Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 14, 2012

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കി പണി തീര്‍ത്ത ദേവാലയം -ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍


View Larger Map

മൂന്നു വശവും ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലിന്‍റെ പാര്‍ക്കിംഗ് ലോട്ടിനാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്ന സൈക്കിള്‍/ലോണ്‍ മോവര്‍ ജങ്ക് യാര്‍ഡ്‌. എന്‍ലാര്‍ജ് ചെയ്യുവാന്‍ പടത്തിന്‍റെ മുകളില്‍ വലത്തെ കോര്‍ണറില്‍ ക്ലിക്ക് ചെയ്യുക. 

 ചിക്കാഗോ സീറോ മലബാര്‍ സഭാധികാരികളുടെ ദീര്‍ഘവീക്ഷണ മില്ലായ്മയുടെ നിത്യസ്മാരകമായ ഈ ഭൂമി സ്വന്തമായി വാങ്ങുവാന്‍ ധാരണയായിരിക്കുന്നു. ഇത് വാങ്ങുവാനുള്ള ധനം സംഭരിക്കാനായി ജനങ്ങളില്‍ നിന്നും ഒരു പ്രത്യേക പിരിവിനു പുറമേ "വാടാ ഫോണ്‍ കോമഡി" എന്നോ മറ്റോ പറഞ്ഞ ഒരു പരിപാടിയും വേണ്ടപ്പെട്ടവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.

നിത്യേനയെന്നോണം പള്ളിയില്‍ വരുന്നവരുടെ കണ്ണില്‍ കരടായിരുന്ന ഈ ജങ്ക് യാര്‍ഡ്‌ പോയിക്കിട്ടുന്നതില്‍ ജനങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഇതോടെ കത്തീദ്രല്‍ ദേവാലയത്തിന് ചുറ്റുമുള്ള മിക്കവാറും എല്ലാ കറമ്പരുടേയും പുരയിടങ്ങള്‍ നമ്മള്‍ വാങ്ങിക്കഴിഞ്ഞു.

പത്തര മില്ല്യനിലധികം ഡോളര്‍ ചിലവാക്കി പണി തീര്‍ത്ത ചിക്കാഗോ കത്തീദ്രല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ചെലവ് വന്ന സീറോ മലബാര്‍  ദേവാലയം എന്ന പദവിക്ക് അര്‍ഹമാണ്.   ഈ പത്തര മില്ല്യന്‍റെ കൂടെ കറമ്പരുടെ വീടുകളും കൂടി വാങ്ങിക്കൂട്ടാന്‍ ചിലവാക്കിയ തുക കൂട്ടിച്ചേര്‍ത്താല്‍ പിന്നത്തെ കാര്യം പറയുകയും വേണ്ടാ.




4 comments:

Anonymous said...

"ഞാനൊന്നും അറിഞ്ഞില്ലാ രാമ നാരായണ" എന്ന മട്ടില്‍ ചിക്കാഗോയില്‍ ഇരുന്നു അച്ഛന്‍ മാരെയും വിശ്വാസ്സികളെയും തമ്മില്‍ തല്ലിക്കുന്ന, അമേരിക്കയില്‍ രാത്രിയും പകലും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന, വിശ്വാസികളുടെ പണം മുഴുവനും പള്ളി കൃഷിയുടെ പേരില്‍ കട്ട് മുടിക്കുന്ന ഈ ജേക്കബ് പിതാവിനെ അമേരിക്കയില്‍ നിന്നും ഓടിക്കാന്‍ ഒരു വഴിയും ഇല്ലേ ബ്ലോഗ്‌ മാഷേ ?

Anonymous said...

ഫാ.സാശേരി പൊതുയോഗത്തില്‍ സജിയച്ഛ൯റെ പടം മാറ്റുന്ന കാരൃം ച൪ച്ച ചെയുകയില്ല. അടുത്ത ശെനിയായിച്ചയിലെ സുജാതയും മോളും കലാപരിപാടി കഴിഞ്ഞ ഉട൯ രാത്രിയില്‍ തന്നേ മാറ്റുന്നുമെന്നാണ് റിപ്പോ൪ട്ട്.

Anonymous said...

ഇത് കണ്ടാല്‍ അറിയാം ചിക്കാഗോയില്‍ പളളി മുറ്റത്തുപോലും കഞ്ചാവ് ക്രിഷി എന്നത്. ഫാ.ശാശ്ശേരി ഒരു വ൪ഷം ചിക്കാഗോയിലായതുകൊണ്ട് കഞ്ചാവ് ക്രിഷി കണ്ടുപിടിച്ചു. ആന്റെണിയച്ഛ൯ ബിഷപ്പിനേ പേടിച്ചട്ട് പത്ത് പന്ത്രണ്ട് വ൪ഷം മിണ്ടാണ്ട് നിന്നു. ഫാ.ശാശ്ശേരി ഒരു വ൪ഷം ചിക്കാഗോയില്‍ ഇരുന്നതുകൊണ്ട് യൂത്ത് ഇപ്പോഴെങ്കിലും രക്ഷപെട്ടു.

Anonymous said...

കാട്ടിലെ തടി , തേവരുടെ ആന, പിടിയെടാ പിടി !