ഗുരു പിപ്പിലാഥന്‍
എന്തിനു പറയുന്നു പരിശുദ്ധ പെന്തക്കോസ്തിലെ ആല്മീയ ഗുരുക്കന്മാരെന്നുനടിച്ചു,നമ്മളെഅടിമുടികുറ്റം പറഞ്ഞും , പരിശുദ്ധാത്മാവിന്റെ മൊത്തക്കാച്ചവടക്കാരെന്നു ഗീര്‍വാണമടിച്ചു നടക്കുന്ന കൊടികുത്തിയ പാസ്റ്റര്‍മാരോട് പെന്തക്കോസ്ത് എന്നാ വാക്കിന്റെ അര്‍ത്ഥം ചോദിച്ചാലും, ഉത്തരം ചിരിക്കു വക നല്‍കുന്നതായിരിക്കും.
പറഞ്ഞുവന്നത് നാമെല്ലാവരും കാര്യങ്ങളൊന്നും മനസിലാക്കാതെ ആരോ സൃഷ്ട്ടിച്ച ഒരോഴുക്കിലൂടെ ഒഴുകുന്നു.
ക്രിസ്തുവിനെ ചുറ്റിപ്പറ്റിയുള്ള സഭകളില്‍ ജീവിതം കൊണ്ടെറ്റം നല്ലത് കത്തോലിക്കാ വിഭാഗവും , ഉപദേശം കൊണ്ട് യെഹോവസാക്ഷികളുമാണ്. ( ഇതെന്റെ മാത്രം അഭിപ്രായമാണ് ) . ഈ ഒഴുക്കില്‍ പെട്ട നമ്മള് , നിലനില്‍പ്പിനായി അപ്പോഴഴപ്പോഴത്തെ സൌകര്യത്തിനനുസരിച്ചു ചില നിയമങ്ങള്‍ ഉണ്ടാക്കുന്നു. ഇതുകൊണ്ടൊക്കെയാണ് പ്രശ്നങ്ങളും . മനുഷ്യന് അപൂര്ണമായിരിക്കുന്നിടത്തോളം കാലം കുറ്റമറ്റ ഒരു വ്യവസ്ഥിതി ഉണ്ടാക്കുവാന്‍ സാദിക്കില്ല. മറ്റുള്ളവരുടെ കാര്യം പോകട്ടെ, നമ്മുക്ക് നമ്മുടെ കാര്യത്തിലേക്ക് വരാം. സാബത്ത് മാറ്റിയത്, വിഭൂതി ഉണ്ടാക്കിയതും മാറ്റിയതും, പ്രാര്‍ത്ഥനകള്‍ ഉണ്ടാക്കുന്നതും മാറ്റുന്നതും , പുണ്ണ്യാളന്മാരെ ഉണ്ടാക്കുന്നതും മാറ്റുന്നതും, ആചാരങ്ങള്‍ ഉണ്ടാക്കുന്നത് മാറ്റുന്നതും ------- എത്രയെത്ര.
വിശുദ്ധ കുര്‍ബാന വിശുദ്ധര്‍ക്കുള്ളതാകുന്നു എന്നച്ചന് പറഞ്ഞിട്ട്, നമ്മള് സ്വീകരിക്കുമ്പോള്‍ നമ്മള് എല്ലാവരും സ്വയം വിശുദ്ധരായി പ്രഖ്യാപിക്കുകയാനല്ലോ. പിന്നെന്തിനാവോ മരണശേഷം പ്രത്യേകം ഒരു വിശുധരാക്കല്. ഏതെങ്കിലും ഒന്ന് തെറ്റെന്നുറപ്പ്.
സാബത്ത് ശനിയില്‍ നിന്നും ഞായരിലെക്കു കോന്സ്ടാന്റിന് മാറ്റിയതല്ലാതെ ദൈവം മാറ്റിയതായി ഒരറിവുമില്ല . ഇനി അപ്പംമുറിക്കല്‍ ശിശ്രൂഷയെക്കുരിച്ചും, കുര്‍ബ്ബാനയെക്കുറിച്ചും ഇത് മാത്രമേ നമ്മളോട് യേശു ആചരിക്കുവാന്‍ പറഞ്ഞിട്ടോള്ളൂ. മറ്റുള്ളതൊക്കെ അനുസരിക്കനാണ്. നമ്മള് തോന്നുമ്പോഴൊക്കെ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ , ബൈബിളില്‍ ഇല്ലാത്ത ഒരു ഭാഗം ബൈബിളിനോട് കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ ( എന്റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍) ഇതെന്റെ ഓര്‍മ്മക്കായി ചെയ്യുവിന്‍. എന്നാല്‍ " എന്റെ നാമത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍" എന്നഭാഗം നമ്മള് കൂട്ടിച്ചേര്‍ത്തതാണ്, ബൈബിളില്‍ ഒരിക്കലും ഇല്ലാത്ത ഭാഗമാണ്. ഇത് കൂട്ടിചേര്ത്തില്ലെങ്കില് വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ നമുക്ക് സാധിക്കില്ല . ഓര്മയാചാരണം വര്ഷത്തിലോന്നാണെന്ന് ശ്രദ്ധിക്കുക. അന്നുവരെ ഈജിപ്തില്‍ നിന്നുപോന്നതിന്റെ ഓര്‍മ്മക്കായി പെസഹ ആചരിച്ചിരുന്നതാണ് വരും വര്‍ഷങ്ങളില്‍ യേശുവിന്റെ ഓര്‍മ്മക്കായി ആചരിക്കാനാണ് യേശു പറഞ്ഞത് . ഇത് ആബീബ്മാസം അഥവാ നിസ്സാന്‍ മാസം 14 നാണ് .ഈ ആബീബ്മാസം അഥവാ നിസ്സാന്‍ മാസം 14 നാണ് യഥാര്‍ഥത്തില്‍ അപ്പംമുറിക്കല്‍ ശിശ്രൂഷ അഥവാ കുര്‍ബ്ബാന നടത്തേണ്ടത്. ഇത് വ്യാഴഴ്ചയെന്നു നമ്മള് തെറ്റിദ്ധരിച്ചു എന്ന് മാത്രം. യേശു മരിച്ചത് വെള്ളിയഴ്ചയാനെന്നു തെറ്റിദ്ധരിച്ചത്പോലെ. യേശു മരിച്ചത് വെള്ളിയാഴ്ച്ചയെങ്കില് , താന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളി ലയിരിക്കുമെന്ന യേശുവിന്റെ പ്രവചനം നടന്നിട്ടില്ലെന്ന് പറയേണ്ടിവരും.
പിന്നെ തിരശീലയുടെ കാര്യം. ചിക്കാഗോയിലെ തിരശീലക്കെന്തോ അഭംഗി യുണ്ടെന്നു ഞാനും സമ്മതിക്കുന്നു , എന്നുവെച്ചു ഞാന്‍ തിരശീലക്കെതിരല്ല .
ദേവാലയത്തില്‍ തിരശീല വേണമെന്ന് ദേവാലയ നിര്‍മാണവേളയില്‍ ദൈവം ശലമോനോട് പറയുന്നുണ്ട്. ( 2 Chronicles 3:14 Across the entrance of the Most Holy Place he hung a curtain made of fine linen, decorated with blue, purple, and scarlet thread and embroidered with figures of ) . യേശുവിന്റെ മരണസമയത്ത് ശീലകീറി പ്പോയതുകൊണ്ടിനി ശീലവേണ്ടന്നു പറയുന്നത് തികച്ചും മൗഠൃമാണ്. യേശുവിന്റെ മരണസമയത്ത് നടന്ന പല സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്. ഭൂമിയും പാറയും പിളര്‍ന്നു , അതുകൊണ്ട് ഇനി ഭൂമിയും പാറയും വേണ്ടെന്നാരും പറയാത്തതെന്താണ്പോലും?. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു , അതുകൊണ്ടിനി ശവമാടക്കതിരുന്നലോ?. ആരേലും വിവരദോഷികള്‍ പരയുന്നതുകെട്ടെടുത്തു ചാടുന്നതിനുമുന്‍പ്ചിന്തിക്കുക, ഒന്നല്ല പല പ്രാവശ്യം.
കത്തോലിക് എന്നാല്‍ സാര്‍വത്രീകം എന്നും, പെന്തക്കോസ്ത് എന്നാല്‍ അമ്പതു ( roman numeral 50) എന്ന് മാത്രമേയുള്ളൂ. 1-uno, 2-di,3-tri,4-tessera,5-penta,6-hexa,7-hepta, 8-octa, 9-nonein,10- deca, 50-pentacost,100-hectaton,1000-chilioi
ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ക്രിസ്ത്യാനിയയവനും
ഹിന്ദു കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ഹിന്ദൂവയവനും
മുസ്ലീം കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം മുസ്ലീമയവനും
യഹൂദ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം യെഹൂദനായവനുമാണ് ഇന്നത്തെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം.
14 comments:
ithramaathram vivaram ulla nee enthaada chicagoyil koodi thera paara nadakunnathu
Is it new vedio in www.syromalabrsound.blogspot.com
Looks like it is
is syro malabar sound and voice owned by the same person?
can you tell us who is this?
you are explaining bible diffrent than most other people. when i check found most of them right.
if you don't mind give us your email, my mail is aleykutty@yahoo.com
pippiladan ennu perulla pariladan enthaanee ezhuthiyirikkunnathu. yavan mattavanaanannu thonnunnu. ethe, yahovaa saakshiye.
aleykutty chechikku ishtapettu poyallo pariladane.
The article lokks very informative.
Thanks a lot voice.
shariyo thetto ennariyilla enkilum bible kurachokke ariyamennu thonnunnu.
you forgot one thing,
when jesus died sun became black, and light gone.
when you write something compleate it. are you really with us or against us?
ningal parayunnathu vallathum , palliyo sabhayo angeekarikkumennu thonnunnundo? ha ha ha ha
yes I AGREE it is written in bible, that church has to have veil.
Then why we did't folow it in our churches in 20 th century?
ഉതാനം ചെയ്ത് ക്രിസ്തുവിനെ കണ്ടാല്‍ മതി അങ്ങാടി ബിശോപ്പു മാര്‍ക്ക്
എന്നാല്‍ അല്ലെ ഭദ്രാസനത്തില്‍ ദുഃഖങ്ങള്‍ മറന്നു ആര്‍ഭാടം ആയി ഉപവിഷ്ടര്‍ ആകാന്‍ സാധിക്കൂ!
keep it up guru.
viriyundekilum snehamillenkilenthu kaariyam?
Post a Comment