ജോസ് അട്ടാറ
പുരോഹിത വര്‍ഗത്തിന്റെ അഹന്തയുടെയും, അജഗണങ്ങള്‍ക്ക് അവര്‍ കൊടുക്കുന്ന പുല്ലുവിലയുടെയും ഉത്തമ ദൃഷ്ടാന്തമാണ് കൊപ്പെളില്‍ നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്.
ചരിത്രപരമായ തെളിവോ, സാഭാപരമായ അംഗീകാരമോ, വിശ്വാസത്തിന്റെ ഭാഗമോ അല്ലാത്ത സൊ-കോള്‍ഡ് "മാര്‍ തോമാ" കുരിശിനെ ജങ്ങളെക്കൊണ്ട് വണങ്ങിക്കുവാനുള്ള സഭാധികാരികളുടെ നീക്കങ്ങളെ സര്‍വ ശക്തിയുമുപയോഗിച്ച് ചെറുക്കുക എല്ലാ സത്യവിശ്വാസി കളുടെയും കടമയാണ്. "ഞാന്‍ ബിഷപ്പ് പറഞ്ഞത് അനുസരിക്കുന്നു" എന്ന ഉടുക്ക് ന്യായമല്ലാതെ യുക്തിപരമായ ഒരു കാരണം പോലും ക്ലാവര്‍ വാദികളായ പുരോഹിതര്‍ക്ക് പറയാനില്ല. ചിക്കാഗോ രൂപതയിലെ ഭൂരിപക്ഷം വൈദീകരും ബിഷപ് അങ്ങാടിയത്തിന്റെ കല്‍ദായ വല്‍ക്കരണ നടപടികളോട് യോജിക്കുന്നില്ലെന്നും മാര്‍ തോമാ കുരിശില്‍ വിശ്വസിക്കുന്നില്ലെന്നും പലപ്പോഴും രഹസ്യ സംഭാഷണങ്ങളില്‍ ഏറ്റു പറഞ്ഞിട്ടുണ്ട്. അങ്ങനെ സ്വയം വിശാസമില്ലാത്ത ഈ "മാര്‍ത്തോമാ" കുരിശാണ് തങ്ങളുടെ ബോസ് ബിഷപ് അങ്ങാടിയത്തിന്റെ പ്രീതിക്ക് വേണ്ടി അവര്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത്.
തന്റെ പത്തോളം വര്‍ഷത്തിലെ തേര്‍വാഴ്ച കൊണ്ട് അമേരിക്കന്‍ മലയാളികളുടെ ഐക്യവും വിശ്വാസവും മാര്‍ അങ്ങാടിയത്ത് ശിഥിലമാക്കി. സാമ്പത്തികമായും സാമൂഹികമായും ആത്മീയമായും അദ്ദേഹം അമേരിക്കന്‍ സമൂഹത്തെ പാപ്പരാക്കി. അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ ആധ്യാത്മിക ഉന്നമനം എന്ന പരമോന്നത ദൌത്യം അദ്ദേഹം മറന്നു. വിശ്വാസികള്‍ ഒരു വിലയും കൊടുക്കാത്ത താമരക്കുരിശിന്റെ അപ്പസ്തോലന് ആയി അദ്ദേഹം മാറി. മറ്റു പല വലിയ വെല്ലുവിളികളും സഭ നേരിട്ടുകൊണ്ടിരിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഒരു ഇതിഹാസ വസ്തുവിന് വേണ്ടി അദ്ദേഹം തന്റെ മൂലധനം ദുര്‍വിനിയോഗം ചെയ്തു. ഇനി ഒരു പത്തു വര്‍ഷത്തേക്ക് കൂടി അദ്ദേഹത്തെ താങ്ങേണ്ടി വന്നാല്‍ സീറോ മലബാര്‍ സഭ എന്നൊന്ന് അമേരിക്കയില്‍ ഉണ്ടായെന്നുവരില്ല.
അമേരിക്കന്‍ വിശ്വാസികളും സീറോ മലബാര്‍ സഭാ നേതൃത്വവും കണ്ണ് തുറക്കണം. വിശ്വാസത്തിനു വേണ്ടി, സത്യസഭക്ക് വേണ്ടി, മാര്‍ അങ്ങാടിയത്തി ന്റെ ഉരുക്ക് മുഷ്ടികളില്‍ നിന്നും അമേരിക്കന്‍ കുഞ്ഞാടുകളെ വിമുക്തരാക്കുക .

11 comments:
സാബു ചിറ്റാട്ട്
ഇന്നത്തെ കാലത്ത് ജീസസിനെ അനുകരിക്കുന്ന ഇടയന്മാര് സീറോമലബാര്‍ സഭയില്‍ വിരളമാണ്.
ഹിറ്റ്ലറിനെ അനുകരിക്കുന്നവരാണ് പലരും. ഹിറ്റ്ലര്‍ യഹൂദരുടെ സ്വത്തുകള്‍ കണ്ടുകെട്ടി അവരെ കോണ്സെന്റട്രേഷന് ക്യാമ്പുകളിലേക്ക് അയച്ചു നശിപ്പിച്ചു.
ചിക്കാഗോ ബിഷപ്പു താമരകുരിശും ശീലയും കാണിച്ചു കുഞ്ഞാടുകളെ തമ്മിലടിപിടിപ്പിച്ചു നശിപ്പിക്കുന്നു.
ലോകംമെമ്പാടും പ്രതിഷേധമുയര്‍ന്നപ്പോള്‍ ഹിറ്റലറിനു പിടിച്ചു നില്ക്കുവാന് കഴിഞ്ഞില്ലാ. ദൈവം കോപിച്ചു. പ്രകൃതി ക്ഷോഭിച്ചു. ഹിറ്റ്ലറുടെ ക്വട്ടേഷന്‍ സംഘത്തിനു കാലേകൂട്ടി വന്ന മഞ്ഞിനെ മറികടക്കുവാന്‍ സാധിച്ചില്ല. ഇതിന്റെയെല്ലാം അവസാനം ഹിറ്റ്ലര്‍ സ്വയം ആത്മഹത്യചെയ്തു.
ഇത് ചരിത്രമാണ്. ഹിറ്റ്ലറിനെ അനുകരിക്കുന്ന എല്ലാവരുടെയും അന്ത്യം ഒരുപോലെയാണ്. ഉദാഹരണം, ഖദ്ദാഫിയുടെയും സദാം ഹുസൈനിന്റെയും അന്ത്യനിമിഷങ്ങള്‍ ദൃശമാധ്യമങ്ങളില് കണ്ടത് ഇനിയും മറന്നിട്ടില്ല.
ജനരോഷം കാട്ടുതീപോലെ പടരുന്നതിനുമുമ്പ്, ദൈവം കോപിക്കുന്നതിനുമുമ്പ് ചിക്കാഗോ സീറോ മലബാര്‍ അദ്ധ്യക്ഷന്‍ രാജിവയ്ക്കുന്നതായിരിക്കും ബുദ്ധിയെന്നാണ് ഈ എളിയവന്റെ അഭിപ്രായം.
St. Thomas in India AD 52 to 72
നാലാം ശതകത്തില്‍ (AD 400) പേര്ഷ്യാക്കാര് സ്ഥാപിച്ച പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍
കണ്ടുകിട്ടിയതാണ് മാണിക്കേയന്‍ കുരിശ്.
1547ലാണ് പോര്‍ത്തുഗ്ഗീസുകാര്‍ ഇത് കണ്ടെടുക്കുന്നത്.
കണ്ടുകിട്ടിയ സ്ഥലത്തിനു തോമസ് നഗരം (Santhom e= City of Thomas)
എന്ന പേരും നല്കി.
അവര്‍ മാണിക്കേയന്‍ കുരിശിന് കൊടുത്തപേര് Cross of Santhome എ ന്നാണ്.
അതിലും മിടുക്കമരായിരുന്നു സീറോ മലബാര്‍ സഭയിലെ നമ്മുടെ സഭാധികാരികള്‍.
`സെന്റ് തോമാസ് നഗരത്തിന്റെ കുരിശ്ശെന്നു അര്‍ത്ഥം വരുന്ന Cross of Santhome എന്ന പേരിലെ santhome എന്നവാക്കില്‍ i,t, എന്ന രണ്ട ക്ഷരങ്ങള്‍ കൂട്ടിചേര്‍ത്ത് Cross of Saint Thomasആക്കി മാറ്റി.
അങ്ങനെയാണ് മാണിക്കേയന്‍ കുരിശ്ശു മാര്‍ തോമാ കുരിശ്ശായി മാറിയത്.
ഈ മാര്‍ തോമാ കുരിശിന് തോമാസ്ലീഹയായിട്ടു യാതൊരു ബന്ധവുംമില്ല
ചരിത്രപരമായ തെളിവോ, സാഭാപരമായ അംഗീകാരമോ, വിശ്വാസത്തിന്റെ ഭാഗമോ അല്ലാത്ത സൊ-കോള്‍ഡ് "മാര്‍ തോമാ" കുരിശിനെ ജങ്ങളെക്കൊണ്ട് വണങ്ങിക്കുവാനുള്ള സഭാധികാരികളുടെ നീക്കങ്ങളെ സര്‍വ ശക്തിയുമുപയോഗിച്ച് ചെറുക്കുക
പല വലിയ വെല്ലുവിളികളും സഭ നേരിട്ടുകൊണ്ടിരിക്കുന്ന ഈ നിര്‍ണ്ണായക ഘട്ടത്തില്‍
ഇനി ഒരു പത്തു വര്‍ഷത്തേക്ക് കൂടി അദ്ദേഹത്തെ താങ്ങേണ്ടി വന്നാല്‍ സീറോ മലബാര്‍ സഭ എന്നൊന്ന് അമേരിക്കയില്‍ ഉണ്ടായെന്നുവരില്ല.
കൊപ്പേല്‍ പള്ളിയില്‍ നാളെയോ മറ്റെന്നാളോ, അടുത്ത ദിവസമോ" ക്ലാവര്‍ കുരിശു" സ്ഥാപിക്കുമെന്ന് പുരോഹിതര്‍ തീരുമാനിച്ചു അവര്‍ അത് ചെയ്താല്‍, അതിനെതിരെ പ്രതികരിക്കുന്നതിനു നാം ആത്മ ശുദ്ധീകരണ കര്മ്മമെന്ന നിലയില്‍ ദൈവാലയ മുറ്റത്തു നാം വിശ്വസിക്കുന്ന മരക്കുരിശു പ്രതിഷ്ടിച്ചു ഒരു ദിവസം മുഴുവന്‍ അവിടെ പ്രാര്‍ത്ഥനാ ദിവസം ആചരിക്കുകഎന്നതാണ് എനിക്ക് തോന്നുന്ന ഏറ്റവും ശക്തവും പരിപാവനവുമായ സമരം.- അത് കോപ്പലിലെ മാത്രമല്ല, അമേരിക്കയില്‍ എല്ലായിടത്തും ഇതുപോലെ ആചരിക്കണം. ഈ അഭ്യര്‍ത്ഥന എല്ലാ പ്രദേശങ്ങളിലെയും നമ്മുടെ അനുഭാവികള്‍ സ്വീകരിക്കുമോ എന്ന് പറയാന്‍ വളരെ പ്രയാസമാണ്.എങ്കിലും അവിടെയെല്ലാമുള്ളവര്‍ അപ്രകാരം ഉചിതമായി ആചരിച്ചാല്‍ ഏറെ സംതൃപ്തിക്ക് കാരണമാക്കും. അത് അത്ഭുതകരമായ ഒരു കാഴ്ചയായിരിക്കും.

നാട്ടിന് പുറത്തെ ചെറിയ തോടുകളില്‍ വട്ടോന്മീനിനെ ചൂണ്ടയിട്ടു പിടിച്ചു നടന്ന കൌപീനം ഉടുത്തു നടന്ന തനി ഉഴപ്പന്മാര് സെമിനാരിയില്‍ ചേര്‍ന്ന് കൊറേ കൂടോത്രം പഠിച്ചു. കൊറേ വാചകം അടിക്കാനും. അതും കഴിഞ്ഞു പത്തുവര്‍ഷത്തെ സെമിനാരി തടവു കഴിഞ്ഞു പുറത്തുവന്നപ്പോള്‍ ഇതാ അവന്മാര് പറയുന്നു,ഇടവകയിലെ ഒരുവക വികാരിയാണ് ഞാന്‍ എന്ന്. കുറെ മൈലുകള്‍ നടന്നു പട്ടണത്തില്‍ ചെന്നപ്പോള്‍ കാണുന്നു ഒരാളെ ,എന്താ തോമസ് ചേട്ടാ ,കണ്ടിട്ട് നാളേറെ ആയല്ലോ...ഞാന്‍ ഇവിടെ ഇപ്പോള്‍ മെത്രാനാണ്.. നോക്കണേ,കാലം പോയ പോക്ക്. പള്ളികൂടത്തില്‍ പോയപ്പോള്‍ എണ്ണത്തിരിയുടെ മുന്പിലിരുന്നു പത്താം ക്ലാസ് വരെ പഠിച്ചു...പിന്നെ അപ്പന്റെ കൂടെ പറമ്പില്‍ കപ്പയും ചേനയും നാട്ടു. അല്ല,ഇവന്മാര് ഇപ്പൊ ഞങ്ങളെ വെറുതെ വിടുകയില്ല,ഉല്‍പ്പന്ന പിരിവു, ദശാംശ പിരിവു , പള്ളിപണി പിരിവു പിടിയരിപ്പിരിവു, ശവക്കോട്ടപ്പിരിവു, പാരിഷ് ഹാള്പണി പിരിവു, നേര്‍ച്ചപ്പെട്ടി പിരിവു, കവറു പിരിവു, വികാരിയുടെ പിറന്നാള്‍ ആഘോഷ പ്പിരിവു, മെത്രാനച്ചന്റെ സ്ഥാനാരോഹണപ്പിരിവു , സോഡാ ലിറ്റി പിരിവു ,മിഷന് ലീഗ് പിരിവു, വികാരി സ്ഥലം മാരിപോകുന്നതിനു സമ്മാനപ്പിരിവു ഇവന്റെയൊക്കെ അമ്മെ കെട്ടിക്കാനുള്ള പിരിവു എന്നിങ്ങനെ പിരിവുകളുടെ മാത്രം ഒരു വിജ്ഞാന കോശം തന്നെ തുറന്നു വിട്ടിരിക്കുകയാണ്. ഞാന്‍ പള്ളിക്കൂടത്തില്‍ പോയപ്പോള്‍ ഇത്തരം പുതിയ വാക്കുകളൊന്നും പഠിച്ചില്ലായിരുന്നു. എന്റെ പാറേമാതാവേ , അരീത്ര വല്ലിച്ചോ ഇവന്മാരെക്കൊണ്ട് മടുത്തു. പിരിവെ പിരിവെ....ഓടിക്കോ...ഓടിക്കോ...രാജ്യം വിട്ടോട തോമ്മാക്കുട്ടി .... വേറെ കൊറേ കള്ളക്കത്തനാന്മാര്‍ ക്ലാവര്‍ കുരിശും പിടിച്ചു പരക്കം പായുന്നു. ഇതു നരകത്തീന്നു പുറത്തു ചാടിയവന്മാരാണോ എന്റെ ഒടേ തമ്പുരാനെ....യാവന്മാര് വരുന്നിടത്ത് കൊറേ ചാരം വാരി വിതറിയിട്ട് ഓടിക്കോടാ ...
കത്തോലിക്കനായി ജനിച്ച ഞങ്ങള്‍ക്ക് സഭ എന്ന് പറയുന്നത്
പത്രോസിന്റെ പിന്‍ഗാമി മാര്‍പ്പാപ്പ നയിക്കുന്ന ആഗോള റോമന്‍ കത്തോലിക്കാ സഭ മാത്രമാണ്......
അല്ലാതെ കണ്ട കല്‍ദായ അണ്ടനും അടകോടനും ചെമ്മാനും
ചെരിപ്പുകുത്തിയും പറഞ്ഞാല്‍ മാറുന്നതല്ല ഞങ്ങളുടെ
കത്തോലിക്കാ വിശ്വാസം
"
All men make mistakes, but only wise men learn from their mistakes. "
Churchill, Winston
(Who won the 1953 Nobel Prize in Literature and was the Prime minister of the United Kingdom during second world war ).
Dear Arch Bp. Mar Bharanikulangara please go ahead.You are a wise man and you can save Syro malabar church. Syro Malabar faithful in USA praying to extent his ecclesiastical and administrative power to outside India and not limited to outside kerala.
October 6, 2012 8:56 AM
ജോണി പനക്കപാടം.
താമര കുരിശു അശുദ്ധിയുടെ പ്രതീകമാണ്. കള്ളകഥകള്കൊണ്ടു
മാത്രം ആവരണംചെയ്ത കള്ള പ്രവാചകരുടെ അടയാളമാണ് ഇത്. ക്ലാവര്‍ രോഗികള്‍ ഇതു പൊക്കിപിടിച്ച് സീറോമലബാര്‍ പള്ളികള്‍ അശുദ്ധമാക്കുന്നു. ബിഷപ്. ഭരണികുളങ്ങര ചെയ്തുപോലെ ഇതെല്ലാം തുത്തുവാരി ആരു കാണാത്ത കോണില്‍ നിക്ഷേപിക്കുക. പള്ളികക്കം കര്‍ത്താവിന്റെ ആരാധനാലയമാണ്. ചെകുത്താന്റെ ആലയമല്ലാ.
ബിഷപ്. ഭരണികുളങ്ങര നല്ലൊരു കാര്യം ചെയ്തു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ! എല്ലാവരും അദ്ദേഹത്തെ അനുകരിക്കുകയാണെങ്കില്‍ നമ്മുടെ സീറോമലബാര്‍ സമൂഹത്തില്‍ സമാധാനം വീണ്ടെടു
ക്കാമെന്നകാര്യത്തില് സംശയമില്ല.
നമ്മുടെ മുമ്പിലുള്ള ചോദ്യം, സമാധാനമോ അഥവാ താമരകുരിശോ (Peace or BJP Cross) എന്നാണ്. ബിഷപ്പും പുരോഹിതരും കള്ളം പറയുമ്പോള്‍ അത് അനുസരിക്കുവാന്‍ അല്മായര് നിര്ബന്ധിതരല്ലാ. അതിനാണ് ദൈവം വിവേകമെന്ന ഗുണം തന്നിരിക്കുന്നത്. ജീസസ് ഏതുവിധത്തിലാണ് ജെറുസലേം ദേവാലയത്തിലെ കള്ളപുരോഹിതരോടു പെരുമാറിയെന്ന് ബൈബിളില്‍ വിവരിക്കുന്നുണ്ട്.
ഈ താമരകുരിശു നമ്മുടെ ആത്മിയതുമായി യാതൊരുവിധത്തില്‍ ബന്ധമില്ലാത്ത സംഗതിയാണ്. അധികാരത്തിന്റെ ഗരവ്വുകൊണ്ടു ഇതു അടച്ചേല്പ്പിക്കുവാനാണ് ബിഷപ് അങ്ങാടിയത്തിന്റെ തീരുമാനമെങ്കില്‍ ഈ വണ്ടി അധികദൂരം ഓടുകയില്ലാ. കൂട്ടത്തില്‍ ജനങ്ങളുടെ ശാപവും നിഴലിനെപോലെപിന്തുടരും. അതിലുംഭേദം ബി.അങ്ങാടിയാത്ത് രാജിവച്ച് സ്ഥലം കാലിയാക്കുകയെന്നതാണ് ശരിയായ മാര്‍ഗ്ഗം.
യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്പില് കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത് മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്.
www.GOD-JESUS.ORG
Post a Comment