റോഷന് ഫ്രാന്‍സിസ്
ലജ്ജാവഹം! ...... സിറോ മലബാര്‍ സഭയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ഒറ്റ
വാക്കില്‍ പറഞ്ഞാല്‍ ഈ വാക്കേ ശരിയാവൂ. സത്യത്തിനും നീതിക്കും
വചനങ്ങള്‍ക്കും നിരക്കാത്ത കാര്യങ്ങള്‍ മാത്രം ചെയ്യുന്ന ഈ സഭക്ക് എന്ത്
ശിക്ഷയാണ് കിട്ടാന്‍ പോവുന്നത് എന്ന് മാത്രമേ സംശയമുള്ളൂ. അല്മായരുടെതായി
വരുന്ന അനുഭവ സാക്ഷ്യങ്ങള്‍ മാത്രം മതി ഈ ഗതികെട്ട സഭയുടെ ഭരണാധികാരികള്‍
കാട്ടികൂട്ടുന്ന നെറികേടിന്റെ ആഴം അറിയാന്‍.
മനോരോഗാശുപത്രികളില്‍ ചെല്ലുന്ന രോഗികളോട് ആദ്യം ചോദിക്കുന്നത്, ഇത് പാരമ്പര്യമായിട്ടുള്ളതാണോ എന്നാണ്. രണ്ടാമത്തെ ചോദ്യം, ഏതെങ്കിലും കരിസ്മാറ്റിക് ധ്യാനത്തിന് പോയിരുന്നോ എന്നാണ്. യാതൊരു അതിശയോക്തിയും ഇല്ലാത്ത പച്ച പരമാര്‍ത്ഥമാണ് ഞാന്‍ പറഞ്ഞത്. ധ്യാനത്തിന് ചെല്ലുന്നവരെ ആയുഷ്കാലം രക്ഷപെടാത്ത രിതിയില്‍ ഇവര്‍ തകര്‍ക്കുന്നു . കൌണ്‍സലിങ്ങിന്റെ ബാലപാഠം പോലും അറിയില്ലാത്ത ഭ്രാന്തന്മാരുടെ കൈകളില്‍ എത്രയോ പേര് വിഴുന്നു. ഇത് ഒരുവശം; ധ്യാന ഗുരുക്കന്മാര് നടത്തുന്ന വ്യാഖ്യാനങ്ങള്‍ അപഹാസ്യം തന്നെയാണ്. ഈയ്യിടെ വിശകലനം ചെയ്യപ്പെട്ട ദശാശത്തെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ പലരും വായിച്ചു കാണുമല്ലോ. വരുമാനത്തിന്റെ പത്തിലൊന്ന് സഭാപ്രവര്‍ത്തനങ്ങള്‍ക്ക് കൊടുക്കണമെന്ന് സൂചിപ്പിക്കുന്ന ഒരൊറ്റ വചനം പോലും ഇല്ല. ദശാംശം കൊടുക്കാത്തവന്റെ വംശം അറ്റുപോകുമെന്ന് ചിക്കാഗോ പള്ളിയില്‍ ഒരു വൈദികന് പ്രസംഗിച്ചത്രേ. ആ വൈദികന് ദശാംശം പോയിട്ട് അണുവംശം പോലും സഭക്ക് കൊടുക്കുന്നുണ്ടോ?
ലോകത്ത് ഇന്ന് നിലവിലുള്ള ഒരു മതത്തിലും വിശ്വാസികള്‍ സ്വന്തം മതത്തെ ഇത്രമേല്‍ ആക്ഷേപിക്കുന്നില്ലാ എന്നോര്‍ക്കണം. കേരള സഭയുടെ വളര്‍ച്ചക്ക് നെടുംതൂണായി പ്രവര്‍ത്തിച്ച സത്യദിപവും അസ്സിസ്സിയുമൊക്കെ തല്ലിത്തകര്‍ത്തു ഓരോ മെത്രാനും സ്വന്തം ഫോട്ടോ കവര്‍ പേജില്‍ വരുത്താന്‍ തനതു പ്രസിദ്ധികരണങ്ങള്‍ തുടങ്ങി. ഔദ്യോഗിക പ്രസിദ്ധികരണമായ Laity Voice ന്റെ പത്രാധിപര്‍ പോലും ഈ പോക്ക് അസഹനിയമാണ് എന്ന് എഴുതി. യേശുവിനെ സ്നേഹിക്കുന്ന വൈദികര്‍ ഒന്നൊന്നായി അല്മായാ പ്രസിദ്ധികരണങ്ങളിലേക്ക് വന്ന് തെറ്റ് എവിടെയൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ചു തുടങ്ങി. എന്റെ ചെറുപ്പത്തില്‍ ഇടവകയിലുള്ള ദരിദ്രര്‍ക്ക് കൃത്യമായി സഹായം ചെയ്തുകൊണ്ടിരുന്ന ഒരേയൊരു കത്തോലിക്കാ സംഘടനയായിരുന്നു, വിന്‍സന്റ് ഡി പോള്‍ സഖ്യം. അവര്‍ക്ക് പോലും വേണ്ടത്ര പ്രവര്‍ത്തന സ്വാതന്ത്ര്യം ഇന്ന് ഇടവകകളിലില്ല.
ഓരോ കത്തോലിക്കനും പൊതുവായി അനുഭവിക്കുന്ന സൌകര്യങ്ങള്‍, സര്‍ക്കാരിന് ലഭിക്കുന്ന നികുതിയില്‍ നിന്ന് രൂപപ്പെടുന്നതാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക പ്രസ്ഥാനമായ കത്തോലിക്കാ സഭക്ക് മാത്രം കണക്കും ബോധിപ്പിക്കണ്ട, നികുതിയും കൊടുക്കണ്ട. സ്വന്തം ശവക്കൊട്ടകള്‍ ഇല്ലാത്തിടത്ത് പൊതു ശ്മശാനങ്ങളിലാണ് കത്തോലിക്കരെ അടക്കാറുള്ളത്. പക്ഷെ ആ മര്യാദ നാം അങ്ങോട്ട് കാണിക്കാറില്ല. ആദ്യകാല കുടിയേറ്റക്കാരെ ചൊല്ലിയടക്കാന് ഒരച്ചന്മാരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരാരും നരകത്തില്‍ പോയതായി ആരും പറഞ്ഞും കേട്ടിട്ടില്ല. അനുസരിക്കാന്‍ ഒരു ജനവും, ആസ്വദിക്കാന്‍ ഇഷ്ടം പോലെ പണവും ഉണ്ടെങ്കില്‍ ഹാ.... എന്ത് രസം! ആനിക്കാട് പള്ളിയുടെ മേല്‍ക്കൂര കത്തിതാഴെ വിണു. വെറും ഒറ്റ ആഴ്ച കൊണ്ട് അത് പുതുക്കി പണിതുല്ഘാടനവും നടത്തി. ചിക്കാഗോയില്‍ ചെന്നുപെട്ട ഓരോ കത്തോലിക്കനെയും, അവന് വിടുണ്ടോ, കുടിയുണ്ടോ എന്ന്പോലും നോക്കാതെ പിഴിഞ്ഞെടുത്ത അധികാരികള്‍, ആരുടെ പാരമ്പര്യമാണ് സംരക്ഷിക്കുന്നത്? തോമ്മാ സ്ലിഹാ വന്ന വള്ളം, അന്ന് നാട്ടുകാര്‍ കൊട്ടിയ ചെണ്ട, ഇതെല്ലാം അവിടെയുണ്ട്; സ്ലിഹാ ഇട്ടിരുന്ന നൈറ്റി, പിടിച്ചിരുന്ന കാപ്പി വടി, ഇങ്ങിനെ കുറെ സാമഗ്രികള്‍ കൂടി ഇറക്കുമതി ചെയ്താല്‍ എല്ലാം പൂര്‍ത്തിയാവും.
സത്യമായിട്ടും ഇതിനൊരു മാറ്റം വരുമെന്ന്, ആലഞ്ചേരി പിതാവിന്റെ രുദ്രാക്ഷ മാലയിട്ടുള്ള വരവ് കണ്ടപ്പോള്‍ ആശിച്ചുപോയി. പള്ളിയില്ലാത്തിടത്തു ഇടവക പ്രഖ്യാപിച്ചും, സിറോ മലബാറിന് പള്ളിയില്ലാത്ത ജര്‍മനിയില്‍ സിറോമലബാറിന്റെ പത്താം വാര്‍ഷികം ആഘോഷിച്ചും അദ്ദേഹത്തിന്റെ നാളുകളും മുന്നേറുന്നു. ഏതോ കൊടിയ പ്രാക്ക് ഈ സഭക്ക് കിട്ടിയിട്ടുണ്ടെന്ന് സ്പഷ്ടം, അല്ലെങ്കില്‍ ഇത്രമേല്‍ വിവരംകെട്ട ഒരു വര്‍ഗ്ഗം അധികാര സ്ഥാനത്തു വരില്ലായിരുന്നു.

11 comments:
വള൪ന്നു പന്തലിക്കുന്ന ചിക്കാഗോ സെന്റ് തോമാസ് സീറോ മലബാ൪ രൂപത.... എന്ന തലകട്ട് ദീപിക പത്രത്തിലെ പ്രവാസി വാ൪ത്ത [അമേരിക്ക]
റവ. ഡോ. സെബാസ്റ്റൃ൯ വേത്താനത്ത് [ചാ൯സല൪,സെന്റ് തോമാസ് സീറോ മലബാ൪ രൂപത ചിക്കാഗോ] എന്നും അടിവരയും കണ്ടു.
എങ്ങനേയാണ് വള൪ന്നു പന്തലിക്കുന്ന ചിക്കാഗോ സെന്റ് തോമാസ് സീറോ മലബാ൪ രൂപത എന്നു പറയാ൯ സാധിക്കുന്നത്. നുണ പറയാ൯ വള൪ന്നു പന്തലിക്കുന്ന ചിക്കാഗോ സെന്റ് തോമാസ് സീറോ മലബാ൪ രൂപത എന്നു പറയാ൯ സാധിക്കും.
ആലഞ്ചേരി പിതാവിന്റെ രുദ്രാക്ഷ മാലയിട്ടുള്ള വരവ് കണ്ടപ്പോള്‍ ആശിച്ചുപോയി........ഒന്ന് ശബിരിമലയില്‍ കയറി അയ്യപ്പനോട് പ്രാ൪ത്ഥിക്കാ൯.
തോമാസ്ലീഹാ കൊടുങ്ങലൂരില്‍ നിന്ന് മലയാറ്റൂരില്‍ പോയ വാഹനം എലി അല്ല. ബിഷപ്പ് അങ്ങാടിയത്തിന്റെ തൊപ്പിയിലിരിക്കുന്ന മൈയില്‍ എന്നാണ് എന്ന് ചില ചെങ്ങനാശ്ശേരിലുളളവ൪ക്ക് അറിയാമെന്ന്. ഈയിടെ യാണ് ബിഷപ്പ് അങ്ങാടിയത്ത് ഈ വാഹനത്തേ കണ്ടുപിടിച്ചത്. ഉടനെ തൊപ്പിയുടെ DESIGN മാറ്റി. ബിഷപ്പ് അങ്ങാടിയത്തിന്റെ തലയില്‍ മൈലുകള്‍ സവാരിഗിരിഗിരി......
തോമാസ്ലീഹാ മലയാറ്റൂരില്‍ നിന്ന് തമിഴ് നാട്ടില്‍ പോയ വാഹനം ക്ലാവറിന്റെ പുറത്താണ് എന്ന് പൗവ്വത്തില്‍ പറഞ്ഞുവത്രേ. ആലഞ്ചേരി പിതാവ് കണ്ടുപിടിച്ചത് ഇതൊന്നുമല്ല... തോമാസ്ലീഹാ, ഈയിടെ ശബിരിമലയില്‍ അയ്യപ്പനേ തൊഴാ൯ കയറിയപ്പോള്‍, തോമാസ്ലീഹാ കഴുത്തിലിട്ട രുദ്രാക്ഷ മാല, തോമാസ്ലീഹാ ആലഞ്ചേരി പിതാവിന് കഴുത്തിലിടാ൯ കൊടുത്തതാണത്രേ. തോമാസ്ലീഹാ, ശബിരിമലയില്‍ അയ്യപ്പനേ തൊഴാ൯ കയറിയ കാരണം, ആലഞ്ചേരി പിതാവ്,രുദ്രാക്ഷ മാല കഴുത്തിലിട്ട് ശബിരിമലയില്‍ അയ്യപ്പന്റ അടുത്തുപോയി കു൪ബാന ചൊല്ലുമത്രേ.
തോമാസ്ലീഹാ, മലയാറ്റൂരില്‍ നിന്ന് മൈലാപൂരിലേക്ക് മൈലിന്റെ പുറത്ത് കയറി പോയതുകൊണ്ടാണോ തൊപ്പിയില്‍ മൈലുകള്‍ പറന്നു.. പറന്നു.. കയറിയത്.
തോമാ മൈലാപൂ൪ എന്ന പേര് വന്നതു കാരണമാണോ, അങ്ങാടിയത്ത് പിതാവിന്റെ തലയില്‍, താമര മുട്ടയിടുവാ൯ വേണ്ടി മൈലുകള്‍ കൂട് കെട്ടിയത്.
This is a true article. In my opinion its beyond curable situation. Our Cardinal and Bishops along with some of the priests and nuns destroyed it. Now we are like a member ship club. This is no longer a religious one. It does not follow any of the teachings of Jesus Christ.
33രുദ്രാക്ഷ മാല ഇട്ടത് ജെപമാല കൊന്തയെ സീറോ മലബാറില്‍ നിന്നും പുറത്താക്കാനായിരുന്നു .കല്‍ദായ വാധികള്‍ക്ക് ജെപമാല പാടില്ലാല്ലോ.
ഗൌരവതരമായ ആരോപണമാണ്
ചിക്കാഗോ രൂപതയുടെ സിംഹാസനപ്പള്ളിയായ ബെല്‍വുഡ് കത്തീദ്രല്‍ പള്ളിയില്‍ യുവതി-യുവാക്കളുടെ ഇടയില്‍ മയക്കു മരുന്ന് ഉപയോഗവും ലൈംഗീക പ്രവര്‍ത്തനങ്ങളും സര്‍വ സാധാരണമായ സാഹചര്യത്തില്‍ ആണ് അവിടെ ക്യാമറകള്‍ വയ്ക്കുവാന്‍ അധികാരികള്‍ നിര്‍ബന്ധിതരായത് എന്‍ ശാശ്ശേരി
ഇത് വളരെ ഗൌരവതരമായ ഒരു ആരോപണമാണ്.
ചിക്കാഗോ യൂത്തുകള്ക്കൊപ്പം രൂപത മേലദ്ധ്യക്ഷന് മാര്‍ അങ്ങാടിയത്തിനെയും
മുന്‍ വികാരി, ഇപ്പോള്‍ രൂപതയുടെ VG ആയ ഫാ ആന്റണി തുണ്ടത്തിലിനെയും
പ്രതിക്കൂട്ടില്‍ കയറ്റുന്ന ഫാ ശാശേരിയുടെ ഈ പ്രസ്താവന രൂപതാധികാരികളും ചിക്കാഗോ ഇടവകാംഗങ്ങളും അര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെ പരിഗണിക്കേണ്ടതാണ്.
സീറോ മലബാര്‍ സഭയിലെ ഒരു ഇതിഹാസ പുരുഷനായി സ്വയം വാര്‍ത്തെടുക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഫാ ആന്റണി
ശാലോമും ഫാ ആന്റണിയും പരസ്പരം പുറം ചൊറിഞ്ഞ് അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ വിഡ്ഢികളാക്കുന്ന കാഴ്ചയാണ് കാണുന്നത്.
കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന കൊച്ചു കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വ്യത്യാസങ്ങളും പ്രത്യേകതകളും സ്വന്തമാക്കി
വിവിധ രൂപതകളില്‍ നിന്നും എത്തിയിരിക്കുന്ന ഈ രൂപതയിലെ അല്മായരുടെ
നേതൃത്വം നല്കുന്ന വൈദീകരും മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും
ആരാധനക്രമ സംബന്ധമായ കാര്യങ്ങളില്‍ സീറോ മലബാര്‍ സഭാ സിനഡിന്റെ പൊതുവായ തീരുമാനങ്ങള്‍ക്ക് എത്യരായി കൊണ്ടിരിക്കുന്നു.
സിറോ മലബാര്‍ സഭയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഈ വാക്കേ ശരിയാവൂ.
സത്യത്തിനും നീതിക്കും വചനങ്ങള്‍ക്കും നിരക്കാത്ത കാര്യങ്ങള്‍ മാത്രം ചെയ്യുന്ന സഭ
ജെപമാല കൊന്തയില്‍ നിന്ന് തൂങ്ങപ്പെട്ട രൂപം മാറ്റി ക്ലാവര്‍കുരിശു തൂക്കണമെന്നു നിര്‍ബന്ധം പറഞ്ഞാല്‍ അപഹാസ്യം തന്നെയാണ്
തോമാസ്ലീഹാ കഴുത്തിലിട്ട രുദ്രാക്ഷ മാല, തോമാസ്ലീഹാ ആലഞ്ചേരി പിതാവിന് കഴുത്തിലിടാ൯ കൊടുത്തതാണത്രേ.
സഭയില്‍ ആത്മീയ ദാരിദ്ര്യം
ബിര്‍ക്കിന്‍ഹെഡിലെ (ലിവര്‍പൂള്‍ ) ഇംഗ്ലിഷ് കാരുടെ പള്ളിയില്‍ കേരളത്തില്‍ നിന്നുള്ള കുറെ സീറോ മലബാര്‍ അഭയാര്‍ത്തി കത്തനാന്മാര് കൂടി മലയാളത്തില്‍ ഒരു കുര്‍ബാന നടത്തി. ഇക്കാര്യം മലയാളമനോരമയില്‍ വലിയ പ്രാധാന്യത്തില്‍ വാര്‍ത്ത വന്നത് വായിച്ചു. " ലോകമെങ്ങും നിങ്ങള്‍ പോയി സുവിശേഷം പറയുവില്‍" എന്ന് യേശു പറഞ്ഞതിനെ , "ലോകമെങ്ങും പോയി നിങ്ങള്‍ പണം പിരിക്കുവിന് " -എന്നാക്കി കത്തനന്മാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ്. കേരളത്തിലെ സി.പി.എമ്മിന് തുല്യരായാണ് കത്തനാന്മാരും മെത്രാന്മാരും പ്രവര്‍ത്തിക്കുന്നത്. വീടുതോറും, നാടുതോറും, പരദേശം തോറും നടന്നു ഇവര്‍ കള്ള പ്പണം ഉണ്ടാക്കുന്നു.ഇതിനെല്ലാം ഇവര്‍ തന്ത്രപരമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. അതില്‍പ്പെടുന്നവയാണ് ഇടവകയില്‍ വീട് വെഞ്ചരിപ്പു മുതല്‍ നടത്തുന്ന ഏര്‍പ്പാട്, അതിനും പണം ഇവര്‍ക്ക് കീശയില്‍ ഇട്ടു കൊടുക്കണം ,കപ്യാര്‍ക്കും ഒരു വീതം കൊടുക്കണം -നോക്കുകൂലി.!
സഭയുടെ വ്യവസായ വല്‍ക്കരണത്തിലൂടെ ഒപ്പിച്ചു എടുക്കാവുന്ന കോഴപ്പണം-അത് ലക്ഷങ്ങളുടെ എണ്ണം -ഇവയെല്ലാം പള്ളിക്കുവേണ്ടിയാണെന്ന് പറഞ്ഞു ആണല്ലോ വാങ്ങുന്നത്.-
സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ അല്മായര് വെറുതെ ദാനം ചെയ്തതാണ്.കത്തനാന്മാരുടെ കയ്യില്‍ എത്തിക്കിട്ടികഴിഞ്ഞപ്പോള് ഇതെല്ലാം ഞങ്ങളുടെ സ്വന്തമാണ് എന്നവര്‍ പറയുന്നു,. ഇവരടെ തന്തമാര് നല്കിയ തറവാട്ടു സ്വത്തുപോലെ.!
യൂറോപ്പില്‍ ഒരിടത്തും സീറോമലബാര്‍ രൂപതകളും മെത്രാന്മാരും ഇടവകകളും സീറോമലബാര്‍ വികാരിമാരും ഇല്ലാ.രൂപതയില്ലാതെ ഇടവകയില്ലാ. പിന്നെ എങ്ങനെ ഈ കത്തനാന്മാര്ക്ക് കഴിയും സീറോമലബാര്ചാപ്ലിന് ആണെന്ന് പറഞ്ഞു നടക്കാന്‍. നുണപറഞ്ഞു നടക്കാന്‍ ഇവന്മാരുടെ ആലിബാബ(ബാവ ) ആലഞ്ചേരി പ്രോത്സാഹിപ്പിക്കുന്നു.അതിനു തെളിവാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ (ജര്‍മ്മനി) നടത്തിയ പ്രകടനവും പ്രസ്താവനയും. യൂറോപ്പില്‍ ഇല്ലാത്ത സീറോമലബാര്‍ ഇടവക എങ്ങനെ ലിവര്‍പൂളില്‍ ഉണ്ടായി? കള്ളം ! പച്ചക്കള്ളം!!ലത്തീന്‍ റീത്തിനോട്, അഥവാ ,മാര്‍പ്പാപ്പയോടു പരസ്യമായ വെല്ലുവിളിയാണ് ഈ നുണ പ്രഖ്യാപനം.ലോക സഭകളില്‍ ലത്തീന്‍ സഭയാണ് വലുത്. ആ വിഭാഗത്തിനെതിരെ ,സീറോമലബാര്‍ മെത്രാന്മാര് പട പുറപ്പാട് നടത്തുകയാണ്. ഇതിനു തെളിവാണ് ലിവര്‍പൂളില്‍ ഒരു കുര്‍ബാന നടന്ന കാര്യം ഇതമാത്രം പ്രചാരണം നടത്തിയത്. കത്തോലിക്കാ സഭയില്‍ ദയനീയമായ ഇത്തരം സംഭവങ്ങള്‍ യൂറോപ്പില്‍ ആവര്‍ത്തിക്കുവാന്‍ ആലിബാവ ആലഞ്ചേരി മേല്‍നോട്ടം വഹിക്കുന്നു. നോക്കുകൂലി അയര്‍ലണ്ട് ,ഇംഗ്ലണ്ട്
ജര്‍മ്മനി,ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ വന്നിരിക്കുന്ന പരമ daridra ഹൃദയരായ ചെറുപ്പക്കാരില്‍ നിന്ന് പിരിച്ചെടുത്തു സ്ഥലം കാലിയാക്കും. യൂറോപ്പില്‍ ലത്തീന്‍ പള്ളിയില്‍ എങ്ങനെയും ഒരു കത്തനാര് പണി ഏതെങ്കിലും വിധത്തില്‍ ഒപ്പിച്ചെടുക്കും. പിന്നെ കൊയ്ത്തു തുടങ്ങി--, ധ്യാനം ,കരിസ്മാ റ്റിക്ക് ,മാജിക്ക്, മെത്രാന് സന്ദര്‍ശനം തുടങ്ങി ഇവന്മാര് ലക്ഷ്യം നേടാന്‍ വടക്ക് നോക്കി യന്ത്രങ്ങള്‍ ആക്കി മലയാളികളെ കയ്യില്‍ ഒതുക്കി കൊണ്ട് നടക്കുകയാണ്. കരിസ്മാറ്റിക്ക് നടത്തി കുടുംബങ്ങള്‍ കലക്കി ,ചില കത്തനാമാര്‍ കല്ലിനു പോലും ഗര്‍ഭം ഉണ്ടാക്കി അവിടെയും ലാഭം കൊയ്യുന്നു-.ഇത്തരം കഥകള്‍ ഉടന്‍ പുറത്തു വരുന്നതാണ്. !!

Post a Comment