ചിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ വേത്താനം അരമനയുടെ പത്തായത്തില് ഒളിച്ചിരുന്നു റിമോട്ട് കണ്ട്രോള് ഭരണം നടത്തുകയാണ്. നാളിതുവരെ ഈ വ്യക്തിയെ കണ്ടിട്ടുള്ളവര്‍ വിരളം.
ഒളിച്ചിരിക്കുന്ന വെത്താനം ഉറങ്ങുകയാണെന്ന് ആരും ധരിക്കേണ്ട. ശാശ്ശെരിയെ ഉടുപ്പൂരിച്ചത് തുടങ്ങി തുണ്ടത്തിലിനെ വെള്ളം കുടിപ്പിക്കുന്നതില്‍ വരെ വെത്താനത്തിന്റെ കറുത്ത കരങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ചിക്കാഗോ രൂപതയില്‍ യഥാര്‍ത്ഥ അധികാരം കയ്യാളുന്നത് വേത്താനം-ജോജി-കടുപ്പന് അച്ചുതണ്ടാണ്. കൊപ്പെളിലെ കല്‍ദായ ഗൂണ്ടാകള്‍ തങ്ങള്‍ക്കു വെത്താനം തരുന്ന സപ്പോര്‍ട്ടിനെപ്പറ്റി ലോകം മുഴുവന്‍ വീമ്പിളക്കുന്നതിനു കാരണവും ഇത് തന്നെയാണ്. ശാന്തമായിരുന്ന കൊപ്പെളില്‍ പുതുതായി കുത്തിത്തിരുപ്പുകള്‍ ഉണ്ടാക്കിയതും വെത്താനമാല്ലാതെ മറ്റാരുമല്ല.
ചിക്കാഗോ അരമന കൂരിയായില്‍ VG ഫാ തുണ്ടത്തില്‍ ഒറ്റപ്പെട്ടിയിരിക്കുകയാണ്. ഫാ ജോജിയും കടുപ്പനും വേത്താനവും കൂടി അദ്ദേഹത്തെ ഏതാണ്ട് പൂര്‍ണമായും ഒതുക്കിയിരിക്കുകയാണ്. അമേരിക്കയില്‍ "കല്‍ദായ രാജ്" എങ്ങിനെയും നടപ്പിലാക്കുക എന്ന ഏക ഉദ്ദേശത്തോടെ കരുക്കള്‍ നീക്കുകയാണ് ഈ ത്രിമൂര്‍ത്തികള്‍.
ആകുന്നതും വിവാദങ്ങള്‍ സൃഷിടിക്കാതിരിക്കുക എന്ന ഉദ്ദേശത്തിലല്ലേ വേത്താനം പുറത്തിറങ്ങാത്തതെന്നു ഞങ്ങള്‍ സംശയിക്കുന്നു. ഒരു പക്ഷെ അദ്ദേഹം ഒരു മെത്രാന് തൊപ്പി തന്നെ സ്വപ്നം കാണുന്നില്ല എന്നാരറിഞ്ഞു. ഞങ്ങളുടെ ഊഹം ശരിയാണെങ്കില്‍ ഇതെല്ലാം ഉന്നത തലത്തില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന സംഗതികളാണ്. അങ്ങാടിയത്തിനു പതിച്ചു കിട്ടിയ അമേരിക്കാ മഹാരാജ്യവും, കാനഡായും തുണ്ട് തുണ്ടായി മുറിച്ചു ഓരോ രൂപതയുണ്ടാകുന്നതിനു ഇനി ഇവിടുത്തെ മെത്രാന്മാരുടെ അനുവാദമൊന്നും വേണ്ട. സീറോ മലബാര്‍ സഭക്ക് പണച്ചിലവുള്ള കാര്യവുമല്ല. എല്ലാം ഏറ്റെടുക്കുവാന്‍ ചുമലും നീട്ടി ഇവിടെ അങ്ങോളമിങ്ങോളം കുഞ്ഞാടുകള്‍ കാത്തിരിപ്പുണ്ട്. ഒന്നിലധികം ബിഷപ്പുമാരെ ചുമക്കേണ്ട അവസ്ത നോര്‍ത്ത് അമേരിക്കന്‍ സീറോ കുഞ്ഞാടുകള്‍ക്ക് ഏറെ താമസിയാതെ ഉണ്ടാകും എന്നുറപ്പാണ്.
ഡോളറിനും യൂറോക്കും മൂല്യം കൂടിയതോടെ സീറോ മലബാര്‍ സഭാധികാരികള്‍ക്കു ചാകര പോലെയാണ്. യൂറോപ്പില്‍ ഒരു രൂപത തല്ലിക്കൂട്ടി ഒപ്പിക്കുവാന്‍ സാധിക്കുമോ എന്ന അവരുടെ ശ്രമത്തിനു തണുത്ത പ്രതികരണമാണ് അവിടെ ഉണ്ടായത്. യൂറോപ്പിലെ ബിഷപ്പുമാര്‍ ബുദ്ധിയുള്ളവരാണ്. ഇരിക്കുന്ന കവര വരയുവാന്‍ അവര്‍ തയ്യാറാകുമോ? എന്നാല്‍ ഓസ്ട്രേലിയയിലെ കഥ വേറെയാണ്.
മേജര്‍ ആര്‍ച് ബിഷപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട അന്ന് തുടങ്ങി ബാവ വേഷം കെട്ടുവാന്‍ കച്ച കെട്ടുകയായിരുന്നു മാര്‍ ആലഞ്ചെരീ. പറ്റിയ അമളി വത്തിക്കാന്‍ മനസ്സിലായപ്പോലെക്കും കര്‍ദ്ദിനാള്‍ തൊപ്പിയും അദ്ദേഹത്തിന്റെ തലയില്‍ വന്നുപെട്ടു . അതോടെ അദ്ദേഹത്തിന്റെ സമനില തന്നെ തെറ്റി എന്ന് പറയാം. ലോകമെമ്പാടും ഓടിനടന്നു പ്രച്ഛന്നവേഷ പ്രകടനമായിരുന്നു അവിടന്നങ്ങോട്ട്. കൊടുത്ത തൊപ്പി തിരിച്ചെടുക്കാന്‍ വത്തിക്കാന്‍ പറ്റില്ലല്ലോ! മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കുക എന്ന തന്ത്രമാണ് പിന്നെ വത്തിക്കാന്‍ കൈക്കൊണ്ടത്. കള്ള ബാവവേഷം കെട്ടുന്ന ആലഞ്ചെരിയെ അടക്കി നിറുത്തുവാന്‍ ഒരു യഥാര്‍ത്ഥ ബാവയെതന്നെ കര്‍ദിനാള്‍ ആക്കുക.
മാര്‍ ക്ലീമീസ് ബാവയുടെ സ്ഥാനാരോഹണം കഴിഞ്ഞു റോമില്‍ നിന്നും നേരെ ഓസ്ട്രേലിയക്ക് വണ്ടി കയറി നമ്മുടെ മാര്‍ ആലഞ്ചേരി. തനിക്കു കിട്ടാതിരുന്ന തരം ഗംഭീര സ്വീകരണം കേരളം ഈ അനിയന് ബാവയ്ക്ക് കൊടുക്കുന്നത് കണ്ടുനില്‍ക്കാനുള്ള കെല്പ് അദ്ദേഹത്തിനുണ്ടായില്ല എന്നുള്ളതാണ് സത്യം. ഓസ്ട്രേലിയയിലെ സീറോ "കങ്കാരു" കത്തോലിക്കര്‍ക്കായി ഒരു രൂപത സ്ഥാപിച്ചെടുക്കുവാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു അദ്ദേഹത്തിന്റെ യാത്ര.
അടുത്ത രണ്ടാഴ്ചത്തേക്ക് ദീപിക മുഴുവന്‍ ആലഞ്ചെരിയുടെ ഓസ്ട്രെലിയന്‍ പര്യടനത്തെപ്പറ്റി മാത്രമേ വായിക്കാനുണ്ടായിരുന്നുള്ള. എങ്ങും സ്വീകരണം . സ്വീകരണത്തിനു വേണ്ടിയുള്ള റിഹേഴ്സലിന്റെ വാര്‍ത്തയും കൂടി വളരെ പ്രാധാന്യത്തോടെ ദീപികയില്‍ അച്ചടിച്ചു വന്നപ്പോള്‍ ഒരു കാര്യം ബോധ്യമായി-കങ്കാരു കത്തോലിക്കരു മിക്കവാറും മേടിച്ചു കെട്ടും!
8 comments:
പണ്ട്
അങ്ങാടിയത് അച്ഛന് ആയിരുന്ന കാലത്ത്, അമേരിക്കയില്‍ പല ഇംഗ്ലീഷ് പള്ളികളിലും സേവനം ചെയ്തിരുന്ന , മലയാളി അച്ചന്മാര്ക്ക് നേരെ, ബിഷപ്പ് ആയപ്പോള്‍ വിലക്കുകള്‍ ഏര്‍പെടുത്തി, സീറോ മലബാര്‍ ബിഷപ്പ് അങ്ങാടിയത്തിന്ടെ കീഴില്‍ മാത്രം അല്ലാത്ത അച്ഛന് മാരെ ഒക്കെ നാട് കടത്തിയ കഥ, പഴയ ആള്‍ക്കാര്‍ക്ക് അറിയാവുന്നതാണ്. പക്ക്ഷെ ഇപ്പോള്‍ പല ഇംഗ്ലീഷ് പള്ളികളിലും പുതിയ മലയാളി അച്ഛന്മാരെ നിയമിക്കുന്നത് അങ്ങാടിയത്തിന്ടെ ഡോളറിനു വേണ്ടി ഉള്ള പുതിയ തന്ത്രമാണോ എന്ന് ബ്ലോഗ് , ഗൂഗിളിലോ മറ്റോ ഒന്ന് തിരഞ്ഞു കണ്ടു പിടിക്കാമോ.
There is a clear nexus among these three idiots.Kaduppan is finished.His ambitions are all wiped out.He knows his chances have been diminished.The only remaining hope is to come back to America and through his friends he will make one more final attempt to become bishop here.
For that he needs Vethanam.He really wants Vethanam to become Bishop.Kaduppan foresees that one more diocese may be possible centered around Canada.So he will support Vethanam for his Thoppi.This is real.Kaduppan thinks it is all still possible.He is a Big Fool!
Vethanam is not coming out and keeping silent to become Bishop.He thinks he will be in trouble if he opens up his mouth.This is the true reality.
It is a pity that priests think about own progress.If not,why he is keeping silent and not coming out.
ഗാര്‍ലണ്ട് പള്ളി കല്ടായീകരണം പ്രമാണിച്ച് പള്ളി പുതുക്കിയപ്പോള്‍ പല കുഞ്ഞാടുകളും അടുത്ത ഇംഗ്ലീഷ് പള്ളികളിലേക്ക് ചേക്കേറി (.st . Micheles,st philiph )
ഇതുപോലെ പല ഇംഗ്ലീഷ് പള്ളികളിലും ചിതറി കിടക്കുന്ന കുഞ്ഞാടുകളുടെ കഴുത്തിന് പിടിക്കാനല്ലേ ഇംഗ്ലീഷ് പള്ളികളില്‍ പുതിയ മലയാളി അച്ഛന്മാരുടെ നിയമനം
സീറോ മലബാര്‍ കത്തോലിക്ക സഭ
ദൂര്ത്തടിച്ചു രാജകീയ ജീവിതം ആസ്വദിച്ചു ജീവിക്കുന്ന മെത്രാന്മാരും.
അല്മായന് എന്ന് പറയപ്പെടുന്നവന്‍ അടിമയാണെന്ന മെത്രാന്റെ ഭാവം മാറ്റിയില്ലെങ്കില്‍ അരുതാത്ത പലതും ഉണ്ടാകും
ഡോളര്‍ വാരി കൊടുത്ത് വിട്ടു
കണ്ണൂകാടന് കയ്യില്‍ അങ്ങാടി,
വോട്ടു പിടിക്കാന്‍ വേതാനവും മുത്തോലത്തും സഹായ മെത്രാനായി .
വെത്താനത്തിന്റെ കറുത്ത കരങ്ങളാണ്
ശാശ്ശേരി ഉടുപ്പൂരാന് തീരുമാനിച്ചതിനു പിന്നിലു വെത്താനത്തിന്റെ കറുത്ത കരങ്ങളാണ്.
കൊപ്പെലിനെ കല്ദായീകരിക്കുവാന് ഒരു മനുഷ്യന് താങ്ങാന്‍ പറ്റാത്ത സമ്മര്‍ദം ആണ് അദ്ദേഹം ശാശേരിക്ക് കൊടുത്തു കൊണ്ടിരുന്നത്.
വെറും തറ രാഷ്ട്രീയമാണ് അങ്ങാടിയത്തും വേത്താനവും കൂടി ചിക്കാഗോ രൂപതയില്‍ കളിച്ചു കൊണ്ടിരിക്കുന്നത് എന്ന് ശാശ്ശേരി തന്നെ അദ്ദേഹത്തിന്റെ മലധികാരികളോട് പറഞ്ഞതായി പറയപ്പെടുന്നു.
വേത്താനത്തിന്റെ സമൂഹ വിരുദ്ധ കരുനീക്കങ്ങള്‍ക്ക് കേരളത്തില്‍ നിന്നും കടുപ്പനും വേണ്ട സഹായം ചെയ്തു കൊടുക്കുന്നുണ്ട്
അമേരിക്കയിലെ സീറോമലബാര്‍ കത്തോലിക്കരുടെ ഇടയില്‍ ,
യൂറോപ്പില്‍, മറ്റെല്ലാ ഭൂഖണ്ഡങ്ങളില്‍,
എവിടെയെല്ലാം സീറോമലബാര്‍ വിശ്വാസികള്‍ ഉണ്ടോ
അവിടെയെല്ലാം ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടായിരിക്കുന്നത്
മെത്രാന്മാര് ഉണ്ടാക്കിയ കുരിശു തീയറിയും
കല്‍ദായ വാദവും ആണെന്ന് തുറന്നു പറയേണ്ടിയിരിക്കുന്നു.
യേശു മരണപ്പെട്ടത് കുരിശില്‍ തന്നെ.!!
ഇതില്‍ വിശ്വസിച്ചാല്‍ പോരെ മെത്രാന്മാരെ, പുരോഹിതരെ?
അത് സ്വര്‍ണ്ണ കുരിശായിരുന്നില്ല, മറക്കുരിശായിരുന്നെന്നു നാം വിശ്വസിക്കുന്നു.
തോമ്മസ്ലീഹ കൊണ്ടുവന്നു കൊടുത്തതല്ല
അത് ഫരിസേയരും സദൂക്യരും യേശവിനെ വധിക്കാന്‍ ഉപയോഗിച്ച ആയുധമായിരുന്നു.
ഈ കുരിശാണ്, അതില്‍ മരണപ്പെട്ടത് യേശുവാണ്.
നമ്മുടെ ജീവനും സത്യവും വഴിയും !
Post a Comment