Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, July 22, 2012

അല്‍ഫോന്‍സാ നഗറിലേക്ക്‌ സ്വാഗതം

ശ്രീ ജോസഫ്‌ പടന്നമാക്കല്‍ അല്‍മായ ശബ്ദം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനം 


അറ്റ്ലാന്‍റ്റാ പള്ളിവികാരി  ജോണ് പുതിയാപറമ്പില്‍ അച്ചന്റെ പത്രങ്ങളില്‍ വന്ന ഒരു ലേഖനം വായിച്ചപ്പോള്‍ നമ്മുടെ സഭക്കും സമുദായത്തിനും എന്തു പറ്റിയെന്നും ചിന്തിച്ചുപോയി. നാട്ടില്‍നിന്നും വരുന്ന പുരോഹിതര്‍ ഇത്രമാത്രം ധാര്‍മ്മികമായി അധപതിച്ചവരോ? അമേരിക്കന്‍ ജനത കേട്ടിട്ടില്ലാത്ത തോമാശ്ളീഹായെ സംബന്ധിച്ചുള്ള കള്ളചരിത്രങ്ങള്‍ പറഞ്ഞുകൊണ്ടാണ് ലേഖനം തുടരുന്നത്.കബളിപ്പിക്കപ്പെട്ട മാര്‍ത്തോമ്മാ ചരിത്രം വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:



"കൊച്ചു കേരളം മനോഹരം,"" എന്നൊക്കെ പറഞ്ഞു രാവിലെ പത്രത്തില്‍ നോക്കുന്നത് ഇന്ത്യന്‍രൂപയുടെ വില ഇടിഞ്ഞുവോയെന്നാണ്.വില ഇടിഞ്ഞാല്‍ മനസറിയാതെ സന്തോഷിക്കും. നാട്ടില്‍ വിലപ്പെരുപ്പം സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ കഷ്ടത്തിലാകുമെന്നു ചിന്തിക്കുവാന്‍ ഇവര്‍ക്ക് കഴിവും കുറവാണ്. 
 

"കേരളം ദൈവത്തിന്റെ നാട്‌, ചരിത്രത്തിന്റെ തങ്ക ലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നു (പുതിയാപറമ്പില്‍ അച്ചന്‍)" കൊച്ചു കേരളം മാത്രം മനോഹരമെങ്കില്‍ കൂട്ടത്തോടെ പുരോഹിതര്‍ ഈ നാട്ടില്‍ വരുവാന്‍ തിക്കും തിരക്കും കൂടുന്നത് എന്തിനാണ്?  അമേരിക്കയില്‍ വന്നു കൂത്തുകളി കളിച്ചു അനേക പിള്ളേരെ വഴിവിഴപ്പിക്കുന്ന ഒരു വേദിയാണ്ഇവിടെ നടക്കുന്ന കണ്‍വെന്ഷനുകള്‍ഏറെയും. കൂട്ടതല്ലുകളും അഭിഷേകതെറികളും നടക്കാത്ത ഒറ്റ മഹായോഗങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ നടന്നിട്ടില്ല. തങ്കലിപിയില്‍ എഴുതപ്പെട്ട ഏതു ചരിത്രമെന്ന് ലേഖകന്‍ വ്യക്തമാക്കിയിട്ടില്ല. അല്‍ഫോന്‍സാ നഗറിലെ മഹായോഗം തങ്കലിപികളാല്‍ എഴുതപ്പെട്ട ഒരു ചരിത്രമാകട്ടെ.


ലേഖനം വായിക്കുന്ന ചേരിയില്‍ താമസിക്കുന്നവര്‍ പോലും അച്ചന്റെ അര്‍ഥമില്ലാത്ത വാക്കുകളും പദപ്രയോഗങ്ങളും ചേര്‍ത്തു എഴുതിയ   ചരിത്രജ്ഞാനത്തെ കളിയാക്കും. ദൈവത്തിന്റെ നാടെന്നു പറയുന്നത് പരിശുരാമന്‍ കേരളം സൃഷ്ടിച്ച ഐതിഹ്യം വെച്ചായിരിക്കാം. ഇത്തരം മണ്ടത്തരങ്ങള്‍ കേരള മണ്ണില്‍ പറഞ്ഞാല്‍ പോരെ. അമേരിക്കന്‍ മണ്ണില്‍ ഇങ്ങനെ ഒരു പൊങ്ങച്ചം എഴുതി കുട്ടികളില്‍ സീറോ വര്‍ഗീയതയും കുത്തി വെക്കെണോ. ദൈവത്തിന്റെ നാടായിട്ടും  കേരളം എന്ന നാടിനെപ്പറ്റി യേശു കേട്ടിട്ടുണ്ടോ എന്നും തോന്നുന്നില്ല. 


"എ.ഡി 52 കാലത്ത് തോമാശ്ലീഹ വന്നു അപ്പം മുറിച്ചു.
പൂര്‍വ പിതാക്കന്മാര്‍ വിശ്വാസം സ്വീകരിച്ചു" (അച്ചന്‍)

നുണകള്‍ അമേരിക്കന്‍ മണ്ണില്‍ വന്നു കാച്ചുകയാണ് സീറോപുരോഹിതര്‍. പിന്നെ എങ്ങനെ ഒബാമ ഉറക്കത്തില്‍ പൊട്ടിച്ചിരിക്കാതെയിരിക്കും. കുഞ്ഞു മനസുകളില്‍ ഒരു വിഷം കുത്തിവെക്കലാണ്. കുഞ്ഞുങ്ങളെ സങ്കുചിത മനസ്ഥിതിക്കാരായി വളരുവാന്‍ പ്രേരിപ്പിക്കുന്നു. ഈ പാരമ്പര്യ ദുരഭിമാനം ക്രിസ്തു സ്നേഹത്തിനു ചേര്‍ന്നതാണോ. ബ്രാഹ്മണരെ മാത്രം മതപരിപര്‍ത്തനം ചെയ്തുവെന്നുള്ള പ്രയോഗം നടത്താത്തതില്‍ അച്ചനെ അഭിനന്ദിക്കുന്നു. അപ്പം വന്നു മുറിച്ച ചരിത്ര പുസ്തകത്തിന്റെ പ്രമാണ രേഖകള്‍ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കില്‍ ഏതെങ്കിലും മെത്രാന്‍ ഡോക്ടറെറ്റു ഡിഗ്രീ നല്‍കുമായിരുന്നു. 

"മക്കള്‍ക്കു നല്ല ബന്ധങ്ങള്‍ കണ്ടെത്താനാവാതെ മാതാപിതാക്കള്‍ വേദനിക്കുന്നു. കുടുംബങ്ങള്‍ക്ക്‌ അടുത്തറിയുവാനും മക്കള്‍ക്ക്‌ നല്ല ബന്ധങ്ങള്‍ കണ്ടെത്തുവാനും "(അച്ചന്‍)

നല്ല ബന്ധങ്ങള്‍ എന്ന് അച്ചന്‍ ഉദ്ദേശിക്കുന്നത് എന്താണ്? സുറിയാനി ക്രിസ്ത്യാനികളെയോ. കുട്ടികളെ ആകര്‍ഷിക്കുവാന്‍ ഒരു ചൂണ്ട ഇടീല്‍. നൂറു ശതമാനവും മക്കള്‍ ഒരു കറമ്പി അല്ലെങ്കില്‍ സ്പാനീഷുമായി ഡേറ്റ് ചെയ്തു അവസാന നിമിഷമാണ് സാധാരണ മക്കളുടെ വിവരം മാതാപിതാക്കള്‍ അറിയുന്നത്. 


മക്കളുടെ വിവരങ്ങള്‍ അറിയണമെങ്കില്‍ മാതാപിതാക്കള്‍ക്ക് കമ്പ്യൂട്ടര്‍ അറിവുകള്‍ സമ്മേളനം കൊടുക്കുന്നത് നന്നായിരിക്കും. ചിലപ്പോള്‍ ഫേസ് ബുക്കില്‍ നിന്നും മറ്റു സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍,
മീഡിയാകളില്‍നിന്നും മക്കളുടെ കറമ്പിയെ അല്ലെങ്കില്‍ കറമ്പനെ കണ്ടുപിടിക്കുവാന്‍ സാധിക്കും. 


മക്കള്‍ക്ക്‌ നല്ല ബന്ധങ്ങള്‍ കണ്ടെത്തുവാന്‍, എന്തെ ഈ മഹാ സമ്മേളനം. കല്യാണ ബ്യൂറോക്കും കമ്മീഷന്‍ കിട്ടും . കൊച്ചച്ചന്മാര്‍ക്കും പെണ്ണ് കണ്ടു പിടിക്കാം. 

പെണ്ണു കണ്ടു പിടിക്കുവാന്‍ അമേരിക്കയില്‍ മാതാപിതാക്കള്‍ മിനക്കെടാറില്ല .   ആണും പെണ്ണും സമ്മേളിക്കുന്ന  മലയാളീ ക്ലബുകള്‍  ധാരാളം തന്നെയുണ്ട്‌.ഈ സംസ്ക്കാരം ഒരു പുരോഹിതനും ഇവിടെ മാറ്റുവാന്‍ സാധിക്കുകയില്ല. സമ്മേളനം, ആണിനെയും പെണ്ണിനേയും അടുപ്പിക്കുവാനെന്നു പറയുന്ന അച്ചന്‍റെ പുരോഗമന സംസ്ക്കാരത്തെയും അഭിനന്ദിക്കുന്നു.

അച്ചന്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനംപോലെ  മക്കള്‍ക്ക്‌ ബന്ധത്തിനായി പ്രയാസ്സപ്പെടുന്ന  മാതാപിതാക്കളും  അറിവില്‍ ഇല്ല. എന്നാല്‍ മക്കളുടെ വിവാഹബന്ധം 
തല്ലിപിരിഞ്ഞു രണ്ടാമതോ മൂന്നാമതോ വിവാഹം കഴിപ്പിക്കുവാന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കളെ അറിയാം . മാര്‍ക്കറ്റു കുറയുമ്പോള്‍ ബ്യൂറോക്കാര്‍ക്ക് പോലും അനുരൂപനായ വരന്‍ വധുവിനെ ലഭിച്ചെന്നു വരുകയില്ല .  

"കുഞ്ഞുങ്ങളുടെ കല ആസ്വദിക്കുവാന്‍ , കുടുംബങ്ങള്‍ അടുത്തറിയുവാന്‍ മറ്റൊരു ഉദ്ദേശം. "'(അച്ചന്‍)

ഒന്നും രണ്ടും സമ്മാനങ്ങള്‍ സാധാരണ മഹാസമ്മേളനം നടത്തുന്ന പ്രവര്‍ത്തകര്‍ക്കോ അവരുടെ മക്കള്‍ക്കോ ലഭിക്കും . ജഡ്ജിമാരും ഇവര്‍ തന്നെ. ലോട്ടറി നടത്തിയാല്‍ അമ്പതുഅമ്പത് വീതം അരമനയുമായി ഒരു രഹസ്യധാരണയും സംഭവിക്കാം.സമ്മേളനം കഴിഞ്ഞു ഇതിന്റെപേരില്‍ മാതാപിതാക്കള്‍ തമ്മില്‍ കടിപിടിയും എടിപോടീ വിളിയും രസാവഹമാണ് .  കലകളെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങള്‍ നല്ലത് തന്നെ. പഴയ കാലങ്ങളില്‍ കഥകളിയോ കൂത്തോ ക്രിസ്ത്യാനികള്‍ പഠിച്ചാല്‍ പള്ളിയില്‍ പ്രാവേശനം ഇല്ലായിരുന്നു.  ഒരു ക്രിസ്ത്യന്‍ മൂല്യങ്ങളുള്ള കലാരൂപങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. കലകള്‍ക്ക് ക്രിസ്ത്യാനികളുടെ സംഭാവന മാര്‍ഗംകളി മാത്രം. അതും കലയെന്നു പറയുവാന്‍ സാധിക്കുകയില്ല.  മത്സര വിജയികളുടെ  വിലയില്ലാ സര്ട്ടിഫിക്കെറ്റില്‍ അഭിമാനം കൊള്ളുന്നവരും ധാരാളം.

അമേരിക്കയില്‍ ഈ കൂത്തുകളും ഭാരതനാട്യവും കാണിച്ചാല്‍ ഇവിടെ ജനിച്ചു വളര്‍ന്നവര്‍ പറയും ' ബോറിംഗ്' എന്ന്. പത്തു മലയാളിക്ക് ഒരു സാംസ്ക്കാരിക സംഘടന ഈ നാട്ടില്‍ ഉള്ളപ്പോള്‍ നാട്ടില്‍നിന്ന് വരുന്ന തരികട കലാകാരന്മാര്‍ക്കും ഒരു സുവര്ണ്ണ അവസരവും ലഭിക്കും. പള്ളിയുടെ നേതൃത്വത്തിലും സാംസ്ക്കാരിക സംഘടന ആവശ്യമായും വന്നു. പണം അന്ത്യമമായി അച്ചന്റെ പോക്കറ്റിലും വരുമല്ലോ.  കഴുതകളായ അല്മെനികള്‍ ഉള്ളകാലത്തോളം ഇങ്ങനെയുള്ള സമ്മേളനങ്ങള്‍ വന്‍വിജയംതന്നെ ആയിരിക്കും. 


വടിയും കുത്തി കുരിശും പിടിച്ചു താലപ്പൊലിയും മേടിച്ചു മേളങ്ങളും നടത്തി നടക്കുന്ന ഈ അഭിവന്ദ്യ തിരുമേനിമാരെ ചുമക്കുവാനും വിഴുപ്പു ചുമക്കുവാനും കഴുതകളായ ജനവും എന്നും കാണും.
ജനത്തിനു ബോധവല്‍ക്കരണ ക്ലാസ്സുകളാണ് കാലത്തിന്റെ ആവശ്യം. ബുദ്ധിജീവികള്‍ ഒന്നടങ്കം ഈ പേഗന്‍രാജാക്കന്മാരെ വെറുക്കാന്‍ തുടങ്ങുന്നതും യേശുവിജയം ആയി കണക്കാക്കാം.

1 comment:

Anonymous said...

തിരുസഭക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന ഒരു ആലഞ്ചേരിയും അതിനു കൂട്ടുനില്‍ക്കുന്ന പാലായിലെ രാഷ്ട്രീയ കുതദ്രന്ജന്‍ പവ്വത്തിലും , അമേരിക്കയിലെ ഗര്‍ഭംകലക്കി അങ്ങാടി മെത്രാന്‍
അങ്ങാടിയും ഇവന്മാരുടെയൊക്കെ ആഗ്ഞാവര്‍ത്തികളായ കുറെ പാതിരിമാരും ചേര്‍ന്ന് നടത്തുന്ന ചവിട്ടുനാടകമായി മാറി സീറോ മലബാര്‍ സഭ . വിശുദ്ധിയുടെ ഒരു കണികപോലും ഇവരില്‍
പ്രകടമായി കാണുന്നില്ല . നേരെ മറിച്ച് ദൈവ പ്രമാണങ്ങള്‍ക്ക് വിപരീതമായി ഇവര്‍ ചെയ്തുകൂട്ടുന്ന വിക്രിയകള്‍ വളരെ ശോചിനീയമാണ് . കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അര്‍പ്പുളവാകുന്ന
രീതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു . എല്ലാത്തിനും ഉപരി ന്യുന പക്ഷം വരുന്ന കുറെ വികടന വാദികളെ കൂട്ടുപിടിച്ച് ദേവാലയങ്ങളിലും പരിസര പ്രദേശങ്ങളിലും ദൈവനിന്ദ കാണിക്കുന്നു .
കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തുകൂട്ടുന്നതുപോലെ കൊല്ലും കൊലയും വരെ ചെയ്യാന്‍ ഇക്കൂട്ടര്‍ തയ്യാറായി നിലകൊള്ളുന്നു . ഇതിനൊക്കെ നേതൃത്വം വഹിക്കുന്നതോ നമ്മുടെ
കര്‍ദ്ദിനാള്‍ ആലഞ്ചേരിയും പാലായിലെ കശാപ്പുകാരന്‍ പവ്വത്തില്‍ നാറിയും . ഒരുകണക്കിന് പറഞ്ഞാല്‍ ഇതിനൊക്കെ ഉത്തരവാദി സെന്റ്‌ തോമസ്‌ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .
യജമാനനെക്കാള്‍ വലിയ ഭൃത്യന്‍ ഉണ്ടോ , ഇവിടെ കര്‍ത്താവിനെക്കാളും വലിയവനാണോ തോമാശ്ലീഹ . കര്‍ത്താവായ ഏശുവിനെ ആരാദിക്കാതെ തോമാസ്ലീഹായെ ആരാദിക്കുന്നത് വലിയ
പാപമാണ് . തോമാശ്ലീഹ ഒരു വിശുദ്ധന്‍ മാത്രമാണ് . അങ്ങേരു ഭാരതത്തില്‍ വന്നുവെന്നും വന്നില്ലായെന്നും യാതൊരു തെളിവും അവശേഷിക്കുന്നില്ല . പോര്‍ച്ചുഗീസുകാര് മെനഞ്ഞെടുത്ത കഥകളാണ്
പലതും . മൈലാപ്പൂര്‍ , കൊടുങ്ങല്ലൂര്‍ തുടങ്ങി പലയിടങ്ങളിലും പള്ളികള്‍ സ്രിഷ്ടിച്ചുവെന്നും ഐതീകങ്ങള്‍ പറഞ്ഞുള്ള അറിവേ നമുക്കുള്ളൂ . അതിനെചൊല്ലി നാമെന്തിനു കലഹിക്കണം .
ദൈവ പ്രമാണങ്ങള്‍ ദൈവം കൈമാറിയത് മോശക്കാണ് . എന്തുകൊണ്ട് മോശയുടെ പേരില്‍ ഒരു സഭ ഉണ്ടാക്കാത്തത് . കത്തോലിക്കാ സഭ ഈശോ സ്ഥാപിച്ചതാണ് . ദൈവമായ കര്‍ത്താവിനെ സ്വന്തം
നാദനും രക്ഷകനുമായി കരുതുന്നവര്‍ക്കുള്ളതാണ് കത്തോലിക്കാ സഭ . സീറോ മലബാര്‍ സഭ കുറെ രാജ്യ ദ്രോഹികള്‍ മെനഞ്ഞെടുത്തതാണ് . അതുകൊണ്ടുതന്നെ ഈ സഭയില്‍ എന്നും കരച്ചിലും
പല്ലുകടിയും ഉണ്ടാകുന്നത് . ദൈവത്തെ ആരാദിക്കുകയല്ല ഈ സഭ ചെയ്യുന്നത് , മറിച്ചു ദൈവത്തെ ആരാദിക്കുന്നവരെ അതില്‍നിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത് . അതിനായിട്ട്‌ കുറെ
മേലാളന്മാരെ സഭ തെരഞ്ഞെടുത്തിട്ടുണ്ട് . ആലഞ്ചേരി , പവ്വത്തില് , ജേക്കബ്‌ അങ്ങാടി തുടങ്ങിയവര്‍ സഭയെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവരാണ് . ബൈബിളിനെയും സഭാനിയമങ്ങളെയും
തെറ്റായ രീദിയില്‍ വിശകലനം ചെയ്തു സഭയില്‍ത്തന്നെ തുടര്‍ന്നുകൊണ്ടു വിശ്വാസികളെ വഴി തെറ്റിക്കുന്നു . വി .കുരിശിനു പകരം ഇവന്മാരുടെ അമ്മേടെ തോമാകുരിശു വേണം പോലും .