Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 25, 2011

ബൈബിള്‍ പണ്ഡിതന്മാര്‍ അജ്ഞാനികളെ വഴിതെറ്റിക്കുന്നു

Dr. കൊച്ചാപ്പി SSLC PhD

 (പ്രശസ്ത എഴുത്ത്കാരനും, ചിന്തകനും, വിമര്‍ശകനും, സര്‍വോപരി സീറോ മലബാര്‍ വോയ്സ് വായനക്കാരുടെ ആരാധനാ പുരുഷനുമായ ഡോ. കൊച്ചാപ്പി തിരിച്ചെത്തിയിരിക്കുന്നു. ആനുകാലിക പ്രശ്നങ്ങളെ സൂക്ഷ്മ ദൃക്കോടെ വീക്ഷിച്ചു വിലയിരുത്തുന്ന ഡോ. കൊച്ചാപ്പി  സീറോ മലബാര്‍ സമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍ ചില്ലറയല്ല. അദ്ദേഹത്തിനു വോയ്സിലേക്ക് ഒരിക്കല്‍ക്കൂടി ഹാര്‍ദവമായ സ്വാഗതം. - പത്രാധിപര്‍.

Anonymous said
എന്‍റെ ഈശോയെ, എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇത് എന്തൊക്കെയാണോ ഈ എഴുതി കൂട്ടിയിരിക്കുന്നത്! പണ്ട് ആ കൊച്ചാപ്പിചേട്ടന്‍ എഴുതുന്ന കാലത്ത് ബ്ലോഗ്‌ വായിക്കാന്‍ നല്ല രസമായിരുന്നു. ഇപ്പോള്‍ ഒരു രസവും ഇല്ല. കൊച്ചാപ്പിചേട്ടാ....., ബ്ലോഗ്‌ വായിക്കാറുണ്ടോ? ഇപ്പോള്‍ ഒന്നും എന്താ എഴുതാത്തത്? പ്രായധിക്കതാല്‍ കണ്ണ് കാണാന്‍ വയ്യാഞ്ഞിട്ടാണോ? എന്നാലും കണ്ണാടി വച്ചാല്‍ കാണാമായിരിക്കുമല്ലോ? എരുമ ശോസാമ്മയും മക്കളും ഒക്കെ എന്തെടുക്കുന്നു?അറ്റ്‌ ലീസ്റ്റ്, വല്ലപ്പോഴുമെങ്കിലും ഒന്നെഴുതില്ലേ കൊചാപ്പിചെട്ടാ.....
I'll be waiting for Dr. Kochappy's funny articles.
September 21, 2011 9:43 PM


എന്റെ കണ്ണ് നിറഞ്ഞു ,മോനെ! എന്റെ പഴയ ആരാധകരൊക്കെ എന്നെ മറന്നു പോയി എന്നാ വിചാരിച്ചത് .മുകളില്‍ എഴുതിയ കമന്റു കണ്ടിട്ട് ആരോ പുരുഷ സുഹൃത്തുക്കള്‍ എഴുതിയതാണെന്ന് ഞാന്‍ അനുമാനിക്കുന്നു .
സ്ത്രീകള്‍ പണ്ടേ മറവിക്കാരാ. അവര്‍ക്ക് ഉപകാരം ഇല്ലെങ്കില്‍ അവര്‍ പെട്ടെന്ന് മറക്കും. അനുഭവത്തില്‍ നിന്നും പറയുന്നതാ. എനിക്ക് ഈ laptop സമ്മാനിച്ച അതി സുന്ദരി ആയ ഞങ്ങളുടെ heampstead പള്ളിയിലെ ഞാന്‍ പേര് ചോദിക്കാന്‍ വിട്ടു പോയ , എന്റെ ആരാധിക ആയിരുന്ന ആ nurse practitioner പോലും എന്നെ കണ്ടാല്‍ മാറി നടക്കും. എന്റെ സ്വന്തം ഭാര്യ എരുമ ശോശാമ്മയുടെ കറുത്ത കൈകള്‍ ഇതിനു പിന്നില്‍ ഞാന്‍ കാണുന്നു. ആരെങ്കിലും ഒക്കെ പ്രോത്സാഹിപ്പിച്ചാല്‍ അല്ലെ എഴുതാന്‍ ഒരു പ്രചോദനം കിട്ടുകയുള്ളൂ. പ്രത്യേകിച്ചും സുന്ദരികളായ സ്ത്രീ ജനങ്ങള്‍ ആണെങ്കില്‍ പ്രചോദനം ഇരട്ടിക്കും. അതിനു മുന്‍പില്‍ , ബ്ലോഗെഴുതിയാല്‍ കയ്യൊടിക്കും, കാലൊടിക്കും എന്ന് തുടങ്ങിയ ഭീഷണികള്‍ക്കെല്ലാം പുല്ലു വിലയെ ഞാന്‍ കല്‍പ്പിക്കുന്നുള്ളൂ.
ഇയ്യിടെയായി കണ്ണിനു കാഴ്ചയും കുറഞ്ഞു കൈക്ക് വിറയും തുടങ്ങി. എന്നാലും മനസ്സ് ഇപ്പോഴും ചെറുപ്പമാണ് കേട്ടോ.വല്ലതും ഒക്കെ എഴുതണമെങ്കില്‍ ഇത്തിരി പരസഹായം ആവശ്യമായി വന്നിരിക്കണ്. എന്റെ വാമ ഭാഗം എരുമയുടെ കാര്യം മോന് അറിയാമല്ലോ. നാട്ടില്‍ പോയി തിരുമ്മു കഴിഞ്ഞു വന്ന സമയത്ത് അല്പം ഉശിരൊക്കെ ഉണ്ടായിരുന്നത് കൊണ്ട് എരുമക്ക്‌ ഇത്തിരി സ്നേഹം തോന്നിയിരുന്നു . ഇപ്പോള്‍ കാഴ്ചയും പോയി നടുവും തളര്‍ന്നു വിറയും പിടിച്ചു കഴിഞ്ഞപ്പോള്‍ എരുമ പോയിട്ട് ഒരു കണ്ടാ മൃഗം പോലും തിരിഞ്ഞു നോക്കില്ലെന്നു മനസ്സിലായി.എന്റെ പുരുഷ സുഹൃത്തുക്കളെ , നിങ്ങള്‍ ഈറ്റപ്പുലികള്‍ ആണെന്ന് വീമ്പിളക്കിയാലും നടുവിന്റെ ബലം കുറഞ്ഞാല്‍ , ഭാര്യയുടെ തൊഴി എന്ന് കിട്ടിയെന്നു ചോദിച്ചാല്‍ മതി.

ഞാന്‍ ബ്ലോഗ് സ്ഥിരമായി വായിക്കാറുണ്ട്. ഇപ്പോള്‍ ബ്ലോഗിലെ എഴുത്തുകാരൊക്കെ മഹാ ബൈബിള്‍ പണ്ഡിതന്‍മാരല്ലേ ? എന്തോന്നാ , കോപ്പിലാടന്‍ , ആകാശപ്പറവ , സത്യ ക്രിസ്ത്യാനി എന്ന് തുടങ്ങി ബൈബിള്‍ പണ്ഡിതന്മാരുടെ ഒരു നിര തന്നെ ഉണ്ട്. പണ്ട് സെമിനാരിയില്‍ പോയതാണെങ്കിലും , എന്തിനു ഭാര്യ പെന്തിക്കോസു കാരി ആണെങ്കിലും , ഈ ഉള്ളവന്റെ ബൈബിള്‍ പാണ്ഡിത്യം വട്ടപ്പൂജ്യം. സെമിനാരിയില്‍ വച്ചു ബൈബിള്‍ ക്വിസ്സിനു , ബൈബിളിലെ അവസാനത്തെ വാക്ക് ഏതെന്ന ചോദ്യത്തിന് , റെക്ടര്‍ അച്ചന്റെ ഓമന ആയിരുന്ന മുത്തോലിക്കാരന്‍ തോമസിനെ മറികടന്നു , കണ്ണില്‍ കരടായ ഈ കൊച്ചാപ്പി ' ആമ്മേന്‍' എന്ന് ശരി ഉത്തരം പറഞ്ഞപ്പോള്‍ , അച്ചനു കലി വന്നു. "എങ്കില്‍ ആദ്യത്തെ വാക്ക് ഏതെന്നു പറയടാ കോങ്കണ്ണന്‍ കൊച്ചാപ്പി " എന്നായി റെക്ടര്‍ അച്ഛന്‍. (എനിക്ക് കോങ്കണ്ണ് ഒന്നും ഇല്ല, ഞാന്‍ അന്നും സുന്ദരനായിരുന്നു . അത് കൊണ്ടല്ലേ കപ്യാര് വര്‍ക്കിച്ചേട്ടന്റെ മകള്‍ അനുരാഗ ലോലുപ എന്റെ സ്വന്തം റോസ് , അവളുടെ ഹൃദയ കവാടത്തിന്റെ സ്വര്‍ണ്ണ താക്കോല്‍ , വെള്ളമുണ്ടും കൈക്ക് നീളമുള്ള വെള്ള ഷര്‍ട്ടും ഇട്ട ,ഒരു അച്ചന്‍ കുഞ്ഞായിരുന്ന എനിക്ക് വച്ച് നീട്ടിയത്. റെക്ടര്‍ അച്ചനു എന്നെ കണ്ണിനു കാണത്തില്ലായിരുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി.)

ഞാന്‍ ഉത്തരം പറഞ്ഞു." ബൈബിളിലെ ആദ്യത്തെ വാക്ക് 'ആദിയില്‍ ' ആണ്. "എടാ മണ്ടാ നീ ആരുടെ ബൈബിളാണ് വായിക്കുന്നത്? പെന്തിക്കോസുകാരുടെതോ അതോ പെലയന്മാരുടെതോ?" എന്നായി അച്ചന്റെ ആക്രോശം. " അച്ചോ അതിനു കൊച്ചാപ്പിയുടെ അപ്പന്‍ പെലയന്‍ മാര്‍ഗം കൂടിയ പൊറംപോക്കില്‍ അവറാനാ " മുത്തോലി തോമ്മായുടെ കമന്റു കൂടി ആയപ്പോള്‍ കേള്‍വിക്കാര്‍ കൂകി വിളിച്ച് ആര്‍ത്തു ചിരിച്ചു. തകര്‍ന്നത് കൊച്ചായിപ്പോയ കൊച്ചാപ്പിയുടെ മൃദുല ഹൃദയവും. " എങ്കില്‍ കേട്ടോളൂ, ബൈബിളിലെ ആദ്യത്തെ വാക്ക് 'IN' ആണ്." അച്ചന്‍ അട്ടഹസിച്ചു. അന്ന് നിര്‍ത്തിയ ബൈബിള്‍ വായന പുനരാരംഭിച്ചത്, എരുമയില്‍ നിന്നും മക്കളില്‍ നിന്നും കുരിശുകള്‍ കിട്ടി തുടങ്ങിയപ്പോഴാണ്.അമേരിക്കയാണോ , ഭാര്യയും കെട്ടിക്കാത്ത പെണ്‍മക്കളും, കെട്ടിയവനും അപ്പനും ആയ കുടുംബ നാഥനെ തൊഴിച്ച് ഒരു പരുവത്തിലാക്കും എന്ന് ഉറപ്പ്. ഇവിടത്തെ നിയമങ്ങള്‍ എല്ലാം സ്ത്രീകള്‍ക്ക് അനുകൂലമല്ലേ! ഒരു പെണ്ണായി ജനിക്കാന്‍ കഴിഞ്ഞില്ലല്ലോ കര്‍ത്താവേ!
അമേരിക്കയില്‍ വന്നതില്‍പ്പിന്നെ ആണ് ആദ്യമായി ഒരു ഇംഗ്ലീഷ് ബൈബിള്‍ കാണുന്നത്. പഴയ കയ്പ്പേറിയ ഓര്‍മ്മ വച്ച് ആദ്യ പേജു മറിച്ചു നോക്കി .പറഞ്ഞത് പോലെ ആദ്യ വാക്ക് 'IN ' എന്ന ഇംഗ്ലീഷ് പദം. അടുത്ത പദങ്ങള്‍ കൂടി നോക്കി. 'THE BEGINNING ' . ആദ്യത്തെ മൂന്നു പദങ്ങളും കൂട്ടി വായിച്ചപ്പോള്‍ 'ആദിയില്‍' എന്ന മലയാള അര്‍ത്ഥം കിട്ടി. ഇനി രാമപുരം കാരന്‍ ആയ റെക്ടര്‍ അച്ചന് മലയാളം അറിയില്ലേ പോലും? ബൈബിള്‍ വായന തുടരുന്നു എങ്കിലും വിവരം ഇപ്പോഴും നാസ്തി. ആ ഞാന്‍ ഈ പണ്ഡിതന്‍ മാരായ കോപ്പിലാടനോടും ,ആകാശപ്പറവയോടും , സത്യ ക്രിസ്ത്യാനി യോടും , എന്തിനു കുഴിവെട്ടുകാരനോട്‌ വരെ മത്സരിച്ചു ബ്ലോഗ് എഴുതി തല്ലു വാങ്ങേണ്ടതില്ലെന്നു ചിന്തിച്ചതില്‍ തെറ്റുണ്ടോ?. എങ്കിലും ബ്ലോഗ് വായനക്ക് ഒരു കുറവും വരുത്തിയിട്ടില്ല.മുന്‍പൊരിക്കല്‍ എന്റെ PhD യോട് കുശുമ്പും , എന്റെ ബ്ലോഗ് എഴുത്തിനോട് കലിപ്പും തോന്നിയ ഒരു മാന്യന്‍ Dr.കുഞ്ഞിപ്പാലു SSLC (failed ) Pre Degree (1st rank holder ) MBBS എന്നപേരില്‍ എനിക്കിട്ടു താങ്ങിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വോയിസ്‌ ല്‍ അല്ല, പിന്നെയോ വോയിസ്‌ ഒരു മഞ്ഞപ്പത്രം ആണെന്ന് എപ്പോഴും കൂകിവിളിക്കുന്ന അസത്യത്തിന്റെ അവതാരമായ faith ല്‍ . അന്ന് faith ന്റെ നിറം പോലും മഞ്ഞ ആയിരുന്നു. എങ്കിലും , ഈ അമേരിക്കന്‍ സീറോ മലബാര്‍ മലയാളി സമൂഹത്തിനു അതുല്യ സേവനം ചെയ്യുന്ന വോയിസിനെ , ഒരു നാണവും ഇല്ലാതെ മഞ്ഞപ്പത്രം എന്നും തെറിപ്പത്രം എന്നും വിളിക്കുന്നെങ്കില്‍, നിങ്ങളെ വിളിക്കേണ്ടത് അല്‍പ്പം കൂടി സഭ്യമായ ഭാഷയില്‍, 'നുണപ്പത്രം ' എന്നാണ്. കൊച്ചാപ്പിക്കു വിവരം ഇല്ലാതെ ചോദിക്കുവാ. ഈ SSLC തോറ്റവനു Pre Degree ക്ക് admission കിട്ടുമോ? admission കിട്ടിയാലും ഇല്ലെങ്കിലും 1st rank ഉണ്ട്. പിന്നെ പോരാത്തതിന് MBBS പാസ്സായി ഡോക്ടറും ആയി. നല്ല ഭാവന തന്നെ. ഇവന്റെ തലയില്‍ കളിമണ്ണിനു പകരം ചാണകം ആയിരിക്കും. കൊച്ചാപ്പിക്കിട്ടു പണി തരുമ്പോള്‍ അത് ഇത്തിരി യുക്തിക്ക് നിരക്കുന്നതൊക്കെ ആവണ്ടേ?പക്ഷേങ്കില്‍ പള്ളിക്കൂടത്തില്‍ പോകാത്തവനും PhD കിട്ടും കേട്ടോ! കൊച്ചാപ്പി ആള് ഒരിത്തിരി sensitive ആണ്. പെട്ടെന്ന് ഫീല്‍ ചെയ്യും. പ്രായം ആകുമ്പോള്‍ ശരീരം തളരുന്നതോടൊപ്പം മനസ്സും തളരുമല്ലോ!
പണ്ട് റോമന്‍ ചക്രവര്‍ത്തി ആയിരുന്ന ജൂലിയസ് സീസറിനെ വധിച്ചപ്പോള്‍ , കോപാകുലരായ ജനക്കൂട്ടം വധത്തിനു ഗൂഡാലോചന നടത്തിയ മന്ത്രിമാരെ വളഞ്ഞു. ജീവന്‍ അപകടത്തില്‍ ആയെന്നു മനസ്സിലാക്കിയ അവരില്‍ പ്രമുഖനും , ഗൂഡാലോചനക്ക് നേതൃത്വം നല്‍കിയവനും, സീസറിന്റെ അരുമ ശിഷ്യനും ആയിരുന്ന ബ്രൂട്ടസ് , കൊട്ടാരത്തിനു പുറത്തെത്തി സീസറിന്റെ വധത്തെ നിശിതമായി വിമശിച്ചു ജനങ്ങള്‍ക്ക്‌ അനുകൂലമായി സംസാരിച്ചു ജനങ്ങളുടെ കയ്യടി വാങ്ങി .ജനം കയ്യില്‍ ആയെന്നു മനസിലായപ്പോള്‍ ബ്രൂട്ടസ് , പ്ലെയിറ്റ് നേരെ തിരിച്ചു. സീസറിന്റെ മരണം അനിവാര്യം ആയിരുന്നെന്നും അദേഹത്തിന്റെ മരണം ജനങ്ങളുടെ വിജയം ആണെന്നും , ആര്‍ത്തിരമ്പി വന്ന ജനത്തെ കൊണ്ട് തന്നെ ബ്രൂട്ടസ് പറയിച്ചു. എന്ന് പറഞ്ഞതുപോലെ ഈ കൊപ്പിലാടനും ആകാശ പറവയും ഒക്കെ സഭാ നേതൃത്വത്തിന്റെ അനീതിക്കെതിരായും, സാമാന്യ ജനങ്ങള്‍ക്ക്‌ സുഖിക്കുന്ന വിഷയങ്ങളും ഒക്കെ എഴുതി തുടങ്ങി വായനക്കാരെ കയ്യിലെടുത്തു കഴിഞ്ഞപ്പോള്‍ , പ്ലെയിറ്റ് തിരിച്ചു തുടങ്ങിയോ എന്നൊരു സംശയം. ഇവര്‍ ക്ലാവര്‍ വാദികളുടെ ആരാച്ചാരന്‍ മാര്‍ ആണോ? ഏതായാലും ഇവരുടെ ഒക്കെ (വി)കൃതികള്‍ ദിവസേന എന്നോണം പ്രസിദ്ധീകരിക്കാന്‍ ധൈര്യവും അന്തസ്സും കാണിച്ച ഈ സീറോ മലബാര്‍ വോയിസ് ബ്ലോഗ് ചേട്ടന്മാരെ സമ്മതിച്ചു കൊടുക്കണം. അക്കൂട്ടത്തില്‍ ഒരു കാര്യം കൂടി പറയട്ടെ. ജൂലിയസ് സീസറിനെ വധിക്കുവാനുള്ള ഗൂഡാലോചനയില്‍ പങ്കെടുക്കാതിരുന്ന , ഒന്നും അറിയില്ലാതിരുന്ന ബഹു ഭൂരിപക്ഷം മന്ത്രിമാരും ജന പ്രതിനിധികളും തങ്ങളുടെ ചക്രവര്‍ത്തിയെ വധിച്ചതില്‍ രോഷാകുലരായി , എന്തും ചെയ്യുവാന്‍ തയ്യാറായി പാഞ്ഞടുത്ത ജന സമൂഹത്തെ കണ്ടു പ്രാണ രക്ഷാര്‍ത്ഥം ഓടി മറഞ്ഞു. പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് അധികാരമേറ്റ ശേഷം , സത്യ വിശ്വാസികളായ പല ഇടയ ശ്രേഷ്ടരുടെയും അല്‍മായ പ്രമുഖരുടെയും മൌനവും മലക്കം മറിച്ചിലും കണ്ടപ്പോള്‍ , എനിക്ക് ഈ പഴയ ചരിത്ര കഥയാണ് ഓര്‍മ്മ വന്നത്.


21 comments:

Anonymous said...

കേരളത്തിലെ പ്രതാന tv ചാനെല്‍ ആയ ഏഷ്യനെറ്റ് പോലും ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന , പുതിയ ഷോ തുടങ്ങുന്നതിനു നില വിലക്ക് ഒഴിവാക്കുന്നു. അപ്പോള്‍ നമുക്ക് കത്തോലിക്കര്‍ക്ക് നിലവിളക്ക് അല്തരയുടെ നടുക്ക് തന്നെ വേണം

Anonymous said...

കൊച്ചാപ്പിചേട്ടന്‍റെ കഥ വായിച്ചിട്ട്, കുഞ്ഞികൂനന്‍ പോലെ തോന്നുന്നു. (എനിക്ക് കോങ്കണ്ണ് ഒന്നും ഇല്ല, ഞാന്‍ അന്നും സുന്ദരനായിരുന്നു.) റോസിനെ പറ്റിയുള്ള വിവരണം കേട്ടിട്ട്, കുഞ്ഞിക്കൂനനിലെ പൊട്ടക്കണ്ണി ആണന്നു തോന്നുന്നു. കുഞ്ഞികൂനന്‍ ചേട്ടന്‍റെ മുതുകിന് ഓപ്പറേഷന്‍ ചെയ്തോ?

Anonymous said...

Pews മേടിക്കുവാനുള്ള മുഴുവന്‍ പൈസയും kennedy foundation ഗാര്‍ലന്‍ഡ്‌ പള്ളിക്ക് ഇതിനോടകം കൊടുത്തിട്ടുണ്ടെന്നുള്ള വിവരം ഇവര്‍ ഗാര്‍ലന്‍ഡിലെ സാധാരണക്കാരില്‍ നിന്ന് ഇപ്പോഴും മറച്ചുവെച്ചി രിക്കുകയാണ്.

ആ pews ആണ് ഇപ്പോള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ചുള്ള അറിയിപ്പ് ഗാര്‍ലന്‍ഡ്‌ ‌ കത്തനാര്‍ ഈ ഞായറാഴ്ച കുര്‍ബാനമധ്യെ നിര്‍വഹിക്കുന്നതാണ്.

sponsorship എന്ന പേരില്‍ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് നടമാടുന്ന ഈ നാടകത്തില്‍ ഗാര്‍ലന്‍ഡിലെ എല്ലാ സത്യവിശ്വാസ്സികളും പങ്കു കൊള്ളൂമെന്നാണ് ക്ലാവര്‍ think tank കളുടെ വിശ്വാസം.

Anonymous said...

ഗാര്‍ലന്‍ഡ്‌ ഇടവകക്കാരുടെ കയ്യിലെ അവസ്സാനത്തെ ചില്ലിക്കാശും അടിച്ചു മാറ്റുവാന്‍ വേണ്ടി ചില പുതിയ തന്ത്രങ്ങളുമായി ശവപ്പെട്ടി ജോജിയും പരിവാരങ്ങളും രംഗത്ത്.

പള്ളിപണി തീര്‍ക്കുവാനും ഫര്‍ണിഷ് ചെയ്യുവാനുമുള്ള കാശ് മുഴുവന്‍ കയ്യില്‍ വെച്ചുകൊണ്ടാണ്‌ ഇവര്‍ വീണ്ടും പണപ്പിരിവിനായി തന്ത്രങ്ങള്‍ മെനയുന്നത്.

ഉദ്ദേശം ഇത്രമാത്രം.

അടുത്ത ഒരുവര്‍ഷത്തെക്കുള്ള ലോണ്‍ ഇന്‍സ്ടാള്‍മെണ്ടിനായി പണം സ്റ്റോക്ക്‌ ചെയ്യുക.

Anonymous said...

ഈ പിതാവും കൊരോതും ജോജി യും നമ്മളെ എങ്ങോട്ട് ആണ് വലിച്ചു ഇഴച്ചു കൊണ്ടുപോകുന്നത് ? ദൈവമേ ഒന്ന് ഏകാഗ്രതയോടെ പ്രാര്‍ഥിക്കാന്‍ പോലും ഇവര്‍ സമ്മതിക്കുകയില്ലേ ! മനസ്സില്‍ ഒരു ബാഡ്‌ സ്വപ്നം കണ്ടപോലെ ! നിറക്കൂട്ട്‌ ! അല്ലാതെ എന്താ ഇതിനു പറയുക . പള്ളിയുടെ അന്തരീക്ഷം പോലും മാറ്റി കളഞ്ഞിരിക്കുന്നു , ഇനി പ്രാര്തിക്കേണ്ട ആവശ്യം ഇല്ലാന്ന് ആണോ ഇവര്‍ പറയുന്നത് ?

ഇതുപോലെ അങ്ങയുടെ ആലയം അശുദ്ധം ആക്കിയാല്‍ ഇനി അവിടെ വരാന്‍ പോലും മനസ് സമ്മതിക്കുന്നില്ല , ഇതിലും ഭേതം ഒന്നും ഇല്ലാത്ത വീടിന്റെ ഭിതിയേല്‍ ഒരു രൂപവും വെക്കാതെ കണ്ണുമടച്ചുഅങ്ങയെ മനസ്സില്‍ ധ്യാനിച്ച്‌ പ്രാര്‍ഥിച്ചാല്‍ മതിയാകും ഞായര്‍ ആഴ്ചയില്‍ എന്നാണു തോന്നുന്നത് . എന്തായാലും മരിച്ചാല്‍ അമേരിക്കന്‍ ശവകൊട്ടയില്‍ സ്ഥാനം കിട്ടും , തെമ്മാടി കുഴിയും പേടിക്കണ്ട . വീടിന്റെ മോര്‍ട് ഗെജു അടച്ചാല്‍ പിള്ളേര്‍ക്ക് എങ്കിലും ഗുണം ചെയ്യും , എന്തിനു വെറുതെ കഷ്ട പെട്ട് ഉണ്ടാക്കുന്ന ഡോളര്‍ ഈ കിരാതന്‍ മാര്‍ക്ക് പേ കൂത്ത്‌ കാണിക്കാന്‍ കൊടുക്കണം . യേശുവേ കാത്തു കൊള്ളീനമേ ഈ കിരാതന്മാരുടെ കൈയില്‍ നിന്നും .

Anonymous said...

അമേരിക്കന്‍ റസ്റ്റ്‌ ഒരാണ്ടു കളുടെ നിറം പച്ച മെക്സി ക്കന്റെ കടയുടെ നിറം ചുമപ്പു ഓറ ഞ്ചു ഹാരി ഹൈനെ സിലെ മെക്സി ക്കന്റെ ചന്ത കടയിലെ നിറങ്ങള്‍ ! വന്നു വന്നു പ്രാര്‍ത്ഥിക്കാന്‍ കൂടി സമ്മതിക്കില്ല ! ഇനിയും എന്തൊക്കെ ഈ പിതാവും പുത്രന്മാരും കൂടി നമ്മളെ തീറ്റിക്കും എന്ന് ഓര്‍ ക്കാന്‍ വയ്യ ! യേശുവേ ഇതുപോലുള്ള വൃത്തികേടുകള്‍ കാണുന്നതിനു മുന്‍പേ അങ്ങ് ഞങ്ങളെ അങ്ങോട്ട്‌ വിളിച്ചു ഈ കിരാതെന്മാരുടെ കൈകളില്‍ നിന്നും രേക്ഷിച്ചു കൊള്ളേണമേ ! യേശുവേ നന്ദി , യേശുവേ നന്ദി , നിന്റെ കൂടാരം എത്രയോ മഹത്വം ! ഭൂമിയില്‍ ഉള്ള നിന്റെ അനുയായികള്‍ കാണിച്ചു കൂട്ടുന്ന ഈ കൂടാരം എത്രയോ മ്ലേച്ചം ! ഞങ്ങളുടെ പ്രാര്‍ത്ഥിക്കുവാന് ഉള്ള ഏകാഗ്രത പോലും നഷ്ട പെടുത്തും വിധം അള്‍ത്താര !

ഇനി ഇത് ഒരു വെളുത്ത തുണി ഇട്ടു 24/7 മൂടിയാല്‍ അതായിരിക്കും ഭേതം ! അപ്പോള്‍ ശീല ക്കാരുടെ വിഷമവും മാറും പിതാവിനും പുത്രനും കൂടി അടക്കം ആകും !

യേശുവേ ഞങ്ങളെ രേക്ഷിച്ചു കൊള്ളേണമേ . യേശുവേ ഇതുപോലുള്ള കൊള്ളക്കാരില്‍ നിന്നും ഞങ്ങളെ രേക്ഷിക്കണേ .

Anonymous said...

sponsor ചെയ്യുന്ന സാധനത്തേല്‍ പേര് വരിക

നാട്ടിലും വീട്ടിലും ആള് കളിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത

ചില അല്‍പ്പന്മാര്‍ക്ക് സ്വന്തം പേര് നാലാള്‍ കാണ്‍കെ പ്രധര്‍ശിപ്പിക്കാന്‍ കിട്ടുന്ന ഈ അവസ്സരം

ഗാര്‍ലന്‍ഡിലെ എല്ലാ അല്‍പ്പന്മാരും യാതൊരു മടിയും കൂടാതെ വിനിയോഗിക്കുമെന്ന് ക്ലാവരുകാര്‍ക്കു നന്നായി അറിയാം.

Anonymous said...

എങ്ങനെ മാര്‍ത്തോമാ കുരിശു ഉണ്ടായി?.


St. തോമസ്‌ ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഒരു കുന്തം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് .

അദ്ദേഹം കുരിശുമായി ഇന്ത്യയില്‍ വന്നതായി ഒരു തെളിവും ഇല്ല .

പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ഒരു
മാര്‍ത്തോമാ കുരിശു ഉണ്ടായി .

പോകട്ടെ കബിറടത്തില്‍ നിന്ന് കിട്ടിയതെന്ന് നമ്മളെ പറഞ്ഞു ധരിപ്പിക്കുന്ന ആ കുരിശിന്റെ ബാക്കിഭാഗങ്ങള്‍ എവിടെ .

പെര്‍ഷ്യാക്കാരുടെ മനിക്കേയന്‍ ക്രോസ് എങ്ങനെ മാര്‍ത്തോമ കുരിശാകും?

Anonymous said...

കാശ് മുഴുവന്‍ കയ്യില്‍

ഗാര്‍ലന്‍ഡ്‌ ഇടവകക്കാരുടെ കയ്യിലെ അവസ്സാനത്തെ ചില്ലിക്കാശും അടിച്ചു മാറ്റുവാന്‍ വേണ്ടി ചില പുതിയ തന്ത്രങ്ങളുമായി ശവപ്പെട്ടി ജോജിയും പരിവാരങ്ങളും രംഗത്ത്.

പള്ളിപണി തീര്‍ക്കുവാനും ഫര്‍ണിഷ് ചെയ്യുവാനുമുള്ള കാശ് മുഴുവന്‍ കയ്യില്‍ വെച്ചു കൊണ്ടാണ്‌ ഇവര്‍ വീണ്ടും പണപ്പിരിവിനായി തന്ത്രങ്ങള്‍ മെനയുന്നത്.

ഉദ്ദേശം ഇത്രമാത്രം.അടുത്ത ഒരുവര്‍ഷത്തെക്കുള്ള ലോണ്‍ ഇന്‍സ്ടാള്‍മെണ്ടിനായി പണം സ്റ്റോക്ക്‌ ചെയ്യുക.

Anonymous said...

ഗാര്‍ലാണ്ട് പള്ളിയുടെ അള്‍ത്താര കണ്ടാല്‍ മധുരമീനാക്ഷി ക്ഷേത്രത്തിനെ നോക്കുന്നതുപോലെയുണ്ട് . പ്രതിമകളുടെ പടം നക്നചിത്രങ്ങള്‍ ആയിരുന്നുവെങ്കില്‍ കുറച്ചുകൂടി ഭംഗി ആയിരുന്നേനെ .
ശവപ്പെട്ടിയും ഉഗ്രനായിട്ടുണ്ട് . കൊരോത്തിനെ സമ്മദിച്ചു കൊടുക്കണം . ഇതൊക്കെ വരപ്പിച്ച ജോജിയെയും അനുമോദിക്കാതിരിക്കാന്‍ വയ്യ . ഇത് ചെയ്തവനും ചെയ്പ്പിച്ചവനും ക്രിസ്ത്യാനി
തന്നെയാണോ . കര്‍ത്താവിന്റെ മനോഹരമായ ഒരു ദേവാലയം ഗാര്‍ലാണ്ട് സഭാ വിശ്വാസികള്‍ പണം മുടക്കി ഉണ്ടാക്കിയിട്ട് ക്രുശിത രൂപം അല്ത്താരയില്‍ സ്ഥാപിക്കാതെ ചത്തുപോയ
കൊരോത്തിന്റെയും ജോജിയുടെയും കുടുംബാങ്ങങ്ങളെ പള്ളി അല്ത്താരയില്‍ സ്ഥാപിച്ചിരിക്കുന്നു . ഇത് ചോദിക്കാനും പറയാനും ഗാര്‍ലാണ്ടില്‍ ആരുമില്ലെടെ നാറികളെ . വാതിലടച്ചിട്ടിട്ടു
തുണിപൊക്കി കാണിച്ചാല്‍ ആര് കാണാനാണ് . തൂണും ചാരിനിന്നവന്‍ പെണ്ണിനേയും കൊണ്ട് പോയതുപോലെയായല്ലോ . കഷ്ടം കഷ്ടം . സിറോ മലബാര്‍ സഭയെ നാറ്റിക്കുന്ന ഈ നാറികളെ
അടിച്ചു നാടുകടത്തടാ പൊന്നുമക്കളേ . ഒന്നിനെയും അവിടെ വാഴിക്കരുത് . അവന്റെ അമ്മേടെ ഒരു ശവപെട്ടിയും കുറെ പെക്കോലങ്ങളും . കള്ള നായിന്റെ മോന്‍ . ഇടിയട്ടു ജോജി . ഫൂ .......

Anonymous said...

ഹാല്ലോ വീന് യെക്ഷിയെ അല്ലെങ്കില്‍ നരിച്ചീറിനെ ചിറകു വിരിച്ചു പിടിച്ചിട്ടുള്ള മാതിരി ആണല്ലോ താഴത്തെ തുനികന്ടാല്‍ ! ഏതായാലും യെക്ഷിയും ശവകല്ല റയും എല്ലാം നല്ല ചേര്‍ച്ച ഉണ്ട് . ക്ലാവേര്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഹാപ്പി ഹല്ലോവീനു വേറെ എങ്ങും പോകേണ്ടി വരൂല്ല ഈ വര്ഷം മുതല്‍ , ഈ കൊരോതും ജോജി പുത്രനും അങ്ങാടി തമ്പുരാനും കാരണം . പിന്നെ എന്നും ഹാല്ലോവീന്‍ ആയിരിക്കും ,
ഇങ്ങനെ എങ്കിലും ക്ലാവേര്‍ പിള്ളേര്
സീറോ പള്ളിയില്‍ വരുമല്ലോ . ഇനി ഒരു വലിയ ഭരണിയില്‍ മിഠായി കൂടി നിറച്ചു വച്ചാല്‍ ഭേഷ് ആയി !


ഈ ഹല്ലോവീനു എങ്കിലും ഉദ്ഘാടനം ചെയ്തിരുന്നേല്‍ കുട്ടികള്‍ക്ക് മിഠായി വാങ്ങാന്‍ എങ്ങും പോകേണ്ടായിരുന്നു പിന്നെ അത്യാവശ്യം അവര്‍ പേടിക്കുകയും ചെയ്തോളും. നല്ല ഒരു ഹല്ലോവീന്‍ കാഴ്ച വച്ചതിനാല്‍ പിള്ളേര്‍ കൊരോതിനെ എനന്നും ഓര്‍ക്കുകയും ചെയ്ത്നെ !

THANK YOU JOJI ACHA & ANGAADI THAMPURAANE !

Anonymous said...

ഗാര്‍ലാണ്ടില്‍ കുറെ ക്ലാവര്‍ രോഗികളായ മാര്‍ഗവാസികളും അവരുടെ നേതാവായി ചമഞ്ഞുനടക്കുന്ന ജീന്‍സ് കുട്ടന്‍ ജോജിയും .
പള്ളിയുടെ ശേഷിക്കുന്ന പണി പൂര്‍ത്തിയാക്കാനുള്ള പണം കെന്നഡി പവുണ്ടേഷന്‍ നേരത്തെ തന്നെ പള്ളിക്ക് കൊടുത്തതാണ് . ആ സത്യം മറച്ചുവച്ചു പിന്നെയും പിരിവു ചോദിക്കുന്ന ഈ ജോജിയും കൂട്ടരും നമ്മുടെ നല്ലവരായ സഭാവിശ്വാസികളെ തീച്ചയായും ചൂഷണം ചെയ്യുകയല്ലേ . വേലയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന അനേകം കുടുംബങ്ങള്‍ ഇന്ന് ഗാര്‍ലാണ്ടിലുന്ടെന്നുള്ള വസ്തുത മറന്നു അവര്‍ നല്‍കിയ പണം പൂഴ്ത്തി
വച്ച് വീണ്ടും വീണ്ടും പിരിവിനു തയ്യാറെടുക്കുന്ന ഈ കള്ളപാതിരി എന്തിനുള്ള പുറപ്പാടാണ് . പള്ളിയോ നശിപ്പിച്ചു , പോരാഞ്ഞിട്ട് അവന്‍റെ അമ്മേടെ ഒടുക്കത്തെ പിരിവും . പള്ളിയുടെ അല്ത്താരയില്‍ തലയോട്ടി ,
ശവപ്പെട്ടി , കാട്ടാള വേഷങ്ങള്‍ തുടങ്ങിയവ വരച്ചും തേച്ചും പിടിപ്പിച്ചു ഗാര്‍ലാണ്ട് ദേവാലയം ആശുത്തമാക്കികളഞ്ഞു . ആ അല്ത്താരക്ക് മുന്പില്‍നിന്നു ആര്‍ക്കു പ്രാര്‍ത്ഥിക്കാന്‍ കഴിയും , കുറെ മാര്‍ഗവാസികളായ
ക്ലാവര്‍ രോഗികള്‍ക്കല്ലാതെ . അങ്ങാടി കാട്ടാളന്റെ വര്‍ഗ്ഗത്തില്‍ പെട്ടവനാണോ ഈ കോരോത്തു കാട്ടാളന്‍ . പേരുപോലെ തന്നെ അങ്ങേരുടെ കലയും . ചില അമ്പലങ്ങളിലും കാവുകളിലും ഇതുപോലുള്ള പേക്കോലങ്ങള്‍
കണ്ടിട്ടുണ്ട് . ഒരു ക്രിസ്തീയ ദേവാലയത്തില്‍ ഇത് ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത് . ഈശോ കുരിശില്‍കിടന്നു അവസാനമായി പറഞ്ഞ വാക്കുകള്‍ ഞാന്‍ ഇവിടെ ആവര്‍ത്തിക്കുകയാണ് , " കര്‍ത്താവേ ഇവര്‍
ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല , ഇവരോട് ക്ഷമിക്കണമേ " എന്നാണു . ഇതെല്ലാം അറിയാമെന്നിട്ടും കര്‍ത്താവിനെ പരസ്യമായി അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഈ വര്‍ഗ്ഗത്തോട് ദൈവം
എങ്ങനെ ക്ഷമിക്കും ! . കര്‍ത്താവിന്റെ തൂങ്ങപ്പെട്ട കുരിശുരൂപം കഴുത്തിലണിഞ്ഞു നടന്നിട്ട് എന്തുകാര്യം . നൂറുകണക്കിന് വിശ്വാസികള്‍ ബലിയര്‍പ്പണ ശുത്രൂഷയില്‍ പങ്കുകൊള്ളാന്‍ വരുന്ന ദേവാലയത്തില്‍ ആര്‍ക്കും
ഉള്‍ക്കൊള്ളാന്‍ പറ്റാത്തവിധം പേക്കോലങ്ങള്‍ വരച്ചു വി . ദേവാലയം മലിനമാക്കിയിരിക്കുന്നു . കര്‍ത്താവിന്റെ തൂങ്ങപെട്ട വി . കുരിശു സ്ഥാപിക്കേണ്ടിയിടത്തു കണ്ട പുള്ളുവന്റെയും പുള്ളുവത്തിയുടെയും
ചിത്രങ്ങള്‍ വരച്ചു അത് യേശുവാണെന്നും യേശുവിന്റെ ശിക്ഷ്യന്മാര്‍ ആണെന്നും ചൂണ്ടിക്കാട്ടിയാല്‍ നമുക്കാര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പറ്റുകയില്ല . അത് വരച്ചവനും , വരപ്പിച്ചവനും , പിന്നെ അവന്റെയൊക്കെ
തന്തമാര്‍ക്കും , തള്ളമാര്‍ക്കും , കാട്ടാള മൂപ്പന്‍ അങ്ങാടിക്കും ഇവന്റെയൊക്കെ വാലാട്ടിപ്പട്ടികളായി നടുക്കുന്ന ക്ലാവര്‍ തെണ്ടികള്‍ക്കും മാത്രം അത് സ്വീകാര്യമായിരിക്കാം . കര്‍ത്താവില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ക്ക്
ഈ പേക്കോലങ്ങള്‍ ഒന്നും വേണ്ട . യേശുവിന്റെ ക്രുശിത രൂപം മാത്രം അല്ത്താരയില്‍ മതി . കര്‍ത്താവിന്റെ നാമത്തില്‍ ഇനിയും കള്ള സത്യങ്ങള്‍ പറഞ്ഞു ഞങ്ങളെ വഞ്ചിതരാക്കാന്‍ ശ്രമിക്കരുത് . കര്‍ത്താവിന്റെ
നാമം വൃഥാ ഉപയോഹിക്കരുത് . ബുദ്ധിക്കു സ്ഥിരതയില്ലാത്ത ജോജി ഏറെ താമസിക്കാതെ കെട്ടു കെട്ടേണ്ടതായി വരും . ഒരുങ്ങിയിരിക്കുക . മരണം കള്ളനെപോലെ പതുങ്ങി വരും , എന്നും പറയുംപോലെ ഒരുങ്ങിയിരിക്കുക , മടങ്ങേണ്ട സമയം ആഗതമായി . സജിയച്ചനു അവിടുന്ന് കൊണ്ടുപോയി കൊടുത്ത കത്തുപോലെ ഒരെണ്ണം അങ്ങേക്ക് തരാനും തയ്യാറാകുന്നുണ്ട് . ക്ഷമയോടെ കാത്തിരിക്കുക .

Mridula said...

Dear Loving Dr Kochappi Chetta.

I am a 28 year lady and I got married an year ago. My husband is all behind money and he does two fulltime jobs plus one part time. Hmm.. No wonder.. I turned a full time VOICE reader.

Now, being a follower of your style....I must say .. You are an amazing writer. The way you portrait things are so cool. Please write once in a while. These are called "Creams" within Voice.

Love you Kochappi

Anonymous said...

ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ പുതിയ അള്‍ത്താരയില്‍ പന്ത്രണ്ടു ശിഷ്യന്‍ മാരുടെ പടമാണ്‌ കൊരത് വരച്ചത് എന്ന് തോന്നുന്നു. പള്ളി ഉല്ഗാടനത്തിന്ടെ തലേ രാത്രി പാതിര നേരത്ത് ഈ ശിഷ്യന്‍മാരുടെ നടുക്ക് താമര കുരിസ്സു വക്കാനുള്ള പരിപാടി ആണ് എന്ന് തോന്നി പോയി. ഈ പന്ത്രണ്ടു ശിഷ്യന്‍മാര്‍ മാത്രമല്ല യേസ്സുവും ഈ താമര കുര്സ്സിനെ വണങ്ങുന്നാതായിട്ട് ആയിരുന്നു പടം വരക്ക്ണ്ടി ഇരുന്നത്. യെസ്സുവിനെക്കാളും വലുത് താമര കുരിസ്സു തന്നെ ആണ്

Anonymous said...

യേശുക്രിസ്‌തു പ്രാര്‍ഥിച്ചിരുന്നത്‌ പള്ളികളിലല്ലല്ലോ? കടലോരത്തും മലമുകളിലുമെല്ലാം ഇരുന്നുകൊണ്ടാണു യേശുക്രിസ്‌തു തന്റെ അനുയായികളോടൊപ്പം പ്രാര്‍ഥിച്ചത്‌.

പ്രാര്‍ഥനയ്‌ക്കു തന്നെ വലിയ മൂല്യമാണു യേശുക്രിസ്‌തു കല്‍പിച്ചിരുന്നത്‌. നീ ബലിയര്‍പ്പിക്കാനായി ബലിപീഠത്തില്‍ നില്‍ക്കുമ്പോള്‍ നിന്റെ സഹോദരനോട്‌ മനസില്‍ എന്തെങ്കിലും വിദ്വേഷമുണ്ടെങ്കില്‍ ബലിവസ്‌തുക്കള്‍ പീഠത്തില്‍ വച്ചശേഷം സഹോദരനെപ്പോയി കണ്ട്‌ ക്ഷമായാചനം നടത്തിയതിനുശേഷം മടങ്ങിവന്നു ബലിയര്‍പ്പിക്കാനാണു യേശുക്രിസ്‌തു അനുയായികളെ ഉപദേശിച്ചത്‌. ആ യേശുക്രിസ്‌തുവിന്റെ ഭൂമിയിലെ പ്രതിപുരുഷന്മാര്‍ എന്ന്‌ അവകാശപ്പെടുന്ന സഭാ മേലധ്യക്ഷന്മാരാണു ക്രിസ്‌തുവിന്റെ പേരില്‍ ഇതെല്ലാം കാണിച്ചുകൂട്ടുന്നതെന്നോര്‍ക്കണം. കാരണം സമ്പത്തിന്റെ തിളക്കത്തില്‍ മനം മയങ്ങിപ്പോയവരായി അവര്‍ മാറിയിരിക്കുന്നു.

അവരുടെ സ്വാര്‍ഥമോഹങ്ങള്‍ക്കു മുന്‍പില്‍ വിശ്വാസികളിലെ കുറേ മന്ദബുദ്ധികളേയും സങ്കുചിത വിഭാഗീയ ഭ്രാന്തുപിടിച്ചവരേയും ചട്ടുകങ്ങളായി കിട്ടുമെന്നതാണു മതമേലധ്യക്ഷന്‍മാരുടെ ഭാഗ്യം. മതമേധാവികള്‍ സ്വന്തം സ്‌ഥാനങ്ങള്‍ ഉറപ്പിക്കുന്നതിനും സമ്പത്ത്‌ വാരിക്കൂട്ടുന്നതിനും മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയാണിപ്പോള്‍ മുഖ്യമായും ചെയ്‌തുകൊണ്ടിരിക്കുന്നത്‌. അതിനു കൂട്ടുനില്‍ക്കാന്‍ അധികാരത്തിന്റേയും സമ്പത്തിന്റേയും പങ്കു പറ്റുന്നവരും സമനില തെറ്റിയവരുമായ കുറേപ്പേരെ അവര്‍ക്കു ലഭിക്കുകയും ചെയ്യുന്നു.


ഓര്‍ത്തഡോക്‌സ് സഭയിലെ ഈ തെരുവുസമരം എല്ലാ മാന്യതയുടെയും സീമകള്‍ ലംഘിച്ചപ്പോള്‍ കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ നേതൃത്വം ഒരു മധ്യസ്‌ഥശ്രമത്തിനു രംഗത്തു വരേണ്ടതായിരുന്നില്ലേ? പക്ഷേ, വിദ്യാര്‍ഥികളുടെ പ്രവേശനത്തിനും അധ്യാപകരുടെ നിയമനത്തിനും ലക്ഷങ്ങളുടെ കോഴപ്പണം വാങ്ങാനും ലക്ഷങ്ങള്‍ വരുമാനമുള്ള സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ സ്‌ഥാപിക്കാനുമുള്ള തിരക്കിലായിരുന്നതുകൊണ്ട്‌ അവര്‍ക്കതിനു സമയം കിട്ടിക്കാണില്ല. അല്ലെങ്കില്‍ ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനു വളമാകുമല്ലോ എന്നും ഒരുപക്ഷേ കരുതിക്കാണും.

Anonymous said...

ഗാര്‍ലാന്‍ഡ്‌ വീരപ്പന്‍ കുഞ്ഞു, നാണമില്ലേ നാട്ടുകാരുടെ നേരെ നോക്കാന്‍? സ്വന്തം വീട്ടില്‍ മകന്‍ ക്നനായക്കാരിയെ കല്യാണം കഴിക്കാതെ ബലമായി താമസ്സിപ്പിച്ചിരിക്കുന്നത്‌ ഇപ്പോള്‍ ഈ നാട്ടില്‍ പാട്ടാണ്.എന്നിട്ടും നാണമില്ലേ ഡീക്കനായിട്ട് ഇങ്ങിനെ ജനങ്ങളുടെ നേരെ നോക്കി നില്‍ക്കാന്‍?ഏതായാലും 92 നു ശേഷം വന്നവരുടെ ആരുടേയും വീട്ടില്‍ അവരുടെ മക്കള്‍ നാട്ടിലെ പെണ്ണുങ്ങളെ ബലമായി കയറ്റി പാര്‍പ്പിച്ചിട്ടില്ല.ശവപ്പെട്ടിയുടെ സമ്മതത്തോടെയാണോ ക്നനായപ്പേണ്ണിനെ ചെറുക്കന്‍ പൊറുപ്പിക്കുന്നത്?കല്യാണം കഴിപ്പിച്ചു കൊടുത്തുകൂടെ നിങ്ങള്‍ക്ക്? ഇങ്ങിനെയോക്കെയുള്ളവര്‍ അങ്ങാടിയുടെയും ക്ലാവരുകാരുടെയും കൂടെ കൂടിയില്ലെങ്കിലെ അത്ഭുതമുള്ളു!!

Anonymous said...

കൊച്ചാപ്പി ചേട്ടന്‍റെ എഴുത്ത് നല്ലതായിരുന്നു. ഇനിയും നല്ല നല്ല കാര്യങ്ങള്‍ എഴുതാന്‍ കര്‍ത്താവ്‌ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു. ചുമ്മാ മണ കുണ എന്നെഴുതുന്നതോന്നും ഞാന്‍ വായിക്കാറില്ല. സമയം ഉള്ളപ്പോള്‍ പിന്നെ വായിക്കാം എന്നോര്‍കും, പക്ഷെ കുറച്ചു കഴിയുമ്പോള്‍ മറന്നു പോകും.
പിപ്പിലാധന്റെ എഴുത്തും നല്ലതാണ്. പക്ഷെ ചില സമയങ്ങളില്‍ ഞാന്‍ ഓര്‍ത്തു പോകുന്നത് ഈ പിപ്പിലാഥന്‍ തന്നെയോ ആന്റി ക്രൈസ്റ്റ് എന്ന്. മൈ ഡിയര്‍ പിപ്പിലാഥന്‍, വെളിപാടില്‍ ഒന്ന് അരിച്ചു പറക്കി നോക്കണം തങ്ങളുടെ പേരാണോ അന്തിക്രിസ്തുവിനെ കൊടുത്തിരിക്കുന്നത്‌ എന്ന്. ചിലപ്പോള്‍ എന്റെ അറിവില്ലായ്മയും പ്രായാടിക്യവും ആയിരിക്കണം, പിപ്പിലാഥന്‍ എഴുതുന്നത്‌ പാഷന്ദത ആണന്നു എനിക്ക് തോന്നാന്‍ കാരണം.
ടോം വര്‍ക്കി എഴുതുന്നത്‌ ഞാന്‍ ഒന്ന് രണ്ടു തവണ വായിക്കാന്‍ നോക്കി. പക്ഷെ കാല്‍ ഭാഗം ആകുന്നതിനു മുന്‍പേ, ആന വക്ക നിലതിടുന്നത് പോലെ ഒറ്റ ഇടീല്‍ ഇട്ടു. പാവം ഒരുപാട് എഴുതി കൂട്ടുന്നുണ്ട്. വയസ്സായവര്‍ക്ക് മലയാളമേ അറിയുള്ളൂ എന്ന് ടോമിന് അറിയില്ലേ പോലും!
പിന്നെ ആരാ ഒരു സ്കൈലാര്‍ക്കോ ആരാണ്ടൊക്കെ എഴുതുന്നുണ്ടല്ലോ. അയാളും കഥ എഴുതുകയാണ്. നല്ലത് തന്നെ.
മക്കളെ എഴുതുമ്പോള്‍, അതും ഇതും വലിച്ചു വാരി എഴുതാതെ, കുറച്ചേ ഉള്ളൂവെങ്കിലും വൃത്തിയായി മനുഷ്യന് മനസ്സിലാകുന്നത്‌ പോലെ വേണം എഴുതാന്‍. അല്ലങ്കില്‍ വട്ടാണോ എന്ന് തോന്നിപോകും! മനസ്സിലായോ!

Anonymous said...

പെന്തകോസ്ത് സഭയിലും മറ്റും പൊയി അവരുടെ ബൈബിള്‍ പഠിച്ചു തിരിച്ചു വന്ന നമ്മുടെ കമ്മ്യൂണിറ്റിയിലുള്ള ചിലര്‍ ആണ് അജ്ഞാനികളെ വഴി തെറ്റിക്കുന്നത് .കോപ്പെളില്‍ നമ്മള്‍ അതാണ് കാണുന്നത്.

Anonymous said...

It is a pleasure to read Kochappi chettan's writings. Please write more often.

Anonymous said...

അത് ശരിയാ! കൊചാപ്പിചെട്ടന്റെ രൈട്ടിങ്ങ്സ് എനിക്കും ഇഷ്ടമാണ്!! ഇനിയും എഴുതണേ.....പിപ്പിലാധനെ തോല്പ്പിക്കണേ.....

Anonymous said...

കൊച്ചാപ്പിചെട്ടന്റെ പഴയ ലക്കം 2010 ജൂണ്‍ മാസത്തെ മുഴുവന്‍ ഞാന്‍ വായിച്ചു. നല്ല തമാശയാണ് വായിക്കാന്‍ കേട്ടോ.