Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, April 10, 2012

ഡോ. കൊച്ചാപ്പി - അന്വേഷണം പുരോഗമിക്കുന്നു

ആറു മാസത്തിലധികമായി അപ്രത്യക്ഷനായിരിക്കുന്ന ഡോ. കൊച്ചാപ്പി യെപ്പറ്റിയുള്ള അന്ന്വേഷണം ദ്രുത ഗതിയില്‍ പുരോഗമിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായ തിരോധാനത്തെപ്പറ്റി ഒരു തുമ്പും വാലും ഇത് വരെ പോലീസിനു കിട്ടിയിട്ടില്ല.


ഡോ. കൊച്ചാപ്പിയെ കണ്ടു പിടിക്കാനായി തന്റെ ഡിപ്പാര്‍ട്ട് മെന്റി ന്‍റെ  പരമാവധി കഴിവുകള്‍ പ്രയോചനപ്പെടുത്തും എന്ന് ന്യൂ മില്‍സ്ട്ടോന്‍ പോലീസ് ചീഫ് ഒരു പത്ര സമ്മേളനത്തില്‍ പറഞ്ഞു. ബൈബിള്‍ പണ്ഡിതന്മാര്‍ അന്ജ്ഞാനികളെ വഴിതെറ്റിക്കുന്നു എന്ന വിവാദപരമായ ലേഖനമാണ്  അദ്ദേഹം അവസാനമായി പ്രസിധീകരിച്ചതെന്നു രഹസ്യാന്ന്വേഷണ വിദഗ്ധര്‍ കണ്ടെത്തിയത് അന്ന്വേഷനത്തിന്റെ ദിശ മറ്റൊരു വഴിക്ക് തിരിക്കാന്‍ സാധ്യത യുണ്ട്. തല്‍ക്കാലം പ്രധാന നോട്ടപ്പുള്ളി  ഡോ. കൊച്ചാപ്പിയുടെ ഭാര്യ ശോശാമ്മയും അവരുടെ പിതാവ് പാസ്ടര്‍ ഡാനിയേല്‍ ഉം ആണെങ്കിലും അദ്ദേഹത്തിന്‍റെ അവസാനത്തെ ലേഖനത്തില്‍ അദ്ദേഹം വിമര്‍ശിച്ച പലരെയും പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊപ്പേല്‍ ആസ്ഥാനമായി പുറത്തിറങ്ങുന്ന പൈത്യം ബ്ലോഗിന്റെ ഉടമകളായ പൊട്ടന്‍, വട്ടന്‍ എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന രണ്ടുപേര്‍ ലിസ്റ്റിന്റെ മുകളില്‍ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഡോ കൊച്ചാപ്പിയുടെ ഭാര്യയെ ഇന്നലെ 8  മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയയാക്കി എങ്കിലും കേസിന് സഹായകമായ ഒരു വിവരങ്ങളും അവരില്‍ നിന്നും പോലീസിനു കിട്ടിയില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.  ഡോ കൊച്ചാപ്പിയുടെ മദ്യാസക്തിയെയും ചില ആരാധികമാരെയും ചൊല്ലി അവര്‍ തമ്മില്‍ ഒരു രാത്രി വാക്ക് തര്‍ക്കം ഉണ്ടായതായും, താന്‍ അദ്ദേഹത്തെ മുട്ടുകാല്‍ കൊണ്ട് കിഴിവയറിനു ചവിട്ടി താഴെയിട്ടു നെഞ്ചത്ത് കയറി ഇരുന്നതായും അവര്‍ പോലീസില്‍ സമ്മതിച്ചു.  പാസ്റ്റര്‍ ദാനിയല്‍ ആകട്ടെ, ചോദ്യം ചെയ്യലിനിടയില്‍ ഹല്ലെലുയ്യായും  ദൈവത്ത്നു സ്തോത്രവും ഉരുവിട്ട് കൊണ്ട്, മുഴുവന്‍ പോലീസ് ഡിപ്പാര്‍ട്ട് മെന്റിനെയും  പെന്തക്കൊസ്ഥിലേക്ക് തിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു  എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ശോശാമ്മയുമായി ഏറ്റുമുട്ടലുണ്ടായി എന്ന് പറയപ്പെടുന്നതിന്റെ പിറ്റേ ദിവസം ഡോ കൊച്ചാപ്പി വളരെ അവശനായി കാണപ്പെട്ടു എന്ന് അദ്ദേഹത്തിന്‍റെ ചില അടുത്ത സുഹൃത്തുക്കള്‍ പോലീസിനു മൊഴി കൊടുത്തു. തന്റെ വീട്ടില്‍ ഡോ. കൊച്ചാപ്പിയും അടുത്ത ചില സുഹൃത്തുക്കളും അന്ന് വൈകിട്ട് ഒത്തുകൂടി എന്നും പതിവ് പോലെ മദ്യം കഴിക്കാന്‍ അദ്ദേഹം ഉഷാര്‍ കാണിച്ചില്ല എന്നും "കാലമാടന്‍ മാണി" എന്ന അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് പറഞ്ഞു. കാരണം ചോദിച്ചപ്പോള്‍ ഏതോ ഒരു എരുമ കിഴി വയറിനു തൊഴിച്ചതായും തല്ഫലം മൂത്രത്തില്‍ അല്പം ചോര കാണുന്നതായും അദ്ദേഹം പറഞുവത്രേ. അതിന്റെ പിറ്റെട്ടു  താന്‍ ഡോ  കൊച്ചാപ്പിയെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നിരുന്നു. അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. എരുമ തോഴിച്ചതും മൂത്രത്തില്‍ ചോര കണ്ടതും ആയി അദ്ദേഹം തലേദിവസം  പറഞ്ഞതിനെപ്പറ്റി  ശോശാമ്മയോടു സൂചിപ്പിച്ചപ്പോള്‍, എല്ലാം ഓക്കേ ആണ്. കൊച്ചാപ്പി ചേട്ടന്‍ പഞ്ചകര്‍മ ചികിത്സക്കായി കേരളത്തിനു പോയി എന്ന് അവര്‍ പറഞ്ഞു. പീരുമേട്ടില്‍ കന്യാസ്ത്രീമാര്‍ നടത്തുന്ന ഒരു തിരുമല്‍ കേന്ദ്രത്തിലേക്കാണ് അദ്ദേഹം പോയിരിക്കുന്നത്. അവിടെ തിരുമല്‍ ചികിത്സ നടത്തിയ പലര്‍ക്കും നല്ല അനുഭവമാണത്രേ ഉണ്ടായിട്ടുള്ളത്.

ഡോ കൊച്ചാപ്പിയുടെ തിരോധാനവും, അതിനെചൊല്ലി പോലീസ് അദ്ദേഹത്തിന്‍റെ ഭാര്യ ശോശാമ്മയെ ചോദ്യം ചെയ്യുന്നതും വളരെ ഉദ്വെഗത്തോടെയാണ് സഭാധികാരികള്‍ വീക്ഷിക്കുന്നത്. ഇതിനെപ്പറ്റി ചോദ്യം ചെയ്ത മലയാള മാധ്യമ പ്രവര്‍ത്തകരോട് സീറോ മലബാര്‍ സഭയുടെ തലവന്‍ മാര്‍ ആലഞ്ചേരി തന്റെ നിലപാട് വ്യക്തമാക്കി. താന്‍ ന്യൂ യോര്‍ക്ക്‌ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും ശോശാമ്മയുടെ അടുത്തു സ്വല്‍പ്പം മയം കാണിക്കണമെന്ന് താന്‍ അവരോടു അഭ്യര്‍ത്ഥി ച്ചിട്ടുണ്ടെന്നും അദ്ദേഹം പത്ര പ്രവര്‍ത്തകരോട് പറഞ്ഞു. ഒരു കര്‍ദിനാള്‍ എന്ന നിലക്ക് അവര്‍ക്കെല്ലാം എന്നെ അറിയാം. പോലീസ് നേതൃത്ത്വത്തെ ക്കൂടാതെ ഞാന്‍ എല്ലാ കത്തോലിക്കാ രാഷ്ട്രീയക്കാരെയും, കേരളത്തിലെയും അമേരിക്കയിലെയും, നേരിട്ട് വിളിച്ചു. വേണ്ടതെല്ലാം ചെയ്യാം എന്ന് അവര്‍ എനിക്ക് ഉറപ്പു തന്നിട്ടുണ്ട്. ഞാന്‍ അവരോടു പറഞ്ഞു. ശോശാമ്മയെ ഞങ്ങളുടെ കേരള പോസീസിനു വിട്ടു തരുക. സത്യം അവളെക്കൊണ്ട് ഞങ്ങള്‍ കിളിയെപ്പോലെ പാടിക്കാം.

മാര്‍ ആലഞ്ചേരിയുടെ മേല്‍പ്രസ്ഥാവനകള്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ വലിയൊരു വിവാദ വിഷയം ആയിരിക്കുകയാണ്. അമേരിക്കയില്‍  ക്രിമിനല്‍ കാര്യങ്ങളില്‍ ഒരു സഭാ തലവന്‍ തലയിടുന്നതിനെ അവര്‍ ചോദ്യം ചെയ്തു. പോലീസ് നടപടികളില്‍ അന്യരാജ്യക്കാരനായ ഒരു സഭാതലവന്‍ കയ് കടത്തിയിട്ടുണ്ടോ എന്ന് അന്ന്വേഷണം നടത്തണം എന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

തന്റെ പ്രസ്താവനകള്‍ സൃഷ്‌ടിച്ച ഈ വിവാദത്തെ പ്പറ്റി അദ്ദേഹത്തെ  ചോദ്യം ചെയ്ത കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് താന്‍ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. "ഞാന്‍ അങ്ങനെ ഒരു പ്രസ്താവന ഇറക്കിയിട്ടില്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഞാന്‍ പത്രക്കാരുമായി സംസാരിച്ചിട്ടില്ല. ഞാന്‍ ഒരു പത്രക്കാരെയും അറിയില്ല." അദ്ദേഹം പറഞ്ഞു. 

9 comments:

Anonymous said...

ഡോ.കൊച്ചാപ്പി, കേരളത്തില്‍: കൊച്ചിയില്‍ പോയതുകൊണ്ട് സുനാമിയില്‍ പെട്ടോ എന്ന് നെഴ്സ്മാ൪ക്ക് ആവലാതിയാണ്. എത്രയും പെട്ടെന്ന് ഡോ.കൊച്ചാപ്പിയെ തിരിച്ച് കൊണ്ട് വരണമെന്ന്, ഭാര്യ ശോശാമ്മയോട് നെഴ്സ്മാ൪!

Anonymous said...

അങ്ങാടിയത്ത് പിതാവേ, ഒരു ചാ൪ട്ട൪ ഫ്ളയിറ്റ് കേരളത്തിലേക്ക് എത്രയും പെട്ടെന്ന് അയിക്കണം. ഡോ കൊച്ചാപ്പിയുടെ ഭാര്യ നിലവിളിയാണ്. . കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഭൂചലനവും പിന്നേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി മുന്നറിയിപ്പ്‌ നല്‍കിയതും ഭാര്യ ശോശാമ്മ അറിഞ്ഞു. അദ്ദേഹത്തെ മുട്ടുകാല്‍ കൊണ്ട് കിഴിവയറിനു ചവിട്ടി താഴെയിട്ടു നെഞ്ചത്ത് കയറി ഇരിക്കാനും പറ്റുമോ എന്ന് ശോശാമ്മയ്ക്ക് ആവലാതിയാണ്.

Anonymous said...

SMCLO യുടെ നിവേദനം ചലനങ്ങള്‍ സൃഷ്ടിക്കുന്നു
ചിക്കാഗോ കേന്ദ്രീകരിച്ചു രൂപിതമായിട്ടുള്ള സീറോ മലബാര്‍ കാത്തോലിക് ലെയ്റ്റി

"സഭയെ സ്നേഹിക്കുക. അനുസരിക്കുക" എന്നീ വാക്കുകളില്‍ അദ്ദേഹം തന്‍റെ എഴുത്ത് ചുരുക്കി. വ്യത്യസ്തമായി നമ്മുടെ ബിഷപ്‌ മാര്‍ അങ്ങാടിയത് respond ചെയ്തു.

സഭയെ സ്നേഹിക്കുക. അനുസരിക്കുക എന്ന് respond ചെയ്ത ബിഷപ്‌ മാര്‍ അങ്ങാടിയത്തിനെ അനുസരിക്കാ൯ സാധിക്കുന്നതെങ്ങനേ?

വൈദികനെ പെസഹ വ്യാഴായ്ച ഫയയ൪ ചെയ്ത ബിഷപ്‌ മാര്‍ അങ്ങാടിയത്തിനേ ആ൪ക്കും അനുസരിക്കുവാ൯ സാധിക്കുകയില്ല. സഭയെ ജെനം അനുസരിക്കുന്നുണ്ടെങ്കിലും ബിഷപ്‌ മാര്‍ അങ്ങാടിയത് സഭയെ സ്നേഹിക്കുകയോ, അനുസരിക്കുകയോ ചെയുന്നില്ല. ബിഷപ്‌ മാര്‍ അങ്ങാടിയത്ത് സഭയെ ഉപദ്രവിക്കുകയാണ് ചെയുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും. അങ്ങനേയുളള ബിഷപ്‌ മാര്‍ അങ്ങാടിയത്ത് "സഭയെ സ്നേഹിക്കുക. അനുസരിക്കുക"



എന്നീ വാക്കുകള്‍ അദ്ദേഹത്തിന് എങ്ങനേ എഴുതാ൯ സാധിച്ചു.

ചിക്കാഗോ കേന്ദ്രീകരിച്ചു രൂപിതമായിട്ടുള്ള സീറോ മലബാര്‍ കാത്തോലിക് ലെയ്റ്റി ഓര്‍ഗനൈസേഷന്‍ (SMCLO), ചിക്കാഗോ രൂപതാ മേലദ്ധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തിന്റെ കല്‍ദായ വല്‍ക്കരണ നടപടികള്‍ക്കെതിരെ ആഗോള കത്തോലിക്കാ സഭാ നേത്രുത്ത്വത്തിനു സമര്‍പ്പിച്ചിരുന്ന നിവേദനത്തിന് അനുഭാവ പൂര്‍വമായ മറുപടികള്‍ ലഭിചിരിക്കുന്നതായി അറിവ് ലഭിച്ചിരിക്കുന്നു.

Anonymous said...

(SMCLO)



ഈ മൂന്നും സംഭവിച്ചത് കോപ്പലില്‍ വെച്ച്!

"സഭയെ സ്നേഹിക്കുക. അനുസരിക്കുക" എന്നീ വാക്കുകളില്‍ ബിഷപ്പ് അങ്ങാടിയത്ത് തന്‍റെ എഴുത്തില്‍ ചുരുക്കി.


പെസഹ വ്യാഴായ്ച, ഫാ.സജിയെ ഫയ൪ ചെയ്ത ബിഷപ്പ് അങ്ങാടിയത്തും രണ്ട് വ൪ഷം മുബ് കോപ്പലില്‍ വെച്ച് ഞായറാഴ്ച കു൪ബ്ബാനയുടെ ഇടക്കുളള പ്രസംഗത്തിന് വേണ്ടി നാടോടി ഫാ.ജോസഫ് ആലഞ്ചേരി പ്രസംങ്ങിച്ചത്: കോപ്പിലെ അല്ത്താരയിലെ ക്രൂശിത രൂപത്തേ നോക്കി, അവഗേളിച്ച് ചത്ത ശവം കെട്ടി തൂക്കിട്ടിരിക്കുന്നു, ദുഃഖവെളളിയായിച്ച ഈ ചത്ത ശവത്തേ റോഡ് മുഴുവ൯ വലിച്ചുനടക്കുന്നു എന്നു പറഞ്ഞതും; കഴിഞ്ഞ വ൪ഷം ദുഃഖ ശെനിയാഴ്ച്ച വൈകിട്ട് മറ്റോരു നാടോടി കല്ദായ അച്ഛ൯ പ്രസംഗത്തില്‍ പറഞ്ഞത് യേശുക്രിസ്തുവിന്‍റെ ഉയ൪പ്പിന് മുബ് ഉളളത് എല്ലാം ഉപ്പിലിട്ട് കുപ്പിലിട്ട് വെച്ചാല്‍ മതിയെന്ന്.

അങ്ങനേയാണെങ്കില്‍ പിന്നേ എന്താനാണ് അച്ഛോ, ക്രിസ്തുമസ്, കു൪ബ്ബാന, മാമോദീസ, ഇത് എന്‍റെ രക്തം എന്‍റെ ശരീരം എന്ന് പറഞ്ഞ് വൈദിക൪ ബെലിയ൪പ്പിക്കുന്നത്. ജെനങ്ങളുടെ പണം പറ്റിചെടുക്കാനാണോ പളളിയും കു൪ബ്ബാനയും.

Anonymous said...

ഈ മൂന്നും സംഭവിച്ചത് കോപ്പലില്‍ വെച്ച്!

"സഭയെ സ്നേഹിക്കുക. അനുസരിക്കുക" എന്നീ വാക്കുകളില്‍ ബിഷപ്പ് അങ്ങാടിയത്ത് തന്‍റെ എഴുത്തില്‍ ചുരുക്കി. (SMCLO)


പെസഹ വ്യാഴായ്ച, ഫാ.സജിയെ ഫയ൪ ചെയ്ത ബിഷപ്പ് അങ്ങാടിയത്തും രണ്ട് വ൪ഷം മുബ് കോപ്പലില്‍ വെച്ച് ഞായറാഴ്ച കു൪ബ്ബാനയുടെ ഇടക്കുളള പ്രസംഗത്തിന് വേണ്ടി നാടോടി ഫാ.ജോസഫ് ആലഞ്ചേരി പ്രസംങ്ങിച്ചത്: കോപ്പിലെ അല്ത്താരയിലെ ക്രൂശിത രൂപത്തേ നോക്കി, അവഗേളിച്ച് ചത്ത ശവം കെട്ടി തൂക്കിട്ടിരിക്കുന്നു, ദുഃഖവെളളിയായിച്ച ഈ ചത്ത ശവത്തേ റോഡ് മുഴുവ൯ വലിച്ചുനടക്കുന്നു എന്നു പറഞ്ഞതും; കഴിഞ്ഞ വ൪ഷം ദുഃഖ ശെനിയാഴ്ച്ച വൈകിട്ട് മറ്റോരു നാടോടി കല്ദായ അച്ഛ൯ പ്രസംഗത്തില്‍ പറഞ്ഞത് യേശുക്രിസ്തുവിന്‍റെ ഉയ൪പ്പിന് മുബ് ഉളളത് എല്ലാം ഉപ്പിലിട്ട് കുപ്പിലിട്ട് വെച്ചാല്‍ മതിയെന്ന്.

അങ്ങനേയാണെങ്കില്‍ പിന്നേ എന്താനാണ് അച്ഛോ, ക്രിസ്തുമസ്, കു൪ബ്ബാന, മാമോദീസ, ഇത് എന്‍റെ രക്തം എന്‍റെ ശരീരം എന്ന് പറഞ്ഞ് വൈദിക൪ ബെലിയ൪പ്പിക്കുന്നത്. ജെനങ്ങളുടെ പണം പറ്റിചെടുക്കാനാണോ പളളിയും കു൪ബ്ബാനയും.

Anonymous said...

SMCLO സീറോ മലബാര്‍ കാത്തോലിക് ലെയ്റ്റി ... ബിഷപ്പ് അങ്ങാടിയത്തിന് തലവേധന!

ബിഷപ്പ് അങ്ങാടിയത്തിന്റെ കല്‍ദായ കളളതരങ്ങള്‍ SMCLO സങ്കടന വെളിച്ചത്തുകൊണ്ടുവരുന്നതുകൊണ്ടല്ലേ ഈ സങ്കടന തലവേധനയാവുന്നത്!

Anonymous said...

ഫാ.സാശേരി കഴിഞ്ഞ പൊതുയോഗത്തില്‍, പറഞ്ഞത് ഫാ.സാശേരി ഒന്നും മാറ്റുകയോ പുതിയതായി ഒന്നും വെക്കുകയോ ഇല്ല. പിന്നെ എന്താണാവോ ഫാ.സാശേരിക്ക് മനമാറ്റം. ഫോട്ടോകള് മാറ്റണം, അല്ത്താരയില്‍ ശീല ഇട്ടിരിക്കുമെന്ന് ബെറ്റ് വെക്കാ, ഫാ.സാശേരിയാണോ കഞ്ചാവ് കഴുക്കുന്നത് എന്ന് എല്ലാവ൪ക്കും സംശയമാണ്. അതോ ഫാ.സാശേരിയുടെ തലക്ക് സുഖമില്ലേ എന്നും എല്ലാവ൪ക്കും സംശയമില്ലാകയില്ല.

Anonymous said...

ഹലോ!ഡോ. കൊച്ചാപ്പി, ഫാ.ശാശ്ശേരി ക്ലാവര്‍ കുരിശും വിരിയും കയറ്റുമെന്ന് 25000 ഡോളര്‍ ബെറ്റ് വയ്ച്ചത്, കോപ്പലിലെ കൊച്ചുപിള്ളേരുടെ അടുത്തോ, കോപ്പലിലെ കോപ്പ൯മാരുടെ അടുത്തോ?

Anonymous said...

യോഹന്നാ൯-3:14
മോശ മരുഭൂമിയില്‍ സ൪പ്പത്തെ ഉയ൪ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിതൃ ജീവ൯ ഉണ്ടാകേണ്ടതിന് മനുഷൃപുത്രനും ഉയ൪ത്തപ്പെടേണ്ടിയിരിക്കുന്നു.

ഗലാത്തിയാ 6:14
നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മേ൯മ ഭാവിക്കാ൯ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെ പ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

1 കോറിന്തോസ് 1:18
നാശത്തിലൂടെ ചരിക്കുന്നവ൪ക്കു കുരിശിന്‍റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍റെ ശക്തിയത്രേ.

1കോറിന്തോസ് 2:2
നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു.

3 ഫിലിപ്പിയ൪ക്ക് 3:7-11
എന്നാല്‍ എനിക്കു ലാഭമായിരിന്ന ഇവയെല്ലാം ക്രൂശിതനായവനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല, എന്‍റെ ക൪ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുളള ജ്ഞാനം കൂടുതല്‍ വിലയുളളതാകയാല്‍, സ൪വ്വവും നഷ്ടമായിത്തന്നെ ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. ഇത് ക്രസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ. എനിക്കു നിയമത്തില്‍നിന്നു ലഭിക്കുന്ന നീതിയല്ല ഉളളത്; പിന്നെയോ ക്രസ്തുവിലുളള വിശ്വാസംവഴി ലഭിക്കുന്ന നീതിയാണ്. അതായത്, വിശ്വാസത്തെ ആസ്പദമാക്കി ദൈവത്തില്‍നിന്നുളള നീതി. അത്, അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും ഞാന്‍ അറിയുന്നതിനും അവന്‍റെ സഹനത്തില്‍ പങ്കുചേരുന്നതിനും അവന്‍റെ മരണത്തോടു താദാത്മൃപ്പെടുന്നതിനും വേണ്ടിയാണ്. അങ്ങനെ മരിച്ചവരില്‍നിന്നുളള ഉയ൪പ്പ് പ്രാപിക്കാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

3 ഫിലിപ്പിയ൪ക്ക് 3:17-21
നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെകൂടെ ചേരുവിന്‍. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍. എന്നാല്‍, പലരും ക്രസ്തുവിന്‍റെ കുരിശിന്‍റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുളളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവ൪ത്തിക്കുന്നു. നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകരമായതില്‍ അവ൪ അഭിമാനംകൊളളുന്നു. ഭൗമികമായതുമാത്രം അവ൪ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വ൪ഗ്ഗത്തിലാണ്; അവിടെനിന്ന് ഒരു രക്ഷകനെ, ക൪ത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു. സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദു൪ബ്ബല ശരീരത്തെ തന്‍റെ മഹത്വമുളള ശരീരംപോലെ രൂപാന്തരപ്പെടുത്തും.