Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, January 11, 2013

ബി. അങ്ങാടിയത്ത് വെറുംകയ്യോടെ തിരിച്ചു പോന്നു

പട്ടികള്‍ ഒരു പക്ഷെ ഞങ്ങളോട് പരിഭവിച്ചെക്കാം. എന്നാലും സത്യം പറയാതെ വയ്യ.

പട്ടി ചന്തക്കു പോയപോലെയായി ബിഷപ്‌ അങ്ങാടിയത്ത് സിനഡ് നു പോയത്. പോയപോലെ വെറുംകയ്യോടെ തിരിച്ചു പോന്നു. അമേരിക്കന്‍ കുഞ്ഞാടുകള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ പോയിക്കിട്ടിയത് മിച്ചം.

ഫാ മുത്തോലത്തെ തൊപ്പി വീശി അദ്ദേഹം വലയിലാക്കി. തൊപ്പി ഭ്രമത്തില്‍ കോട്ടയം രൂപതാ വിട്ടു ചിക്കാഗോ രൂപതയില്‍ ചേര്‍ന്ന് ആത്മാഹൂതി ചെയ്യുവാന്‍ വരെ അദ്ദേഹം തയ്യാറായി. എന്നിട്ടിപ്പോള്‍ എന്തായി? അദ്ദേഹം വഴിയാധാരമായി. യഥാര്‍ത്ഥ ക്നാനായക്കാര്‍ അദ്ദേഹത്തെ കാണുമ്പോള്‍ മൂക്ക് പൊത്തുകയാണ്. ചവുട്ടിയതുമില്ല പിടിച്ചതുമില്ല എന്ന പദമാണ് അദ്ദേഹത്തിന്. തികച്ചും ഒരു ടാര്‍ ബേബി!

അടുത്തത്‌ നമ്മുടെ മായാവിയായ ചാന്‍സലര്‍ വേത്താനം. തൊപ്പി കിട്ടും മുമ്പേ തന്നെ പോപ്പിന്റെ ഗമയിലാണ് അദ്ദേഹത്തിന്‍റെ എടുപ്പും നടപ്പും. ചിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷത്തിന്റെ ഉത്ഘാടനത്തിനു പീലി വിരിച്ചാടുന്ന മയിലിനെ വച്ച നിലവിളക്ക് കൊളുത്താന്‍ വന്ന വെത്താനത്തിന്റെ മട്ടും മാതിരിയും ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഏതായാലും മെത്രാന്‍ തൊപ്പി അദ്ദേഹത്തെ ബൈ പാസ് ചെയ്തതോര്‍ത്ത് നമുക്ക് ദൈവത്തിനു നന്ദി പറയാം. Praise the Lord!


8 comments:

Anonymous said...

Texas ഡാളസ് ക്നാനായ:

ഫാ൪മേഴ്സിലുളള ക്നാനായ പളളിയില്‍ 2012-ലെ ഭാരവാഹികളുടെ കാലാവധി തീരുകയും അതിനോടപ്പം തന്നേ 2013-ലെ പുതിയ ഭാരവാഹികള്‍ പളളിയില്‍ January 01/ 2013-ല്‍ ചാ൪ജ് ഇടുക്കുകയും ചെയ്തു.

ഒരു പ്രശനം:
2012-ലെ കാലാവധി മിനിറ്റുകള്‍ക്കുളളില്‍ അധികാരം നഷ്ടപെടുവാ൯പോകുന്ന പഴയ പ്രിസഡന്‍റിന് ഒരു പ്രശനം, പുതിയ ഭാരവാഹികളിലെ ഒരുത്തനെങ്കിലും ഒരു പണി കൊടുക്കാതെ പ്രിസഡന്‍റ് സ്ഥാനത്തില്‍ നിന്ന് പോകുന്നത് മോശമല്ലേ എന്ന്. പുതിയ ഭാരവാഹികളിലെ ഒരുത്തന് (ഈ പള്ളിയിലെ ഭാരവാഹിയാകണമെങ്കില്‍ രണ്ട് വ൪ഷം മിനിമ്മം വേണം) ഏതാനും മണിക്കൂ൪ വേണം. ബുദ്ധിമാനെന്ന് നടിച്ച മണ്ടബുദ്ധിമാനായ 2012-ലെ പഴയ പ്രിസഡന്‍റ്, December 31/2012-ലെ അവസാനത്തേ മാസിനിടക്ക് 8:45pm-ന് പ്രായം തെകയാത്ത പുതിയ ഭാരവാഹിക്ക് e-mail വിട്ടു. Premutured ആയി നീ ജെയിച്ചെങ്കിലും രണ്ട് വ൪ഷം നമ്മുടെ പള്ളിയില്‍ പൂ൪ത്തിയാവാത്തതുകൊണ്ട് നിനക്ക് പളളി ഭരിക്കാ൯ അ൪ഹതയില്ല. അതുകൊണ്ട് നിന്‍റെ പേര് വെട്ടി. ജെനം ഒച്ചപാടും ബഹളവും ആയി.
പഴയ പ്രിസഡന്‍റിന്‍റേ നിയമം അവഹേളിച്ച് January 01/ 2013, 12:05am-ന്, Premutured-ല്‍ നിന്ന് പ്രായ പൂ൪ത്തിയായതോടെ വീണ്ടം പള്ളില്‍ വിളിച്ചുപറഞ്ഞു, പുതിയ ഭാരവാഹികളായ എല്ലാവ൪ക്കും ചാ൪ജ് എടുക്കാമെന്ന്. ഇത് കേട്ടതോടെ പഴയ പ്രിസഡന്‍റിനേ ജെനം ഒന്നുകൂടി കൂവിവിളിച്ചു, ഇപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത് പുതിയ ഭാരവാഹികളിലുളള രണ്ട് വ൪ഷം തികയാ൯ മിനിറ്റുകളുളള അദേഹമല്ല Premutured. ഞങ്ങളുടെ 2012-ലെ പ്രിസഡന്‍റ് ആയിരുന്നു Premutured എന്ന്.

Anonymous said...

മായാവിയായ ചാന്‍സലര്‍ വേത്താനം എന്തുകൊണ്ട് ബി. അങ്ങാടിയത്തി൯റെ ക്ലാവ൪ നിലവിളക്ക് കത്തിക്കാതേ, ചിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷത്തിന്റെ ഉത്ഘാടനത്തിനു പീലി വിരിച്ചാടുന്ന മയിലിനെ വച്ച നിലവിളക്ക് കൊളുത്താന്‍ വന്ന വെത്താനത്തിന്റെ മട്ടും മാതിരിയും കാരണം അപ്പൂപ്പന്‍ താടി പോലെ പറന്നു പോയ മെത്രാന്‍ തൊപ്പി, വേത്താനത്തി൯റെ തലയില്‍ നിന്ന് തെറിച്ചുപോയതോടെ വേത്താനം തല കറങ്ങി നിലം പതിച്ചു.

Anonymous said...

എങ്ങനെയാണ് പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറിയെ?


തോമാശ്ലീഹ കൊണ്ടു വന്നിട്ടുള്ള കുരിശാണെന്നു ധാരണ സംജാതമാക്കുന്നുണ്ടെങ്കിലും യഥാര്‍തഥ്യം അതല്ലല്ലോ.


തോമാസ്ളീഹാവാദത്തിനു മാറ്റു കൂട്ടുവാനും

റോമിലെ പൌര്യസ്ത്യ സംഘത്തെ വിശ്വസിപ്പിക്കുവാനും സഹായകരമായ ഒരുപാധിയായിരുന്നു പേര്‍ഷ്യന്‍ കുരിശ്‌

1547-ല്‍ കണ്ടുകിട്ടിയ ഈ പേര്‍ഷ്യന്‍ കുരിശ്ശിനു കൊടുത്ത പേരാണ്‌ മാര്‍തോമാകുരിശ്‌.

ഇന്ന്‌ മാര്‍തോമാ കുരിശിനെ ബഹുമാനിക്കുന്നവരുണ്ട്‌.

ഇത്‌ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന നയത്തോടു ഭൂരിപക്ഷം സഭാംഗങ്ങള്‍ക്കും എതിര്‍പ്പുണ്ട്‌.

കുരിശിനോടുള്ള എതിര്‍പ്പല്ലാ പിന്നയോ പലര്‍ക്കും ക്രൂശിതരുപത്തോടുള്ള വൈകാരിതക ഒന്നു വേറെയാണ്‌.

'മാര്‍തോമാകുരിശ്‌'എന്ന പദപ്രയോഗം തോമാശ്ലീഹ കൊണ്ടു വന്നിട്ടുള്ള കുരിശാണെന്നു ധാരണ സംജാതമാക്കുവാന്‍ ഉപകരിക്കുന്നുണ്ടെങ്കിലും യഥാര്‍തഥ്യം അതല്ലല്ലോ.


പഴമക്കാരെ അടിച്ചേല്‍പ്പിച്ചിരുന്ന സംഗതികള്‍ പുതിയ തലമുറ എളുപ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ.


എങ്ങനെയാണ് പേര്‍ഷ്യന്‍കുരിശു മാര്‍ തോമാ കുരിശായി മാറിയെന്നു ചരിത്രാന്വേക്ഷണത്തില്‍ ഞങ്ങള്‍ക്കു കിട്ടിയ വിവരങ്ങളാണ്‌ താഴെ ചേര്‍ക്കുന്നത്‌.

72 A.D - യിലാണ്‌ തോമാശ്ലീഹ കൊല്ലപ്പെട്ടത്‌.

ആ സ്ഥലം ഇന്ന്‌ മൌണ്ട്‌ തോമസ്‌ എന്നറിയപ്പെടുന്നു.

ആറാംശതകത്തില്‍ അര്‍മേനിയര്‍ ക്രിസ്ത്യാനികള്‍ അതിനടുത്തുള്ള തീരപ്രദേത്ത്‌ (മൈലാപൂര്) തോമാശ്ലീഹായുടെ കുഴിമാടം കണ്ടുകിട്ടിയതായി അവകാശപ്പെടുകയും അവിടെ ഒരു പള്ളിയും പണിതീര്‍ത്തു.

അതിനുശേഷം ഉദ്ദേശം ആയിരം കൊല്ലങ്ങള്‍ക്കുശേഷം


പോര്‍ത്തുഗ്ഗീസുകാര്‍ ആ തീരപ്രദേശത്ത്‌ കോളനി സ്ഥാപിക്കുവാന്‍വരുകയും


ആറാംശതകത്തില്‍ പണിത പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പാളെവി (പേര്‍ഷ്യന്‍) ലിഖിതങ്ങളോടുള്ള കുരിശു കണ്ടെടുത്തു.

അന്നവര്‍ ആ കോളനിക്ക്‌ ഇട്ടപേര് SAM THOMAS എന്നാണ്‌.

അതായത്‌ CITY OF THOMAS.

1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷ മിഷ്യനറിമാരില്‍ ഒരാള്‍ Antonio De Gouvea അന്നു കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്‍കിയ പേരാണ് CROSS OF SAM THOME.


അതിന്റെ്‌ അര്‍ത്ഥം CROSS OF THOMAS CITY എന്നായിരുന്നു.

അന്നത്തെ ഭാവന സമ്പന്നരായ സഭാ നേത്റ്ത്വത്തിലെ ചില അധികാരികള്‍ CROSS OF SAM THOME എന്ന പേര് CROSS OF SAINT THOMAS എന്നാക്കി മാറ്റി.


ഇവിടെ കൂട്ടിച്ചേര്‍ത്തത്‌ സിറ്റി എന്ന അര്‍ത്ഥംവരുന്ന SAM എന്ന പദത്തിലെ M നു പകരം I,N,T എന്നു മൂന്നു അക്ഷരങ്ങളുടെ തിരിമറി നടത്തി.


അന്നു മുതല്‍ അവിടെ കണ്ടുകിട്ടിയ പേര്‍ഷ്യന്‍ കുരിശ്‌ CROSS OF SAINT THOMAS എന്നപേരില്‍ അറിയപെടുവാന്‍ തുടങ്ങി.

ഈ സംഭവം നടക്കുന്നത്‌ 16-ആം ശതകത്തിലാണ്.

അത്‌ മലയാളത്തിലേക്ക്‌ തര്‍ജിമ ചെയ്തപ്പോള്‍ മാര്‍ തോമാ കുരിശായി.


അങ്ങനെയാണ്‌ പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറിയത്.

Anonymous said...

ഫാ വേത്താനം ഒരു ഫ്രോഡ് ആണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും എളുപ്പം കഴിയും.

Anonymous said...

Irwing ward ക്രിസ്മസ് carolനു പീലി വിരിച്ചാടുന്ന മയിലിനെ വച്ച നിലവിളക്ക് കൊളുത്തി Jagannte മട്ടും മാതിരിയും ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

Anonymous said...

ചിക്കാഗോ രൂപതാധികാരികളുടെ പദ്ധതി കാക്കനാട്ട് ചെന്നപ്പോള്‍ പാളിപ്പോയി

Anonymous said...

ബിഷപ്‌ അങ്ങാടിയത്ത് സിനഡ് നു പോയത്

പട്ടി ചന്തക്കു പോയ പോലെയായി

Anonymous said...

ടാര്‍ ബേബി!

യഥാര്‍ത്ഥ ക്നാനായക്കാര്‍ ഫാ മുത്തോലത്തെ കാണുമ്പോള്‍ മൂക്ക് പൊത്തുകയാണ്.

ചവുട്ടിയതുമില്ല പിടിച്ചതുമില്ല എന്ന പദമാണ് അദ്ദേഹത്തിന്.


തികച്ചും ഒരു ടാര്‍ ബേബി!