Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, January 2, 2013

ഗാര്‍ലാന്ഡ് പള്ളി - വന്‍ വിസ്മയം! പ്രെയ്സ് ദ ലോര്‍ഡ്‌!

ചിക്കാഗോയില്‍ നിന്നും ഇറങ്ങുന്ന കേരള എക്സ്പ്രസ് എന്ന പന്തക്കൊസ്ഥ  പത്രത്തില്‍ ഈയിടെ വന്ന ഒരു വാര്‍ത്ത വായിച്ചിട്ട് ചിരിച്ചു മണ്ണ് കപ്പി. ഗാര്‍ ലാന്ഡ് സീറോ മലബാര്‍ ദേവാലയത്തിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് അവിടെ നന്ദിയര്‍പ്പണ ദിനം ആചരിച്ചുവത്രെ! ഡിസംബര്‍ 16ന് ഫാ ജോജിയുടെ നേതൃത്വത്തില്‍ നന്ദിയര്‍പ്പണ കുര്‍ബാനയും അര്‍പ്പിച്ചു.



ജനങ്ങളുടെ പണം പൊടിച്ചു പള്ളി എന്ന പേരില്‍  ഒരു കെട്ടിടം ഇങ്ങനെ അപരാധിച്ച് പടച്ചു വച്ചത് ജനങ്ങള്‍ ഒരു കൊല്ലം സഹിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നത് മനസ്സിലാക്കാം. അതോര്‍ത്തു ഞങ്ങള്‍ ചിരിക്കുന്നില്ല.

എന്നാല്‍ പ്രസ്തുത ലേഖനത്തിലെ മറ്റു ചില പ്രസ്താവനകള്‍ 2012 ലെ ഏറ്റവും വലിയ തമാശകളില്‍പ്പെടുന്നവയായിരിക്കും എന്നുള്ളതിന് സംശയമില്ല.

ഉദാഹരണങ്ങള്‍:

"പൌരസ്ത്യ കത്തോലിക്കാ സഭകളുടെ ദേവാലയ നിര്‍മ്മിതി മാതൃകയാക്കി പണി തീര്‍ത്ത ദേവാലയം ആരാധാക്രമ ചൈതന്യം കൂടുതല്‍ ഉള്‍ക്കൊണ്ടു വിശ്വാസ ജീവിതം സംപുഷ്ടമാക്കുവാന്‍ ഇടവകാംഗങ്ങളെ സഹായിക്കുന്നതായി ഫാ ജോജി അനുസ്മരിച്ചു". ഇത്   ഞങ്ങളെ ചിരിപ്പിച്ചു.

" ദേവാലയ നിര്‍മ്മാണ വേളയില്‍ ഉടനീളം പ്രകടമായ ദൈവാനുഗ്രഹങ്ങള്‍ ഇടവകാംഗങ്ങളുടെ വിശ്വാസ തീക്ഷ്ണതക്ക് തമ്പുരാന്‍ നല്‍കുന്ന സമ്മാനങ്ങള്‍ ആണെന്ന് അച്ഛന്‍ ചൂണ്ടിക്കാട്ടി. " ഇത് ഞങ്ങളെ  കൂടുതല്‍ ചിരിപ്പിച്ചു.
കൊരോത്തിന്റെ ഐക്കനോഗ്രാഫി 

"ചിക്കാഗോ രൂപതയുടെ കീഴിലുള്ള വലിയ ഇടവകകളില്‍ ഒന്നായ ഗാര്‍ ലാണ്ടിലെ പുതിയ ദേവാലയം ഇതിനോടകം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ദൈവശാത്ര പണ്ഡിതന്മാരുടെ പ്രശംസ നേടിക്കഴിഞ്ഞിട്ടുണ്ട്." ഇപ്പോള്‍ ഞങ്ങള്‍ക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല.  

"പ്രമുഖ ഐക്കണോ ഗ്രാഫറായ ഡോ ജേക്കബ്‌ കോറോത്ത് ദേവാലയ മദ്ബഹയില്‍ വരച്ച ഐക്കണുകള്‍ കാണുവാന്‍ ഒറ്റെരെപ്പേര്‍ ഇവിടെയെത്തുന്നു." ഇത് വായിച്ചതോടെ ഞങ്ങള്‍ ചിരിച്ചു ചിരിച്ചു  മണ്ണുകൂപ്പി.

മുകളില്‍ പറഞ്ഞ ഈ താമശകള്‍ വായിച്ചിട്ട് ചില കമ്മെന്റുകള്‍ എഴുതണമെന്നുണ്ടായിരുന്നു. പക്ഷെ എഴുതുന്നില്ല. ഈ ജോക്കുകള്‍ മനസ്സിലാക്കുവാനുള്ള വിവരം വായനകാര്‍ക്കുണ്ട് എന്ന് ഞങ്ങള്‍ക്കറിയാം. പിന്നെ ഞങ്ങള്‍ എന്തിനു അതിനായി സമയം പാഴാക്കണം.

ഒരു കാര്യം ഞങ്ങള്‍ക്കറിയാം. ലോകപ്രശസ്തമായ ഗാര്‍ ലാന്ഡ് പള്ളി കൂദാശ ചെയ്തതിനു ശേഷം അനേകം ഇടവകക്കാര്‍  മനസമാധാനം കിട്ടുവാന്‍ വേണ്ടി അവിടം ഉപേക്ഷിച്ചു ലത്തീന്‍ പള്ളികളില്‍ പോയിട്ടുണ്ട്.  തെറ്റ് പറ്റിപ്പോയിട്ടുണ്ട്  എന്നും പള്ളി വിട്ടു പോയവര്‍ തിരിച്ചു വരണം എന്നും അച്ഛന്‍ ഈയിടെ ആഹ്വാനം ചെയ്തത് അദ്ദേഹം മറന്നു പോയിക്കാണും.





"

9 comments:

Anonymous said...

യേശു മരണപ്പെട്ടത് കുരിശില്‍ തന്നെ.!!

ഇതില്‍ വിശ്വസിച്ചാല്‍ പോരെ മെത്രാന്മാരെ, പുരോഹിതരെ?

അത് സ്വര്‍ണ്ണ കുരിശായിരുന്നില്ല, മരക്കുരിശായിരുന്നെന്നു നാം വിശ്വസിക്കുന്നു.

തോമ്മസ്ലീഹ കൊണ്ടുവന്നു കൊടുത്തതല്ല

അത് ഫരിസേയരും സദൂക്യരും

യേശവിനെ വധിക്കാന്‍ ഉപയോഗിച്ച ആയുധമായിരുന്നു.

ഈ കുരിശാണ്, അതില്‍ മരണപ്പെട്ടത് യേശുവാണ്.

നമ്മുടെ ജീവനും സത്യവും വഴിയും !

Anonymous said...

ലാന്ഡ് പള്ളി കൂദാശ ചെയ്തതിനു ശേഷം

അനേകം ഇടവകക്കാര്‍ മനസമാധാനം കിട്ടുവാന്‍ വേണ്ടി

അവിടം ഉപേക്ഷിച്ചു ലത്തീന്‍ പള്ളികളില്‍ പോയിട്ടുണ്ട്.

തെറ്റ് പറ്റിപ്പോയിട്ടുണ്ട് എന്നും

പള്ളി വിട്ടു പോയവര്‍ തിരിച്ചു വരണം എന്നും

അച്ഛന്‍ ഈയിടെ ആഹ്വാനം ചെയ്തത് അദ്ദേഹം മറന്നു

Anonymous said...

പള്ളി എന്ന പേരില്‍ ഒരു കെട്ടിടം

ഇങ്ങനെ അപരാധിച്ച് പടച്ചു വച്ചത്

ജനങ്ങള്‍ ഒരു കൊല്ലം സഹിച്ചതിന്

ദൈവത്തിനോട് നന്ദി

Anonymous said...

ഫാ ജോജിയുടെ നേതൃത്വത്തില്‍ നന്ദിയര്‍പ്പണ കുര്‍ബാന

ഗാര്‍ ലാന്ഡ് പള്ളി കൂദാശ ചെയ്തതിനു ശേഷം അനേകം ഇടവകക്കാര്‍ മനസമാധാനം കിട്ടുവാന്‍ വേണ്ടി അവിടം ഉപേക്ഷിച്ചു ലത്തീന്‍ പള്ളികളില്‍ പോയി

Anonymous said...

ഇവിടെ ഞങ്ങളുടെ അച്ചന്റെ പ്രാര്‍ത്ഥനയും ആരാധനയും കൊണ്ട് കൊപ്പെന്മാരുടെ ചെകുത്താന്‍ ഗാര്‍ലണ്ടിലേക്ക് പോയോ ? ഇവിടെ കോപ്പെന്മാര്‍ക്ക് അടക്കം ആയപ്പോള്‍ അവിടെ പൊന്തി ഇപ്പഷാണോ കണ്ടത് ? അവിടെയും ജോലി ഇല്ലാത്തവര്‍ ഉണ്ടോ ? നിങള്‍ ഇത്രയൊക്കെ എഴുതിയോള്ലോ എന്ന അതിശയം തന്നെ . അവിടുത്തെ തറകള്‍ കോപ്പളില്‍ അടിഞ്ഞു കൂടി .

Anonymous said...

Garland church Alter is a stupid symbol for syro malabar people all over the world.It is good only for sathan Angadi and Powathil




Anonymous said...

ഫാ.സാശ്ശേരി , കോപ്പേൽ ഹാൾ റ്രീമോഡലും സൌവുഡ് ലൈയിട്ട് ക൪ട്ട്൯ എന്നീ പരിപാടിയിൽ ധാരാളം പണം കമ്മീഷ൯ രീതിയിൽ അടിച്ചുമാറ്റി. ധാരാളം പണം ഫാ.സാശ്ശേരിയുടെ കൈനിറയേ വന്നതോടെ ഉടുപ്പുരി, ബിഷപ്പ് അങ്ങാടിയത്തിനേ നാറ്റിച്ച് വിലസുന്നു.

അനോനിമൂസേ
മി.സാശ്ശേരി അങ്ങാടിയത്തിനേ നാറ്റിച്ച് വിലസുന്നു എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. ബി.അങ്ങാടിയത് അതിലും വലിയ നാറിതരം കാണിച്ച വ്യക്തിയല്ലേ ?

ഗര്‍ഭം കലക്കുവാന്‍ ഉപദേശ്ശിച്ച അങ്ങാടിയത്തിനു അറിയാം യുവതിയുടെ വയറ്റില്‍ ആരുടെ കുഞ്ഞായിരുന്നുവെന്ന്. എന്തുകൊണ്ട് ബി . അങ്ങാടിയത് ഇതിനു മറുപടി പറയാതെ ഒളിച്ചിരിക്കുന്നു.

സിറോ മലബാര്‍ സഭയിലെ ഒരു ഗുണ്ടാ ബിഷപ്പ് കഞ്ഞിരപള്ളിയില്‍ വിലസുന്നു. ഇരുന്നൂറു ഗുണ്ടകളെ നിരത്തില്‍ ഇറക്കി സമാധാനജാഥയെ വിരട്ടി.

വേറൊരു ഗര്‍ഭംകലക്കി ബിഷപ്പ് അമേരിക്കയില്‍ വിലസുന്നു . ഇവരുടെ കിറിനക്കാന്‍ കുറെ കല്‍ദായ ഗുണ്ടകളും കൂടിയിട്ടുണ്ട് . ഇവറ്റകള്‍ ഭൂമിയില്‌ പിറന്നു വീണ ശാപങ്ങളാണ്.
viswasi

Anonymous said...

ഇന്ന് സീറോ മലബാര്‍ സഭയിലുള്ള കര്‍ദ്ദിനാള്‍ മുതല്‍ താഴേക്കു പോന്നാല്‍ വൈദികര്‍ വരെ
ദൈവനിന്ദകരാണെന്ന് ഏതു കുഞ്ഞിനുവരെ അറിയാം . സഭ ഇന്ന് പറയുന്നതും പഠിപ്പിക്കുന്നതും
വച്ചുനോക്കുമ്പോള്‍ ആര്‍ക്കാണിത് മനസിലാക്കാന്‍ സാദിക്കാത്തത് . ഒരു വശത്തുകൂടി ജനങ്ങളെ
കബളിപ്പിച്ചു പള്ളികള്‍ ഉണ്ടാക്കുന്നു . അതിലൂടെ ലക്ഷങ്ങള്‍ തിരുമറി നടത്തി അധികാരികള്‍
കീശ വീര്‍പ്പിക്കുന്നു . മറുവശത്തുകൂടി ചില മെത്രാന്മാര്‍ അല്‍മായരുടെ ഭൂമിയും മറ്റും
തട്ടിയെടുത്തു മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ ധ്യാനകേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തുന്നു . ഈ
ധ്യാനകേന്ദ്രങ്ങളില്‍ ചെന്ന്‌ പ്രാര്‍ത്ഥിച്ചാല്‍ ആര്‍ക്കു ദൈവാനുഗ്രഹങ്ങള്‍ ലഭിക്കും . ഇതിനായി
അല്മായനെ മാത്രമല്ല സ്വന്തം സഹോദരനെ വരെ ഇക്കൂട്ടര്‍ ബലിയാടാക്കിയിരിക്കുന്നു . പല
പള്ളികളില്‍നിന്നും കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രൂപംവരെ അപ്രതിഷ്ടമായികൊണ്ടിരിക്കുന്നു .
ആ സ്ഥാനങ്ങളില്‍ വണക്കയോഗ്യമല്ലാത്ത ക്ലാവര്‍ എന്ന സാത്താന്‍റെ ചിഹ്നം അല്ത്താരകളില്‍
പ്രതിഷ്ടിച്ചിരിക്കുന്നു . എല്ലാത്തിനും ഒടുവില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന മട്ടില്‍
ചില വൈദികരും നേരിട്ട് തട്ടിപ്പ് സംഗവുമായി ചേര്‍ന്ന് മനുഷ്യകടത്ത് , ജോലി വാഗ്നാനം
ചെയ്തും അല്മായരെ കബളിപ്പിച്ചു വിദേശരാജ്യങ്ങള്‍ ചുറ്റിയടിക്കുന്നു . തികച്ചും ദൈവനിന്ദ .
ഇതാണോ നമ്മുടെ സീറോ മലബാര്‍ സഭ . ഈ സഭയിലുള്ള വൈദികരുടെ ശുത്രൂക്ഷ നമുക്ക്
എങ്ങനെ വിശ്വസിക്കാനാകും . കപട വേഷക്കാരായ ഇവരെ പള്ളിയില്‍നിന്നും തുരത്തേണ്ട
സമയം കഴിഞ്ഞിരിക്കുന്നു .ഇന്ന് നമ്മുടെ സഭയില്‍ വ്യഭിചാര കുറ്റകൃത്യങ്ങള്‍ പെരുകിയിരിക്കുന്നു .
പിടിക്കപ്പെട്ട കേസുകള്‍ നിരവധിയാണ് , പിടിക്കപ്പെടാത്തവ അതിലേറയും . ചുരുക്കം ചില നല്ലവരായ
വൈദികര്‍ സഭയിലുണ്ട് . അവരും ഏറെ താമസിക്കാതെ ഇവരുടെ കയ്യികളില്‍ ഒടുങ്ങി തീരും .
സഭ ഏതാണ്ട് 75 % നശിച്ചുകഴിഞ്ഞു . ഏറെ താമസിക്കാതെ പൂര്‍ണ്ണത കയ്യിവരിക്കും .

A Faithful Person said...

YES, INDEED. SINCE FR.JOGI, LEADER OF GARLAND CHURCH,TOOK CHARGE, HE SHOULD BE A LEADER,NOT A BABY FEEDER. WE SEVERAL FAMILIES BEING SERVED FOR YEARS, OUR TIME AND EFFORTS AND HARD WORK, AND TIMELESS DEDICATION WERE GIVEN TOWARDS GARLAND CHURCH LAST 20 YEARS. SINCE SOME NEWCOMERS CAME AND STARTED TO CONTROL, BROUGHT SOME CASH BONDS FROM EAST COAST AND MIDDLE EAST, HE FORGOT THE PAST WHAT IT WAS AND HOW. HE KICKED ALL OF US WHO BEING SERVED FOR YEARS,IT WAS NOTHING BY HIS EYES. HE AND BISHOP FORGOT THE PAST . HE HAS GIVEN PRIORITY TO THE NEWCOMERS. WE JOINED LATIN CHURCH PAYING OUR PERCENTAGE AND IN FULL PARTICIPATION AS WELL. NOW OUR CHILDREN ARE OUT OF HIGH SCHOOL WHO WANTS TO STEP IN TO GARLAND CHURCH,FOR US NOW FORGET THIS CHURCH FOR GOOD. I AM SURE DOWN ON THE ROAD, FR. JOGI AND HIS SERVENTS WILL PAY FOR THE PRICE FOR THE PAIN WE CARRIED OUT AND HAD TO LEAVE FROM GARLAND, JUST FOR FEW MORE YEARS OUR CHILD TO BE DONE CCD, HE REGRETED AS A LEADER OF THE CHURCH. THIS IS REALLY HEART AND PAINFUL. DIS-RESPECT ON INNOCENT CHILDREN....... DOWN ON THE ROAD GARLAND WILL BE BANISHED. WAIT AND SEE..