Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, March 31, 2009

വാര്‍ഷിക പൊതുയോഗം-ആമുഖം

സത്യം പറയാമല്ലോ. കഴിഞ്ഞ ഞായറാഴ്ച പൊതുയോഗം തുടങ്ങുന്നതിനു മുമ്പ് CPA മാര്‍ രണ്ടും സ്റ്റേജേല്‍ നിന്നു കാടിക്കൂട്ടിയ വെപ്രാളം കണ്ടാല്‍ സഹതാപം തോന്നുമായിരുന്നു. കുപ്പിക്കണക്കിന് വെള്ളമാണ് രണ്ടുപേരും മാറി മാറി കുടിച്ചുകൊണ്ടിരുന്നതു്. കുപ്പിയോടെ വിഴുങ്ങുകയാണോ എന്നുവരെ ഈയുള്ളവന്‍ സംശയിച്ചു പോയി. വല്ല ഹാര്‍ട്ട് അറ്റാക്കും വന്നുഭവിക്കുമോ എന്ന ഭയത്താല്‍ ആമ്പുലന്‍സ് തയ്യാറാക്കി നിറുത്തണമോ എന്നുവരെ ആലോചിച്ചു.
മന്നബുദ്ധിയായ മകനെ പെണ്ണ് കാണിക്കുവാന്‍ കൊണ്ടു പോയ തന്തപ്പടിയെപ്പോലെയായിരുന്നു ആന്റണിയച്ഛന്റെ പെരുമാറ്റം. സൂചിമുനയില്‍ നില്‍ക്കുന്ന പോലെയായിരുന്നു അച്ഛന്‍ സദാ നേരവും. പൊതുജനങ്ങള്‍ എന്തെങ്കിലും കട്ടിയുള്ള ചോദ്യം ചോദിക്കുമ്പോള്‍ അച്ഛന്‍ ചാടി വീഴും. അതുപോലെ തന്നെ CPA മാര്‍ എന്തെങ്കിലും വിഡ്ഢിത്തരം പറയാന്‍ വാ തുറക്കും മുമ്പും.
അക്കം കൊണ്ടും നമ്പരുകൊണ്ടും വേലത്തരം കാണിച്ചു വയറ്റില്‍ പിഴപ്പ് നടത്തുന്നവരാണ് ഈ CPA വിദ്വാന്‍മാര്‍ എന്ന സത്യം പൊതുജനങ്ങള്‍ പലരും വിട്ടുപോയി. ഏത് കണക്കുകളും വളച്ചൊടിച്ചു ഞൊടിയിടയില്‍ കയ്യില്‍ തരാന്‍ ലൈസന്‍സ് ഉള്ളവരാണ് ഇവര്‍. കമ്പ്യൂട്ടറും പവര്‍ പോയിന്‍റും മറ്റു മായാജാലങ്ങളും കാണിച്ചു മനുഷ്യരെ വിഡ്ഢികളാക്കുക. അതാണ്‌ അവരുടെ കഴിവ്. അങ്ങനെ പുതിയ പള്ളിയുടെ നിര്‍മ്മാണ കണക്കുകളുടെ കാര്യത്തില്‍ അവര്‍ തല്‍ക്കാലം തടി തപ്പിയിരിക്കുകയാണ്. തീര്‍ന്നിട്ടില്ല. കട്ടിയുള്ള ചോദ്യങ്ങള്‍ക്ക് ഇവര്‍ ഇനിയും ഉത്തരം പറയേണ്ടി വരും. അത് വേറെ കാര്യം.
എന്നാല്‍ പള്ളിക്കണക്കുമായി നേരിട്ടു ബന്ധമില്ലാത്ത പല ചോദ്യങ്ങളുണ്ടായിരുന്നു. അവയ്ക്ക് മറുപടി പറഞ്ഞ ആന്റണിയച്ഛന്റെ ഉരുണ്ടുകളി ഒന്നു കാണേണ്ടത് തന്നെയായിരുന്നു.
ഫാ. ആന്റണി, ആണ്ട്രൂസ്, ചാമക്കാല. the three stooges of syro malabar church!
ഇവരുടെ വിക്രിതികളുടെ കഥ പറയുന്ന ഹാസ്യ ലേഖന പരമ്പര: "വാര്‍ഷിക പൊതുയോഗം". വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വായിക്കാം. സീറോ മലബാര്‍ വോയ്സില്‍ മാത്രം!

No comments: