Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 31, 2013

മാര്‍ അറക്കല്‍-പുതുമന മനുഷ്യ കടത്തു പങ്കുകച്ചവടവും , എട്ടു പവന്‍ സ്വര്‍ണ്ണ മാലയുടെ തിളക്കവും.!!

 തോമസ്‌ മാത്യൂ.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടു നിരവധി പേരെ സര്‍ക്കാര്‍ ചോദ്യം ചെയ്തുവരുന്നു.  എന്നാല്‍ സീറോമലബാര്‍ സഭയിലെ വൈദികര്‍ പച്ചയ്ക്ക് ചെയ്യുന്ന മനുഷ്യക്കടത്ത് എന്തുകൊണ്ട് സര്‍ക്കാര്‍ കാണുന്നില്ല?

പ്രമുഖ മനുഷ്യക്കടത്ത് ഏജന്‍സിയാണ് മേനക ജം ഗ് ഷനില്‍ പ്രവര്‍ത്തിക്കുന്ന " ഗ്ലോബ് ഇന്‍ ഗ്ലോബ് ട്രാവല്‍ ഏജന്‍സി. ഡല്‍ഹിയില്‍ അവര്‍ തന്നെ നടത്തുന്ന മറ്റൊരു ബ്രാഞ്ച്.

ഇതിനു നേതൃത്വം നല്‍കുന്നത് കാഞ്ഞിരപ്പള്ളി രൂപതയിലെ അറക്കല്‍ മെത്രാന്റെ ചെങ്ങളം പള്ളി വികാരി ഫാദര്‍ മാത്യൂ പുതുമനയാണ്. ഫാ . ജൈസന്‍ കൊള്ളന്നൂര്‍ വെറും ഒരു പൊടി മീന്‍ മാത്രമാണ്.

അറക്കലും പുതുമനയും കൂട്ടുകച്ചവടം നടത്തുന്നു. കൂടെ കുറെ മെത്രാന്മാരും .
ലാഭം കടിക്കുന്നത് മുഴുത്ത മീനുകള്‍ --ലാഭം കാവല്‍ക്കാരന്‍ പി.ഓ.സി. സ്റ്റീഫന്‍ ആലത്തറയും കതകിനു പിറകെ ഒളിച്ചിരിപ്പുണ്ട്.

ഈയിടെ ഐ.എല്‍.ടി.എസ് വ്യാജ സര്‍ട്ടിഫിക്കറ്റു കൊടുക്കുന്നതിനു അദ്ദേഹം ഒരു ചെങ്ങളം നിവാസിയോടു പതിനെട്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന് വ്യക്തമായി. അതുപോലെ വിദേശത്തു ജോലിക്ക് വേണ്ടി പതിനഞ്ചു ലക്ഷം രൂപയാണ് കോഴ കൊടുക്കേണ്ടത്.

ഇദ്ദേഹം മെത്രാന്മാരുടെ അടുത്ത ഇടപാടുകാരനാണ് എന്നത് ഈ വ്യാപാരം അഭംഗുരം നടത്തുവാന്‍ കഴിയുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

പൊന്‍കുന്നത്തെ തറവാട്ടു വീട് കോടികള്‍ ചെലവു ചെയ്തു പുതുമന പണിയുന്നു. ഇതിനാല്‍ മാതാപിതാക്കളെ മകളുടെ ചെങ്ങള ത്തെ വീട്ടില്‍ കൊണ്ട് വന്നു താമസിപ്പിചിരിക്കയാണ്.
ഫാ.പുതുമനയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ ഇത്തരം ക്രിമിനല്‍ കാര്യങ്ങളില്‍ എളുപ്പമാക്കുന്നുണ്ട്. ഇടവകയിലെ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു.

രാത്രി എട്ടു മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ പള്ളി മുറിയില്‍ ഇന്റര്‍വ്യൂ ചെയ്യല്‍ നടത്തുന്നു എന്നാണു ആ ചെറുപ്പക്കാരന്‍ പറഞ്ഞത്. വൈകിട്ട് ഏഴര മുതല്‍ പള്ളി മുറ്റത്തിറങ്ങി നിന്നാണ് പുതുമന ആരൊക്കെയോ എല്ലാം ടെലിഫോണ്‍ ചെയ്യുന്നത്.

നൂറ്റിയഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ ചെങ്ങളം പള്ളി തൊണ്ണൂറ്റി ഒന്‍പതു വര്‍ഷമേ ആയുള്ളൂ
എന്ന് ഇടവകക്കാരോട് അദ്ദേഹം പറഞ്ഞു വിശ്വസിപ്പിച്ചു. "ഉവ്വു "പറയാന്‍ പള്ളിചെലവില്‍ വീട്ടാവശ്യം നടത്തുന്ന കൈക്കാരന്മാരെ കിട്ടി...മെത്രാനും പുതുമനയും കൂടി ബോംബിട്ടു പള്ളി തര്‍ത്തു. പുതിയ പള്ളി പണിയാന്‍ കോടികള്‍ ഇടവകക്കാരില്‍ നിന്നും പിരിക്കുന്നു.
വിയന്നായിലും,അമേരിക്കയിലും,ഇറ്റലിയിലും ഒക്കെ പോയി പിരിച്ചു. ആര്‍ക്കുമറിയത്തില്ല
കിട്ടിയ പണം എവിടെ? സമാന്തരമായി, ബോംബിട്ടു തകര്‍ത്ത പള്ളി പണിയുന്നതിനൊപ്പം ,തന്‍റെ സ്വന്തം വീടും പൊന്‍കുന്നത്തു പണിയുന്നു.

അടുത്ത മാസം രണ്ടാം ആഴ്ച പള്ളിയുട നൂറാംവാര്‍ഷികം ആചരിക്കുന്നു,
ആഘോഷമായി. സ്ഥലത്തെയു പുറത്തെയും അച്ചന്മാര്‍ , കന്യാസ്ത്രികള്‍, അറക്കല്‍മെത്രാന്‍ മുതല്‍ വട്ടക്കുഴി , ആലഞ്ചേരി കര്‍ദ്ദിനാള്‍ വരെ എത്തുന്നു. രാഷ്ട്രീയ നേതാക്കളെ നിരത്തുന്നു, ആഘോഷിക്കാന്‍.

സ്നേഹവിരുന്നു,ആഘോഷത്തിന് നിറം കൂട്ടുമല്ലോ.

ഇരുനൂറു കിലോ പോത്തിറച്ചി പെരുന്നാള്‍ വ്യാഴാഴ്ച പള്ളിയില്‍ കൊടുക്കണം,ഇറച്ചിവെട്ടുകാരന്‍ പറഞ്ഞു ..പോത്തിറച്ചി. ! അതിനു പച്ചക്കപ്പ വേവിച്ചതും. നാട്ടുകാര്‍ക്ക് ആഘോഷിക്കാന്‍.

" പോരാ, കൂടെ ഓരോരുത്തനും രണ്ടു കുപ്പി കള്ളുകൂടി കൂടി വേണമായിരുന്നു," ഇത് പറഞ്ഞത് പട്ടാളം പാപ്പു ആയിരുന്നു. "എന്നാലല്ലേ ,ചെങ്ങളം വിദേശ മോഡ ലാവുകയുള്ളൂ."
പള്ളി പഞ്ചനക്ഷത്ര പള്ളിയായി പണിയും.. പള്ളി മുറി അച്ചനു ഏ .സി.യുള്ള രാജധാനിയും.
ചെങ്ങളം ഇടവക മനുഷ്യക്കടത്തു രാജാവിനുള്ളതാണ് ,പുതുമനയെ ഒരു പോലീസും
പിടിക്കുകയില്ല, മന്ത്രിമാര്‍ ,എം.എല്‍.ഏ മാര്‍ കാവല്‍ക്കാരായി ഉണ്ട്.
"ബോംബുവീരന്‍ ചെങ്ങളം പള്ളി വികാരി പുതുമന നീണാള്‍ വാഴട്ടെ," പറഞ്ഞത് പള്ളി കൈക്കാരന്‍
"ഇടപ്പാടി അരവിന്ദനാണ്". ഈ പേര് അവനു ഓമനപ്പേരാണ്‌, നാട്ടുകാരുടെ.

ശതാബ്ദി പെരുന്നാള്‍
കമ്മിറ്റി അംഗങ്ങളില്‍ പ്രധാനപ്പെട്ട ഒരാള്‍ ചെങ്ങള ത്തെ സര്‍വ്വ മതസ്വാമിയായ "ബാര്‍ബര്‍ കുഞ്ഞു "ആണ് . പുതുമന യുടെ ഒരു പ്രധാന കുരിശുപള്ളി കപ്യാര്‍. ഹിന്ദുവായ ബാര്‍ബര്‍ക്കു കപ്യാര്‍ സ്ഥാനം കൊടുത്തത്, പള്ളിക്കമ്മിറ്റിയില്‍ അംഗമാക്കിയത് ,ഫാ.പുതുമനയാണ്, പള്ളി നിയമം
എന്താണെങ്കിലും - ബാര്‍ബര്‍ പറഞ്ഞു. " ഞാന്‍ പള്ളിയില്‍ രാവിലെയും വൈകിട്ടും കുരിശു പള്ളി തുറക്കും . തിരി കത്തിക്കും. ഇതൊക്കെ മുടിവെട്ട് കൃത്യങ്ങള്‍ തുടങ്ങുന്നതിനു മുന്‍പുള്ള ചടങ്ങാണ്.. അയിത്തമില്ല. "

പുതുമനയുടെ ഫ്ലക്സ് ബോര്‍ഡ് ആത്മീയതയും, മനുഷ്യക്കടത്തു- വ്യാപാരവും, പഞ്ച നെക്ഷത്ര
പള്ളി പണിയും ,പൊന്‍കുന്നത്തെ സ്വന്തം തറവാട് വീട് മാളിക പണിയും,
എറണാകുളത്തെയും ഡല്‍ഹിയിലെയും "ഗ്ലോബ് ഇന്‍ ഗ്ലോബ് "ട്രാവല്‍ ഏജന്‍സിയും
മുറയ്ക്ക് നടക്കും...-പുതുമനയുടെ എട്ടുപവന്‍ തൂക്ക മുള്ള സ്വര്‍ണ്ണ മാലയും-

പുതുമന ഞെളിഞ്ഞു ഒന്ന് തന്നെ തന്നെ നോക്കി. ഐ.എല്‍.ടി.എസിന് -വ്യാജന്‍ സര്‍ട്ടിഫിക്കറ്റു ---പതിനെട്ടു ലക്ഷം-! അപ്പോള്‍ പുതുമനയുടെ കറത്തു തടിച്ച കുറുകിയ കഴുത്തില്‍ തൂക്കമുള്ള മാല കിടന്നു ഒന്ന് വെട്ടി തിളങ്ങി.

മനുഷ്യക്കടത്ത് നടത്തുന്ന ഒരു പുതുമനയെ ആരും ചോദ്യം ചെയ്തില്ല.!

15 comments:

Sunny joseph said...

Maar Arakkal -puthumana...Maalayude thilakkawum.-by Thomas Mathew.

--------------
Your article I read with most enthusiasm in my mind. A terrible truith,which is mostly seen every where in Kerala by Syro-Malabar priests. They should learn that clergy alone is not the church. I appreciate your great attempt to bring the reality to the open world. continue....congrat...!!
by Sunny Joseph,Austria.
------------------------

Anonymous said...

Puthumana and Arakkal ....Sathan's children..Panakkothiyanaaya yoodaasukal...

Anonymous said...

ചെങ്ങളത്തെ ഇടവകയില്‍ സുന്ദരി മങ്ക മത്സരവും,നാത്തൂന്‍ ,
ഏറ്റവും സൗന്ദര്യവതിയായ കുടുംബിനി മത്സരവും
നടത്തിയ പൂവാലന്‍ അല്ലെ ,ഈ പറയുന്ന ഫാദര്‍ മാത്യു പുതുമന ?
" ചെങ്ങളം ഭരിക്കുന്നത്‌,ഈ നാട്ടുകാരല്ല,ചില വരത്തന്മാരാണ്."
" വട്ടക്കെട്ടും ചുറ്റി വഴിയെ പോകുന്ന
ഒരു മദ്ധ്യ വയസ്ക്കന്‍ പറഞ്ഞു.
ആരാണീ വരത്തരില്‍ ഒരുത്തന്‍? ഞാന്‍ ചോദിച്ചു.
അവനോ?..പുതുമന അച്ഛന്‍ ! "റൗഡി" യാണ് അയാള്‍" പറഞ്ഞു.
പെണ്ണ് കച്ചവടം അറക്കനുമായി ഉണ്ട്. " തലയിലെ വട്ടക്കെട്ടു വലിച്ചൂരി
വായുവില്‍ ആഞ്ഞൊരു വീശു വീശി അയാള്‍ മുന്നോട്ടു നടന്നു.

Anonymous said...


Frank said...
നിങ്ങടെ ആഗ്രഹം ഒക്കെ കൊള്ളാം പക്ഷെ അതൊക്കെ ആഗ്രഹം ആയിട്ടു ഇരിക്കുക മാത്രെമേ ഉള്ളു. മിട്സിടി വാര്‍ഡില്‍ പ്രസിഡന്റ്‌ ആരാണ് മോനെ? ഷാജി മന്തോട്ടത്തില്‍ ഞങ്ങടെ ആളാണ് . ഞങ്ങടെ കുരിശു യുദ്ധം ലോകത്തിനു മുന്നില്‍ കാട്ടി കൊടുത്ത മഹത് വ്യക്തികളായ ജോജോ, വര്‍ക്കി , അപീഷ് , ജേക്കബ്‌, സിബി, ജോഷി എന്നിവരോട് ഒപ്പും ഞങ്ങടെ ഷാജിയും ഉണ്ട്. സംശയം ഉണ്ടേല്‍ ഇത് കണ്ടു നോക്കുക.

http://www.youtube.com/watch?v=9iysLkN_KEc


January 30, 2013 at 8:08 AM


WHO IS THIS MR.FRANK?
IS IT THOMACHAN?OR REJIKUTTAN?

Anonymous said...

അതാണ്‌ മോനെ മാര്‍ത്തോമ ക്രോസ്
തൊട്ടാല്‍ പിന്നെ നശിക്കും
നമ്മുടെ ബിഷപിനെ നോക്ക്
ഇപ്പൊ സസേരി തൊട്ടു ,,,നോക്ക് എന്ത് സംഭവിച്ചു
അറക്കനെ നോക്ക്
പവ്വതിലിനെ നോക്ക്
എന്തിനു പറയാന് ....നമ്മുടെ പള്ളിയിലെ കരണ്ടു കട്ടവരേ നോക്ക്
ബാങ്ക് കട്ടവനെ നോക്ക്
വയസന്‍ അങ്കിളിനെ നോക്ക്
ക്ലാവര്‍ തൊട്ടു നശിച്ചു
അതുകൊണ്ട് തോടാതിരിക്കുക
എന്ന് മറിയാമ്മ ചേടത്തിക്ക് വേണ്ടി അമേരിക്കയില്‍ നിന്ന് എഴുതുന്നു
'എല്ലാവരും കര്‍ത്താവിനെ വണങ്ങി ആ കുരിസിനെ വന്ദിക്കുക
അപ്പോള്‍ രേക്ഷപെടും 'ക്ലാവര്‍ കുരിസിനെ അല്ല

Anonymous said...

നിങ്ങടെ ആഗ്രഹം ഒക്കെ കൊള്ളാം പക്ഷെ അതൊക്കെ ആഗ്രഹം ആയിട്ടു ഇരിക്കുക മാത്രെമേ ഉള്ളു. മിട്സിടി വാര്‍ഡില്‍ പ്രസിഡന്റ്‌ ആരാണ് മോനെ? ഷാജി മന്തോട്ടത്തില്‍ ഞങ്ങടെ ആളാണ് . ഞങ്ങടെ കുരിശു യുദ്ധം ലോകത്തിനു മുന്നില്‍ കാട്ടി കൊടുത്ത മഹത് വ്യക്തികളായ ജോജോ, വര്‍ക്കി , അപീഷ് , ജേക്കബ്‌, സിബി, ജോഷി എന്നിവരോട് ഒപ്പും ഞങ്ങടെ ഷാജിയും ഉണ്ട്. സംശയം ഉണ്ടേല്‍ ഇത് കണ്ടു നോക്കുക.

http://www.youtube.com/watch?v=9iysLkN_KEc

Kudus to Shaji. It is time for the show again.

Anonymous said...

ഒരു മാര്‍ത്തോമ കുരിശിന്റെ പേരില്‍ വെറുതെ ഒരു പെണ്ണിനെക്കുറിച്ചും അച്ഛനെ കുറിച്ചും പറഞ്ഞു പരത്തിയ നിങ്ങളും ഓര്‍മയില്‍ ഇരിക്കട്ടെ രണ്ടു പെണ്ണുങ്ങള്‍ ആണ് നിങ്ങള്‍ക്കും ഉള്ളത് . ദൈവം തിരിച്ചടി തരും ഉറപ്പാണ്‌.

This is written by kaldaya group.It is not true.Saseril played with klaver after he got in to that controversy.Why kaldaya group used him as chance to install a klavar even though it was going to effect some families.Klavar gang used this chance.They did not even care that it is about a girl from a good family and parents.Funny part is that the victims dont understand the real game of this klavar group.Poor fellows.

Anonymous said...

ചെങ്ങളം പള്ളിയുടെ ശതാബ്തി തിരുനാളിന്‍റെ ഒരു പ്രസിദേന്തിയും പ്രധാന കമ്മിറ്റി അഒംഗവും ഒരു ഹിന്ദു " ബാര്‍ബര്‍" ആണ് എന്ന് തോമസ്‌ മാത്യു എഴുതിയതിനെ ഞാനും ശരി വയ്ക്കുന്നു. ഇതുവരെയുള്ള എല്ലാ കത്തോലിക്കാ നിയമങ്ങളെയും കാറ്റില്‍ പറപ്പിച്ചു കൊണ്ടാണ്,വികാരി ഫാ. മാത്യു പുതുമന ഒരു ഒരു അകത്തോലിക്കന്‍ എന്ന് മാത്രമല്ലാ,ഒരു അക്രൈസ്തവനായ ഒരു ഹിന്ദു ബാര്‍ബറെ തിരുനാള്‍ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്. ഞാന്‍ ഇവിടെ വര്‍ഗ്ഗീയത അല്ലാ പറഞ്ഞത്. പള്ളിക്കമ്മിറ്റികളില്‍ അംഗമാകുന്നവര്‍ ഇടവകയിലെ ഒരു അംഗവും ക്രിസ്ത്യാനിയും ആയിരിക്കണം എന്ന് നിയമം ഉണ്ട്. അപ്പോള്‍ പണം കൊടുത്ത ബാര്‍ബര്‍- പണം വാങ്ങിയ പുതുമന -ഇവരില്‍ നിയമം ആര് തെറ്റിച്ചു. ?ഇതേക്കുറിച്ച് വായനക്കാര്‍ അഭിപ്രായം പറയുമെന്ന് കരുതുന്നു. ശബരിമലയിലോ ക്ഷേത്ര ഉത്സവ കമ്മിറ്റിയിലോ ഒരു കത്തോലിക്കനു അംഗമാകാമൊ ? -

Thomas mathew said...

BREAKING NEWS

ന്യൂജേര്‍സി -ന്യൂയോര്‍ക്ക് സീറോ മലബാര്‍ രൂപതയുടെ രഹസ്യ പിറവി !!
തോമസ്‌ മാത്യു

അറക്കന്‍ ,അങ്ങാടിയത്ത് , ആലഞ്ചേരി ത്രിമൂര്‍ത്തികള്‍
രഹസ്യ വേഴ്ച നടത്തിയതിനു ശേഷമുള്ള നടപടിയാണ്, ന്യൂജര്‍സി-ന്യൂയോര്‍ക്ക്‌ സീറോമലബാര്‍ രൂപത...
"ഗര്‍ഭത്തില്‍ ഇരിക്കുന്ന രൂപത " സൃഷ്ടിക്കുവാന്‍ പണി നടത്തുന്നു എന്ന് രഹസ്യമായി അറിവു ലഭിച്ചിരിക്കുന്നു.
സീറോമലബാര്‍ മാഫിയ ബണ്ടികളായ ഇവര്‍ അമേരിക്കയില്‍ രഹസ്യ ചര്‍ച്ച നടത്തുന്നു.
പ്രാരംഭമായി ന്യൂയോര്‍ക്കില്‍ പഴയ സെമിനാരി കെട്ടിടം വാങ്ങുന്നത് ഈ ഉദ്ദേശം നടപ്പിലാക്കാനാണ്.
ന്യൂയോര്‍ക്കിലും ന്യൂജര്സിയിലും താമസിക്കന്ന ക്രിസ്ത്യാനികളെ ഞെക്കിപ്പിഴിഞ്ഞും ഭീഷണിപ്പെടുത്തിയും ,
കവര്‍ കൊടുത്തും പണം പിരിക്കാന്‍ അജണ്ട തയാറാക്കി വരുന്നു. മലയാളികള്‍
എന്ത് വില കൊടുത്തും ഇവരുടെ കൊള്ളയടി നിറുത്തി വയ്പ്പിച്ചു അവരെ പിടലിക്ക് പിടിച്ചു പുറത്താക്കണം.

Anonymous said...

'ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വെടിവച്ചത്‌ ഇറാന്‍ പറഞ്ഞിട്ട്‌ '


വാഷിംഗ്‌ടണ്‍: ഇറാന്റെ അന്തരിച്ച നേതാവ്‌ ആയത്തൊള്ള റൂഹള്ള ഖമനേയി നേരിട്ട്‌ ആവശ്യപ്പെട്ടനുസരിച്ചാണു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വെടിവച്ചതെന്നു തുര്‍ക്കിക്കാരനായ അക്രമി പുതിയ ആത്മകഥയില്‍ വെളിപ്പെടുത്തി. മാര്‍പാപ്പയെ വധിക്കാനായിരുന്നു നിര്‍ദേശം.
തുര്‍ക്കി ജയിലില്‍ നിന്നു രക്ഷപെട്ട ശേഷം ഖമനേയിയുടെ സേനയാണു പരിശീലനം നല്‍കിയതെന്നും അവര്‍ എനിക്ക്‌ പറുദീസ്‌ വാഗ്‌ദാനം ചെയ്‌തു. (ദെ പ്രോമിസ്‌ഡ്‌ മി പാരെഡെസ്‌) എന്ന പേരില്‍ ഇറ്റലിയില്‍ ഇന്നലെ പുറത്തിറക്കിയ പുസ്‌തകത്തില്‍ മെഹ്‌മത്ത്‌ അലി അഗ്‌ക ആരോപിക്കുന്നു. െദെവത്തിന്റെ പേരില്‍ മാര്‍പാപ്പയെ കൊല്ലാന്‍ ഇറാനിയന്‍ നേതാവ്‌ നേരിട്ട്‌ ആവശ്യപ്പെടുകയായിരുന്നുവെന്ന്‌ അഗ്‌ക പറയുന്നു.
1981 മേയ്‌ 13നാണു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ റോമിലെ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തില്‍വച്ചു അഗ്‌ക വെടിവച്ചു പരുക്കേല്‍പ്പിച്ചത്‌. ഉടന്‍ തന്നെ അറസ്‌റ്റിലായെങ്കിലും തനിക്കു പിന്നില്‍ ആരുമില്ലെന്നായിരുന്നു അഗ്‌ക പറഞ്ഞത്‌. എന്നാല്‍ ബള്‍ഗേറിയയും സോവിയറ്റ്‌ യൂണിയന്റെ കെ.ജി.ബിയും പിന്നിലുണ്ടെന്നു പിന്നീടു തിരുത്തി. ഈ നിലപാടും പിന്നീടു മാറ്റി. 2010ലാണ്‌ അഗ്‌ക ജയിലില്‍നിന്ന്‌ മോചിതനായത്‌.

Anonymous said...

Anonymous said...
ഒരു മാര്‍ത്തോമ കുരിശിന്റെ പേരില്‍ വെറുതെ ഒരു പെണ്ണിനെക്കുറിച്ചും അച്ഛനെ കുറിച്ചും പറഞ്ഞു പരത്തിയ നിങ്ങളും ഓര്‍മയില്‍ ഇരിക്കട്ടെ രണ്ടു പെണ്ണുങ്ങള്‍ ആണ് നിങ്ങള്‍ക്കും ഉള്ളത് . ദൈവം തിരിച്ചടി തരും ഉറപ്പാണ്‌.

This is written by kaldaya group.It is not true.Saseril played with klaver after he got in to that controversy.Why kaldaya group used him as chance to install a klavar even though it was going to effect some families.Klavar gang used this chance.They did not even care that it is about a girl from a good family and parents.Funny part is that the victims dont understand the real game of this klavar group.Poor fellows.

February 1, 2013 at 9:23 AM

FUNNIEST PART/////SASERI EITHER DID NOT UNDERSTAND THE GAME OF THIS KLAVER GANG.HE GOT FU----ED ROYALLY BY LISTENING THIS KLAVAR GANG.HE THOUGHT THIS GUYS ARE GOING TO SUPPORT HIM.THEY WERE USING HIM TO INSTALL THAT DIRTY BLACK KLAVAR.THEY SPOILED THE NAME OF A GIRL AND FAMILY BY BRINGING THIS SUBJECT TO PUBLIC.SOME ONE FROM PARISH TOLD SASERI ABOUT THIS AND THIS GANG MADE IT A BIG DEAL.MADE THIS PRIESTS TO ANNOUNCE THIS IN GENERAL BODY.DONT YOU FEEL SHY TO SPOIL THE NAME OF YOUR OWN PEOPLE?

PITY ON YOU KLAVAR GANG.WE FEEL SYMPATHY ON THAT FAMILY.WE UNDERSTAND THE PAIN THEY ARE GOING THROUGH.MAY BE LOT OF PEOPLE DONT UNDERSTAND WHAT YOU GUYS DID.BUT WE UNDERSTAND.

now what you show us is 'MUTHALA KANNEER"

Anonymous said...

ബിഷപ്പിന് സ്വന്തമായി രണ്ട് ഗ്രൂപ്പുണ്ട്, സാധാ-ജെനങ്ങളെ പറ്റിക്കാനായി വിഢിവേഷം കെട്ടുന്ന രണ്ട് നാമപേരിലുളള അങ്ങാടിയത്ത്ഗ്രൂപ്പുള്‍.

ഒന്നാമത്തേഗ്രൂപ്പുന്‍റെ പേര് - ക്ലാവ൪.
മറ്റേ ഗ്രൂപ്പുന്‍റെ പേര് - ജീസസ് യൂത്ത് എന്നാണ്.

ജീസസ് യൂത്ത് എന്ന് വെച്ചാല്‍, ദൈവമായ യേശുക്രിസ്തുവിനേ സ്നേഹിക്കുന്നവരായിരിക്കണം. അതല്ലാതേ ദൈവമായ യേശുക്രിസ്തുവിനേ കളിയാക്കി നടക്കുന്ന ക്ലാവ൪ ഗ്രൂപ്പുകള്‍ പറയുന്നത് അനുസരിക്കുന്നതല്ല ജീസസ് യൂത്ത് എന്ന് വെച്ചാല്‍. ദൈവത്തിന്‍റെ പേരും ബിഷപ്പ് അങ്ങാടിയത്തിന്‍റെ ചതികളികളും, അതിന് കൂട്ടുനില്‍ക്കുന്ന ബിഷപ്പിന് സ്വന്തമായി രണ്ട് ഗ്രൂപ്പുകളും.

Anonymous said...

Your articles are not making any sense. What exactly are you trying to say?

Anonymous said...

ഇരു തല മൂരികള്‍ എന്നാ ഒരു പുഴുവിനെ കണ്ടിട്ടുണ്ട്. വഴി തടഞ്ഞാല്‍ വാലറ്റം കുത്തി ആ ദിക്കില്‍ പോകും. പുതുമനയുടെ കള്ളക്കടത്തിന് കിട്ടുന്ന കള്ളപ്പണം വീതിചെടുക്കുന്നവനു കാര്യങ്ങള്‍ അറിയുക എളുപ്പമല്ല. അവര്‍ ഇങ്ങനെ ചിലത് പറയും ,ഉറക്കത്തിലും..പിച്ചും പേയും.

Anonymous said...

അറക്കല്‍ പിതാവ് ന്യൂയോര്‍ക്കില്‍ ഉണ്ട്. ഇന്നലെ, (ഫെബ്.3) ഞായറാഴ്ച വിശുദ്ധ കുര്‍ബാന ചൊല്ലിയത് ന്യൂ യൊര്‍ക്കിലുള്ള റോക്ക് ലാന്‍ഡ്‌ കൌണ്ടിയിലെ St. Joseph പള്ളിയില്‍ ആയിരുന്നു. റെവ. ഫാദര്‍ തദെഉസ് വികാരിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിനു സ്വീകരണം നല്‍കി. കാഞ്ഞിരപ്പള്ളി രൂപത ഇന്ന് ഒരു സാമ്പത്തിക വിഷമഘട്ടത്തില്‍ക്കൂടി പോവുന്നുവെന്നും എല്ലാവരും ഉദാരമായി സംഭാവന ചെയ്യണമെന്നും പ്രസംഗം മദ്ധ്യേ ശ്രീ അറക്കന്‍ പ്രസ്താവിച്ചു. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ ചെസ്റ്റരില്‌ ഒരു വീട്ടില്‍ ബിഷപ്‌ അറക്കന്‍ താമസിക്കുന്നു. പള്ളികളുടെ സീ.പി. ഐ. കണക്കപിള്ളയുടെ വീട്ടില്‍ താമസം. അയാളുടെ ഭാര്യ ഒരു മുന്‍ കന്യാസ്ത്രിയും കാഞ്ഞിരപ്പള്ളി സ്വദേശിനിയും സ്ഥലത്തെ പ്രധാന മലയാളി ധനികയുമാണ്. കുടുംബത്തെ വ്യക്തിപരമായി അറിയുന്നതുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല.