Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, June 2, 2010

അധികാരികള്‍ ശാലോം ടീമിനെ അധിക്ഷേപിച്ചു, കൊതിക്കെറുവ് മൂത്ത് ധ്യാനാംഗണത്തില്‍ പത്ര വിതരണം വിലക്കി (Revised. New text added at the end)

മെയ്‌ 20 , 21 , 22 എന്നീ തീയതികളില്‍  ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലില്‍ വച്ചു നടത്തപ്പെട്ട ശാലോം ഫെസ്റ്റിവലിന്റെ പിന്നറയില്‍  അവിശ്വസനീയവും ഞെട്ടിക്കുന്നതുമായ ചില നാടകങ്ങള്‍ അരങ്ങേറിയതായി പറയപ്പെടുന്നു. വിശ്വസ്തവും അതേസമയം പേര്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതുമായ വിവിധ  കേന്ദ്രങ്ങളില്‍ നിന്നും ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങള്‍ നമ്മുടെ സഭാധികാരികളുടെ പണക്കൊതിയുടെയും ഇടുങ്ങിയ മനസ്സുകളുടെയും  ആഴങ്ങളിലേയ്ക്ക്  വെളിച്ചം വീശുന്നവയാണ്. 

 
 സാധാരണ എല്ലാ ധ്യാന ടീമുകളും നടത്തുന്ന കണ്‍വെന്‍ഷന്‍ കളില്‍ ജനങ്ങള്‍ സ്തോത്രക്കാഴ്ച ഇടുന്ന രീതിയുണ്ട്. കൂടുതല്‍ കൂടുതല്‍  തുക സ്തോത്ര ക്കാഴ്ചയായി ഇടുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്നതും ഒരു പതിവാണ്. സാധാരണ ഇതുപോലുള്ള കണ്‍വെന്‍ഷന്‍ കളില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ മാനസികമായി കയ്യഴിഞ്ഞു സ്തോത്രക്കാഴ്ച ഇടാനുള്ള മാനസീക അവസ്ഥയിലുമാണ്. ഇത് മുതലെടുത്ത്‌ വന്‍ തുകകളാണ് സംഘാടകര്‍ ഭക്തജനങ്ങളില്‍ നിന്നും സമാഹരിച്ച് കൊണ്ടിരുന്നത്. കേരളത്തിലെ പതിവ് ഞങ്ങള്‍ക്കറിയില്ല. അമേരിക്കയിലെ രീതി അനുസരിച്ച് ഇങ്ങനെ സമാഹരിക്കുന്ന തുകയുടെ സിംഹഭാഗവും ധ്യാനം നടത്തുന്ന പള്ളിക്കാര്‍ കയ്യടക്കുകയാണ്. അതിന്റെ നല്ലൊരു പങ്കു രൂപതക്കും കിട്ടുമെന്നുള്ള കാര്യം പ്രത്യേകം എടുത്തു പറയേണ്ടല്ലോ. ചുരുക്കിപ്പറഞ്ഞാല്‍ കണ്‍വെന്‍ഷന്‍ കള്‍ അത് നടത്തുന്നവര്‍ക്ക് നല്ലൊരു വരുമാന മാര്‍ഗമാണ്. 


എന്നാല്‍ ശാലോം ടീം അങ്ങനെ കണ്‍വെന്‍ഷന്‍ മദ്ധ്യേ സ്തോത്രക്കാഴ്ച സ്വീകരിക്കുന്ന പതിവില്ല. ശാലോം പ്രസ്ഥാനത്തെ സഹായിക്കുവാന്‍ സത്മനസ്സുള്ളവര്‍  അവരുടെ സംഭാവനകള്‍ നേരിട്ട് അവര്‍ക്ക് അയച്ചു കൊടുക്കുകയോ, അല്ലെങ്കില്‍ ഇന്റര്‍നെറ്റ്‌ വഴി കൊടുക്കുകയോ ചെയ്യുക എന്നതാണ് അവരുടെ രീതി. ചിക്കാഗോയിലെ കണ്‍വെന്‍ഷന്‍ ലും ഈ പതിവില്‍ നിന്നും വ്യതിചലിക്കാന്‍ അവര്‍ തയ്യാറായില്ല. ഇടവകാ നേതൃത്വത്തില്‍ നിന്നും വളരെ സമ്മര്‍ദ്ധമുണ്ടായിട്ടും ശാലോം ടീം ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. ഇതില്‍  കുപിതരായ ഇടവകാനേതൃത്വം പിന്നീട് ശാലോം ടീമിനോട്  തികഞ്ഞ നിസ്സഹകരണമാണ്‌ കാട്ടിയത്. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ കുമ്പസാരത്തിനു വന്‍ തിരക്കുണ്ടായിരുന്നിട്ടും ഒരു വൈദീകനെപ്പോലും വിട്ടുകൊടുക്കാന്‍ ഉത്തരവാദിത്ത്വപ്പെട്ടവര്‍ തയ്യാറായില്ല എന്ന് പറയപ്പെടുന്നു.    ഇതിനു മുമ്പ് നടന്ന കണ്‍വെന്‍ഷന്‍ കളിലും ഇനി വരാന്‍ പോകുന്നവയിലും ഇടവകാനേത്രുത്ത്വത്തിന്റെ നിലപാട് ഇതായിരിക്കില്ല എന്നുറപ്പാണ്. കാരണം പതിനായിരക്കണക്കിനു ഡോളര്‍ ആണ് ഇടവകയും രൂപതയും അവവഴി സമ്പാദിച്ച്ചതും സമ്പാദിക്കാന്‍ പോകുന്നതും. . കോപ്പെലിലെ ജനങ്ങള്‍ ഫാ. സേവിയര്‍ ഖാന്റെ ധാനദിവസങ്ങളില്‍ സമാഹരിച്ച ഇരുപതിനായിരത്തോളം ഡോളര്‍ ബിഷപ്‌ മരവിപ്പിച്ചിരിക്കുകയാണ്. മരവിപ്പിക്കല്‍ നീക്കുമ്പോള്‍ പ്രസ്തുത തുക ബിഷപ്പിനെ എല്പ്പിക്കണമെന്നും താന്‍ ഫാ. സേവിയര്‍ ഖാനുമായി നേരിട്ട് കണക്കു പറഞ്ഞു കൊള്ളാമെന്നു മാണ്‌ ബിഷപ്പ് പറയുന്നത്. എന്നാല്‍ തങ്ങള്‍ സമാഹരിച്ച  മുഴുവന്‍ തുകയും ധ്യാന ടീമിന് വെണ്ടിയുള്ളതായിരുന്നെന്നും ബിഷപ്പ് ആ പിച്ചപ്പാത്രത്തില്‍ കയ്യിടാന്‍ വരുന്നത് ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്നതിന് സമാനമാണെന്നും അതിനവര്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്നും കൊപ്പെലുകാര്‍ തറപ്പിച്ചു പറയുന്നു. ആ ശീതസമരം ഇപ്പോഴും അതുപോലെ തന്നെ തുടരുകയാണ്. 

വചന പ്രഘോഷണങ്ങളെ സഭാധികാരികള്‍ കാണുന്നത് വെറും വരുമാന മാര്‍ഗമായിട്ടാണ്. ആത്മ ശാന്തി തേടി അല്‍പ്പം  മനസ്ശാന്തിക്കായി വചന പ്രഘോഷണത്തില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങളെ രണ്ട്‌ മൂന്നുദിവസം വാചാലക്കസര്‍ത്തു കൊണ്ട്‌ ഉടുമ്പിനെ ചതക്കുന്നപോലെ തല്ലിച്ചതച്ചു അവരില്‍ കുറ്റബോധമുണ്ടാക്കി, അവരില്‍ നിന്നും സ്തോത്ര ക്കാഴ്ച എന്ന പേരില്‍ വെറും പണപ്പിരിവല്ലേ നടത്തുന്നത്?  മയക്കു മരുന്ന് നല്‍കി പോക്കറ്റടിക്കുന്നതിനു തുല്യമല്ലേ ഇത്? കാവ്യയുടെ കാബറ യുടെ ലെവലിലെയ്ക്ക് കണ്‍വെന്‍ഷന്‍ നെയും തരം താഴ്ത്തിയിരിക്കയല്ലേ സഭാധികാരികള്‍?   ഇങ്ങനെയുള്ള വചന പ്രഘോഷ നങ്ങളും കണ്‍വെന്‍ഷന്‍ കളും കേരളത്തില്‍ അങ്ങോളം ഇങ്ങോളവും  ഇപ്പോള്‍ അമേരിക്കയില്‍ തലങ്ങും വിലങ്ങും നടത്തിയിട്ട് പൊതുജനങ്ങള്‍ ആത്മീയമായും ധാര്‍മ്മീകമായും അടിക്കടി കീഴ്പ്പോട്ടു പോകുന്നതിനു ആരാണ് ഉത്തരവാദി? 

ഒരു കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. കണ്‍വെന്‍ഷന്‍ ല്‍ ഉടനീളം ഈ ശീത സമരം നിലനിന്നിട്ടും അവസാന ദിവസം ദിവ്യ ബലിക്ക് വികാരിയച്ഛന്റെ വേറൊരു മുഖമാണ്  ജനങ്ങള്‍ കണ്ടത്ത് . കുളിച്ചു പൌഡര്‍ പൂശി നല്ല സുന്ദരക്കുട്ടപ്പനായി, പ്രസന്ന വദനനായി, സ്പെഷ്യല്‍  കൊയറിന്റെ അകമ്പടിയോടെയായിരുന്നു  ആദ്ദേഹത്തിന്റെ സമാപന ദിവ്യ ബലി. വീഡിയോ കാമറകള്‍ കണ്ടപ്പോളാണ് രഹസ്യം പിടി കിട്ടിയത്. ശാലോം ടീവിയില്‍ പ്രക്ഷേപണം ചെയ്യുവാന്‍ മുഴുവന്‍ കുര്‍ബാനയും ടേപ്പ് ചെയ്യുകയായിരുന്നു. 

ഇത്ര ചെരുതാകുവാന്‍ എത്ര വലുതാകണം? 
കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക്‌ സൌജന്യമായി വിതരണം ചെയ്യുവാന്‍ ടീമംഗങ്ങള്‍ കൊണ്ടുവന്ന പ്രസിദ്ധീകരണം പള്ളിപ്പരസരത്തു വിതരണം ചെയ്യാനും അധികാരികള്‍ അനുമതി നിഷേധിച്ചു. പൈസ കിട്ടാത്തതിലുള്ള ചൊരുക്കിനു പുറമേ ഇതിനു  വേറെയും ചില കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്കു ഉറപ്പിച്ചു പറയാന്‍ കഴിയും. അതില്‍ പ്രധാനം ചിക്കാഗോയിലെ മുന്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയെ പോസിറ്റീവ്  ആയി പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു ലേഖനം അതില്‍ ഉണ്ടായിരുന്നു എന്നുള്ളതാണ്. (പ്രസ്തുത ലേഖനമോ, അതച്ചടിച്ചു വന്ന പ്രസിദ്ധീകരണമോ ഞങ്ങള്‍ കണ്ടിട്ടില്ല. എങ്കിലും വിവിധ കേന്ദ്രങ്ങളില്‍ നിന്നും അറിഞ്ഞിടത്തോളം കാര്യങ്ങള്‍ വച്ചു ഞങ്ങള്‍ എഴുതുകയാണ്.)  അമേരിക്കന്‍ സീറോ മലബാര്‍ സഭയുടെ അഭൂത പൂര്‍വമായ വളര്‍ച്ചയിലും, ഇവിടെ ഒരു രൂപത വരാനുള്ള സാഹചര്യമുണ്ടായത്തിലും ബ.കണ്ടത്തിക്കുടി ചെയ്ത ഈടുറ്റ സംഭാവനകളെ പ്പറ്റി  ലേഖകന്‍ അതില്‍ പരാമര്‍ശിച്ചിരുന്നു. കൂടാതെ ഈയടുത്ത് വരുന്ന നാളുകളില്‍ പല ക്നാനായ ദേവാലയങ്ങളുടെയും കുദാശാ കര്‍മ്മങ്ങള്‍ നടക്കുന്ന കാര്യത്തെപ്പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. മോങ്ങാന്‍ നിന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണ് എന്ന് പറഞ്ഞപോലെ ഇതുകൂടിയായപ്പോള്‍ അധികാരികള്‍ ഹാലിളകി.


ധ്യാനത്തിന്റെ ആരംഭത്തില്‍ തന്നെ ടീം ലീഡര്‍ ആയ വ്യക്തിയെ കൈക്കരന്മാരും മാറ്റധികാരികളും പള്ളി മുറിയില്‍ വിളിച്ച് വരുത്തി അധിക്ഷേപിച്ചു.  "ഞങ്ങളുടെ ബിഷപ്പിനെപ്പറ്റി എന്ത് കൊണ്ട്‌ നിങ്ങള്‍ എഴുതിയില്ല? ബിഷപ്പ് അങ്ങാടിയത്തിനെപ്പറ്റി എന്തുകൊണ്ട് നിങ്ങള്‍ എഴുതിയില്ല? നിങ്ങള്‍ ഞങ്ങളുടെ കത്തീദ്രലിനെപ്പറ്റി എന്തുകൊണ്ട് എഴുതിയില്ല? എന്തുകൊണ്ട് ക്നാനായക്കാരുടെ പള്ളികളുടെ കാര്യം മാത്രം  പറഞ്ഞു? എന്തുകൊണ്ട് കണ്ടത്തിക്കുടിയെ പറ്റി പൊക്കി എഴുതി? ഇത് നിങ്ങള്‍ മനപ്പൂര്‍വം ചെയ്തതാണ്," അവര്‍ അക്രോശിച്ചു. നമ്മുടെ പള്ളി നേതാക്കളുടെ ബാലിശവും, വിലക്കുറഞ്ഞതുമായ കുറ്റാരോപണങ്ങള്‍ കേട്ടു ടീം ലീഡര്‍ സ്ഥപ്തനായി നിന്നുപോയി. മനപ്പൂര്‍വം വീഴ്ച വരുത്തിയതല്ല എന്ന് എത്ര കെഞ്ചിപ്പറഞ്ഞിട്ടും കേള്‍ക്കാന്‍ അധികാരികള്‍ കൂട്ടാക്കിയില്ല. പത്രം പള്ളിപ്പരിസരത്ത് വിതരണത്തിനായി വയ്ക്കാന്‍ സാധ്യമല്ല എന്നവര്‍ കട്ടായം പറഞ്ഞു. അങ്ങനെ കെട്ടു കണക്കിന് ന്യൂസ്‌ പേപ്പര്‍ അവര്‍ക്ക് തിരിച്ച് കൊണ്ടുപോകേണ്ടാതായി വന്നു. 


അന്തസ്സും ആഭിജാത്യവുമുള്ള അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഒറ്റക്കെട്ടായി  അപലപിക്കേണ്ട ഒരു സംഭവമാണ് ഇത് എന്നാണ് ഞങ്ങളുടെ എളിയ അഭിപ്രായം. നാട്ടില്‍ നിന്നും വന്ന ഒരു ധ്യാന ഗ്രൂപ്പിനോട്, അതും ശാലോം പോലെ നിസ്വാര്‍ത്ഥരായ അല്‍മായ പ്രേഷിതരോട്,  ഇത്ര അധമമായി പെരുമാറിയ സഭാധികാരികള്‍ അമേരിക്കന്‍ മലയാളികളുടെ തന്നെ മുഖച്ചായക്ക്‌ മങ്ങലേല്പ്പിച്ചിരിക്കുകയാണ്. അധികാരികളുടെ അതിര് വിട്ട ഇതുപോലുള്ള  പ്രവര്‍ത്തികളെ ചോദ്യം ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും കടമയാണെന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. കേരള സീറോ മലബാര്‍ സഭയുടെ തിലകക്കുറി എന്നഭിമാനിക്കുന്ന അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നേതാക്കള്‍ക്ക്, അധികാരികള്‍ക്ക്, ഇത്ര മ്ലേച്ചമായി  പെരുമാറാന്‍ എങ്ങനെ കഴിയുന്നു.? പണക്കൊതി കൊണ്ടും അധികാരത്തിമിര്‍പ്പുകൊണ്ടും ഇതുപോലൊരു  ക്രിസ്തീയ സംരംഭത്തെപ്പോലും അധിക്ഷേപിക്കാന്‍ മടിക്കാത്ത നമ്മുടെ സഭാധികാരികള്‍ക്കു ഇതിലും വളരെ ഏറെ കൂടുതല്‍ നികൃഷ്ടരാകാന്‍ കഴിയും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

67 comments:

Anonymous said...

If any leader tells you that the only way to salvation is through him, he is trying to say that he is god himself?

Mathew said...

Salvation is through Jesus Christ alone. There are not many ways to God, as many believe; there is only one way and that is through Jesus Christ


Jesus answered, ‘I am the way and the truth and the life. No one comes to the Father except through me. (John 14:6)

Anonymous said...

Jesus died on the cross and now we are fighting for the cross now
We are debating the greedy,materialist leaders and society on this blog
dividing us into groups and taking advantage of it. I have a leader and manager like that and he is an asskisser of the bishop. He is not from Pala. he is Judas who betrayed
Everyone knows that here in our church and he always a trouble to us. He will never leave us alone

Anonymous said...

These Diocese authorities advising laities to attuned retreats! Later on holding/looting retreat teams money! (Coppell & in Chicago!!) Shame!! Shame!! Shame!! Authorities..
Authorities do not have any guilty consciences for their sins, but they are teaching by force obedience and calling ladies to make them guilty conscience for not paying /short paying for pledge etc...
Chicago model now practicing in Coppell!!
Why these authorities (culprits) are not attending any retreat?
Do they contribute anything from their personal earnings so far?
Where you will go and wash your sins?

Joseph Dallas

Anonymous said...

MUTUAL TRANSFER…ANY POSSIBILITY?

Can anybody from Chicago Diocese ( I mean Bishop ,Fr.Roy Kaduppil ,Fr.ZAH or Fr.Vinod ) can conduct a retreat like Fr.Xavior Khan or Shalom Team ?
Ask to your conscience leaders ..please….please
Any way is there any possibility for a mutual transfer among SMC Bishops?
If so, the above mentioned leaders please go to any of the SMC North India Diocese like Sagar, Rajkhot, Kallyan etc. and those Bishop and team come to Chicago and rule us.
Greedy people will surely ruin the Diocese... Save our Diocese… Chicago Team ..Please go to INDIA

SAJAN

Anonymous said...

We are not fighting for the cross. We are exposing the clergy and their corrupted practices

Anonymous said...

വചന പ്രഘോഷണങ്ങളെ സഭാധികാരികള്‍ കാണുന്നത് വെറും വരുമാന മാര്‍ഗമായിട്ടാണ്. ആത്മ ശാന്തി തേടി അല്‍പ്പം മനസ്ശാന്തിക്കായി വചന പ്രഘോഷണത്തില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങളെ രണ്ട്‌ മൂന്നുദിവസം വാചാലക്കസര്‍ത്തു കൊണ്ട്‌ ഉടുമ്പിനെ ചതക്കുന്നപോലെ തല്ലിച്ചതച്ചു അവരില്‍ കുറ്റബോധമുണ്ടാക്കി, അവരില്‍ നിന്നും സ്തോത്ര ക്കാഴ്ച എന്ന പേരില്‍ വെറും പണപ്പിരിവല്ലേ നടത്തുന്നത്? മയക്കു മരുന്ന് നല്‍കി പോക്കറ്റടിക്കുന്നതിനു തുല്യമല്ലേ ഇത്? കാവ്യയുടെ കാബറ യുടെ ലെവലിലെയ്ക്ക് കണ്‍വെന്‍ഷന്‍ നെയും തരം താഴ്ത്തിയിരിക്കയല്ലേ സഭാധികാരികള്‍? ഇങ്ങനെയുള്ള വചന പ്രഘോഷ നങ്ങളും കണ്‍വെന്‍ഷന്‍ കളും കേരളത്തില്‍ അങ്ങോളം ഇങ്ങോളവും ഇപ്പോള്‍ അമേരിക്കയില്‍ തലങ്ങും വിലങ്ങും നടത്തിയിട്ട് പൊതുജനങ്ങള്‍ ആത്മീയമായും ധാര്‍മ്മീകമായും അടിക്കടി കീഴ്പ്പോട്ടു പോകുന്നതിനു ആരാണ് ഉത്തരവാദി?

good one.

Anonymous said...

DIOCESE...

RUOOPA TAHA...RUOOPA THA



M A BABY

Anonymous said...

Before you attack Diocese about above article it is better to find out this was true. Because lot of allegations I see in this blog is not true! Let us find out the truth...
IO.

Anonymous said...

“DEEPASTHAMBAM MAHACHARYAM
NAMUKKUM KITTANAM PANAM “
(Kuchan Nambiyar )

Now…..

“Very powerful and spiritual retreat..
Namukkum kittanam Dollar “
(Chicago Diocese )

Anonymous said...

we have some writing unbelievable things as anonymous and what do we believe? .

Anonymous said...

post # 8

Sir

verify as ..

Any collection on retreat day ?
Out of that anything given to Shalom team ?

come with your finding soon..

Anonymous said...

Dear Blogg owner

We are observing your intention behind these news..

If it is just to defame chicago diocese we cannot support you..

But if your attempt is to clean up and to bring the real FACTS..it is welcome..

We will analysis your bog on merits..

So far you are doing wonderful job..keep it up

Group of coppell parishoners

Anonymous said...

ഞങ്ങള്‍ (ഞാനും ഭാര്യയും) ഈ site നേരം പോക്ക്കിനു വായിക്കാറുണ്ട് ചെലത്‌ എല്ലാം ഞങ്ങള്‍ ഔര്‍ത്തു ഔര്‍ത് ചിരക്കാറുണ്ട്. ദിലീപ് ഷോ യോട് ഞങ്ങള്‍ 100% നിങ്ങളുടെ കൂടെ ആണ്. Last year ഞങ്ങളുടെ ഒരു അനുഭവം എഴുതുന്നു. Sreenivasan OR നെടുമുടി യുടെ ഏതെന്ന്‌ ഓര്‍ക്കുന്നില്ല. ഒരു Church പ്രോഗ്രാം ആയിരുന്നു. VIP ടിക്കറ്റ്‌ ആയിരുന്നത് കാരണം program organizers എസ്കോര്‍ട്ട് ചെയ്തു front row seat ല്‍ ഇരുത്തി. ചില ഡാന്‍സ് കണ്ടപ്പോള്‍ കോളേജ് ല്‍ പഠിച്ചിരുന്ന കാലത്ത് കുട്ടുകരുമായ് എറണാകുളത് ഉള്ള Oberoi Bar & Restaurant ല്‍ കാബറെ കാണുന്ന പ്രതീതി, ഇവിടെ കുറച്ചു light കൂടുതല്‍ ഉണ്ടായിരുന്നു. ഞാനും ഭാര്യയും മാത്രം ആയിരുന്നെകില്‍ OK, പക്ഷെ ഞങ്ങളുടെ teenage കുട്ടികള്‍ കൂടെ ഉണ്ടായിരുന്നു. കുടികളോട് പള്ളിയിലും, പള്ളി പരിപാടികും പോകുമ്പോഴു sleeveless dress ഇടരുതേ modest ആയി dress ചെയ്യണം എന്ന് പറയുന്ന ഞങ്ങള്‍, പള്ളിക്കാര്‍ ഇതു കാണിച്ചാല്‍ എന്ത് പറയാനാ. നാട്ടില്‍ പെരുന്നാളിന് ഇതു പോലെ ഡാന്‍സ് കാണിച്ചാല്‍ അടി മേടിക്കും

Anonymous said...

The problem is not the blog owner. Its the public who abuse it. Anonymous guys in general abuse it.

Anonymous said...

Is our Bishop really a protestant supporter?

Do not be surprised, The Chicago diocese in under satanic force. They do not like the light of the world – Jesus Christ. The Bishop along with his frauds priests in Chicago like the man made materialism and the pagan cross and all the dirty influence of the world. We the faithful are a bunch idiots hanging around these stupid of the Chicago diocese.

We need to report this to the American Bishop Council. The Chicago diocese is really a parasite killing not only the Faithfull’s faith seed; they are misusing and looting the American Latin church.

What are the bishop Angadiath and Fr. Kadupple doing here? Bishop cannot find time to bless the Coppell Church, what is his role here for the faithful? Is he a really a protestant supporter?


As Catholics we need to fight for the Cross, without cross there is no Christ, without Christ there is no Salivation. If you look at the permanent adoration chapel in Chicago, there is pagan cross installed by the Bishop.

Anonymous said...

Want to get charitable points from St.Peter?

Then visit charitable organizations in Kerala when you go there and help them financially. Do it in multiple small amounts instead of one large amount.

Want to get rid of this cross headache and church headache?

Stop donating lavishly. Sell the large church property and buy small property. Give small sunday offerings. Give $10 or $20 for house blessings. Stop giving money to priests on your children's birthday celebration.

Anonymous said...

Hello Coppell Parishioners'''''''

Evare Ariyumo, Kottitta Achaayanmar

Kilavan Lion Joy
Chaanathalayn Position AV
Gaayakan Johnson (kavalm bandhu)

ഇവരുടെ മക്കളൊന്നും നമ്മുടെ പള്ളികളില്‍ സി സി ഡി ക്ലാസ്സുകളില്‍ പഠിച്ചിട്ടില്ല,

അത് പോലെ ഇവരുടെ മക്കള്‍ ആരും തന്നെ നമ്മുടെ പള്ളികളില്‍ വരാറുമില്ല.

ഇവരാകട്ടെ പിതാവ് എന്ത് പറഞ്ഞാലും ചെയ്യാന്‍ തയ്യാറാണ് .

പിന്നെ എന്തിനാണ് ഇ കോട്ടിട്ട അച്ചായന്മാര്‍ നമ്മളെ കണ്ട്രോള്‍ ചെയ്യാന്‍ നോക്കുന്നത്.

സൊന്തം മക്കളെ നമ്മുടെ പള്ളികളില്‍ പടിപ്പിക്കാതവന്മാര്‍,
സൊന്തം മക്കളെ നമ്മുടെ പള്ളികളില്‍ കുരബാന കാണാന്‍ കൊണ്ടുവരാത്തവന്മാര്‍.

ഇവര്‍ എന്തിനാണ് പള്ളിയുടെ ഭരണത്തില്‍ കയ്യിടാന്‍ ശ്രമിക്കുന്നത്

ഇവര്‍ ബിഷപിന്റെ ഉച്ചിസ്ടവും ആസും താങ്ങി നടന്നു പൊസിഷന്‍ നേടുന്നു ..

Anonymous said...

വത്തിക്കാന്‍ സിറ്റി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിന് വിധേയനായ ഐറിഷ് ആര്‍ച്ച് ബിഷപ്പ് രാജിവെച്ചു. ആര്‍ച്ച് ബിഷപ്പിന്റെ രാജി സ്വീകരിച്ച വത്തിക്കാന്‍, പുരോഹിതരുടെ പീഡനാരോപണങ്ങളെപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നൈജീരിയയിലെ ബെനിന്‍ അതിരൂപതയുടെ അധിപനായിരുന്ന റിച്ചാര്‍ഡ് ബ്രൂക്കിനെതിരെ നാല്പത് വയസ്സുള്ള സ്ത്രീയാണ് ആരോപണവുമായെത്തിയത്. പ്രായപൂര്‍ത്തിയാകും മുന്‍പ് തന്നെ ഈ പുരോഹിതന്‍ പീഡിപ്പിച്ചിരുന്നെന്നും ആ ബന്ധം 20 വര്‍ഷം തുടര്‍ന്നെന്നുമാണ് ഇപ്പോള്‍ കാനഡയിലുള്ള സ്ത്രീയുടെ വെളിപ്പെടുത്തല്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം തന്നെ ബ്രൂക്ക് രാജിവെച്ചെന്നും വത്തിക്കാന്‍ രാജി സ്വീകരിച്ചുവെന്നും സഭാവൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു.

ഐറിഷ് കത്തോലിക്കാസഭയ്‌ക്കെതിരെ അടിക്കടി ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യമന്വേഷിക്കാന്‍ കമ്മീഷനെ വെക്കുമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു. അന്വേഷണം ഉടന്‍ തുടങ്ങുമെന്നും നാലംഗ സമിതിക്കാവും അതിന്റെ ചുമതലയെന്നും വത്തിക്കാന്‍ തിങ്കളാഴ്ച അറിയിച്ചു.

Thommachan Kavalakkattu said...

Angady is guilty conscious ! He realises that he did not deserve to be the Bishop. Fr. Kandathikudy had all the credentials to be the first Bishop. Angady & Pallikaparmban conspired for pala & kept Fr. Kandathikudy out. Fr. Angady would have been languishing in Oklahoma or Mississippi & the SMC would have made far superior achievements under Bishop Kandathikudy. What a disgrace !

Anonymous said...

even with a different bishop we still have priests who are head ache too all. divisive force among us

Anonymous said...

In CA we used to have many retreats every year before the Churches came. Now they are trying to put both hands into our pockets and the retreat teams are not coming like before

Anonymous said...

Angadi should go out to save smc usa.We need a Bishop who can lead us.He must from somewhere who dont promot regionism.

Get the hell out of all this crooks from Bishop's house

Anonymous said...

പിതാവേ നമ്മുടെ കുര്യായ്ക്

(കടുപ്പനും, വിനോതിനിക്കും) യാതൊരു പണിയും ഇല്ലാതിരിക്കുന്ന ഈ അവസരത്തില് നല്ലൊരു പണി തരപ്പെട്ടിരിക്കുന്നു!!!!!!!!!!!!!!!!!!!

നമ്മുടെ അമേരിക്കയിലെ സീറോ മലബാര്‍ സഫെയിലെ എതച്ചനാണ് ഏറ്റവും കൂടുതല്‍ പവനുള്ള സ്വര്‍ണമാല ഇട്ടോണ്ട് നടക്കുന്നതെന്ന് കണ്ടുപിടിക്കുക .......

GARLAND പള്ളിയിലെ ജോജി അച്ചനാണോ മയാമി പള്ളിയിലെ ധകറിയ അച്ഛനാണോ ജയിക്കുന്നതെന്ന് നോക്കാം .

ഇതിലും നല്ലത് എല്ലാ അച്ഛന്മാര്കും ഇരുപതു പവന്‍ സ്വര്‍ണമാലകള്‍ ധരിക്കാന്‍ അങ്ങ് അനുമതി കൊടുക്കന്നതായിരിക്കും..

അങ്ങനെ വരുമ്പോള്‍ പിതാവായ അങ്ങേക്ക് മുപ്പതു പവന്‍ എങ്കിലും ധരിക്കാന്‍ പറ്റും, നല്ല ഐഡിയ അല്ലെ, ഇനിയും എല്ലാ പള്ളികളിലും താങ്കള്‍ വരുമ്പോള്‍ സ്വര്‍ണമാലകള്‍ തരാന്‍ പറയാമല്ലോ അല്ലെ

Anonymous said...

Retreat REtreat RETreat RETReat RETREat RETREAt RETREAT every were; every other week. The only aim is COLLECTION. Alas at last they found the milking cows GOOD HARVEST Preach the scheming plans to the weak minds; brain wash the feebleminded; scoop the CREAM. Encourage the attending better-halves to donate in cash (no check)
These miracle workers appear & diappear in months - ONE U.S.A (or mid-east)VISIT (full expences met). They met their salvation Shameless creatures!
OkcahC99

Anonymous said...

Is our Bishop really a protestant supporter?
ഇക്കാര്യമന്വേഷിക്കാന്‍ കമ്മീഷനെ വെക്കുമെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ

Anonymous said...

"ഇത്ര ചെരുതാകുവാന്‍ എത്ര വലുതാകണം?
കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ ഭക്തജനങ്ങള്‍ക്ക്‌ സൌജന്യമായി വിതരണം ചെയ്യുവാന്‍ ടീമംഗങ്ങള്‍ കൊണ്ടുവന്ന പ്രസിദ്ധീകരണം പള്ളിപ്പരസരത്തു വിതരണം ചെയ്യാനും അധികാരികള്‍ അനുമതി നിഷേധിച്ചു. പൈസ കിട്ടാത്തതിലുള്ള ചൊരുക്കിനു പുറമേ ഇതിനു വേറെയും ചില കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്കു ഉറപ്പിച്ചു പറയാന്‍ കഴിയും. അതില്‍ പ്രധാനം ചിക്കാഗോയിലെ മുന്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയെ പോസിറ്റീവ് ആയി പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു ലേഖനം അതില്‍ ഉണ്ടായിരുന്നു എന്നുള്ളതാണ്. (പ്രസ്തുത ലേഖനമോ, അതച്ചടിച്ചു വന്ന പ്രസിദ്ധീകരണമോ ഞങ്ങള്‍ കണ്ടിട്ടില്ല. എങ്കിലും വിവിധ കേന്ദ്രങ്ങളില്‍ നിന്നും അറിഞ്ഞിടത്തോളം കാര്യങ്ങള്‍ വച്ചു ഞങ്ങള്‍ എഴുതുകയാണ്.) അമേരിക്കന്‍ സീറോ മലബാര്‍ സഭയുടെ അഭൂത പൂര്‍വമായ വളര്‍ച്ചയിലും, ഇവിടെ ഒരു രൂപത വരാനുള്ള സാഹചര്യമുണ്ടായത്തിലും ബ.കണ്ടത്തിക്കുടി ചെയ്ത ഈടുറ്റ സംഭാവനകളെ പ്പറ്റി ലേഖകന്‍ അതില്‍ പരാമര്‍ശിച്ചിരുന്നു."

I have been a silent reader of your blog for a few years. This is the second time you made the mistake of leaving a clue that can identify you! This is how even the smartest theif get caught! Watch it.

Anonymous said...

All the retreat preachers have visitng visa for 10 yeras and they make a good money from North America in few weeks just like the super stars. there are many other places like Africa, south America and other countries having a huge shortage of priests and none of these preachers want to go over there. the content of the retreat is same. even the shalom team was here more than three times.
money is the bottom line.
Ps: please do not spend money for thallipoli Deleep Show. The people in FL, PA and NY said the same. it is a boren show.

Anonymous said...

Retreat REtreat RETreat RETReat RETREat RETREAt RETREAT everywhere; every other week-end. The only aim is COLLECTION. Alas at last they found the milking-cows. Preach the scheming plans to the weak-minds; brain wash the feebleminded; scoop the CREAM! Encourage the attending better-halves to donate in cash only (no checks, please), so that the other halves will not know the drainage!
GOOD HARVEST!
These miracle workers appear & diappear in months - ONE U.S.A (or mid-east)VISIT (full expences met). They met their salvation! Shameless creatures!
OkcahC99

Anonymous said...

ചേട്ടന്മാരേ,

Summer vacation started. I owe some answers. Saturday I am leaving for Phoenix.

Uncle ന്റെ ഒരു question "ഒരു ലാപ് ടോപ് കയ്യില്‍ വയ്ക്കാന്‍ പാടില്ലായിരുണോ"

ഞാന്‍ daddy യോട് ലാപ് ടോപ് ചോദിച്ചു daddy തന്നില്ല ഞാന്‍ ഹിസ്റ്ററി പോയി നോക്കിയാലോ എന്നു പേടിച്ചു ആയിരിക്കും. മമ്മി history delete ചെയ്യുന്നത്‌ daddy യെ പഠിപ്പിച്ചിട്ടില്ല.


മറ്റൊരു uncle ന്‍റെ question.
ഒന്നും തോന്നരുത് . ഈ ഡാഡിക്കെന്താ ജോലി? ഡാഡി സ്കൂളില്‍ ഒന്നും പഠിച്ചിട്ടില്ലെ? എപ്പോഴും എന്താ മമ്മിയോട് ചോദിക്കാന്‍ പറയുന്നത്? മമ്മിയാണോ വീട്ടിലെ മാപ്പിള?

ഡാഡി ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. ഇപ്പോള്‍ നമ്മുടെ പള്ളിയില് താമര കുരിശു, ശീലയൂ group സങ്കടിപിക്കല്‍ ആണ് ജോലി. മമ്മി യെ കെട്ടുന്ന സമയത്ത് ഡാഡി പറഞ്ഞത് സൌദി അറേബ്യ യല്‍ agricultural field officer ആണ് എന്നാണ്. അമേരിക്കയില്‍ വന് കഴിഞ്ഞു ഞാന്‍ daddy യെ landscape company യില്‍ job application fill ചെയ്യാന്‍ help ചെയ്തു job experience ല്‍ daddy എഴുതാന്‍ പറഞ്ഞത് "date palm pollinator" എന്നാണ്.

ജോണി മോന്‍

Anonymous said...

CAN YOU POST SALOM TV'S WEBSITE ADRESS TO SEND THE MONEY.

IF YOU WANT TO GIVE THAT NEWS PAPAER IN COPPELL CHURCH THEN WE WELCOME IT.BISHOP WONT STOP IT HERE.THIS IS A CHURCH RUN BY THE MEMBERS HERE.SO WE WILL SUPPORT EVEN IF BISHOP WILL TELL US NOT TO DISTRIBUTE IT HERE.

WE ALL LIKE SALOM TV.WHAT SALOM TV DONE IS RIGHT.RETREAT SHOULD NOT BE A PROGRAMME TO MAKE MONEY FOR BISHOP.

WE NEED TO SUPPORT SALOM TV FOR THIS STRONG STAND.

Anonymous said...

Dear #25,
You don't Like retreats.Fine... But lot of people like to attend retreats.Some people go kerala to attend retreat. Don't think all the retreats are money making show!!Some people never understand that! you are one of them!
You also don't want to support or go to Dileep show! Fine.... It is going to be sold out any way! Please don't discourage people to see the show! It is very cheap attempt by YOU!
This show is alredy a success and it will be huge success in Dallas.

Anonymous said...

Reply to post # 27

Shalom Media USA Inc. 152 Shelly Ln. Philadelphia, PA 19115. Phone: (215) 366 3031. General inquiry: info@shalomus.org. Festival: festival@shalomus.org ...

Anonymous said...

please do not spend money for thallipoli Deleep Show.

The people in FL, PA and NY said the same. it is a boren show.

Anonymous said...

Daddykku ippol blogil paradhooshanam ezhuthalanu pani!!!mummy overtime cheythu undakkunna dollar kondu njangal jeevikkunnu!!! Achanmareyum methraneyum kottitta unclemareyum daddykku ishtamalla! Pavam mummy ....ennum joli thanne....Ellarudeyum kuttam ezhuthi ezhuthi Daddykku swasthamayi urangane pattunnilla!!! Paavam..............
J mon.

Anonymous said...

Very good. Date palm pollinator.

Anonymous said...

Do you know where the cross issue is now? Is everything cal in Coppel?

Anonymous said...

Why not have retreat by priests?

Anonymous said...

Some fathers are paying for buying gold to help some poor girls in their family and please dont count that

Anonymous said...

" കോന്തിയയായിട്ടും കുരങ്ങായിട്ടും തോട്ടം വെളുപ്പിക്കും "

Anonymous said...

പി. റ്റി. ജോസഫ്.(കൊച്ചാപ്പി), ന്യൂ യോര്‍ക്ക്.
മോനേ ജോണി ഇത് കൊച്ചാപ്പി അങ്കിളാണ്. നീ എന്നെ മറന്ന് പോയോ? ഞാന്‍ രണ്ട് ദിവസം മുമ്പ് ഒരു കത്തെഴുതിയായിരുന്നു. മോന്‍ വായിച്ചെന്ന് വിചാരിക്കുന്നു. ഇപ്പോള്‍ മോന്‍റെ കത്തും അതിലെ ചില സംശയങ്ങളും അതിന്റെ ഉത്തരങ്ങളും ഒക്കെ കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. പക്ഷേ മോനേ നീ അങ്കിളിന്‍റെ കാര്യം ഒന്നും ചോദിച്ചില്ലല്ലോ. ഒരു പക്ഷേ നീ അങ്കിളിനെ ഓര്‍ക്കുന്നില്ലായിരിക്കും.
ഞാന്‍ നിന്റെ ചാച്ചന്റെ കൂടെ (ക്ഷമിക്കണം നീ അമേരിക്കയില്‍ വന്നപ്പോള്‍ ഡാഡി എന്ന് വിളിക്കാന്‍ തുടങ്ങിയല്ലേ?) പത്താം ക്ലാസ്സുവരെ പഠിച്ചതാ. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ സെമിനാരീല്‍ പോയി , നിന്റെ ചാച്ചന്‍, വെല്ലിച്ചാച്ചന്‍റെ കൂട്ടത്തില്‍ കിഴക്കെങ്ങോ ഒരു തോട്ടത്തില്‍ റബ്ബറു വെട്ടാനും പോയി . അതായത് ഈ ടാപ്പിങ്ങു തൊഴിലാളിയായിട്ടേ. അതാണ് നിന്റെ ചാച്ചന്റെ അഗ്രിക്കള്‍ച്ചറല്‍ എക്സ്പീരിയന്‍സ്.
പിന്നെ എന്നാണ് കുഞ്ഞിത്തായി (നിന്റെ ചാച്ചന്‍)ഗല്‍ഫില്‍ പോയത് ?അത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഒത്തിരി നാള്‍ ഞങ്ങള്‍ തമ്മില്‍ ഒരു കോണ്ടാക്‍ടും ഇല്ലായിരുന്നു.
ഏതായാലും മോന്‍ ഇപ്പോള്‍ അച്ചന്‍ ആകാന്‍ ഒരു ആഗ്രഹം പ്രകടിപ്പിച്ചത് വളരെ നന്നായി. ഒരു സെമിനാരി റിജക്ട് എന്ന നിലയില്‍ ഞാന്‍ മോന് ഒരു നല്ല ഗൈഡ് ആയിട്ട് ചില ഉപദേശങ്ങള്‍ തരാമെന്ന് കരുതി.
നിന്റെ ചാച്ചന്‍ ഒരു റബ്ബര്‍ ടാപ്പിങ്ങു തൊഴിലാളി ആയിരുന്നല്ലോ. സ്വന്തമായിട്ടു ഒരു റബ്ബര്‍ തോട്ടം ഒക്കെ വേണമെന്ന് നിന്റെ ചാച്ചന് ആഗ്രഹം ഇല്ലേ. അതിനുള്ള ഏക എളുപ്പ മാര്‍ഗം നീ അച്ചനായി അമേരിക്കയില്‍ വന്നിട്ട് അരമനയില്‍ കേറിക്കൂടണം. പിന്നെ മോന് അറിയാമല്ലോ. റബ്ബര്‍ത്തോട്ടമോ നാട്ടില്‍ കെട്ടിടങ്ങളോ എന്തു വേണമെങ്കിലും മേടിക്കാമല്ലോ. ഇവിടത്തെ മലയാളികളെല്ലാം മണ്ടന്‍മാരാടാ. ഈ പൊട്ടന്‍മാരേ പറ്റിച്ചു പത്ത് കാശുണ്ടാക്കാന്‍ വളരെ എളുപ്പമാ. സമൂഹത്തിലെ പൊങ്ങന്മാരെ പിടിച്ചു സ്ഥാനമാനങ്ങള്‍ ഏല്‍പ്പിക്കുക. പിന്നെ പല പ്രസ്ഥാനങ്ങള്‍ കളിച്ചു വച്ച് പിരിവ് തുടങ്ങുക. അത് ധ്യാനങ്ങള്‍ മുതല്‍ കാവ്യേടെ കാബറേ വരെ ആകാം . പിന്നെ പള്ളി മേടിയ്ക്കല്‍ മുതല്‍ പാര്‍കിംഗ് ലോട്ട് വരെ എന്തെല്ലാം ധനാഗമ മാര്‍ഗങ്ങള്‍.
നീ മര്യാദക്കൊന്നു സെമിനാരി പഠിത്തം പൂര്‍ത്തിയാക്ക്. ബുദ്ധിയൊക്കെ ഞാന്‍ ഉപദേശിച്ചു തരാം. അങ്കിളിനും ഒരു വീതം തരണം. ഞാന്‍ ഭാഗ്യം ഉള്ളവന്‍ ആയിരുന്നെങ്കില്‍ ഇവിടെ ഒരു അച്ചന്‍ ആയി വാഴേണ്ടവനായിരുന്നു. കര്‍മദോഷം എന്നല്ലാതെ എന്തു പറയാന്‍! എന്തായാലും ഒരു സെമിനാരി റിജക്ട് എന്ന നിലയില്‍ എനിക്കും ഒരു വീതത്തിന് അവകാശമില്ലെ?
എന്ന് സ്വന്തം കൊച്ചാപ്പി അങ്കിള്‍.

Anonymous said...

This Bishop need to go to India because we need to install clavar cross in many churches over there.

He is expert in that job.

Curtain too.

Anonymous said...

This Bishop need to go to India because we need to install clavar cross in many churches over there.

He is expert in that job.

Curtain too.

Anonymous said...

# 34 chetta.....

Veettil thanneyirunnu kushumpu kuthathe bharyayeyum pillereyum kootti vallappozhum onnu purathu po...........Kushumpu kurayan athu help cheyyum!!!!!!!!

Anonymous said...

Guys you keep fighting for the crucifix and Sheela. You need to respond to this if you can.

Anonymous said...

Father Kadupil is so popular in LA since he did a great retreat here some time ago.I attended and it Was great. Dont know how much he was paid by our Father.

Anonymous said...

We dont need any Bishop or priest who stand against Saloom.

They have to go back to India.

Anonymous said...

check out nanma.tv

Anonymous said...

http://www.cathnewsasia.com/2010/05/27/us-syro-malabar-parish-battles-bishop-over-cross/

Copell news is there in this site too.

Anonymous said...

Fr.Kaduppil retreat was about paarayplogy.He use to preach a lot and in the evening he use to visit many houses and make some confusion amoung the people here in LA.

Afterall what kaduppan got to do with retreat?

Anonymous said...

I don't think Bishop or SMC against Shalom. That is just a lie.. They always support shalom .
As a person close to shalom ,I can tell you some rumors spread by some trouble makers ARE NOT TRUE!!

Shalom doing Great job to preaching the word of God and SMC is supporting them very well. This is not money making business.... I wish Bro.Benny punnathara and team the best!!!
I think people who don't know anything about Shalom making these false allegations!!!

Anonymous said...

RN=registered nurse
HRN=husband of registered nurse
all HRN's needs to find work to do.don't make your brain a devils workshop get busy and earn for your family .stop gossips.

Anonymous said...

he came to my house and he was great.

Anonymous said...

He was great in what at your house?

Please explain and where is your house in LA?

Is he looks great or He done something great or he was talking great or what it is my dear?

kaduppil retreat--paara+paara+treat+rupa thaa+rubber = Retreat of Kaduppan

Anonymous said...

" കോന്തിയയായിട്ടും കുരങ്ങായിട്ടും തോട്ടം വെളുപ്പിക്കും "

"തോട്ടം" is faith,money or both?

Anonymous said...

തൂരിയവനേ ചുമന്ന ചുമന്നവനേ നറും എന്ന് വായിച്ചു . ചുമന്നവനേ തൂറിയവാന്‍ തിരിച്ചു ചുമക്കുമ്പോള്‍ രണ്ടു പേരും നാറ്റം അറിയില്ല . മനസിലയോ ?

എന്ത് മാത്രം സഹായം എനിക്ക് കിട്ടിയിട്ടുണ്ടെന്ന് അറിയാമോ ? ഒരു തൊഴിലിഉം ഇല്ലതിരൂന്ന എന്നേ ഇപ്പോള്‍ എല്ലാവരും അറിയും . അവള്കനെങ്കില്‍ ഇപ്പോള്‍ വലിയ കാര്യമാ . നമ്മള്‍ പള്ളിയില്‍ പോകുമ്പോള്‍ എത്ര പ്രാവശ്യം എന്റെ പേര് വിളിച്ചു പറയാറുണ്ട്. നിന്റെയോ ?
ഇതാദ പറയുന്നത് ബുദ്ധി വേണം .പിതാവ് വരുമ്പോള്‍ എനെറെ വീട്ടില്‍ വരും . നിന്റെയോ ?
ഒരു നല്ല കാര്‍ വങ്ങനിരിക്കുവാണ്. aതാണ് നല്ലത് ? ഇടകിടക്ക് രിടെ ride കൊടുകേണ്ടി വരുന്നു. ഇപ്പോള്‍ അവളും സമ്മതിച്ചു.നോക്കടാ.
പൊതുസേവനം അമേരിക്കയില്‍ ആവശ്യമില്ല മോനെ. ആര്‍കും സഹായം ആവശ്യമില്ല ഉണ്ടെങ്കില്‍ അത് ഞാന്‍ നോക്കികോളം . ചീട്ടു കളിയും മറ്റു പരിപാടിയു മൊക്കെ അങ്ങിനെ നടന്നു പോകും . വീകെണ്ട് ശെരിക്കും തിരക്കണേ ...
സോപിടന്‍ പഠിക്കണം . കേട്ടോ

Anonymous said...

ചേട്ടന്മമാരോടു ചോദിക്കുക

പ്രിയ ചേട്ടന്മാരെ,

നാട്ടില്‍ നിന്നു വന്നിട്ടുള്ള സ്റ്റേജ് ഷോ യില്‍ ഡാന്‍സ് കളിക്കുന്ന പെണ്‍കുട്ടികള്‍ കന്നുകാലി തീറ്റ ആണോ കഴിക്കുന്നത്?


ടോണി മോന്‍

Anonymous said...

തൂറിയവനെ ചുമന്നാലും തൂറിയവന്‍ ചുമന്നാലും നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അല്ലേ നാറ്റമില്ലാതുള്ള്. പക്ഷേ കാഴ്ച്ചക്കാരായ ഞങ്ങളെപ്പോലെ ഉള്ളവര്‍ക്ക് നാറുമല്ലോ! ചേട്ടന്‍ എന്നാ പുതിയ കാറ് വാങ്ങുന്നത്?.സഭാ നേതാക്കന്‍മാര്‍ക്ക് റൈഡ് കൊടുക്കാനാനോ? ചേട്ടന്റെ ബുദ്ധി ഒരു 35 വര്‍ഷം പിറകിലാണെന്ന് തോന്നുന്നു. പണ്ട് നേഴ്സുമാരെ കെട്ടി പട്ടാളത്തില്‍ നിന്നും ഒളിച്ചോടിയ തൊഴിലില്ലാ മണ്ടന്‍മാര്‍ അമേരിക്കയിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ വിരാജിച്ചിരുന്ന കാലം. നാട്ടില്‍ നിന്നും ഏത് ഡൂക്കിലി സിനിമാ നടന്മാര്‍ വന്നാലും അവരെ വീട്ടില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു ശാപ്പാടും കൊടുത്ത് അമേരിക്ക മുഴുവന്‍ ഊരും ചുറ്റിച്ചിട്ട് , അവസാനം നാട്ടിലേക്ക് ആതിഥേയന്‍റെ ചിലവില്‍ ഒരു പത്ത് മുന്നൂറു ഡോളറിന് ഫോണും വിളിച്ചു, പിന്നെ തരം കിട്ടിയാല്‍ ചേച്ചിയുടെ കൂടെ ഒന്ന് അര്‍മാദിക്കുകയും ചെയ്തു കഴിയുമ്പോള്‍ , ചേട്ടന്‍ ഒരു ഫോട്ടോയും പൊക്കിപീടിച്ചു കൂട്ടുകാരുടെ ഇടയിലേക്കിറങ്ങും, പത്രാസ്സ് കാണിക്കാന്‍. അപകര്‍ഷതാ ബോധം കൊണ്ടാണെ. ആര് വിലവയ്ക്കുന്നു? ആര്‍ക്ക് പോയി? എന്ന് പറഞ്ഞത് പോലെയാവും ഇതും. തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല.രണ്ടും ഇത്തിള്‍ക്കണ്ണികള്‍!
അവസാനം വീട് ഇരുന്നിടത്ത് ഒരു കുഴി മാത്രം കാണും! പള്ളിയോടും പട്ടക്കാരനോടും പരിധിയില്‍ക്കൂടുതല്‍ അടുക്കരുതെന്ന് കാരണവന്‍മാര്‍ പറഞ്ഞിട്ടുള്ള പഴമൊഴി മറന്ന് പോയോ?

Anonymous said...

പ്രിയ കൊച്ചാപ്പി ചേട്ടന്‍ അറിയുവാന്‍
ഞാന്‍ ചാക്കുണ്ണി, തൃശ്ശൂരീന്നു ഇമ്മിണി വടക്ക് മാറീട്ടാണ് സൊദേശം. നിങ്ങളാണോ പഹയാ ഈ കിടാങ്ങളെ അച്ഛന്‍ പട്ടത്തിന് ചേര്‍ക്കണേ? എങ്കില്‍ ഒരു കാരിയോണ്ട് . നമ്മടെ മകന്‍ ലോനപ്പന്‍ ... ആള് മഹാ കച്ചറ ആണെ. യാതൊരു വഹ പറഞ്ഞാ കേക്കില്ല. നമ്മക്കീ അടയ്ക്കേടെ ബിസ്സിനസ്സാര്‍ന്നെ നാട്ടില്.ഇങ്ങനീ അടയ്ക്കാമരത്തില്‍ ക്ലൈമ്പു ചെയ്തീട്ടൊള്ള ഒരുതരം ബിസ്സിനസ്സ്.
നമ്മ കുടുംബത്തോടെ അമേരിക്കേല് ചേക്കേറി . ലോനപ്പന്‍ ഒറ്റ മകനാ. എന്റെ ചേട്ടന്‍ വാറുണ്ണി. വാറുണ്ണി എട്ടന്റെ മകളെക്കൊണ്ടാ ഇതെഴുതിക്കണെ. കാരണം ഞാന്‍ ഉസ്കൂളില്‍ പോയിട്ടില്ല.
ഇനി കാര്യത്തിലേക്ക് കടക്കാം. ലോനപ്പനെ ഇവിടെ ഉസ്കൂളി വിട്ടപ്പം അവന്‍ ഏതോ കറമ്പിയുമായി തരികട കാണിച്ച്. പിന്നെ പടിത്തം മൊടങ്ങി. ഇനി ഇപ്പം തൊടര്‍ന്നു പഠിക്കാന്‍ ഒരു മാര്‍ഗം കാണുന്നില്ല.അവനെ ഒരു ഡാക്കിട്ടറാക്കാനായിരുന്നു എന്റെ ആശ. പോയില്ലേ എല്ലാം. പിന്നെ ആലോചിച്ചപ്പോ ഒരു ആറെന്‍ നെഴ്സ് ആക്കിയാലോ എന്ന് തോന്നി. അതിന് എവിടെങ്കിലും കിട്ടണ്ടെ? ഇനീപ്പോ ആറെന്‍ ആയില്ലെലും ഒരു അഞ്ചെന്‍ , അല്ലെങ്കി കുറഞ്ഞത് ഒരു നാലെന്‍ എങ്കിലും ആക്കാനൊന്ന് വിചാരിച്ചപ്പഴ നിങ്ങടെ കത്ത് കണ്ടേ. അവന്റെ തള്ളക്ക് അവനെ ഏഴെന്‍ ആക്ക്ണോന്നു പറേണ്. വിവര ദോഷി. നിങ്ങ വിചാരിച്ചാ അവന് അച്ഛന്‍ പട്ടത്തിന് കിട്ടുമോ? ഇക്കാലത്ത് നാല് പുത്തന്‍ ഉണ്ടാക്കാന്‍ ഇത്രേം നല്ല ഉപായം വേറെ ഇല്ല. നിങ്ങ ഒന്ന് ഡക്കമന്‍റ് ചെയ്തു അവനെ എങ്ങിനെലും അച്ഛന്‍ പട്ടത്തിന് ചേര്‍ക്കണം. താഴ്മയോടെ
ഒപ്പ് അടിവര (+)കുരിശ്ശ്.
ചാക്കുണ്ണി.

Anonymous said...

ഡാഡി ഇപ്പോള്‍ ജോലി ചെയ്യുന്നില്ല. ഇപ്പോള്‍ നമ്മുടെ പള്ളിയില് താമര കുരിശു, ശീലയൂ group സങ്കടിപിക്കല്‍ ആണ് ജോലി. മമ്മി യെ കെട്ടുന്ന സമയത്ത് ഡാഡി പറഞ്ഞത് സൌദി അറേബ്യ യല്‍ agricultural field officer ആണ് എന്നാണ്. അമേരിക്കയില്‍ വന് കഴിഞ്ഞു ഞാന്‍ daddy യെ landscape company യില്‍ job application fill ചെയ്യാന്‍ help ചെയ്തു job experience ല്‍ daddy എഴുതാന്‍ പറഞ്ഞത് "date palm pollinator" എന്നാണ്.

ജോണി മോന്‍



ഹല്ലോ ജോണി മോന്‍,
നീ കൊച്ചാപ്പീ അങ്കിളിനെ അറിയുമോ? അങ്ങേര്‍ പറയുന്നത് വച്ച് നിന്റെ ഡാഡിക്ക് നാട്ടില്‍ റബ്ബറു വെട്ടായിരുന്നു എന്നാണല്ലോ കേഴ്വി. പിന്നെ ഗല്‍ഫില്‍ എന്തായിരുന്നു, ഈന്തപ്പനക്കു പരാഗണം നടത്തുന്ന ജോലിയോ?. നിന്റെ മില്‍മായുടെയും പശുവിന്റെയും ഉപമ കേട്ടപ്പോഴേ തോന്നി, വിത്ത് ഗുണം പത്ത് ഗുണം ആണല്ലോ എന്ന്. നീ അച്ചന്‍ ആകാന്‍ പരമ യോഗ്യന്‍ തന്നെ.

Anonymous said...

തോമ : സായിപ്പിന്റെ കൂഥി പുറകില്‍ നിന്ന് കുര്‍ബാന കാണേണ്ടി വരുമെന്ന് പറഞ്കപ്പോള്‍ ങ്ങനും വിചാരിച്ചു അച്ഛന്‍ പറയുന്നത് ശെരിയാണെന്ന് . ഇപ്പോള്‍ കുര്‍വനയാണോ എന്താണോ നടക്കുന്നത്. മുഖം കാണുമ്പോള്‍സങ്കടം വരും. കടന്നല്‍ കുത്തിയത് പോലെ . പിന്നേ കുര്‍ബനക്കിടക്ക് എന്തെല്ലാം തരികിടയ? പ്രസംഗം പിന്നേ പറയാനില്ല . ആരെയെങ്കിലും പാര വെച്ച് സംസാരിച്ചില്ലെങ്കില്‍ ഉറക്കം വരില്ല.
"പിന്നെ എന്നേ താങ്ങി നിറുത്തുന്ന ചിലരെ വാഴ്ത്തി പറയാനല്ലേ സമയമുള്ളൂ.. ഇ പ്രദേശത്ത് അച്ഛന്മാരേ കിട്ടാനില്ല. ഞാനല്ലതേ മറ്റൊരു തമ്പുരാന്‍ നിനകുണ്ടാകരുത് . ഞാന്‍ വിടുവായനെന്നു നിങ്ങള്‍ വിചാരിക്കും. കാര്യം കാണാന്‍ എന്തെല്ലാം അഭിനയം വേണമെന്ന് അറിയാമോ? . ഇടയ്ക്കു പുണ്യാളന്‍ ആകണം.പിന്നേ ചെകുതനകണം. പരദൂഷണം , പാര , എല്ലാം വേണം. ചിലരെ ചീത്ത വിളിച്ചു ഇറക്കി വിട്ടാലേ ഇവന്മാര് നമ്മളെ ബെഹുമാനിക്കുകയുള്ള്?

Anonymous said...

http://www.cathnewsasia.com/2010/05/27/us-syro-malabar-parish-battles-bishop-over-cross/

Anonymous said...

പട്ടി പുല്ലു തിന്നുകയുമില്ല പശു വിനെ കൊണ്ട് തീറ്റികുകയും ഇല്ല.

ചേട്ടന്മാര്‍ക് നാട്ടില്‍ വച്ച് വൈകത്തു അസ്ടമിക് പാച്ചാത്യനൃത്തവും Oberoi യില്‍ കാബറെ യും കാനുള്ള ഭാഗ്യം ഉണ്ടായി. Teenagers ആയ ഞങ്ങളുടെ കാരിയം ഒന്ന് ഓര്‍ക്. മലയാളീ പെണ്‍ കുട്ടികളുടെ ആട്ടം കാണാനുള്ള അവസരം നശിപികാതെ. മമ്മിയുടെ ഓഫീസീല്‍ ഉള്ള ഒരു വെളുമ്പനുമായുള്ള മമ്മിയുട ചുറ്റിക്കളിയെ കുറിച്ച് ഡാഡി മമ്മിയെ വഴക്ക് പറഞ്ഞപ്പോള്‍ മമ്മി ഡാഡിയോട് പറയുന്നത്‌ കേട്ടു "പട്ടി പുല്ലു തിന്നുകയുമില്ല പശു വിനെ കൊണ്ട് തീറ്റികുകയും ഇല്ല"

Tony Mon

Anonymous said...

ചേട്ടന്മമാരോടു ചോദിക്കുക

പ്രിയ ചേട്ടന്മാരെ,

നാട്ടില്‍ നിന്നു വന്നിട്ടുള്ള സ്റ്റേജ് ഷോ യില്‍ ഡാന്‍സ് കളിക്കുന്ന പെണ്‍കുട്ടികള്‍ കന്നുകാലി തീറ്റ ആണോ കഴിക്കുന്നത്?


ടോണി മോന്‍

അതെന്ന ടോണിമോനെ നീ അങ്ങിനെ ചോദിച്ചെ? നീ അവരുടെ ഏത് ശരീര ഭാഗം കണ്ടിട്ടാ ഈ ചോദ്യം ചോദിച്ചെ? നീ അച്ചനാകാനുള്ള കുട്ടിയാണെന്ന കാര്യം മറക്കരുത്!

Anonymous said...

NOW WE HAVE PICTURES TAKEN EVERY MINUTE AT THE CHURCH.THAT IS A GREAT> ALL THE MUNDU. SHIRT SAREES AND CHURIDARS ARE ON OUR CHURCH WEBSITE. I KNOW WNEN THEY WERE BOUGHT BY LOOKING AT PICASA.OUR FATHER (ON EARTH) LOVES IT.

Anonymous said...

HIIIIII #58,

You can not hate your spiritual leader for what ever reason. SIN SIN SIN.With out the other man who is carrying him around and his whole family's support you would never have a church to go on the weekends for singing, eating and all the rest of the social activity.You can not get rid of your inferiorty complex my dear and you need all these .Stand by him and does not matter if they smeel like poop.

Anonymous said...

Really funny blog for all to laugh.Greate surianees.Keep up the spirit.