ചിക്കാഗോ: തിരുനാള്‍ കുര്‍ബാന മദ്ധ്യേ ബ. ഐവാനച്ചനുണ്ടായ അത്യാഹിതം ഭക്തജനങ്ങളുടെ ഉത്സവ പ്രതീതിയ്ക്ക് മങ്ങലേല്‍പ്പിച്ചു. വളരെ ശക്തമായ ഹൃദയാഘാതമാണ് ഐവാനച്ചനെ ബാധിച്ചത്. വിദഗ്ധ വൈദ്യ സഹായം അടുത്തുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു എന്നാണു ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. നാഡി സ്പന്ദനം തീര്‍ത്തും നിലച്ചുപോയിരുന്ന അദ്ദേഹത്തിന് ഹൃദയമിടിപ്പ് തിരിച്ചു കിട്ടിയത് ദൈവ കൃപ ഒന്നു കൊണ്ടു മാത്രമെന്നെ പറയേണ്ടൂ. ആശുപത്രിയില്‍ തീവ്ര പരിരക്ഷണ കേന്ദ്രത്തില്‍ എത്തിപെട്ടതിനു ശേഷവും അദ്ദേഹത്തിന് രണ്ടാമതൊരു ചെറിയ അറ്റാക്ക് കൂടി ഉണ്ടായി എന്ന് പറയപ്പെടുന്നു. അപകടനില ഇപ്പോഴും അദ്ദേഹം തരണം ചെയ്തിട്ടില്ലത്രേ.
ഐവാനച്ചനുണ്ടായ ഈ നിര്‍ഭാഗ്യം നമ്മുടെ ദേവാലയത്തിന് ഒരു ദുശകുനമായാണ് പലരും ചിത്രീകരിച്ചത്. അനൈക്ക്യവും അസന്തോഷവും അസംത്രിപ്തിയും ദേവാലയത്തില്‍ നിറഞ്ഞു നില്ക്കുന്നു. കുഞ്ഞാടുകളുടെ താല്പര്യങ്ങള്ക്ക് കടക വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരിടയന്‍ തന്റെയും തന്റെ യജമാനരുടെയും അജണ്ടകള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വഞ്ചിക്കപ്പെട്ട ഒരു വന്‍ ഭൂരിപക്ഷത്തിന്റെ തേങ്ങുന്ന ഹൃദയത്തിന്റെ മിടിപ്പുകള്‍ അലയടിക്കുന്ന ഒരു ദേവാലയം. അവരുടെ നീറുന്ന മനസ്സില്‍നിന്നും ഉരുകി വീഴുന്ന കണ്ണീര് കണങ്ങള്‍ അടര്‍ന്നു വീഴുന്ന ആ ദേവാലയത്തിന്റെ അകത്തളങ്ങള്‍! ഇതിനിടയ്ക്ക് വികാരി ഫാ. ആന്റണിയുടെ വീമ്പിളക്കലുകള്‍.
11 മില്യണ്‍ ന്റെ പുതുപുത്തന്‍ ദേവാലയം പണി ചെയ്തിട്ട് ആകെയുള്ള ഒരു തിരുനാള്‍ വന്നപ്പോള്‍ സാധാരണക്കാരുടെ ഒറ്റ വണ്ടിക്കു പോലും പാര്‍ക്ക് ചെയ്യാന്‍ പോലീസ് അനുവാദം കൊടുത്തില്ല. അതെ സമയം കുട്ടിനേതാക്കള്‍ ബാഡ്ജും തൂക്കി തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. അവരുടെ വണ്ടികളെല്ലാം അകത്ത് പാര്‍ക്കും ചെയ്തിരുന്നു. ഒരു പക്ഷെ ദിവ്യ ബലിയുടെ തുടക്കം തന്നെ ദേവാലയത്തിന്റെ വലുപ്പവും മഹിമയും വിളിച്ചു കൂകിയ വികാരിക്ക് ദൈവം നല്കിയ ഒരു മുന്നറിയിപ്പാണ് നമ്മള് അന്നവിടെ കണ്ടത്. ദേവാലയത്തിന്റെ മൂലക്കല്ലിട്ട ദിവസം തന്നെ ആന്റണി യചനു ദൈവം വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്ന വിധത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയതാണ്. അത് നമുക്കെല്ലാം അറിയാം. എന്നിട്ടും തികച്ചും സ്വേചാധിപതികളെപ്പോലെ തന്റെയും തന്റെ ശിങ്കിടി മാരുടെയും താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം അദ്ദേഹം നില കൊള്ളുന്നു. ഞങ്ങള്‍ക്ക് സംശയമില്ല: ഇതു ദൈവത്തിന്റെ ഒരു മുന്നറിയിപ്പ് തന്നെ
ഫാ. ജോണ്‍സ്റ്റീ ആരാണെന്നാണാവോ അദ്ദേഹത്തിന്റെ വിചാരം! സര്‍വതിലും കയ്യിട്ടു വാരുവാന്‍ ഉള്ള ഒരു വ്യഗ്രത അദ്ദേഹത്തില്‍ ഞങ്ങള്‍ കാണുന്നുണ്ട്. നാടകം, ഡാന്‍സ്, സംഗീതം - കൂടാതെ എന്തൊക്കെ കലകള്‍ അദ്ദേഹത്തിന്റെ ഉടുപ്പിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ദൈവത്തിനു മാത്രം അറിയാം. കുര്‍ബാന തുടങ്ങുന്നതിനു 5 മിനിട്ട് മുമ്പ് അദ്ദേഹം കൊയറിനെ പഠിപ്പിക്കുന്ന കണ്ടു. അതോ പഠിപ്പിക്കുന്നതായി പൊതു ജനങ്ങളെ കാണിക്കുന്നതോ. ഏതായാലും അദ്ദേഹം വാ തുറന്നപ്പോള്‍ വിചാരിച്ച മേന്മയൊന്നും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. വലിച്ചു കാറി കൂവുന്നുണ്ടായിരുന്നു. പക്ഷെ എന്തോ ഒരു "ഇത്" അദ്ദേഹത്തിന്റെ പാട്ടില്‍ ഉണ്ടായിരുന്നില്ല. ആള് ഒരു തരികടയാണോ എന്നൊരു സംശയം.
ഇവാനച്ചന്റെ ജീവന് രക്ഷിക്കാന്‍ വിദഗ്ദ്ധര്‍ കിണഞ്ഞു ശ്രമിക്കവേ ഏതോ ഒരാന്റിക്ക് വെളിപാടുണ്ടായി. മറുഭാഷ എന്ന് കരിസ്മാറ്റിക്കുകാര്‍ പറയുന്ന ജിബ്ബരിഷ് പറഞ്ഞു കൊണ്ടിരുന്ന ആ ആന്റിക്ക് വെളിപാടല്ല ഉണ്ടായത്. സാക്ഷാല്‍ സാത്താന്റെ ആവാസമാണ്.
ലോകമാകെ വിളമ്പരം ചെയ്തിരുന്ന വാച്ചാ ചുണ്ടന് ഞങ്ങളെ അത്ര ഇമ്പ്രെസ്സ് ചെയ്തില്ല. സ്ത്രീ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന ചുണ്ടനെ കാണണമെങ്കില്‍ ഭൂതക്കണ്ണാടിയില്‍ക്കൂടി നോക്കണ മായിരുന്നു.
ഇങ്ങനെ നാടകീയമായി ഒരു ശോകാവസ്ഥയില്‍ തുടങ്ങിയ തിരുനാള്‍ ആഘോഷങ്ങള്‍ ശുഭമായി പര്യവസാനിക്കാന്‍ സാധ്യതയില്ലല്ലോ. വെടിക്കെട്ടിന്റെ കുറവ് നികത്താനെന്ന പോലെ പള്ളിക്ക് പിറകില്‍ പൊരിഞ്ഞ അടി നടന്നു എന്ന് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു . അമിതമായി മദ്യപിച്ച ഒന്നു രണ്ടു ചെറുപ്പക്കാര്‍ കണ്ടവരുടെ എല്ലാം മുതുകത്ത് കയറിയതാണ് സംഗതിയുടെ തുടക്കം. തിരുനാള്‍ രാത്രി പള്ളിയില്‍ മദ്യപിക്കാത്തവരായി ആരുമുണ്ടായിരുന്നില്ലത്രേ. കാറുകളും SUV കളും മിനി ബാറുകളായി മാറിയിരുന്നു. പള്ളിയിലെ പല നേതാക്കന്മാരും പ്രമാണിമാരും അസ്സലായി അടിക്കുന്നുണ്ടായിരുന്നു. ചില മാന്യന്മാര് കേരള സ്റ്റൈലില്‍ പെമ്പില്ലേരെ കമന്റും അടിക്കുന്നുണ്ടായിരുന്നു. അച്ഛന് സ്വന്തം മുലപ്പാല്‍ ഉട്ടി, ഒക്കത്ത് കയറ്റി വച്ചു കൊണ്ടു നടക്കുന്ന അച്ഛന്റെ പല പുന്നാര മക്കളും ഈ മിനുങ്ങുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്ന് പറയപ്പെടുന്നു അധികാരികള്‍ പതിവായി ഇതുപോലുള്ള അനാശാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാനത്രേ പതിവ്. കുളവി കുടിക്കും പോലെ കുടിച്ചു ലക്ക് കേട്ട പ്രസ്തുത വഴക്കാളികള്‍ അടി ശരിക്ക് കൊടുക്കുകയും വാങ്ങുകയും ചെയ്തു. പ്രസുടെന്തിയുടെ അനുജന് വരെ തല്ലു കിട്ടിയത്രേ. അവസാനം പള്ളിമുറിയില്‍ ഓടി ക്കയറി ഭീഷണിപ്പെടുത്തുകയും നാശനഷ്ടങ്ങള്‍ വരുത്തിക്കൂട്ടുകയും ചെയ്തു. ഉടു തുണി നഷ്ടപ്പെട്ട പ്രധാന അടിക്കാരനെ പോലീസെത്തി അറെസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി. ഇതിനിടെ ഇരമ്പി പാഞ്ഞെത്തിയ ആമ്പുലന്‍സ് ഇടി വാങ്ങിക്കൂട്ടിയവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.
അങ്ങനെ ഒരു ദിവസം രണ്ടു തവണ ആംബുലന്‍സ് വന്ന നമ്മുടെ പള്ളി, ബെല്‍ വുഡ് ലെ തന്നെ റെക്കോര്‍ഡ് ഒരു പക്ഷെ തിരുത്തിയിട്ടുണ്ടാകണം.
സത്യം തുറന്നു പറയാമല്ലോ. നേതൃത്വത്തിന്റെ തികഞ്ഞ പരാജയമാണ് തിരുനാള്‍ ദിവസം നമ്മുടെ പള്ളിയില്‍ കളിയാടിയത്. ഫാ. ആന്റണിയുടെ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു. ആത്മീയ സത്ത അദ്ദേഹത്തെ കൈവെടിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പകയും വൈരവുമാണ് കുടികൊള്ളുന്നത്, ദൈവം തമ്പുരാനല്ല. അദ്ദേഹത്തിന്റെ തലയില്‍ നിറയെ രാഷ്ട്രീയമാണ്, പരിശുധാത്മാവല്ല. അദ്ദേഹം സേവിക്കുന്നത് ജനങ്ങളെയല്ല. സ്വന്തം നിലനില്‍പ്പിനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ദൈവത്തെ മറന്നു അദ്ദേഹം പെരുമാറുന്നു. ഒരു വൈദികന് പോയിട്ട്, സാധാരണ ക്കാരനുപോലും വേണ്ടതായ മിനിമം മര്യാതയും, സംസ്കാരവുമില്ലാതെ അദ്ദേഹം പലരോടും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നതായി ഞങ്ങള്‍ക്കറിയാം. ഒന്നു പറഞ്ഞു രണ്ടാം വാക്കിന്, "ഇഷ്ടമില്ലെങ്കില്‍ ഇറങ്ങി പൊയ്ക്കോ. ഇങ്ങോട്ട് വരേണ്ട. ഈ പള്ളി നിങ്ങളില്ലാതെയും മുമ്പോട്ട് പോകും" എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്.
ഒന്നു ഞങ്ങ തുറന്നു പറയട്ടെ. നമ്മള് ഇനിയും പലതും കാണാനിരിക്കുന്നെയുള്ളൂ. നമ്മുടെ ദേവാലയത്തിന്റെ ആദര്‍ശങ്ങള്‍ക്കു തുരംഗം വയ്ക്കാന്‍ ഫാ. ആന്റണി തുനിഞ്ഞിറങ്ങിയിരിക്കയാണ്. പ്രബുദ്ധരായി ഇടവകജനങ്ങള്‍ കണ്ണ് തുറക്കെണ്ടിയിരിക്കുന്നു. ഈ സമൂഹത്തിന്റെ നന്മക്കായി അദ്ദേഹത്തെ ഇവിടെ നിന്നും എത്രയും നേരത്തെ ആട്ടിപ്പായിക്കേണ്ടാതാണ്.
4 comments:
Goodnews for 0malabarians. New income for parish council. Open a permanent bar for behind the Church. It will meet nees of our KAchayamar, also on income for he community
We are inviting Tender to run Bar at Syro malabar Cathedral. Submit to your bid in sealed envelop. For details contact Fr. Thundathil, Kiararans, parish council members. Or we will do open auction for the same on first sunday of September.
Were any theepantham photographers there to record this
Here is an article I recently read, and I think there is some truth in it.
http://www.sundayshalom.com/newsdetails.php?nid=11276
Post a Comment