Author: George Katticaren
ക്യൂബയില്‍ സന്ദര്‍ശനത്തിനെത്തിയ വേളയില്‍ മാര്‍പാപ്പ നല്കിയ സന്ദേശം
ശ്രദ്ധേയമാണ്.. മാറികൊിരിക്കുന്ന ഈ ലോകത്തന്റെ ആവശ്യം നവീകരണമാണെന്ന്
അദ്ദേഹം സൂചിപ്പിച്ചു.
ആരാധനധനക്രമത്തിലെ
മാറ്റങ്ങളും മാര്‍പാപ്പയുടെ ഉത്തരവാദിത്വങ്ങളും ചര്‍ച്ചയ്ക്ക് വിഷയമായി
മാറ്റം സംഭവിക്കണമെങ്കില്‍ ഓരോരുത്തരും സത്യം അന്വേഷിക്കാനും
സ്നേഹത്തിന്റെ പാത തിരഞ്ഞെടുക്കുവാനും അനുരഞ്ജനവും സൗഹാര്‍ദവും
വിതയ്ക്കുവാനുമുള്ള അവസ്ഥയിലാകണം.
സത്യാന്വേഷണം വ്യക്തിയുടെ മാന്യതയെ ഹനിക്കാത്തതാവണമെന്നും മാര്‍പാപ്പ പറഞ്ഞു. അഞ്ചു ലക്ഷം ക്യൂബക്കാര്‍ പങ്കെടുത്ത ദിവ്യബലിമദ്ധ്യേ നല്കിയ ഈ സന്ദേശം ക്യൂബക്കാര്ക്കുവേണ്ടി മാത്രമുള്ള സന്ദേശമല്ല പിന്നയോ ആഗോള സഭയക്കു കൂടിബാധകമാണെന്നു അദ്ദഹം കൂട്ടിചേര്‍ത്തു. പരിധികള്‍ ഇല്ലാത്ത അടിസ്ഥാന സ്വാതന്ത്ര്യമാണ് ആവശ്യമെന്നും സ്വാതന്ത്ര്യത്തെ മാനിമാനിക്കേ ണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബനഡിക്റ്റ് പതിാറാമന് ക്രിസ്തുവിന്റെ സന്ദേശം അടിവരയിട്ടു പ്രസ്താവിക്കുകയാണുായത്.
സത്യാന്വേഷണം വ്യക്തിയുടെ മാന്യതയെ ഹനിക്കാത്തതാവണമെന്നും മാര്‍പാപ്പ പറഞ്ഞു. അഞ്ചു ലക്ഷം ക്യൂബക്കാര്‍ പങ്കെടുത്ത ദിവ്യബലിമദ്ധ്യേ നല്കിയ ഈ സന്ദേശം ക്യൂബക്കാര്ക്കുവേണ്ടി മാത്രമുള്ള സന്ദേശമല്ല പിന്നയോ ആഗോള സഭയക്കു കൂടിബാധകമാണെന്നു അദ്ദഹം കൂട്ടിചേര്‍ത്തു. പരിധികള്‍ ഇല്ലാത്ത അടിസ്ഥാന സ്വാതന്ത്ര്യമാണ് ആവശ്യമെന്നും സ്വാതന്ത്ര്യത്തെ മാനിമാനിക്കേ ണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബനഡിക്റ്റ് പതിാറാമന് ക്രിസ്തുവിന്റെ സന്ദേശം അടിവരയിട്ടു പ്രസ്താവിക്കുകയാണുായത്.
എന്തു കൊണ്ട് അദ്ദേഹം
നടത്തിയ ഈ സുപ്രധാന പ്രസ്താവന കേരളത്തിലെ മാദ്ധമ്യങ്ങളില് വെളിച്ചം
കാണാതെ പോയി. പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്ക മാദ്ധ്യമങ്ങളിലും വലിയ
പ്രധാന്യമൊന്നും കൊടുക്കാതെ അവഗണിച്ചു. ഇതിന്റെ കാരണങ്ങള്‍ അറിയാന്‍
ഞങ്ങളൊരു ശ്രമം നടത്തി. സമൂഹത്തിലെ പലതരക്കാരുമായി
(വൈദിക-സന്യസ്ത-അല്മായ.ര്‍)രുമാ യി ഞങ്ങള്‍ ഒരു സംഭാഷണത്തിനു ഇറങ്ങി പുറപ്പെട്ടു.
വളരെ രസകരമായ വിവരണങ്ങളാണ് അറിയാന്‍ കഴിഞ്ഞത്.ഈയൊരു പ്രസ്താവന മാര്‍പാപ്പ
കേരളത്തില്‍വന്നു പറയുകയാണെങ്കില്‍ ഇവിടത്തെ പ്രതികരണം എന്തായിരിക്കും?
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. അതുകൊണ്ട് കേരളത്തിലെ മെത്രാന്മാര്
തീരുമാനിക്കുന്നത് ദൈവവും മാര്‍പാപ്പയും അനുസരിച്ചാല്‍ മതി. അല്ലങ്കില്‍
ദൈവം വേറെ സ്ഥലം അനേഷി ക്കേണ്ടിവരും. സൃഷ്ടികര്മ്മത് തില്‍
അദ്ദേഹത്തിനു തെറ്റുപറ്റി. കേരളത്തിലേതുപോലുള്ള സുഖ സൗകര്യങ്ങള്‍ വേറൊരു
ഭൂപ്രദേശത്തും ഉണ്ടാക്കിയതുമില്ലാ. ആ നിലക്ക് മാര്‍പാപ്പ കേരളത്തില്‍ വന്നു
ഇങ്ങനെയൊരുപ്രസ്താവന നടത്തിയാല്‍ എന്തെങ്കിലും പ്രയോജനമുണ്ടാകുമോ?
ഒരു സന്ദര്‍ഭത്തില്‍ മാര്‍പാപ്പ തോമാസ്ലീവയുടെകാര്യത്തില്
ഇടപ്പെട്ടതാണ്. എന്നിട്ടു എന്തു സംഭവിച്ചു? തോമാസ്ലീവ കേരളത്തില്‍ വന്നു
പോയതാണെന്നും താമര കുരിശുകള്‍ കുഴിച്ചിട്ടതാണെന്നും ലോകമെമ്പാടും പല
പ്രാവശ്യം കേരളസഭാധികാരികള്‍ പറഞ്ഞതാണ്. ഇപ്പോള്‍ തോമാസ്ലീവക്കു തന്നെ
സംശയം.- അദ്ദേഹം കേരളത്തില്‍ വന്നിട്ടുണ്ടോയെന്ന്. ഒരു നുണ പലതവണ
പറയുമ്പോള്‍ ആരായാലും അതു വിശ്വസിച്ചു പോകും.. ഇതില്‍ തോമാസ്ലീവയെയും
കുറ്റം പറഞ്ഞിട്ടു കാര്യമില്ല. റോം ഈ കാര്യത്തിലും നിരാശരായി എന്നുവേണം
അനുമാനിക്കാന്‍.
ചുരുക്കത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് സീറോമലബാര്‍സഭമെത്രാന്‍സിനഡ്
പറയുന്നതാണ് പ്രമാണം. മാര്‍പാപ്പയായാലും ദൈവംതബുരാനായാലും ആര്‍ക്കും ചോദ്യം
ചെയ്യുവാന്‍ പറ്റാത്ത നിലപാട്. ജീസസിനു പോലും ഭയം. ജീസസ് ചോദ്യം ചെയ്താല്‍
അടുത്ത നടപടിക്രമം കൂശ്ശിതരൂപം മാറ്റി തല്‍സ്ഥാനത്ത് ക്ലാവര്‍ കുരിശ്ശു
സ്ഥാപിക്കും. പിന്നെ അസാദ്ധ്യകാര്യങ്ങളുടെ രണ്ടോ മുന്നോ മദ്ധ്യസ്ഥന്മാര്,
നോവേനകള്‍ നേര്ച്ചപ്പെട്ടികള് എന്നിവയുടെ ബഹളമായി. യേശുവിനെ ആരും
നേരിട്ടു സമീപിക്കാതെയായി. പാവം യേശു- താന്‍വിഭാവനം ചെയ്യാത്ത ഈ താളം
തെറ്റിയ സംസ്ക്കാരത്തെ എങ്ങനെയാണ് അദ്ദേഹം നേരിടുക..
ഏതെങ്കിലും പുരോഹിതന് മെത്രാനോടു ന്യായം സംസാരിച്ചാല്‍
ഇരുപത്തിനാലുമണിക്കൂറിനകം സ്ഥലമാറ്റം തീര്‍ച്ച. അതും ഓണം കേറാത്ത
മുലയിലേക്ക്. അനുസരണക്കേടിനുള്ള ശിക്ഷ അവര്‍ ഏറ്റു വാങ്ങുകകയേ
നിവൃത്തിയുള്ളൂ.
സന്യാസിനികള്‍. അരമനരഹസ്യങ്ങള്‍ അറിഞ്ഞാലോ പുറത്തുപറഞ്ഞാലോ പിന്നെ അവരെ
കണ്ടുകിട്ടുന്നത് ഏതെങ്കിലും പൊട്ട കിണറ്റിലും
പൊട്ടക്കുളത്തല്നിന്നുമായിരിക് കും. എല്ലാകേസുകളിലും ശരീരം മാത്രമെ കിട്ടുകയുള്ളു. ആത്മാവ് എങ്ങോ പറന്നുപോയിരിക്കും.
ഏതാണ്ട്ഹിറ്റ്ലരുടെ.ഭരണകാലത്തു സംജാതമായ ഭയാനകമായ അന്തരീക്ഷമാണ് ഇന്ന് സീറാമലബാര്‍സഭയില്‍ സംജാതമായിരിക്കുന്നത്.
പുരോഹിതനെ അനുസരിക്കാത്ത അല്മായര് കത്തോലിക്കരല്ലാ.വര്‍ദ്ധിച്ചു വരുന്ന ശവസംസ്ക്കാരശുശ്രൂഷനിഷേധ കേസു കള്‍ ഇതാണ് സുചന തരുന്നത്.
വൈദികര്‍ക്ക് സംഘടനയു്.അതിന്റെ തലപ്പിത്തിരിക്കുന്നത് വൈദികരാണ്.
വൈദിക-സന്യസ്ത്യകര്‍ക്ക് സംഘടനയുണ്ട്. . അതിന്റെ നേതൃത്വ സ്ഥാനത്തു
ഇരിക്കുന്നവര്‍ വൈദികരും സന്യസ്തരുമാണ്. പക്ഷെ രസാവഹമായ വസ്തുത- സഭയിലെ
അല്മായ കമ്മീഷന് മൂന്നു മെത്രാന്മാരാണ്. ഇതിലും വിചിത്രമാണ് സഭയുടെ
വിമന്‍സ് കമ്മീഷന്. ഈ കമ്മീഷന്റെ മേധാവികളും മൂന്നു മെത്രാന്മാര് തന്നെ.
ദൈവം ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചത് വെവ്വേറെ അച്ചുകള്‍ ഉപയോഗിച്ചാണ്.
പക്ഷെ കേരള കത്തോലിക്കസഭാമേധാവികള്‍ക്കു ഇതു ബാധകമല്ല. ആണുപെണ്ണും
അല്മായരും അവര്‍ തന്നെ. ഇത് സഭയിലെ അല്മാരോടും സ്ത്രീജനങ്ങളോടും
അധികാരികള്‍ ചെയ്യുന്ന വഞ്ചനയാണ്.
വി.പത്രോസുതന്നെ കേരളതീരത്തു മീന്‍ പിടിക്കുവാന്‍ വന്നുവെന്നിരിക്കട്ടെ.
അദ്ദേഹത്തെ ആരെങ്കിലും കൊലപ്പെടുത്തിയാല്‍ ഒരു ചുക്കും ഇവിടെ
സംഭവിക്കുവാന്‍ പോകുന്നില്ല. അത് ഒതുക്കി തീര്‍ക്കുവാന്‍ വേണ്ട ത്ര
മന്ത്രിമാര്‍ സീറോമലബാര്മെത്രാന്സിനഡിന്റെ പരിധിയിലുണ്ട്. ഇങ്ങനെ
ഭൂമിയിലും സ്വര്‍ഗത്തിലും എന്തു സംഭവിക്കണമെന്ന് തീരുമാനമെടുക്കുന്നത്
സീറോമലബാര്‍ മെത്രാന് സിനഡാണ് എന്നു പറഞ്ഞാല്‍ അതാണ് വാസ്തവം്.
ലോകംമഴുവന്‍ പെസഹാക്കാലങ്ങളില്‍ എല്ലാ ക്രൂശിതരുപങ്ങളും മൂടികെട്ടുന്നു.
പഴയ നിയമത്തില്‍ പ്രവചിച്ചതുപോലെ ക്രിസ്തുവിന്റെ ക്രൂശിതമരണത്തോടെ
ഉന്നതപുരോഹിതന്റെ രക്തം ചിന്തിയുള്ള ബലി പൂര്‍ണ്ണമാകുന്നു.. ജറുസലേം
ദേവാലയത്തിലെ തിരശീല മുകള്‍ തൊട്ടു അടിവരെ കീറിയ സംഭവത്തിനെ അനുസമരിച്ചു
കൊണ്ട് മൂടിക്കെട്ടിയ ക്ക്രുശിതരൂപങ്ങള്‍ വീണ്ടും അന്നുമുതല്‍
തുറക്കപ്പെടുന്നു. ഇത് ലോകം മുഴുവന്‍ ആചരിക്കുന്ന പാര്യമ്പര്യമാണ്്.
പക്ഷെ സീറോ മലബാര്‍ സഭയിലെ ഒരുവിഭാഗ ത്തിനു ഇതു ബാധകമല്ല. യേശുവിനെ ഉന്നത
പുരോഹിതനായി അവര്‍ അംഗീകരിക്കുന്നില്ല. കാരണം ഇവര്‍ തന്നെയാണ് ഉന്നത
പുരോഹിതരെന്ന് സ്വയം അഹംങ്കരിക്കുന്നു . മറശീലകൊണ്ട് കര്ത്താവിന്റെബലീ പീഠം
അവര്‍ വീണ്ടും മൂടികെട്ടുന്നു. കണ്ണഞ്ചിക്കുന്ന വേഷ വിധാനങ്ങളോടെ ഇവര്‍
രംഗപ്രവേശം ചെയ്യുമ്പോള്‍ അള്‍ത്താര മറശീല തുറക്കുന്നു. ദൈവജനത്തിടയില്‍
ഇവരാണ് ദൈവങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുന്നു. ഈ നാടകം വി.ഗ്രന്ഥ പ്രകാരം
വിരോധാഭാസമാണ്.
കത്തോലിക്ക മതസ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി പ്രവേശനങ്ങള്‍ക്കും
അദ്ധ്യപകനിയമനങ്ങള്ക്കും കൈകൂലി വാങ്ങിക്കുന്ന രീതിയെ കാലം ചെയ്ത
കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
അദ്ദഹത്തിന്റെ ``തുറന്ന മനസ്സോടെ'' എന്ന കൃതിയില്‍ അത്
വിവരിക്കുന്നുണ്ട്.
മാദ്ധ്യമങ്ങളില്‍ ഇതു വിവാദവിഷയമായതോടെ വിമര്‍ശകര്‍ ``അടിത്തറ തെറ്റിയവര്‍'' എന്ന്് പള്ളി സഭാസെക്രട്ടറിയെകൊണ്ട് പത്രപ് ര സ്താവന
പ്രസിദ്ധീക്കരിപ്പിച്ചത് ഖേദകരമായിപോയി..വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും
നവീകരണത്തിനുവേണ്ട പാത ഒരുക്കുകയുമാണ് സഭ ചെയേണ്ടിയിരുന്നത്.
സഭാസെക്രട്ടറിക്ക്് അല്മായരെ പ്രതിനിധികരിച്ചു പ്രസ്താവനകള്‍
പ്രസദ്ധീകരിക്കുവാന്‍ അവകാശമില്ല. കാരണം അവര്‍ അല്മായരാല്
തിരിഞ്ഞെടുക്കപ്പെട്ട വ്യക്തികളല്ല അവര്‍ ശബളം പറ്റുന്ന പള്ളിജോലിക്കാരാണ്.
കൈകൂലി വാങ്ങിയാല്‍ പാപമാണ്. ദൈവത്തിനു ഇഷ്ടപ്പെടുകയില്ല. എന്നാല്‍ അതിന്റെ
പേരു `നോക്കുകൂലി' എന്നാക്കിയാല്‍ പ്രശ്നം അവസാനിക്കുമല്ലോ. മറ്റുള്ളവര്‍
ചെയ്യുന്ന ജോലി, അത് നോക്കി നില്‍ക്കുന്നവര്‍ക്ക് വേതനത്തിനുള്ള അവകാശ
മുണ്ടെന്നു കേരളത്തുകാര്‍ കണ്ടു പിടിച്ചു. ലോകം കണ്ട ഏറ്റവും വലിയ
സോഷ്യലിസറ്റ് ജീസസിനുപോലും വിഭാവനം ചെയ്യാത്ത കാര്യമാണിപ്പോള്‍ ഇവര്‍
കണ്ടു പിടിച്ചിരിക്കുന്നത്.
നോക്കുകൂലി തട്ടികിഴിച്ചിട്ടു കയ്യില്‍ കിട്ടുന്നവേതനം കൊണ്ട് ജീവിക്കുവാന്നിവൃത്തിയി ല്ലാതെ
വന്നപ്പോളാണ് അങ്കമാലിയിലെ നമ്മുടെ സഹോദരിമാര്‍ പൊതുനിരത്തില്‍ ഇറങ്ങി
പ്രതിഷേധിച്ചത്. അവകാശങ്ങള്‍ ചോദിച്ചുവാങ്ങുന്നത് ന്യായമായിട്ടുള്ള
കാര്യമാണ്. ഈ അവസരത്തില്‍. മൂന്നു മെത്രാന്മാര് അടങ്ങുന്ന സഭയിലെ വിമന്‍സ്
കമ്മീഷന് ഏതുവിധത്തിലാണ് പ്രതീകരിച്ചത്്? നമ്മുടെ സഹോദരിമാരുടെ
അവകാശങ്ങളെ അട്ടിമറിക്കാന്‍ അവര്‍ക്കെതിരെ ജാഥ സംഘടിപ്പിച്ച കറുത്ത ചരിത്രം
ഇനി തേച്ചു മാച്ചു കള യു വാന്സാധിക്കുകയില്ല.
സഭയ്ക്കുവേണ്ടി എല്ലാവരും പ്രവര്‍ത്തിക്കുക. എല്ലാവരുടെയും പ്രയത്നവും
വേതനവും സഭയുടെ നോക്കുകുലിയാണ്. എന്നാല്‍ വി്ഗ്രന്ഥം ഇപ്രകാരം പറയു ന്നു
``നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ
പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി
സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ കര്ണപുടങ്ങളില്
എത്തിയിരിക്കുന്നു.''(യാക്കോബ് 5:4).
അച്ചു തണ്ടില്‍ കറങ്ങി തിരിയുന്ന ഭൂമി കേരളത്തിന്റെ പ്രത്യേകിച്ചു
ഇടുക്കിഭാഗം കറങ്ങിതിരിക്കുന്നത് ആശങ്കയോടെയാണ്. അതിനു കാരണം ലോകത്തിന്റെ
ഒരുഭാഗത്തും പ്രാബല്യത്തില്‍വരാത്ത നോക്കുകൂലി കേരളകത്തോലിക്കസഭയക്കും
രാഷ്ട്രീയകാര്‍ക്കും കൊടുത്തതിനു ശേഷമേ കറങ്ങിതിരിയുവാന് പറ്റുകയുള്ളൂ
എന്ന ഗതികേടിലാണ്.
ഈസ്റ്റര്‍ ദിനം പ്രത്യാശകളുടെ ദിനമാണ്. ഉയര്‍പ്പി ന്റെ രഹസ്യം തിന്മകളെ
അതിജീവിച്ച് പുതയൊരു ധൈര്യവും ആത്മാവുമായി ഉണരുകയെന്നാണ്. ഈ സന്ദേശം
ഏല്ലാവരുടെ ഹൃദയങ്ങളില്‍ ആഞ്ഞു പതിക്കട്ടെ! ഏല്ലാ മാന്യ വായനകാര്‍ക്കും
ഈസ്റ്റര്‍ ദിനത്തിന്റെ മംഗളങ്ങള്‍!
ഏപ്രില്ല് 2012 ലക്കം സോള്‍ ആന്റ് വിഷന്‍ ഇന്റര്‍നെറ്റ് ജേര്ണലില്പ്രസിദ്ധീക്കരിച്ച പത്രാധിപ ലേഖനം
.ഏപ്രില്‍ ലക്കം സോള്‍ ആന്റ് വിഷന്വായിക്കുന്നതിന് www.soulandvision.blogspot.. com എന്ന ഇന്റര്‍ നെറ്റ്അഡ്രസ്സില് ക്ലിക്കുചെയ്യുക.
5 comments:
കാഞ്ഞിരപ്പള്ളിയിലെ സിറോ മലബാര്‍ പൂരം:
കാഞ്ഞിരപ്പള്ളിയില്‍ സീറോ മലബാര്‍ ബൈബിള്‍ പൂരം ആരംഭിക്കുവാന്‍ എല്ലാ പ്രാരംഭ പണി കളും പൂര്‍ത്തിയായതായി മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത വായിച്ചു.ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലാണ് തീര്‍ത്തിരിക്കുന്നത്.മെത്രാന് അറയ്ക്കനും സേവ്യര്‍ ഖാന് എന്ന ഒരു ഭൂലോക തട്ടിപ്പുവീരനും ആണ് പൂരത്തിന്റെ നടത്തിപ്പുകാര്‍.കാഞ്ഞിരപ്പള്ളി രൂപതയുടെ കോടികള്‍ രൂപാ ചെലവു ചെയ്യുന്നത് സഭാംഗങ്ങളെ ഭക്തിമാര്‍ഗം ചൂണ്ടിക്കാണിച്ചു,സ്വര്‍ഗം ചൂണ്ടിക്കാണിച്ചു കൊണ്ട് അവരുടെ പണം തട്ടിയെടുക്കുവാനാണ്.ഇവിടെയും ഒരു മുന്‍ ചെങ്ങളം ഇടവകക്കാരന് ഫാ.പിണമറുകില്‍ (പൊന്‍കുന്നം പള്ളി പൊളിച്ചു അനേക കോടികള്‍ മുടക്കി അവിടെ പുതിയ പള്ളി പണിതു പ്രസിദ്ധി പെട്ട താരവും പൊന്‍കുന്നം വികാരിയും) പൂരത്തിന് പേരിട്ടത് ബൈബിള്‍ കണ്വെന്ഷന് എന്നാണു. സേവിയര്‍ ഖാന് വട്ടായിയും മെത്രാന്മാരും കള്ളപാതിര്കളും കൂടി കേരളത്തിലെ സഭാ വിശ്വാസികളെ മുഴുവന്‍ പൂരപ്പന്തലിലേക്ക് കൊണ്ടുവന്നു അവരുടെ മനസ്സില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കളയുമെന്ന് തീര്‍ച്ച! ആനിക്കാട്ടു പള്ളിയില്‍ വാട്ടായിയുടെ ഡയാന മഹാപൂരം നടത്തി ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതാണ്.ഇവയെല്ലാം നടക്കുനതു കാഞ്ഞിരപ്പള്ളി രൂപതയിലാണ്. ഇവന്മാരുടെ തേര്‍വാഴ്ച അവസാനിപ്പിക്കുവാന്‍ ബ്ലോഗ് വായനക്കാര്‍ ശ്രദ്ധ കൊടുക്കുവാന്‍ വിനീതമായി അഭ്യര്‍ദ്ധിക്കുന്നു. സഭാംഗങ്ങളെ ചൂഷണം ചെയ്യുന്നത് നിയമപരമായി തടയണം.മെത്രാന്മാര് സത്യം പറയണം.അപ്രകാരം നടന്നില്ലെങ്കില്‍ സിറോ മലബാര്‍ സഭയില്‍ നിന്നും അംഗങ്ങള്‍ രാജി വച്ചു പുറത്തു പോകണം.യേശു എല്ലായിടത്തും ഉണ്ട് എന്ന് കള്ള പാതിരിമാര്‍ ഓര്‍ക്കുക!
സോള്‍ ആന്റ് വിഷനലൂടെ ശ്രീ. ജോര്‍ജ് കട്ടിക്കാരന് പറഞ്ഞത് എത്രയോ വാസ്തവം!.കേരളത്തിലെ മെത്രാന്മാര്ക്കും വചന പ്രഘോഷകര്‍ക്കും പള്ളിപൊളി പണികാര്‍ക്കും വേത്ര `നോക്കുകൂലി'കൊടുക്കാതെ ഭൂമിക്കു അച്ചുതണ്ടില്‍ കറങ്ങുവാന്‍ പ്രയാസം.
അടുത്തദിവസങ്ങളില്‍ നടന്ന ഭൂമികുലുക്കം അതാണ് സൂചിപ്പക്കുന്നത്.
വിശ്വാസികളെ നിങ്ങള്‍ കൈനിറച്ചു നോക്കുകൂലിയുമായി ഞങ്ങളെ സമീപിക്കുക.
അഡ്രസ്സ്
സെക്രട്ടറി `ഉവ്വ പിതാവേ, ഉവ്വ് അച്ചോ'
അല്മായകമ്മീഷന്, കാഞ്ഞിരപള്ളി.
വൈദികര്‍ക്ക് സംഘടനയു്.അതിന്റെ തലപ്പിത്തിരിക്കുന്നത് വൈദികരാണ്. വൈദിക-സന്യസ്ത്യകര്‍ക്ക് സംഘടനയുണ്ട്. . അതിന്റെ നേതൃത്വ സ്ഥാനത്തു ഇരിക്കുന്നവര്‍ വൈദികരും സന്യസ്തരുമാണ്. പക്ഷെ രസാവഹമായ വസ്തുത- സഭയിലെ അല്മായ കമ്മീഷന് മൂന്നു മെത്രാന്മാരാണ്. ഇതിലും വിചിത്രമാണ് സഭയുടെ വിമന്‍സ് കമ്മീഷന്. ഈ കമ്മീഷന്റെ മേധാവികളും മൂന്നു മെത്രാന്മാര് തന്നെ. ദൈവം ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചത് വെവ്വേറെ അച്ചുകള്‍ ഉപയോഗിച്ചാണ്. പക്ഷെ കേരള കത്തോലിക്കസഭാമേധാവികള്‍ക്കു ഇതു ബാധകമല്ല. ആണുപെണ്ണും അല്മായരും അവര്‍ തന്നെ. ഇത് സഭയിലെ അല്മാരോടും സ്ത്രീജനങ്ങളോടും അധികാരികള്‍ ചെയ്യുന്ന വഞ്ചനയാണ്..........
ഇതെന്താ, ഈ മെത്രാന്മാര് ആണു പെണ്ണും കെട്ട വര്‍ഗ്ഗമാണോ? പുകയുന്ന അഗ്നി പര്‍വ്വതം പരിസരത്തു വിതക്കുാന് പോകുന്നന നാശത്തെ പറ്റി എന്തു കൊണ്ടാണ് ഇവര്‍ ചിന്തിക്കാത്തത്?
ചെങ്ങളം ദൈവദാസന്
സന്യാസിനികള്‍. അരമനരഹസ്യങ്ങള്‍ അറിഞ്ഞാലോ പുറത്തുപറഞ്ഞാലോ പിന്നെ അവരെ കണ്ടുകിട്ടുന്നത് ഏതെങ്കിലും പൊട്ട കിണറ്റിലും പൊട്ടക്കുളത്തല്‍നിന്നുമായിരിക്കും. എല്ലാകേസുകളിലും ശരീരം മാത്രമെ കിട്ടുകയുള്ളു. ആത്മാവ് എങ്ങോ പറന്നുപോയിരിക്കും. ഏതാണ്ട്ഹിറ്റ്ലരുട.ഭരണകാലത്തു സംജാതമായ ഭയാനകമായ അന്തരീക്ഷമാണ് ഇന്ന് സീറാമലബാര്‍സഭയില്‍ സംജാതമായിരിക്കുന്നത്.......
നാസികളുടെ ഭരണകാലത്തു ജനങ്ങള്‍ ഒരു ഹിറ്റ്ലറെ നേരിടേണ്ടിവന്നുവെങ്കില്‍ ഇന്ന്സീറോമലബാര് സഭയില്‍ പല മെത്രാന്മാരും ഹിറ്റലറുടെ അവതാരങ്ങളാണ്. സ്വസ്തിക്ക്ചിഹ്നമായിരുന്നു ഹിറ്റലരുടെ ഇക്കോണ്‍. ഈ അവതാരങ്ങളുടെ ഇക്കോണ്‍ ക്ലാവര്കുരിസ്സും മയിലുകളും വാലന്‍ കുരിശും.
ലോകംമഴുവന്‍ പെസഹാക്കാലങ്ങളില്‍ എല്ലാ ക്രൂശിതരുപങ്ങളും മൂടികെട്ടുന്നു. പഴയ നിയമത്തില്‍ പ്രവചിച്ചതുപോലെ ക്രിസ്തുവിന്റെ ക്രൂശിതമരണത്തോടെ ഉന്നതപുരോഹിതന്റെ രക്തം ചിന്തിയുള്ള ബലി പൂര്‍ണ്ണമാകുന്നു.. ജറുസലേം ദേവാലയത്തിലെ തിരശീല മുകള്‍ തൊട്ടു അടിവരെ കീറിയ സംഭവത്തിനെ അനുസമരിച്ചു കൊണ്ട് മൂടിക്കെട്ടിയ ക്ക്രുശിതരൂപങ്ങള്‍ വീണ്ടും അന്നുമുതല്‍ തുറക്കപ്പെടുന്നു. ഇത് ലോകം മുഴുവന്‍ ആചരിക്കുന്ന പാര്യമ്പര്യമാണ്്.
പക്ഷെ സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗ ത്തിനു ഇതു ബാധകമല്ല. യേശുവിനെ ഉന്നത പുരോഹിതനായി അവര്‍ അംഗീകരിക്കുന്നില്ല. കാരണം ഇവര്‍ തന്നെയാണ് ഉന്നത പുരോഹിതരെന്ന് സ്വയം അഹംങ്കരിക്കുന്നു .. മറശീലകൊണ്ട് കര്‍ത്താവിന്റെബലീപീഠം അവര്‍ വീണ്ടും മൂടികെട്ടുന്നു. കണ്ണഞ്ചിക്കുന്ന വേഷ വിധാനങ്ങളോടെ ഇവര്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ അള്‍ത്താര മറശീല തുറക്കുന്നു. ദൈവജനത്തിടയില്‍ ഇവരാണ് ദൈവങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുന്നു. ഈ നാടകം വി.ഗ്രന്ഥ പ്രകാരം വിരോധാഭാസമാണ്. (സോള്‍ ആന്‍ഡ് വിഷന്‍)
അതൊക്കെ പഴേ കാര്യങ്ങള്‍.. മക്കളെ, പി.ഒ.സി.ബൈബിള്‍ ഞങ്ങള്‍ സൗകര്യം പോലെ വേണ്ട
വിധത്തില്‍ തിരുത്തിയെഴുതിയിട്ടുണ്ട്.. വാത്സല്യ മക്കളെ, ദൈവങ്ങള്‍ ഞങ്ങളാണ്,. നീട്ടുന്ന ഞങ്ങളുടെ ഹസ്തങ്ങള്‍ നിങ്ങള്‍ ചുബിച്ചാലും!
പിന്നെ അള്‍ത്താരവിരിയുടെ കാര്യം.-.ഞങ്ങള്‍ വരുമ്പോള്‍ വിരി തുറക്കും. ഞങ്ങള്‍ പോകുമ്പോള്‍ അതു പുട്ടും. അതു ഞങ്ങളുടെ വാസസ്ഥലമാണ് .കര്‍ത്താവ് ജറുസലേം ദേവാലയത്തിലെ തിരശ്ശില കീറി അള്‍ത്താര തുറന്നിട്ടങ്കില്‍ അതൊന്നും ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ലാ. അതു അങ്ങേരുടെ കാര്യം.. മക്കളായ നിങ്ങളും അറിയേണ്ട കാര്യമില്ലാ. ഞങ്ങള്‍ പറയുന്നത് നിങ്ങള്‍ അനുസരിച്ചാല്‍ മതി. കര്‍ത്താവു വേറെ, സഭ വേറെ.
``വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും, നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരന്മാരാണ്.ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്ഥനായ പിതാവ്.''(മത്തായി. 23:6-9)
എന്നാല്‍ നമ്മുടെ ഈ മെത്രാന്മാര് തലമുറകളായി അവരെ `പിതാവെ' എന്നു സംബോധന ചെയ്യുവാന്‍ പംിപ്പിച്ചു. ഇത് എന്തു വഴിപിഴച്ച സംസംക്കാരം ദൈവമേ?
Post a Comment