Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, June 17, 2012

കല - സീറോ മലബാര്‍ സ്റ്റൈല്‍

പടവരട് പള്ളി 
ഉജ്ജയിനിയിലെ പ്രേതാലയ 
ദേവാലയ നിര്‍മ്മാണം അല്ലെങ്കില്‍ പള്ളി ക്കൃഷി എന്ന പേരില്‍ ഇടവകാധികാരികള്‍ പാവപ്പെട്ട വിശ്വാസികളുടെ പണം വെണ്ണീര്‍ ആക്കുന്നതിന്‍റെ ഒരുത്തമ ഉദാഹരണമാണ് മുകളില്‍ കൊടുത്തിരിക്കുന്ന ഈ പള്ളി. തൃശ്ശൂര്‍ ഭാഗത്ത് പടവരട്‌ എന്നോ മറ്റോ മറയുന്ന ഒരു ഓണം കേറാ മൂലയില്‍ ദൈവ മഹത്ത്വത്തിനു എന്ന പേരില്‍ പടച്ചു വച്ചിരിക്കുന്ന താണ് ഈ പള്ളി.
വലിയും പള്ളിയും എന്തിയ തോമാ ശ്ലീഹ 
  കലയിലും വാസ്തു ശില്പ്പത്തിലും വിവരദോഷിയായ ഏതോ വികാരിയും അദ്ദേഹത്തിന്‍റെ ശിങ്കിടികളും കൂടി പണിതു വച്ചിരിക്കുന്ന ഈ കെട്ടിടത്തിന്‍റെ മുഖ്യ ഉദ്ദേശം തന്നെ  ജനങ്ങളുടെ പണം എങ്ങനെയും തവിട് പൊടിയാക്കുക എന്നുള്ളതു മാത്രമായിരുന്നു  എന്ന് തോന്നിപ്പോകും. പള്ളിയുടെ മുഖവാരം എന്ന പേരില്‍ എന്താണീ പടച്ചു വച്ചിരിക്കുന്നത്? പൊതു ജനങ്ങള്‍ക്ക്‌ ഒരു രീതിയിലും പ്രയോചനകരമല്ലാത്ത  ഇത്തരം സൃഷ്ടികള്‍ ഇത് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ  പൊങ്ങച്ചത്തരം പുറത്തു കാണിക്കുവാന്‍ വേണ്ടി മാത്രമാണ്.

കൊരോത്തിന്‍റെ  കരവിരുത് 
റൂഹാലയ എന്ന പേരില്‍ ഉജ്ജൈയിനില്‍ പടച്ചു വച്ചിരിക്കുന്ന പ്രേതാലയവും  കണക്കു തന്നെയാണ്. പ്രസ്തുത പ്രേതാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന തോമാസ്ലീഹായുടെതെന്നു തോന്നുന്ന ഐക്കണിന്‍റെ  മുഖത്തുള്ള ദാരുണ്യം  കണ്ടാല്‍ വ്യസനം തോന്നും. രൂപത്തിന്‍റെ ഇടതു കയ്യില്‍ ഇരിക്കുന്നത് മൂന്നാല് നിലയുള്ള ഒരു പള്ളിയുടെ മുഖവാരം ആണെന്നുള്ളത്‌ വൈദീകര്‍ക്ക് പള്ളിക്രിഷിക്കുള്ള ഉത്തേജനം കൊടുക്കാന്‍ വേണ്ടിയാകാം.ഏതായാലും കലാകാരന്‍റെ ഭാവനയെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

എവിടുന്നൊക്കെ മത്സരം ഉണ്ടായാലും കലയെ അപരാധിച്ചിരിക്കുന്നതില്‍ ഒന്നാം സ്ഥാനത്തു ഗാര്‍ലാന്ഡ് പള്ളി തന്നെ. അവിടുത്തെ അള്‍ത്താരയെ വെട്ടിക്കുവാന്‍ അത് വരച്ച കൊരോത്തിനു പോലും ഇനി പറ്റുമെന്ന് തോന്നുന്നില്ല.

6 comments:

Anonymous said...

ഇതാണോ ക്ലാവ൪ മഹാല്‍മൃം!

ദൈവമായ യേശുക്രസ്തു, എല്ലാറ്റിനേക്കാലും ചെറിയവ൯!
തോമാസ്ലീഹ, ദൈവമായ യേശുവിനേയും വലിയവ൯!
പേ൪ഷൃ൯, ക്രോസ് തോമാസ്ലീഹായേലും വലിയവ൯!

Anonymous said...

പടവരട് പള്ളി കണ്ടാല്‍, അങ്കമാലിക്കും പെരുബാവുറിനും ഇടക്കുളള കാലടി അബലം പോലെയുണ്ടല്ലോ, ഈ പളളി കണ്ടിട്ട്. കാലടി അബലം പണിയിച്ചത് കല്‍ദായ ഓര്‍ത്തഡോക്‍സ്‌ എന്ന സീറോ മലബാറ് പൗവത്തില്‍ കബനിയാണോ?

Anonymous said...

കൊരോത്തിന്‍റെ കരവിരുത്.

ഗാ൪ലാഡില് വരച്ച, യേശു കുരില്‍ തറക്കപെട്ട യേശുവിന്റെ പടം ശെരിക്കും നോക്കിയപോഴാണ് മനസിലായത്, ബൈബളിലാണെങ്കില് പറയുന്നത് ---- ഓരോ കൈയിലും ഓരേ ആണിയെന്ന് അത് ശെരിയാണ്. രണ്ട് കാലിന് കൂടി ഒരു ആണി മാത്രം പക്ഷെ കൊരോത്തിന്‍റെ വര കണ്ടപ്പോഴാണ് മനസിലായത് ഓരോ കാലിനും ഓരോ ആണികളുണ്ട്. എന്ന് വെച്ചാല്‍ മൊത്തതില് മൂന് ആണികളല്ല, നാല് ആണികളുണ്ട്. കോരോത്തിന്‍റെ വര, കൊളളാമല്ലോ.

Anonymous said...

മൂന്ന് ആണിക്ക് പകരം "ബ്ലു ലേബല്‍" കാരണം നാല് ആണി!

ഗാ൪ലാഡ് പളളിയിലുളള അള്‍ത്താരയില്‍ രണ്ട് ക്രൂശിതരൂപം.

കൊരോത്ത് വരക്കാത്ത ക്രൂശിതരൂപത്തില്‍മേല്‍, മൂന്ന് ആണിയും and കൊരോത്ത് വരച്ച ക്രൂശിതരൂപത്തില്‍മേല്‍, നാല് ആണിയും കാണാം.

കൊരോത്ത് വരക്കുന്നതിനുമുബ് ബിഷപ്പ് അങ്ങാടിയത്ത് കൊടുത്ത ജോണിവാക്ക൪ ബ്ലു ലേബല്‍ കൊരോത്ത് ശെരിക്കും കുടിച്ചു എന്ന് ജെനത്തിന് മനസിലായി. ബ്ലു ലേബലിന്‍റെ കഴിവേ. ശിവ ശിവ!

Anonymous said...

കൊരോത്ത് വരച്ച കുരിശിന്‍റെ താഴേ ഒരു തല കാണാം. അതിന്‍റെ ഉദേശം എന്ത്?
ചെകുത്താനാണോ അതോ തലയോട്ടിയാണോ!

ഉയ൪പ്പിന്‍റെ താഴേ ഒരു ശവപെട്ടി കാണാം. അതിന്‍റെ ഉദേശം എന്ത്?

Anonymous said...

തോമാസ്ലീഹയുടെ കുന്തത്തിനേക്കാലും വലിയ ക്ലാവ൪ കൊടിമരമോ?