Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 11, 2010

ചിന്തയും വാര്‍ത്തയും

കഥകളിക്കാരനെപ്പോലേയാണല്ലോ നമ്മുടെ  വര്‍ഗീസച്ചന്‍. ഒറ്റ നില്‍പ്പിനു നവരസങ്ങള്‍ മാറി മാറി അഭിനയിച്ചു കാണിക്കാനുള്ള അദ്ദേഹത്തിന്‍റെ പാടവം ഒന്നു വേറെ തന്നെ. കുട്ടിത്തേമാങ്ങിനെപ്പോലെ അദ്ദേഹം നമുക്ക് മുമ്പില്‍ പലതവണ കരഞ്ഞു പിഴിഞ്ഞ  രംഗങ്ങള്‍ നമ്മുടെ എല്ലാം ഹൃദയത്തില്‍ പണ്ടേ  ആഴത്തില്‍ പതിഞ്ഞിട്ടുള്ളതാണ്.


ഇപ്പോള്‍ അദ്ദേഹം അഭിനയിച്ചു കാണിക്കുന്നത് ഭീഷണി എന്ന പുതിയ ഒരു രസമാണ്. ജനങ്ങള്‍ പണം വാരിക്കോരിയിട്ടില്ലെങ്കില്‍ കോപ്പേല്‍ പള്ളി ഇപ്പൊ  ഷോര്‍ട്ട് സെയിലിനു ഇടുമത്രേ! അതായത് ബാങ്കിന് ബാക്കി കൊടുക്കാനുള്ള പൈസ പള്ളി വിറ്റുപെറുക്കിക്കൊടുത്തിട്ടു കോപ്പെലിലെ പള്ളി കൃഷി ബിഷപ്‌ അവസാനിപ്പിക്കുമെന്ന്.

കോപ്പെലിലെ ജനങ്ങള്‍ ഇതൊക്കെ വിശ്വസിക്കാന്‍ പോന്ന വിഡ്ഢികള്‍ ആണെന്നാണോ അധികാരികളുടെ ധാരണ? തവണ ഒരിക്കല്‍ പോലും മുടങ്ങാത്ത കോപ്പേല്‍ പള്ളി എങ്ങനെ ഷോര്‍ട്ട് സെയിലില്‍ ഇടും എന്ന് അച്ഛന്‍ ഒരു വിശദീകരിക്കാമോ? ഇപ്പോള്‍ അച്ചന്‍റെ ആളുകള്‍ നാട്ടുകാരെ നിരന്തരം വിളിയാണ്. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വിളിച്ച് ജനങ്ങളെ ഇവര്‍ പരിഭ്രാന്തരാക്കുകയാണ്. നമ്മുടെ പുതിയ കൈക്കാരനെപ്പോലും ഈ പാനിക് അറ്റാക്ക് ബാധിച്ചിരിക്കുകയാണ്. അപ്പോള്‍ ബാക്കിയുള്ളവരുടെ കാര്യം പറയണോ?

കോപ്പേല്‍ സഹോദരന്മാരെ, നിങ്ങള്‍ സമാധാനമായിരിക്ക്. ക്ലാവര്‍ പ്രതിഷ്ടിക്കാന്‍ നിങ്ങള്‍ അനുവദിക്കാത്ത നിലക്ക് നിങ്ങളുടെ പള്ളി എങ്ങനെയെങ്കിലും അടച്ചു പൂട്ടണമെന്ന് ബിഷപ്പിന് ആഗ്രഹമുണ്ട്. കാരണം, കോപ്പെലില്‍ താമര  വിരിഞ്ഞില്ലെങ്കില്‍ ഗാര്‍ലാന്‍ഡില്‍ അതെങ്ങനെ വിരിയും? ഗാര്‍ലാന്‍ഡില്‍ താമര വിരിഞ്ഞില്ലെങ്കില്‍ പിന്നെ അമേരിക്കയിലെ മറ്റ് സീറോ മലബാര്‍ പള്ളികളില്‍ അതെങ്ങനെ വിരിയിക്കും? അത്‌ കൊണ്ടു എന്തെങ്കിലും സാധ്യതയുണ്ടായിരുന്നെങ്കില്‍ ഈ പറഞ്ഞ നേരം കൊണ്ടു അങ്ങാടിയത്ത് നിങ്ങളുടെ  പള്ളി വിറ്റു പെറുക്കി, കാശും കീശയിലിട്ടു,  സ്റ്റാന്ഡ് വിട്ടേനെ. പക്ഷെ അങ്ങനെ ചെയ്‌താല്‍ നമുക്കെല്ലാം അറിയാവുന്ന പോലെ അത്‌  അദ്ദേഹത്തിന് വളരെ ഏറെ ദൂഷ്യം ചെയ്യും.

നമ്മുടെ പള്ളിയുടെ തവണ ഒരിക്കല്‍ പോലും മുടങ്ങിയിട്ടില്ല. മാത്രമല്ല, അടുത്ത ആറു മാസത്തേക്ക് തന്നെയെങ്കിലും തവണ കൊടുക്കാനുള്ള പണം നീക്കിയിരിപ്പുണ്ട്‌ താനും. ഇതെല്ലാം പണം വീഴിക്കാനുള്ള അധികാരികളുടെ ഒരു ടാക്ടിക് ആണെന്ന് മനസ്സിലാക്കുക. പോരാത്തതിന് കൊപ്പെലുകാര്‍ അത്രയ്ക്ക് പിച്ചകള്‍ അല്ലെന്നു അധികാരികള്‍ക്ക് ശരിക്കും അറിയാമല്ലോ. ജനങ്ങള്‍ പണം കൊടുക്കുന്നില്ലെങ്കില്‍ അത്‌ അധികാരികളുടെ കയ്യിലിരിപ്പു ഒന്നു കൊണ്ടു മാത്രമാണ്. അത്‌  നന്നാകുമ്പോള്‍ ജനം ഉദാരമായി പണം കൊടുക്കാന്‍ തുടങ്ങും.

ഈ ഞായറാഴ്ച കുര്‍ബാനയ്ക്ക് വായിച്ച സുവിശേഷ ഭാഗം ശ്രദ്ദേയമായിരുന്നു. മുന്തിരി തോട്ടമുടമയുടെ ഉപമ.

ഒരു ദിനാര്‍ ദിവസക്കൂലിക്ക് അദ്ദേഹം പണിക്കാരെ എടുത്തു. അവര്‍ രാവിലെ തന്നെ പണി തുടങ്ങി.

ഉച്ച നേരത്ത് നാല്‍ക്കവലയില്‍ ചുറ്റിക്കറങ്ങുന്ന ചിലരെ തോട്ടമുടമ കണ്ടു. അവരോടും പറഞ്ഞു തോട്ടത്തില്‍ ചെന്ന് ജോലി ചെയ്യുവാന്‍. ഇക്കൂട്ടര്‍  ഉച്ചയോടെ പണി തുടങ്ങി.

വൈകുന്നേരം മൂന്നുമണിയോടെ തോട്ടമുടമ നോക്കിയപ്പോള്‍ ഉണ്ട് ഒരു സംഘം ലൂസേര്‍സ് കടത്തിണ്ണയില്‍ സൊറ പറഞ്ഞുകൊണ്ടിരിക്കുന്നു. അവരോടും അദ്ദേഹം പറഞ്ഞു തോട്ടത്തില്‍ പോയി വല്ല പണിയും ചെയ്യാന്‍. മനസ്സില്ലാ മനസ്സോരെ അവരും പണിക്കു പോയി.

ഈ അവസാനത്തെ ഗ്രൂപ്പ്‌ പണിക്കിറങ്ങി ഒരു മണിക്കൂറിനകം എല്ലാവരും പണി നിറുത്തി. പണിക്കാര്‍ കൂലി വാങ്ങാന്‍ റെഡി ആയി നിരന്നുനിന്നു.  അതിരാവിലെ പണി തുടങ്ങിയ വര്‍ക്കും അരദിവസം പണി ചെയ്തവര്‍ക്കും  വെറും ഒരു മണിക്കൂര്‍ മാത്രം പണി ചെയ്തവര്‍ക്കും മുതലാളി കൊടുത്തത് ഒരേ കൂലി.  ഇതെന്തു ന്യായം എന്നായി ദിവസം മുഴുവന്‍ കഷ്ടപ്പെട്ട്  പണിയെടുത്തവര്‍. ഷട്ട് അപ്പ്‌ എന്നായി മുതലാളി. എന്‍റെ പൈസ കൊണ്ടു ഞാന്‍ ഇഷ്ടമുള്ളത് ചെയ്യും. നിങ്ങള്‍ ഫുള്‍ ഡേ ജോലി ചെയ്തു  എന്ന് പറഞ്ഞത് കൊണ്ടു കാര്യമൊന്നുമില്ല.

അതും പോരാഞ്ഞിട്ട് കൂട്ടത്തില്‍ "നിങ്ങളില്‍ മുമ്പന്മാര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍  പിന്‍പന്മാരും പിന്‍പന്മാര്‍ മുമ്പന്മാരും ആയിത്തീരും" എന്നൊരു കാച്ചും കൂടി അദ്ദേഹം കാച്ചി.

നിങ്ങളെപ്പറ്റി എനിക്കറിയില്ല. പക്ഷെ ഇതെവിടുത്തെ ന്യായം എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

അത്‌ പോകട്ടെ, നമ്മുടെ സഭാധികാരികള്‍ വിശ്വാസികളെ അടിച്ചിരുത്തുവാന്‍ ഈ ഉപമ പലപ്പോഴും പ്രയോഗിക്കാറുണ്ട്. സര്‍വ തോന്ന്യാസങ്ങള്‍ക്കും ന്യായീകരണമായി അവര്‍ ഈ ഉപമ തട്ടും. കഴിവും അറിവും ഉള്ളവരെ പിന്തള്ളി, വിവരദോഷികളെ ഓരോ സ്ഥാനത്തും അവരോഹിക്കാന്‍ ഇതാണ് അവര്‍ ഉന്നയിക്കുന്ന ന്യായം. വിശദീകരണം ചോദിക്കുന്നവനോട് തട്ടിക്കേറി ഷട്ട് അപ്പ്‌ പറയും. എളിമ പഠിക്കാന്‍ പറയും.

പക്ഷെ ഒരു കാര്യം നമ്മുടെ സഭാധികാരികള്‍ സൌകര്യപൂര്‍വ്വം മറന്നു പോകുന്നു. മുന്തിരി തോട്ടത്തിന്‍റെ ഉടമ തോന്ന്യാസം കാണിച്ചത് അദ്ദേഹത്തിന്‍റെ സ്വന്തം പണം കൊണ്ടാണ്. എന്നാല്‍ നമ്മുടെ സഭാധികാരികളുടെ കാര്യത്തില്‍ വാസ്തവം അതല്ല എന്നിരിക്കെ അല്പസ്വല്പം മര്യാതയോടെ അവര്‍ വിശ്വാസികളെ ട്രീറ്റ്‌ ചെയ്യണം എന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം.

പൊതുവേ ഒരു ധാരണയുണ്ട്. നമ്മുടെ അച്ചന്മാര്‍ക്ക് ഭയങ്കര തണ്ടാണെന്ന്.എളിമയെപ്പറ്റി വാചാലമായി പ്രസംഗിക്കും എങ്കിലും പ്രാവര്‍ത്തിക ജീവിതത്തില്‍ ഇക്കാര്യത്തില്‍ അവര്‍ അവറെജ് അല്മായരെക്കള്‍ വളരെ താഴെയാണത്രെ!

ആര് പറഞ്ഞു ഈ ദൈവദോഷം എന്നാണ് ഞാന്‍ ചോദിക്കുന്നത്. എളിമയുടെ കാര്യത്തില്‍ നമ്മുടെ അച്ചന്മാരെ വെല്ലാന്‍ ആരുണ്ട്‌? പ്രത്യേകിച്ചും പണം ചോദിക്കുമ്പോള്‍. ഞായറാഴ്ച കള്‍ തോറും  ആ പ്രസംഗ വേദിയില്‍ നിന്നും നൂറു കണക്കിന് ആളുകളുടെ മുമ്പില്‍ നിന്നു അവരുടെ മുഖത്തു നോക്കി ഇങ്ങനെ പണത്തിനു വേണ്ടി യാചിക്കണമെങ്കില്‍ അവര്‍ക്ക് എളിമയുണ്ടോ ഇല്ലയോ? അവര്‍ എളിമയുടെ വറ്റാത്ത ശ്രോതസ്സാണെന്നെ ഞാന്‍ പറയൂ.

പക്ഷേ വലതു കൈ നീട്ടി പണത്തിനു വേണ്ടി യാചിക്കുമ്പോള്‍ അവരുടെ ഇടത്തെ കക്ഷത്തിലായിരിക്കും നിങ്ങളുടെ തല എന്ന് മാത്രം. തലയ്ക്കു നല്ല അമക്ക് കിട്ടുമ്പോള്‍ നിങ്ങള്‍ പണം താനേ കൊടുക്കും. എളിമയോടെ ചോദിച്ചാല്‍ നിങ്ങള്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് കിട്ടും എന്ന് ബൈബിള്‍ ല്‍ പറഞ്ഞിരിക്കുന്നത് വെറുതെയാണോ.

ഫാ. കൊട്ടക്കലിനെ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് നേരിട്ടറിയാം. അതുകൊണ്ട് തന്നെ താമര ക്കുരിശിന്റെ പുതിയ അപ്പോസ്തോലനായിടുള്ള അദ്ദേഹത്തിന്റെ ഈ പുതിയ  അവതാരം ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.


ഒന്നു സത്യമാണ്. അദ്ദേഹം ക്ലാവര്‍ കുരിശ് പ്രേമിയല്ല. പള്ളി വെഞ്ചരിപ്പിനു ബിഷപ്‌ അങ്ങാടിയത് ക്ലാവര്‍ കുരിശ് സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് പോയി തോട് തേകാന്‍ പറഞ്ഞ വ്യക്തിയാന്നു അദ്ദേഹം എന്നോര്‍ക്കുക.

 ചിക്കാഗോയിലെ ഫാ. ആന്റണിയോ,  ഫാ. ജോജിയോ, ഫാ. സക്കെവൂസോ , മാര്‍ത്തോമാ കുരിശില്‍ സത്യമായും വിശ്വസിക്കുന്നുണ്ടോ എന്നറിയില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ അവര്‍ ബിഷപ്പിന്‍റെ അനുകൂലിക്കുന്നതില്‍ തല്‍ക്കാലം ഞങ്ങള്‍അവരെ വിധിക്കുന്നില്ല. പക്ഷെ ഫാ. കോട്ടക്കല്‍ അങ്ങനെയല്ല. അദ്ദേഹം മാര്‍ത്തോമാ കുരിശില്‍ സത്യമായും വിശ്വസിക്കുന്നില്ല. എന്നിട്ടും അദ്ദേഹം ബിഷപ്‌ ആവശ്യപ്പെടുക പോലും ചെയ്യാതെ തന്‍റെ പള്ളിയില്‍ അര്‍ത്ഥരാത്രിക്ക് മാര്‍ത്തോമാ കുരിശ് തൂക്കിയതില്‍ തീര്‍ച്ചയായും അതിലുള്ള വിശ്വാസം കൊണ്ടല്ല എന്നത്  ഉറപ്പാണ്. 

ഫാ. സജിയെന്ന എളിയ പുരോഹിതന്‍റെ ചെറിയ ഒരു ലിമോയാത്രയെ രൂക്ഷമായി വിമര്‍ശിച്ച ഫാ. കോട്ടക്കലിന്  ‍, ബിഷപ്പിന്‍റെ കല്‍പ്പനയനുസരിച്ച് എല്ലാം ഉപേക്ഷിച്ച് കേരളത്തിലേക്ക് പോയ അദ്ദേഹത്തിന്‍റെ അനുസരണയെപ്പറ്റി ഒരക്ഷരം പോലും പറയാനുണ്ടായിരുന്നില്ല. . ഫാ സജി സ്വമേധയാ ഉപേക്ഷിച്ച് പോയ അതെ അമേരിക്കന്‍ പൂങ്കാവനത്തില്‍ ജീവിക്കുവാന്‍ വേണ്ടി മാത്രം ക്രൂശിത രൂപത്തെ ഒരു തമാശായി കണ്ട്,  സ്വന്തം വിശ്വാസത്തെ വില്‍ക്കുകയും, മനസാക്ഷിയെ വഞ്ചിക്കുകയും ചെയ്ത ഫാ. കോട്ടക്കല്‍ പൌരോഹിത്യ കാപട്യത്തിന്റെ ആധുനിക അവതാരമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

അദ്ദേഹത്തിന്‍റെ ഈ പ്രവര്‍ത്തി ക്രൂസിഫിക്സിനു വേണ്ടി നില കൊള്ളുന്നവരുടെ ആത്മവീര്യം അല്‍പ്പം പോലും കെടുത്തുന്നില്ല. നേരെ മറിച്ചു , മാര്‍ത്തോമാ കുരിശിനു വേണ്ടി നില കൊള്ളുന്ന പുരോഹിതര്‍ എത്ര പൊള്ളയായ അവസരവാദികള്‍ ആണെന്ന് ലോകര്‍ക്ക് സംശയലേശമെന്യേ അദ്ദേഹം കാണിച്ച് കൊടുക്കുകയാണ്.

17 comments:

Anonymous said...

NEW GAME OF this gang.making confusion inbetween parish members.

we are paying money and there is money in the bank and why this panic?

Why ACHAN IS TOOMUCH WORRY ABOUT MONEY.He dont worry much when we have lot of problems in church.HE decide things THINGS BY HEARING ONLY one side ..........

Anonymous said...

YES THE FOLLOWING IS TRUE AND A BIG CONCERN FOR KALDAAYA VADHIKAL

കോപ്പെലില്‍ താമര വിരിഞ്ഞില്ലെങ്കില്‍ ഗാര്‍ ലാന്‍ഡില്‍ അതെങ്ങനെ വിരിയും?

ഗാര്‍ ലാന്‍ഡില്‍ താമര വിരിഞ്ഞില്ലെങ്കില്‍ പിന്നെ അമേരിക്കയിലെ മറ്റ് സീറോ മലബാര്‍ പള്ളികളില്‍ അതെങ്ങനെ വിരിയിക്കും?

Anonymous said...

YES THE FOLLOWING IS TRUE AND A BIG CONCERN FOR KALDAAYA VADHIKAL

കോപ്പെലില്‍ താമര വിരിഞ്ഞില്ലെങ്കില്‍ ഗാര്‍ ലാന്‍ഡില്‍ അതെങ്ങനെ വിരിയും?

ഗാര്‍ ലാന്‍ഡില്‍ താമര വിരിഞ്ഞില്ലെങ്കില്‍ പിന്നെ അമേരിക്കയിലെ മറ്റ് സീറോ മലബാര്‍ പള്ളികളില്‍ അതെങ്ങനെ വിരിയിക്കും?

Anonymous said...

Bringing the idea of short sale while the church got enough money to pay for mortgage for the next six months is a way to extract money to take out to Chicago. If the Bishop really want peace in Coppel, one word will be enough to end all this mess, that is no Claver and Sheela.

Garland church is struggling to find money for the new church with less than 120 families and the Bishop want his alma mater built whatever way.

It was Fr.Zach's idea to have new church - only to serve here for another three years.Now with two new churches in the near victiny-one for Knanaya and one in Coppel -finding people and money is the probelm.

Anonymous said...

ACHA,

IF YOU THINK THAT YOU CAN DO WHAT EVER YOU WANT AND PUBLIC WILL GIVE MONEY WHEN EVER YOU WANT THEN YOU ARE WRONG.

THIS IS NOT ANY FAMIL'S CHURCH.

THIS IS NOT BISHP'S CHURCH EITHER.

BE FAIR TO US AND WE WILL BE FAIR TOO.

Anonymous said...

I'm not a real estate broker. However, a real estate short sale means selling the property for less than what you owe the bank.

Loan taken out for Coppell church property is 1.5 million.

Short selling it means, selling that 3.2 million property for less than 1.5 million.

Let them do their short sale. Let us see how far they go with it.

Let us see which of the real estate brokers in SMC is going to take home 1.7 million profit. Remember, the 1.7 million is mainly money donated by oridinary hardworking people, and loans taken out on credit card by those who did not have money to give to church for purchasing coppell church property.

Anonymous said...

Most of the priests in SMC USA are liars. SMC USA Curia is made up of crooks. They cannot be trusted.

Don't believe anything those materialistic priests tell you. All they care about is money, property, and position.

They don't care about people; they don't care about souls; they don't care about the poor; they don't care about your troubles. All they care about is money.

Next time they ask for money, tell them to go get a weekday job, or tell them to take a hike.

Anonymous said...

പാവം വര്ഘീസച്ചനു തോമ പറയുന്ന വേദ പ്രമാണം ഏറ്റു ചോല്ലനല്ലാതെ
ഒന്നിനും കഴിവില്ലലോ.തോമ മണ്ടത്തരങ്ങള്‍ ഇടക്കിടെ പറയുന്നത്ന് ഇതുവരെ പ്രധിവിധി ഒന്നും കണ്ടുപിടിച്ചിട്ടില്ല. എല്ലാ ആഴ്ചയിലും ആള്‍ക്കാര്‍ക്ക് ഓരോ ചിന്ത വിഷയം കൊടുത്തില്ലേല്‍ പിന്നെ എന്തോന്ന് തോമയുടെ ഒരു പ്രസക്തി? ഇടവകകാര്‍ പിരിച്ചു ഉണ്ടാക്കിയ പള്ളി പേരിലായി എന്നത് കൊണ്ട് മാത്രം വിറ്റ് തുലക്കാമെന്നു വ്യാമോഹം ഉണ്ടെങ്കില്‍ ആ കഞ്ഞി അമേരിക്കന്‍ അടുപ്പില്‍ വേവാന്‍ പോകുന്നില്ല.

Anonymous said...

I'm not a real estate broker. However, a real estate short sale means selling the property for less than what you owe the bank.

Loan taken out for Coppell church property is 1.5 million.

Short selling it means, selling that 3.2 million property for less than 1.5 million.

Let them do their short sale. Let us see how far they go with !!!!!

I am 100 % agreeing with you .

This is the new way to extact money from the faithful.

Fr.varghese your brain is working overtime ,please cool down and give a break !!!

Don't make the new kaikaran in mental stress .

FR.Varghese you change your attitude towards the faithfull.

YOU TRIED MANY WAYS CURSING ,
CONTINUED CURSING MAINLY EVERY SUNDAY , KALLA CRYING WHATELSE....

DID IT WORK ?????

THINK WHY ???

WHY DON'T YOU ASK FR.SAJY WHAT HE DID TO RAISE 1.5 MILLION FROM THE SAME PEOPLE IN A MATTER OF DAYS ....

THINK....THINK....THINK.....

DID THE BISHOP HELPED FR.SAJY THAT TIOME ????

YOIU THINK BISHOP IS GOD .

BELIEVE IN JESUS CHRIST AND WORK !!!!

YOU ARE VEERY BRAVE AND EXPERIENCED>>

BISHOP IS VERY SMART AND EXPERIENCED ....

WHY DON'T YOU PUT A PLAN TOGETHER SOMETHING GOOD FOR KUNJADUKAL...

NOT TO HURT OR KILL THE KUNJADUKAL..


BECAUSE THESE KUNJADUKAL IS VERY GOD FEARING KUNJADUKAL >>>>

NOT LIKE VERUM MUTTANADUKAL>>>>>>


DON'T MAKE OUR NEW KAIKARAN PANIC PLEASE , BECAUSE WE MAY PUT TOOO MUCH MONEY IN YOUR BASKET , SO YOU WILL BE TIRED TO COUNT THE MONEY OK FR.WAR GHESE.......

Anonymous said...

I WILL BE VERY SURPRISED TO SEE A BISHOP FORCLOSE A CHURCH..

IF HE FORCLOSING A CHURCH WHY ARE YOU SO WORRIED ????

ARE YOU BIGGER THAN A BISHOP ???

DO YOU BELIVE MORE THAN A BISHOP ???

IF A BISHOP FORCLOSE A CHURCH DOES HE TAKE THE MONEY AND RUN ???

DON'T GET FOOLED PEOPLE ....

SOUNDS LIKE WE ARE GETING INTO THEIR TRAP AGAIN LIKE A PEDAMAN IN FRONT OF A LION >>>
KASHTAM.....KASHTUM........

Anonymous said...

ACHA,

IF YOU THINK THAT YOU CAN DO WHAT EVER YOU WANT AND PUBLIC WILL GIVE MONEY WHEN EVER YOU WANT THEN YOU ARE WRONG

1. You are calling police against parishioners ,ARE YOU A PARA LEADER,HOW CHEAP CAN YOU BE ??

2.YOU ARE AGAINST PEOPLES BASIC NEEDS.

3. HOW SAFE ARE WE IN THE CHURCH???

4.YOUR GANGS ARE READY TO CALL POLICE ANY TME WHICH IS A PREPLANNED GAME!!! ARE YOU THE LEADER???
3.ARE YOU THE RESPONSIBLE PERSON FOR EVERY MEMBERS COMING TO CHURCH MEANS THEIR SAFETY!!!!

4. WHY ARE YOU CURSING US OUR CHILDREN AND OUR GENERATION???
5.ARE YOU FOLLOWING JESUS OR PLAYIING WITH BISHOP TO DO DIRTY POLITICS???

5.ARE YOU GOING TO CHANGE ALL THIS ??
6. ARE YOU A CATHOLIC MEANS FOLLOWER OF JESUS???????

7. DO YOU GUARANTEE OUR SAFETY IN THE CHURCH MEANS BISHOP GUNDAS NOT MAKE ANY FALSE ALLEGATION AGAINST THE FAITHFUL OR CALL THE POLICE !!!!!!

8. WHY ARE YOU MAKING A TRAP IN THE CHURCH ?????

9. WHY ARE YOU ONLY LISTEN TO THOMA,REGI,SHIBU,SUNNY AND FIGI?????
10. IF YOU ARE CONTROLED BY THEM LET THEM PAY!!!!!!!!!!!!

GOOD LUCK FR.WAR....GHESE!!!!!!!

Anonymous said...

THOMA &REGI FIRED FR.SAJY BY THE HELP OF KADUPPPAN & LITTLE ZACHY.

WHEN THE COPPEL CHURCH BOUGHT THEY DID NOT MAKE AS MUCH AS THEY THOUGHT, SO THEY FIRED FR.SAJY.
BISHOP HATED FR.SAJY BECAUSE HE PUT THE CRUCIFIX ON THE ALTER.!!!!

NOW THEY ARE TRYING TO SELL THE CHURCH SO THEY CAN MAKE HUGE COMMISSION BY THE HELP OF FR.VARGHESE!!!!!

FR.SAJY BOUGHT THE CHURCH BY THE HELP OF FAITHFULL

FR.VARGHESE FORCLOSING THE CHURCH BY THE HELP OF THOMA ,REGI,SAJU,SHIBU,SUNNY ,FIJI,AV&JJ

Anonymous said...

fr.Sajy tried very hard to buy the coppel church ....

fr.Varghese tried to run the church very hard way!!!!!!!

fr.Sajy run the church very smooth and prayed with paishoners.

fr.Varghese run the church very hard way and cursing the parishoners!!!!!!!!


fr.sajy visited all parishoners house several times .

fr,Varghese visited less than 10 houses!!!!!!!!!

fr.Sajy visited all catholic peoples house.

fr.varghese visited only claver ,thamara peoples house only.

FR.SAJY HAD BEEN WELCOMED ALL HOUSES..

FR.VARHESE ONLY WELCOMED LESS THAN TEN HOUSES!!!!!

FR.SAJY LISTENED ALL MEMBERS.

FR.VARGHESE LISTEN ONLY THOMA REJY,SAJU,SHIBU,SUNNY,FIGI,GAYAKAN,AV&JJ !!!!!!!!

NO X'MAS IN COPPEL THIS YEAR !!!!!

ACHEN ONLY WELCOME ABOVE NAMED PEOPLES HOUSES.

BIG MONEY LOSS X'MAS CAROLE>>>>>>>

GOOD LUCK SMC ,WAY TO GO BISHOOPP

ANGADY NEENAL VAZHATTEEE...
KADUPPAN NEENAL VAZHATTEEE....
LITTLE ZACHY NEENAL VAZHATTEE....
WAR GHESE NEENAL VAZHATTEEEEEEEEEE.

Anonymous said...

Let them do their short sale. Let us see how far they go with it.

Let us see which of the real estate brokers in SMC is going to take home 1.7 million profit. Remember, the 1.7 million is mainly money donated by oridinary hardworking people, and loans taken out on credit card by those who did not have money to give to church for purchasing coppell church property


YOU ARE ABSOLUTELY WRIGHT >>

LET US SEE HOW FAR THESE CROOKS WILL TAKE US>>>>

THIS WILL BRING THE REAL DEVILS AND THE THIEVES OUT FROM COPPEL CHURCH !!!!!!

Anonymous said...

BECAUSE THESE KUNJADUKAL IS VERY GOD FEARING KUNJADUKAL >>>>

NOT LIKE VERUM MUTTANADUKAL>>>>>>

THOSE KUNJADUKAL WILL DIE FOR CRICIFIX !!!!

THOSE KUNJADUKAL WILL SHED THEIR BLOOD FOR CRUCIFIX!!!!!!

SO DON'T TRY TO HURT THE KUNJADUKAL!!!!!!


SO MANY MUTTANADUKAL WAITING BEHIND THE CURTAIN WITH HIDDEN CAMERAS TO SEE LITTLE AND YOUNG PENNADUKAL MAINLY KALLA PULCHADY THAI KILAVAN PULI>>>>>>>>>

Anonymous said...

BIG MONEY LOSS X'MAS CAROLE


WE can't allow this kudiyan kallans coming to our house for KOOTHATUM !!!!

GO DO THAT IN YOUR LOCAL BAR!!!!!

WE WILL NOT ALLOW THOSE PEOPLE COMING TO OUR HOUSES.

CAROLING IS ONE OF THE BIG MONEY MAKING GIMMICKS.

WE HAVE TO STOP ALL THESE NONSENSES!!!!!

I WILL CALL POLICE THIS YEAR IF YOU KNOCK ON MY DOOR>>>>

YOU ALL ARE THIEVES. WE WILL NOT BELIEVE YOU ANYMORE!!!!

CALLING POLICE IN THE CHURCH WAS AN EXAMPLE >>>

THE KAIKARAN &HIS WIFE CALLED POLICE IN THE CHURCH WAS DRUNK AND DID KOOTHATUM IN EVERY HOUSE LAST YEAR WITH HIS KUDIYAN FRIENDS ,THOMA, SAJU,SUNNY &SHIBU.

WE WILL NOT ALLOW THIS IN OUR HOUSES THIS YEAR.

YOU WILL NOT ENTER OUR HOUSES THIS YEAR .

Anonymous said...

അത് കൊള്ളാം
WAR
GHESE

THAT IS WHAT IS GOING ON IN COPPEL WAR!!!

അത് നയിക്കാന്‍ മുന്‍പില്‍ ഒരു GHESE!!!!

എന്നാണാവോ ഈ GHESE നെ ഇവന്മാര്‍ പറപ്പിക്കുക ???

വെട്കൊണ്ടാലും ചവില്ലാന്നുംഈ GHESE

ഇടക്ക് വിക്കി വിക്കി പറയണത് കേട്ടു !!!

നമ്മളെയും കൊണ്ടേ പോകൂ എന്നാണീ GHESE

പറയണത് !!!

ഇതിലും മൂത്തത് ഇതിലും നല്ലതും വേറെ ഇവിടില്ല !!!

കുറെ നാള്‍ നമ്മള്‍ ശരീരം ഒന്നും അനക്കാതെ

അടുത്ത വരാനിരിക്കുന്ന ഈനാം പെചിക്
വേണ്ടി കാത്തിരിക്കാം!!!!

അടുത്ത ഗുസ്ഥികാരന്‍ വരുന്നത് വരേയു ഗുസ്തിയുടെ താക്കോല്‍ GHESE

വിഴുങ്ങി എന്നാണു കേള്‍വി !!!!

മാമ്മോദീസ മുങ്ങിയ കാ തോലിക്കാന് മാത്രമേ

ഗുസ്ഥിപിടിക്കാന്‍ വരാവൂ എന്നാണു

വട്ടനും പൊട്ടനും മുതുക്കന് കൊടുത്തിരിക്കുന്ന ORDER.

THE BEST WAY TO SOLVE THE PROBLEM IS 144 IN COPPEL !!!!!!

NOW YOU NEED MONEY FOR WHAT ??????

TO KICK OUR REAR END !!!!GOOD LUCK!!!!!