Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, May 24, 2012

ഞാന്‍ എന്തുകൊണ്ട് പോലീസിനെ വിളിച്ചു?

 -- ടോം വര്‍ക്കി

മേയ് 20-ന്‌ അല്‍ഫോന്‍സ പള്ളിയില്‍ അങ്ങടിയത് പിതാവിന്‍റെ പ്രസംഗവേളയില്‍ ഞാനെന്തിനാണ് പോലീസിനെ വിളിച്ചതെന്തിനെന്നുള്ളതു  എന്‍റെ  സഹോദരരായ  പലര്‍ക്കും ഒരു ചോദ്യ ചിഹ്ന്നമായി ഇപ്പോഴും അവശേഷിക്കുന്നു വെന്ന്  എനിക്കറിയാം.

ഞാനും ഒരു ഗുണ്ടയാണെന്ന് ആരെങ്കിലും എന്നെ തെറ്റിദ്ധരിക്കുന്നതിനു മുന്‍പ് പലര്‍ക്കുമുള്ള ഈ ചോദ്യത്തിനു ഒരു മറുപടി നല്‍കേണ്ടത് എന്‍റെ  ചുമതലയായി തോന്നിയതുകൊണ്ട് അതിനായി ഞാനിവിടെ തുനിയുകയാണ്. ആദ്യംതന്നെ എന്‍റെ  പ്രവര്‍ത്തിമുലം പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും മാനസികമായി എന്തെങ്കിലും 
പ്രയസമുണ്ടായിയെങ്കില്‍ അതിനു ക്ഷമ  ചോദിക്കുന്നു.
ഇനി ഞാന്‍ എന്‍റെ  ദൌത്യത്തിലേക്ക് കടക്കട്ടെ.

ഒന്നാമതായി ഞാന്‍  പോലിസിനെ വിളിച്ചത്  അങ്ങാടിയത്ത്  പിതാവിനോ സസ്സെരിയച്ചണോ സര്‍പ്രൈസ് ആയി  തോന്നാന്‍ വഴിയില്ല. എന്തെന്നാല്‍ സജിയച്ചന്റെ ഫോട്ടോയെടുത്തു മാറ്റിയാല്‍ ഇപ്രകാരം ചെയ്യുമെന്നും പോലീസിന്റെ സാന്നിധ്യത്തില്‍ ബേമയിലും അള്‍ത്താരയിലും വച്ചിരിക്കുന്ന ചെറിയ മാര്‍ത്തോമ കുരിശുകള്‍ മാറ്റി പകരം ക്രൂശിത രുപം വയ്ക്കുമെന്നും എഴുത്ത് വഴിയായി അവരെ അറിയിച്ചിരുന്നതാണ്. രണ്ടാമതായി വിശുദ്ധ കുര്‍ബാന കൈ കൊള്ളുന്ന വേളയിലെ പ്രസംഗം  അങ്ങടിയത് പിതാവ് കല്‍ദായ വല്‍ക്കരണത്തിനുള്ള വേദിയായി മാറ്റുവാനുള്ള പരിശ്രമം നടത്തിയതിന്‍റെ  ഔപചാരികതയെക്കുറിച്ച്  എന്നെപ്പോലെതന്നെ ഒട്ടനവധി എന്നുപറഞ്ഞാല്‍ ഒട്ടുമുക്കാലും ഇടവക ജനങ്ങള്‍ക്ക്‌ അഭിപ്രായ വ്യത്യസമുണ്ടയിരുന്നുവെന്നു എനിക്കറിയാം. നിയ. 13 -ആം അദ്ധ്യായത്തില്‍ നിന്നെ വഴിത്തെറ്റിക്കുവാനും വിഗ്രഹരധനയിലേക്ക് നയിക്കുവാനും നിന്‍റെ  ഭാര്യയോ, സഹോദരനോ, സഹോദരിയോ അരുതന്നെയയിരുന്നാലും നിന്നെ ഉപദേശിച്ചാല്‍ അവനെ അല്ലെങ്കില്‍ അവളെ കല്ലെറിഞ്ഞു കൊല്ലുവാന്‍ വേണ്ടി ആദ്യം തന്നെ കയ്യില്‍ കല്ലെടുക്കുന്നത്‌ നീയായിരിക്കണമെന്നു പറഞ്ഞ ദൈവത്തിന്റെ പ്രമാണത്തിനും കല്പനക്കുമെതിരായി താന്‍ നിര്‍ദ്ദേശിച്ചു  തന്ന കുരിശിനുപകാരം (യോ. 3 :14 ) ഹിന്ദു പുരാണത്തിലെ സരസ്വധി ദേവിയോട് സാധാര്സ്യമുള്ള മാര്‍ത്തോമ കുരിശു വയ്ക്കണ മെന്നും അതിനയിട്ടുള്ള  പദ്ധതി നടപ്പിലാക്കുവാന്‍ ഇടവക സമുഹം വികാരിയച്ചനെ സഹായിക്കണമെന്നും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഒരു പ്രസംഗം കേള്‍ക്കുന്ന മാത്രയില്‍ പോലിസിനെ വിളിച്ചു ഇപ്രകാരമുള്ള ഒരു പ്രതികരണത്തില്‍ കു‌ടി എന്റെ വിയോജിപ്പും അമര്‍ഷവും ദൈവ വചനതോടുള്ള കൂറും ഞാന്‍ വ്യക്തമാക്കിയത് തെറ്റായിപ്പോയിയെന്നു അല്പംപോലും ഞാന്‍ വിശ്വസിക്കുന്നില്ല.

1 കോരി. 6 :12 -ഇല്‍ പൌലോസ് പറയുന്നു: 'എല്ലാം എനിക്ക്  അനുവദനീയമാണ്, എന്നാല്‍ എല്ലാം എനിക്ക് ഉചിതമല്ല; എല്ലാം എനിക്ക് അനുവദനീയമാണ്, എന്നാല്‍ എല്ലാം ഞാന്‍ പടുത്തുയര്‍ത്തുന്നതല്ല ' എന്ന്. ഞാന്‍ പോലിസിനെ വിളിച്ചു അങ്ങടിയത് പിതാവ് ചെയ്ത സാഹസത്തോടുള്ള എന്റെ എതിര്‍പ് പ്രദര്‍ശിപ്പിച്ചത് സീറോ മലബാര്‍ സഭയില്‍ തന്റെ കല്‍ദായ വല്‍ക്കരണ പദ്ധതിയില്‍ കൂടി മാര്‍ അങ്ങാടിയത്ത്  സൃഷ്ടിക്കുന്ന അസമാധാനത്തോടും  അരാജകത്വത്തോടും  അക്രമസക്തികളോടും  തട്ടിച്ചു നോക്കുമ്പോള്‍ എത്രയോ നിസ്സാരമാണെന്നു വ്യക്തമാണല്ലോ. മാര്‍ തോമാ കുരിശിനെയും അള്‍ത്താര വിരിയും സംബന്ധിച്ച് സീറോ മലബാര്‍ സഭയില്‍ തന്നെ ഒരു തീരുമാനം ആകാത്ത സ്ഥിതിക്ക് ബിഷപ്പ് അങ്ങാടിയത്തിന്റെ കല്‍ദായ വാദ  പ്രവര്‍ത്തനങ്ങള്‍ ഉചിതമാനെന്നോ സീറോ മലബാര്‍ സഭയെ പടുത്തുയര്‍ത്താന്‍ പരപ്ത്യമാനെന്നോ ഞാനോരിക്കിലും വിശ്വസിക്കുന്നുമില്ല.  അങ്ങാടിയത്ത്  പിതാവ് സ്ഥാനാരോഹണം ചെയ്തിട്ട് ഒരു ദശാബ്ദത്തിലധികമായി. ഈ പത്തു വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ സീറോ മലബാര്‍ സഭ വളരെയധികം തളര്‍ന്നിട്ടുണ്ടെന്നും  അതിനെ തളര്‍ത്തിയത്  ബഹു. പിതാവ് തന്നെയാണെന്നും സമ്മതിച്ചേ തീരു.
പിതാവിന് അല്പമെങ്കിലും മനസാക്ഷി ഉണ്ടെങ്കില്‍,  അല്പമെങ്കിലും ഈ ചിക്കാഗോ  രൂപതയുടെ ആത്മീയ വളര്‍ച്ചയില്‍  താല്പര്യമുണ്ടെങ്കില്‍ ഉടന്‍ തന്നെ അദ്ദേഹം തന്‍റെ  കല്‍ദായവല്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടെണ്ടിയിരിക്കുന്നു. അത്  ചെയ്യാന്‍ തുനിയാത്ത കാലത്തോളം കൊപ്പെളിലെ മേയ് 20-നു വിശുദ്ധ കുര്‍ബാനയും  സ്ഥൈര്യലേപനവും  സ്വീകരിച്ച പിഞ്ചുകുട്ടികളോട് മാത്രമല്ല കൊപ്പെളിലെ ഇടവകസമൂഹത്തോടും അമേരിക്കയിലെ മൊത്തം സീറോ മലബാര്‍ സഭാംഗങ്ങളോടും അദ്ദേഹം  ചെയ്യുന്ന വലിയ അനീതിയും അക്രമവുംയിരിക്കും അത് . അതു പോലെതന്നെ 1 പത്രോ. 5 -ഇല്‍ നിങ്ങളുടെ മാതൃക  മുലം നിങ്ങളുടെ ആടുകളെ നയിക്കണമെന്ന് പറഞ്ഞ ആദ്യത്തെ മര്‍പ്പപ്പയില്‍ക്കൂടി  ദൈവം അത്മീയ ഇടയന്മാര്‍ക്കു നല്‍കുന്ന കല്പനയുടെ വലിയ ലംഘനവുമായിരിക്കും. അള്‍ത്താരയിലെ കുരിശുരൂപം എടുത്തുമാറ്റുന്നത് ഈ കാലഘട്ടത്തിലെ അസംബന്ധമെന്ന് `ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ കാര്‍ഡിനല്‍ റാറ്റ്‌സിങ്കര്‍ (ബെനഡിക്ട് പതിനാറാമന്‍ മര്‍പ്പപ്പ) എഴുതിയിട്ടുള്ളത് യാതൊരു സങ്കോചവും കുടാതെ അവഗണിക്കുന്ന അങ്ങാടിയത് പിതാവിന് ഞാനീ പറയുന്നതൊന്നും ഏല്ക്കാ്ന്‍ പോകുന്നില്ലെന്ന് അറിയാം എന്നിരുന്നല്തന്നെയും എഫെ. 5:17-ഇല്‍ 'അന്ധകാരത്തിന്‍റെ  ശക്തികളോട് നിങ്ങള്‍ ഒരിക്കലും പങ്കു ചേരരുതെന്നും നേരെമറിച്ച് അവയെ വേളിപ്പെടുത്തണം എന്നുള്ള  ദൈവത്തിന്റെ വചനമനുസരിച്ചു ഈ കൊപ്പേല്‍ ഇടവകയുടെയും മൊത്തം സീറോ മലബാര്‍ സഭയുടെയും ഉന്നമനവും നന്മയും കാംക്ഷിക്കുന്ന ഒരു വ്യക്തിയെന്നെ നിലയില്‍ ഞാന്‍ എന്‍റെ  ചുമതല നിര്‍വഹിക്കുന്നതിന്‍റെ  ഭാഗമായി ഞാന്‍ പോലിസിനെ വിളിച്ചു.


15 comments:

Anonymous said...

താങ്കളുടെ വിവരം ബിഷോപ്പിനും, പോപിനും, ഇടവക വികാരിക്കും പിന്നെ ഇവിടെത്തെ പോലീസെ കാര്‍ക്കും ഉണ്ടാകു എന്ന് വര്‍ക്കി ശാട്യം പിടിക്കുന്നത്‌ ബാലിശം ആണ്. താങ്കള്‍ യദാര്‍ത്ഥത്തില്‍ സത്യം അറിയാന്‍ ആഗ്രഹിക്കുന്നു enkil ആദ്യം പൌരസ്ത്യ സഭകളെ കുറിച്ച് പഠിക്കുക, അവ ഏതൊക്കെ എന്ന് മനസില്ലാക്കുക, അവരുടെ ആരാധന ക്രമങ്ങളും കുറച്ചു എങ്കിലും അറിയാന്‍ ശ്രമിക്കുക. കത്തോലിക്കാ സഭ എന്ന് പറയുന്നത് പോപും വത്തിക്കാനും പിന്നെ സായിപ്പന്മാരും mathram ആണ് എന്ന് എന്ന് കരുതുന്ന മണ്ട കുഷ്മണ്ടാങ്ങളെ പോലെ പെരുമാറാതെ കത്തോലിക്കാ സഭയുടെ (സിറോ മലബാര്‍ സഭയുടെ അല്ല ) തന്നെ ആധികാരികം ആയ ഗ്രന്ഥങ്ങള്‍ വായിക്കുക ...... മനസിലാക്കുക .... ഇനിയും പരിഹസ്യന്‍ ആകാതെ കുറച്ചു കൂടി പക്വത കാണിക്കുക. താങ്കളെ പോലെ ഉള്ള അല്‍പ ജ്ഞാനികള്‍ സഭ ഇപ്പോഴും സഹിക്കുനത് പേടിച്ചിട്ടു അല്ല എന്ന് മനസില്ലാകുക. അല്മായാര്‍ അകന്നു നില്‍കുന്നതും പേടിച്ചിട്ടു അല്ല .... മീന്‍ നാറ്റം ഉള്ളവന്റെ അടുത്ത് നിന്നാല്‍ അവരും നാറും ....

Anonymous said...

നിങ്ങളുടെ മാതൃക മുലം നിങ്ങളുടെ ആടുകളെ നയിക്കണമെന്ന് പറഞ്ഞ ആദ്യത്തെ മര്‍പ്പപ്പയില്‍ക്കൂടി ദൈവം അത്മീയ ഇടയന്മാര്‍ക്കു നല്‍കുന്ന കല്പനയുടെ വലിയ ലംഘനവുമായിരിക്കും. അള്‍ത്താരയിലെ കുരിശുരൂപം എടുത്തുമാറ്റുന്നത് ഈ കാലഘട്ടത്തിലെ അസംബന്ധമെന്ന് `ലിറ്റര്‍ജിയുടെ ചൈതന്യം' എന്ന ഗ്രന്ഥത്തില്‍ കാര്‍ഡിനല്‍ റാറ്റ്‌സിങ്കര്‍ (ബെനഡിക്ട് പതിനാറാമന്‍ മര്‍പ്പപ്പ) എഴുതിയിട്ടുള്ളത്

അതിനു ടോം വര്‍കി ഇപ്പോള്‍ പിതാവ് ചെയ്യുന്നത് കുരിസ്സു രൂപം പള്ളിയില്‍ നിന്നും മാറ്റുന്നില്ലല്ലോ ,കുരിസ്സു രൂപം ഒരു വശത്തോട്ടു മാറ്റി വച്ച് താമര കുരിസ്സു നടുക്ക് വക്കുകയാണ് ചെയ്യുന്നത്. അത് പോലെ തന്നെ അള്‍ത്താരയുടെ നടുക്ക് ഇരിക്കണ്ട സക്ക്രാരിയും അല്ത്താരക്ക് പുറത്ത്. ഇങ്ങനെ ചെയ്താല്‍ ഒരു tv ക്കാര്‍ക്കും പറയാന്‍ പറ്റുകയില്ലല്ലോ കുരിസ്സു രൂപത്തെ എതിര്‍ക്കുന്ന പിതാവ് എന്ന്. കല്‍ദായ വല്‍ക്കരണം നടക്കുകയും ചെയ്യും . കോപ്പന്‍മാരെ തോല്‍പ്പിക്കുകയും ചെയ്യാം

Nikhil Babby said...

Mr. Tom Vakey
I appreciate you for your conviction and its corresponding act. But I think what you need to have is wisdom. You need to pray to Holy Spirit to have it in abundance. St.Paul says we need to proclaim truth in love.
whatever be the situation and cause, calling police while Holy Qurbana is celebrated, can never be justified.
Learn from me, Jesus said. He did not respond immediately and unwisely to his opponents. We can be compassionate and wise while we fight against evil.
No one can deny the importance of Crucifix in the catholic world. Because Holy Mass is the celebration of the passion of Christ and not, if I am right, commemoration of Easter. I don't know for sure, we are eating the Body of Jesus who was crucified, no risen. Because, it was,when Jesus was living on the Earth, his body was divided for the sins of the World. Risen Jesus' body was not pierced by the Jews and Romans.(I will go with the teachings of Catholic church, if I am wrong).
So those who deny Crucifix is denying the passion of Christ. They want to live a life without cross, where as Jesus said, " if you want to be my disciple, take up your cross and follow me."

Anonymous said...

ടോം വര്‍കി ഇപ്പോള്‍ പിതാവ് ചെയ്യുന്നത് കുരിസ്സു രൂപം പള്ളിയില്‍ നിന്നും മാറ്റുന്നില്ലല്ലോ ,കുരിസ്സു രൂപം ഒരു വശത്തോട്ടു മാറ്റി വച്ച് താമര കുരിസ്സു നടുക്ക് വക്കുകയാണ് ചെയ്യുന്നത്.--- ഗാര്‍ലാന്‍ഡ്‌ പള്ളി

Anonymous said...

Anonymous said...

താങ്കളുടെ വിവരം ബിഷോപ്പിനും, പോപിനും, ഇടവക വികാരിക്കും പിന്നെ ഇവിടെത്തെ പോലീസെ കാര്‍ക്കും ഉണ്ടാകു എന്ന് വര്‍ക്കി ശാട്യം പിടിക്കുന്നത്‌ ബാലിശം ആണ്. താങ്കള്‍ യദാര്‍ത്ഥത്തില്‍ സത്യം അറിയാന്‍ ആഗ്രഹിക്കുന്നു enkil ആദ്യം പൌരസ്ത്യ സഭകളെ കുറിച്ച് പഠിക്കുക,


ആദൃം തന്നേ ബിഷോപ്പിനും, ഇടവക വികാരിക്കും യേശുക്രസ്തുവാണ് നമ്മുടെ ദൈവം എന്ന് മനസിലാക്കുക. മാ൪ത്തോമയോ, മാ൪ത്തോമപോലും കാണാത്ത പേ൪ഷൃ൯ ക്രോസോ പൗവത്തലോ അല്ല നമ്മുടെ ദൈവം. അതുമനസിലാക്കാത്ത തെരിവ് പട്ടികളേലും കഷ്ടം ആണ് ബിഷോപ്പും ഭീമ൯ രഘുവും. പരിഹസ്യന്‍ ആകാതെ കുറച്ചു കൂടി പക്വത കാണിക്കുക.

Anonymous said...

താങ്കളെ പോലെ ഉള്ള അല്‍പ ജ്ഞാനികള്‍ സഭ ഇപ്പോഴും സഹിക്കുനത് പേടിച്ചിട്ടു അല്ല എന്ന് മനസില്ലാകുക. അല്മായാര്‍ അകന്നു നില്‍കുന്നതും പേടിച്ചിട്ടു അല്ല .... മീന്‍ നാറ്റം ഉള്ളവന്റെ അടുത്ത് നിന്നാല്‍ അവരും നാറും ....
May 24, 2012 7:01 PM

മീന്‍ നാറ്റം ഉള്ളവന്റെ അടുത്ത് നിന്നാല്‍ അവരും നാറും ....മീന് നാറ്റമില്ല. മീന്‍ കഴിക്കുന്ന നിനക്ക്പോലും നാറ്റമില്ല. ഇനിയും പരിഹസ്യന്‍ ആകാതെ കുറച്ചു കൂടി പക്വത കാണിച്ച് നാറ്റം ഇല്ലാത്ത മീന്‍ കഴിക്കുക.റെജിയേകൊണ്ട് പോലീസിനേ സീറോമലബാറ് സഭ വിളിക്കാ൯ പഠിപ്പിച്ചത് ജോജോയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാ൯ ശ്രേമിച്ചത് ചിക്കാഗോ ബിഷപ്പ് അങ്ങാടിയത്തോ അതോ ടോം വര്‍ക്കിയോ? കോപ്പുലുകാ൪ മറന്നിട്ടില്ല യൂദാസ് എന്ന ബിഷപ്പ് അങ്ങാടിയത്തിന്റെ റോള്‍!

ഞാന്‍ എന്തുകൊണ്ട് പോലീസിനെ വിളിച്ചു എന്ന് ടോം വര്‍ക്കി പറഞ്ഞതില്‍ ഒരു തെറ്റും കാണുനില്ല.

Anonymous said...

അതിനു ടോം വര്‍കി ഇപ്പോള്‍ പിതാവ് ചെയ്യുന്നത് കുരിസ്സു രൂപം പള്ളിയില്‍ നിന്നും മാറ്റുന്നില്ലല്ലോ ,കുരിസ്സു രൂപം ഒരു വശത്തോട്ടു മാറ്റി വച്ച് താമര കുരിസ്സു നടുക്ക് വക്കുകയാണ് ചെയ്യുന്നത്. അത് പോലെ തന്നെ അള്‍ത്താരയുടെ നടുക്ക് ഇരിക്കണ്ട സക്ക്രാരിയും അല്ത്താരക്ക് പുറത്ത്. ഇങ്ങനെ ചെയ്താല്‍ ഒരു tv ക്കാര്‍ക്കും പറയാന്‍ പറ്റുകയില്ലല്ലോ കുരിസ്സു രൂപത്തെ എതിര്‍ക്കുന്ന പിതാവ് എന്ന്. കല്‍ദായ വല്‍ക്കരണം നടക്കുകയും ചെയ്യും . കോപ്പന്‍മാരെ തോല്‍പ്പിക്കുകയും ചെയ്യാം
May 24, 2012 7:44 PM

താമര കുരിസ്സു നടുക്ക് വക്കുകയാണ് ചെയ്യുന്നത്. -----------നീ കൂട്ടത്തില്‍ കൃാബറ ഡാ൯സും വെച്ചാല്‍ ബിഷപ്പിന് ധാരാളം പണം കിട്ടും.

Anonymous said...

ബലിപീഠത്തില്‍ താമരകുരിശ്ശു പ്രതിഷ്ടിക്കുവാനും വിരി തൂക്കുവാനും തിരുസഭ ഒരു ചട്ടവും ഉണ്ടാക്കിയിട്ടില്ല. ഈ ബിഷപ്പു അങ്ങാടിയത്ത് പച്ചകള്ളം പറയുന്നു..വിശ്വാസികളെ കബളിപ്പിക്കുന്നു..ഇടവക പൊതുയോഗത്തില്‍ ജനങ്ങള്‍ അംഗീക്കരിച്ചു ചെയ്യേണ്ട സംഗതികള്‍ പള്ളിയില്‍ വിളിച്ചുപറഞ്ഞാല്‍ എതിര്‍വായ് ഉണ്ടാകുകയില്ല എന്ന ബിഷപ്പിന്റെന്റ ധാരണ തെറ്റാണ്. ബിഷപ്പ് അങ്ങാടിയത്ത് എരിയുന്ന തീയ്യില്‍ എണ്ണഒഴിക്കുന്നു.
ബിഷപ്പ് അങ്ങാടിയാത്ത് സീറോമലബാര്‍സഭയിലെ ഒസാമ....യും കല്‍ദായത്രീവവാദിയുമാണ് എന്നുപറയുന്നതില്‍ ഖേ:ദമുണ്ട്.ക്ഷമിക്കണം.

കോപ്പന്‍

Anonymous said...

മനുഷ്യരക്ഷയ്ക്ക്‌വേി കാല്‍വരിയില്‍ ക്രിസ്തുമരിച്ച കുരിശ് അനന്തമായ ദൈവസ് നേഹത്തിന്റെപ്രതീകവും എല്ലാവിധ പ്രസാദവരാനുഗ്രഹങ്ങളുടെ ഉറവിടവുമാണ് എന്ന് പ്രഘോഷിക്കേത് സഭയുടെ കടമയാണ്.. (II വത്തി. കൗണ്‍സില്‍: അക്രൈസ്തവമതങ്ങള്‍ No.4).
പക്ഷെ ബിഷപ്പു പൗവത്തിലും അങ്ങാടിയാത്തും അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന പുരോഹിതരും കളളകഥകള്‍ കൊു ആവരണം ചെയ്ത താമരകുരിശ്ശ് എന്ന പേയ്ഗന്‍ കുരിശ്ശിനെയാണ് പ്രഘോഷിക്കുന്നത്. സഭാ നിയമങ്ങളൊന്നും ഇവര്‍ക്കുബാധകമല്ല. അതേസമയത്ത് വിശ്വാസികള്‍ ഇവര്‍ പറയുന്നത് അനുസരി ക്കുകയും വിശ്വസിക്കുകയും വേണം. പേയ്ഗന്‍ കുരിശ്ശു നശിപ്പിച്ചു ഇവര്‍ ക്രിസ്തുവിന്റെ അനുയായികളാണെന്നു മാതൃക കാണിക്കെട്ടെ!

Anonymous said...

ഞാന്‍ എന്തുകൊണ്ട് പോലീസിനെ വിളിച്ചു?
-- ടോം വര്‍ക്കി


ഹലോ ടോം വര്‍ക്കി, കളളന്‍റെ കൈലല്ലെ താക്കോല്‍. കളളന്‍മാരുടെ കൈയിലുമാണ് സീറോ മലബാ൪ സഭ!

ആലിബാഭയും 41 കളളന്‍മാരും, സീറോ മലബാ൪ സഭയും അതിലുളള അങ്ങടിയത് പിതാവ് അടക്കം കല്‍ദായ വൈദികരും ഒരുപോലെ.

Anonymous said...

അങ്ങാടിയത്ത് ബിഷപ്പും,ബിഷപ്പിന്റെ കോമാളി ശാശ്ശേരിയച്ചനും.

Anonymous said...

ദൈവത്തിന്റെ വചനമനുസരിച്ചു ഈ കൊപ്പേല്‍ ഇടവകയുടെയും മൊത്തം സീറോ മലബാര്‍ സഭയുടെയും ഉന്നമനവും നന്മയും കാംഷിക്കുന്ന ഒരു വ്യക്തിയെന്നെ നിലയില്‍ ഞാനെന്റെ ചുമതല നിര്വ ഹിക്കുന്നുവേന്നെയുള്ളൂ. ഞാന്‍ പോലിസിനെ വിളിച്ചതിന്റെ കാരണവും ഇതുതന്നെയായിരുന്നു....TOM VARKEY.

What a joke!

Anonymous said...

കത്തോലിക്കാ സഭ എന്ന് പറയുന്നത് പോപും വത്തിക്കാനും പിന്നെ സായിപ്പന്മാരും mathram ആണ് എന്ന് എന്ന് കരുതുന്ന മണ്ട കുഷ്മണ്ടാങ്ങളെ പോലെ പെരുമാറാതെ കത്തോലിക്കാ സഭയുടെ (സിറോ മലബാര്‍ സഭയുടെ അല്ല ) തന്നെ ആധികാരികം ആയ ഗ്രന്ഥങ്ങള്‍ വായിക്കുക ...... മനസിലാക്കുക .

Anonymous said...

calling police while Holy Qurbana is celebrated, can never be justified.

Only EVIL SPIRIT CAN DO THAT!!!!!!!

Tom Varkey said...

Tom Varkey Said ...

Jesus said, " if you want to be my disciple, take up your cross and follow me."

Dear Brother Nikkil Babby:

I greatly admire your eagerness to quote the Bible. I wish more people would do it and even more importantly try to read and memorize and put into practice what the Bible says. If you don't mind, I would like to point out that your above quote is incorrect. In Jn. 8:31 Jesus says: "If you abide in my teachings you will truly be my disciples."

Jesus also says: "If anyone wants to come after me, let him deny himself, take up his cross and follow me." I am kind of particular about quoting the Bible right not necessarily word by word but at least the content of the sentence should not be misquoted. Of course, word by word is ideally how we should be quoting the Bible. Once again thanks for your interest in learning and quoting the Bible. I have great appreciation for those who try to learn the Bible as I said. We all without exception need to do it more often and with greater passion than we are doing now. After all Jesus says in Jn. 10:35: 'Those to whom the Word came, they shall be called gods'. And He says it MUST and will happen. How awesome!