Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, January 7, 2013

നമ്മുടെ മെത്രാന്മാര്‍ക്ക് ഇല്ലാത്തത് പരിശുദ്ധാത്മാവിന്റെ കൃപ

ചിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ വേത്താനത്തിനെ  മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തുവാന്‍ ദൈവം പദ്ധതിയിട്ടിരിക്കുന്നതായി കാക്കനാട്ട് നിന്നുള്ള കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഈ പദ്ധതി നടപ്പിലാക്കുവാന്‍ പരിശുദ്ധാത്മാവ് ശക്തമായ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞതായും  പ്രസ്തുത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു.



പരിശുദ്ധാത്മാവിന്റെ ശ്രദ്ധ നമ്മുടെ മെത്രാന്മാരെ വിട്ട് വെത്താനത്തിലേക്ക് തിരിഞ്ഞതോടെ നമ്മുടെ മെത്രാന്മാര്‍ക്ക് ഉണ്ടായിരുന്ന വിവേകം കൂടി നഷ്ടപ്പെട്ടിരിക്കുന്നു . അദ്ദേഹത്തെ  മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുകയാണെങ്കില്‍ അത് ഏറ്റവും വലിയ  വിവരദോഷപരവും, സഭാദോഷപരവും, ബുദ്ധിശൂന്യവും ആയ ഒരു നടപടിയായിരിക്കും എന്നതിന് സംശയമില്ല.

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ തനി വിഡ്ഢികളാക്കുന്ന ചിക്കാഗോ രൂപതാ നേത്രുത്ത്വത്തിന്റെ സ്ഥിര പരിപാടികളില്‍ ഏറ്റവും പുതിയതാണ് വേത്താനത്തെ മെത്രാനാക്കുക എന്നത്. ബിഷപ്‌ അങ്ങാടിയത്തും ചങ്ങനാശ്ശേരിയിലെ കല്‍ദായ ലോബ്ബിയും തമ്മില്‍ എത്തിയ ധാരണയുടെ പുറത്താണ് ബിഷപ്പിന്റെ ബന്ധുവും കൂടിയായ അദ്ദേഹത്തെ ചിക്കാഗോയിലേക്ക് അതീവ രഹസ്യമായി ഇറക്കുമതി ചെയ്തത്. വിവാദങ്ങളില്‍ ഉള്‍പ്പെട്ടു ബിഷപ്പാകാനുള്ള ചാന്‍സ് നഷ്ടപ്പെടാതിരിക്കുവാന്‍ ഇതുവരെ  അദ്ദേഹത്തെ അരമനയുടെ അകത്തളങ്ങളില്‍ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു.

അമേരിക്കന്‍ ഐക്യ നാടുകളുടെ തമ്പുരാരാനായ മാര്‍ അങ്ങാടിയത്തിനെ കേരള കത്തോലിക്കാ മെത്രാന്മാര്‍ക്ക് ഒരു പരിധി വരെ ഭയമാണ് എന്ന് തന്നെ പറയാം. എണീറ്റ്‌ നിന്ന് പ്രസംഗിക്കാന്‍ കഴിവില്ലാത്തവനാണെങ്കിലും, പ്രസംഗിച്ചാല്‍ തന്നെ ആര്‍ക്കും മനസ്സിലാകില്ല എങ്കിലും ഡോളറി നോടുള്ള തമ്മുടെ പിതാക്കന്മാരുടെ ആരാധന അങ്ങാടിയത്തിനോടുള്ള ബഹുമാനമായി മാറിയിരിക്കുന്നു. ഉള്ളില്‍ അവര്‍ക്ക് അദ്ദേഹത്തോട് അസൂയയുണ്ടെങ്കിലും, വല്ലപ്പോഴും അമേരിക്ക കാണണമെന്ന ആഗ്രഹം അവര്‍ക്കുണ്ട്. കാര്യം കാണാന്‍ കഴുതക്കാലും പിടിക്കണം എന്നാണല്ലോ ചൊല്ല്.

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ കബളിപ്പിച്ചു മാര്‍ അങ്ങാടിയത്ത് കേരളത്തിലേക്ക് ഒഴുക്കിയിട്ടുള്ള കോടികളും അവിടെ അദ്ദേഹത്തിന്‍റെ സ്വാധീനം ഉറപ്പാക്കുന്നു. ചിക്കാഗോ കത്തീഡ്രല്‍ നിര്‍മ്മാണ ഫണ്ടില്‍ നിന്ന് ചുരുങ്ങിയത് മൂന്നു മില്ല്യന്‍ ഡോളര്‍ (അതായത് 30 ലക്ഷം ഡോളര്‍, ഏകദേശം 16 കോടി രൂപ) കണക്കില്ലാതെ പോയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. കത്തീഡ്രല്‍ നിര്‍മ്മാണത്തിന്റെ വിശദമായ കണക്കുകള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല എന്നുള്ളതും, അതാവശ്യപ്പെട്ടവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു  എന്നുള്ളതും കണക്കുകളില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്നു. ഗാര്‍ ലാന്ഡ് പള്ളിയുടെ നര്‍മ്മാണ ഫണ്ടില്‍ നിന്നും കോടികള്‍ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ട് എന്നുള്ളതിന് സംശയമില്ല. അവിടെയും പള്ളി നിര്‍മ്മാണത്തിന്റെ കണക്കുകള്‍  വെളിപ്പെടുത്തുവാന്‍ അധികാരികള്‍ തയ്യാറാകുകയോ, അത് ആവശ്യപ്പെടാന്‍ വേണ്ട  ധൈര്യം കുഞ്ഞാടുകള്‍ കാണിക്കുകയോ ചെയ്തിട്ടില്ല.

സഭയുടെ അത്യുന്നത പദവിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോലും അങ്ങാടിയത്തിന്റെ ഡോളറിന്‍റെ  സ്വാധീനം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അജ്ഞാതനായിരുന്ന മാര്‍ ആലഞ്ചേരിയെ തക്കല നിന്നും കാക്കനാട്ട് എത്തിച്ചതിന് ഉത്തരവാദി പരിശുധാത്മാവിനെക്കാള്‍ അമേരിക്കന്‍ ഡോളറിനാണ്. കുതിരക്കച്ഛവടവും, കുതികാല്‍ വെട്ടും, കോഴപ്പണവും അദ്ദേഹത്തിന്‍റെ തിരഞ്ഞെടുപ്പിന്‍റെ  ഭാഗമായിരുന്നു എന്ന് അതിഭക്തിയാല്‍  സുബുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്ത ഏത്  വിശ്വാസിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

മാര്‍ അങ്ങാടിയത്തു കഴിഞ്ഞ 11 കൊല്ലത്തെ അദ്ദേഹത്തിന്‍റെ രൂപതാ ഭരണം കൊണ്ട് അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തിനു ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളൂ. വിശ്വാസികളുടെ ആത്മീയോന്നമനത്തിനുപരി കല്‍ദായ വേദം പ്രസംഗിക്കുവാനും അത് പ്രചരിപ്പിക്കാനും ജനങ്ങളുടെ മേല്‍ അടിച്ചെല്‍പ്പിക്കാനും ആണ് അദ്ദേഹം തന്റെ ഭരണകാലം ചിലവഴിച്ചത്. വേത്താനത്തെപ്പോലെയുള്ള ഒരു കടുത്ത കല്‍ദായ തീവ്രവാദിയെ അമേരിക്കന്‍ രൂപതയുടെ തലപ്പത്ത് അവരോധിക്കുവാന്‍ ശ്രമിക്കുക വഴി ഈ പാതയില്‍ നിന്നും പിന്മാറാന്‍ സഭാധികാരികള്‍ തയ്യാറല്ല എന്ന് വേണം മനസ്സിലാക്കുവാന്‍.

വിഷം ചീറ്റുന്ന കല്‍ദായ വിഷപ്പാമ്പുകളുടെ ഒരു മാളമായി ചിക്കാഗോ  രൂപതാസ്ഥാനം  അധപ്പതിച്ചിരിക്കുകയാണ്. ആത്മീയതയെക്കാള്‍ അല്മായരെ എങ്ങനെ വഹിക്കണം എന്ന ഗൂഡാലോചനകള്‍ മാത്രമാണ് ആണ് അവിടെ മുഖ്യമായും നടക്കുന്നത്. അമേരിക്കന്‍ വിശ്വാസികളുടെ നടുവൊടിക്കത്തക്ക കടഭാരമാണ് പള്ളിക്രിഷിയുടെ പേരില്‍ രൂപതാ നേതൃത്വവും അവരുടെ അനുചരന്മാരും കൂടി വിശ്വാസികളുടെ പുറത്തു ഏറ്റി വച്ചിരിക്കുന്നത്.

ചിക്കാഗോ രൂപതയുടെ തന്നെ കണക്കുകള്‍ അനുസരിച്ച് ക്നാനായക്കാര്‍ ഉള്‍പ്പടെ വെറും പതിനായിരത്തില്‍  താഴെ കുടുംബങ്ങളാണ് അമേരിക്കയിലും കാനഡയിലുമായി വിവിധ ഇടവകകളില്‍ അംഗങ്ങളായി ഉള്ളത്. വേത്താനം ചിക്കാഗോയില്‍ ലാന്ഡ് ചെയ്ത ഉടനെ ചിക്കാഗോ രൂപതയില്‍ ഒരു ലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ടെന്ന ഒരു ഗുണ്ട് അദ്ദേഹം പൊട്ടിച്ചു. ഒന്നിലധികം ബിഷപ്പുമാരെ അമേരിക്കക്ക് ആവശ്യമുണ്ട് എന്ന് കാണിക്കാനല്ലേ അദ്ദേഹം അങ്ങനെ ഒരു നുണക്കഥ എഴുത്ത് പ്രസിദ്ധീകരിച്ചത് എന്ന് സംശയിക്കേണ്ടി യിരിക്കുന്നു.

ഒരങ്ങാടിയത്തു തന്നെ അമേരിക്കന്‍ സീറോ  മലബാര്‍ സമൂഹത്തിനു താങ്ങാവുന്നതില്‍ അധികമാണ്. ഒരു വേത്താനത്തെക്കൂടെ അവരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് നമ്മുടെ ബിഷപ്പുമാരുടെ പദ്ധതിയെങ്കില്‍ അതിനു തക്കതും ശക്തവുമായ തിരിച്ചടിയുണ്ടാകും എന്നതില്‍ സംശയം വേണ്ട. അമേരിക്കന്‍ ഡോളറിന്റെ പുളപ്പില്‍ കളിക്കുന്ന കല്‍ദായ ബിഷപ്പുമാരും, അവരുടെ മുമ്പില്‍ ഞാങ്ങണ പോലെ ആടുന്ന നട്ടെല്ലില്ലാത്ത ഭീരുക്കളായ മറ്റു ബിഷപ്പ് മാരും യാഥാര്‍ത്യത്തിനു നേര്‍രേ  കണ്ണ്തുറക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ ലോകമെമ്പാടും അവര്‍ നടത്തുവാന്‍ പ്ലാനിട്ടിരിക്കുന്ന രൂപത കൃഷിക്ക് സാരമായ ക്ഷീണം തട്ടും എന്ന് ഞങ്ങള്‍ വാക്ക് തരുന്നു.





25 comments:

Anonymous said...

അമേരിക്കന്‍ ഡോളറിന്റെ പുളപ്പില്‍ കളിക്കുന്ന കല്‍ദായ ബിഷപ്പുമാരും,

അവരുടെ മുമ്പില്‍ ഞാങ്ങണ പോലെ ആടുന്ന നട്ടെല്ലില്ലാത്ത ഭീരുക്കളായ മറ്റു ബിഷപ്പ്മാരും

യാഥാര്‍ത്യത്തിനു നേര്‍രേ കണ്ണ്തുറക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു.

ഇല്ലെങ്കില്‍ ലോകമെമ്പാടും അവര്‍ നടത്തുവാന്‍ പ്ലാനിട്ടിരിക്കുന്ന രൂപത കൃഷിക്ക് സാരമായ ക്ഷീണം തട്ടും

Anonymous said...

ചിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ വേത്താനത്തിനെ

ബിഷപ്പിന്റെ ബന്ധുവും കൂടിയായ വേത്താനത്തിനെ

മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തുവാന്‍ അങ്ങാടിയത്തിന്റെ ഡോളറിന്‍റെ സ്വാധീനം

Anonymous said...

മാര്‍ അങ്ങാടിയത്തു കഴിഞ്ഞ 11 കൊല്ലത്തെ അദ്ദേഹത്തിന്‍റെ രൂപതാ ഭരണം കൊണ്ട്

അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തിനു ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളൂ.

വിശ്വാസികളുടെ ആത്മീയോന്നമനത്തിനുപരി കല്‍ദായ വേദം പ്രസംഗിക്കുവാനും

അത് പ്രചരിപ്പിക്കാനും ജനങ്ങളുടെ മേല്‍ അടിച്ചെല്‍പ്പിക്കാനും

ആണ് അദ്ദേഹം തന്റെ ഭരണകാലം ചിലവഴിച്ചത്.

Anonymous said...



താനൊരു വെറും പാവമാണന്നുള്ള അഭിനയവും ആരും അറിയാതെ എല്ലാവര്ക്കും പണി കൊടുക്കുകയും, ചെയ്യുന്ന അങ്ങാടി

ഒരു മെത്രാനു ചേര്‍ന്ന ഒരു നല്ല ഗുണവും നമ്മുടെ ചിക്കാഗോ ബിഷപ്പിനില്ല എന്ന കാര്യം ഇപ്പോള്‍ വ്യക്തമായി.

മുതോലതിനെ കുളിപ്പിച്ച് കിടത്തി ക്നാനായകാരെ ഒരു പരുവത്തിലാക്കി.

അമേരിക്കയില്‍ വന്ന കാലത്ത് ലത്തിന്‍ പള്ളിയില്‍ ജോലിക്കാരനായി കുര്‍ബാന ചൊല്ലി, അത് കഴിഞ്ഞപ്പോള്‍ എവിടെയെല്ലാം ലതിന്കാരെ ഒതുക്കാം എന്നാണ് നോട്ടം.

ഇയാളുടെ ഒടുക്കത്തെ താമര കുരിശും ചീലയും, പോവേതില്‍ കാലമാടന് പ്രതിഭലം കൊടുക്കുന്നതായിരിക്കും ഇയാളെ ഒരു ബിഷപ്പാക്കിയതിനു.

താമരയെയും ചീലയെയും സപ്പോര്‍ട്ട് ചെയ്യുന്ന ആസനമുത്തികളെ പരിഷ് കൌണ്സിളില്‍ കേറ്റാന്‍ കണ്ടെത്തിയ വഴി, പാരിഷ് കൌണ്സില്‍ മേമ്ബെര്സിനെ നരുക്കിട്ടെടെക്കുക, നാറിയ അങ്ങാടി

Anonymous said...

I am a member of Chicago Syro_Cathedral.

THE DESTROYER OF OUR SYRO_MALABAR CHURCH LIVES IN THE SYRO_MALABAR CHURCH ITSELF!

Few of our syro-bishops not yet experienced the true and live light in our Lord Jesus Christ and in the Holy Bible. They are still searching light behind the pagan cross of the graveyard. A few of our spiritually drained crooked bishops like Mar-Angadiath and team that praise and preach the Mar-Thomas cross. The mar-thoma cross is a baseless, manmade stupidity of the syro-malabar church. To cover-up their mistakes they are professing others to follow their wicked path on falsehood. The syro-malabar church administrator need to take action to remove the pagan cross from every altar and installed it outside of the altar somewhere. THEN THE WHOLE PROBLEM WILL BE SOLVED. A TRUE CATHOLIC /CHRISTIAN NEVER AGREE WITH THE MAR-THOMAS CROSS.
==== === ==
The following scripters signify the above comment.
John 3:16 “For God loved the world in this way: so much that he would give up his Son, The Only One, so that everyone who trusts in him shall not be lost, but he shall have eternal life.”

St. Paul warns the Galatians 1: 8 "But even if we or an angel from heaven should preach to you a gospel that is different from the one we preached to you, may he be condemned to hell!"

John 8:12 When Jesus spoke again to the people, he said, "I am the light of the world. Whoever follows me will never walk in darkness, but will have the light of life."
==== === ==

Anonymous said...

“ചിക്കാഗോ കത്തീഡ്രല് നിര്മ്മാണ ഫണ്ടില് നിന്ന് ചുരുങ്ങിയത് മൂന്നു മില്ല്യന് ഡോളര് (അതായത് 30 ലക്ഷം ഡോളര്, ഏകദേശം 16 കോടി രൂപ) കണക്കില്ലാതെ പോയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. കത്തീഡ്രല് നിര്മ്മാണത്തിന്റെ വിശദമായ കണക്കുകള് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല എന്നുള്ളതും, അതാവശ്യപ്പെട്ടവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു എന്നുള്ളതും കണക്കുകളില് കൃത്രിമം നടന്നിട്ടുണ്ട് എന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്നു.”


Please report a compliant to IRS about the financial fraud of fund by the Chicago Syro-Malabar diocese.

Can you provide the addresses of IRS (USA).

Anonymous said...

If the Syro_Malabar Synod ignores the cry of the faith of USA, we will definitely report to IRS.

Please report a compliant to IRS about the financial fraud of fund by the Chicago Syro-Malabar diocese.

Can you provide the addresses of IRS (USA)?

Anonymous said...

ബിഷപ്‌ അങ്ങാടിയത്തു

ബിഷപ്പിന്റെ ബന്ധു കൂടിയായ


ഫാ വേത്താനത്തിനെ


മെത്രാന്‍ പദവിയിലേക്ക്

ഉയര്‍ത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്നു

Anonymous said...

16 കോടി രൂപ തട്ടിച്ചു എനുള്ളത്‌ ഒരുപക്ഷെ ശരിയയിരിക്യം. പക്ഷെ 16 കോടി രൂപ കൊണ്ട് നാട്ടിലെ ബിഷപുമരെ വിലക്ക് വാങ്ങി എന്ന് ആരും വിശസിക്കില്ല. 16 കോടി രൂപ നാട്ടിലെ ബിഷപ്പ്മാര്‍ക്കു ഒന്നുമല്ല. മോണിക്കയില്‍ നിന്ന് തട്ടിച്ച വസ്തു തന്നെ 25 കോടി രൂപയുടെയാണ്. മെഡിക്കല്‍ കോളേജ് സീറ്റ്‌കള്‍ 50 ലക്ഷം രൂപ വിലകാണു വില്പന. നൂറുകണക്കിന് സീറ്റ്‌ ഓരോ കൊല്ലവും വില്കുന്നു. കോളേജ്, സ്കൂള്‍ ടീച്ചര്‍ ജോലിക്ക് 25 മുതല്‍ 50 ലക്ഷം വരെ വാങ്ങും. Hospital ബിസിനെസ്സില്‍ നിന്ന് എത്ര കോടി ഓരോ മാസവും കിട്ടും? പിന്നെ ഇതു ബിഷപിനെയാണ് 16 കോടിക് വാങ്ങാന്‍ പറ്റുന്നത്? നല്ല ഒരു "മരാമത്ത് അച്ഛനെ" പോലും ആ വിലക്ക് കിട്ടില്ല!.

Anonymous said...

രോഗം വന്നപ്പോള്‍ കഞ്ഞി കോരി കൊടുത്ത കള്ള ‍ റവ ആദ്യം ചന്സിലോര്‍ .പിന്നെ വന്ന റവ ചന്സിലോര്‍ അയല്‍വക്കം.കാസടിച്ചു മാറ്റി സ്ഥലം വിട്ടു.

അടുത്ത റവ ചന്സിലോര്‍ സ്വന്തം ബന്ധു.ഒരു വര്‍ഷം ആയി ആരും കണ്ടിട്ടില്ലാത്ത റവ എവിടെ കുര്‍ബാന ചൊല്ലുന്നൂ എന്നുള്ളതു ബിശോപിനു മാത്രം അറിയാം.

അടുക്കളയില്‍ ഒളിച്ചിരിക്കുന്ന റവക്ക് നോട്ടം മെത്രാന്‍ പട്ടം. ചിക്കാഗോ രൂ പാതാ ക്ക് കിട്ടുന്ന തെല്ലാം ബഹു മിടുക്കര്‍.

Anonymous said...

ആടുന്ന നട്ടെല്ലില്ലാത്ത ഭീരുക്കളായ മറ്റു ബിഷപ്പ് മാരില്‍ ഒരാളാണ് അങ്ങാടിയത്ത് പിതാവ്.
നട്ടെല്ലില്ലാത്തതുകൊണ്ടല്ലേ അങ്ങാടിയത്ത് പിതാവ്, പ്രസംഗനേരത്ത് കസേര കണ്ടാല്‍, വളഞ്ഞുകുത്തി ഇരിക്കുന്നതും, കൂടെ ഉറങ്ങി പ്രസംങ്ങിക്കുന്നത് ശിവ ശിവ.....

Anonymous said...

ചിക്കാഗോ അരമയില്‍ ഒളിക്യാമറ പിടിപ്പിച്ച എക്സ് ഫാ.സാശേരി.
അച്ചന്മാ൪ കഞ്ചാവ് കഴിക്കുന്നുണ്ടോ എന്ന് മനസിലാക്കിയ ഫാ.സാശേരി,ചിക്കാഗോ അരമയില്‍ ഒളിക്യാമറ പിടിപ്പിച്ച ബുദ്ധിമാ൯.
ചിക്കാഗോ അരമയില്‍ ഒളിച്ചുനടക്കുന്ന ഫാ.വേത്താനത്തെ ഈ ഒളിക്യാമറയിലൂടെപോലും കണ്ടുപിടിക്കാനയില്ല.
ഇതാണോ ഫാ.സാശേരിയുടെ ഒളിക്യാമറ.

Anonymous said...

What is this Chicago Syro malabar? Is it another congress party? What is the quality and qualification of this proposed new bishop? relative of current bishop

This organization has become like a headless chicken.

Anonymous said...

രണ്ടു കൊമ്പും നീണ്ട വാലും ഉള്ളവനായി പിറന്ന കല്‍ദായ ഗുണ്ടകള്‍ സിറോ മലബാര്‍ ഫെയിത്ത് ബ്ലോഗില്‍ പേരുവെക്കാതെ ദൈവ വിശ്വാസികളെ വെറുതെ ഇരുന്നു തെറി എഴുതൂന്നുണ്ട്-എന്നിട്ട് കുര്‍ബാന എന്ന ഗാനമേളയും നടത്തും..രണ്ടര മണിക്കൂര്‍ നേരത്തെ ഗാനമേള...വേറെ പണിയൊന്നും ഇവന്മാര്‍ക്ക് ഇല്ലല്ലോ.. ഇവനൊക്കെ സ്വന്തം തന്തയ്ക്കു മുന്‍പേ ഭൂമിയിലേക്ക്‌ ചാടി വന്നവരാണ്. സ്വയം ഭോഗികളായ ഇവന്മാര്‍ പണികള്‍ പലതും ചെയ്യുന്നുണ്ട്. ഇതിനൊക്കെ വല്ല നാറികളുടെയൊക്കെ പെമ്പിള മാരെ വശീകരിച്ചു കത്തനാരുടെ കിടപ്പറയില്‍ ആക്കി ക്ലാവര്‍ ഇസ്പ്പേ ടാക്കി പറഞ്ഞു വിടുന്ന പണി--കൊഴിത്തുടയും വട്ടയപ്പവും ആണല്ലോ, കത്തനാരുടെ ഇഷ്ടപ്പെട്ട സാധനം.. സാത്താന്‍റെ സാക്ഷാല്‍ രൂപമായി പിറന്നവര്‍ ! . ഇവനൊക്കെ ജനിച്ചപ്പോള്‍ ക്ലാവര്‍ കുരിശു (സാത്താന്‍ കുരിസ്സു ) ഉരചു നാക്കില്‍ കൊടുത്തതായിരിക്കും . അങ്ങനെ വാലും കൊമ്പുകളും മുളച്ചു. ഈ വാലും കൊമ്പും ആരും കാണാതിരിക്കാന്‍ നീണ്ട ളോഹയും തൊപ്പിയും ഉണ്ട്. പണ്ട് പൊന്നും തേനും ഉരച്ചു കൊടുക്കുകയായിരുന്നു . പതിവ് . കാണുന്ന വിശ്വാസികളുടെ ആസനത്തില്‍ ക്ലാവര്‍ കുരിശു അടിച്ചുകേറ്റാന്‍ മടിക്കുന്നില്ല ഇവര്‍..... സീറോ മലബാര്‍ സഭയ്ക്ക് ഇന്ന് വേണ്ടത് ഇത്തരം ഗുണ്ടകളെയാണ്.

Anonymous said...

രണ്ടു കൊമ്പും നീണ്ട വാലും ഉള്ളവനായി പിറന്ന കല്‍ദായ ഗുണ്ടകള്‍ സിറോ മലബാര്‍ ഫെയിത്ത് ബ്ലോഗില്‍ പേരുവെക്കാതെ ദൈവ വിശ്വാസികളെ വെറുതെ ഇരുന്നു തെറി എഴുതൂന്നുണ്ട്-എന്നിട്ട് കുര്‍ബാന എന്ന ഗാനമേളയും നടത്തും..രണ്ടര മണിക്കൂര്‍ നേരത്തെ ഗാനമേള...വേറെ പണിയൊന്നും ഇവന്മാര്‍ക്ക് ഇല്ലല്ലോ.. ഇവനൊക്കെ സ്വന്തം തന്തയ്ക്കു മുന്‍പേ ഭൂമിയിലേക്ക്‌ ചാടി വന്നവരാണ്. സ്വയം ഭോഗികളായ ഇവന്മാര്‍ പണികള്‍ പലതും ചെയ്യുന്നുണ്ട്. ഇതിനൊക്കെ വല്ല നാറികളുടെയൊക്കെ പെമ്പിള മാരെ വശീകരിച്ചു കത്തനാരുടെ കിടപ്പറയില്‍ ആക്കി ക്ലാവര്‍ ഇസ്പ്പേ ടാക്കി പറഞ്ഞു വിടുന്ന പണി--കൊഴിത്തുടയും വട്ടയപ്പവും ആണല്ലോ, കത്തനാരുടെ ഇഷ്ടപ്പെട്ട സാധനം.. സാത്താന്‍റെ സാക്ഷാല്‍ രൂപമായി പിറന്നവര്‍ ! . ഇവനൊക്കെ ജനിച്ചപ്പോള്‍ ക്ലാവര്‍ കുരിശു (സാത്താന്‍ കുരിസ്സു ) ഉരചു നാക്കില്‍ കൊടുത്തതായിരിക്കും . അങ്ങനെ വാലും കൊമ്പുകളും മുളച്ചു. ഈ വാലും കൊമ്പും ആരും കാണാതിരിക്കാന്‍ നീണ്ട ളോഹയും തൊപ്പിയും ഉണ്ട്. പണ്ട് പൊന്നും തേനും ഉരച്ചു കൊടുക്കുകയായിരുന്നു . പതിവ് . കാണുന്ന വിശ്വാസികളുടെ ആസനത്തില്‍ ക്ലാവര്‍ കുരിശു അടിച്ചുകേറ്റാന്‍ മടിക്കുന്നില്ല ഇവര്‍..... സീറോ മലബാര്‍ സഭയ്ക്ക് ഇന്ന് വേണ്ടത് ഇത്തരം ഗുണ്ടകളെയാണ്.

George Kuttikattu said...

മൌനം പാലിക്കുന്നവര്‍ അപകടകാരികളാണ്.
ജോര്‍ജു കുറ്റിക്കാട്ട് ,ജര്‍മ്മനി.

എന്തുകൊണ്ടാണ് ഇവര്‍ മൌനം പാലിക്കുന്നത്? കേരളത്തിലും ഡല്‍ഹിയിലും എന്നുവേണ്ട,ഇന്ത്യയില്‍ എല്ലായിടത്തും അതി ക്രൂരമായ സ്ത്രീ പീഡനം നടക്കുമ്പോഴും സാംസ്കാരിക നായകന്മാര്‍ എന്ന് പറയുന്ന മഹാവീരന്മാരും മതവും ആദ്ധ്യാല്മികതയും പണം വാങ്ങി വില്‍പ്പന നടത്തുന്ന മതാചാര്യന്മാരും (മെത്രാന്മാരും വൈദികരും, സ്വാമിമാരും ) ,മാത്രമല്ല രാഷ്ട്രീയ നേതാക്കളും ഒക്കെ സമൂഹത്തില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ കാണാത്ത മട്ടില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നു ? അവരുടെയൊക്കെ നാക്കിറങ്ങിപ്പോയോ? സ്വന്തം വായില്‍ നിറഞ്ഞു കുത്തിനില്‍ക്കുന്ന വിഷമുള്ളു ഇരിക്കുമ്പോള്‍ എങ്ങനെ ഇക്കൂട്ടര്‍ക്ക് സത്യം ദര്‍ശിക്കാനാവും? എങ്ങനെ ഇവര്‍ക്ക് ജനങ്ങളോട് പറയാനൊക്കും? ജ്ഞാനപീഠം മുതല്‍ പരമ വീര ചക്രവും പത്മ ഭൂഷ ണ വും ,ശ്രീയും , ജീവിതം മുഴുവനും അവാര്‍ഡുകളും ,എന്ന് മാത്രമല്ലാ,സഭാതാരങ്ങളും ഷെവലിയര്‍മാരും ഒക്കെ ഉള്ള നാടാണ് ഇന്ത്യ;-,വിശിഷ്യ, കേരളം. അക്രമങ്ങളും തട്ടിപ്പുകളും കൊലപാതകങ്ങളും എന്നുവേണ്ട,ഏതു തരത്തിലും ജനജീവിതം ദുഷ്ക്കരമാക്കുന്നവരെ മേല്‍പ്പറഞവര്‍ സംരക്ഷിക്കുകയാണ്. ഇതിനെതിരെ എവിടെ ആരോട് സങ്കടം പറയാനൊക്കും? കുത്തൊഴുക്കില്‍പ്പെട്ടു ഒലിച്ചു ഒഴുകിപ്പോകുന്ന മാലിന്യംപോലെ മനുഷ്യജീവന്‍ ക്രൂരക്രുത്യങ്ങളുടെ കുത്തോഴുക്കില്‍പ്പെട്ടു ഒലിച്ചു പോകുന്ന കേരള നാട്ടിലാണ് ഞാനും നിങ്ങളും വസിക്കുന്നതെന്നതു ഒരു സത്യമാണ്. അല്ലെന്നു ആരെങ്കിലും പറയട്ടെ......മതഭ്രാന്തിനും നെറികേടിനും പണ ക്കൊതിക്കും വേണ്ടിയുള്ള ദാഹം തീര്‍ക്കാന്‍ ഇന്ത്യന്‍ സംസ്കാരം വഴി മാറി .

Anonymous said...

ക്രിസ്തുവിന്റെ ദൈവാലയത്തിൽ ക്ലാവ൪ കച്ചവടം.

Anonymous said...

ഗാ൪ലാഡിൽ പുതിയ പളളിയിലെ റൂഫിന്‍റെ മുകളിൽ വെച്ച ( ഓട്ടുപുറത്ത് വെച്ച ) ക്ലാവറിന്‍റെ നടു ഒടിഞ്ഞ് രണ്ട് പീസായി താഴേക്ക് വീണു.
ഈ ക്ലാവ൪ കുരിശ് രണ്ടായി പിള൪ന്ന് നലത്ത് ചത്ത ശവംപോലെ കിടക്കണ കണ്ടപ്പോൾ തോനിയത്, ഇതിനേ എടുത്ത് ശവപെട്ടിയിൽ ഇട്ടില്ല.
നടു ഒടിഞ്ഞ് രണ്ട് പീസായി താഴേക്ക് വീണ ക്ലാവ൪ കുരിശും ബിഷപ്പ് അങ്ങാടിയത്തിന്‍റെ കസേരയിൽ ഇരുന്നുളള പ്രസംഗവും ഒരുപോലെയല്ലേ കൊച്ചാപ്പി ചേട്ടാ!

Anonymous said...

Wednesday, October 17, 2012
കൊച്ചാപ്പിത്തരവുമായി ഡോ. കൊച്ചാപ്പി
ഡോ. കൊച്ചാപ്പി, SSLC, PhD

കുറെ നാളായി ഈ തൊന്തരവില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഒന്നാമതെ ശോശാമ്മയുടെ ശല്ല്യം. ഈയിടെയായി നമ്മുടെ ബിഷപ്പും അച്ചന്മാരും അവളെ കിടത്തി ഉറക്കുന്നില്ല. കൊച്ചാപ്പിയെ ഒതുക്കുക:

ഡോ കൊച്ചാപ്പിയുടെ ലേഖനം ഉടനെ പ്രതീക്ഷിക്കുക.

എവിടെ നമ്മുടെ പ്രിയങ്കരനായ ഡോ കൊച്ചാപ്പി!!!

Anonymous said...

ഇനി നമ്മുക്ക് ചിന്നപെണ്ണിന്റെ അപ്പനേ ചായ ഇചുവാ൯ പഠിപ്പിക്കണം.
ചിന്നപെണ്ണ് സ്വന്തം അപ്പനേ Quizinos-ൽ (സ്വന്തം കട) നിലം തുടപ്പിച്ചതുകൊണ്ട് കോപ്പേൽ പളളിയെ കാരൃങ്ങൾക്ക് കൂടുതൽ എളുപ്പമായി.
ഇനി മെക്സിക്കരുടെ കാരൃങ്ങൾ കട്ട പുക.

Anonymous said...

aTamil man has no right to be in the council, he is not a registered member he is still under the son inlaw

Anonymous said...

Holy spirit responsible for alencherrys election...ahahahahahaaa...hah,,,,dollor spirit is......

Knanaya World said...

അത് ന്യായം . ഈ പണക്കൊതിയന്മാര്‍ക്ക്. ദ്രവ്യാഗ്രഹികള്‍ക്ക് , മാതൃകയാക്കാവുന്ന ഒരച്ചനാണ് , ഇവിടെ ഡാലസില്‍ ഉള്ളത്( Fr. Joseph shauriamakkal) . തന്റെ ശമ്പലത്തിനെ , 33% ഇന്നും പള്ളിക്ക് നല്‍കുന്ന , മാതൃകാ വൈദീകന്‌. പണത്തോടുള്ള ആര്‍ത്തിയില്ലാത്തതുകൊണ്ട് തന്നെ എല്ലാവരോടും ഒരേപോലെ ഇടപെഴുകാന്‍ പറ്റുന്നു.

Tom Varkey said...

Dear Blog Master, this is Part A of a 2-Part Article by Tom Varkey

Is Our Syro-Malabar Clergy “Laughing all the way to the Bank or to the Gates of Eternal Hell”? – Tom Varkey
We all have heard the expression: “Laughing all the way to the bank”. For the benefit of those who may not know what it means, let me explain. When we say I am laughing all the way to the bank, what I mean is that I am doing something which I know for sure is a money-maker and I am doing it so well that by the time I am done with the project, chances are excellent that I will earn a bunch of money. Thus I can add a bunch of money to my bank account by doing what I am doing. Therefore I have every reason to be happy and feel good knowing that it is only a matter of time before I become rich. In other words, I have very good reasons to laugh meaning to be happy and nothing to worry about. Well, it seems that today most of our Syro-Malabar bishops and priests think that they can fool God and the Holy Spirit to make a whole bunch of money using their names and thus laugh all the way to the bank. But based on the Word of God, it is much more accurate to say that they are “laughing all the way to the gates of Eternal Hell”.’ This will happen if they do not change their course and abandon their ways of living hypocritically, exploiting their flocks by misleading them for their own selfish interests and for making a lot of money for themselves. I know what I am saying is not funny and therefore I could not say this with greater heart ache and mental grief. However, I say this based on the following reasons.
Recently you may have read articles in this blog about bishops using the influence of Fr. Xavier Khan Vattayil and other retreat leaders only to increase their bank balances and to move public opinion in favor of their devious actions which they often take only to promote their self interests and not in the interest of giving glory to God or to promote the spiritual growth of their flocks. Typical example is the extortion of land by the Bishop of Kanjirappally from his own brother for setting up a retreat center under the pretext of doing a good thing for God. Other examples include misappropriation of funds in the construction of the Cathedral Church in Chicago and the embezzlement of funds collected for the Syro-Malabar Catholic Convention in Dallas, Texas, etc. It has been repeatedly pointed out that thousands and even millions of dollars have not been accounted for in these projects and the authorities are not willing to disclose the accounts even though it has been years since these projects have been completed.
Even though embezzlement of funds has taken place on a large scale in many of these and other projects, the authorities are even taking the name of the Holy Spirit in their effort to cover up their crimes. Reminds me of the incident quoted in Acts 8. Here the sorcerer named Simon, seeing that Peter and John could impart the Holy Spirit to others by placing their hands on them, offers bribe money to Peter in exchange for giving him this ability to give the Holy Spirit to others. His motive was not that he wanted anything that had to do with the Holy Spirit but wanted to use this ability to become rich. Peter’s response to Simon is given in Acts 8:20. Here Peter says: “May your money perish with you, because you thought you could buy the gift of God with money.” Fortunately Simon the sorcerer asks the apostles Peter and John to pray for him. Therefore God spares the life of Simon by not striking him dead in front of Peter and John as He did in the case of Ananias and Sapphira in Acts 5:5-10 whom God struck dead for lying to the Holy Spirit. Now God is definitely going to punish whoever commits sin against Him and His Holy Spirit.

Tom Varkey said...

Dear Blog Master, this is Part B of a 2-Part Article by Tom Varkey

But why does God not punish those who commit evil and wickedness by extorting money from helpless people like Monica and Thomas, the brother of Bishop Arackal of Kanjirappally and committing other such crimes against helpless people who are often misled by these church authorities? The reason is given in Eccl. 8:11 where we read: “When the sentence for a crime is not quickly carried out, the hearts of the people are filled with schemes to do wrong.” Just because God does not punish sinners immediately does not mean that His mercy and compassion have no limits. One of these days, God’s mercy and grace that He is offering to sinners such as our Syro-Malabar clergy will run out. And our bishops and priests who maliciously and repeatedly do wicked things within the Syro-Malabar Church will be punished. As far as God is concerned, there is only truth and lie, life and death, narrow way and broad way, light and darkness, etc. There is no such thing as half truths which to God are lies, partial life which to God is death, somewhat narrow way which to God is the broad way, partial light which to God is darkness, etc.
In 1 Jn. 3:2-3 we read: “Dear friends, now we are children of God, and what we will be has not yet been made known. But we know that when He appears, we shall be like Him, for we shall see Him as He is. Everyone who has this hope in Him purifies himself, just as He is pure.” There is no such thing as being children of God hoping that we can be somewhat like Him when He appears. Either we are going to be like Him or we are NOT going to be like Him. By the same token, there is no such thing as hoping to be like Him and getting away with living a life of deception, immorality and greed for money. Everyone who hopes to see Jesus MUST live a holy life trying to purify himself everyday making the sanctification of his life his goal for life. Or else, instead of laughing all the way to the bank, those who live such a life of deception and greed like most of the Syro-Malabar hierarchy of today are living, will certainly be laughing all the way to the gates of Eternal Hell. Our bishops and priests who also go after the Manichean Cross in willful disobedience to the commandment of Jesus in Jn. 3:14 will certainly be no exception.