Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, February 4, 2013

പുളിച്ച വീഞ്ഞ് പുതിയ വീപ്പയില്‍

പഴയ പുളിച്ച വീഞ്ഞ് പുതിയ വീപ്പയില്‍: ഇതാണ് ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലിലെ പുതിയ ഭരണ സമിധി. പുതിയ പാരിഷ് കൌണ്‍സിലില്‍ പുതിയതായി ഒന്നുമില്ല. കേരള സര്‍ക്കാരിലെപ്പോലെ എല്ലാവരും പതിവ് നോട്ടപ്പുള്ളികള്‍. വാച്ചായും വക്കനും തച്ചനും പിന്നെ കുറെ പ്രാഞ്ചിയേട്ടന്മാരും കൂടിയുള്ള ഒരു തരം കസേര ചുറ്റിക്കളി.


പള്ളിയില്‍ വരുന്ന ആവറേജ് വിശ്വാസികളെ വെറും വിഡ്ഢികള്‍  ആക്കുകയാണ്  ഇവിടുത്തെ ഇടവകാ നേതൃത്വം. പണ്ടൊക്കെ പാരിഷ് കൌണ്‍സിലേക്ക് ഇലെക്ഷന്‍ ആയിരന്നു. അത് പിന്നെ സെലെക്ഷന്‍ ആക്കി. ഇപ്പോള്‍ അതും മാറി നറുക്കെടുപ്പായി. എന്ത് നറുക്കെടുപ്പായാലും കസേരയില്‍ ഇരിക്കാന്‍ പോകുന്നത് നമ്മുടെ സ്ഥിരം കക്ഷികള്‍ തന്നെ. അതിനു വേണ്ടത് വികാരി ചെയ്തോളും. പള്ളി ക്വൊയറിനെപ്പോലും രാഷ്ട്രീയ വല്‍ക്കരിച്ചിരിക്കുകയാണ്. ആജീവനാന്ത ആസന ഗായകനായി കുഞ്ഞുമോനെ  വീണ്ടും പ്രഖ്യാപിച്ചു.


പുതിയ വികാരിയായി ഫാ ജോയി വന്നപ്പോള്‍ ജനങ്ങള്‍ക്ക്‌ ചില പ്രതീക്ഷകളും പ്രത്യാശകളും ഒക്കെ ഉണ്ടായിരുന്നു. എല്ലാം അസ്ഥാനത്തായിപ്പോയി  എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഇടവക ഇന്ന് നിര്‍ജീവമാണ്. കാരണം പൊതുജന താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നയങ്ങളാണ് ഇടവക നേതൃത്വം കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷമായ ചില താല്‍പ്പര കക്ഷികളുടെ അജണ്ടകള്‍ ആണ് പള്ളിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മലയാളത്തിനും മലയാളം കുര്ബാനക്കും ഉള്ള പ്രാധാന്യം എടുത്തു കളഞ്ഞപ്പോള്‍ തന്നെ പള്ളി ചത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ആര്‍ക്കാണ്ട് വേണ്ടി ഒക്കാനിക്കുമ്പൊലെ നേരം വെളുക്കുന്നതിനു മുമ്പും ഉച്ചക്ക് 11 നും മറ്റും മലയാളം കുര്ബാനവച്ചാല്‍ ഒരീച്ച പോലും വരില്ല എന്നുള്ളതിന് കഴിഞ്ഞ ആഴ്ചയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ തന്നെ ഒരുദാഹരണമാണ്

വി. സെബസ്ത്യാനോസിന്റെ തിരുനാളിന് 11 മണി കുര്‍ബാന സമയം ജോയിച്ചന്‍ പുതുക്കുളം വെറുതെ ക്യാമറയും തൂക്കി ഗ്ലൂമിയായി നടക്കുകയായിരുന്നു. സാധാരണ പള്ളിയില്‍ ഒരീച്ച പറക്കുകയോ മറ്റോ ചെയ്‌താല്‍ മൂന്നാല് ഫ്ലാഷ് കാച്ചുന്ന ജോയിച്ചന്‍ നിരാശനായി നടക്കുന്ന കണ്ടപ്പോള്‍ ഏതോ ഒരാള്‍ കാര്യമാരാഞ്ഞു. "ഇന്ന് ഫോട്ടോ എടുത്താല്‍ കാലി സീറ്റ് മാത്രമേ കിട്ടുകയുള്ളൂ. തിരുനാളല്ലേ, ഫോട്ടോ കാണുന്നവര്‍ എന്ത് വിചാരിക്കും?"  എന്നായിരുന്നു ജോയിച്ചന്റെ അയാള്‍ക്ക് കൊടുത്ത മറുപടി. പിള്ളേരെയും പ്രിങ്കാണികളെയും കൂട്ടിയാല്‍ ഏറ്റവും മികച്ചത് പള്ളിയില്‍ ഒരു 150 പേരില്‍ കൂടുതല്‍ ഉണ്ടായിരുന്നില്ല എന്ന് ഈ വ്യക്തി ആണയിട്ടു ഞങ്ങളോട് പറഞ്ഞു.

തണുപ്പന്മാരായ രണ്ടു ശാപ്പാട്ട് രാമന്മാരാന് നമ്മുടെ വികാരിയും അദ്ദേഹത്തിന്‍റെ അസ്തെന്തിയും എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ക്രിസ്മസ്-ന്യൂ ഇയര്‍ കാലത്ത് രണ്ടുപേരും കൂടി നാട്ടിലേക്ക് ഒരു പോക്കാണ്. ഇവിടെ ഉണ്ടായിട്ടും വല്ല്യ കാര്യമൊന്നും ഉണ്ടായിട്ടല്ല. എന്നാലും ഒരു കത്തീഡ്രല്‍ പള്ളിയുടെ സാരഥിമാര്‍ രണ്ടുപേരും ഇങ്ങനെ ഒരേസമയത്തു എല്ലാം ഇട്ടെറിഞ്ഞു പോകുക എന്ന് പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും. ഇവര്‍ക്ക് ഇത്രയൊക്കെ ഉത്തരവാദിത്വബോധവും കുഞ്ഞാടുകളുടെ ക്ഷേമത്തില്‍ താലപ്പര്യവും ഉള്ളൂ എന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍.

5 comments:

Anonymous said...

അഗാപ്പ വഴി കടത്തുന്ന മുതോലത്തിനെ



പള്ളികളില്‍ നിന്ന് കിട്ടുന്ന പൈസ തന്റെ സ്വന്തം പ്രൈവറ്റ് കബിനി യായ അഗാപ്പ വഴി കടത്തുന്ന


മുതോലത്തിനെ അച്ഛനെന്നു വിളിക്കുന്നവരെ സമ്മതിക്കണം.

കുര്ബാനചെല്ലാന്‍ നിന്നാല്‍ മുഴുവന്‌ സമയവും വെറുതെ വായികൊട്ട വിട്ടു കുര്ബാനയോടു യാതൊരു ഭക്തിയുമില്ലാതെ , എന്തൊക്കയോ അല്ത്താരയില്‍ നീന്നു ഒപിച്ച്ചു കൂട്ടുന്ന ഇങ്ങേരെ അച്ഛനെന്നു വിളിക്കുന്നതെങ്ങനെ ?


സമയാസമത്തു തരത്ത്തിനോത്ത് അഭിപ്രായം പറയുന്ന ഈ പുള്ളിയെ അച്ഛനെന്നു വിളിക്കുന്നതെങ്ങനെ ?

പള്ളികളില്‍ നിന്ന് കിട്ടുന്ന പൈസ തന്റെ സ്വന്തം പ്രൈവറ്റ് കബിനി യായ അഗാപ്പ വഴി കടത്തുന്ന ഇയാളെ അച്ഛനെന്നു വിളിക്കുന്നതെങ്ങനെ ?.


തനിക്കെതിരെ അഭിപ്രായം പറയുന്നവരെ എല്ലാം ഇല്ലാതാക്കണം എന്ന് വിചാരിച്ചു നടക്കുന്ന ഇയാളെ അച്ഛനെന്നു വിളിക്കുന്നതെങ്ങനെ ?.


കുട്ടത്തിലുള്ള ഒരച്ച്ച്നുപോലും വിശ്വാസമില്ലാതെ എല്ലാവരെയും നശിപ്പിക്കും എന്ന് പറഞ്ഞു നടക്കുന്ന ഇയാളെ അച്ഛനെന്നു വിളിക്കുന്നതെങ്ങനെ ?





പള്ളികളില്‍ നിന്ന് കിട്ടുന്ന പൈസ തന്റെ സ്വന്തം പ്രൈവറ്റ് കബിനി യായ അഗാപ്പ വഴി കടത്തുന്ന



വെറുതെ വായികൊട്ട വിട്ടു കുര്ബാനയോടു യാതൊരു ഭക്തിയുമില്ലാതെ , എന്തൊക്കയോ അല്ത്താരയില്‍ നീന്നു ഒപിച്ച്ചു കൂട്ടുന്ന



മുതോലത്തിനെ അച്ഛനെന്നു വിളിക്കുന്നവരെ സമ്മതിക്കണം.





















സ്വന്തം പ്രൈവറ്റ് കബിനിയായ അഗാപ്പ


മുതോലത്തിനെ അച്ഛനെന്നു വിളിക്കുന്നവരെ സമ്മതിക്കണം.


Anonymous said...

ക്നാനായ മക്കള്‍ മുതോലതിനെയും കിങ്കരന്മാരെയും വെല്ലുവിളിക്കുന്നു

പള്ളികള്‍ പൂട്ടി കുര്‍ബാന മുടക്കാന്‍.

ഒരിക്കലും ചെയ്യില്ലായെന്ന് നന്നായി അറിയാം.

ഇവിടുത്തെ ക്നാനായ പള്ളികളും കുര്‍ബാനയും നിങ്ങള്‍ വൈദീകര്‍ക്കും മൂലക്കാടനും തനി കച്ചവടമാണ് എന്ന് നന്നായി അറിയാം.

അതുകൊണ്ട് ആല്‍മാഭിമാനമുള്ള ക്നാനായ മക്കളെല്ലാം തീരുമാനിച്ച് കഴിഞ്ഞു ക്നാനായ പൈതൃകത്തിലുള്ള ഒരു സഭാ സംവിതാനവും പള്ളികളും അതിനെ നയിക്കാന്‍ നല്ല ക്നാനായ തന്തയ്ക്കും തള്ളയ്ക്കും പിറന്ന വൈദീകരും ഉണ്ടാകുന്നതുവരെ ഒരു പെനിപോലും പള്ളികളില്‍ സ്തോത്രക്കാഴ്ച്ചയോ വാര്‍ഷീക വരി സംഖ്യയോ ഇടുകയില്ലായെന്ന്.

കച്ചവടക്കാരായ മൂലക്കാട്ട് തിരുമേനിയും മുതോലവും ഇവര്‍ക്ക് ചൂട്ട് പിടിക്കുന്ന സമുദായ ദ്രോഹികളായ വൈദീകരും ചേര്‍ന്ന് തങ്ങളുടെ ബിസ്സിനസ്സ് പോളിസ്സികള്‍ ഉണ്ടാക്കി വരുമാനം വര്‍ദ്ധിപ്പിച്ച് ഇനിമുതല്‍ നോര്‍ത്ത് അമേരിക്കയിലെ പള്ളികള്‍ നടത്തുക.

ഞങ്ങളുടെതല്ലാത്ത പള്ളികളും ഞങ്ങളുടെ കൂടെ നില്‍ക്കാത്ത വൈദീകരും ഇനിമുതല്‍ ഞങ്ങള്‍ക്ക് വേണ്ടായെന്ന് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മക്കള്‍ ഒന്നടങ്കം ഉച്ചസ്വരത്തില്‍ പറയുന്നു.

Anonymous said...

Can any one have the courage to publish; either side by side or the major portions of the parish council bylaws of chicago and other diocese or kerala?

The Parish council by laws of this diocese is a joke or a mockery. Good people should stand up agaist the abuse of any clergy when they are acting like Judas or unChrist like...

Anonymous said...

തണുപ്പന്മാരായ രണ്ടു ശാപ്പാട്ട് രാമന്മാരാന് നമ്മുടെ ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലിലെ വികാരിയും അദ്ദേഹത്തിന്‍റെ അസ്തെന്തിയും എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു

Anonymous said...

പണ്ടൊക്കെ പാരിഷ് കൌണ്‍സിലേക്ക് ഇലെക്ഷന്‍ ആയിരന്നു.

അത് പിന്നെ സെലെക്ഷന്‍ ആക്കി.

ഇപ്പോള്‍ അതും മാറി നറുക്കെടുപ്പായി.

എന്ത് നറുക്കെടുപ്പായാലും കസേരയില്‍ ഇരിക്കാന്‍ പോകുന്നത് നമ്മുടെ സ്ഥിരം കക്ഷികള്‍ തന്നെ.


പള്ളിയില്‍ വരുന്ന ആവറേജ് വിശ്വാസികളെ വെറും വിഡ്ഢികള്‍ ആക്കുകയാണ് ഇവിടുത്തെ ഇടവകാ നേതൃത്വം.