുപോലെ അഭയക്കേസു ഒരു വശത്ത്‌ , മറ്റൊന്ന്, ഒരു കന്യാസ്ത്രിയെ വാട്ടര്‍ ടാങ്കില്‍ തട്ടിയത്, ഇങ്ങനെ സഭയ്ക്കുള്ളില്‍ വൈദികര്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തുന്ന കൊലപാതകം ,വ്യഭിചാരം ,വഞ്ചന, കോ ഴപ്പണം വാങ്ങി വിദേശത്തു കയറ്റി അയക്കുന്ന മനുഷ്യകടത്ത്, ഇടവകയിലെ വരുമാനത്തില്‍ ക്രമക്കേടുകള്‍ നടത്തല്‍, അല്മായരെ ഭീഷണിപ്പെടുത്തല്‍ ,പള്ളി ബോംബിട്ടു നശിപ്പിച്ച ഫാ.പുതുമനയെപ്പോലുള്ളവരുടെ ഭീകരക്രുത്യങ്ങള്‍, ഇവയെല്ലാം പകല്‍ പോലെ ഉള്ള നഗ്ന സത്യങ്ങള്‍ അല്ലെ? ഇങ്ങനെയുള്ള കുറ്റവാളികളെ വിളിച്ചുവരുത്തി ,വാട്ടായിയ്ക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ അവരെ നേരിട്ട് ഇരുത്തി അഭിഷേകാഗ്നി അവരുടെ തലയില്‍ വച്ചു കത്തിക്കുക. അവര്‍ വെന്തെരിഞ്ഞു ശുദ്ധരാകട്ടെ.!

9 comments:

Laity Voice said...

ഇതുപോലുള്ള പ്രഹസനങ്ങള്‍ അനുവദിച്ച് കൊടുക്കുക വഴി സഭാധികാരികള്‍ തന്നെ കത്തോലിക്കാ സഭയുടെ അടിത്തറ മാന്തുകയാണ്. കേരളത്തില്‍ തന്നെ ഏകദേശം നൂറോളം സൊ-കോള്ഡ് ധ്യാന കേന്ദ്രങ്ങള്‍ നിത്യേനയെന്നോണം വിശ്വാസികളെ കൂട്ടത്തോടെ അവരുടെ മാസ്മര വലയത്തിലാക്കുകയാണ്. കഴമ്പില്ലാത്ത അത്ഭുതങ്ങളും മറ്റ് അവിശ്വസനീയ കഥകളും പറഞ്ഞു ദുര്‍ബല മനസ്സരായ വിശ്വാസികളെ അവര്‍ വഴി തെറ്റിക്കുകയാണ്. സഭാധികാരികളുടെ ഒത്താശയോടെ വിശ്വാസികളെ ഭക്ത ലഹരിയില്‍ ആഴ്ത്തി അവരുടെ പോക്കറ്റടിക്കുക എന്നത് മാത്രമാണ് ഈ വിദ്വാന്മാരുടെ ഉദ്ദേശം. ഈ ചൂഷകരില്‍ നിന്നും ദൈവ ഗണത്തെ മോചിപ്പിക്കുക എന്നത് പ്രബുദ്ധരായ വിശാസികളുടെ പരമപ്രധാനമായ കടമയാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

Anonymous said...

ningal ningaude kuzhi thondunu.

Anonymous said...

ആട്ടും കാട്ടം ഇതാണ് കുറക കിഴങ്ങ് ഇതാണ് എന്ന് തിരിച്ചറിയാത്ത ബ്ലോഗേ നിന്നെ ഓര്‍ത്തു ഞാന്‍ സങ്കടപെടുന്നു.ഇതിലും ഭേദം പോയി ചോരക്കു ....

Anonymous said...

Fr. Vattayil and other charismatic preachers are charlatans, plain and simple. They are duping the faithful of their money with their fake miracles. What I cannot believe is the so-called educated people of Kerala are so stupid to fall for these swindlers.

Anonymous said...

It is extremely disappointing to see the craze of personality cult is taking its root in the UK as well, which brother Vattayil champions. The vulnerability of the Diaspora,resulting from the encounter between ones own traditional values and those of the local culture.An average UK Malayalee's fear of his children going 'astray' is being milked and is being converted into attendance at Second Saturday conventions. Attending such conventions are being preached and promoted as a virtue. Interesting enough, the 'Conversion of Europe'is chief among the agenda of those who flock to these places.Calls to submisssion of one's God given faculty of reason is so unashamedly blatant. As long as miracle mongering and personality cult goes on Self induced slavery goes on. MAY TRUTH PREVAIL

Anonymous said...

സഭാധികാരികളുടെ ഒത്താശയോടെ വിശ്വാസികളെ ഭക്ത ലഹരിയില്‍ ആഴ്ത്തി അവരുടെ പോക്കറ്റടിക്കുക എന്നത് മാത്രമാണ് ഈ വിദ്വാന്മാരുടെ ഉദ്ദേശം.

Anonymous said...

"ഗാ൪ലാഡ് പളളിയിലെ ആദൃത്തേ ധ്യാനം"

മെത്രാ൯ അങ്ങാടിയത്ത് ഗാ൪ലാഡിൽ അച്ഛനായി ഇരുന്ന കാലം അറിയാതേ ഒന്ന് ഓർത്തുപോയി.

പണിക്കലച്ഛന്‍റെ ധ്യാനം ആദൃമായി ഗാ൪ലാഡ് പളളിയിൽ (1994) കൊണ്ടുവരാ൯ ഇടവക ജെനം തീരുമാനിച്ചു. വികാരി ഫാ.അങ്ങാടിയത്ത് സമ്മതം മൂളുകയും ചെയ്തു. പെട്ടന്ന് ഫാ.അങ്ങാടിയത്ത് കാവാലം ബുദ്ധിപറഞ്ഞുകൊടുത്തു. ധ്യാനം നമ്മടെ പളളിയിൽ വന്നാൽ മാ൪തോമ കുരിശ് എന്ന ഓമന പേരുളള നമ്മുടെ കളള ക്ലാവർ കുരിശിനോടുളള ജെനവിശ്വാസം നഷ്ടപെടും. നമ്മുക്ക് കിട്ടുന്ന പണം നഷ്ടപെടുകയും ഈ ജെനം ക്രിസ്തുവിലേക്ക് തിരിച്ചുപോവുകയും ചെയും. അതുകൊണ്ട് പണിക്കലച്ഛന്‍റെ ധ്യാനം വന്നാൽ എങ്ങനെയെങ്കിലും മുടക്കിക്കണം. പണിക്കലച്ഛന്‍ ഗാ൪ലാഡ് പളളിയിലേക്ക് വന്നു. ഫാ.അങ്ങാടിയത്ത്, പണിക്കലച്ഛനേകൊണ്ട് ധ്യാനിപ്പിക്കാതേ പളളിയിൽ നിന്ന് പുറത്താക്കി. ഇടവക ജെനത്തിന്‍റെ മനസ്സിൽ വലിയ മുറിവുകൾ ഉണ്ടാക്കുകയും അവസാനം ജെനം ഫാ.അങ്ങാടിയത്തിനോട് രോഷകുലരായി. ഫാ.അങ്ങാടിയത്ത് അത് മനസിലാകുകയും ചെയ്തു. ഇത് മനസിലാക്കിയ ഫാ.അങ്ങാടിയത്ത് എന്ന ഇപ്പോഴത്തേ മെത്രാ൯ അങ്ങാടിയത്ത് ഒരു ഡീൽ വച്ചു. ഏത് അച്ഛന്മാർക്കും അമേരിക്കയിൽ ധ്യാനിപ്പിക്കാം. പക്ഷേ ഒരു കണ്ടീഷ൯, കിട്ടുന്നതിൽ മെത്രാ൯ അങ്ങാടിയത്ത് 75 ശതമാനവും ധ്യാനിപ്പിച്ച് കഷ്ടപെടുന്ന അച്ഛന്മാർക്ക് 15 ശതമാനവും ഭാക്കി 10 ശതമാനം പളളിചിലവിനും വേണ്ടി കരാർ ഒപ്പുവെച്ചു. ഇങ്ങനെയാണ് അമേരിക്കയിലെ സീറോ മലബാർ പളളികളിൽ ധ്യാനിപ്പിക്കുന്നത്.

Anonymous said...

Where is Fr. Naikamparambil nowadays? I think he is the one established either Potta or Muringoor Ashram.

Anonymous said...

"Where is Fr. Naikamparambil nowadays?"

Where is Mamukoya now? Where is Indran's now?

"There is a tide in the affairs of men........"
Julius Caesar Act 4, scene 3