Formation of the new Parish Council
"As the term of the present parish council ends we need to select new parish council members, ward presidents, and other ward officials during the January prayer meeting. Ward presidents, please announce the ward prayer meetings ahead of time so that all can participate in the prayer meeting. One representative from each ward is to be unanimously selected and if there is more than one, we will select the representative by lot as is our usual practice. The ward representative who is to serve our church must be a man of faith. He must be obedient to the church and must have fulfilled all his duties to the church."
ഈ "സൊ കാള്‍ഡ്" പാരിഷ് കൌണ്സില് തിരഞ്ഞെടുപ്പ് പ്രഹസനം ഇടവക ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്, അവരെ വിഡ്ഢികളാക്കാനുള്ള അധികാരികളുടെ മറ്റൊരു സംരംഭമാണെന്ന് മുകളില്‍ കൊടുത്തിരിക്കുന്ന ഭാഗം ശ്രദ്ധിച്ചു വായിച്ചാല്‍ മനസ്സിലാക്കാം. പൊതുജനങ്ങള്‍ മരമണ്ടന്മാരാണെന്ന് നേരത്തെ വിധിയെഴുതിയിട്ടാകാം അധികാരികള്‍ അവരുടെ ഈ ഒളിച്ചുകളി മറച്ചുവയ്ക്കാനുള്ള നേരിയ ഒരു ശ്രമം പോലും നടത്തിയിട്ടില്ല. ഇലക്ഷന്‍ എന്ന വാക്കേ അവര്‍ ഉപയോഗിച്ചിട്ടില്ല. പകരം സെലെക്ഷന്‍ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഈ സെലെക്ഷന്‍ unanimous, അതായത് ഐക്യകണ്ഠേന ആയിരിക്കണമത്രേ. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ വോട്ടിട്ടല്ല, പകരം lot, അഥവാ നറുക്കിട്ട്, പ്രതിനിഥിയെ തിരഞ്ഞെടുക്കണമത്രേ.
സീറോ മലബാര്‍ പാരിഷ് കൌണ്സിലിന്റെ ഇലെക്ഷനോ, സെലെക്ഷനോ എന്തെങ്കിലുമാകട്ടെ, അത് കരക്കാരുടെ ബേസ് മെന്റില്‍ വച്ച് നടത്തുന്നതിന്റെ പൊരുള്‍ ഈ വിഡ്ഢികളായ ഞങ്ങള്ക്ക് അധികാരികള്‍ ഒന്നു വിവരിച്ചു തരുമോ? പ്രത്യകിച്ചും ഇപ്പോള്‍ നമ്മള്‍ കോടികള്‍ മുടക്കി ഒരു പുതിയ പള്ളി ഒക്കെ ഉണ്ടാക്കിയിരിക്കുന്ന സ്ഥിതിക്ക്? അധികാരികള്‍ക്ക് ഓശാന പാടുന്ന ഒരു പറ്റം സ്ഥിരം കപടഭക്തരുടെയും, മല്‍പ്പാന്മാര്‍ എന്നറിയപ്പെടുന്ന കള്ളന്മാരുടെയും കൂട്ടായ്മയാണ് ഈ പ്രാര്‍ത്ഥന യോഗങ്ങള്‍ എന്ന് എല്ലാവര്ക്കും അറിയാം. അധികാരികളുടെ ചെരുപ്പുനക്കി, അധികാരത്തിന്റെ എല്ലിന്‍ കഷണം ഈമ്പാന്‍ തയ്യാറുള്ള സന്നദ്ധഭടന്മാരെ ഈ പ്രാര്‍ത്ഥന യോഗങ്ങളിലെ അധികാരികള്‍ക്ക് കിട്ടൂ. ഇക്കാരണം കൊണ്ടാണ് ഈ സെലെക്ഷന്‍ പള്ളിയങ്കണത്തില്‍ വച്ച് നടത്താന്‍ അധികാരികള്‍ തയ്യാരാകാത്തതെന്നു ഈ മണ്ടന്മാര്‍ വിശ്വസിക്കുന്നതില്‍ തെറ്റുണ്ടോ? ഇങ്ങനെ സെലക്റ്റ് ചെയ്യുന്നവരെ വച്ച് നടത്തുന്ന യോഗങ്ങള്‍ വെറും പ്രഹസനങ്ങളാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതിലും തെറ്റുണ്ടോ? അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പൊതുജന താല്പര്യങ്ങളെ മുന്‍നിറുത്തിയാകണമെന്നില്ല, കാരണം അവരുടെ കടപ്പാട് അധികാരികളോടാണ്, പൊതുജനങ്ങളോടല്ല എന്ന് മണ്ടന്മാരായ ഈ ഇടവകാംഗങ്ങള്‍ വിശ്വസിക്കുന്നതിലും തെറ്റുണ്ടോ? അധികാരികളുടെ ആസനം താങ്ങി, അവര്‍ എറിഞ്ഞു കൊടുക്കുന്ന അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി സ്വന്തം സമൂഹത്തെ കുരുതി കൊടുക്കുന്ന യൂദാസുമാര്‍ നമ്മുടെ ഇടയില്‍ സുലഭമാണ്. അവരുടെ അധികാരക്കൊതിയെ മുതലെടുത്ത്, അവരെ കരുവാക്കി, അധികാരികള്‍ തങ്ങളുടെ സ്വന്തം അജണ്ട അജഗണങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. കൂടാതെ, ഓരോ സംഘടനയുടെ തലവനെന്നും പറഞ്ഞു അധികാരികളോട് കൂറുള്ളവരെ പാരിഷ് കൌണ്‍സിലില്‍ കുത്തിക്കേറ്റിയും ഇവര്‍ ഭൂരിപക്ഷം ഉറപ്പാക്കുന്നു.
പൊതുജനങ്ങളെ വെറും വിഡ്ഢികളാക്കരുതെയെന്നു സഭാധികാരികളോട് ഞങ്ങള്‍ അഭ്യര്‍ദ്ധിക്കുകയാണ്. പാരിഷ് കൌണ്‍സില്‍ അംഗങ്ങളെ എന്തുകൊണ്ട് പള്ളിയങ്കണത്തില്‍ വച്ചു അതാത് വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് നേരിട്ടു വോട്ടിട്ട് തിരഞ്ഞെടുക്കാനുള്ള അവസരം കൊടുക്കുന്നില്ല? നിങ്ങള്‍ ഭയപ്പെടുന്നത് എന്താണ്? കത്തോലിക്ക സഭയുടെ നിയമങ്ങളില്‍പെട്ട ഒന്നല്ല, ബസ് മെന്റുകളില്‍ പോയി ചടഞ്ഞിരുന്നു മല്‍പ്പാന്മാരുടെ വിഡ്ഢിത്വം കേള്‍ക്കണമെന്ന്. അതുകൊണ്ട് പള്ളിയില്‍ വച്ചു തന്നെ വോട്ടെടുപ്പ് നടത്തണം എന്ന് ഞങ്ങള്‍ ഊന്നി പ്പറയുകയാണ്.
വികാരിയച്ചനും, മെത്രാനും, മറ്റു പള്ളി പ്രമാണിമാരും ഇവിടുത്തെ ജനങ്ങള്ക്ക് അര്‍ഹിക്കുന്ന ഒരു വിലയും മതിപ്പും കൊടുക്കുന്നില്ല. ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സമ്പന്നരും, അഭ്യസ്ത വിദ്യരും ഉള്ക്കോള്ളുന്ന സീറോ മലബാര്‍ ഇടവകയാണ് ചിക്കാഗോയിലേത്. ഇതവര്‍ മറന്നു പോകുന്നു. ഇതിന് ഉദാഹരണമാണ് ഒന്നു രണ്ടാഴ്ച മുമ്പ് അള്‍ത്താരയില്‍ കയറിനിന്നു വികാരിയച്ചന്‍ നടത്തിയ "അധിക" പ്രസംഗം. നാട്ടുകാരെ തലങ്ങും വെലങ്ങും ചീത്ത വിളിച്ചിട്ട് ഒരു തരം വളിച്ച മഞ്ഞച്ചിരി പസ്സാക്കിയതുകൊണ്ടു കാര്യമൊന്നുമില്ല. ഈ ദേവാലയം ജനങ്ങളുടെതാണ്. പൊതുജനതാല്പര്യത്തിനു വിപരീതമായി ഒരു സര്‍ക്കസും നടത്തുവാന്‍ ഈ ഇടവകയിലെ ജനങ്ങള്‍ അധികാരികളെ അനുവദിക്കില്ല. അതുകൊണ്ട് ഒരു മുന്നറിയിപ്പ്: പാരിഷ് കൌണ്‍സിലിലും മറ്റു അധികാരക്കസേരയിലും അള്ളിപ്പിടിച്ചു കയറി, ജനങ്ങളെ ഭരിക്കാന്‍ കച്ചകെട്ടി നില്ക്കുന്ന കുട്ടിനേതാക്കള്‍ ഓര്ക്കുക. കാലം മാറി. സ്ഥാനാര്‍ഥികളായ ഓരോരുത്തരുടെയും നാരായ വേര് വരെ ഞങ്ങള്‍ ചികഞ്ഞു അങ്ങാടിപ്പാട്ടാക്കും.
വളരെ സ്മരണീയവും, രസകരവുമായ ഒരു സെലെക്ഷന്‍ സീസണ് വേണ്ടി ഞങ്ങള്‍ ആകാംക്ഷാഭരിതരായി കാത്തിരിക്കുകയാണ്.
-
മറ്റൊരു കത്തോലിക്കന്‍ said...
എന്ത് വൃത്തികെട്ട process! ഇതെല്ലം കണ്ടു ചിക്കാഗോ കത്തോലിക്കര്‍ വാലും ചുരുട്ടി ഇരിക്കുന്നുണ്ടല്ലോ. തമാശ തന്നെ. യീ കഥകള്‍ syromalabarvoice എല്ലാ വിശ്വാസികളിലേക്കും എത്തിക്കുന്നുണ്ടോ?
-
Anonymous said...
Even in Kerala Syro Malabar conducts election to palli committe. But not in USA.....