Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, December 12, 2012

വികാരിയായിരുന്ന ശ്രീ ശാശേരിക്കും മുന്കന്യാസ്ത്രീ സഹോദരിക്കും സ്വാഗതം


-ജോസഫ്‌ മാത്യു 

ടെക്സാസിലുള്ള ഡാളസില്‍ കൊപ്പേല്പള്ളി വികാരിയായിരുന്ന  ഫാദര്‍ശാശേരി 
പൌരാഹിത്യവും ഒപ്പം സ്വന്തം കന്യാസ്ത്രീസഹോദരി സഭാവസ്ത്രവും ഉപേക്ഷിച്ചതായി 
സീറോ മലബാര്‍ വോയിസ്‌ ബ്ലോഗു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വന്തം ജീവിതാന്തസുകള്‍ 
തിരഞ്ഞെടുത്തിട്ടു ഉപേക്ഷിക്കുകയെന്നുള്ളത് കുടുംബ ജീവിതത്തിലെ ഭാര്യാ 
ഭര്‍ത്താക്കന്മാര്‍ വിവാഹബന്ധം ഉപേക്ഷിക്കുന്നതുപോലുള്ള ദുഖകരമായ അനുഭവമാണ്. 
ആ വിധത്തില്‍ ശ്രീ ശാശേരി കടുത്ത തീരുമാനം എടുത്തുവെന്നു വേണം കരുതുവാന്‍.

തന്റെ സഭയില്‍ പിടിച്ചുനില്‍ക്കുവാന്‍വേണ്ടി ആട്ടിന്കൂട്ടത്തെ പോലും ഉപേക്ഷിച്ചു 
ഇടയനൊപ്പം ചേരുന്നു. പിമ്പേ നടക്കേണ്ട ഷിക്കാഗോയിലെ ശ്രേഷ്ഠ ഇടയനൊപ്പം 
കാവല്‍ക്കാരന്‍ പട്ടിയെപ്പോലെ ഈ വൈദികനും അന്നു ആട്ടിന്ക്കൂട്ടങ്ങള്‍ക്കു മുമ്പില്‍ 
നടന്നു. ചുറ്റുമുണ്ടായിരുന്ന ചെന്നായ്ക്കളും വിഷപാമ്പുകളും പട്ടിയും ഇടയനുമൊപ്പം
 ആടുകളെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ടോം വര്‍ക്കിയെപ്പോലുള്ള ഭക്തന്മാരെ 
ഷിക്കാഗോയിലെ വലിയ ഇടയനു വേണ്ടി തേജോവധം ചെയ്യുവാന്‍ ശ്രമിച്ചു. 
അതാണ്‌ ശ്രീ ശാശേരിയുടെ ജീവിതത്തില്‍ സംഭവിച്ച പരാജയവും. 


സഭാവസ്ത്രം ഊരിയ മറ്റൊരു കന്യാസ്ത്രിയുടെ കദന കഥയില്‍ ഒരു പൌരാണിക 
കുടുംബത്തില്‍ പിറന്നതാണ് തന്റെ തെറ്റെന്നും വിവരിച്ചിരിക്കുന്നു. നമ്മുടെ 
സമൂഹത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എത്രയോ അര്‍ഥവത്തായി ആ സഹോദരി 
അഭിപ്രായപ്പെട്ടിരിക്കുന്നു. പരിഹസിക്കുന്ന സമൂഹമാണ് ചുറ്റുമുള്ളത്. സ്വന്തം 
ചാരിത്രംപോലും പണയം വെച്ചാണ് മഠത്തിനുള്ളില്‍ സ്ത്രീകള്‍ കഴിയുന്നതെന്ന് 
പുറം ലോകം അറിയുന്നുണ്ടോ? അധികാരികളും കാര്യസാധ്യത്തിനായി കൊച്ചു 
കന്യാസ്ത്രികളുടെ ചാരിത്ര്യം നശിപ്പിക്കുന്നതും ഞെട്ടലോടെയാണ് ലോകം 
മുഴുവന്‍ ശ്രവിക്കുന്നത്. പുരോഹിത ലോകത്തും മഠംലോകത്തും നടക്കുന്ന രതി 
ലീലകള്‍ അധികാരികള്‍ എന്തെ കണ്ടില്ലെന്നു നടിക്കുന്നു? ഇതില്‍നിന്ന് 
മനസിലാക്കെണ്ടതും നിയമം നടപ്പിലാക്കുന്നവരും പുരോഹിതരൊപ്പം 
കന്യാസ്ത്രിമഠം ഇരുട്ടുകൂട്ടിനുള്ളില്‍നിന്നും പങ്കു പറ്റുന്നവരന്നല്ലേ?

സിസ്റ്റര്‍ ജസ്മിയും ഷിബുവും മേരി ചാണ്ടിയും തങ്ങളുടെ വിധിക്കപ്പെട്ട 
കഴിഞ്ഞ കാലകഥകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇങ്ങനെ 
അറിയപ്പെടാത്ത എത്രയോ ആത്മാക്കള്‍ എരിഞ്ഞു ജീവിക്കുന്നു. 

ശാശേരിയുടെ പൌരാഹിത്യ ജീവിതത്തിലെ അവസാനനാളുകള് സമനില 
തെറ്റിയ ഒരു വൈദ്യകനെപ്പോലെയായിരുന്നു. ഇങ്ങനെയുള്ള അനേക കഥകള്‍ 
അദ്ദേഹത്തിന്‍റെ ഇടവകയിലെ പ്രവര്‍ത്തനങ്ങളില്‍നിന്നും വ്യക്തമാക്കുന്നുണ്ട്. 
അതിരു വിട്ടുള്ള സ്ത്രീകളുമായുള്ള ഇടപെടല്‍, ഒരു വൈദികന് നിരക്കാത്ത 
പ്രവര്‍ത്തികള്‍, ഡി.എന്‍.എ . ടെസ്റ്റു വെല്ലുവിളി ഇവകളെല്ലാം ഒരു 
പൌരാഹിത്യത്തിനു നിരക്കാത്ത പ്രവര്‍ത്തികളായിരുന്നു. എന്തുകൊണ്ടും 
അദ്ദേഹം വൈദികനെന്നുള്ള സ്ഥാനത്യാഗം അര്‍ഹിക്കുന്നു. ബലിയില്‍ 
പങ്കുചേരുന്ന അല്മായനെ കുരുതി കഴിച്ചുകൊണ്ടല്ല ദിവ്യബലി അര്‍പ്പിക്കേണ്ടത്‌. 
അത് മനസിലാക്കി പൌരാഹിത്യം ഉപേക്ഷിച്ച ഇദ്ദേഹത്തെ, 
തന്റെ തീരുമാനത്തെ, പൂര്‍ണ്ണമായും ശരിവെക്കട്ടെ. 

തെറ്റുകള്‍ ഒരു വൈദികനായി അദ്ദേഹം ഒരുപാട് നടത്തി. ഇന്നു നമുക്കു മുമ്പിലുള്ളത്  
തെറ്റുകളില്ലാത്ത മിസ്റ്റര്‍ ശാശേരിയാണ്. കുറ്റാരോപണങ്ങളുമായി അദ്ദേഹത്തെ 
തേജോവധം ചെയ്ത അരമനയിലെ വെറി കെട്ടവരും വരാം. കള്ളങ്ങള്‍ മാത്രം 
പറഞ്ഞു ജനത്തെ പറ്റിക്കുന്ന ഒരു വര്‍ഗമാണവരെന്നു ബോധവും വിദ്യാഭ്യാസ്സവും 
ഉള്ളവര്‍ക്ക് ഇന്നറിയാം. കപടത നിറഞ്ഞ  ഇടയലേഖനംവരെ ഇന്ന് ജനം 
തള്ളികളയുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ ഇവരെ ശ്രവിച്ചെങ്കിലായി. 

സംഭാവാമി യുഗേ യുഗേയെന്നു പറഞ്ഞതുപോലെ ശാശേരി  ഇതില്‍ ഒരു ഇര മാത്രം. 
പിന്നില്‍നിന്നും ചരട് വലിച്ച കപടപുരോഹിതര്‍ ഷിക്കാഗോ അരമനക്കുള്ളില്‍ 
തന്നെയുണ്ട്‌. ഇവരെയാണ് ഇനി പിടികൂടേണ്ടത്. അതിനു അല്‍മായ 
ലോകത്തിലേക്ക് വന്ന ശാശേരിയുടെ സഹായവും ആവശ്യമാണ്. ഒരു പക്ഷെ 
അദ്ദേഹത്തിന്‍റെ മുന്‍കാല ജീവിതംകൊണ്ട് വ്യക്തിഹത്യ നടത്തുമെന്നും ഭയപ്പെടാം. 
പുതിയ ഒരു ജീവിതം നയിക്കുന്ന അദ്ദേഹത്തിനു  ഇനിയും വൈദികനായി നടന്നപ്പോള്‍ 
സംഭവിച്ച ദുഷ്പ്പേരുകള്‍ ജനം ചെവികൊള്ളൂകയില്ലെന്നും ചുറ്റുമുള്ള ശത്രുപുരോഹിതര്‍ 
മനസിലാക്കുമെന്ന് വിചാരിക്കുന്നു. 

എന്തോ ശക്തികള്‍ പൌരാഹിത്യം ഉപേക്ഷിക്കുവാന്‍ ശാശേരിയുടെ മനസാക്ഷിക്ക് 
വിരുദ്ധമായി പ്രേരിപ്പിച്ചുവെന്ന് വേണം കരുതുവാന്‍. എങ്ങോ കൊലയാളിയുടെ 
ശവക്കുഴിയില്‍നിന്നു മാന്തിയെടുത്ത ഒരു കുരിശിനെ പവിത്രമായ അല്ത്താരയില്‍ 
വെക്കുവാന്‍ പ്രേരിപ്പിച്ചതും അദ്ദേഹത്തിന്‍റെ മേലാധികാരി മെത്രാനായിരിക്കും. 
ഒടുവില്‍ ഇരയായത് അന്ന് വികാരിയാരുന്ന ശ്രീ ശാശേരിയും. പുറത്തു 
നില്‍ക്കുന്ന അല്‍മായനു ചോദ്യങ്ങള്‍ ഏറെയുണ്ട്. ഉത്തരം പറയുവാന്‍ 
ഇനി അദ്ദേഹം കടപ്പെട്ടിട്ടും ഇല്ല. 

 ഷിക്കാഗോ രൂപതയില്‍ നേരും നെറിയും ധര്‍മ്മ ബോധവും നശിച്ച പുരോഹിതരാണ് 
വെറും ഒരു റോബോട്ടിനെപ്പോലെ നടക്കുന്ന മെത്രാന്റെ മുകളില്‍ ഭരണം 
നടത്തുന്നതെന്നും മനസിലാക്കുവാന്‍ സാധിക്കുന്നു. ഇടവകക്കാരുടെ വികാരങ്ങളെ 
പുല്ലുവില കല്‍പ്പിച്ചു ഇടവക ഭരിച്ച ശാശേരിയും തന്റെ നിലനില്പ്പിനുവേണ്ടി 
പള്ളിയില്‍ നീചപ്രവര്‍ത്തികള്‍ ചെയ്തതാകാം. വിവരമുള്ള ജനം 
ക്ഷമിക്കുമെന്നും തീര്‍ച്ചയാണ്. 

സാധാരണ ഒരു അല്മായന്‍ വിചാരിക്കും തങ്ങളുടെ സ്ത്രീ ജനങ്ങളുടെ ഇടയിലാണ് 
ഏറ്റവും കൂടുതല്‍ പരദൂഷണവും കുശുമ്പും ഉള്ളതെന്ന്. എന്നാല്‍ അതിനേക്കാള്‍ 
പരദൂഷണവും കുശുമ്പുമായി നടക്കുന്നവരാണ് പുരോഹിത വര്‍ഗം. 
പൌരാഹിത്വംകിട്ടുന്ന സമയത്ത് പുരുഷത്വവും ഇവര്‍ക്ക് നഷ്ടപ്പെടുന്നുവോയെന്നും
 ചിലരുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ തോന്നിപോവാറുണ്ട്. 
കൊപ്പേല്‍പള്ളിയില്‍നിന്നും ശ്രീ ശാശേരിക്കു സ്ത്രീ വിഷയങ്ങളുമായി 
വന്ന അപവാദ കഥകള്‍ ശരിക്കും മറ്റുള്ള പുരോഹിതര്‍ മുതലെടുത്തു കാണണം. 
അവര്‍ അദ്ദേഹത്തിന്‍റെ പൌരാഹിത്വത്തിനു തന്നെ വെല്ലുവിളിയായി കാണണം.
  
രൂപതയിലെ മഹാഇടയനെയും ഇടയന്റെ പുരുഷത്വം ഇല്ലാത്ത മറ്റു പുരോഹിതരെയും 
പ്രീതിപ്പെടുത്തുവാനുള്ള ശ്രമത്തില്‍ ഈ  മുന്‍പുരോഹിതന് നഷ്ടമായത് ആട്ടിന്‍കൂട്ടങ്ങളെ 
ആയിരുന്നു. സ്വന്തം നിലനില്‍പ്പിനു ആരും സഹായിക്കുവാനില്ലാത്ത ഒരു 
നീര്‍ക്കയത്തില്‍നിന്നും തുഴഞ്ഞു രക്ഷപ്പെടുവാന്‍ അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല. 
അദ്ദേഹം തന്റെ ജീവിതാന്തസ് ഉപേക്ഷിച്ചത് വെറും ആദര്‍ശത്തിന്റെ പേരിലെന്നും 
വിശ്വസിക്കുവാനും പ്രയാസം. പണത്തിനു വേണ്ടി കടിപിടി കൂടുന്ന 
ഷിക്കാഗോ ഭരണാധികാരികളിലും ഈ മുന്‍വൈദികന്‍ മനം മടുത്തു കാണണം.

 പുരോഹിതരില്‍ പലരും കാട്ടാളന്‍മാരെപ്പോലെ ജീവിതം തുടരുന്നുണ്ടെങ്കിലും 
സത്യമായി ജീവിക്കുന്ന നീതിലഭിക്കാത്ത പല പുരോഹിതരും ഉണ്ട്. സഭയുടെ 
അഴിമതികള്‍ വ്യക്തമായും അറിയാമെങ്കിലും ആരെയോ ഭയപ്പെട്ടും അത്തരക്കാര്‍ 
നിശബ്ദമായും കഴിയുന്നുണ്ട്. അത്തരം ജീവിതാനുഭവങ്ങള്‍ തുറന്ന പുസ്തകത്തില്‍ക്കൂടി  
വെളിപ്പെടുത്തിയാല്‍ കേട്ടില്ലെന്നു നടിക്കുന്ന ജനത്തിനു ബോധോദയം ഉണ്ടാകും. 
സഭയുടെ അഴുക്കു ഒഴുക്കുകളെ തുടച്ചു മാറ്റുവാന്‍ സഭാക്കുള്ളിലെ നാറ്റം അനുഭവിച്ച 
ശ്രീ ശാശേരിക്ക് സാധിക്കും.

 ഒരു പുരോഹിതന്‍ എന്ന നിലയിലുള്ള സഭാ സേവനത്തെക്കാളും സഭയില്‍ കൂടുതല്‍ 
സേവനാര്‍പ്പണം നടത്തുവാന്‍ പുരോഹിതനല്ലാത്ത ശ്രീ ശാശേരിക്ക് കഴിയുമെന്നും 
ഒരു വസ്തുതയാണ്. ലൈംഗിക അടിമത്തൊഴിലാളികളായ അനേകം കന്യാസ്ത്രികളും 
കൊച്ചു പുരോഹിതരും സഭയ്ക്കുള്ളില്‍ ഉണ്ട്. അവര്‍ക്ക് മോചനം കൂടിയേ തീരൂ. 
യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഒന്നൊന്നായി കഥകള്‍ പുറത്തു വരുന്നതോടൊപ്പം മൂടി
വെച്ചിരിക്കുന്ന കേരള സന്യസ്തരുടെ അനേക ദുരൂഹകഥകള്‍ക്ക് ശാശ്വത 
സമാധാനം കണ്ടെത്തിയേ മതിയാവൂ.

 ശ്രീ ശാശേരിയുടെ കഥകളും സഭക്കുള്ളില്‍ പേരുദോഷം നടത്തിയതെന്ന് വാര്‍ത്തകള്‍ 
പ്രചരിക്കുന്നു. വ്യക്തിപരമായി വാര്‍ത്തകള്‍ സത്യമല്ലെങ്കിലും സഭക്കുള്ളില്‍ 
സദാചാരം നശിപ്പിക്കുന്നവര്‍ അനേകരുണ്ട്. ആഗോളതലത്തില്‍ കളങ്കപ്പെട്ട സഭ 
കേരളസഭയില്‍ രഹസ്യമായ ഒരു സത്യമാണ്. വികാരത്തില്‍ അടിമപ്പെട്ടു 
ജീവിക്കുന്നവരെക്കാളും ഏകഭാര്യനായി സഭാസേവനം നടത്തുവാന്‍ ഈ മുന്‍വൈദികന്‍ 
ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ക്രിസ്തീയ തത്വം അനുസരിച്ചു തന്നെയാണ്. 
വൈദികനായിരുന്ന അദ്ദേഹത്തെ സഭ വിവാഹ ജീവിതത്തിലും വിലക്കുന്നതു 
കാനോന്‍ എന്ന ബാര്‍ബേറിയന്‍നിയമം ആണ്. 

 അല്മായനായി വന്ന ഇദ്ദേഹത്തെയും സഹോദരിയെയും സമൂഹം സ്വീകരിക്കുകയാണ് 
വേണ്ടത്. ഇവര്‍ക്ക് ആത്മധൈര്യം നല്‍കുവാന്‍ ഇന്ന് ശക്തമായ അല്‍മായനവീകരണ 
സംഘടനകളും ഉണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പുരോഹിതനായിരുന്നപ്പോള്‍ 
ദ്രോഹിച്ചവരായ അല്മായര്‍ ഇന്ന് അദ്ദേഹത്തിന്‍റെ  മിത്രങ്ങളാണെന്നും ലോകം 
അറിയട്ടെ. പൌരാഹിത്വം ഉപേക്ഷിച്ചതോടെ പൌരാഹിത്വത്തിന്റെ മഹത്വം 
കൂടിയാണ് വെളിപ്പെടുത്തുന്നത്. പൌരാഹിത്യമെന്നത് ധനമോഹികളായ, 
വിധവകളെ കരയിപ്പിച്ചു കൊച്ചുകാശുവരെ കവര്ന്നെടുക്കുന്നവര്‍ക്കുള്ളതല്ല. 

ശ്രീ ശാശേരി, താങ്കള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ എല്ലാ ജീവിത വിജയങ്ങളും നേരുന്നു. 
സഹപുരോഹിതരില്‍നിന്നും ലഭിച്ച കഴിഞ്ഞ കാല കയ്പ്പേറിയ അനുഭവങ്ങള്‍ മറന്നു 
പുത്തനായ ഒരു ജീവിതം നയിക്കൂ. താങ്കളുടെ സഹോദരിക്കും മഠം മതില്‍കൂട്ടില്‍ 
അനുഭവിച്ച യാതനകള്‍ പറയുവാന്‍ കാണും. പ്രതീഷകളാണ് ജീവിതം നയിക്കുന്നത്. 
ഇവര്‍ക്ക് ചുറ്റുമുള്ള ജനം ഇവരെ കല്ലെറിയാതെ ധൈര്യം കൊടുക്കുകയാണ് വേണ്ടത്. 
സഭാ അധികാരികള്‍ക്ക് ശാശേരിയുടെയും സഹോദരിയുടെയും തീരുമാനം ഒരു പാഠവുമാകട്ടെ.

24 comments:

Koppan said...

നാട്ടില്‍ തരകിടയായി നടന്നിട്ടുള്ള വൈദികരെയാണ് MST സഭ അജപലാനതിനു വിദേശത്ത് അയക്കുന്നത്. ഇവര്‍ക്ക് ക്രിസ്തുവില്‍ വിശ്വാസം ഇല്ല.
ഡോളര്‍നുവേണ്ടി എന്തും ചെയ്യാന്‍ മടിക്കുകയില്ല. ചിക്കാഗോ ബിഷപ്പ്ന്‍റെ വഴിവിട്ട ജീവിത രീതി മന്സിലക്കിയിട്ടുള്ള ഈ വൈദികര്‍ അതാണ് കൊപ്പെലില്‍ ആവര്‍ത്തിച്ചത്. ബിഷപ്പ് നേരെയല്ലെങ്ങില്‍ വൈദികര്‍ എങ്ങനെ നന്നാവും. MST സഭ ഡോളറിനും യുറോക്കും വേണ്ടി പുറത്തേക്കു അയക്കുന്ന വൈദികരുടെ നിലവാരം ലോകം മുഴുവന്‍ ഇന്ന്‌ സംസാര വിഷയമാണ്‌..

നര്‍ക്ക്‌ എടുത്തു പാരിഷ് കമ്മറ്റി യുണ്ടാക്കുന്നത് ന്യായംമല്ല. അതിരൂപത അങ്ങനെ നിയമങ്ങള്‍ ഉണ്ടാക്കുന്നത് കിരാതമാണ്‌. അതിനെ ശ്ക്തിയുക്തം
എതിര്ത്തെ പറ്റു. കയ്യിലെ പണം ചിലവാക്കി പണിത പള്ളികളില്‍ ബിഷപ്പ് തോന്നിയവാസം കാണിക്കരുത്.
ഗര്‍ഭം ആരു എന്തിനു വെണ്ടി കലക്കി എന്ന കഥകള്‍ ലോകം അറിഞ്ഞിട്ടില്ല. സമരം ആരംഭിക്കുന്നേയുള്ളൂ. ചിക്കാഗോ ബിഷപ്പ് രാജി വയ്ക്കുന്ന തായിരിക്കും ഭംഗി.

Anonymous said...

ഞങ്ങള്‍ തീരുമാനിച്ചതേ ഏത് പുതിയ അച്ഛന്മാ൪ വന്നാലും ഇല്ലേങ്കിലും പിതാവ് ഞങ്ങളുടെ കൂടെ ഉളളയിടത്തോളം കാലം, കുരിശുവാദികള്‍ പറയുന്നത് ശെരിയാണെങ്കിലും കോപ്പേലിൽ ഞങ്ങള്‍ പറയുന്നനത് കേൾക്കാതിരിക്കാൻ പറ്റുകയില്ല-വട്ടൻ തോമ.

Anonymous said...

സ്വന്തം ജീവിതാന്തസുകള്‍
തിരഞ്ഞെടുത്തിട്ടു ഉപേക്ഷിക്കുകയെന്നുള്ളത് കുടുംബ ജീവിതത്തിലെ ഭാര്യാ
ഭര്‍ത്താക്കന്മാര്‍ വിവാഹബന്ധം ഉപേക്ഷിക്കുന്നതുപോലുള്ള ദുഖകരമായ അനുഭവമാണ്.
ആ വിധത്തില്‍ ശ്രീ ശാശേരി കടുത്ത തീരുമാനം എടുത്തുവെന്നു വേണം കരുതുവാന്‍. ടെക്സാസിലുള്ള ഡാളസില്‍ കൊപ്പേല്പള്ളി വികാരിയായിരുന്ന ഫാദര്‍ ശാശേരി, കോപ്പലിലെ പല കുടുബങ്ങളെ തക൪ക്കാ൯ പരമാവധി ശ്രേമിച്ചെങ്കിലും വിജയിച്ചത്, ഫാദര്‍ ശാശേരിയുടെ സ്വന്തം പൌരാഹിത്യം ഉപേക്ഷിച്ചതാണ്. ഈ ബുദ്ധി ഫാദര്‍ ശാശേരിക്ക് പറഞ്ഞ്കൊടുത്തത് ചിക്കാഗോയിലെ ബി.അങ്ങാടിയത്താണെന്നു കേൾക്കുന്നു, ഇത് ശേരിയാണോ പിതാവേ.

Anonymous said...

ഇന്ന് കത്തോലിക്കാ തിരുസഭയെന്നത് മണ്മറഞ്ഞുപോയ ചില ഓര്‍മകള്‍ മാത്രം .
ഇനിയും നാം ഈ സഭയെ സ്നേഹിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഉള്ളതായി എനിക്ക്
തോന്നുന്നില്ല . കാരണം സഭയുടെ തലപ്പത്തിരിക്കുന്ന അധികാരികളില്‍ പലരും
സഭയുടെ നാശംമാത്രം ആഗ്രഹിക്കുന്നവരാണ് . ഈ സഭയുടെ മറവില്‍ നടന്നുവരുന്ന
അനീതിയും അക്രമങ്ങളും ഒന്നിനൊന്നു പെരുകിക്കൊണ്ടിരിക്കുന്നു . കന്യകാസ്ത്രീ
മടത്തില്‍നിന്നുവരെ പരാതികള്‍ ഉന്നയിക്കപ്പെടുന്നു . ശരിക്കും ഗുണ്ടായിസമാണ്
സഭയുടെ തലപ്പത്തിരിക്കുന്നവര്‍ കാട്ടിക്കൂട്ടുന്നത് . പാവം സ്ത്രീ ജനങ്ങളോടുള്ള
ഇവരുടെ ഈ ഗുണ്ടായിസ പ്രവണത അവസാനിപ്പിച്ചില്ലങ്കില്‍ പല മടങ്ങളിലും
പലരും Sr . അഭയമാരായി മാറിയേക്കാം . പലരും സഭയോടുള്ള ബഹുമാനവും
കുടുബ പശ്ചാത്തലവും ഓര്‍ത്തു പലതും പുറത്തുപറയാന്‍ മടികാണിക്കുന്നു .
താന്‍ ചെയ്യ്തുകൊണ്ടിരുന്ന കള്ളക്കളികള്‍ പിടിക്കപ്പെട്ടപ്പോള്‍ ഗത്യന്തരമില്ലാതെ
ഉടുപ്പ് ഊരി Fr . ശാശ്ശേരി Mr . ശാശ്ശേരിയായി . അതുകൊണ്ട് വല്ലതും ആയോ ,
ഇതുപോലെ പിടിക്കപ്പെടാത്ത എത്രയെത്ര ശാശ്ശേരിമാര്‍ ഇപ്പോഴും നമ്മുടെയിടയില്‍
വിലസുന്നു . ഗര്‍ഭം അലസിപ്പിക്കാന്‍ വരെ പിതാക്കന്മാര്‍ ( മെത്രാന്മാര്‍ ) കൂട്ടുള്ളപ്പോള്‍
എന്തിനു ഏതിന് ഇവര്‍ ഭയപ്പെടണം .അമേരിക്കയിലെ ഷിക്കാഗോ മെത്രാന്‍ ഇതിനു
ഉത്തമ ഉദാഹരണമല്ലേ . വിവാഹശേഷം ഭാര്യ ഗര്‍ഭണി ആയാല്‍ പ്രസവരക്ഷക്ക്
അനുജത്തി തന്നെവേണം ചേച്ചിയെ സഹായിക്കാന്‍ കൂട്ട് നില്‍ക്കാന്‍ . ചേട്ടന്‍
ചിലപ്പോള്‍ പായ മാറി കിടന്നായിരിക്കും . അതിനു നാട്ടുകാര്‍ക്കെന്താണ് പറ്റിയത് .
ചേട്ടനും ചേച്ചിക്കും ഇല്ലാത്ത വിഷമം നാട്ടുകാര്‍ക്കാണല്ലോ . ഗര്‍ഭണിയായ
അനുജത്തികൊച്ചിനെ വയറു കാലിയാക്കാന്‍ കാവാലത്തിന് കൂട്ടുനിന്നത് ആരാ ,
നാട്ടുപ്രമാണി തല്ലിക്കൊന്ന അപ്പന്‍റെയും അമ്മയുടെയും മകനായ ഇപ്പോഴത്തെ
ഷിക്കാഗോയിലെ സീറോ മലബാര്‍ മെത്രാന്‍ ജേക്കബു അങ്ങാടിയത്താണ് .
ഇവനെപ്പോലുള്ളവനോക്കെ സഭയുടെ അധികാരസ്ഥാനങ്ങളില്‍ വാഴിച്ചാല്‍ പിന്നെ
സഭ എങ്ങനെ നന്നാകും , ശാശ്ശേരി എങ്ങനെ തിരുവസ്ത്രം അഴിച്ചുവയ്ക്കാതിരിക്കും .

Anonymous said...

Excellemt angle. Let's welcome Mr. Sassery and his sister into the community of laity.

Thomas mathew said...

ന്യൂസ് മേക്കര്‍ ഫാ.പുതുമന വീണ്ടും ചെങ്ങളത്ത് പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു .

ഇക്കഴിഞ്ഞ ശനിയാഴ്ച ചെങ്ങളം പള്ളിവക സ്കൂള്‍ ഹാളില്‍ വച്ചു ചെങ്ങള ത്തുള്ള ശേഷ്ട മങ്കമാരുടെ തെരഞ്ഞെടുപ്പു മത്സരം പുതുമന നടത്തി. ഏറ്റവും കൂടുതല്‍ പ്രസവിച്ച ചേച്ചിമാരെയാണ്‌ തെരഞ്ഞെടുത്തത്. (അതില്‍ ഏറ്റവും സൌന്ദര്യം ഉണ്ടായിരുന്ന മങ്കയെ) " ചെങ്ങളം മങ്കയെന്ന" സ്ഥാനപ്പേരും കൊടുത്ത് മങ്കയെ പുതുമന അവരോധിച്ചു. ഇനി അടുത്ത നാളില്‍ തന്നെ ഇതിലും രസകരമായ ഒരു മത്സരം ബോംബു വീരന്‍ പുതുമന നടത്തും. " നാത്തൂന്‍ സൌന്ദര്യ മത്സരം " അത് കുറെ അധികം മൂപ്പെത്താത്ത പെണ്‍ പിള്ളാരേയാണ് നോട്ട്ടം ഇട്ടിരിക്കുന്നത്. പുതുമനയ്ക്ക് മറ്റൊരു പുതിയ രോഗം തുടങ്ങി. ചികിത്സയില്ല. ഇടവകയിലെ വീടുകളില്‍ ആരൊക്കെയാണ് വരുന്നത്,പോകുന്നത്,എന്നെല്ലാം ഒളിഞ്ഞു നോക്കി വരുന്നവരുടെ ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചു അവരെ ഭീഷണി പ്പെടുത്തുകയെന്നതാണ്. ഈ അടുത്ത ദിവസം കോഴിക്കോട്ടുള്ള പന്ത്രണ്ടു കന്യാസ്ത്രികളെ( കുളത്തുവയല്‍) ചെങ്ങള ത്ത് കൊണ്ടുവന്നു വീട് തോറും നടത്തി സന്ദര്‍ശന പരിപാടി നടത്തുന്നു. പാവപ്പെട്ട കന്യാസ്ത്രികളെ അയാള്‍ ചൂഷണം നടത്തുകയാണ്. പുതുമന കള്ളപുരോഹിതന്‍റെ സ്വന്തം സഹോദരിയെ ചെങ്ങളം ഇടവകയില്‍ വിവാഹം ചെയ്തയച്ച വീട്ടിലാണ് കന്യാസ്ത്രികളുടെ ചെങ്ങളത്തെ വാസം. കള്ള പ്പണം പിരിക്കാനുള്ള പദ്ധതിയുടെ ഒരു ഭാഗമാണ് ഈ സന്ദര്‍ശനം . പുതുമന മറ്റൊരു ശാശ്ശേരി കളി ചെങ്ങള ത്ത് നടത്തുന്നു. പുതുമനയ്ക്ക് പിശാചു ബാധിച്ചുവെന്നാണ് ജന സംസാരം. എന്നാലും പുതുമനയ്ക്ക് കൊഴിത്തുട പൊരിച്ചതും കൊണ്ട് മാത്രുദീപ്തിക്കാര്‍ മത്സര ഓട്ടം നടത്തുന്നു എന്ന് ചില ചെങ്ങളം ചേച്ചിമാര്‍ പറയാന്‍ തുടങ്ങി.

Anonymous said...

നല്ല കപൃാരനായ കുഞ്ഞുമോ൯ ചേട്ടനേ കപൃാ൪ സ്ഥാനത്ത് നിന്ന് കൊപ്പേല്പള്ളി വികാരിയായിരുന്ന ഫാദര്‍ ശാശേരി പുറത്താക്കുകയും, ഫാദര്‍ വ൪ഗ്ഗീസ് പുറത്താക്കിയ ചീത്ത കപൃാരനായ xxx ജോസിയെ കപൃാ൪ സ്ഥാനത്തേക്ക് ഫാദര്‍ ശാശേരി വീണ്ടും തിരിച്ചെടുക്കുകയും ചെയ്തു.


ടോം വര്‍ക്കിയെപ്പോലുള്ള ഭക്തന്മാരെ
ഷിക്കാഗോയിലെ വലിയ ഇടയനു വേണ്ടി തേജോവധം ചെയ്യുവാന്‍ ശ്രമിച്ചു.

കൊപ്പേല്പള്ളി വികാരിയായിരുന്ന ഫാദര്‍ശാശേരി
പൌരാഹിത്യം ഉപേക്ഷിക്കുകയും അവസാനം ശ്രീമാ൯ ശാശേരിയുടെ ജീവിതത്തില്‍ സംഭവിച്ച പരാജയവും മാത്രം ബാക്കി.

Anonymous said...

ധ്യാന ഗുരു.......

ധ്യാന ഗുരു.......

ധ്യാന ഗുരു.......

ടെക്സാസിലുള്ള ഡാളസില്‍ കൊപ്പേല് പള്ളിയിൽ അവസാനം ഫാ.ശാശ്ശേരി ഉണ്ടായപ്പോൾ വന്ന ധ്യാന ഗുരു പറഞ്ഞത് കൊപ്പേല് പള്ളിയിൽ ഫാ.ശാശ്ശേരരിയേകൊണ്ട് വളരെ നല്ല നല്ല വൃത്യാസം ഉണ്ടാവുമെന്ന്!

പക്ഷേ കൊപ്പേല് പള്ളിയിൽ ളളളവ൪ ഇത്രക്കും പ്രതീക്ഷിച്ചില്ല. ഫാ.ശാശേരി
പൌരാഹിത്യം ഉപേക്ഷിച്ചതും ഒപ്പം സ്വന്തം കന്യാസ്ത്രീസഹോദരി സഭാവസ്ത്രവും ഉപേക്ഷിച്ചതും ഞങ്ങളെ ഞെട്ടിപ്പിച്ചുകളഞ്ഞു.

Anonymous said...

ഫാദര്‍ ശാശേരി,
പൌരാഹിത്യം ഉപേക്ഷിച്ചതിനുപകരം ചിക്കാഗോ ബിഷപ്പ് അങ്ങാടിയത്ത്, പൌരാഹിത്യം ഉപേക്ഷിച്ചിരുന്നെങ്കിൽ, ദൈവവിശ്വാസം മുരടിച്ച് മുരടിച്ച് പോകുന്ന അമേരിക്കയിലെ സീറോ മലബാര്‍ സഭ നല്ല രീതിയിൽ വള൪ന്ന് വള൪ന്ന് പന്തലിച്ചേനേ.

Anonymous said...

കോപ്പേരിലെ അച്ഛനേ വളച്ചൊടിച്ച് ഞങ്ങളുടെ കൈകളിൽ കൊണ്ടുവരാനല്ലേ എന്നും ഞങ്ങൾ ബ്രേക്ക്ഫാസ്റ്റും ലെഞ്ചും മാറി മാറി അച്ഛന് കഴിക്കാൻ കൊടുക്കുന്നത്. സാശേരിയച്ഛ൯ വന്നപ്പോൾ പറഞ്ഞത്, ഞാൻ ആരുടെയും പക്ഷമല്ല. ഒരു ഗ്രൂപ്പും സാശേരിയച്ഛ൯ ഉണ്ടാക്കുകയില്ല. അവസാനം ഞങ്ങളുടെ ഗ്രൂപ്പിലേ നേതാവാവുകയും പോകുന്നതിന് മുബ് കറുബ൯ ക്ലാവ൪ കുരിശ് ബെലിപീഠത്തിലും വെക്കുകയും ചെയ്തിലേ, ഇതാണ് പറയുന്നത് അച്ഛന്മാ൪ ഞങ്ങളുടെ പക്ഷമാണെന്ന്.

Anonymous said...

പുരോഹിതനല്ലാത്ത ശ്രീ.ശാശേരിയുടെ എളിമ.

കൊപ്പേല് വന്ന് ശ്രീ.ശാശേരി, പുരോഹിതനായി കോമാളി വേഷം കെട്ടിനടന്ന ഫാദര്‍ ശാശേരി, എന്നും പറയുമായിരുന്നു, ഫാ.സജി ശെരിയല്ല. വൈദികനായാൽ എളിമ ഉണ്ടായിരിക്കണം അത് ഫാ.സജിക്ക് ഇല്ല എന്ന്. പക്ഷേ ജനങ്ങൾക്ക് നല്ലവണ്ണം അറിയാം ഫാ.സജി നല്ലവനാണ് എന്ന്. അങ്ങാടിയത്ത് പിതാവിനോ, ഫാദര്‍ ശാശേരിക്കോ എളിമ എന്താണെന്ന്പോലും അറിവില്ലാത്തവ൪ എന്നുളളത് ജനങ്ങൾക്ക് നല്ലവണ്ണം അറിയാം. ഫാ.സജിയെ നന്നാക്കാ൯ പഠിപ്പിച്ച ഫാദര്‍ ശാശേരി, പൌരാഹിത്യം ഉപേക്ഷിച്ചു. ഇനി എന്നാണാവോ അങ്ങാടിയത്ത് പിതാവ് പൌരാഹിത്യം ഉപേക്ഷിക്കുന്നത്.

Anonymous said...

കൊപ്പേല് പള്ളിയിൽ നിന്നും ഫാദര്‍ ശാശേരിയെ യാത്രയിപ്പിന് വന്ന അച്ഛന്റെ പ്രസംഗം വളരെ നന്നായിരുന്നു..............

ഫാദര്‍ ശാശേരി നല്ലവ൯ എന്നും നല്ലവ൯.
ഇത്രയും നല്ല അച്ഛ൯ വേറേ ഇല്ല.
ഇത് പറഞ്ഞ് നാവിടിത്തില്ല, ദേ കേൾക്കുന്നു ഫാദര്‍ ശാശേരി ഉടുപ്പൂരിയേ! ഉടുപ്പൂരിയേ എന്ന്!

ദിലീപിന്റെ പടങ്ങൾ ഫാദര്‍ ശാശേരി കണ്ടുകാണും. ദിലീപ് ഏതോ ഒരു പടത്തിൽ മുണ്ടൂരി കളിക്കുന്നത് ഫാദര്‍ ശാശേരി കണ്ടുകാണും. ഫാദര്‍ ശാശേരിക്ക് മുണ്ടൂരാ൯ പറ്റാത്തതുകൊണ്ടായിരിക്കും ഫാദര്‍ ശാശേരിയുടെ ഉടുപ്പൂരി കളഞ്ഞത്. ഇനി കേൾക്കാം ഫാദര്‍ ശാശേരി, പാവാട ഊരിയേ! പാവാട ഊരിയേ എന്ന്!

thomas mathew said...

ബോംബുവീരന്‍ ചെങ്ങളം വികാരി ഫ.പുതുമന പോലീസ് വേഷം കെട്ടുന്നു.-

തോമസ്‌ മാത്യു.
ഇടവക വക കെട്ടിടത്തില്‍ കച്ചവടം നടത്തിയിരുന്ന ഒരു പാവപ്പെട്ട പലചില്ലറ വ്യാപാരിയെ രാത്രിയില്‍ പുതുമനയും അസിസ്റ്റ ന്റു വികാരിയും കൂടി സിവില്‍ ഡ്രസില്‍ വന്നു ഭീഷണിപ്പെടുത്തി. സ്ഥലത്തെ കുറെ പകല്‍ മാന്യന്മാരായ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ കുറേപ്പേര്‍ കടയുടെ പിറകില്‍ ഒളിച്ചിരുന്ന് മദ്യപിച്ചതിനു കാരണക്കാരന്‍ കച്ചവടക്കാരന്‍ ആണെന്നാണ് മഹാപുരോഹിതന്മാരായ പുതുമനയും സഹ വികാരിയും കൂടി ആരോപിച്ചത്. പത്തു വര്‍ഷത്തിലേറെക്കാലം അവിടെ കച്ചവടം നടത്തിയ അയാളെ പുതുമന ഭീഷണിപ്പെടുത്തി കച്ചവടം നിറുത്തി സ്ഥലം കാലിയാക്കാന്‍ കല്‍പ്പിച്ചിരിക്കയാണ്‌. ഈ ചില്ലരവ്യാപാരം കൊണ്ട് ജീവനം നടത്തുന്നയാളെ ഇറക്കി വിടുന്നതിനു അയാള്‍ പള്ളിക്കമ്മിറ്റി ക്കാരില്‍ ചില ഗുണ്ടകളെ ഏര്‍പ്പെടുത്തിയിരിക്കുന്നു. മങ്കമാര്‍ പൊരിച്ചു കൊടുക്കുന്ന തുട തിന്നു (കോ ഴിത്തുടകള്‍ ) രുചിയില്‍ പുതുമന ഹരം പിടിച്ചാണ് ഇത്തരം വേണ്ടാതീനം ചെയ്തു കൂട്ടുന്നത്‌. നാത്തൂന്‍ സൌന്ദര്യ മത്സരത്തിനു യുവ തരുണികള്‍ ഒരുങ്ങുന്നു, പുതുമനയുടെ മനക്കല്‍ ഒരു പൈങ്കിളിപോലെ ആടിപ്പാടാന്‍. അവര്‍ക്കായി പുതുമന ,പൊന്‍കുന്നത്തു ഒരു മണി മന്ദിരം കോടികള്‍ മുടക്കി പണിയുന്നുണ്ട്

Anonymous said...

"കഞ്ചാവ് കഴിച്ച് അങ്ങാടി രാജാവ് മയക്കത്തിൽ"

പൌരാഹിത്യം ഉപേക്ഷിച്ച Fr.ശാശ്ശേരി Mr.ശാശ്ശേരി എന്നറിഞ്ഞിട്ടും, ബിഷപ്പ് അങ്ങാടിയത്ത്, അങ്ങാടി രാജാവായി ഞാ൯ ഒന്നും അറിഞ്ഞിട്ടില്ല എന്ന മയക്കത്തിലാണോ?

Anonymous said...

ഗര്‍ഭണിയായ
അനുജത്തികൊച്ചിനെ വയറു കാലിയാക്കാന്‍ കാവാലത്തിന് കൂട്ടുനിന്നത് ആരാ?,
നാട്ടുപ്രമാണി തല്ലിക്കൊന്ന അപ്പന്‍റെയും അമ്മയുടെയും മകനായ ഇപ്പോഴത്തെ
ഷിക്കാഗോയിലെ സീറോ മലബാര്‍ മെത്രാന്‍ ജേക്കബു അങ്ങാടിയത്താണ്.


അനുജത്തികൊച്ചിനെ വയറു കാലിയാക്കാന്‍ കാവാലത്തിന് കൂട്ടുനിന്നതോ?, അതോ ഈ വൈദികന് കാവാലം കൂട്ട് നിന്നതോ?, ഏതായാലും ഈ അനുജത്തിയേ ഡാളസിൽ നിന്ന് ഹൂസറ്റനിലെ കരിബി൯ തോട്ടത്തിലേക്ക് മാറ്റി താമസിപ്പിച്ചു. കൊലക്ക് കൂട്ടുനിന്നവ൯ മെത്രാനായേന്നോ?

Anonymous said...

ഈ പഴയ കാരൃങ്ങൾ കു൪ബാന-പ്രസംഗം സമയത്ത് ഓർത്താൽ, പിന്നേ ഞാൻ അറിയാതേ ഇരുന്ന് പ്രസംഗിക്കും........


നാട്ടുപ്രമാണി ഒരേ സമയം തല്ലിക്കൊന്ന അപ്പന്‍റെയും വെല്ലിമ്മയുടെയും മകനായ ഇപ്പോഴത്തെ
ഷിക്കാഗോയിലെ സീറോ മലബാര്‍ മെത്രാന്‍..... കുടുബ പാരബരൃം ഇല്ലാത്ത ഇങ്ങനേയുളളവർ എങ്ങനേ മെത്രാന്‍ ആയി?. ഇദേഹത്തേ ആര് മെത്രാന്‍ ആക്കി?. ഇങ്ങനേയുളളവർ മെത്രാന്‍ ആയാൽ എങ്ങനേ സീറോ മലബാ൪ സഭ വളരും?. ഇങ്ങനേയുളളവർ മെത്രാന്‍ ആയാൽ പിന്നേ സീറോ മലബാ൪ സഭ നശിക്കാതിരിക്കും?. ആരെയൊക്കെ പറ്റിച്ച് ഇദേഹം മെത്രാന്‍ ആയി?.

Anonymous said...

കാവാല കോഴി കളള൯ ഗാർലാഡ് പളളിയുടെ നാട്ടുപ്രമാണി.

അച്ഛനാവാ൯ പോയതാണ്.

നൃൂയോർക്കിൽ വെച്ച് വിവാഹം കഴിക്കാതേ ലെറ്റീ൯ മലയാളി പെണ്ണിന്‍റെ കൂടെ ധാരാളം കടന്ന് ഉറങ്ങിയവ൯.

അതിനുശേഷം ചിക്കാഗോയിൽ വെച്ച് വിവാഹം കഴിച്ച് ഡാളസിലേക്ക് മാറിതാമസിച്ചവ൯.

അതിനുശേഷം ഭാര്യ വീട്ടിൽ ഇല്ലാത്ത സമയം നോക്കി, സ്വന്തം വീട്ടിൽ വെച്ച് ഭാര്യയുടെ അനുജത്തിക്ക് കൊച്ചുണ്ടാകാ൯ സഹായിച്ചവ൯.

സ്വന്തവും അനുജത്തിയുടെയും ആയ കൊച്ചിനേ നശിപ്പിക്കാ൯ ഗർഭം കലക്കിയവ൯.

ഈ കാവാല കോഴി കളള൯ ഗാർലാഡ് പളളിയുടെ നാട്ടുപ്രമാണി.

Anonymous said...

ചിക്കാഗോ സീറോ രൂപതയിലെ വലിയ പുളളികളായ കപൃർ Or കൈക്കാര൯ തുടങ്ങി മെത്രാന്‍ Or കർദ്ദിനാൾ വരെ DNA test നടത്തിയാൽ മിക്കവാറും എല്ലാവരുടെയും കളളതരങ്ങൾ പുറത്ത് വന്നേനേ?

Anonymous said...

2) ഭര്‍ത്താക്കന്‍മാരുടെ ദുരൂഹമരണങ്ങള്‍ ഏറുന്നു: സമാന്തരപ്രണയം വില്ലന്‍

പ്രശ്‌നത്തില്‍ സിന്ധുവിന്റെ ബന്ധു രാജേഷ്‌ ഇടപെട്ടു. തുടര്‍ന്ന്‌ അനൂപിനെ കൊല്ലാന്‍ സുഹൃത്തായ സുബിക്ക്‌ അഞ്ചുലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി. മൂന്നുതവണ സംഘം അനൂപിനെ തേടി കായംകുളത്തെത്തിയെങ്കിലും 2011 ജൂലൈ ഒന്നിനാണു നേരിട്ട്‌ ആക്രമണം നടത്താന്‍ അവസരം ലഭിച്ചത്‌.
കമ്പിവടികൊണ്ട്‌ ആക്രമിച്ചെങ്കിലും ബഹളംകേട്ട്‌ നാട്ടുകാര്‍ ഓടിക്കൂടിയതിനാല്‍ അനൂപ്‌ രക്ഷപെട്ടു. ബംഗളൂരുവില്‍ കമ്മനഹള്ളിയില്‍ മലയാളി വേരുകളുള്ള ബി.പി.ഒ. ഉദ്യോഗസ്‌ഥന്‍ ഉമേഷ്‌ കൃഷ്‌ണ (27) ന്റെ കൊലപാതകം 2009 മാര്‍ച്ച്‌ രണ്ടിനാണു നടന്നത്‌. ഈ സംഭവത്തില്‍ ഉമേഷിന്റെ ഭാര്യ ഫോര്‍ട്ടുകൊച്ചി പെരിങ്ങല്‍ വീട്ടില്‍ ഹണിമേരി (25), അവരുടെ കാമുകനും സഹപാഠിയുമായ ഝാര്‍ഖണ്ഡ്‌ സ്വദേശി വിബിന്‍കുമാര്‍ സിംഗ്‌ (25) എന്നിവരാണു പിടിയിലായത്‌.
വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉമേഷിനെ വിവാഹം കഴിച്ച ഹണി വിവാഹശേഷവും കാമുകനും കോയമ്പത്തൂരില്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥിയായ വിബിന്‍കുമാറുമായി ബന്ധം പുലര്‍ത്തിയിരുന്നു.
ഫോണില്‍ സ്‌ഥിരമായി സംസാരിക്കാറുണ്ടായിരുന്ന ഇവര്‍ വിവാഹം കഴിക്കാന്‍ ഉമേഷിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു.
പാലക്കാട്‌ സ്വദേശിയും ഈറോഡില്‍ സ്‌ഥിരതാമസക്കാരനുമായ ഉമേഷ്‌ കൊലചെയ്പ്പെട്ടയത്‌ മോഷണ ശ്രമത്തിനിടെയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഹണിയും കാമുകനും ശ്രമിച്ചു. ഈ കേസിലും മോഹന്‍കുമാര്‍ കേസിലെന്നപോലെ ഭാര്യ തന്നെയാണു ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ടത്‌.
ഝാര്‍ഖണ്ഡിലുള്ള രണ്ടു സുഹൃത്തുക്കളുടെ സഹായവും ഇവര്‍ തേടിയിരുന്നു. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടു എന്നു കാണിക്കാന്‍ വീട്ടില്‍നിന്ന്‌ സ്വര്‍ണമാലകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ നഷ്‌ടപ്പെട്ടതായും പ്രതി പോലീസിനെ അറിയിച്ചിരുന്നു. കവര്‍ച്ചാ സംഘം ഇരുവരെയും കെട്ടിയിട്ടശേഷം കവര്‍ച്ച നടത്തിയെന്നാണു ഹണി അയല്‍ക്കാരോടു പറഞ്ഞത്‌. ടേപ്പുപയോഗിച്ച്‌ മൂക്കും വായും മൂടിയാണ്‌ ഉമേഷിനെ കൊലപ്പെടുത്തിയത്‌. 'പരുക്കേറ്റ' ഹണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.

Anonymous said...

ഫാദര്‍ ശാശേരിയും ജീസസ് യൂത്തും കൂടി, ഫാ.സജിയുടെ ഫോട്ടോ കോപ്പേൽ പളളിയിൽ നിന്ന് മാറ്റി.

ഫാ.സജിയുടെ ഫോട്ടോ കോപ്പേൽ പളളിയിൽ നിന്ന് മാറ്റിയതിന്റെ ഫലമായി ഫാദര്‍ ശാശേരിക്ക് കിട്ടി ശാപം, ഉടനേ Fr .ശാശ്ശേരി ഉടുപ്പ് ഊരി, Mr .ശാശ്ശേരിയായി.

ജീസസ് യൂത്ത് Fr .ശാശ്ശേരിയുടെ ഫോട്ടോ കോപ്പലിൽ വെക്കുവാ൯ സാധിക്കാത്തതുകൊണ്ട്, ജീസസ് യൂത്തുകാരുടെ MASTER BEDROOM-ൽ Mr. ശാശ്ശേരിയുടെ പടം കയറ്റിവെക്കും. അങ്ങനേയെങ്കിലും ജീസസ് യൂത്ത്കാരയ ഞങ്ങൾ ഓ൪ക്കും.

Anonymous said...

ഡിസംബര്‍ 14 , 2012 .
കൊപ്പേല്‍ : - പഴുത്ത ഇല താഴെ വീഴുമ്പോള്‍ പച്ച ഇല ചിരിക്കുന്നു .

Fr . സജി , Fr . വര്‍ഗ്ഗീസ് , Fr . NO Mr .ശാശ്ശേരി തുടങ്ങിയ പഴുക്കാത്ത ഇലകള്‍ എങ്ങനെ
കൊപ്പേല്‍ വിട്ടു . താഴെ വീണത്‌ Mr . ശാശ്ശേരി മാത്രം . Fr .സജി മാത്രം കാറ്റില്‍ പറന്നു
സ്വന്തം നാടായ കേരളത്തിലെത്തി . Fr . വര്‍ഗ്ഗീസ് ( ബ്ലാ ബ്ലാ ) ഇപ്പോഴും മോഷം കിട്ടാത്ത
ആത്മാവ് മാതിരി ശൂന്യതയില്‍ കാറ്റത്തു ഉലഞ്ഞുനടക്കുന്നു . പിടിവിട്ടുപോകാതെ
ബ്ലാ ബ്ലാ യുടെ പട്ടച്ചരട് അങ്ങാടിയിലെ മൂപ്പന്‍ ജേക്കബു അങ്ങാടിയുടെ കയ്യിലും .
ചരട് പൊട്ടി മണ്ണില്‍ പതിഞ്ഞത് Mr . ശാശ്ശേരിമാത്രം . ശാശ്ശേരിയുടെ പട്ടചരട് പൊട്ടിച്ചത്
കൊപ്പെളിലെ കല്‍ദായ നാറികളുടെ പെണ്ണുങ്ങള്‍ അല്ലെ . കോഴി വറുത്തതും , പന്നി
ഒലത്തിയതും , പോത്ത് ഫ്രൈയും ഒക്കെയായി അച്ഛന്‍റെ അടുത്തേക്ക്‌ സ്വന്തം ഭാര്യമാരെ
പറഞ്ഞയച്ചത് ഈ കല്‍ദായ നാറികളല്ലേ . ശാശ്ശേരിയുടെ പട്ട ചരട് പൊട്ടിച്ചപ്പോള്‍
Mr . ശാശ്ശേരി അണ്ണന്‍ മൌനവൃധത്തിലായിരുന്നുവെന്നാണോ ഈ ചെറ്റകള്‍ കരുതിയത്‌ .
ശാശ്ശേരിയുടെ മിനുമിനുത്ത കൈവിരലുകള്‍ നാഭിക്കുഴിയില്‍ വട്ടമിട്ടപ്പോള്‍ മക്കള്
ഇന്ന് വല്ലതും കഴിച്ചോയെന്ന് പരിശോതിച്ഛതാണെന്നു കരുതിയോ . വിറയാര്‍ന്ന വിരലുകള്‍
ഒരു നാലിഞ്ചു കൂടി നാഭികുഴിയുംവിട്ടു താഴോട്ടു ചൂഴ്ന്നിറങ്ങിയപ്പോള്‍ പണ്ടുകെട്ടിയ
ഇരുപത്തെട്ട് അവിടെയുണ്ടോയെന്നു നോക്കിയതാന്നു കരുതിയോ മക്കളെ . ഒടുവില്‍
എന്തു സംഭവിച്ചു , കപ്യാരുചേട്ടന്‍ നോക്കുമ്പോള്‍ ആറിഞ്ചു ഉയരമുള്ള ചെരുപ്പില്‍നിന്നും
വീണ്ടും ഒരു ആറിഞ്ചുകൂടി കാലിന്‍റെ ഉപ്പുറ്റികള്‍ പൊങ്ങി നില്‍ക്കുന്നു . നാല് കാലുള്ള
ഒരു ശരീരം . അവസാനമാണ് മനസിലായത് ഇത് എന്‍റെ റോസാ തോട്ടത്തിലെ പൂവ്
തന്നെയാണല്ലോയെന്നു . ഞാന്‍ അതുകൊണ്ടാണ് ഇത് ആരോടും പറയാതിരുന്നത് . സോറി .

Anonymous said...

ഞങ്ങൾ പലവരുടെയും പേര് ഇടും. അവർ തല്ലുകൂടും. അവസാനം ഞങ്ങൾ അവരെ അച്ഛന്‍റെ അടുത്ത് പറഞ്ഞുവിടും.

Anonymous said...

ഒന്നാം പേജ് (1)ഭര്‍ത്താക്കന്‍മാരുടെ ദുരൂഹമരണങ്ങള്‍ ഏറുന്നു: സമാന്തരപ്രണയം വില്ലന്‍

കൊച്ചി: ഭാര്യമാര്‍ക്കും കാമുകന്മാര്‍ക്കും പങ്കുള്ള ഭര്‍ത്താക്കന്‍മാരുടെ ദുരുഹമരണങ്ങളും കൊലപാതകങ്ങളും കേരളത്തില്‍ വര്‍ധിക്കുന്നു. കൊച്ചിയിലെ പത്രജീവനക്കാരന്‍ മോഹന്‍ദാസിന്റെ കൊലപാതകം ഇതില്‍ അവസാനത്തേതാണ്‌.
കേരളത്തെ നടുക്കിയ കാരണവര്‍ വധത്തില്‍ മരുമകള്‍ അറസ്‌റ്റിലായതാണു സമീപകാല സംഭവം. ചെങ്ങന്നൂര്‍ തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ ഷെറിന്‍ (26) ഒന്നാംപ്രതിയായി. കാരണവരുടെ സ്വത്തുക്കളും രേഖകളും കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണു ഷെറിന്‍ ക്രൂരകൃത്യം നടത്തിയത്‌.
കാരണവരുടെ മകന്‍ ബിനുവിന്റെ ഭാര്യയായിരുന്നു പത്തനാപുരം സ്വദേശിനിയായ ഷെറിന്‍. മാനസിക വളര്‍ച്ച കുറവുള്ളയാളായിരുന്നു ബിനു. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന കാരണവരെ പുറമേനിന്ന്‌ ആളുകളെ വിളിച്ചുവരുത്തി ശ്വാസംമുട്ടിച്ചും കഴുത്തു ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഷെറിന്‍ ഇപ്പോള്‍ ജയിലിലാണ്‌. ഷെറിന്റെ കാമുകനായിരുന്നു കൊലപാതകം നിര്‍വഹിച്ചത്‌.
തൃക്കാക്കരയില്‍ പോള്‍ വര്‍ഗീസ്‌ എന്ന 42-കാരനെ ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി മയക്കികിടത്തിയശേഷം കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയത്‌ കഴിഞ്ഞ ജനുവരിയിലാണ്‌. ദേശാഭിമാനി ജീവനക്കാരന്‍ മോഹന്‍ദാസിന്റെ കൊലപാതകവുമായി ഒട്ടേറെ സാമ്യമുള്ള കേസാണ്‌ പോള്‍ വര്‍ഗീസ്‌ വധം. കാമുകനോടൊപ്പം ജീവിക്കാനാണു ഭാര്യ സജിത ക്രൂരകൃത്യത്തിനു തയാറായതെന്നു പിന്നീട്‌ പോലീസിനോട്‌ ഏറ്റുപറഞ്ഞു. തൃക്കാക്കര തെങ്ങോട്‌ കോച്ചേരി വീട്ടില്‍ പോള്‍ വര്‍ഗീസ്‌ കൊച്ചിയിലെ സ്വകാര്യ സ്‌ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. പോളിന്റെ ബന്ധുവായ പെണ്‍കുട്ടി വിവാഹത്തിനായി പത്രത്തില്‍ കൊടുത്ത പരസ്യമാണു സജിതയും പിന്നീട്‌ കാമുകനായ ടിസനും തമ്മില്‍ പരിചയപ്പെടാന്‍ ഇടയാക്കിയത്‌.
പരസ്യം കണ്ട്‌ പെണ്‍കുട്ടിയുടെ ഫോണിലേക്കു വന്ന ടിസന്റെ കോളിനു മറുപടി പറയാന്‍ സജിതയെ ഫോണ്‍ ഏല്‍പ്പിച്ചു. യു.കെയില്‍നിന്ന്‌ അവധിക്കെത്തിയ ടിസനും സജിതയുമായി പിന്നീട്‌ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ടിസന്‍ യു.കെയിലേക്കു മടങ്ങിയശേഷവും ബന്ധം തുടര്‍ന്നു. പ്രണയം വളര്‍ന്നപ്പോള്‍ കുടുംബം ഉപേക്ഷിച്ച്‌ തന്നോടൊപ്പം പോരാന്‍ സജിതയെ ടിസന്‍ പ്രേരിപ്പിക്കുകയായിരുന്നു. മക്കളെ ഉപേക്ഷിക്കാനാവില്ലെന്നു സജിത അറിയിച്ചപ്പോഴാണു ഭര്‍ത്താവിനെ ഇല്ലാതാക്കി മക്കളെയും കൂട്ടി ഒരുമിച്ചു ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചത്‌. ഈ പ്രേമനാടകം അരങ്ങേറുമ്പോള്‍ ടിസന്‍ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായിരുന്നു.
കായംകുളത്ത്‌ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ അഞ്ചുപേരാണു സമീപകാലത്ത്‌ അറസ്‌റ്റിലായത്‌. കായംകുളത്തെ മസാരിയമ്മന്‍ എന്ന സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനത്തിന്റെ ഉടമ പെരിങ്ങാല കാരൂട്ടില്‍ കിഴക്കതില്‍ അനൂപി (34) നെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലാണു ഭാര്യ തൃശൂര്‍ മുളങ്കുന്നത്തുകാവ്‌ ആലയങ്ങാട്ട്‌പറമ്പില്‍ സിന്ധു (42) അറസ്‌റ്റിലായത്‌. ആദ്യ ഭര്‍ത്താവില്‍നിന്ന്‌ വിവാഹമോചനം നേടിയ സിന്ധു 2008-ലാണു അനൂപുമായി പരിചയപ്പെട്ടത്‌. സിന്ധുവുമായി പ്രണയത്തിലായ അനൂപ്‌ തൃശൂരില്‍വച്ച്‌ സിന്ധുവിനെ വിവാഹം കഴിച്ചു. വിവാഹം രഹസ്യമായി വയ്‌ക്കണമെന്ന ധാരണയ്‌ക്കു വിരുദ്ധമായി പത്രത്തില്‍ പരസ്യപ്പെടുത്തിയത്‌ അനൂപും സിന്ധുവുമായി പിണക്കത്തിനു കാരണമായി.

Anonymous said...

കോപേലിലേ അച്ചനേ ആകേ കൺഫൃഷനാക്കാ൯ കല്ദായ ഗ്രൂപ്പ് തീരുമാനിച്ചു.
അതിനുവേണ്ടി പലവരേയും അച്ച൯റെ അടുത്തേക്ക് വിടും. പലവരെയും പറ്റി കുറ്റം പറയാനും ആളുകളെ ഏ൪പെടുത്തിട്ടുണ്ട്.
ചിക്കാഗോയിലെ ചാൺസിലറി൯റെ സപോർട്ട് ഞങ്ങൾക്കുമുണ്ട്.