Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, December 10, 2012

പത്താഴത്തിലൊളിച്ചിരിക്കുന്ന വലിയ തിരുമെനി


( മി. ജോസഫ്‌ മാത്യു അല്‍മായ ശബ്ദത്തില്‍ പ്രസിദ്ധീകരിച്ചത്)

കുറ്റബോധം ഉള്ളില് തട്ടിയതുകൊണ്ടാണ് കര്‍ദ്ദിനാളദ്ദേഹം
ഇന്ന്പൊതുജനങ്ങളെ കാണുവാന്‍ മടിക്കുന്നത്. 
ഇറ്റലിയില്‍ രാജ്യത്തെഒറ്റു കൊടുത്ത ദിനംമുതലാണ്
 ഇദ്ദേഹത്തിന്റെ രാജകുമാരനായ ജൈത്രയാത്ര 
ആരംഭിക്കുന്നത്. അതിനുശേഷം സ്വന്തം രാജ്യത്ത്
വസിച്ച ദിനങ്ങളും ചുരുക്കം. കേരളത്തില്‍ തലയില്‍ 
മുണ്ടുമിട്ടു നടക്കുന്ന അനേകം പുരോഹിതരും ഒരു
 കാരണമാണ്. സമൂഹത്തിനുതന്നെ അപമാനമായ 
ഭൂമി തട്ടിപ്പുകാരന്‍ 
മെത്രാന്‍വരെ സഭയില്‍ ഉണ്ട്. തത്വചിന്തകള്‍ മുഴുവന്‍ കാറ്റില്‍ പറത്തി 
തലോരില്‍കൊവേന്തക്കാരുടെ പള്ളിതട്ടിയെടുത്ത തസ്ക്കരവീരന്‍ 
തൃശ്ശൂര്‍മേത്രാനുംകര്‍ദ്ദിനാളിന്റെ അരമനയില്‍ ഉപദേശകനായി കാണാം.
 വേഷവും കെട്ടി നടക്കുന്ന ഈ ചേട്ടന്മാര്‍ യൂറോപ്പിലെയോ അമേരിക്കയിലേയോ
 മെത്രാന്മാരെ കണ്ടു പഠിക്കട്ടെ. ഒരു സാധാരണക്കാരന്‍ കത്ത് അയച്ചാല്‍ ഉടന്‍ 
അരമനയിലെ സെക്രട്ടറി മറുപടി അയക്കും. മറുനാടുകളില്‍ ഒരു ബിഷപ്പിനെയോ 
കര്‍ദ്ദിനാളിനെയോ കാണുവാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. 'കേരള നവീകരണ' പ്രവര്‍ത്തകര്‍ 
കാണുവാന്‍ ചെന്നപ്പോള്‍ ഒളിച്ചിരിക്കുന്ന  കര്‍ദ്ദിനാളിന്റെ  വിലകുറഞ്ഞ പദവിയെ 
ജനം മാനിക്കുകയും ചെയ്യണം. തുട്ടു കിട്ടുന്ന സ്ഥലത്തു സദാ ഓടി നടക്കുന്ന
 പിതാവിനോടോ പത്രോസിന്റെ കുടിലും ആദിമസഭയിലെ ജനാധിപത്യവും 
പ്രസംഗിക്കുന്നത്? ചുറ്റുമുള്ള വിരുതപുരോഹിതര്‍ അദ്ദേഹത്തെ അരമനക്കുള്ളില്‍
 വിഷം നിറക്കുന്നുണ്ടായിരിക്കും.

കേരളത്തില്‍ തനതായ സംസ്ക്കാരത്തിനായി മുറവിളി കൂട്ടുമ്പോള്‍ മറു നാടുകളില്‍
 കല്‍ദായകുരിശു നാട്ടി ഇടവക ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ഇന്നിവരുടെ തൊഴില്‍. 
അടിയുണ്ടാക്കി ജനം പിരിഞ്ഞാല്‍ സ്വത്തുക്കള്‍ പരിപൂര്‍ണ്ണമായും ഇവരുടെ 
നിയന്ത്രണത്തിലാകും.

ചര്‍ച്ച് ആക്റ്റ് ഇന്നും ഒരു സ്വപ്നമാണ്. ഇവരുടെ കൂട്ടു ചെങ്ങാതികളായ രാഷ്ട്രീയ
 പിണയാളുകള്‍ ഉള്ളടത്തോളം ചര്ച്ച് ആക്റ്റ് വെറും സ്വപ്നം ആയിരിക്കും. 
ചെക്കൊശ്ലോവോക്കിയായിലെപ്പോലെ പണ്ടുണ്ടായിരുന്ന ഏകാധിപത്യം വന്നാലേ 
ഇവരെ തകര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ.ഒരു സുപ്രഭാതത്തില്‍ പള്ളികള്‍ 
പിടിച്ചെടുത്തു പൂര്‍ണ്ണമായ അധികാരം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. അങ്ങനെ
 സംഭവിച്ചാല്‍ പള്ളിപ്രമാണികള്‍ക്കു അടക്കം വന്നുകൊള്ളും. അന്ന് നവീകരണക്കാരുടെ
 സഹായം തേടി ഓടിയെത്തിക്കൊള്ളും.

ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കാത്ത  ശക്തരാണ് പുരോഹിത അധികാരവര്‍ഗം.
 പള്ളികള്‍ ഇടിച്ചു നിരത്തിയും , വിദേശ പണം സമാഹരിച്ചും ബ്ലേഡില്‍ ഇട്ടും 
ഷോപ്പിംഗ്‌ കോമ്പ്ലെക്സ് പണിതും സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും നെഴ്സസിനും 
നക്കാപിച്ച കൊടുത്തും, മോണിക്കയെപ്പോലെയുള്ള സ്ത്രീകളുടെ വസ്തുക്കള്‍ 
തട്ടിയെടുത്തും ബുര്ഷാ മോഡല്‍ ഹോസ്പിറ്റല്‍ നടത്തിയും പോവുന്ന ഈ മാഫി
യ പ്രസ്ഥാനം നിയന്ത്രിക്കുന്നതിനു ചര്ച്ച് ആക്റ്റ് എന്നും പാഴായ ഒരു മനോരാജ്യം
 കണക്കുകൂട്ടുന്നതിനു തുല്ല്യവുമാണ്.

ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ എന്ന പദവി തികച്ചു പരാജയമെന്നു കാണാം.
കേരളത്തിലെ അപമാനഭാരം സഹിക്കുവാന്‍ സാധിക്കാത്തതുകൊണ്ട് എന്നും അദ്ദേഹം 
വിദേശയാത്രയിലും ആയിരിക്കും. അരമനയില്‍ മുഖം കാണിക്കുവാന്‍ ആരെങ്കിലും 
എത്തിയാല്‍ തന്നെയും നിര്ഗുണനായ അദ്ദേഹം പത്തായത്തിലും ഒളിഞ്ഞു കിടക്കും. 
ഒരു കര്‍ദ്ദിനാള്‍ എന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു പോവുന്ന 
ദയനീയ വാര്‍ത്തകളാണ്  നാം അദ്ദേഹത്തെപ്പറ്റി എന്നും വായിക്കുന്നത്.

വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ഇത്രയും അറിവും വിദ്യാഭ്യാസവും ഉള്ള
ഒരു പുരോഹിതന്‍ ഇന്ന് കേരള സഭയില്‍ ഇല്ല. ചുറ്റുമുള്ളവര്‍ പണം തട്ടിയെടുത്തു 
പോക്കറ്റില്‍ ഇടുവാന്‍ വിരുതരായ പൊട്ട പുരോഹിതരാണെങ്കില്‍ അദ്ദേഹത്തിനു 
എന്ത് ചെയ്യുവാന്‍ സാധിക്കും. കര്‍ദ്ദിനാളാകുവാന്‍ കുപ്പായം തയിപ്പിച്ചിട്ടും 
സാധിക്കാതെപോയ ചങ്ങനാശേരിയിലെ മുന്‍താപ്പാന മെത്രാപോലീത്താ 
എങ്ങനെയും കര്‍ദ്ദിനാളിനെ തകര്‍ക്കണമെന്നു കരുതി ‍ ക്ലാവര്‍കുന്തം അദ്ദേഹത്തിന്‍റെ
തലക്കുമീതെ പിടിച്ചുകൊണ്ടും നില്‍പ്പുണ്ട്.

സീറോ മലബാര്‍രൂപതയിലെ ഓരോ രൂപതയിലെയും മെത്രാനെ പഠിക്കുകയാണെങ്കില്‍ 
മനുഷ്യത്വം ഉള്ള ഒരാളെപ്പോലും കാണുവാന്‍ സാധിക്കുകയില്ല. ഇവരുടെ തീരമാനങ്ങള്‍ക്കു
പരിയായി കര്‍ദ്ദിനാളിനു  ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ല. കള്ളന്മാരും കൊള്ളക്കാരും 
നിറഞ്ഞിരിക്കുന്ന ഒരു സഭ ആഗോള സഭയ്ക്ക് നാണക്കേടായതുകൊണ്ട് എപ്പിസ്കോപ്പല്‍ 
എന്നൊക്കെ പേരിനോട് ചേര്‍ത്ത് സ്വയം ഭരണത്തിലേക്ക് ഇവരെ പറഞ്ഞു വിട്ടതാണ്.

ഇവര്‍ക്ക് വേണ്ടത് സമ്പന്ന രാജ്യങ്ങളെ മാര്‍ത്തോമ്മാ സഭകളാക്കണം. വത്തിക്കാന്റെ 
ഭരണത്തില്‍നിന്നും വിടുതല്‍ നേടിയാല്‍ ഈര്‍ക്കിലി സഭയായ ഇവരുടെ
പേഗന്‍വേഷങ്ങള്‍ വെറും  പരിഹാസമായിത്തീരും. ഓര്‍ത്തോഡോക്സ് സഭകള്‍ 
സ്വീകരിക്കുവാന്‍ തയാറായി നില്‍പ്പുണ്ട്.അങ്ങനെയെങ്കില്‍ കുറ്റി പറിക്കുവാന്‍ 
തയ്യാറായി നില്‍ക്കുന്ന കുപ്പായ ബഹുമാനിതര്‍ക്ക് ‌ പെണ്ണും കെട്ടാം. പണ്ട് മാര്‍ 
ഇവാനിയോസ് കത്തോലിക്കരിലേക്ക് വന്നതുപോലെ ഇവരില്‍ കുറെയെണ്ണം
 അങ്ങോട്ടേക്ക് തിരിഞ്ഞു പോയിരുന്നുവെങ്കില്‍ സഭയില്‍ ഒരു നവീകരണം 
ആവുമായിരുന്നു. പുരോഗമന ചിന്തയുള്ളവര്‍ക്ക് സഭയിലേക്ക് വരുകയും
 ചെയ്യാമായിരുന്നു.

ആലഞ്ചേരി പിതാവിനെയോ ജനാധിപത്യം പഠിപ്പിക്കുന്നത്‌? ആദിമസഭ മൂന്നു നൂറ്റാണ്ടു
വരെയേ ഉണ്ടായിരുന്നുള്ളൂ. കോണ്‍സ്റ്റാന്റയിന്‍ ചക്രവര്‍ത്തി മുതല്‍ ഏകാധിപതിയുടെ
 ശബ്ദത്തിലാണ് സഭ കുഞ്ഞാടുകളെ നയിച്ചിരുന്നത്.

അല്മായന്റെ പണം വെട്ടി വിഴുങ്ങുന്ന ഈ തിരുമേനിമാര്‍ക്ക് അല്മായനെ
ശ്രദ്ധിക്കുവാന്‍ സമയം കാണാത്തതും കഷ്ടം തന്നെ. കുറച്ചു തുട്ടു കിട്ടുന്ന സ്ഥലത്തേക്ക്
 ഓടിനടക്കുന്ന പിതാവിനോടാണോ പത്രോസിന്റെ വേദം പ്രസംഗിക്കുന്നത്. 
യൂറോപ്പിലും അമേരിക്കയിലും താമരകുരിശു  നടുന്നതില്‍ തിരുമേനി തിരക്കിലാണ്.
 പോന്നു വിളയുന്ന താമര കുരിശിനെ വേണ്ടെന്നു വെക്കുവാന്‍ സാധിക്കുമോ ?

4 comments:

Anonymous said...

DEAR BLOGGER,

ARE YOU A FOOL?WHY ARE YOU PUBLISHING LIKE THIS?HALF OF IT NOT READABLE?PLEASE CORRECT IT.

Anonymous said...

അല്മായന്റെ പണം വെട്ടി വിഴുങ്ങുന്ന ഈ തിരുമേനിമാര്‍ക്ക് അല്മായനെ
ശ്രദ്ധിക്കുവാന്‍ സമയം കാണാത്തതും കഷ്ടം തന്നെ. കുറച്ചു തുട്ടു കിട്ടുന്ന സ്ഥലത്തേക്ക്
ഓടിനടക്കുന്ന പിതാവിനോടാണോ പത്രോസിന്റെ വേദം പ്രസംഗിക്കുന്നത്.
യൂറോപ്പിലും അമേരിക്കയിലും താമരകുരിശു നടുന്നതില്‍ തിരുമേനി തിരക്കിലാണ്.
പോന്നു വിളയുന്ന താമര കുരിശിനെ വേണ്ടെന്നു വെക്കുവാന്‍ സാധിക്കുമോ ?

സ്വന്തം നാട് കുട്ടിച്ചോറാക്കിയിട്ട് വിദേശരാജ്യങ്ങളില്‍ തെണ്ടിനടക്കുന്ന ഇവരെയൊക്കെ
പുറംകാലു മടക്കി തൊഴിക്കണം . സ്വന്തം സഹോദരന്‍റെ ഭൂമി വാഗ്ദാനങ്ങള്‍ നല്‍കി
പ്രലോപിപ്പിച്ചു തട്ടിയെടുത്ത അറയ്ക്കല്‍ പിതാവും കൂട്ടരും ഈ പാപങ്ങള്‍ ഒക്കെ
എവിടെകൊണ്ടുപോയി കഴുകിക്കളയും . ആ വസ്തുവകകള്‍ തിരികെ നല്‍കി ആ
കുടുംബത്തെ ജീവിക്കാന്‍ അനുവദിക്കാതെ ആ പാവങ്ങളെ ഈ വാര്‍ദ്ധക്യത്തില്‍
കഷ്ടപ്പെടുത്തുന്നത് ശരിയാണോ . ജീവിതത്തിന്‍റെ നല്ലോരുപങ്കു ചിലവിട്ടു സമ്പാദിച്ച
വസ്തുവകകള്‍ ആണ് ഈ കള്ള മെത്രാനും കൂട്ടരും തട്ടിയെടുത്തത് എന്നോര്‍ക്കണം .

എന്നിട്ട് യുറോപ്പിലും അമേരിക്കയിലും പള്ളികൃഷിയും ക്ലാവര്‍ കൃഷിയും നടത്താന്‍
ഒരുബിട്ടെറങ്ങിയിരിക്കുന്നു . സഭയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ സേവനം
അനുഷ്ടിക്കുന്ന പാവം നേഴ്സ്മാര്‍ക്ക് തുച്ചമായ നക്കാപിച്ച നല്‍കി അവരെ പലരീതിയില്‍
തേജോവധം ചെയ്യുന്നു . കോളേജുകളിലെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത് .
ലക്ഷങ്ങള്‍ കോഴ നല്‍കണം അഡ്മിഷന്‍ കിട്ടണമെങ്കില്‍ . അല്മായരെ പിഴിഞ്ഞുണ്ടാക്കുന്ന
ഈ പണമൊക്കെ അല്പസ്വല്പകാര്യങ്ങള്‍ അവിടെ ഇവിടെയൊക്കെയായി ചെയ്യും .
മുടക്കായതിന്റെ പത്തിരട്ടി കണക്കിലും കാട്ടി തട്ടിപ്പുനടത്തുന്നു . റീയല്‍എസ്റ്റേറ്റ്‌ ,
ഷോപ്പിംഗ്‌ കോംബ്ലെക്സു , എ/സി മന്ദിരങ്ങള്‍ , സ്വിമ്മിംഗ് പൂള്‍ , ആഡംബര കാറുകള്‍
തുടങ്ങിയവ സഭയുടെ കീഴില്‍ ധാരാളമുണ്ട് പലയിടത്തും .

വീടും നാടും മാതാപിതാക്കളെയും സഹോദരങ്ങളെയും വിട്ടു ജീവിക്കാനായി
വിദേശരാജ്യങ്ങളില്‍ ജോലിചെയ്യ്തു രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ
കഷ്ടപ്പെടുന്ന മലയാളികള്‍ക്ക് അവിടെയും ഇവറ്റകള്‍ സ്വസ്ഥത തരില്ലാന്നുണ്ടോ .
കിട്ടുന്നതിന്‍റെ ഒരുപങ്ക് നീക്കിവച്ചു പലരുടെയും പരിശ്രമഫലമായി ഒരു ദേവാലയം
ഉണ്ടായാല്‍ ഈ നാറിയ മെത്രാന്മാര്‍ അവിടെയും കൊണ്ടുവന്നു നാട്ടുന്നു ക്ലാവര്‍
നങ്കുരം . ( മാനിക്കെയന്റെ സാത്താന്‍ കുരിശു ) പള്ളിയുണ്ടാക്കുന്നത് കര്‍ത്താവിനെ
ആരാധിക്കാനാണ് , സാത്താനെ ആരാധിക്കാനല്ല . എന്ത് ചെയ്യാം സാത്താന്‍റെ സന്തതികള്‍
ലോകമെമ്പാടും ഉണ്ട് . അമേരിക്കയിലെ സാത്താന്മാരുടെ രാജാവ് അങ്ങാടി ലുസിഫര്‍
ആണ് . ഒന്നിനും കൊള്ളാത്ത മരക്കോന്തന്‍ കഴുത . പള്ളികൃഷിയും ക്ലാവര്‍ ശീല തുടങ്ങിയവ
തൂക്കി പള്ളി വെടുക്കാക്കാന്‍ മിടുക്കന്‍ . ഗര്‍ഭം കലക്കാനും മിടുക്കനാണെന്ന് പറയപ്പെടുന്നു .

പള്ളികളില്‍ വരുന്ന വിശ്വാസികളായ അല്മായരെ തമ്മിലടിപ്പിക്കാനും ഇടവകയിലെ
ജനങ്ങളെ ഭിന്നിപ്പിക്കാനും പോപ്പിനെ വെല്ലുവിളിച്ചു താമര കൃഷി നടത്താനും ഒക്കെ
അങ്ങാടി ലുസിഫര്‍ മിടുക്കനാണ് . ക്രുശിത രൂപം പള്ളിയില്‍ കയറ്റിയാല്‍ അങ്ങേരു
ശരിക്കും സാത്താനാകും . സജി അച്ഛന്‍ ക്രൂശിത രൂപം പള്ളിയില്‍ വച്ചതിനു അദ്ദേഹത്തെ
കള്ളനെന്നു പറഞ്ഞു നാടുകടത്തി . പെരുംക്കള്ളന്‍ ഇപ്പോഴും അകത്തുതന്നെ . പണ്ട്
നാട്ടുപ്രമാണി ഇങ്ങേരുടെ തന്തയെയും തള്ളയെയും തല്ലിക്കൊന്നകൂട്ടത്തില്‍ ഇങ്ങേരെയും
തട്ടാഞ്ഞത് വളരെ കഷ്ടമായിപ്പോയി . വെറും പാഴ് ജന്മം . ശുംഭനും വിഡ്ഢിയുമായ കഴുത .

Joji Varghese said...

എലി പുലിയായി അഭിനയിക്കുന്നു.

കര്‍ദ്ദിനാളായിട്ട് മണിക്കൂറുകള്‍ക്കകം ഒരു രാജ്യദ്രോഹം ചെയ്ത വ്യക്തിയാണ് മാര്‍ ആലംഞ്ചേരി. റോമില്‍നിന്നും എറണാകുളത്ത്് തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് പോലീസ് ‌സന്നാഹമായിരുന്നു. അങ്ങനെ സീറോമലബാര്‍ സഭയുടെ വേറൊരു കറുത്ത അദ്ധ്യായത്തിനു തുടക്കമിട്ടു.

ലോകംചുറ്റിനടക്കുന്ന ഈകര്‍ദ്ദിനാളിന് ഇവിടെ സ്വീകരണം അവിടെ സ്വീകരണം എന്ന പത്ര വാര്‍ത്തകള്‍ കൊണ്ട് ഇമേജ് നന്നാക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഡ്യമാണ്. കാരണം എലി പുലിയായ കഥ ഇതുവരെ കേട്ടിട്ടില്ല.

Varunny Vellady said...

ക്രൂശിത രുപത്തെ നോക്കി ചത്തശവമെന്നു പറഞ്ഞ സ്വന്ത സഹോദരവൈദികനെയാണ് കര്‍ദ്ദിനാള്‍ മാര്‍ ‍ ആലംഞ്ചേരി മതപാര്യമ്പര്യം എന്താണെന്നു പറഞ്ഞു പഠിപ്പിക്കേണ്ടത് . രുദ്രാക്ഷമാലകൂടാതെ കഴൃത്തില്‍ ഇരുവശത്തും തൂക്കിയിട്ടിരിക്കുന്ന കടുക്ക എവിടത്തെ പര്യമ്പര്യമാണ്?