Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 10, 2012

ഡേവിഡ്‌ മാത്തുകുട്ടിക്ക് ഒരു മറുപടി. 
*******************
ഡേവിഡ്‌ മാത്തുകുട്ടിയുടെ അഭിപ്രായം വായിച്ചു. അതിനു ഒരു കൊപ്പേല്‍ ഇടവക്കാരന്, മറുപടി എഴുതുവാന്‍ ഇപ്പോളാണ് സമയം കിട്ടിയത്. പൊതുവേ നല്ല കാര്യങ്ങള്‍ എഴുതിയിരിക്കുന്നു. പല കാര്യങ്ങളിലും എനിക്ക് അദേഹതോട് യോജിപ്പുണ്ട്. സഭയുടെ വളര്‍ച്ചയുടെ മാനദെണ്ണം എന്നാ ഐഡിയ നല്ലതായി അവതരിപ്പിച്ചിരിക്കുന്നു. എന്നാല്‍ അതിനുശേഷം അദേഹം എഴുതി വച്ചിരിക്കുന്ന ചില വിശേഷങ്ങളോട് വളരെ അധികം വിയോജിപ്പുണ്ട്. "പാരമ്പര്യ തിമിരം" എന്ന വിശേഷണം വളരെ അധികം വിമര്‍ശനം അര്‍ഹിക്കുന്നു. പാരമ്പര്യമെന്നത് ഒരു സമൂഹത്തിന്റെ സമ്പത്താണ്‌. അത് തല മുറകളായി പകര്‍ന്നു കൊടുക്കേണ്ട ഒന്നാണ്. നമ്മുടെ സഭയുടെ പാരമ്പര്യമെന്നത് പള്ളിയുടെ ഘടന, പ്രാര്‍ത്ഥന സമ്പ്രദായങ്ങള്‍, മാത്രമല്ല 
ക്രിസ്തതുവിലുള്ള വിശ്വാസം, സംസ്കാരം, ഭാഷ, മൂല്യങ്ങള്‍, ഇവയുടെ ഒക്കെ ഒരു ആകത്തുക ആണ്. ആദ്യ കാലങ്ങളില്‍ അമേരിക്കയില് വന്നവര്‍ക്ക് പാരമ്പര്യങ്ങള്‍ അവരുടെ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ ഉള്ള മീഡിയം ഇല്ലായിരുന്നു. അതിന്റെ ഭവിഷത്തുകള്‍ തലമുറകളില്‍ കാണുന്നു മുണ്ട്. പാരമ്പര്യങ്ങളുടെ സമ്പതുള്ളവന് മാത്രമേ അത് കാത്തു സൂക്ഷികേണ്ട കാര്യമുള്ളൂ. ആത്മാഭിമാന മുള്ളവന് മാത്രമേ അതിനു കഴിയു. ഇതാണ് തിരുവനന്തപുരത്തിന് സായിപ്പ് ഇട്ട പേര് മാറ്റിയതിന്റെ കാര്യം. ക്നാനായ സഹോദരങ്ങള്‍ അവരുടെ rich traditions കാത്തു സൂക്ഷിക്കുന്നതും ഇത് കൊണ്ട് തന്നെ. അത് കൊണ്ട് പാരമ്പര്യമെന്നത് തിമിരമല്ല , അത് ഒരു രോഗവുമല്ല. നമ്മുടെ സഭയിലെ ചില പിതാക്കന്മാരു പാരമ്പര്യങ്ങള്‍ കാത്തു സൂക്ഷിക്കുവാന്‍ ശ്രമിക്കുന്നതില്‍ യാതൊരു തെറ്റും ഇല്ല. 

ഇനി " ലത്തീന്‍ അലര്‍ജി" എന്ന പ്രയോഗത്തെകുറിച്ച് പറയട്ടെ. അങ്ങനെ ഒന്ന് ഇല്ല. സിറോ മലബാര്‍ synod ന്റെ തീരുമാനമനുസരിച്ചുള്ള കുര്‍ബാനയുടെ 50/50 formula പരിഗണിക്കു. ലത്തീന്‍ റീത്തില് നിന്നും സിറോ മലബാറില് കൊണ്ട് വന്ന ചില നല്ല മാര്‍ഗങ്ങളാണ് അവിടെ കാണുന്നത്. എന്നാല്‍ ഈ 50/50 formula വിട്ടു 100 ശതമാനം ലത്തീന്‍ രീതിയില് ആക്കുമ്പോള്‍ നമ്മള്‍ പാരമ്പര്യം കളഞ്ഞുകുളിക്കുക ആണ് ചെയ്യുന്നത്. സിറോ മലബാറില് ഭക്തി നിര്ഭരമായ കുര്‍ബാന ഉള്ളപോള്‍ അതിന്റെ ആവശ്യം ഇല്ലല്ലോ. 

ബാവ എന്ന പദ പ്രയോഗത്തിനു പിതാവ് എന്ന് മാത്രമേ അര്‍ത്ഥമുള്ളു. ബാവാക്കും പുത്രനും പരിശുദ്ധ രൂഹായ്‌ക്കും സ്തുതി ഉണ്ടാകട്ടെ എന്ന ഗാനം കേട്ടിട്ടുണ്ടാകുമല്ലോ.

വോയിസ്‌ ബ്ലോഗില്‍ നിന്നും നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. കുറെ പേര് crucifix നു വേണ്ടിയും കുറെ പേര് മാര്‍ത്തോമ കുരിസ്സിനു വേണ്ടിയും നില കൊള്ളുന്നു. കൊപ്പെളില് ക്രുകിഫിക്ഷ് വച്ചു. Very good. അതിന്റെ ശേഷം മാര്‍ത്തോമ കുരിസ്സു വയ്കാന്‍ പാടില്ല എന്ന വാശി പിടുത്തം ആണല്ലോ കാണുന്നത്. അത് കണ്ടിട്ട് മാത്തുകുട്ടിക്ക് ദുഃഖം തോന്നുന്നുണ്ടോ?

മാര്‍ത്തോമ കുരിസ്സിനെ വത്തിക്കാന്‍ വിലക്കിയിട്ടില്ലല്ലോ. പിന്നെ നമ്മള്‍ എന്തിനു വിമര്‍ശിക്കുന്നു. മാര്‍ ജേക്കബ്‌ അങ്ങടിയത് പിതാവിനെ വെറുതെ വിടൂ. അദേഹത്തെ കുറിച്ചും വൈദികരെ കുറിച്ചും കൊപ്പെല്‍ പള്ളിയിലെ വിശുദ്ധരായ വിശ്വാസി കളെ കുറിച്ചും വോയിസ്‌ ബ്ലോഗില് വരുന്ന പോസ്റ്റുകള്, അത് വായിക്കുന്ന മാത്തുകുട്ടിക്ക് ഭൂഷണമാണോ.


മാത്തുകുട്ടിയുടെ മറുപടി പ്രതീക്ഷിക്കുന്നു. 

No comments: