യേശുക്രിസ്തു വിഭാവനം ചെയ്തതും, അവിടുത്തെ ശിഷ്യന്മാരും പിന്‍ഗാമികളും പൂര്‍വ പിതാക്കന്മാരും രൂപം കൊടുത്തു വളര്‍ത്തിയതുമായ ഒരു സഭയാണോ ഇന്ന് ലോകത്തില്‍ നിലവിലുള്ളത്?
അല്ല എന്ന് തറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും സീറോ മലബാര്‍ സഭ.
ക്രിസ്തുവിന്റെ അനുശാസനങ്ങള്‍ക്ക് ഖടക വിരുദ്ധമായി, പട്ടുടുപ്പുകളും ചെങ്കോലും കിരീടവും അണിഞ്ഞു നാട്ടുരാജാക്കന്മാരെപ്പോലെ സമ്പത്തും സ്ഥാപനങ്ങളും ഭരിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിചിട്ടുള്ളവരാണ് ഇന്ന് നമ്മുടെ സഭയെ ഭരിക്കുന്നത്.
"നിങ്ങള്ക്കുല്ലതെല്ലാം ഉപേക്ഷിച്ച് എന്റെ പിന്നാലെ വരുവിന്‍ " എന്ന ക്രിസ്തുവിന്റെ ആഹ്വാനം നമ്മുടെ മെത്രാന്മാരുടെ ചെവികളില്‍ ഇന്ന് പാറയില്‍ വിതച്ച വിത്ത് പോലെയാണ്. ജീവിതം മുഴുവന്‍ സഹിച്ചും, ക്ഷമിച്ചും, രക്ത സാക്ഷികളായും നമ്മുടെ പുണ്യവാന്മാര് നേടിയെടുത്ത വിശുദ്ധിയെ വിറ്റ് പണമുണ്ടാക്കുകയല്ലേ ഇന്നത്തെ നമ്മുടെ മെത്രാന്മാരും പുരോഹിതരും ചെയ്യുന്നത്? നമ്മുടെ മെത്രാന്മാരെപ്പോലെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ അധികാരം കയ്യാളുകയും സ്വത്തും ആഡംബരങ്ങളും അനുഭവിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ടോ? സഭാ വിശ്വാസികളെ തങ്ങളുടെ സാമൂഹിക ശക്തിയായി ഉയര്‍ത്തിപ്പിടിച്ചു രാജ്യത്തോടും സമൂഹത്തോടും വിലപേശി നേട്ടങ്ങളുണ്ടാക്കാന്‍ നമ്മുടെ മേത്രാന്മാരെക്കാള് മിടുക്കന്മാര് ആരുണ്ട്? അവര്‍ക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ട. ജനങ്ങളെ കൂസേണ്ട. ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലു വില കൊടുക്കാം. സ്വര്‍ഗത്തിലേക്കുള്ള പാസ്പോര്‍ട്ട് ആയ കൂദാശകളില്‍ കയ്യൊപ്പ് വയ്ക്കാന്‍ "പടി" വാങ്ങുന്ന സമ്പ്രദായം ഇന്നും അനുസ്യൂതം തുടരുന്നു. തുട്ടന്സ് കൊടുക്കാന്‍ തയ്യാറായാല്‍ ഏതു പരിപാടിക്കും മെത്രാന്മാര് റെഡി. മെത്രാനും സഹായ മെത്രാനും പ്രത്യേകം പ്രത്യേകം പടികള്‍ ഉണ്ടെന്ന വിവരം കൂടുതലാര്‍ക്കും അറിയാമെന്നു തോന്നുന്നില്ല.
കേരളത്തില്‍ നമ്മുടെ പൂര്‍വികരും, ഇവിടെ നമ്മള് ചിക്കാഗോക്കാരും വിയര്‍പ്പൊഴുക്കി കഷ്ടപ്പെട്ടുണ്ടാക്കിയ പള്ളികളും സ്ഥാപനങ്ങളും വത്തിക്കാന്റെ കീഴിലാക്കിയിട്ടു, മാര്‍പ്പാപ്പയുടെ വയ്സ്രോയിമാരെന്ന നിലയില്‍ മെത്രാന്മാര് ഈ രൂപതാ കോളനികളെ അടിച്ചമര്‍ത്തി ഭരിക്കുന്നു. എന്നിട്ടോ? നമ്മുടെ വിവിധ രൂപതകളിലും ദിവ്യബലി തന്നെ പല രീതികളിലാണ്. യേശുവുള്ള സത്യ ക്രൂശിതരൂപം പല പള്ളികളില്‍ നിന്നും എടുത്തുമാറ്റി, മാനിയെക്കന്‍ വികൃതരൂപത്തെ "മാര്‍ തോമ കുരിശെന്ന" ഓമനപ്പേരിട്ട് തോമസ്ലീഹായെയും സര്‍വ സീറോ മലബാര്‍ കത്തോലിക്കരേയും ചില മെത്രാന്മാര് അപമാനിക്കുന്നു. നമ്മുടെ തന്നെ മെത്രാന് ചെയ്തതെന്താണ്. പള്ളി പണികഴിഞ്ഞപ്പോള്‍ തനിനിറം പുറത്തു കാണിച്ചു. പിളര്‍ച്ചയുടെ അടയാളമെന്നോണം അള്‍ത്താരയില്‍ സത്യകുരിശും മാനിക്കെയന്‍ കുരിശും ഒപ്പത്തിനൊപ്പം സ്ഥാപിച്ചു. എന്നിട്ടും പോരാഞ്ഞിട്ട് ലോകത്തിലേക്കും വച്ചു ഏറ്റവും വൃത്തികെട്ട അല്താരവിരിയിട്ടു ഇവിടുത്തെ ജനങ്ങളുടെ മുഖത്തു കാര്‍ക്കിച്ചു തുപ്പി. "ഇതെന്റെ ഭവനമാണ്" എന്ന് വീമ്പിളക്കി പള്ളിയില്‍ തന്റെ തോന്ന്യാസം നടത്തിയ നമ്മുടെ മെത്രാനെ ആരാണ് ബോസ്സ് എന്ന് കാണിച്ചുകൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മെത്രാന്മാരെയും പുരോഹിതരെയും പള്ളിഭരണത്തില്‍ നിന്നും എടുത്തു ദൂരെ കളഞ്ഞു ആത്മീയ കാര്യങ്ങളില്‍ മാത്രം ഒതുക്കി നിറുത്തുവാന്‍ ഇവിടുത്തെ അത്മായര്‍ ധൈര്യം കാണിക്കണം. നമ്മുടെ സഭയില്‍, പ്രത്യകിച്ചും നമ്മുടെ ഈ രൂപതയില്‍ മാറ്റത്തിന്റെ കാഹളമൂതാന്‍ സമയമായിരിക്കുന്നു. യേശു യെരുസലേം ദേവാലയത്തില്‍ നടത്തിയ അതെ ശുദ്ധി കലശം നമ്മളും ചെയ്തെ മതിയാകൂ. കര്‍ത്താവിന്റെ ഭവനം കച്ചവടശാലയാക്കിയ മഹാപുരോഹിതര്ക്കെതിരെ ചാട്ടവാര്‍ എടുത്ത യേശുവിന്റെ അതെ ധീരത നമുക്കും കാണിക്കണം. അല്ലെങ്കില്‍ നമ്മുടെ വിശ്വാസം തന്നെ ഇവര്‍ നാമാവശേഷമാക്കും.
10 comments:
Bravo, voice! Go ahead, tie the bell. Or just shut up and go to hell.
I am ready to KICK YOUR ASS.
Zero voice requires some comments and attention please.....
Now no one is caring about this crap.
Now the auther himself will start writing comments on his own s**t !!
ARE YOU CRAZY TOOO???????????????
Just read and shut up, you idiots. Makes sense to me.
Truth is so difficult to understand and follow for those who posted comments?
However, what you posted is an impossible one to go. It will be like SADAM went aganist USA.
"A lie gets halfway around the world before the truth has a chance to get its pants on."
-- Sir Winston Churchill
"Men occasionally stumble on the truth, but most of them pick themselves up and hurry off as if nothing had happened."
-- Sir Winston Churchill
The voice is in right direction otherwise the current Chicago based Syro Malabar Church washes away the truth and finally installs a fully qualified Paganism for the Syro Malabar faithful in USA. I do not blame the church alone because 80% of us in USA had never read bible one time in their life. Therefore we swallow whatever the priests and bishop vomit.
For example last week the vicar mentioned about curse for the wrong doing and warned that such curse will carry on for seven generations. Do you believe in this?
Jesus never curses anybody; instead he cares, carries, heals and empties himself for us. He indeed carries our burden and led us to everlasting life. That is the essence of bible and the Lord thus taught us the supreme law of unconditional love.
If the Vicar is right then what is the need of confession and all the sacraments. Our church is filled with devils in white rob.
It's too hot in kottayam!!!
It is the apt time to act against the dictatorship of the church especially in (O)Syromalabar church.All the best.
Mathew.M>Tharakunnel
Chairman,
Kerala Catholic Church Reformaaion
Movement.
PALA
Now I know another true believer in Jesus Christ against some Bishops’ & church leaders’ false teachings & policies against the Word of God in the Holy Bible. It is very necessary the Bishops & church leaders to read the following Word of God (verses) in addition to the others, in your Holy Bible and follow the truth & the truth will set you all free. (If anyone needs more info email at: info896@gmail.com)
01. Mathew 5:19; &
02. Mathew 16:19+23&
03. Mathew 23:23 &
04. Hosea 4:6-9 &
05. Mathew 16:27 &
06. Mathew 18:5-10&
07. Mathew 25:14-30&
08. Mathew 28:20 &
09. Acts 5:29 &
10. Acts 2:46 &
11. Revelation 1:5--6 & (all the baptized are made priests by Jesus)
12. Ephesians 4:11&(No priests selected as Jesus made all, priests)
13. Romans 1:22-29 &
14. Romans 10:9-13 &
15. John 14:21 &
16. John 14:26 &
17. Romans 14:11-12&
18. 2Corinthians 5:10&
19. Revelation 22:18-19&
20. Revelation 20:12-15
in the Holy Bible))))
John
Post a Comment