![]() |
Ridiculously decorated Abhishekagni Claver Cross |
സിബി ചേമ്പുംതടത്തില്
ഈ അടുത്ത കാലം വരെ കരിസ്മാറ്റിക് കാരെ സംശയദൃഷ്ടിയോടെ മാത്രം വീക്ഷിച്ചിരുന്ന സീറോ മലബാര്‍ സഭയിലെ പല മെത്രാന്മാരും ഇപ്പോള്‍ അവരുടെ ഏറ്റവും വലിയ സപ്പോര്ട്ടുകാരും കയ്യടിക്കാരും ആയി മാറിയിരിക്കുകയാണ്. പണത്തിനും കല്‍ദായ വല്‍ക്കരണ പ്രചരണത്തിനുമായി കരിസ്മാറ്റിക് സുവിശേഷകരെ ബിഷപ്പുമാര്‍ ചൂഷണം ചെയ്യുകയാണ് എന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍. അജഗണത്തിന്റെ അവസാന തുട്ടുവരെ ഞെക്കിപ്പിഴി ഞ്ഞെടുക്കാനുള്ള നമ്മുടെ മെത്രാന്മാരുടെ തന്ത്രങ്ങളില്‍ അറിഞ്ഞോ അറിയാതെയോ ഫാ വട്ടായിയിലും അദ്ദേഹത്തിന്റെ സഹസുവിശേഷകരും വീണിരിക്കുന്നു എന്നതാണ് സത്യം.
ഇക്കാലമത്രയും ഫെസ്റ്റ്, ബൈബിള്‍ കണ്വെന്ഷന്, ആന്തരിക സൌഖ്യ ധ്യാനം, ദമ്പതീ ധ്യാനം, തുടങ്ങിയ എണ്ണമറ്റ പല ഓമനപ്പേരുകളിലും അറിയപ്പെട്ടിരുന്ന കരിസ്മാറ്റിക് ധ്യാനത്തെ അഭിഷേകാഗ്നി എന്ന പേരില്‍ മാമ്മോദീസാ മുക്കി ധ്യാന ലോകത്തിലെ ഒരു പ്രത്യേക പ്രതിഭാസമാക്കി മാറ്റിയിരിക്കുകയാണ് ഫാ വട്ടായിലും സംഘവും. കാഞ്ഞിരപ്പിള്ളി, പാലാ, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ അതിവേഗം ആളിപ്പടര്‍ന്നു കൊണ്ടിരിക്കുന്ന ഈ അഗ്നി ഇപ്പോള്‍ ജ്വലിച്ചു കൊണ്ടിരിക്കുന്നത് ഭരണാങ്ങാനത്താണ്. സാക്ഷാല്‍ യേശു ക്രിസ്തുവിനെ തോല്‍പ്പിക്കുന്ന അത്ഭുത പ്രവര്‍ത്തനങ്ങളും, ശാസ്ത്രലോകത്തെ അത്ഭുതപരതന്ത്രരാക്കുന്ന രോഗ ശാന്തികളും നടക്കുന്ന ഈ അഭിഷേകാഗ്നികുണ്ഡത്തിലേക്ക് ഈയാംപാറ്റകളെപ്പോലെ പായുകയാണ് ലക്ഷക്കണക്കിന് വിശ്വാസികളും റബര്‍ ഷീറ്റ് വിറ്റ് കിട്ടിയ അവരുടെ പണവും. സ്തോത്രക്കാഴ്ച വെറും നക്കാപ്പിച്ചയല്ല എന്ന് മണത്തറിഞ്ഞ നമ്മുടെ മെത്രാന്മാര് എത്ര നാള് എന്ന് കരുതിയാണ് ഇത് കണ്ടിട്ട് വെറുതെ കയ്യും കെട്ടി നോക്കി നില്ക്കുക! സിംഹവും പുലിയും വേട്ടയാടി കൊന്നിട്ട കാട്ടുമൃഗത്തിന്റെ ഇറച്ചി തിന്നാന്‍ പമ്മിപ്പമ്മി വരുന്ന ഹയീനകളെപ്പോലെ വട്ടായിലച്ചന്റെ എച്ചില് തിന്നുവാനും അദ്ദേഹത്തിന്റെ പിച്ച ച്ഛട്ടിയില് കയ്യിട്ടു വാരുവാനും നമ്മുടെ ബിഷപ്പുമാര്‍ എത്താന്‍ ഇത്രയും വൈകിയതില്‍ മാത്രമേ അത്ഭുതമുള്ളൂ.
കരിസ്മാറ്റിക് ധ്യാനങ്ങളുടെ ഒരു പ്രധാന ഭാഗമാണ് സ്തോത്രക്കാഴ്ച. ഏകദിന ധ്യാനം തുടങ്ങി ഒരാഴ്ച്ചമാരെ നീണ്ടു നില്ക്കുന്ന ഈ ധ്യാനങ്ങളില്‍ ഭക്തവിവശരായ വിശ്വാസികള്‍ സ്തോത്ര ക്കാഴ്ചയായി നല്‍കുന്നത് ലക്ഷങ്ങളാണ്. പണ്ടൊക്കെ ധ്യാന ടീമിന്റെ കീശയിലേക്ക് പോയിരുന്ന ഈ പണത്തില്‍ നിന്നും ഒരു തരം നോക്ക് കൂലിയാണ് ഇപ്പോള്‍ നമ്മുടെ ബിഷപ്പുമാര്‍ ഈടാക്കുന്നത്. ആകെ വരുമാനത്തിന്റെ ഒരു ഒരു നിശ്ചിത പങ്കു ഇടവകയും മെത്രാനുമായി പങ്കു വയ്ക്കാമെന്നുള്ള ഒരു ധാരണ ഇവര്‍ തമ്മില്‍ നിലവിലുണ്ട്. പകരം തങ്ങളുടെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും വചന പ്രഘോഷണ കൂടാരം ഭക്തജനങ്ങളെക്കൊണ്ട് നിറക്കുക എന്നതാണ് ബിഷപ്പുമാരുടെ ദൗത്യം.
ഈ കരിസ്മാറ്റിക് ബാധ കേരളത്തില്‍ മാത്രം ഒതുങ്ങിക്കൂടിയിട്ടുള്ള ഒന്നല്ല. അമേരിക്കയിലും യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലും അഭിഷേക ധ്യാനങ്ങളുടെ പേട്ടയാണ്. ചിക്കാഗോ രൂപതയില്‍ ഇത് ധനസമാഹരണത്തിനുള്ള ഒരു പ്രധാന മാര്ഗമായിത്തീര്ന്നിട്ടുണ്ട്.
ഇന്നത്തെ രൂപതാ മെത്രാന് മാര്‍ അങ്ങാടിയത്ത് ഗാര് ലാന്‍ഡ് പള്ളിയില്‍ വികാരിയായിരുന്ന കാലത്ത് അവിടെ പോട്ട ടീമിന്റെ ഒരു ധ്യാനം വയ്ക്കുവാന്‍ അദ്ദേഹം വിസമ്മതിച്ചു. അന്നവര്‍ക്ക് ധ്യാനവേദിയൊരുക്കിയതു അവിടുത്തെ പന്തക്കൊസ്ത് പള്ളിക്കാരാണ്. ആ അങ്ങാടിയത്ത് ഇന്ന് തന്റെ ഭരണ സാമ്രാജ്യമായ അമേരിക്കയും കാനഡയും കരിസ്മാറ്റിക് കാര്‍ക്ക് തുറന്നിട്ട് കൊടുത്തിരിക്കുകയാണ്. തൊട്ടതിനും പിടിച്ചതിനും ക്രിസ്മസിനും ഈസ്റ്ററിനും ധ്യാനത്തോട് ധ്യാനം തന്നെ അമേരിക്കയില്‍. ശാലോം ടീം അമേരിക്കയില്‍ സ്വന്തമായി ഒരു ആസ്ഥാനം തന്നെ സ്ഥാപിച്ചു എന്നത് കരിസ്മാറ്റിക് രോഗികളെ രോമാഞ്ചം കൊള്ളിക്കും എങ്കിലും അമേരിക്കന്‍ വിശ്വാസികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ശാലോം ഫെസ്റ്റിവല്‍ എന്ന പേരിലാണ് അവര്‍ അമേരിക്കയില്‍ കൈകൊട്ടിപ്പാട്ടും മുദ്രാവാക്യം വിളികളും ആട്ടും കൂത്തും നടത്തുന്നത്. ഇവരെ ക്കൂടാതെ ബ്രദരുമാര് എന്നറിയപ്പെടുന്ന സണ്ണി സ്റ്റീഫന്‍, മലയാറ്റൂരാന്, ചേരാനല്ലൂരാന് തുടങ്ങിയ ജീവികളും അവരുടെ ജീവിതത്തിന്റെ നല്ലൊരു പങ്കും അമേരിക്കയിലെ വഴി പിഴച്ച ഞങ്ങള്‍ക്ക് വേണ്ടി ഉണര്‍വ് പ്രസംഗം പ്രസംഗിച്ചും പാട്ട് പാടിയും ചിലവഴിക്കുന്നുണ്ട്. കിട്ടുന്നതിന്റെ സിംഹഭാഗവും അങ്ങാടിയത്തിന്റെ ആഴമേറിയ കീശയിലേക്ക് പോകും എങ്കിലും ഡോളറിനെ 55 കൊണ്ട് ഗുണിച്ചാല്‍ സംഗതി മെച്ചമാണ്. കിട്ടുന്നതിന്റെ പകുതി മെത്രാന്. ബാക്കി ധ്യാന ടീമിനും ഇടവകപ്പള്ളിക്കും 50/50 വീതം എന്നതാണ് അമേരിക്കയിലെ സെറ്റപ്പ് എന്ന് പറയപ്പെടുന്നു. ധ്യാനം, പ്രത്യേകിച്ചും ഫാ വട്ടായിലിന്റെ ധ്യാനം സംഘടിപ്പിക്കാന്‍ അച്ഛന്മാര് തമ്മില്‍ മത്സരമാണ്. പള്ളി വാങ്ങിയതിന്റെ കടം വീട്ടാന്‍ ഞെളിപിരി കൊള്ളുന്ന വികാരിമാര്‍ക്ക് ഈ വരുമാനം വലിയൊരു ഉപകാരമാണ്. അതുപോലെ തന്നെ രൂപതക്കും. സംഭാവന ചോദിച്ചു ബിഷപ് ആണ്ടില്‍ രണ്ടുമൂന്നു തവണ അപ്പീല്‍ അയക്കുന്നുണ്ട്. പോസ്റ്റേജ് സ്റ്റാമ്പ് നഷ്ടമാകും എന്നുള്ളതല്ലാതെ അതുകൊണ്ട് മറ്റു പ്രത്യേക ഗുണമൊന്നുമില്ല. ഈ സാഹചര്യത്തില്‍ ബൈബിളും കക്ഷത്തില്‍ വച്ചുകൊണ്ട് വരുന്ന ആര്‍ക്കും പള്ളി വാതില്‍ തുറന്നു കൊടുക്കുക എന്നതാണ് ബിഷപ്പിന്റെ നയം. യൂറോപ്പിലും അമേരിക്കയിലും ഒരേസമയം ഒന്നിലധികം ധ്യാന ടീമുകള്‍ റോന്തു ചുറ്റുന്നുണ്ട് എന്നതാണ് സത്യം.
അമേരിക്കയില്‍ നടക്കുന്ന ഉണര്‍വ് പ്രസംഗങ്ങളില്‍ നമ്മുടെ പാരമ്പര്യത്തെപ്പറ്റി ഊന്നിപ്പറ യുവാന്‍ അവര്‍ പ്രത്യേക ശ്രമം തന്നെ നടത്തുന്നുണ്ട്. എന്താണ് ഈ പാരമ്പര്യം എന്ന് തെളിച്ചു പറയുവാന്‍ അവര്‍ ധൈര്യപ്പെടുന്നില്ല. എന്നാല്‍ എന്താണ് അതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് എന്ന് കേള്‍ക്കുന്ന എല്ലാവര്ക്കും മനസ്സിലാകും. ധ്യാന വേദിയില്‍ നെറ്റിയില്‍ കുരിശു വരക്കാന്‍ പോലും ഒരു ക്രൂശിത രൂപം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷം ഗാര് ലാന്‍ഡ് പള്ളിയില്‍ വട്ടായില്‍ അച്ഛന്റെ ധ്യാനത്തിന്റെ സമാപന ദിവസം വിശ്വാസികളെ ആശീര്‍വദിക്കുവാന്‍ ഒരു ചെറിയ ക്രൂശിത രൂപം പോലും അദ്ദേഹത്തിന് കിട്ടിയില്ല. അവസാനം ഏതോ കല്‍ദായ മരങ്ങോടന് കൊടുത്ത ക്ലാവര്‍ കുരിശു വച്ച് അദ്ദേഹത്തിനു ജനങ്ങളെ ആശീര്വടിക്കേണ്ടി വന്നു. കഴിഞ്ഞ തിരുനാളിന് അവിടുത്തെ വികാരി ഫാ ജോജി ഭക്തജനങ്ങളെ ക്ലാവര്‍ കുരിശ് ചുംബിപ്പിചു ആത്മ നിര്‍വൃതിയടഞ്ഞു എന്നുകൂടി ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ. മുത്താന്‍ ചെന്ന ഭക്ത ജനങ്ങളുടെ വായിലേക്ക് ക്ലാവര്‍ കുരിശു വച്ചു നീട്ടിയപ്പോള്‍ അവര്‍ക്ക് മറ്റു ഗതിയൊന്നുമില്ലാതെ പോയി എന്നതാണ് സത്യം. പക്ഷെ ക്ലാവര്‍ കാര്‍ക്ക് അത് മതി.
അമേരിക്കയില്‍ രൂപതാ നേതൃത്വവും ധ്യാന ടീമുകളും തമ്മില്‍ കുഞ്ഞാടുകളെ എങ്ങനെ വെട്ടി പങ്കിടാം എന്നുള്ളതിനെപ്പറ്റി വ്യക്തമായ ഒരു ധാരണയുണ്ട്. ഈ ധാരണയനുസരിച്ച് പോകാന്‍ വിസമ്മതിക്കുന്ന ടീമുകള്‍ക്ക് അമേരിക്ക കാണുവാനോ, തന്റെ കീഴിലുള്ള പള്ളികളില്‍ കാലെടുത്തു കുത്തുവാണോ ഉള്ള അനുമതി മാര്‍ അങ്ങാടിയത്ത് കൊടുക്കുകയില്ല. കര്‍ത്താവിന്റെ പീഡാനുഭവ ത്തെയോ കുരിശു മരണത്തെയോ പറ്റി ഒരു വാക്ക് ഉരിയാടാന്‍ അങ്ങാടിയത്തിനെ പേടിച്ചു ആരും മുതിരുകയില്ല.
പാലാ കഞ്ഞിരപ്പിള്ളി ഭാഗങ്ങളില്‍ കാട്ടുതീ പോലെ കത്തിയാളുന്ന അഭിഷേകാഗ്നിയുടെ പിറകിലും പണം കൂടാതെ കല്‍ദായ പ്രൊപഗാന്റ എന്ന ഒരു ഗൂഡ അജണ്ട കൂടിയുണ്ട്. ധ്യാന വേദിയില്‍ സാധാരണ വലിയൊരു എമണ്ടന്‍ ക്ലാവര്‍ കുരിശാണ്. അതിനു ചുറ്റും കത്തിയെരിയുന്ന അഗ്നി അഭിഷേകത്തിന്റെയാണ് എന്നാണു സങ്കല്പം. മൈലാപ്പൂരില്‍ നിന്നും കണ്ടെത്തിയ ക്ലാവര്‍ കല്‍ക്കുരിശു പണ്ടൊക്കെ രക്തമാണ് ചിന്തിയിരുന്നത്. ഇപ്പോള്‍ എല്ലാ ഡിസംബര്‍ 18 നും അത് വല്ലാതെ വിയര്‍ക്കുകയാണ് എന്നാണു ഫെയിത്ത് ബ്ലോഗ് പറയുന്നത്. രക്തം വിയര്‍ക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ വെള്ളം വിയര്‍ക്കുന്നു എന്ന് പറയുന്നതാണല്ലോ ജനങ്ങളെ വിശ്വസിപ്പിക്കുവാന്‍ കൂടുതല്‍ എളുപ്പം. ഒരു കാലത്ത് ഈ ക്ലാവര്‍ കുരിശില്‍ നിന്നും അഭിഷേകം അഗ്നിയായി നിര്‍ഗളിച്ചു എന്ന് പറയാനും ഇവന്മാര് മടിക്കുകയില്ല.
16 comments:
"ഗാ൪ലാഡ് പളളിയിലെ ആദൃത്തേ ധ്യാനം"
മെത്രാ൯ അങ്ങാടിയത്ത് ഗാ൪ലാഡിൽ അച്ഛനായി ഇരുന്ന കാലം അറിയാതേ ഒന്ന് ഓർത്തുപോയി.
പണിക്കലച്ഛന്റെ ധ്യാനം ആദൃമായി ഗാ൪ലാഡ് പളളിയിൽ (1994) കൊണ്ടുവരാ൯ ഇടവക ജെനം തീരുമാനിച്ചു. വികാരി ഫാ.അങ്ങാടിയത്ത് സമ്മതം മൂളുകയും ചെയ്തു. പെട്ടന്ന് ഫാ.അങ്ങാടിയത്ത് കാവാലം ബുദ്ധിപറഞ്ഞുകൊടുത്തു. ധ്യാനം നമ്മടെ പളളിയിൽ വന്നാൽ മാ൪തോമ കുരിശ് എന്ന ഓമന പേരുളള നമ്മുടെ കളള ക്ലാവർ കുരിശിനോടുളള ജെനവിശ്വാസം നഷ്ടപെടും. നമ്മുക്ക് കിട്ടുന്ന പണം നഷ്ടപെടുകയും ഈ ജെനം ക്രിസ്തുവിലേക്ക് തിരിച്ചുപോവുകയും ചെയും. അതുകൊണ്ട് പണിക്കലച്ഛന്റെ ധ്യാനം വന്നാൽ എങ്ങനെയെങ്കിലും മുടക്കിക്കണം. പണിക്കലച്ഛന് ഗാ൪ലാഡ് പളളിയിലേക്ക് വന്നു. ഫാ.അങ്ങാടിയത്ത്, പണിക്കലച്ഛനേകൊണ്ട് ധ്യാനിപ്പിക്കാതേ പളളിയിൽ നിന്ന് പുറത്താക്കി. ഇടവക ജെനത്തിന്റെ മനസ്സിൽ വലിയ മുറിവുകൾ ഉണ്ടാക്കുകയും അവസാനം ജെനം ഫാ.അങ്ങാടിയത്തിനോട് രോഷകുലരായി. സീറോ മലബാർ പളളി, ഗാ൪ലാഡുകാർക്ക് സ്വന്തമുണ്ടായിട്ടും ഗാ൪ലാഡിലെ ജെനത്തിന് പോട്ട പണിക്കലച്ഛന്റെ ധ്യാനത്തിന് സ്ഥലം കിട്ടിയതോ ഒരു പന്തികൊസ്ത് പാസ്റ്ററുടെ ഹാൾ വെറുതെ കിട്ടി. സ്വന്തം പളളി കത്തോലിക്കർക്ക് ഉണ്ടായിട്ടുപോലും ഫാ.അങ്ങാടിയത്തിന്റെ ക്ലാവർ ഗുണ്ടായസം കാരണം ഗാ൪ലാഡിലെ ജെനത്തിന് പോട്ട പണിക്കലച്ഛന്റെ ധ്യാനത്തിന് സ്ഥലം കിട്ടിയതോ ഒരു പന്തികൊസ്ത് ഹാൾ! മെത്രാ൯ അങ്ങാടിയത്ത് എന്ത് യോഗതയുണ്ട് പന്തികൊസ്തുകാരെ കളിയാക്കാ൯? ക്രിസ്തുവില്ലാത്ത സഭ ആണോ കത്തോലിക്ക സഭ. മെത്രാ൯ അങ്ങാടിയത്ത് കത്തോലിക്കനല്ല. മെത്രാ൯ അങ്ങാടിയത്ത് കത്തോലിക്ക സഭയുടെ മറവിൽ നിന്നുകൊണ്ട് ചെകുത്താ൯ സഭ വളർത്തുകയെല്ലേ എന്ന് ചിക്കാഗോ രൂപതിലെ ജെനങ്ങൾക്ക് തോനാ൯ തുടങ്ങി. ഫാ.അങ്ങാടിയത്ത് അത് മനസിലാകുകയും ചെയ്തു. ഇത് മനസിലാക്കിയ ഫാ.അങ്ങാടിയത്ത് എന്ന ഇപ്പോഴത്തേ മെത്രാ൯ അങ്ങാടിയത്ത് ഒരു ഡീൽ വച്ചു. ഏത് അച്ഛന്മാർക്കും അമേരിക്കയിൽ ധ്യാനിപ്പിക്കാം. പക്ഷേ ഒരു കണ്ടീഷ൯, കിട്ടുന്നതിൽ മെത്രാ൯ അങ്ങാടിയത്ത് 75 ശതമാനവും ധ്യാനിപ്പിച്ച് കഷ്ടപെടുന്ന അച്ഛന്മാർക്ക് 15 ശതമാനവും ഭാക്കി 10 ശതമാനം പളളിചിലവിനും വേണ്ടി കരാർ ഒപ്പുവെച്ചു. ഇങ്ങനെയാണ് അമേരിക്കയിലെ സീറോ മലബാർ പളളികളിൽ ധ്യാനിപ്പിക്കുന്നത്.
കുർബാനക്ക് കോപ്പേൽ പളളിയിൽ എക്സ് ഫാ.സാശേരി വന്നപ്പോൾ, കരിശ് (ക്രൂസിഫിക്സ്) ബെലിപീഠത്തിലും ഭേമയിലും കണ്ട്പ്പോൾ, അൾത്താരയിൽ ഓടിനടന്ന് കുരികൾ ഇടുത്തുകൊണ്ടോടിയ പന്നിയെന്ന ചെകുത്താന്റ നാടകം ഇന്ന് കോപ്പേൽ പളളിയുടെ ഫളിൽ ഉണ്ടായിരിക്കും. ഹാളിലിരിക്കുന്ന വലിയ കുരിശ് നാടകത്തിന്റെ ഇടക്ക് കണ്ടാൽ, ഈ ചെകുത്താ൯ നാടകം നിർത്തി കുരിശ് ഇടുത്തുകൊണ്ട് ഓടുമോ പന്നി.
ബലിപീഠത്തിൽ കുരിശ് രൂപം കണ്ടതോടെ അല്ത്താരയിൽ ബെഗളിപിടിച്ച് ഓടിനടന്ന ശാത്താ൯റെ വബിച്ച നാടകം ഇന്ന് കോപ്പലിലെ സെ൯റ് അൽഫോ൯സ ഹാളിൽ നടത്തുന്നതാണ്.
കരിസ്മാറ്റിക് ധ്യാനവും സുവിശേഷവും കൂട്ടികൊഴച്ച് ജെനങ്ങളെ പബര വഢികളാക്കി ജെനങ്ങളുടെ പണം തട്ടിയെടുത്ത് ക്ലാവർ ക്രിഷി ചെയുന്നതല്ലേ ശെരി. ഇതിന് ഉദാഹരണമല്ലേ കാഞ്ഞരപിളളി അറക്ക൯ ബിഷപ്പും കൂട്ടരും കൂടി അറക്ക൯ ബിഷപ്പിന്റെ സഹോദരനേയും സഹോദരന്റ ഭാരൃയേയും പറ്റിച്ച് കൈക്കലാക്കിയ സ്ഥലത്ത് 'ആമേ൯ മരിയ' ധ്യാന കേന്ദ്രം പണിത് മറ്റ് ജെനങ്ങളേയും പറ്റിക്കാ൯ ഇരിക്കുന്ന കല്‍ദായ വാതികളായ ബിഷപ്പുമാരും അച്ഛന്മാരും അല്ലേ നിങ്ങൾ!
അഭിഷെകഗ്നി ക്ലവരില് നിന്ന് വരുന്നു എന്ന് കാണിക്കാന്‍ കല്‍ദായ തെണ്ടികള് എന്തുമാത്രം കളിക്കുന്നു?
കര്‍ത്താവെ നല്ലവനായ വട്ടയില്‍ അച്ഛനെ പോലും വെറുതെ വിടില്ല
What is the meaning of Beatitue? Hope some one will explain to clear my understanding.
While i was watching Arch Bishop's live Mass over internet i saw following title.
"Christmas Mass and Message of His Beatitude Major Archbishop George Cardinal Alencherry"
Is it correct or he is going to use Saint before his name soon?
"Christmas Mass and Message of His Beatitude Major Archbishop George Cardinal Alencherry".....
His brother Alencherry made blasphemy speech in USA
The statement of the cardinal was not in the interests of the people of India when two fishermen was killed by Italian marines in Indian waters.
Cardinal Alencherry is traitor and cheator.
Therefore He should be addressed His Cheatitude Major Archbishop George Cardinal Alencherry
it was good to see alencherry saying ernakulam style mass facing people with no claver cross in hand without bema.I loved it.I couldnt stop watching it.I hope angandy and his mafia will be sad to see their claver gunda thalavan without any claver....hahahahahahaha
Posted by സക്കറിയാസ് നെടുങ്കനാല്‍
സ്തോത്രക്കാഴ്ച
നല്ലനല്ല വാക്കുകള്‍ മെനഞ്ഞെടുത്ത് അത് സാധാരണ ഭാഷണത്തിന്റെ ഭാഗമാക്കാന്‍ കാരിസ്മാറ്റിക് കാര്‍ക്ക് നല്ല വശമാണ്. സ്തോത്രക്കാഴ്ച എന്ന വാക്കെടുക്കൂ. അത് ചുമ്മാ ഒരു നേര്ച്ചയല്ല, വണ്ടിയിലെ കിളികള്‍ കാണിക്കവഞ്ചിയില്‍ എറിയുന്ന തുട്ടല്ല, അര മണിക്കൂര്‍ കൊണ്ട് കുര്‍ബാനപ്പുസ്തകം ഒരാവര്‍ത്തി വായിക്കുന്നതിന് അച്ചന്റെ പോക്കറ്റില്‍ വീഴുന്ന വെറും അമ്പത് അല്ലെങ്കില്‍ നൂറുരൂപാ നോട്ടല്ല, മറിച്ച്, സാക്ഷാല്‍ ദൈവസ്തോത്രത്തിനായി എഴകളായ പാപികള്‍ മനംനൊന്തും മനസ്സറിഞ്ഞും കൊടുക്കുന്ന അല്പം ഈടുള്ള കറന്‍സിയാണ്. അന്നന്ന് കിട്ടുന്ന അഭിഷേകവും (ഇതെന്തു കുന്തമാണെന്ന് ചോദിക്കരുത്) ഉള്ളിലെരിയുന്ന അഗ്നിയും കൈവരാന്‍പോകുന്ന (എന്തേരെയെന്നു ആരറിയുന്നു!) അനുഗ്രഹങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഒരഞ്ഞൂറിന്റെ നോട്ടുപോലും നിസ്സാരമല്ലേ? ഇടത്തും വലത്തും ഇരിക്കുന്നവര്‍ അഞ്ഞൂറിടുമ്പോള് അത് കാണുന്നവന് ആയിരം ഇടും. ഒരു chain reaction. ഈ ഒറ്റ വാക്ക് ഉണ്ടാക്കിയെടുത്തതിന്റെ ഫലം കോടികളായി വട്ടായിയും കല്ലറങ്ങാട്ടും ചാക്കില്‍ കെട്ടി കൊണ്ടുപോകും. മനുഷ്യരെ വഞ്ചിക്കാന്‍ (പ്രബുദ്ധരാക്കാന്‍) ഒരൊറ്റ നല്ല വാക്കുമതി. ഇതിനാണ് വിശുദ്ധ വാഗ്സാമര്ഥ്യമെന്നു പറയുന്നത്. അഭിഷേകാഗ്നിതന്നെ വെറുമൊരു വാക്കല്ല, ആയിരം മെഗാവാട്ടിന്റെ ഒരു കാന്തമാണ്. കേള്‍ക്കുന്നവര്‍ കേള്‍ക്കുന്നവര്‍ നെട്ടോട്ടമാണ്, ഇതെന്തെന്ന് അനുഭവിച്ചറിയാന്‍. എത്ര ആയിരം മലയാളികളാണ്, ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ഈ അഗ്നിയുമായി വൈകീട്ട് വീട്ടില്‍ ചെല്ലുന്നതും സ്വന്തം മക്കളെ അന്യര്‍ക്കു കാഴ്ച്ചവച്ച്, നഷ്ടപ്പെട്ട സ്തോത്രക്കാഴ്ചപ്പണം തിരിച്ചു പിടിക്കാന്‍ വഴി തേടുന്നതും!
Posted by സക്കറിയാസ് നെടുങ്കനാല്‍
ക്രിസ്തുവിന്റെ ജനനശേഷം രണ്ടായിരം വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.
ദൌര്‍ഭാഗ്യവശാല്‍, ഇന്ന് സഭയിലും സമൂഹത്തിലും സാര്‍വ്വത്രികമായി ചര്‍ച്ചചെയ്യപ്പെടുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ കരിപുരണ്ട കഥകളാണ്.
ബോംബുകള്‍ക്ക് നേടാനാവാത്തത് ഒരു തരി സ്നേഹം കൊണ്ട് നേടാനാവും.
യേശു കാട്ടിത്തന്ന അപരന്റെ പാദങ്ങളും പാദുകങ്ങളും കഴുകി ചുംബിക്കാന്‍ പോന്ന ലാളിത്യവും എളിമയും,
മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം എരിഞ്ഞടങ്ങാന്‍ പോന്ന സ്നേഹവും
മനുഷ്യ ഹൃദയങ്ങളില്‍ വിണ്ടും സ്ഥാനം പിടിക്കുമ്പോഴേ ലോകമെ മ്പാടും രൂക്ഷമായികൊണ്ടിരിക്കുന്ന അസ്വസ്ഥതകള്‍ക്കും അന്ത്യമാവൂ.
അതുകൊണ്ടാണ് യേശുവാണ് ഒരേയൊരു മാര്‍ഗ്ഗമെന്ന് ആവര്‍ത്തിക്കുന്നത്.
ക്ലാവര്‍ കള്ളകുരിശിനെ അതിമനോഹരമായി അലങ്കരിച്ചു കല്ദായനാറികള്
എടുത്ത ഫാ . സേവിയര്ഹാന് വട്ടായിലച്ചന്റെ ഗ്രൂപ്പ് ഫോട്ടോയില്‍ നിന്നും
ഒരുകാര്യം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു . ക്ലാവര്‍ കുരിശെന്ന കള്ള
കുരിശല്ല നാം ഓരോരുത്തരും വണങ്ങേണ്ടതെന്നും വട്ടായില്‍ അച്ഛന് ഉയര്‍ത്തി
പിടിച്ചിരിക്കുന്ന വിശുദ്ധ കുരിശാണ് നമ്മള് വണങ്ങേണ്ടതെന്നു ആ ഗ്രൂപ്പ്ഫോട്ടോയില്‍
നിന്നും എല്ലാവരും മനസിലാക്കണം . ടോം വര്‍ക്കി കൊപ്പെളില്‍ ചെയ്തതും ഇതെല്ലേ .
പുറകില്‍ വലിയ ക്ലാവര്‍ കള്ളക്കുരിശു അലങ്കരിച്ചു വച്ചിട്ട് ഫോട്ടോ എടുത്തപ്പോള്‍
വട്ടായില്‍ അച്ഛന്റെ കയ്യിലിരുന്ന കുരിശുരൂപം എന്തുകൊണ്ട് ഈ കല്‍ദായ നാറികള്
പിടിച്ചു വാങ്ങി മാറ്റിയില്ല . എങ്കില്‍ ഈ നാറികള് വിവരം അറിഞ്ഞോണ്ടേനെ .
ഈ വരുന്ന ഡിസംബര്‍ 29 ന് കാഞ്ഞിരപ്പിള്ളിയില്‍ അറയ്ക്കല്‍ മെത്രാനെതിരെ
നാനാജാതി മതസ്ഥര്‍ മോനിക്ക ദമ്പതികളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന വമ്പിച്ച
പ്രകടനം കാഞ്ഞിരപ്പിള്ളി ടൌണില്‍ നിന്ന് ആരഭിച്ചു അരമനയില്‍ (മെത്രാസനമന്ദിരം )
അരമനയില്‍ ചേരുന്നു . നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും നാനാജാതി
മതസ്ഥരും ഒത്തുചേര്‍ന്നു നടത്തുന്ന ഈ പ്രകടനം മോനിക്കാ ദമ്പതികളുടെ തട്ടിയെടുത്ത
വീടും പുരയിടവും തിരികെ നല്‍കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് .
മോനിക്കാ ദമ്പതികള്‍ക്ക് നീതി ലഭിക്കാനും ഈ കശ്മലന്മാരുടെ അനീതിയും അക്രമവും
അവസാനിക്കുവാനും വേണ്ടി നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ചു പ്രാര്‍ഥിക്കാം .
ക്ലാവര്‍ ക്രോസ്! അതിന്റെ നാടന്‍ പേരാണ്: ചെണ്ടും നാരങ്ങയും വച്ച കുരിശ്. ആദ്യകാലത്തെതിര്ത്തിരുന്ന പല വേന്ദ്രന് കത്തനാര്‍മാരും ഒടുവില്‍ "സ്തോത്രക്കാഴ്ച" യുടെ തള്ളല്‍ കണ്ടപ്പോള്‍ മഞ്ഞളിച്ചു വീണതിനു ചരിത്രം സാക്ഷി! ഒടുവിലാനായിട്ടല്ലെങ്കിലും, ഇപ്പോള്‍ ദാ മാണി പുതിയിടം എന്ന മഹാനും എത്തി അഭിഷേകം വില്ക്കാന്! വട്ടാക്കുന്ന വട്ടനും, ഛെ, വട്ടായിലും ഒളിപ്പിക്കുന്ന ഓലിക്കലും പിന്നെ ഒട്ടനവധുഇ തമ്പ്രാന്മാരും കുരിശേല്‍ ചത്ത തച്ചന്റെ വാവും ചങ്ക്രാന്തിയും തോന്നിയ പോലെ വില്‍ക്കുന്നു, കാശ് പെട്ടിയില്‍ വീഴിക്കുന്നു. ചത്ത് പണിയെടുത് രണ്ടറ്റവും ക്രെഡിറ്റ് കാര്ഡിന്മേല് മുട്ടിക്കുന്ന പാവം നേഴ്സ് പെണ്ണുങ്ങളുടെ ഡയറക്റ്റ് ഡെബിറ്റ് വാങ്ങിക്കൊഴുക്കുന്നു. പൌരോഹിത്യം കച്ചവടമാക്കിയ കുറെ എമ്പോക്കികള്. എമ്മെല്ലെയും എംപിയും മന്ത്രിയും ആകാന്‍ കാശിറക്കിക്കളിക്കുന്ന പോലെ. അച്ചന് പട്ടം മുതലും പലിശയുംപിന്നീട് വാരാന്‍ വിലയ്ക്കെടുക്കുന്ന, ഒളിസേവ ബോണസ് വാങ്ങുവാന്‍ തയ്യാറെടുത്തിറങ്ങുന്ന കുറെ "__" മക്കള്‍. അവരാണീ സമൂഹത്തിന്റെ ശാപം. ആരെങ്കിലും മറുത്തു പറഞ്ഞാല്‍, ഒലത്തും. പോടാ... പോയി മഹറോന്‍ ചൊല്ല്! നിന്റെയൊക്കെ അവസാനം കര്‍ത്താവ് തന്നെ തരും.
ക്ലാവര്‍ ക്രോസ്! അതിന്റെ നാടന്‍ പേരാണ്: ചെണ്ടും നാരങ്ങയും വച്ച കുരിശ്. ആദ്യകാലത്തെതിര്ത്തിരുന്ന പല വേന്ദ്രന് കത്തനാര്‍മാരും ഒടുവില്‍ "സ്തോത്രക്കാഴ്ച" യുടെ തള്ളല്‍ കണ്ടപ്പോള്‍ മഞ്ഞളിച്ചു വീണതിനു ചരിത്രം സാക്ഷി! ഒടുവിലാനായിട്ടല്ലെങ്കിലും, ഇപ്പോള്‍ ദാ മാണി പുതിയിടം എന്ന മഹാനും എത്തി അഭിഷേകം വില്ക്കാന്! വട്ടാക്കുന്ന വട്ടനും, ഛെ, വട്ടായിലും ഒളിപ്പിക്കുന്ന ഓലിക്കലും പിന്നെ ഒട്ടനവധുഇ തമ്പ്രാന്മാരും കുരിശേല്‍ ചത്ത തച്ചന്റെ വാവും ചങ്ക്രാന്തിയും തോന്നിയ പോലെ വില്‍ക്കുന്നു, കാശ് പെട്ടിയില്‍ വീഴിക്കുന്നു. ചത്ത് പണിയെടുത് രണ്ടറ്റവും ക്രെഡിറ്റ് കാര്ഡിന്മേല് മുട്ടിക്കുന്ന പാവം നേഴ്സ് പെണ്ണുങ്ങളുടെ ഡയറക്റ്റ് ഡെബിറ്റ് വാങ്ങിക്കൊഴുക്കുന്നു. പൌരോഹിത്യം കച്ചവടമാക്കിയ കുറെ എമ്പോക്കികള്. എമ്മെല്ലെയും എംപിയും മന്ത്രിയും ആകാന്‍ കാശിറക്കിക്കളിക്കുന്ന പോലെ. അച്ചന് പട്ടം മുതലും പലിശയുംപിന്നീട് വാരാന്‍ വിലയ്ക്കെടുക്കുന്ന, ഒളിസേവ ബോണസ് വാങ്ങുവാന്‍ തയ്യാറെടുത്തിറങ്ങുന്ന കുറെ "__" മക്കള്‍. അവരാണീ സമൂഹത്തിന്റെ ശാപം. ആരെങ്കിലും മറുത്തു പറഞ്ഞാല്‍, ഒലത്തും. പോടാ... പോയി മഹറോന്‍ ചൊല്ല്! നിന്റെയൊക്കെ അവസാനം കര്‍ത്താവ് തന്നെ തരും.
I am a Chicago Parishner,
The pegan Mar-thoma cross is the modern time GOLDEN CALF of the Syro-malabar.
Exodus Chapter 32:1 “When the people saw that Moses was so long in coming down from the mountain, they gathered around Aaron and said, "Come, make us gods who will go before us. As for this fellow Moses who brought us up out of Egypt, we don't know what has happened to him."
Exodus Chapter 32:7-10: And the LORD said to Moses, “Go down, for your people, whom you brought up out of the land of Egypt, have corrupted themselves. They have turned aside quickly out of the way that I commanded them. They have made for themselves a golden calf and have worshiped it and sacrificed to it and said, ‘These are your gods, O Israel, who brought you up out of the land of Egypt!’” And the LORD said to Moses, “I have seen this people, and behold, it is a stiff-necked people. 1 Now therefore let me alone, that my wrath may burn hot against them and I may consume them, in order that I may make a great nation of you.”
The laity /priests/ Bishops who cannot experience and witness the Jesus Christ as their personal savior and lord might buffoon around pagan ideology. The mar-thoma cross is the symbol of faith drain and it is a SATANIC icon, that need to be thrown out of the holy altar. Instead exploring and accepting the theology of Jesus suffering on the cross, some treacherous bishop are behind graveyard cross and looking for blood stain. The people who support the mar-thoma cross never accept the kingship of Jesus Christ. It is really sorry to say the syro-malabar catholic diocese in the USA destroyed our communities and our centuries old catholic faith tradition.
What is the family history Bishop Angadiath’s? Can you publish it?
It is widely known among the community that Mar-Angadiath is a supporter of abortion.
St Thomas Never Comes to India..our forfathers are Kanayithoma and St Francis Xavier..so Marthoma Cross is a Fake Story
stop ur blody comments... just visit vattayil once... the activities he does... methodology he follows...
then chrismatiam has its roots from bible only...
hope u r a person who has a bad impression from a preist....
so only ur comenting in dis way....
Post a Comment